Skip to content Skip to sidebar Skip to footer

2022 – രണ്ടാം ഇൻതിഫാദക്ക് ശേഷം, ഫലസ്തീന് ഏറ്റവും ദുരന്തപൂർണ്ണമായ വർഷം

രണ്ടാം ഇൻതിഫാദക്ക് ശേഷം ഇസ്രായേൽ അധിനിവേശ വെസ്റ്റ് ബാങ്കിൽ, ഏറ്റവും കൂടുതൽ ഫലസ്തീനികൾ കൊല്ലപ്പെട്ട വർഷമാണ് 2022. ‘മിഡിൽ ഈസ്റ്റ് ഐ’ സമാഹരിച്ച കണക്കുകൾ പ്രകാരം, അധിനിവേശ പ്രദേശങ്ങളിൽ ഉടനീളമുള്ള ഇസ്രായേൽ ആക്രമണങ്ങളിൽ 48 കുട്ടികൾ ഉൾപ്പെടെ 220 ഫലസ്‌തീനികൾ ഈ വർഷം കൊല്ലപ്പെട്ടിട്ടുണ്ട്.

മരണപ്പെട്ടവരിൽ 167 പേർ വെസ്റ്റ് ബാങ്ക്, കിഴക്കൻ ജറുസലേം എന്നിവിടങ്ങളിൽ നിന്നുള്ളവരും, 53 പേർ ഗസ്സയിൽ നിന്നുള്ളവരുമാണ്. ഇതേ കാലയളവിൽ, അഞ്ച് ഫലസ്തീൻ പൗരന്മാർ ഇസ്രായേലിൽ വെച്ചും കൊല്ലപ്പെട്ടിട്ടുണ്ട്. ഭൂരിഭാഗം മരണങ്ങൾക്കും ഇസ്രായേൽ സൈന്യമാണ് ഉത്തരവാദി. അതേസമയം കുറഞ്ഞത് അഞ്ച് കേസുകളിലെങ്കിലും, ഇസ്രായേൽ കുടിയേറ്റക്കാർ ഫലസ്തീനികളെ കൊലപ്പെടുത്തിയതായി സംശയിക്കുന്നുണ്ട്. യു.എൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2022 ൽ മാത്രം വെസ്റ്റ് ബാങ്കിൽ നിന്നുള്ള 9,500 ഫലസ്തീനികൾക്കാണ് ഇസ്രായേൽ ആക്രമണങ്ങളിൽ പരിക്കേറ്റത്.

വെസ്റ്റ്ബാങ്കിൽ ഇസ്രായേൽ സൈന്യം പ്രവർത്തനം വർധിപ്പിക്കുകയും, ഫലസ്തീൻ സായുധ പ്രതിരോധം ശക്തമാക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഫലസ്‌തീനികൾക്കെതിരെയുള്ള ആക്രമണങ്ങൾ വർധിച്ചിരിക്കുന്നത്.
ഒരു കുട്ടി ഉൾപ്പെടെ 29 ഇസ്രായേലികൾ ഫാലസ്തീനിന്റെ പ്രതിരോധ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ട്. 2008 നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന മരണസംഖ്യയാണിത്.

‘രണ്ടാം ഇൻതിഫാദ’ എന്ന് വിശേഷിക്കപ്പെടുന്ന 2005-ന് ശേഷമുള്ള ഏറ്റവും അക്രമാസക്തമായ വർഷമാണ് 2022. അന്ന്, ‘പലസ്തീൻ അതോറിറ്റി’ (പി.എ) പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ നേതൃത്വത്തിൽ വെസ്റ്റ് ബാങ്കിലെ ഫലസ്തീൻ സായുധ പ്രതിരോധങ്ങൾ അടിച്ചമർത്തിയിരുന്നു.

എന്നാൽ, 2022-ൽ നബ്ലുസിലെ ‘ജെനിൻ ബറ്റാലിയൻ’, ‘ലയൺസ് ഡെൻ’ എന്നീ അർധ-സംഘടിത സായുധ സംഘങ്ങളുടെ ആവിർഭാവത്തോടെ വെസ്റ്റ് ബാങ്കിലെ ചില പ്രദേശങ്ങൾക്ക് മേലുള്ള ‘പി.എ’ യുടെ സുരക്ഷാ നിയന്ത്രണം വെല്ലുവിളിക്കപ്പെട്ടു.

ഫലസ്തീനികൾക്കെതിരെയുള്ള ഇസ്രയേലിന്റെ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ പല അന്താരാഷ്ട്ര സംഘടനകളും രംഗത്തെത്തിയിരുന്നു. 2022 ഡിസംബറിൽ, യു.എൻ വിദഗ്ധർ ഇസ്രായേൽ ആക്രമണങ്ങളെ അപലപിക്കുകയും, 2023 ൽ മരണസംഖ്യ 2022 ലേതിനേക്കാൾ വർധിച്ചേക്കാം എന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു : “ഇസ്രായേൽ സൈന്യം കുടിയേറ്റ മനോഭാവം ഉപേക്ഷിക്കുകയും, അധിനിവേശ പ്രദേശത്തെ ഫലസ്തീനികളെ സംരക്ഷിത വ്യക്തികളായി പരിഗണിക്കുകയും ചെയ്തില്ലെങ്കിൽ, അധിനിവേശ വെസ്റ്റ് ബാങ്കിലെ ഇസ്രായേലിന്റെ ദയനീയമായ റെക്കോർഡ് 2023 ൽ കൂടുതൽ വഷളാകും.”

നിരായുധരായ സാധാരണക്കാർ

‘മിഡിൽ ഈസ്റ്റ് ഐ’ പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഇസ്രായേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ട ഫലസ്തീനികളിൽ ഭൂരിഭാഗവും നിരായുധരായ സാധാരണക്കാരായിരുന്നു. കുറഞ്ഞത് 95 കേസുകളിലെങ്കിലും, സൈനിക അക്രമണങ്ങൾക്കിടയിലോ, അധിനിവേശ വിരുദ്ധ പ്രകടനങ്ങൾക്കിടയിലോ കാഴ്ചക്കാരായ ഫലസ്തീനികളെ ഇസ്രായേൽ സൈനികർ വെടിവച്ചുകൊന്നിട്ടുണ്ട്.

മിക്ക കേസുകളിലും, “പാറക്കല്ലുകളോ സ്‌ഫോടക വസ്തുക്കളോ ഉപയോഗിച്ചുള്ള ആക്രമണത്തെ പ്രതിരോധിക്കാനാണ് തങ്ങൾ നിറയൊഴിച്ചതെന്ന്” അവകാശപ്പെടുന്ന ഏതാണ്ട് സമാനമായ പ്രസ്താവനകളാണ് ഇസ്രായേൽ സൈന്യം നടത്തിയിട്ടുള്ളത്. ഇത് സംബന്ധിച്ച തെളിവോ, കൂടുതൽ വിശദാംശങ്ങളോ നൽകാറില്ല. ഇസ്രായേൽ പൗരന്മാർക്ക് നേരെയോ, സുരക്ഷാ സേനയ്ക്ക് നേരെയോ കാർ ഇടിച്ചുകയറ്റിയെന്നും, അവരെ വെടിവയ്ക്കുകയോ, കുത്തിപരിക്കേൽപ്പിക്കുകയോ ചെയ്‌തുവെന്നും ആരോപിച്ചാണ്
22 ഫലസ്‌തീനികളെ കൊലപ്പെടുത്തിയത്. ചില കേസുകളിൽ, ഇത്തരം ആക്രമണങ്ങൾ “നടത്താൻ ശ്രമിച്ചു” എന്നാരോപിച്ചും ഫലസ്തീനികളെ കൊലപ്പെടുത്തിയിട്ടുണ്ട്.

2017-2021 കാലയളവിൽ ഫലസ്തീനികളെ ആക്രമിച്ച സൈനികരിൽ ഒരു ശതമാനത്തിൽ താഴെ മാത്രമേ ശിക്ഷാനടപടികൾ നേരിടേണ്ടി വന്നിട്ടുള്ളുവെന്ന് ഇസ്രായേലി മനുഷ്യാവകാശ സംഘടനയായ ‘യെഷ് ദിനിന്റെ’ സമീപകാല റിപ്പോർട്ട് കണ്ടെത്തി.

സൈനിക നിയമ നിർവ്വഹണ അധികാരികൾ “പലസ്തീനികളെ ദ്രോഹിക്കുന്ന സൈനികരെ ശിക്ഷിക്കുന്നത് വ്യവസ്ഥാപിതമായി തന്നെ ഒഴിവാക്കുന്നു” വെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.

ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയ അൽ ജസീറയുടെ മുതിർന്ന റിപ്പോർട്ടർ, ഷിരീൻ അബു അക്ലേയുടേതുപോലെയുള്ള മരണങ്ങളിൽ, അന്താരാഷ്ട്ര സമ്മർദ്ദത്തിന് വഴങ്ങിയാണ് അന്വേഷണം നടക്കുന്നത്. അന്വേഷണമുണ്ടായെങ്കിലും, പ്രസ്‌തുത കേസിൽ സൈനികർ “ക്രിമിനൽ കുറ്റം ചെയ്‌തിട്ടില്ല” എന്നായിരുന്നു ഇസ്രായേലി സൈന്യം വിധിയെഴുതിയത്.

ഇസ്രായേൽ കൊലപ്പെടുത്തിയ കുട്ടികൾ

ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഫലസ്തീനികളിൽ കുറഞ്ഞത് 52 പേരെങ്കിലും കൗമാരപ്രായക്കാരാണ്, അവരിൽ 31 പേർ 18 വയസ്സിന് താഴെയുള്ളവരാണ്. അവരിൽ ചിലർ:

  1. റയ്യാൻ സുലൈമാൻ – 7 വയസ്സ്

ഇസ്രായേൽ സൈനികർ ഓടിച്ചതിനെ തുടർന്നുണ്ടായ ഹൃദയാഘാതം മൂലം മരണപ്പെട്ടു.

2 . മഹമൂദ് മുഹമ്മെദ് സമൂദി – 12 വയസ്സ്

ജെനിനിൽ ഇസ്രായേൽ സൈന്യം നടത്തിയ വെടിവെപ്പിൽ കൊല്ലപ്പെട്ടു.

  1. ജാന മജ്‌ദി സക്കർനേഹ് – 15 വയസ്സ്

തന്റെ വീട്ടിൽ പൂച്ചയുമായി കളിച്ചുകൊണ്ടിരിക്കെ മുഖത്ത് രണ്ട് തവണ വെടിയേറ്റു, മരിച്ചു.

  1. സയ്യിദ് ഖൊനെയിം – 15 വയസ്സ്

ഒരു പാർക്കിംഗ് ഗാരേജിൽ ഒളിച്ചിരിക്കുമ്പോൾ വെടിയേറ്റ് മരിച്ചു.

  1. ഫുല്ലാ റാസ്‌മി അൽ -മസൽമ – 15 വയസ്സ്
  2. ഹനാൻ ഖധൗർ – 18 വയസ്സ്

സ്‌കൂളിൽ നിന്നും വീട്ടിലേക്ക് മടങ്ങുമ്പോൾ വെടിയേറ്റ് മരിച്ചു.

ആക്രമണങ്ങളുടെ വർധനവിന് മറ്റൊരു കാരണം ഇസ്രായേൽ നടത്തിപ്പോരുന്ന രാത്രിയിലെ ‘സെർച്ച് ഓപ്പറേഷനുകളാണ്’. ഇവയിൽ പലതും അക്രമത്തിൽ കലാശിക്കുന്നു. യു.എൻ പുറത്തുവിട്ട വിവരങ്ങൾ അനുസരിച്ച്, 2022 ൽ ഫലസ്തീനിലെ വിവിധ പ്രദേശങ്ങളിലായി ഇത്തരത്തിലുള്ള 3,437 റെയ്‌ഡുകൾ നടന്നിട്ടുണ്ട്. ‘പലസ്തീൻ പ്രിസണേഴ്സ് സൊസൈറ്റി’ പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഈ റെയ്‌ഡുകളിൽ 811 കുട്ടികൾ ഉൾപ്പെടെ 6,500-ലധികം ഫലസ്തീനികൾ അറസ്റ്റിലായിട്ടുണ്ട്.

വെസ്റ്റ് ബാങ്കിലെ ഇസ്രയേലിന്റെ മിക്ക പ്രവർത്തനങ്ങളും ജെനിൻ, നബ്ലസ് എന്നീ പ്രദേശങ്ങളിലെ വർധിച്ചുവരുന്ന ഫലസ്തീൻ പ്രതിരോധ പോരാളികളെ കേന്ദ്രീകരിച്ചാണ് നടക്കുന്നത്. 2022 ൽ, ഇസ്രയേലിനാൽ കൊല്ലപ്പെട്ട ഫലസ്‌തീനികളിൽ പകുതിയിലധികവും ഈ പ്രദേശങ്ങളിൽ നിന്നുള്ളവരാണ്.

കുടിയേറ്റ ആക്രമണങ്ങൾ

സൈനിക ആക്രമണങ്ങൾക്ക് പുറമെ, വർധിച്ചുവരുന്ന, മാരകമായ കുടിയേറ്റ അക്രമണങ്ങളെ കൂടി 2022-ൽ
ഫലസ്തീനികൾ നേരിടേണ്ടി വന്നിട്ടുണ്ട്. യു.എന്നിന്റെ കണക്കുകൾ പ്രകാരം 2016 മുതൽ ഇത്തരം ആക്രമണങ്ങൾ വലിയ തോതിൽ വർദ്ധിച്ചിട്ടുണ്ട്. 2022ൽ 755 ആക്രമണങ്ങളാണ് ഇസ്രായേൽ കുടിയേറ്റക്കാരിൽ നിന്നും ഫലസ്തീനികൾക്ക് നേരിടേണ്ടി വന്നത്, അവയിൽ 161 എണ്ണം ആളപായത്തിലേക്ക് നയിച്ചതായി യു.എൻ രേഖകൾ കാണിക്കുന്നു. 2021 ൽ 496 കുടിയേറ്റ ആക്രമണങ്ങളും 2020 ൽ 358 കുടിയേറ്റ ആക്രമണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.

തീ ഉപയോഗിച്ചുകൊണ്ടുള്ള അപായപ്പെടുത്തൽ, ശാരീരിക ആക്രമണങ്ങൾ, തീവെപ്പ്, ഒലിവ് മരങ്ങൾ പിഴുതെറിയൽ എന്നിവ ഇസ്രായേൽ കുടിയേറ്റ അക്രമണങ്ങളിൽ ഉൾപ്പെടുന്നു. 2022 ൽ കുടിയേറ്റക്കാർ കുറഞ്ഞത് അഞ്ച് ഫലസ്തീനികളെ കൊലപ്പെടുത്തിയതായി സംശയമുണ്ട്. കുടിയേറ്റക്കാരും സൈനികരും ഫലസ്തീൻ പ്രകടനക്കാർക്ക് നേരെ നടത്തിയ വെടിവെപ്പിൽ അംജദ് നഷാത്ത് അബു ആലിയ എന്ന 16 വയസ്സുള്ള ബാലൻ കൊല്ലപ്പെട്ടിരുന്നു. കൂടാതെ, സാൽഫിറ്റിലെ സ്വകാര്യ ഫലസ്തീൻ ഭൂമിയിൽ, കുടിയേറ്റക്കാർ നടത്തിയ ആക്രമണത്തെ സമാധാനപരമായി ചെറുക്കുന്നതിനിടെയാണ് അലി ഹസൻ ഹർബ് (28) എന്ന ഫലസ്‌തീനി കുത്തേറ്റ് മരിച്ചത്.

ജറുസലേം ആസ്ഥാനമായുള്ള ‘ലാൻഡ് റിസർച്ച് സെന്റർ’ പറയുന്നതനുസരിച്ച്, പലസ്തീൻ ഉടമസ്ഥതയിലുള്ള 13,130 ഒലിവ് മരങ്ങളാണ് കുടിയേറ്റ ആക്രമണങ്ങളിൽ നശിച്ചത്.

ഇസ്രായേൽ കുടിയേറ്റ അക്രമങ്ങളിൽ സൈന്യത്തിന് വ്യക്തമായ പങ്കുണ്ടെന്ന് യു.എൻ വിദഗ്ദർ ആരോപിക്കുന്നു : “മുഖം മൂടി ധരിച്ച, സായുധരായ ഇസ്രായേലി കുടിയേറ്റക്കാർ ഫലസ്തീനികളെ അവരുടെ വീടുകളിൽ ആക്രമിക്കുകയും, സ്കൂളിലേക്കുള്ള വഴിയിൽ ഫലസ്തീനി കുട്ടികളെ ആക്രമിക്കുകയും, അവരുടെ സ്വത്ത് നശിപ്പിക്കുകയും, ഒലിവ് തോട്ടങ്ങൾ കത്തിക്കുകയും ചെയ്യുന്നു. ഇസ്രായേൽ സൈന്യം ഈ ആക്രമണങ്ങളിൽ പങ്കെടുക്കുകയും, പിന്തുണക്കുകയും ചെയ്യുന്നതിന്റെ തെളിവുകൾ കുടിയേറ്റ ആക്രമണങ്ങളും ഭരണകൂട അക്രമവും തമ്മിലുള്ള വേർതിരിവ് ഇല്ലാതാക്കുന്നുണ്ട്”,

ഏകദേശം 700,000 ഇസ്രായേൽ കുടിയേറ്റക്കാരാണ് അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചുകൊണ്ട് വെസ്റ്റ് ബാങ്കിലും കിഴക്കൻ ജറുസലേമിലുമുള്ള 250-ലധികം സെറ്റിൽമെന്റുകളിലും ഔട്ട്‌ പോസ്റ്റുകളിലുമായി താമസിക്കുന്നത്.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.