Skip to content Skip to sidebar Skip to footer

ഫ്രീഡംഹൗസിൻ്റെ തുടർച്ചയായ മൂന്നാം പതിപ്പും പറയുന്നു ‘ഇന്ത്യ സ്വതന്ത്രമല്ല’.

വാഷിങ്ടണിലെ ജനാധിപത്യാനുകൂല തിങ്ക്ടാങ്കും വാച്ച്‌ഡോഗുമായ ഫ്രീഡംഹൗസിന്റെ റിപോർട്ടിൽ തുടർച്ചയായ മൂന്നാം തവണയും ഇന്ത്യ ‘ഭാ​ഗികമായി മാത്രം സ്വാതന്ത്ര്യമനുഭവിക്കുന്ന രാജ്യം’. രാഷ്ട്രീയ അവകാശങ്ങൾ, പൗര സ്വാതന്ത്ര്യങ്ങൾ എന്നിവയുടെ കാര്യത്തിൽ ഇന്ത്യ 195ാം സ്ഥാനത്താണ്.

സ്വതന്ത്ര രാജ്യങ്ങൾ, ഭാഗികമായി മാത്രം സ്വതന്ത്രമായ രാജ്യങ്ങൾ, സ്വതന്ത്രമല്ലാത്ത രാജ്യങ്ങൾ എന്നിങ്ങനെ മൂന്നായിട്ടാണ് ഫ്രീഡംഹൗസ് തങ്ങളുടെ പഠനത്തിന്റെ ഭാ​ഗമാക്കിയ രാജ്യങ്ങളെ തരംതിരിച്ചിരിക്കുന്നത്.

2021ൽ ആകെ പരിഗണിച്ച 100 രാജ്യങ്ങളിൽ 66 ആയിരുന്ന ഇന്ത്യയുടെ റാങ്ക്, 2022ലും മാറ്റമില്ലാതെ തുടരുകയാണ്. ഇന്ത്യയിൽ നിലനിൽക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങൾ വിശദമായി പരിശോധിച്ചാണ് റിപോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

പൗരസ്വാതന്ത്ര്യത്തിൽ മുപ്പതും, തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഏഴോ അതിലധികമോ, രാഷ്ട്രീയ അവകാശങ്ങളിൽ ഇരുപതോ അതിലധികമോ സ്‌കോർ നേടുമ്പോഴാണ് ഒരു രാജ്യത്തെ സ്വതന്ത്ര ജനാധിപത്യ രാജ്യമായി ഫ്രീഡം ഹൗസ് പരിഗണിക്കുന്നത്.

ഒരു വർഷത്തിനിടയിൽ ഒരു രാജ്യത്ത് നടക്കുന്ന സംഭവങ്ങളുടെ അടിസ്ഥാനത്തിലാണ് സ്‌കോറുകൾ നിശ്ചയിക്കുന്നത്. 1948ൽ യുഎൻ ജനറൽ അസംബ്ലിയിൽ പാസാക്കിയ യൂനിവേഴ്‌സൽ ഡിക്ലറേഷൻ ഓഫ് ഹ്യുമൻ റൈറ്റ്‌സാണ് ആഗോള സ്വാതന്ത്ര്യ പദവികൾ കണക്കുകൂട്ടുന്ന രീതിശാസ്ത്രത്തിന്റെ അടിസ്ഥാനം.

പരിശോധിക്കുന്ന പ്രധാന വിഷയങ്ങൾ:

  1. തെരഞ്ഞെടുപ്പ് പ്രക്രിയ പരിശോധന നടത്തിയ വിഷയങ്ങൾ
  2. തെരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമായും ജനാധിപത്യപരമായും നടന്നിട്ടുണ്ടോ?
  3. വോട്ടർമാരുടെയും മത്സരാർത്ഥികളുടെയും രജിസ്‌ട്രേഷൻ ശരിയായ രീതിയിൽ നടന്നിട്ടുണ്ടോ?
  4. അതിൽ ലിംഗനീതി നടപ്പിലാക്കപ്പെട്ടോ?
  5. സമ്മർദ്ദങ്ങളും ബലപ്രയോഗങ്ങളുമില്ലാതെ വോട്ടർമാർക്ക് അവർക്ക് താൽപര്യമുള്ള രാഷ്ട്രീയ പാർട്ടിക്ക് വോട്ട് ചെയ്യാൻ കഴിഞ്ഞോ?
  6. പുതിയ തെരഞ്ഞെടുപ്പ് നടത്താതെ ഭരണാധികാരി സ്ഥാനത്തുനിന്നും നീക്കം ചെയ്യപ്പെട്ടിട്ടുണ്ടോ?
  7. രാഷ്ട്രീയ ബഹുസ്വരതയും പങ്കാളിത്തവും

പരിശോധന നടത്തിയ വിഷയങ്ങൾ:

  1. വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളിലും മറ്റു രാഷ്ട്രീയ സംഘടനകളിലേക്കും സംഘടിക്കുവാനും പ്രവർത്തിക്കുവാനുമുള്ള അവകാശം പ്രായോ​ഗികമാണോ?
  2. ഇത്തരം പ്രവർത്തനങ്ങൾ എത്രത്തോളം തടസ്സങ്ങളില്ലാതെ നടക്കുന്നുണ്ട്?
  3. സ്വതന്ത്ര സ്ഥാനാർത്ഥികളുടെ രാഷ്ട്രീയ സ്വാതന്ത്ര്യം
  4. പ്രതിപക്ഷത്തിന് അതിന്റെ പിന്തുണയും അധികാരവും തെരഞ്ഞെടുപ്പിലൂടെ വളർത്താൻ കഴിയുന്നുണ്ടോ?
  5. പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ വളർച്ച സാധ്യമാക്കാനുള്ള പ്രവർത്തനങ്ങൾ തടയാൻ നിയമപരമായതോ ഭരണപക്ഷത്തുനിന്നുള്ളതോ ആയ നിയന്ത്രണങ്ങൾ ഉണ്ടാകുന്നുണ്ടോ?
  6. പ്രതിപക്ഷ പാർട്ടികൾ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുന്ന സാഹചര്യമുണ്ടോ?
  7. വോട്ടർമാരെ പണം നൽകി സ്വാധീനിക്കുന്നുണ്ടോ?
  8. അധികാരത്തിൽ തുടരാനായി ഭൂമി, വിഭവങ്ങൾ, സാമ്പത്തികമായി സ്വാധീനിക്കാൻ ശ്രമിക്കുക, ഹിംസാത്മകമായ പ്രവർത്തനങ്ങൾ തുടങ്ങിയവ നടത്തുന്നുണ്ടോ?
  9. വംശീയ, മത, ലിംഗവിഭാഗങ്ങൾ, ലൈംഗിക ന്യൂനപക്ഷ വിഭാഗങ്ങൾ എന്നിവർക്ക് പരിപൂർണമായ രാഷ്ട്രീയ അവകാശങ്ങളും തെരഞ്ഞെടുപ്പ് അവസരങ്ങളും ലഭിക്കുന്നുണ്ടോ?
  10. ഈ വിഭാഗങ്ങളിലുള്ളവരുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ദേശീയ രാഷ്ട്രീയ പാർട്ടികൾ അഭിസംബോധന ചെയ്യാറുണ്ടോ?
  11. സർക്കാരിന്റെ നടത്തിപ്പ്

പരിശോധന നടത്തിയ വിഷയങ്ങൾ:

  1. സർക്കാരിന്റെ സുതാര്യത, അഴിമതിയോടുള്ള നയം എന്നിവ എങ്ങനെയുള്ളതാണ്? 2.സർക്കാർ ഏതെങ്കിലും ഒരു വിഭാഗത്തെ പിന്തുണയ്ക്കുന്നതിനായി രാജ്യത്തിന്റെ വംശീയ ഘടനയിൽ മാറ്റം വരുത്താൻ ശ്രമിക്കുന്നുണ്ടോ? 3.ജനസംഖ്യയിലെ വംശീയ അനുപാതത്തിൽ മാറ്റം വരുത്താൻ ഏതെങ്കിലും പ്രത്യേക വംശീയ വിഭാഗങ്ങളിൽ നിന്നുള്ള ജനങ്ങളെ അറസ്റ്റ് ചെയ്യുകയോ കൊലപ്പെടുത്തുകയോ ചെയ്യുന്നുണ്ടോ?
  2. പൗര സ്വാതന്ത്ര്യങ്ങൾ

പരിശോധന നടത്തിയ വിഷയങ്ങൾ:

  1. ആവിഷ്‌കാര സ്വാതന്ത്രവും സ്വാശ്രയത്വം ഉള്ളതുമായ മാധ്യമങ്ങളുണ്ടോ?
  2. പ്രിന്റ്, ബ്രോഡ്കാസ്റ്റ്, ഓൺലൈൻ ന്യൂസ് ഔട്ട്‌ലെറ്റുകൾ, സാമൂഹ്യമാധ്യമങ്ങൾ എന്നിവയ്ക്ക് സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയുന്നുണ്ടോ?
  3. മാധ്യമങ്ങൾ സെൻസർ ചെയ്യപ്പെടുന്നുണ്ടോ?
  4. രാഷ്ട്രീയം, സാമൂഹ്യവിവാദങ്ങൾ, അഴിമതി, അധികാരത്തിലിരിക്കുന്ന വ്യക്തികളുടെ പ്രവൃത്തികൾ തുടങ്ങിയവ റിപോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകർ സ്വയം സെൻസർ ചെയ്യുന്നുണ്ടോ?
  5. സ്വകാര്യമാധ്യമങ്ങളിലെ എഡിറ്റർമാർ മാധ്യമപ്രവർത്തകർക്കുമേൽ അനാവശ്യമായ നിയന്ത്രണം ഏർപ്പെടുത്തുന്നുണ്ടോ?
  6. വ്യക്തികൾക്ക് സ്വതന്ത്രമായി അവരുടെ മതവിശ്വാസം പൊതു ഇടങ്ങളിലും സ്വകാര്യ ഇടങ്ങളിലും പ്രകടമാക്കാനും പ്രകടമാക്കാതിരിക്കാനും കഴിയുന്ന സാഹചര്യമുണ്ടോ?
  7. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അക്കാദമിക സ്വാതന്ത്ര്യമുണ്ടോ? 8.ഏതെങ്കിലും രാഷ്ട്രീയം വിദ്യാർത്ഥികൾക്ക് മേൽ അടിച്ചേൽപിക്കപ്പെടുന്നുണ്ടോ?
  8. സംഘടനാപരമായ അവകാശങ്ങൾ

പരിശോധന നടത്തിയ വിഷയങ്ങൾ:

  1. കടുത്ത നിയന്ത്രണങ്ങൾ നേരിടുന്ന രാഷ്ട്രീയ സംഘടനകൾ നടത്തുന്ന, രാഷ്ട്രീയ സ്വഭാവമുള്ള സമാധാനപരമായ പ്രതിഷേധ പ്രകടനങ്ങൾ നടത്താൻ കഴിയുന്നുണ്ടോ?
  2. മനുഷ്യാവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന നോൺ ഗവണ്മെന്റൽ സംഘടനകൾക്ക് എത്രത്തോളം പ്രവർത്തന സ്വാതന്ത്ര്യമുണ്ട്?
  3. തൊഴിൽ സംഘടനകൾക്ക് പ്രവർത്തിക്കാൻ കഴിയുന്നുണ്ടോ?
  4. നിയമവാഴ്ച

പരിശോധന നടത്തിയ വിഷയങ്ങൾ:

  1. സ്വതന്ത്രമായ ജുഡീഷ്യറി നിലനിൽക്കുന്നുണ്ടോ?
  2. നിയമിതരായ ജഡ്ജിമാർ നിഷ്പക്ഷമായ രീതിയിലാണോ ജഡ്ജിമാരെ നിയമിക്കുന്നത്?
  3. നിയമങ്ങളും നയങ്ങളും വിവിധ ജനവിഭാഗങ്ങൾക്ക് തുല്യമായ പരിഗണനയാണോ നൽകുന്നത്?

രാഷ്ട്രീയ അവകാശങ്ങൾ എന്ന വിഭാഗത്തിൽ 2021ൽ ഇന്ത്യക്ക് ലഭിച്ചത് 40ൽ 33 സ്‌കോർ ആണ്. പൗരസ്വാതന്ത്ര്യങ്ങൾ എന്ന വിഭാഗത്തിൽ 60ൽ 33ഉം. ആകെ നേടിയ സ്‌കോർ 100ൽ 67. 2022ൽ ഇത് 100ൽ 66 ആണ്.

ഓരോ വിഭാഗങ്ങളിലും ഇന്ത്യ നേടിയ റാങ്കുകൾ അടുത്ത എപിസോഡുകളിൽ ഫാക്റ്റ് ഷീറ്റ്സ് പരിശോധിക്കും.
തുടരും…

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.