Skip to content Skip to sidebar Skip to footer

‘ദി കശ്മീർ ഫയൽസ്’ മുസ്ലിം വിരുദ്ധ മുദ്രാവാക്യം വിളിക്കുന്നവരുടെ ചരിത്രം ഇതാണ്

കൗഷിക് രാജ്, അലീഷാൻ ജാഫ്രി

സംവിധായകൻ വിവേക് ​​അഗ്നിഹോത്രിയുടെ പുതിയ ചിത്രമായണ് “ദി കശ്മീർ ഫയൽസ്”. കശ്മീർ വിഷയത്തോടുള്ള സിനിമയുടെ സമീപനത്തെ കുറിച്ച് നിരവധി വിമർശനങ്ങൾ വന്നിട്ടുണ്ടങ്കിലും
മുസ്ലിം വിദ്വേഷം വ്യാപകമാക്കാൻ സംഘപരിവാറും ബി.ജെ.പിയും ഈ സിനിമയെ ആയുധമാക്കുന്നതാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. കാശ്മീരി പണ്ഡിറ്റ് സമൂഹത്തിന് നേരെ നടന്ന അക്രമത്തെക്കുറിച്ചുള്ള സത്യമാണ് സിനിമയിൽ ചിത്രീകരിക്കുന്നതെന്ന് അവകാശ വാദവുമായാണ് മോദിയും സംഘവും രംഗത്ത് വന്നിരിക്കുന്നത്. ഇതിന്റ ഭാഗമായാണ്, സിനിമാ തിയേറ്ററുകളിൽ വെച്ച് മുസ്‌ലിംകളെ ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്യുന്ന യുവാക്കളുടെ വീഡിയോകളും നമുക്ക് കാണാൻ കഴിഞ്ഞത്. ഈ വീഡിയോകളിൽ പലതിനും ലക്ഷകണക്കിന് ഷെയറുകളാണ് ലഭിച്ചത്.

സിനിമാ തിയേറ്ററുകൾക്കുള്ളിൽ
ഈ വിദ്വേഷ പ്രസംഗങ്ങൾ നടത്തുന്ന പുരുഷന്മാർ ആരാണ്?

ഇൻറർനെറ്റിൽ പ്രചരിക്കുന്ന വീഡിയോകൾ സിനിമാ പ്രേമികൾക്കിടയിലെ വർഗീയ വികാരങ്ങളുടെ സ്വതസിദ്ധമായ പൊട്ടിത്തെറിയുടെ ഉൽപ്പന്നമായി കാണപ്പെടാമെങ്കിലും, ഈ വീഡിയോകളിൽ കാണുന്ന പല പുരുഷന്മാരും ഇത്തരത്തിലുള്ള വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്നതിൽ ഇതിന് മുൻപും വലിയ പങ്ക് വഹിച്ചിട്ടുണ്ട് എന്നത് ദി വയറി റിപ്പോർട്ടിൽ കാണാൻ സാധിക്കും. ഉദാഹരണത്തിന്, തീയേറ്ററുകളിൽ വിദ്വേഷ പ്രസംഗ പരിപാടികൾക്ക് നേതൃത്വം നൽകിയവരിൽ രണ്ടു പേർ, ദീപക് സിംഗ് ഹിന്ദുവും വിനോദ് ശർമ്മയും വളരെക്കാലമായി വർഗീയ പ്രചാരണങ്ങളിൽ ഏർപ്പെട്ടവരാണവർ. ഈ രണ്ട് പ്രവർത്തകരും 2020 ജനുവരി 30-ന് ഡൽഹിക്ക് പുറത്ത് കർഷകർ നടത്തിയ സമരത്തിനെതിരെ ഹിന്ദുത്വ സംഘം സ്‌പോൺസർ ചെയ്ത ആൾക്കൂട്ട അക്രമണത്തിന്റ കാരണക്കാരായിരുന്നു. ഇവരെ കൂടാതെ തിയേറ്ററിൽ പ്രസംഗിച്ച മറ്റു പലരും ലൗ ജിഹാദിൻ്റെയും മുസ്‌ലിംകളെ സാമൂഹിക-സാമ്പത്തിക ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്യുന്ന എക്കണോമിക് ജിഹാദിന്റയും ഭാഗമായിരുന്നു എന്നാണ് ദി വൈർ കണ്ടത്തിയത്.

ലവ് ജിഹാദ്’,
‘പോപ്പുലേഷൻ ജിഹാദ്’
മുസ്ലീം സ്ത്രീകൾക്കെതിരായ ആഹ്വാനം!

ജന്തർ മന്തർ വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഹിന്ദുത്വ നേതാവ് പിങ്കി ചൗധരിയുടെ അടുത്ത സഹായി രാകേഷ് സിസോദിയ, ഒരു കൂട്ടം ഗ്രാമീണർക്ക് പ്രൊജക്ടറിൽ കാശ്മീർ ഫയൽ സ്ട്രീം ചെയ്തിരുന്നു. മാത്രമല്ല തന്റെ ഫേസ്ബുക്ക് പേജിൽ, മുസ്ലിംകളോട് പ്രതികാരം ചെയ്യണമെന്ന് ആഹ്വാനം ചെയ്യുന്ന പ്രകോപനപരമായ പോസ്റ്റുകളും അദ്ദേഹം ഇട്ടു;
“കാശ്മീരി പണ്ഡിറ്റുകൾക്ക് സംഭവിച്ചതിന് ഞങ്ങൾ പ്രതികാരം ചെയ്യേണ്ടതില്ല, നിങ്ങളുടെ സമീപപ്രദേശങ്ങളിൽ മുസ്ലിംകൾ ഇപ്പോൾ വളരെ കുറവാണ്. പക്ഷേ, അവരുടെ എണ്ണം വർധിച്ചാൽ എല്ലായിടത്തും ഈ അവസ്ഥ ഉടലെടുക്കും.”!

പടിഞ്ഞാറൻ ഡൽഹിയിൽ നിന്നുള്ള ബി.ജെ.പിയുടെ എം.പി പർവേഷ് സാഹിബ് സിംഗ് വർമ ​​പങ്കുവെച്ച ഒരു വീഡിയോ ഉണ്ട്. അജ്ഞാതനായൊരാൾ ഒരു തീയറ്ററിൽ ഇരുന്ന് പ്രസംഗിക്കുന്നത്, “നമ്മൾ മതേതരത്വം ഉപേക്ഷിച്ചില്ലെങ്കിൽ കശ്മീരിന് ശേഷം ഇത് കേരളത്തിലും പശ്ചിമ ബംഗാളിലും ആവർത്തിക്കും” എന്നാണ്. 2020ലെ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെ, ഷഹീൻ ബാഗ് തുടർന്നാൽ ഡൽഹിയിൽ കശ്മീരിന് സമാനമായ അവസ്ഥ ഉണ്ടാകുമെന്നും “അവർ” വീടുകളിൽ കയറി “സഹോദരിമാരെയും പെൺമക്കളെയും ബലാത്സംഗം ചെയ്യുമെന്നും” പർവേഷ് വർമ ​​പറഞ്ഞിരുന്നു.

തീവ്ര വലതുപക്ഷ ഹിന്ദു സേനയുടെ നേതാവ് ദീപക് സിംഗ് ഹിന്ദുവും മുസ്ലീം ജനസംഖ്യാ വർധനവിനെ കുറിച്ച് വിദ്വേഷ പ്രചരണം നടത്താനും സിനിമ ഉപയോഗിച്ചു. 2022 മാർച്ച് 19ന് അദ്ദേഹം ഒരു ഫേസ്ബുക്ക് പോസ്റ്റും ഇട്ടു; “ജനസംഖ്യാ നിയന്ത്രണത്തിലും ഏകീകൃത സിവിൽ കോഡിലും ഞങ്ങൾ പ്രവർത്തിച്ചില്ലെങ്കിൽ, കശ്മീർ ഫയലുകൾ കാണാൻ ഞങ്ങൾക്ക് തിയേറ്ററിൽ പോകേണ്ടിവരില്ല, അത് തത്സമയം ഇവിടെ സംഭവിക്കും” എന്നതായിരുന്നു പോസ്റ്റ്. മറ്റൊരു വൈറൽ വീഡിയോയിൽ, ഒരു തീയറ്ററിൽ അജ്ഞാതനായ ഒരാൾ സദസ്സിനെ അഭിസംബോധന ചെയ്യുന്നതിനിടയിൽ മുസ്ലീങ്ങൾ താമസിക്കുന്ന സ്ഥലങ്ങളിൽ നിന്ന് അവരെ തടയാൻ ഹിന്ദുക്കളോട് ആഹ്വാനം ചെയ്യുന്നതും കാണാം. അദ്ദേഹം പറയുന്നത്; “ഓരോ (ഹിന്ദു) പുരുഷനും ഒരു മുസ്ലീം സ്ത്രീയെ വിവാഹം കഴിച്ചാൽ, അടുത്ത മൂന്ന് തലമുറകളിൽ നമുക്ക് അവരുടെ ജനസംഖ്യ കുറയ്ക്കാൻ കഴിയും. ഞങ്ങൾ ഇവിടെ ഇരുന്നു സിനിമ കാണുമ്പോൾ അവർ ജനസംഖ്യ കൂട്ടുകയാണ് ചെയ്യുന്നത്. അത് തടയണം എന്നായിരുന്നു പോസ്റ്റ്.

രാജ്യദ്രോഹികളെ വെടിവച്ചുകൊല്ലാനും മുസ്ലിംകളെ കൊല്ലാനുമുള്ള ആഹ്വാനം

“ദേശ് കെ ഗദ്ദാരോം കോ, ഗോലി മാരോ സലോം കോ” (രാജ്യദ്രോഹികളെ വെടിവയ്ക്കുക)
എന്ന മുദ്രാവാക്യം ഉയർത്തുന്ന വീഡിയോകൾ പലയിടത്തും വൈറലായിട്ടുണ്ട് എന്നത് മറ്റൊരു വസ്തുതയാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ ബി.ജെ.പി നേതാവ് കപിൽ മിശ്രയാണ് ഈ മുദ്രാവാക്യം ഹിന്ദുത്വ വാദികൾക്കിടയിൽ പ്രചരിപ്പിച്ചത്. അതുപോലെ ബിജ്‌നോറിലെ ഒരു സിനിമാ തിയേറ്ററിൽ നിന്ന്, ‘ദി കശ്മീർ ഫയൽസ്’ കണ്ടതിന് ശേഷം പുറത്ത് വരുന്നതിനിടെയാണ് ആർ.എസ്.എസുമായി ബന്ധമുള്ള ഹിന്ദു ജാഗരൺ മഞ്ചിലെ അംഗങ്ങൾ, ‘ഗോലി മാരോ’ മുദ്രാവാക്യം ഉയർത്തിയത്. രാജ്യദ്രോഹികളെ വെടിവെച്ച് കൊല്ലുക എന്ന മുദ്രാവാക്യം ഉയർത്തിയ പ്രമുഖരിൽ ഒരാളാണ് ബിജ്‌നോറിന്റെ ഹിന്ദു ജാഗരൺ മഞ്ചിന്റെ ജില്ലാ ജനറൽ സെക്രട്ടറി ക്ഷത്രിയ അൻഷുൽ ആര്യ. അദ്ദേഹവും ഹിന്ദു ജാഗരൺ മഞ്ചിലെ മറ്റ് നിരവധി അംഗങ്ങളും അവരുടെ ഫേസ്ബുക്ക് പേജുകളിൽ ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ജന്തർ മന്തർ വിദ്വേഷ പ്രസംഗത്തിൻ്റെ പേരിൽ കുറ്റാരോപിതനായ സുദർശൻ വാഹിനി മേധാവി വിനോദ് ശർമ്മ സിനിമ കണ്ട ശേഷം പറഞ്ഞത്, “ദുഷ്ടന്മാർ പാഠം പഠിക്കുന്നില്ലെങ്കിൽ, അക്രമം അനിവാര്യമാണ്” എന്നാണ്. ഹിന്ദുക്കൾ ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ കശ്മീരിലെ പണ്ഡിറ്റുകൾക്ക് സംഭവിച്ചത് രാജ്യത്തുടനീളം ആവർത്തിക്കുമെന്ന ഭയവും മുസ്ലിം വിദ്വേഷവും ഹിന്ദുക്കൾക്കിടയിൽ വളർത്തുകയാണ്
ഈ വീഡിയോകൾ ചെയ്യുന്നത്.

‘ലവ് ജിഹാദ്’

ആസാദ് വിനോദ് എന്ന വിനോദ് ശർമ്മയാണ് ദ കശ്മീർ ഫയലുകളുടെ സിനിമാ ടിക്കറ്റുകൾ സ്പോൺസർ ചെയ്യുന്നത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ, 18-30 വയസ് പ്രായമുള്ള 200 ഹിന്ദു യുവതികളെയെങ്കിലും
“ലൗ ജിഹാദിനെ” കുറിച്ച് ബോധവൽക്കരിക്കാൻ ഈ സിനിമ കാണണമെന്നാണ് അദ്ദേഹം അറിയിച്ചത്. 2022 മാർച്ച് 14ന് G3S സിനിമാ രോഹിണിയിൽ 150 ഹിന്ദു സ്ത്രീകൾക്ക് സിനിമാ ടിക്കറ്റുകൾ സ്പോൺസർ ചെയ്തതായി അദ്ദേഹം അവകാശപ്പെട്ടു. സിനിമക്ക് ശേഷം അദ്ദേഹം തിയേറ്ററിൽ പ്രേക്ഷകരെ അഭിസംബോധന ചെയ്യുകയും മുസ്ലിംകളെ ഭയപ്പെടുത്തുകയും ചെയ്തു. “ഇത് നമ്മുടെ ഭൂതകാലമാണ്” അദ്ദേഹം സിനിമയെക്കുറിച്ച് പറഞ്ഞു. നിങ്ങൾ അവരെ (മുസ്ലിംകളെ) മനസ്സിലാക്കിയില്ലെങ്കിൽ ഇതായിരിക്കും നിങ്ങളുടെ ഭാവി എന്നും അദ്ദേഹം പറയുകയുണ്ടായി. മാർച്ച് 18ന് അദ്ദേഹത്തിന്റെ സംഘടനയായ സുദർശൻ വാഹിനി മധ്യപ്രദേശിലെ ബർവാനിയിൽ 100 ​​ഹിന്ദു സ്ത്രീകൾക്ക് കൂടി ടിക്കറ്റ് സ്പോൺസർ ചെയ്തു. അതുപോലെ ഹിന്ദുത്വ നേതാവ് സ്വാമി ജിതേന്ദ്രാനന്ദ് സരസ്വതി പറഞ്ഞത്; “കൊറോണ വൈറസിൽ നിന്ന് നിങ്ങൾ സ്വയം എങ്ങനെ സംരക്ഷിക്കുന്നുവോ, അതുപോലെ നിങ്ങൾ നിങ്ങളെ സ്വയം പരിരക്ഷിക്കേണ്ടതുണ്ട്. ചിലപ്പോൾ സൽമാൻ സുരേഷും, റഹ്മാൻ രമേശുമായി മാറും. തുടർന്ന് അവർ നമ്മുടെ സ്ത്രീകളെ ലൗ ജിഹാദിൽ കുടുക്കും”.

വിനോദ് ശർമ്മ പോസ്റ്റ് ചെയ്ത മറ്റൊരു വീഡിയോയിൽ, സ്വാമി ജിതേന്ദ്രാനന്ദ് സരസ്വതിയുടെ സാന്നിധ്യത്തിൽ അദ്ദേഹത്തിന്റെ സഹായികളിലൊരാൾ പറയുന്നു; “ഞങ്ങൾ അവരോട് രണ്ട് കാര്യങ്ങൾ ചെയ്യണം എന്ന് പറയുന്നു. അവരെ ബഹിഷ്കരിക്കുക. ജിഹാദികളിൽ നിന്ന് ഒന്നും വാങ്ങരുത്. ഇന്ത്യ ഒരു കാശ്മീർ ആകരുത്. നമ്മൾ ഇന്ന് കാണുന്ന സിനിമ ലോകം കാണണം. കഴിഞ്ഞ വർഷം ജൂൺ 20ന് ഉത്തംനഗറിൽ നടന്ന പ്രതിഷേധത്തിൽ ശർമ്മ പങ്കെടുത്തതായി ദ വയർ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. 2020 മാർച്ചിൽ ഇന്ത്യാ ഗേറ്റിൽ മുസ്‌ലിംകളെ സാമ്പത്തികമായി ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്ത സുദർശൻ ന്യൂസ് മേധാവി സുരേഷ് ചവാങ്കെയുടെ പ്രതിഷേധത്തിൽ ശർമ്മയും പങ്കെടുക്കുകയുണ്ടായി. കഴിഞ്ഞ മാർച്ചിലായിരുന്നു ഇന്ത്യാ ഗേറ്റിലെ പ്രതിഷേധം. ഇയാളുടെ പ്രസംഗം വീഡിയോയിൽ പകർത്തിയതും വൈറലായിരുന്നു.

കശ്മീർ ഫയൽസ് നിരോധിക്കണമെന്ന എ.ഐ.യു.ഡി.എഫ് മേധാവി ബദറുദ്ദീൻ അജ്മലിന്റെ ആഹ്വാനത്തോട് ഹിന്ദുത്വ നേതാവ് ആനന്ദ് സ്വരൂപ് പ്രതികരിച്ചത് ഇങ്ങനെയാണ്; ‘ഇസ്ലാമും ഖുറാനും ഉടൻ നിരോധിക്കണം. ഇന്ത്യയിൽ ഇസ്‌ലാമും ഖുറാനും ഉള്ളിടത്തോളം
കാശ്മീരിൽ ചെയ്തത് ആവർത്തിച്ചുകൊണ്ടേയിരിക്കും”. . ചിത്രം പുറത്തിറങ്ങി രണ്ടാഴ്ച്ച പിന്നിടുമ്പോൾ മുസ്‌ലിംകൾക്കെതിരെ വിദ്വേഷം വളർത്താനും അക്രമം വളർത്താനുമാണ് അവർ ഇത് ഉപയോഗിക്കുന്നതെന്ന് ഇതിൽ നിന്ന് വ്യക്തമാണ്. ഈ പ്രചാരണത്തിന് നേതൃത്വം നൽകുന്നത് ഹിന്ദുത്വ സംഘടനകളുടെ പ്രവർത്തകരും വിദ്വേഷത്തിൻ്റെ ദീർഘകാല ചരിത്രമുള്ള സംഘടനകളുമാണ് എന്നതും മനസിലാക്കേണ്ടതാണ്.

ഇസ്‌ലാമിനെ നിരോധിക്കാൻ ആഹ്വാനം; കാശ്മീരീ പണ്ഡിറ്റുകളുടെ പലായനത്തിന് പ്രതികാരം ചെയ്യുക

കശ്മീർ ഫയൽസ് നിരോധിക്കണമെന്ന എ.ഐ.യു.ഡി.എഫ് മേധാവി ബദറുദ്ദീൻ അജ്മലിന്റെ ആഹ്വാനത്തോട് ഹിന്ദുത്വ നേതാവ് ആനന്ദ് സ്വരൂപ് പ്രതികരിച്ചത് ഇങ്ങനെയാണ്; ‘ഇസ്ലാമും ഖുറാനും ഉടൻ നിരോധിക്കണം. ഇന്ത്യയിൽ ഇസ്‌ലാമും ഖുറാനും ഉള്ളിടത്തോളം കാശ്മീരിൽ ചെയ്തത് ആവർത്തിച്ചുകൊണ്ടേയിരിക്കും”. . ചിത്രം പുറത്തിറങ്ങി രണ്ടാഴ്ച്ച പിന്നിടുമ്പോൾ മുസ്‌ലിംകൾക്കെതിരെ വിദ്വേഷം വളർത്താനും അക്രമം വളർത്താനുമാണ് അവർ ഇത് ഉപയോഗിക്കുന്നതെന്ന് ഇതിൽ നിന്ന് വ്യക്തമാണ്. ഈ പ്രചാരണത്തിന് നേതൃത്വം നൽകുന്നത് ഹിന്ദുത്വ സംഘടനകളുടെ പ്രവർത്തകരും വിദ്വേഷത്തിൻ്റെ ദീർഘകാല ചരിത്രമുള്ള സംഘടനകളുമാണ് എന്നതും മനസിലാക്കേണ്ടതാണ്.

source : https://thewire.in/communalism/kashmir-files-hindutva-anti-muslim-hate

Join us | http://bit.ly/JoinFactSheets3

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.