Skip to content Skip to sidebar Skip to footer

വർധിക്കുന്ന സൈനിക ആത്മഹത്യ!

അശോക് കുമാർ

കാർഗിൽ വിജയത്തിന്റെ 23-ാം വാർഷികം ആഘോഷിക്കുകയാണ് രാജ്യം. 1999 ജൂലൈ 26-ന് പാക്കിസ്ഥാനെതിരെ ഇന്ത്യ നേടിയ ചരിത്ര വിജയത്തിന്റെ ആഘോഷമാണ് ‘കാർഗിൽ വിജയ് ദിവസ്’ അഥവാ കാർഗിൽ വിജയ ദിനം. എന്നാൽ, കാർഗിൽ യുദ്ധത്തിൽ 500-ലധികം ഇന്ത്യൻ സൈനികർ, ഭൂരിഭാഗവും യുവാക്കൾ കൊല്ലപ്പെട്ടിരുന്നു എന്ന വേദനാജനകമായ ഓർമയോടൊപ്പം രാജ്യത്തിൻ്റെ മനസാക്ഷിയെ ഉണർത്തേണ്ട മറ്റൊരു വിഷയമാണ് സൈന്യത്തിലെ വർധിച്ചു വരുന്ന ആത്മഹത്യകൾ.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കരസേനയിൽ 642, നാവികസേനയിൽ 29, വ്യോമസേനയിൽ 148 എന്നിങ്ങനെ 819 ആത്മഹത്യകൾ നടന്നതായി പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് രാജ്യസഭയെ അറിയിക്കുകയുണ്ടായി. കൂടാതെ ഗുരുതരമായ പരിക്കുകൾ പറ്റി ജീവിതം ദുസ്സഹമായ സൈനികരുമുണ്ട്. ഇവരുടെ കുടുംബങ്ങൾ അനുഭവിക്കേണ്ടി വരുന്ന വേദനക്കും, രാജ്യത്തിന് സംഭവിക്കുന്ന നഷ്ടത്തിനുമപ്പുറം, ഇത്തരം സംഭവങ്ങൾ സൈന്യത്തിലെ മറ്റ് ഉദ്യോഗസ്ഥരുടെ മനോവീര്യവും പ്രചോദനവും നഷ്ടപ്പെടുത്താതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്.

സൈനികർക്കിടയിൽ വർധിച്ചു വരുന്ന ആത്മഹത്യകൾ, പ്രതിരോധ സേനയുടെ ശ്രദ്ധയിൽ വരികയും വിഷയം ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സൈക്കോളജിക്കൽ റിസർച്ചിന് (ഡി.ഐ.പി.ആർ) റഫർ ചെയ്യുകയുമുണ്ടായി. ഇൻസ്റ്റിറ്റ്യൂട്ട് നിരവധി ശുപാർശകൾ മുന്നോട്ടുവെച്ചു. അവയിൽ സമയബന്ധിതമായ അവധി അനുവദിക്കൽ, ആനുകൂല്യങ്ങൾ വർധിപ്പിക്കൽ തുടങ്ങി ചിലതൊക്കെ നടപ്പിലാക്കുകയും ചെയ്തു. കൂടാതെ ചില സൈനിക യൂണിറ്റുകൾ, എല്ലാ റാങ്കുകളിലേയും സൈനികർക്ക് നല്ല മാനസികാരോഗ്യം ഉറപ്പാക്കാൻ കൗൺസിലിംഗ്, ഹെൽപ്പ് ലൈനുകൾ, മെഡിക്കൽ സപ്പോർട്ട് തുടങ്ങിയ നടപടികൾ സ്വീകരിച്ചു. ഇതൊക്കെയാണെങ്കിലും ആത്മഹത്യാ കേസുകൾ വർധിക്കുകയാണ്. ഇന്ത്യൻ സൈന്യത്തിലെ ഈ വലിയ പ്രതിസന്ധി ലഘൂകരിക്കുന്നതിനുള്ള ചില നിർദ്ദേശങ്ങൾ പരിശോധിക്കാം.

ശാരീരികവും ബുദ്ധിപരവുമായ വിലയിരുത്തൽ ഇതിനകം തന്നെ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇതോടൊപ്പം ആദ്യ ഘട്ടത്തിൽ തന്നെ ഉദ്യോഗാർത്ഥികളുടെ മനഃശാസ്ത്രപരമായ വിലയിരുത്തലും ഉൾപ്പെടുത്തേണ്ടത് ഈ സാഹചര്യം അടിയന്തിരമായി ആവശ്യപെടുന്നുണ്ട്. അതിലൂടെ ആത്മഹത്യാ പ്രവണതയുള്ള വ്യക്തികളെ പ്രതിരോധ സേനയിൽ ചേരുന്നതിൽ നിന്ന് തടയാനായേക്കാം. എന്നാൽ, ഈ നിർദ്ദേശം നടപ്പിലാക്കുന്നതിൽ വെല്ലുവിളികൾ ഏറെയാണ്. സഹോദരഹത്യ നടത്താനുള്ള പ്രവണതയുള്ളവരെ കണ്ടെത്തുന്നത് ഉൾപ്പെടെയുള്ള വിലയിരുത്തലുകൾ നടത്തേണ്ടതായി വരും. അത്തരം സ്വഭാവവൈകല്യങ്ങൾ നിർണ്ണയിക്കുന്നതിനുള്ള വിലയിരുത്തൽ പ്രക്രിയ, റിക്രൂട്മെന്റ് മാനദണ്ഡത്തിൽ ചേർക്കണം. ഇത് സൈന്യത്തിലെ എല്ലാ റാങ്കുകളിലുള്ള ഉദ്യോഗസ്ഥർക്കും ഒരു പോലെ ബാധകമായിരിക്കണം.

ഒരു സൈനികന്റെ കരിയറിന്റെ മധ്യഘട്ടത്തിൽ, ആത്മഹത്യ പ്രവണത കണ്ടെത്തി തടയുന്നത് കൂടുതൽ സങ്കീർണമാണ്. സൈനിക സേവനത്തിന്റെ ഭാഗമാകുന്നതോടെ ജീവിതത്തിൽ വരുത്തിയ മാറ്റങ്ങൾ മുതൽ, വൈവാഹിക ബന്ധത്തിലേക്ക് പ്രവേശിക്കുന്നതിലെ സങ്കീർണതകൾ ഉൾപ്പെടെ ഒന്നിലധികം ജീവിത പ്രശ്നങ്ങൾ ഒരു സൈനികന് നേരിടേണ്ടതായി വരും. ഡാറ്റ പ്രകാരം ഏറ്റവും കൂടുതൽ ആത്മഹത്യകൾ നടക്കുന്ന പ്രായ/സേവന വർഷത്തെ സംബന്ധിച്ചു ഒരു പുതിയ മനഃശാസ്ത്രപരമായ വിലയിരുത്തൽ നടത്തേണ്ടതുണ്ട്. ഇത്തരം മനഃശാസ്ത്രപരമായ വിലയിരുത്തലിലൂടെ കണ്ടെത്തുന്ന കാര്യങ്ങൾ സൈനികർ അനുഭവിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിലേക്ക് നയിക്കണം. പ്രൊഫഷണൽ കൗൺസിലിംഗ്, ‘ബഡ്ഡി’ സംവിധാനങ്ങൾ, ഗാർഹിക പ്രശ്‌നങ്ങളെക്കുറിച്ചുള്ള അവബോധവും അവ പരിഹരിക്കാനുള്ള മാർഗങ്ങളും, സൈനികർ തീവ്രമായ നടപടികൾ കൈക്കൊള്ളാനുള്ള സാധ്യത ഇല്ലാതാക്കുന്ന രീതിയിൽ സൂക്ഷ്മവും വിവേകപരവുമായ നിരീക്ഷണ സംവിധാനങ്ങൾ തുടങ്ങിയ അടിയന്തര നടപടികൾ സ്വീകരിക്കേണ്ടതുണ്ട്.

മാത്രവുമല്ല, സൈനികർക്ക് ലഭ്യമായ എല്ലാ അവകാശങ്ങളും, ആനുകൂല്യങ്ങളും പ്രായോഗികമായി പരിശോധിക്കേണ്ടതുണ്ട്. പോസ്റ്റിംഗിനെ അടിസ്ഥാനമാക്കി- കലാപ ഭീക്ഷണിയുള്ള സ്ഥലമാണോ, അല്ലെങ്കിൽ ബുദ്ധിമുട്ടുള്ള ഭൂപ്രദേശമാണോ എന്ന് നോക്കി ശമ്പള സ്കെയിലുകളും ആനുകൂല്യങ്ങളും നിർണയിക്കുന്നതിനു പകരം ഒരു പൊതു ‘സിയാച്ചിൻ അലവൻസ് മോഡൽ’ ഉപയോഗിക്കേണ്ടതുണ്ട്. കൂടാതെ സൈന്യത്തിൽ നിലവിൽ ലഭ്യമായ ആനുകൂല്യങ്ങൾ ഓഫീസർ റാങ്കിന് താഴെയുള്ള ഉദ്യോഗസ്ഥരോട് പക്ഷപാതപരമാണ്, ഇത് തിരുത്തേണ്ടതുണ്ട്. ഈ വിഷയത്തിൽ ഒരു മൂല്യാധിഷ്ഠിത സമീപനം അത്യാവശ്യമാണ്.

എല്ലാ മാറ്റങ്ങളും വീട്ടിൽ നിന്ന് ആരംഭിക്കുന്നുവെന്ന് പറയാറുണ്ട്, ഈ കാര്യത്തിലും അത് വ്യത്യസ്തമായിരിക്കരുത്. ഇന്ത്യൻ സൈന്യത്തിലെ ഭൂരിഭാഗം സൈനികരും ഗ്രാമീണ പശ്ചാത്തലമുള്ളവരാണ്. കേന്ദ്ര സർക്കാരിൽ നിന്നും ചില സംസ്ഥാന സർക്കാരുകളിൽ നിന്നും ഒന്നിലധികം കത്തുകൾ ലഭിച്ചിട്ടും, പോലീസ് കേസുകൾ മുതൽ അയൽവാസികളിൽ നിന്നും ഗ്രാമവാസികളിൽ നിന്നുമുള്ള അസ്വസ്ഥതകൾ വരെ സൈനികർ അനുഭവിക്കുന്ന നിരവധി ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ സിവിൽ അഡ്മിനിസ്ട്രേഷനുകൾ കാര്യമായ നടപടികൾ സ്വീകരിക്കുന്നില്ല. അവരുടെ പ്രശ്‌നങ്ങൾ ഏറെക്കുറെ പരിഹരിക്കപ്പെടാത്തതിനാൽ സൈനികരെ ഇത് പ്രതികൂലമായി ബാധിക്കുന്നു. തങ്ങൾക്ക് സമൂഹത്തിൽ മതിയായ ബഹുമാനം ലഭിക്കുന്നില്ല എന്നതും അവരെ സമ്മർദത്തിലാക്കുന്നു. അങ്ങനെ സമ്മർദങ്ങൾക്ക് വഴങ്ങി അവരിൽ ചിലർ സ്വന്തം ജീവൻ എടുക്കുന്നു. സൈനികരുടെ ഇത്തരം ആശങ്കകൾ ക്രിയാത്മകമായും സമയബന്ധിതമായും പരിഹരിക്കാൻ വേണ്ടുന്ന നടപടികൾ കൈക്കൊള്ളാൻ സിവിൽ ഗവൺമെന്റ് മാട്രിക്സിനെ വിശകലനം ചെയ്‌ത്‌ പ്രാപ്തമാക്കേണ്ടതുണ്ട്.

ആത്മഹത്യകൾ, സഹോദരഹത്യകൾ, ശാരീരികമായ പരിക്കുകൾ എന്നിവയിലൂടെ ജീവൻ നഷ്ടപ്പെട്ട സൈനികരുടെ എണ്ണം ഇന്ത്യ നടത്തിയിട്ടുള്ള മുഴുവൻ യുദ്ധങ്ങളിലുമായി മരണപ്പെട്ട സൈനികരുടെ എണ്ണത്തേക്കാൾ കൂടുതലാണ്. സ്വാതന്ത്ര്യനന്തര ഇന്ത്യയിലെ സൈനിക മരണങ്ങളുടെ ഡാറ്റ പരിശോധിച്ചാൽ ഇത് വ്യക്തമാകും. ഇത് ഗൗരവമുള്ള പ്രശ്‌നമാണ്. ഈ പ്രശ്‌നം വിദഗ്ദമായി വിശകലനം ചെയ്യുകയും സർക്കാർ അടിയന്തര ഇടപെടൽ നടത്തുകയും ചെയ്യേണ്ടത് അനിവാര്യമാണ്. ഇത് പ്രതിരോധ സേനയെ മാത്രം ബാധിക്കുന്ന പ്രശ്നമല്ല, ഇന്ത്യയുടെ ദേശീയ സുരക്ഷയെ ബാധിക്കുന്ന സുപ്രധന വിഷയമാണ്.

അശോക് കുമാർ എഴുതി ‘ദി പ്രിന്റ്’ പ്രസിദ്ധീകരിച്ച ലേഖനം. കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത മുതിർന്ന സൈനികനാണ് പ്രതിരോധ വിദഗ്ദൻ കൂടിയായ റിട്ടയേർഡ് മേജർ ജെനെറൽ അശോക് കുമാർ.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.