Skip to content Skip to sidebar Skip to footer

ഇന്ത്യ യെന്ന ആശയം നിരപ്പാക്കപ്പെടുമ്പോൾ

ഇന്ത്യ 2024ലെ പൊതുതെരഞ്ഞെടുപ്പിലേക്ക് അടുക്കും തോറും ഹിന്ദുത്വ ശക്തികളുടെ വർഗീയ പദ്ധതികൾ പൂർവ്വാധികം ശക്തിയോടെ നടപ്പിലാക്കപ്പെടുകയാണ്. ഈ അക്രമണത്തിൻ്റെ ഏറ്റവും വലിയ ഇരകൾ മുസ്ലിംകളാണ്.

“കാം ജാരീ ഹെ” (പണി പുരോഗമിക്കുകയാണ്).

1993ൽ ഹിന്ദുത്വവാദികളുടെ  ആയുധപ്പുരയെന്നു വിളിക്കാവുന്ന അയോധ്യയിലെ ദിഗംബർ അഖാഡയിൽ വെച്ച് മഹന്ദ് രാമചന്ദ്ര പരമഹംസ ആർജ്ജവത്തോടെ, സുവ്യക്തമായി തന്നെ, മാധ്യമങ്ങളോടു പറഞ്ഞു. ബാബരി മസ്ജിദ്- രാമക്ഷേത്ര തർക്കം സംബന്ധിച്ച പ്രക്ഷോഭത്തിനും പ്രചരണങ്ങൾക്കും പദ്ധതിയിടാനും അതിനു മേൽനോട്ടം വഹിക്കാനും അതിൻ്റെ പരിസമാപ്തിയിൽ രാമക്ഷേത്രത്തിൻ്റെ നിർമ്മാണത്തിന് വഴികാട്ടാനും വേണ്ടി വിശ്വഹിന്ദു പരിഷത്ത് രൂപം കൊടുത്ത രാം ജന്മഭൂമി ന്യാസ് എന്ന ട്രസ്റ്റിൻ്റെ ചെയർമാനായിരുന്നു രാമചന്ദ്ര പരമഹംസ. 1923ൽ വിനായക് ദാമോദർ സവർക്കർ ഹിന്ദുത്വ രാഷ്ട്രീയത്തെക്കുറിച്ചുള്ള ൻ്റെ പ്രബന്ധം സമർപ്പിച്ച കാലം തൊട്ട് മുഖ്യമായും മുസ്ലിം വിരുദ്ധ പ്രചാരത്തിലൂന്നിയ ഈ വർഗീയ അജണ്ട നടപ്പിലാകുന്നുണ്ടെന്ന് പരമഹംസ വിശദീകരിച്ചു. ചെറുതും വലുതുമായ നേട്ടങ്ങൾ കൊയ്തും പല ദശാബ്ദങ്ങൾക്കിടെ ചില തിരിച്ചടികൾ നേരിട്ടും ഈ പദ്ധതി ഒരു നിരപ്പല്ലാത്ത രാഷ്ട്രീയ ഭൂമിയിലൂടെ പ്രയാണം നടത്തിയിട്ടുണ്ട്. പദ്ധതിയുടെ വിജയത്തിനു വേണ്ടി പല വിധത്തിലുള്ള സമീപനങ്ങൾ- അക്രമവും മിതത്വവും മുതൽ കീഴടക്കൽ വരെ- സംഘപരിവാർ സ്വീകരിച്ചിട്ടുണ്ടെന്ന് അയാൾ വിശകലനം ചെയ്തു.

പരമഹംസ 2003ൽ മരണമടഞ്ഞെങ്കിലും രണ്ടു ദശാബ്ദങ്ങൾക്കിപ്പുറം അയാളുടെ “പണി പുരോഗമിക്കുകയാണ്” എന്ന പ്രയോഗം സംഘപരിവാർ വൃത്തങ്ങളിൽ, പ്രത്യേകിച്ച് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ, വർഗീയമായ പുതിയ ഉണർവോടെ ഉപയോഗിക്കപ്പെട്ടു തുടങ്ങിയിട്ടുണ്ട്. എന്നാൽ 1993ൽ പരമഹംസ ഈ വാക്കുകൾ ഉരുവിടുമ്പോൾ ഉണ്ടായിരുന്നതിൽ നിന്നു വളരെ വ്യത്യസ്തമായ രാഷ്ട്രീയ-തെരഞ്ഞെടുപ്പ് അന്തരീക്ഷത്തിലാണ് സംഘപരിവാർ ഇന്ന് നിലനിൽക്കുന്നത്. ഈ വാക്കുകൾ പ്രയോഗിക്കപ്പെടുന്ന രീതിയും അതിലെ രാഷ്ട്രീയ-വൈകാരിക മാനങ്ങളും തികച്ചും വ്യത്യസ്തമാണ്.

രാമക്ഷേത്ര പ്രക്ഷോഭത്തിന് തുടക്കമിട്ട രാഷ്ട്രീയ സ്വയംസേവക് സംഘത്തിൻ്റെ (ആർ.എസ്.എസ്) രാഷ്ട്രീയ ശാഖയായ ബി.ജെ.പിക്ക് 1993ൽ അപ്രതീക്ഷിതമായി ഉത്തർ പ്രദേശിൽ നേരിട്ട തെരഞ്ഞെടുപ്പ് പരാജയത്തെ തുടർന്നാണ് ഈ വാക്കുകൾ ആദ്യം ഉപയോഗിക്കപ്പെടുന്നത്. 1992 ഡിസംബറിൽ ബാബരി മസ്ജിദ് പൊളിച്ച് ആറ് മാസങ്ങൾ തികയുന്നതിനു മുൻപാണ് തെരഞ്ഞെടുപ്പ് നടന്നത്. പള്ളി തകർത്തതിലൂടെ ഹിന്ദുത്വവികാരം ഉണരുമെന്നും അതിലൂടെ ബി.ജെ.പി അനായാസം അധികാരത്തിൽ വരുമെന്നും അന്ന് സംഘപരിവാർ കണക്കുകൂട്ടി.

എന്നാൽ, ദലിതുകളുടെയും മറ്റു പിന്നാക്ക വിഭാഗങ്ങളുടെയും (ഒ.ബി.സി) സാമൂഹിക-രാഷ്ട്രീയ സഖ്യരൂപീകരണത്തിലൂടെ ബഹുജൻ സമാജ് പാർട്ടിയും (ബി.എസ്.പി) സമാജ് വാദി പാർട്ടിയും (എസ്.പി) ബി.ജെ.പിയെ പിന്നിലാക്കി. ഈ സാഹചര്യത്തിലാണ് ഈ ലേഖകനടങ്ങുന്ന ഒരു കൂട്ടം മാധ്യമപ്രവർത്തകർ ദിഗംബർ അഖാഡയിൽ വെച്ച് പരമഹംസനെ കണ്ടുമുട്ടുന്നത്. അവിചാരിതമായ തെരഞ്ഞെടുപ്പു തോൽവിയെക്കുറിച്ചുള്ള എൻ്റെ ഉന്നംവെച്ച ചോദ്യത്തിനു പരമഹംസ നൽകിയ മറുപടിയായിരുന്നു;
“കാം ജാരി ഹെ”. തീവ്ര വർഗീയതയിലൂന്നിയ തങ്ങളുടെ സമീപനങ്ങളിൽ നിന്ന് പിന്മാറി ഹിന്ദു സമുദായത്തിലെ സവർണ വിഭാഗത്തിനപ്പുറമുള്ള ജനങ്ങളെയും അവരെ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ സംഘങ്ങളെയും സംഘ്പരിവാറിലേക്കും അതിൻ്റെ രാഷ്ട്രീയ ശാഖയിലേക്കും ആകർഷിക്കാനുള്ള പരിശ്രമങ്ങളിലേക്ക് നീങ്ങും എന്നായിരുന്നു അന്നതിൻ്റെ അർത്ഥം.

ദൈവങ്ങൾക്കിടയിൽ അംബേദ്കറും

ഇതിൻ്റെ ഏറ്റവും വലിയ സൂചനകളിലൊന്ന് ലഭിക്കുന്നത് ബാബരി മസ്ജിദ് പൊളിച്ചതിൻ്റെ ഒന്നാം വാർഷികം ആഘോഷിക്കാൻ വേണ്ടി 1993 ഡിസംബറിൽ അയോധ്യയിൽ വി.എച്ച്.പി സംഘടിപ്പിച്ച പരിപാടിയിൽ വെച്ചാണ്. വേദിക്കു പിറകിലെ വലിയ സ്ക്രീനിൽ നിരത്തിയ ദൈവങ്ങളുടെ മുഖങ്ങളുടെ കൂട്ടത്തിൽ ഒരു പുതിയ മുഖം ചേർക്കപ്പെട്ടിരുന്നു. വി.എച്ച്.പിയുടെ ചരിത്രത്തിലാദ്യമായി രാമൻ്റെയും സീതയുടെയും ലക്ഷ്മണൻ്റെയും ചിത്രങ്ങളുടെ കൂടെ ദലിതരുടെ ആരാധ്യനായ ഭീംറാവു അംബേദ്കറുടെ ചിത്രം കൂടി കാണപ്പെട്ടു. ബി.എസ്.പിക്കു പിന്നിൽ നിലയുറപ്പിച്ച ദലിത് സമുദായങ്ങളെ ഭിന്നിപ്പിക്കുകയായിരുന്നു സംഘപരിവാറിൻ്റെ വ്യക്തമായ പദ്ധതി. അയോധ്യ പരിപാടി ഈ പദ്ധതിയിലെ നിരവധി ഇനങ്ങളിൽ ഒന്നു മാത്രമായിരുന്നു.

ഒമ്പതു വർഷങ്ങൾക്കു ശേഷം 2002ൽ നരേന്ദ്ര മോദിക്കു കീഴിലെ ബി.ജെ.പി സർക്കാരിൻ്റെ ഒത്താശയോടെ അരങ്ങേറിയ ഗുജറാത്ത് മുസ്ലിം നരഹത്യക്കു തൊട്ടുപിറകെ പരമഹംസവുമായി ഫ്രൻ്റ്ലൈൻ വീണ്ടും അഭിമുഖം നടത്തി. ആ വർഷം നടക്കാനിരുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായി വരുമ്പോഴാണ് ഈ വർഗീയ കൂട്ടഹത്യ അരങ്ങേറുന്നത്. “പുരോഗമിക്കുന്ന പണി” പുതിയ ഒരു തീവ്ര ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് അന്ന് പരമഹംസ വിജയാഹ്ലാദത്തോടെ പറഞ്ഞു. അന്നത്തെ തെരഞ്ഞെടുപ്പിൽ ബി.ജെ.പി തൂത്തുവാരിയ വിജയം ഈ ആഹ്ലാദത്തെ ശരിവെക്കുകയും ചെയ്തു.

ഒരേ പ്രയോഗമാണെങ്കിലും 1993ലും 2002ലും അതിൻറെ അർത്ഥത്തിന് സൂക്ഷ്മഭേദങ്ങളുണ്ടായിരുന്നു. 1993ൽ ഉത്തർ പ്രദേശിലെ തെരഞ്ഞെടുപ്പിനെ തുടർന്ന് പുതിയ സാമുദായിക-രാഷ്ട്രീയ സഖ്യങ്ങൾ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട രാഷ്ട്രീയ കണക്കുകൂട്ടലുകളും  ഹിന്ദുത്വ അജണ്ടയുടെ സാവധാനമായ മുന്നേറ്റവും ആയിരുന്നു അതിൻ്റെ അന്തസത്ത. 2002ൽ ഹിന്ദുത്വത്തിൻ്റെ വന്യമായ അക്രമണം വഴി സൃഷ്ടിക്കുന്ന വർഗീയധ്രുവീകരണവും അതുവഴി നേടിയെടുക്കാവുന്ന തെരഞ്ഞെടുപ്പ് വിജയവുമായിരുന്നു ലക്ഷ്യം. ഈ വർഗീയ മുന്നേറ്റം 2022 ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പുകളിൽ നാലും വിജയിച്ചു കൊണ്ട്, രണ്ട് ദശാബ്ദങ്ങൾക്കിപ്പുറം എല്ലാ മറയും നീക്കി പുറത്തു വന്നിരിക്കുകയാണ്.

നിരപ്പാക്കൽ സ്ക്വാഡുകൾ

ഈ ‘മുന്നേറ്റത്തിൻ്റെ’ ഏറ്റവും വൃത്തികെട്ട ചിഹ്നമാണ് ഇന്ന് ബുൾഡോസർ എന്ന യന്ത്രം. ഉത്തർ പ്രദേശിലെ നിയമസഭാ തെരഞ്ഞടുപ്പ് പ്രചാരണത്തിനിടയ്ക്കാണ് ബുൾഡോസർ രാഷ്ട്രീയം ആദ്യമായി തലയുയർത്തുന്നത്. മുൻ മുഖ്യമന്ത്രിയായ അഖിലേഷ് യാദവിനു കീഴിൽ എസ്.പി വളരെ ഊർജ്ജസ്വലമായ പ്രചാരണം കാഴ്ചവെച്ച യു.പി തെരഞ്ഞുടുപ്പ് വേളയിൽ മുസ്ലിം സമുദായത്തിൽ പെട്ട മാഫിയാ ഡോണുകളെന്നാരോപിക്കപ്പെട്ട വ്യക്തികളുടെ വസ്തുക്കൾ ലക്ഷ്യം വെച്ചു കൊണ്ടാണ് ഈ ബുൾഡോസറുകൾ ചലിച്ചുതുടങ്ങുന്നത്. ഒരു പ്രത്യേക സമുദായത്തെ ഉന്നം വെച്ചുള്ള ഈ പൊളിക്കലുകൾക്ക് വൈകാതെ തന്നെ വർഗീയ നിറങ്ങൾ കൈവന്നു തുടങ്ങി. ഒ.ബി.സി, എം.ബി.സി (മോസ്റ്റ് ബാക്ക്വേർഡ് കാസ്റ്റ്), പ്രധാനമായും കാർഷികവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്ന ജട്ടുകൾ, മുസ്ലിംകൾ എന്നിവരുടെ പിന്തുണയോടെ എസ്.പി രൂപപ്പെടുത്തിയെടുത്ത സഖ്യത്തെ മറികടക്കുന്നതിൽ ഈ ബുൾഡോസർ രാഷ്ട്രീയം ബി.ജെ.പിക്ക് ഫലം ചെയ്തു. ഇത് അംഗീകരിച്ചു കൊണ്ടു തന്നെ മാർച്ച് 10ന് തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോൾ ബി.ജെ.പിയുടെ പ്രവർത്തകർ ബുൾഡോസറുകളിലിരുന്നാണ് ലക്നോവിൻറെ തെരുവുകളിലൂടെ വിജയം ആഘോഷിച്ചു കൊണ്ട് മുന്നേറിയത്.

ഇതോടെ “പണി പുരോഗമിക്കുകയാണ്” എന്ന പ്രയോഗത്തിന് പുതിയ മാനങ്ങൾ വന്നുതുടങ്ങി. ഡൽഹിയിലും മധ്യപ്രദേശിലും കർണാടകയിലും  നിയമപാലനത്തിൻ്റെ ചുമതലയുള്ള ആളുകൾ തന്നെ കെട്ടിടങ്ങളും വസ്തുക്കളും വീടുകളും പൊളിച്ചുനീക്കി. ഡൽഹിയിൽ ഇതു ചെയ്യുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ്. ഈ തെരഞ്ഞടുപ്പാനന്തര പൊളിക്കൽ യജ്ഞത്തിന് ഖേദങ്ങളേതുമില്ലാത്ത വർഗീയ നിറമുണ്ടായിരുന്നു- യു.പിയിലേതു പോലെ മാഫിയാവിരുദ്ധ നീക്കം എന്ന പേരിനെങ്കിലും നീട്ടിയ വിശദീകരണം പോലും ഇവിടെ കാണാനില്ല. ഡൽഹിയിലും മധ്യപ്രദേശിലും ഇങ്ങനെ ബുൾഡോസർ അക്രമണത്തിന് ഇരയാവരിൽ സിംഹഭാഗവും ന്യൂനകപക്ഷങ്ങൾക്കിടയിലെ തന്നെ ദരിദ്രവിഭാഗങ്ങളാണ്.

ഈ നിരപ്പാക്കൽ നീക്കങ്ങൾക്കൊപ്പം തന്നെ ഏറെ കിരാതമായ വർഗീയ പ്രവർത്തനങ്ങൾ പ്രതിപക്ഷം ഭരിക്കുന്ന പശ്ചിമ ബംഗാൾ, രാജസ്ഥാൻ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ അരങ്ങേറി. രാം നവമി ഉത്സവവുമായി ബന്ധപ്പെട്ട് ആളുകളുടെ മേൽ സസ്യഭോജനം അടിച്ചേൽപ്പിക്കുക, ആളുകളെ- പ്രത്യേകിച്ച് പ്രതിപക്ഷ നേതാക്കളെ- ഹനുമാൻ ചലിസ ആലപിക്കാൻ നിർബന്ധിക്കുക തുടങ്ങി പുതിയ പ്രവർത്തന രൂപങ്ങളിലൂടെ ഈ സംസ്ഥാനങ്ങളിലെ സാമൂഹിക അന്തരീക്ഷം കലുഷിതമാക്കി. ഈ കാര്യത്തിൽ മുഖ്യധാരാ മാധ്യമങ്ങളിലെ വലിയൊരു വിഭാഗവും സംഘപരിവാറിൻ്റെ സഹവർത്തികളായി. ഇതിനോടൊപ്പം തന്നെ ആസാം, മധ്യപ്രദേശ് തുടങ്ങിയ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഹിന്ദുത്വ-അനുകൂല സ്വഭാവത്തിലേക്ക് വിദ്യാഭ്യാസ നയങ്ങളെ മാറ്റിയെഴുതാൻ തുടങ്ങുകയും ചെയ്തു.

മാറുന്ന സ്ഥലനാമങ്ങൾ

ഉത്തരേന്ത്യയിലെ നിരവധി ജില്ലകളുടെയും പട്ടണങ്ങളുടെയും ഗ്രാമങ്ങളുടെയും പേരുമാറ്റിക്കൊണ്ടാണ് ഈ ദുഷ്ടമായ പ്രവർത്തനപദ്ധതിയുടെ മറ്റൊരു ഘട്ടം പുരോഗമിക്കുന്നത്. 2017ൽ ഉത്തർ പ്രദേശിൽ യോഗി ആദിത്യനാഥ് അധികാരത്തിൽ വന്ന കാലം തൊട്ടു തന്നെ ഈ പദ്ധതിക്ക് ആരംഭം കുറിക്കപ്പെട്ടിരുന്നു. അലഹബാദ് പ്രയാഗ് രാജ് ആവുന്നതും ഫായിസാബാദ് അയോധ്യയാവുന്നതും അങ്ങനെയാണ്.

ബി.ജെ.പി മുനിസിപ്പൽ കൌൺസിലറായ ഭഗത് സിംഗ് ടോകാസ് ഡൽഹിയിലെ മുഹമ്മദ്പൂരിൽ ബോർഡുകൾ സ്ഥാപിച്ചു കൊണ്ട് ഇനി മുതൽ അവിടം ‘മാധവപുരം’ ആയിരിക്കുമെന്ന് പ്രഖ്യാപിച്ച പരിപാടിയിൽ ഡൽഹി ബി.ജെ.പി യൂനിറ്റ് പ്രസിഡൻറായ ആദേശ് ഗുപ്തയും സന്നിഹിതനായിരുന്നു. അതിനു തൊട്ടടുത്ത ദിവസമായ ഏപ്രിൽ 28ന് രാജ്യതലസ്ഥാനത്തെ 40 ഗ്രാമങ്ങളുടെ പേരുകൾ മാറ്റണമെന്നാവശ്യപ്പെട്ടു കൊണ്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഗുപ്ത കത്തയച്ചു. ഈ പേരുകൾ മുഗൾ കാലഘട്ടത്തിലേതാണെന്നും മുഗൾ ഭരണത്തിനു കീഴിലെ “അടിമത്വത്തിൻ്റെ വേദനയും സങ്കടവും” ഓർമ്മപ്പെടുത്തുന്നതിനാൽ ഈ പേരുകൾ അംഗീകരിക്കാനാവില്ലെന്നുമായിരുന്നു ഗുപ്തയുടെ വാദം. ഹൌസ് ഖാസ്, സൈദുള്ളാജാബ്, ശൈഖ് സറായ്, ലഡോ സറായ്, നജഫ്ഗർഹ് തുടങ്ങിയ ചരിത്രപ്രമുഖമായ സ്ഥലങ്ങൾ ഗുപ്തയുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇവിടെയുള്ള ഗ്രാമവാസികളുടെ അഭിപ്രായമനുസരിച്ചാണ് താൻ ഈ അഭ്യർത്ഥന മുന്നോട്ടു വെക്കുന്നത് എന്നും ഗുപ്ത കത്തിൽ ചേർത്തിട്ടുണ്ട്.

ആദിത്യനാഥ് യു.പിയിൽ അധികാരത്തിലേക്ക് തിരിച്ചേറിയ നാളുകൾ മുതൽ തന്നെ ബി.ജെ.പി നേതാക്കളും ഉദ്യോഗസ്ഥരും ചേർന്ന് ഒരു നീണ്ട പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഇതിൽ സുൽത്താൻപൂർ, മിർസാപൂർ, അലിഗഢ്, ഫിറോസാബാദ്, ആഗ്ര, ഫറൂഖാബാദ്, മായിൻപുരി തുടങ്ങിയ ജില്ലകൾ ഉൾപ്പെടുന്നുണ്ട്. ഗാസിപൂർ, ബസ്തി ജില്ലകളുടെ പേരുകൾ മാറ്റാനുള്ള പ്രമേയങ്ങൾ ആദിത്യനാഥിൻറെ ഒന്നാം ഭരണകാലത്തു തന്നെ ഉന്നയിക്കപ്പെട്ടിരുന്നു.  സുൽത്താൻപൂരിനെ ഖുശ് ഭവൻപൂർ, അലീഗഢിനെ ഹരിഗർഹ്, മായിൻപുരിയെ മായൻ നഗർ, ഫിറോസാബാദിനെ ചന്ദ്രനഗർ, ബദാഉനെ വേദമാഉ, ഫറൂഖാബാദിനെ പഞ്ചൽ നഗർ, ആഗ്രയെ അഗ്രവാൻ, മുസഫർനഗറിനെ ലക്ഷ്മി നഗർ, മിർസാപൂറിനെ വിന്ദ്യാ ദാം എന്നിങ്ങനെ നാമകരണം ചെയ്യാനാണ് നിർദ്ദേശം.

ഫറൂഖാബാദ് ജില്ലയിൽ നിന്നുള്ള ബി.ജെ.പി എം.പിയായ മുകേശ് രജപുത് അവിടം പുരാതനകാലങ്ങളിൽ പഞ്ചൽ എന്നായിരുന്നു അറിയപ്പെട്ടിരുന്നതെന്നും അത് പഞ്ചൽ മേഖലയുടെ തലസ്ഥാനമായിരുന്നു എന്നും വാദിക്കുന്നു. ബദാഉൻ പ്രദേശം പുരാതന കാലങ്ങളിൽ വേദപഠനത്തിന് ഖ്യാതി കേട്ടതായിരുന്നു എന്ന് പറഞ്ഞിട്ടുള്ളത് മുഖ്യമന്ത്രി ആദിത്യനാഥ് തന്നെയാണ്.

പേരുകൾ മാറ്റുന്നതിൽ അന്തിമ തീരുമാനം എടുക്കേണ്ടത് സംസ്ഥാന സർക്കാരാണ്. ഡൽഹിയിൽ കെജ്രിവാളിനു കീഴിലെ ആം ആദ്മി പാർട്ടി ഇതു വരെ ഗുപ്തയുടെ കത്ത് മുഖവിലക്കെടുത്ത മട്ടില്ല. എന്നാൽ മന്ത്രാലയം തന്നെ പേരുമാറ്റൽ മാമാങ്കത്തിന് നേതൃത്വം കൊടുക്കുന്ന യു.പിയിൽ കാര്യങ്ങൾ തീർത്തും വിപരീതമാണ്.

 
ജിഗ്നേഷ് മേവാനിയുടെ അറസ്റ്റ്

ഇത്തരം അക്രമങ്ങൾക്കും പ്രചാരങ്ങൾക്കുമിടയിൽ ഗുജറാത്തിലെ പ്രമുഖ ദലിത് നേതാവും കോൺഗ്രസ് പിന്തുണയുള്ള എം.എൽ.എയുമായ ജിഗ്നേഷ് മേവാനി ഒരാഴ്ചക്കിടെ രണ്ടു തവണ അറസ്റ്റു ചെയ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മാന്യമല്ലാത്ത രീതിയിൽ പോസ്റ്റിട്ടു എന്ന കേസിൽ ആദ്യവും വനിതാ പോലീസ് ഓഫീസറോട് മാന്യമല്ലാത്ത രീതിയിൽ പെരുമാറി എന്ന് കേസിൽ രണ്ടാമതും അറസ്റ്റു ചെയ്യപ്പെട്ടു. നാലു നിയമസഭാ തെരഞ്ഞെടുപ്പുകളിലെ വിജയ വാർത്ത വന്നതിനു ശേഷം മോദി നടത്തിയ ആദ്യ രാഷ്ട്രീയ നീക്കളങ്ങളിലൊന്ന് ഈ വർഷാവസാനത്തോടെ നടക്കാനിരിക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പിൻറെ പ്രചാരണങ്ങൾക്ക് ആരംഭം കുറിക്കുക എന്നതായിരുന്നു. വിഷയങ്ങളെക്കുറിച്ചുള്ള മേവാനിയുടെ തുറന്നടിച്ച പ്രതികരണങ്ങളും അദ്ദേഹത്തിൻറെ ജനപ്രിയതയും ബി.ജെ.പി നേതൃത്വം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹത്തെ പ്രചാരണങ്ങളിൽ നിന്ന് മാറ്റി നിർത്താൻ അവർ ക്രിമിനിൽ കേസുകൾ ഉപയോഗപ്പെടുത്തുമെന്നുമാണ് ഗുജറാത്തിലെ നിരീക്ഷകർ കണക്കാക്കുന്നത്.

Congress MLA Jignesh Mevani was arrested by Assam Police from Palanpur town in Gujarat on late Wednesday night over a tweet. Photo: Twitter/@ReallySwara

വർഗീയ  അക്രമങ്ങളുടെ ഒരു തിര തന്നെ ഇപ്പോൾ ശക്തിയോടെ മുന്നോട്ടു വരുന്നത് എന്ത് ലക്ഷ്യത്തോടെയാണെന്ന് മനസ്സിലാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളായ ഉത്തർ പ്രദേശ്, ബീഹാർ, ഝാർഖണ്ഡ് എന്നിവിടങ്ങളിലെ സംഘപരിവാർ പ്രവർത്തകരുമായി ഫ്രൻറ്ലൈൻ സംസാരിക്കുകയുണ്ടായി. ഭരണ-രാഷ്ട്രീയ ആയുധങ്ങൾ ഉപയോഗിച്ചുള്ള ഈ ഹിംസ പരമ്പരയ്ക്ക് രണ്ട് കാരണങ്ങളാണ് അവർ പ്രധാനമായും ചൂണ്ടിക്കാണിച്ചത്.  ഒന്ന്, ആതിഥ്യനാഥിൻ്റെ യു.പിയിലേക്കുള്ള തിരിച്ചുവരവിനെ ഒരു നല്ല അടയാളമായി കണ്ട് രാജ്യത്തൊട്ടാകെ ന്യൂനപക്ഷ മുസ്ലിം സമുദായത്തെ സാമൂഹിക, രാഷ്ട്രീയ തലങ്ങളിൽ കൂടുതൽ അരികുവത്കരിക്കുക. രണ്ട്, എസ്.പിയ്ക്കും സഖ്യകക്ഷികൾക്കും പിന്തുണ നൽകിക്കൊണ്ട് അവരുടെ വോട്ടു വിഹിതം 13 ശതമാനം പോയിൻറ് ഉയർത്തിയ ഒ.ബി.സി, എം.ബി.സി വിഭാഗക്കാരെ തിരികെ കൊണ്ടുവരിക. സഖ്യത്തിനകത്തു തന്നെ എസ്.പിയുടെ വോട്ട് വിഹിതം 10.50 ശതമാനം പോയിൻറ് വർധിച്ചിരുന്നു.

നിയമസഭയാ തെരഞ്ഞെടുപ്പിൽ എസ്.പി നേടിയ നേട്ടം ലോക് സഭാ തലത്തിൽ അതേ പോലെ ആവർത്തിച്ചാൽ ഏതാണ്ട് 24ഓളം സീറ്റുകൾ എസ്.പിക്ക് കൂടുതൽ ലഭിക്കുമെന്നാണ് ഇക്കൂട്ടർ കണക്കാക്കുന്നത്. പ്രതിപക്ഷം കൂറേ കൂടി ആർജ്ജവത്തോടെ പ്രചാരണം നടത്തുകയും അവരുടെ പ്രധാനപ്പെട്ട വോട്ടു കേന്ദ്രങ്ങളിൽ നിന്ന് കൂടുതൽ വോട്ടുകൾ നേടാൻ സാധിക്കുകയും ചെയ്തിരുന്നെങ്കിൽ അവർക്ക് വിജയം കൊയ്യാൻ സാധിക്കുമായിരുന്ന രൂപത്തിലായിരുന്നു മറ്റു 16 സീറ്റുകളിലെ വോട്ടുനില. നിയമസഭാ തെരഞ്ഞെടുപ്പിലെ എസ്.പിയുടെ പ്രകടനത്തെ ഒരു ഭീഷണിയായി കണ്ട് അതിനെ പ്രതിരോധിക്കാൻ ഇപ്പോൾ തന്നെ വർഗീയദ്രുവീകരണം ആയുധമാക്കിക്കൊണ്ടുള്ള പ്രചാരണപ്രവർത്തനങ്ങൾ ദേശീയ തലത്തിൽ തന്നെ ആരംഭിക്കേണ്ടതുണ്ട് എന്ന് അവർ പറയുന്നു.

ഒറ്റ പാർട്ടി ഭൂരിപക്ഷത്തോടെ മോദിയെയും ബി.ജെ.പിയെയും അധികാരത്തിൽ കൊണ്ടു വന്ന 2014ലെ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കം സത്യത്തിൽ ആരംഭിച്ചത് 2012 ഡിസംബറിലാണെന്ന് അവർ കൂട്ടിച്ചേർക്കുന്നു. 2013 ആഗസ്റ്റ്-സെപ്തംബർ മാസങ്ങളിൽ പടിഞ്ഞാറൻ യു.പിയിലും സമീപപ്രദേശങ്ങളിലും അരങ്ങേറിയ വർഗീയ കലാപങ്ങൾ ഇതിൻറെ വലിയൊരു ഘടകമായിരുന്നു. ഈ കലാപങ്ങൾ 2014നു മുൻപായി വർഗീയ ദ്രുവീകരണത്തിന് ആക്കം കൂട്ടി. സമാനമായ ഒരു പദ്ധതിയാണ് “പുരോഗമിക്കുന്ന പണി”യുടെ ഭാഗമായി ഇപ്പോൾ നടപ്പിലാക്കുന്നത്.

ബനാറസ്ഹിന്ദു സർവ്വകലാശാലാ വിവാദം

ഈ പദ്ധതിയുടെ ആഘാതം വിളിച്ചോതുന്ന നിരവധി സംഭവങ്ങൾ രാജ്യത്തിൻറെ പല ഭാഗങ്ങളിൽ അരങ്ങേറുന്നുണ്ട്. ഏപ്രിൽ അവസാനത്തിൽ ബനാറസ് ഹിന്ദു സർവ്വകലാശാല (ബി.എച്ച്.യു)യിൽ നടന്ന ഒരു സംഭവം ഇതിൻറെ മുഴച്ചു നിൽക്കുന്ന ഒരു ഉദാഹരണമാണ്. സർവ്വകലാശാലയിലെ ഒരു ഹോസ്റ്റലിൽ ഒരു ഇഫ്താർ സംഗമം സംഘടിപ്പിക്കപ്പെടുകയും അതിൽ വൈസ് ചാൻസലറായ പ്രൊഫസർ സുധീർ. കെ ജെയിൻ പങ്കെടുക്കുകയും ചെയ്തതിനെതിരെ ഹിന്ദുത്വ സംഘടനകൾ പ്രതിഷേധിക്കുകയും വി.സിയുടെ കോലം കത്തിക്കുകയും ചെയ്തു. വിവാദത്തിനു മേൽ ഒരു വിശദീകരണം നൽകാൻ സർവ്വകലാശാലാ അധികൃതർ നിർബന്ധിതരായി. ഇഫ്താർ സംഘടിപ്പിച്ചത് വൈസ് ചാൻസലറല്ലെന്നും ചില വിദ്യാർത്ഥികളും അധ്യാപകരും അദ്ദേഹത്തെ ക്ഷണിച്ചതു പ്രകാരം ബി.എച്ച്.യു തലവൻ എന്ന നിലയിൽ അദ്ദേഹം സംഗമത്തിൽ പങ്കെടുക്കുക മാത്രമായിരുന്നു എന്നും സർവകലാശാല ഇൻഫോർമേഷൻ ആൻറ് പബ്ലിക് റിലേഷൻസ് വകുപ്പിലെ അസിസ്റ്റൻറ് ഓഫീസറായ ചന്ദർ ശേഖർ ഗ്വാരി ട്വിറ്ററിലൂടെ വ്യക്തമാക്കി. ഇഫ്താർ സംഗമങ്ങൾ സംഘടിപ്പിക്കുന്ന ബി.എച്ച്.യുവിലെ പാരമ്പര്യത്തിന് ഏതാണ്ട് രണ്ട് ദശാബ്ദത്തോളം പഴക്കമുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു.

1993ൽ “കാം ജാരി ഹെ” എന്ന് പ്രഖ്യാപിക്കുമ്പോൾ “ഭാരതമെന്ന ഇന്ത്യയിൽ ഹിന്ദു സമുദായത്തിന് സംഖ്യാടിസ്ഥാനത്തിലുള്ള നേട്ടത്തിൽ മറഞ്ഞിരിക്കുന്ന രാഷ്ട്രീയ മൃഗത്തെ അഴിച്ചു വിടുകയും അതിനെ രാഷ്ട്രീയ, സാമൂഹിക, സാസ്കാരിക മേൽകോയ്മയായി പരിവർത്തനം ചെയ്യുകയും” ആണ് സംഘപരിവാറിൻറെ ഹിന്ദുത്വ പദ്ധതിയുടെ കാതൽ എന്ന് പരമഹംസ അടിവരയിട്ടിരുന്നു. ദേശീയ തലത്തിൽ തങ്ങൾ ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങളുടെ ചൂണ്ടുകോലായാണ് അയോധ്യയിലെ സംഘപരിവാറിൻറെ പ്രവർത്തനങ്ങളെ പരമഹംസ വിശേഷിപ്പിക്കാറുണ്ടായിരുന്നത്.

“1970കളുടെ തുടക്കത്തിൽ വി.എച്ച്.പി അയോധ്യയെ സംഘടനാപരമായി പ്രാമുഖ്യമുള്ള സ്ഥലം എന്ന് തിരിച്ചറിഞ്ഞ് അവിടേക്ക് ശ്രദ്ധ തിരിക്കുമ്പോൾ ഫായിസാബാദിൻ്റെ ഇരട്ട പട്ടണം എന്നറിയപ്പെട്ടിരുന്ന, മതേതരത്വം മുഖമുദ്രയായ ഒരിടമായിരുന്നു അയോധ്യ. എന്നാൽ രണ്ട് ദശാബ്ദങ്ങൾ കൊണ്ടു തന്നെ ഞങ്ങൾ അത് മാറ്റിമറിച്ചു. ചിലപ്പോൾ പടിപടിയായി മുന്നോട്ടു നീങ്ങിയും ചിലപ്പോൾ വേഗത്തിലുള്ള പ്രവർത്തനങ്ങൾ അഴിച്ചുവിട്ടും ഞങ്ങളത് സാധിച്ചെടുത്തു. കൂടുതൽ കൂടുതൽ മതസ്ഥാപനങ്ങൾ ഞങ്ങളുടെ പ്രസ്ഥാനത്തിനു കീഴിൽ കൊണ്ടു വന്ന് മേഖലയിലെ ഞങ്ങളുടെ കാൽപാട് വികസിപ്പിക്കുക എന്നതാണ് ഞങ്ങൾ ചെയ്ത ഒരു കാര്യം. അതിനു വേണ്ടി ഈ സ്ഥാപനങ്ങൾ വാങ്ങുകയോ ഞങ്ങളോട് ചേർന്നു നിൽക്കാൻ അവരെ പ്രേരിപ്പിക്കുകയോ ചെയ്തു. അതിനോടൊപ്പം തന്നെ മുന്നേറ്റങ്ങളും ക്യാമ്പയിനുകളും കർ സേവകളും സംഘടിപ്പിച്ചു. ഒടുവിലത് പള്ളിപൊളിക്കലിൽ പര്യവസാനിച്ചു. എന്നാൽ ഈ പണി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. സത്വബോധവും മേധാവിത്വവും കുറേ കൂടി ശക്തിപ്പെടുത്തേണ്ടതുണ്ട്. അതിനു വേണ്ടി ഞങ്ങൾ പരിശ്രമിച്ചു കൊണ്ടിരിക്കുന്നുണ്ട്. ഇങ്ങനെയൊരു വിജയത്തിലെത്തും മുൻപ് ഞങ്ങൾ ഒരുപാട് വിജയങ്ങളിലൂടെയും അർധവിജയങ്ങളിലൂടെയും അർധപരാജയങ്ങളിലൂടെയും വലിയ തിരിച്ചടികളിലൂടെയും കടന്നുപോയിട്ടുണ്ട്. എന്നാൽ എല്ലാ ഉയർച്ചതാഴ്ച്ചകൾക്കും അപ്പുറം ഇക്കാലയളവിൽ പദ്ധതി മുന്നോട്ടേക്ക് തന്നെയാണ് നീങ്ങിയിട്ടുള്ളത്..”

 2002ൽ ഈ കാര്യങ്ങളോട് കൂട്ടിച്ചേർത്തു കൊണ്ട് പരഹംസ ഗുജറാത്ത് വംശഹത്യയെ ഈ “പുരോഗമിക്കുന്ന പണി”യുടെ ഒരു പുതിയ അധ്യായമായി വിശേഷിപ്പിക്കുകയുണ്ടായി. തീർച്ചയായും അന്നത്തെ ഈ മുന്നേറ്റവും പല ഭാവങ്ങളിൽ പിന്നീട് രാജ്യത്ത് ദശാബ്ദങ്ങളോളം പ്രവർത്തിച്ച വർഗീയതയുമാണ് 2014ലും 2019ലും തുടർച്ചയായി ഒറ്റ പാർട്ടി ഭൂരിപക്ഷത്തോടെ വിജയിച്ചു കയറാൻ ബി.ജെ.പിയെയും സംഘപരിവാർ സഖ്യങ്ങളെയും അനുവദിച്ചത്. ഇന്ന് ഇന്ത്യ കണ്ടുകൊണ്ടിരിക്കുന്നതും 2024 തെരഞ്ഞെടുപ്പിലേക്കുള്ള വ്യക്തമായ മുന്നൊരുക്കമാണ്. മതേതര ഇന്ത്യയ്ക്കും അതിൻറെ ജനാധിപത്യ ഭരണഘടനയ്ക്കും അംഗഭംഗം വരുത്തുകയാണ് അവരുടെ വ്യക്തമായ ലക്ഷ്യം. എന്നാൽ എസ്.പിയും സഖ്യവും കാഴ്ചവെച്ച തെരഞ്ഞെടുപ്പ് പ്രകടനം പോലെയുള്ള ചില തിരിച്ചടികൾ ഈ പദ്ധതിക്ക്  നേരിട്ടിട്ടുണ്ട് എന്നതിൻറെ സൂചനയാണ് ഇപ്പോഴുള്ള ഭ്രാന്തുപിടിച്ച ഈ നീക്കങ്ങൾ. മതേതര വോട്ടർമാർക്കും അവരെ പ്രതിനിദാനം ചെയ്യുന്ന സംഘടനകൾക്കും മുന്നിലെ കാതലായ ചോദ്യവും ഇതു തന്നെയാണ്-  എസ്.പിയുടെ യു.പിയിലെ പ്രകടനത്തിന് സമാനമായ രീതിയിലുള്ള പോരാട്ടങ്ങൾ വ്യക്തിപരമായും സംഘടനാപരമായും  ശക്തിപ്പെടുത്താൻ അവർക്ക് എത്രത്തോളം സാധിക്കും?

ഫ്രണ്ട്ലൈൻ മഗസിനുവേണ്ടി വെങ്കിടേഷ് രാമകൃഷ്ണൻ എഴുതിയ ലേഖനം.മൊഴിമാറ്റം – സയാൻ ആസിഫ്

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.