Skip to content Skip to sidebar Skip to footer

ലക്ഷദ്വീപ് വിഷയം ദേശീയ പട്ടികവർഗ കമ്മീഷന് കൈമാറുക

ലക്ഷദ്വീപിലെ നയപരമായ മാറ്റങ്ങൾക്ക് ദേശീയ പട്ടികവർഗ കമ്മീഷനുമായി (എൻ‌സി‌എസ്ടി) മുൻ‌കൂട്ടി കൂടിയാലോചിക്കുക എന്ന തലകെട്ടില്‍ മുന്‍ ഗവർമെന്റ് ഓഫ് ഇന്ത്യ സെക്രട്ടറി ശ്രീ ഇ എ എസ് ശര്‍മ്മ എഴുതിയ കത്തിന്റെ വിവര്‍ത്തനം

To, 
ശ്രീ. രാം നാഥ്‌ കോവിന്ദ്
ഇന്ത്യൻ രാഷ്ട്രപതി.

ബഹുമാനപ്പെട്ട രാഷ്ട്രപതി, 

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ, ലക്ഷദ്വീപ് ഡെവലപ്മെൻറ് അതോറിറ്റി റെഗുലേഷൻ (എൽ‌.ഡി‌.ആർ) പോലുള്ള ദൂരവ്യാപകമായ നിരവധി നിയമങ്ങൾ ആവിഷ്കരിച്ചതായി ഞാൻ മനസ്സിലാക്കുന്നു. ലക്ഷദ്വീപ് സാമൂഹ്യ വിരുദ്ധ പ്രവർത്തന നിരോധന നിയമം, ലക്ഷദ്വീപ് കന്നുകാലി നിരോധന നിയമം, ലക്ഷദ്വീപ് പഞ്ചായത്ത് നിയമങ്ങളിലെ ഭേദഗതികൾ തുടങ്ങിയവ ദ്വീപ് നിവാസികളുടെ ജീവിതത്തെയും അവരുടെ പരിസ്ഥിതിയേയും കാര്യമായി ബാധിക്കും. ഈ പറയപ്പെട്ട നിയമങ്ങൾ അവരുടെ ഭൂഉടമാവകാശത്തെയും അവരുടെ ആചാരങ്ങളേയും പ്രാദേശിക സമൂഹങ്ങൾക്ക് അനുകൂലമായ ദ്വീപുകളുടെ ജനസംഖ്യാപരമായ ഘടനയേയും ബാധിക്കും. ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്നും പട്ടികവർഗത്തിലെ (എസ്.ടി) പ്രബല അംഗങ്ങളായ ലക്ഷദ്വീപ് നിവാസികളുടെ അവകാശങ്ങളെ ബാധിക്കുന്ന തരത്തിലുള്ള മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ലെന്ന് ഉറപ്പാക്കണമെന്നും ഞാൻ താങ്കളോട് അഭ്യർത്ഥിക്കുന്നു. മാത്രമല്ല, ലക്ഷദ്വീപ് നിവാസികളുടെ അനുവാദമില്ലാതെ അത്തരം മാറ്റങ്ങൾ വരുത്തുന്നത് അഭികാമ്യമല്ല.  

സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും എസ്.ടി വിഭാഗം ജനസംഖ്യയിൽ 94.8% ഉള്ള ലക്ഷദ്വീപ്, ഒരുപക്ഷേ ഒന്നാം സ്ഥാനത്തായേക്കാം. തൊട്ടുപിന്നിൽ മിസോറം (94.4%), നാഗാലാൻഡ് (86.5%), മേഘാലയ (86.1%), അരുണാചൽ പ്രദേശ് (68.8%) എന്നീ സംസ്ഥാനങ്ങളുമുണ്ട്. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ഇതിനകം തന്നെ ഭരണഘടനയുടെ ആറാം ഷെഡ്യൂളിന്റെ പരിധിയിൽ വരുന്നു, ഇത് എസ്.ടി വിഭാഗക്കാർക്ക് അവരുടെ സാംസ്കാരിക സ്വത്വം സംരക്ഷിക്കുന്നതിന് പ്രത്യേക അവകാശങ്ങൾ നൽകുന്നു. ആറാം ഷെഡ്യൂളിന്റെ പ്രധാന ആശയം, തീരുമാനമെടുക്കുന്നതിൽ ജനങ്ങൾക്ക് കൂടുതൽ അവകാശം നൽകുകയും അതിലൂടെ അവരുടെ സാംസ്കാരിക സ്വത്വത്തിന് അനുസൃതമായ വികസന പ്രക്രിയകളെ ഒരുമിച്ച് നയിക്കുകയും ചെയ്യുന്നു എന്ന് ഉറപ്പാക്കുന്നതാണ്. സാധാരണഗതിയിൽ, ലക്ഷദ്വീപിലെ ജനസംഖ്യയുടെ ഉയർന്ന അനുപാതത്തിൽ എസ്.ടി വിഭാഗക്കാരാണെന്ന വസ്തുത പരിഗണിക്കുകയും  ദ്വീപ് നിവാസികൾക്ക് അവരുടേതായ സവിശേ സംസ്കാരവും സ്വത്വവും ഉണ്ട് എന്ന് കണക്കിലെടുക്കുകയും അത് ബഹുമാനിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും വേണം. നിലവിൽ ഇതിന് സമാനമായ ഒരു പദവി ലക്ഷദ്വീപിന് നൽകേണ്ടതുണ്ട്. 

നിലവിൽ, ലക്ഷദ്വീപ് നിവാസികളുടെ സ്വത്വവും സംസാകാരവും സംരക്ഷിക്കുക എന്ന ഉദ്ദേശ്യത്തിൽ പുറത്തു നിന്നുള്ളവർക്ക് ലക്ഷദ്വീപിൽ വസ്തു കൈക്കലാക്കുന്നതിൽ നിയന്ത്രണങ്ങളുണ്ട്. നിർദിഷ്ട നിയമങ്ങൾ ആ നിയന്ത്രണങ്ങളെ ദീർഘകാല അടിസ്ഥാനത്തിൽ ബാധിച്ചേക്കാം. അടുത്തിടെ രൂപീകരിച്ച കേന്ദ്രഭരണ പ്രദേശമായ ലഡാക്ക് ഒരു പരിധിവരെ ലക്ഷദ്വീപിന് സമാനമായ നിലയിലാണ് സ്ഥിതിചെയ്യുന്നത്. ലഡാക്കിന് വലിയ തരത്തിൽ എസ്.ടി  ജനസംഖ്യയോടൊപ്പം സവിശേഷമായ സാംസ്കാരിക സ്വത്വവുമുണ്ട്. ജമ്മു കശ്മീരിന്റെ ഭാഗമായിരുന്നപ്പോൾ പുറത്തുനിന്ന് ഉള്ളവർക്ക് അവിടെ വസ്തു വാങ്ങുന്നതിൽ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു. 2019 ഒക്ടോബറിൽ ലഡാക്ക് ഒരു കേന്ദ്രഭരണ പ്രദേശമായി മാറിയപ്പോൾ മുതൽ അവിടത്തെ പ്രാദേശിക സമൂഹങ്ങൾ തങ്ങളുടെ സ്വത്വവും അവകാശങ്ങളും സുരക്ഷിതമാക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി ലഡാക്കിനെ ആറാം ഷെഡ്യൂൾ മേഖലയുടെ ഭാഗമായി പ്രഖ്യാപിക്കണമെന്ന്  ആവശ്യപ്പെടുന്നു. 

ഭരണഘടന ആർട്ടിക്കിൾ 338A രൂപീകരിക്കപ്പെട്ട സ്ഥാപനമായ ദേശീയ പട്ടികവർഗ കമ്മീഷൻ, 2019 സെപ്റ്റംബർ 11 ന് ചേർന്ന അവരുടെ 119ാമത്തെ  യോഗത്തിൽ ലഡാക്ക് സമൂഹങ്ങളുടെ ആവശ്യങ്ങളെ സ്വമേധായ അവലോകനം ചെയ്യുകയും പ്രസ്തുത കേന്ദ്രഭരണ പ്രദേശത്തെ ആറാം ഷെഡ്യൂൾ പ്രദേശമായി പ്രഖ്യാപിക്കുകയും ചെയ്യണമെന്നും അവിടെ താമസിക്കുന്ന എസ്. ടി വിഭാഗങ്ങളുടെ സാംസ്കാരിക സ്വത്വം സംരക്ഷിക്കപ്പെടാനും അഭിവൃദ്ധിപ്പെടാനും ഇത്തരം അംഗീകാരം അനിവാര്യമാണെന്ന് ഇന്ത്യൻ രാഷ്ട്രപതിയോട് നിർദേശിക്കുകയും ചെയ്തു. ജമ്മു കശ്മീരിന്റെ ഭാഗമായി ലഡാക്ക് നിവാസികൾ അനുഭവിച്ചിരുന്ന ഭൂഉടമാവകാശങ്ങൾ ഉൾപ്പെടെയുള്ള പ്രത്യേക കാർഷിക അവകാശങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ദേശീയ പട്ടികവർഗ കമീഷൻ പ്രത്യേകം പരാമർശിച്ചിരുന്നു.

ലഡാക്കിനെപ്പോലെ ലക്ഷദ്വീപും കേന്ദ്ര ഭരപ്രദേശമാണ്. ലഡാക്കിന് ആറാം ഷെഡ്യൂൾ പദവി ശിപാർശ ചെയ്യുന്ന ദേശീയ പട്ടികവർഗ കമ്മീഷൻ ഉദ്ധരിച്ച ന്യായങ്ങൾ ലക്ഷദ്വീപിന്റെ കാര്യത്തിലും സാദൃശ്യമുണ്ട്. പുറത്തു നിന്നുള്ളവരുടെ ദ്വീപിലേക്കുള്ള വിവേചനരഹിതമായ കടന്നുകയറ്റം നിസംശയമായും അവരുടെ സംസ്കാരത്തിനും ആചാരങ്ങൾക്കും ഭീക്ഷണിയാവുകയും അഭികാമ്യമല്ലാത്ത സാമൂഹിക മാറ്റത്തിലേക്ക് നയിക്കുകയും ചെയ്യും. ലഡാക്കിന് ഭരണഘടനാ പ്രകാരം ആറാം ഷെഡ്യൂൾ പ്രദേശമാകാൻ അർഹതയുണ്ടെങ്കിൽ, തതുല്യമായ നടപടികളനുസരിച്ച്, ലക്ഷദ്വീപിനേയും ഭരണഘടനാപരമായ പ്രത്യേക സുരക്ഷാ പദവി നൽകി പരിഗണിക്കണം. ഇക്കാര്യം ദേശീയ പട്ടികവർഗ കമ്മീഷന്റെ ശ്രദ്ധയിൽ വന്നാൽ ലക്ഷദ്വീപിനെയും ആറാം ഷെഡ്യൂളിന്റെ പരിധിയിൽ കൊണ്ടുവരുന്നതിന് ശിപാർശ ചെയ്യാൻ സാധ്യതയുണ്ട്. “പട്ടികവർഗ്ഗക്കാരെ ബാധിക്കുന്ന  നയപരമായ പ്രധാന കാര്യങ്ങളിൽ കേന്ദ്രത്തിനും സംസ്ഥാന സർക്കാരിനും കമീഷന്റെ ഉപദേശം തേടാം” എന്ന് ഭരണഘടന ആർട്ടിക്കിൾ 338A (9) നിഷ്കർശിക്കുന്നു. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ നിർദ്ദേശിച്ച നിയമങ്ങളിൽ നയപരമായി പ്രധാനമായ ആശങ്കകൾ ഉള്ളതിനാൽ, കൂടുതൽ മുന്നോട്ട് പോകുന്നതിനു മുമ്പ് കേന്ദ്രം ആദ്യം എൻ‌.സി‌.എസ്.ടിയിൽ നിന്ന് അഭിപ്രായങ്ങൾ തേടേണ്ടതുണ്ട്. 

വാസ്തവത്തിൽ, 2019 ജനുവരി ഒന്നിന് പുറപ്പെടുവിച്ച ലക്ഷദ്വീപ്, ആന്തമാൻ ആന്റ് നിക്കോബാർ ദ്വീപുകളുടെ വ്യാവസായിക വികസന പദ്ധതി (LANID), 2019 ൽ വിജ്ഞാപനം ചെയ്ത മിനിക്കോയ് ദ്വീപ് വികസനം, ഇക്കോ ടൂറിസം പദ്ധതി ഏറ്റെടുക്കുന്നതിനായി പുറപ്പെടുവിച്ച ആഗോള മത്സര ടെണ്ടർ തുടങ്ങിയവ പോലെ ലക്ഷദ്വീപിന്റെ കാര്യത്തിൽ മറ്റു നടപടികൾ ആരംഭിച്ചിട്ടുണ്ട്. എന്റെ അറിവിൽ ആർട്ടിക്കിൾ 338A (9) ലെ നിർദിഷ്ട കാര്യം കേന്ദ്രം പാലിച്ചിട്ടില്ല. എസ്.ടി വിഭാഗങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി ഭരണഘടന സൃഷ്ടിച്ച സ്ഥാപനമാണ് എൻ‌.സി‌.എസ്.ടി എന്ന് കണക്കിലെടുക്കുമ്പോൾ, എസ്.ടി വിഭാഗങ്ങളെ സംബന്ധിച്ച പ്രധാനപ്പെട്ട അത്തരം നയപരമായ കാര്യങ്ങളിൽ കമ്മീഷന്റെ അഭിപ്രായം തേടാതിരിക്കുന്നത് കേന്ദ്രത്തിന് അനുയോജ്യമല്ല. 


മുൻ അവിഭക്ത സംസ്ഥാനമായ ആന്ധ്രാപ്രദേശിലെ, മുൻ ഗോത്രക്ഷേമ കമ്മീഷണർ എന്ന നിലയിൽ, എൻ‌.സി‌.എസ്.ടിയുമായും ഗോത്രകാര്യ മന്ത്രാലയവുമായും മുൻ‌കൂട്ടി ആലോചിക്കാതെ എസ്.ടി വിഭാഗങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന ഇത്തരം നടപടികളിലേക്ക് കേന്ദ്രം തിരിയുന്നതിൽ എനിക്ക് ആശങ്കയുണ്ട്. ഈ നിയമങ്ങൾ നിർത്തിവെക്കാനും കമ്മീഷൻ പരിഗണിച്ച അഭിപ്രായങ്ങൾക്കായി ഈ വിഷയം കൈമാറാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നിർദേശം നൽകാനും ഞാൻ താങ്കളോട് ആത്മാർഥമായി അഭ്യർത്ഥിക്കുന്നു. അല്ലാത്തപക്ഷം, ജനങ്ങളോട് ആലോചിക്കാതെ മുകളിൽ നിന്ന് അടിച്ചേൽപ്പിച്ച, എസ്.ടി വിഭാങ്ങളുടെ ജീവിതത്തെ തകർക്കുന്ന നിയമങ്ങൾ കൊണ്ടുവരുന്നത് അഭികാമ്യമല്ല. നിയമസഭയില്ലാത്ത ഒരു കേന്ദ്രഭരണ പ്രദേശമാണ് ലക്ഷദ്വീപ് എന്നത് പരിഗണിക്കുമ്പോൾ, നയത്തിൽ വലിയ മാറ്റങ്ങൾ വരുത്തുന്നതിനുമുമ്പ് അവിടത്തെ പ്രാദേശിക സമൂഹങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളിൽ  നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുമായും പാർലമെന്റിലെ എസ്.ടി സഭാംഗങ്ങളുമായും വിശദമായ കൂടിയാലോചന നടത്തുന്നത് അഭികാമ്യമാണ്. ഒരുപക്ഷേ, പ്രാദേശിക നിവാസികളായിരിക്കും അവർക്കുവേണ്ടി നടപ്പിലാക്കുന്ന “വികസനത്തിന്റെ” ഏറ്റവും മികച്ച വിധികർത്താക്കൾ.

ബഹുമാനപൂർവ്വം,

ഇ. എ. എസ് ശർമ്മ, 
മുൻ സെക്രട്ടറി, ഗവർമെന്റ് ഓഫ് ഇന്ത്യ
വിശാഖപട്ടണം.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.