Skip to content Skip to sidebar Skip to footer

ചൈനയിലെ ഉയ്‌ഗുർ തടവറകളിലെ ക്രൂരത വിളിച്ചോതുന്ന മുഖങ്ങൾ.

ചൈനയിലെ സിൻജിയാങ്ങിലുള്ള അതീവ രഹസ്യമായ കൂട്ട തടവറയുടെ ഹൃദയഭാഗത്ത് നിന്നുള്ള ആയിരക്കണക്കിന് ഫോട്ടോഗ്രാഫുകളും രക്ഷപ്പെടാൻ ശ്രമിക്കുന്നവരെ വെടിവച്ചുകൊല്ലാനുളള കൽപ്പനയും അടങ്ങിയ വലിയ ഡാറ്റാ ശേഖരം ഈ മേഖലയിലെ പോലീസ് കമ്പ്യൂട്ടർ സെർവറുകളിൽ നിന്ന് ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നു.

ഹാക്ക് ചെയ്യപ്പെട്ട സിൻജിയാങ് പോലീസ് ഫയലുകൾ ‘ബിബിസി’ക്ക് ലഭിക്കുകയുണ്ടായി. അതിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അന്വേഷിച്ച് ആധികാരികത ഉറപ്പു വരുത്തുവാനുള്ള മാസങ്ങൾ നീണ്ട പരിശ്രമത്തിന് ശേഷം, ‘ബി.ബി.സി’ ചിത്രങ്ങൾ പുറത്തു വിടുകയുണ്ടായി. ഈ ചിത്രങ്ങൾ ചൈന തടങ്കലിൽ പാർപ്പിച്ചിട്ടുള്ള മുസ്ലിങ്ങളെയും മറ്റ് തുർക്കിക് ന്യൂനപക്ഷങ്ങളെയും പറ്റിയുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തു കൊണ്ട് വരുന്നത്.

ഈ ഡാറ്റയുടെ പ്രസിദ്ധീകരണം ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കമ്മീഷണർ മിഷേൽ ബാഷെലെറ്റിന്റെ വിവാദപരമായ ചൈന സന്ദർശനത്തിനിടയാണ്. അവരുടെ സന്ദർശനം സർക്കാരിന്റെ കർശന നിയന്ത്രണത്തിൽ ആയിരിക്കുമെന്നതിൽ വിമർശകർ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

ചൈനയിലെ ഉയ്ഗുറുകൾക്കായുള്ള കൂട്ടത്തടങ്കൽ സംവിധാനങ്ങളായ “പുനർ-വിദ്യാഭ്യാസ” ക്യാമ്പുകളെയും അതിനോട് ബന്ധപ്പെട്ട ഔപചാരിക ജയിലുകളെയും കുറിച്ചുള്ള വ്യക്തമായ ചിത്രം ലീക് ചെയ്യപ്പെട്ട ഡാറ്റയിൽ കാണാം. ഇത്തരം ക്യാമ്പുകളെ ന്യായീകരിച്ചുകൊണ്ട് ചൈന നടത്തിയിട്ടുള്ള പൊതു വിവരണത്തെ ശക്തമായി ചോദ്യം ചെയ്യുന്നതാണിത്.

2017 മുതൽ സിൻജിയാങ്ങിലുടനീളം നിർമ്മിച്ചിട്ടുള്ള ‘പുനർ-വിദ്യാഭ്യാസ’ ക്യാമ്പുകളെ, “സ്‌കൂളുകൾ” എന്നാണ് ചൈന വിശേഷിപ്പിച്ചത്. എന്നാൽ സർക്കാരിന്റെ അവകാശവാദം ഇപ്പോൾ പുറത്തു വന്നിട്ടുള്ള ഡാറ്റ ചൂണ്ടിക്കാണിക്കുന്ന ക്യാമ്പിലെ ആന്തരിക പോലീസ് നിർദ്ദേശങ്ങൾ, ഗാർഡിംഗ് റോസ്റ്ററുകൾ, തടവിലാക്കപ്പെട്ടവരുടെ ഇതുവരെ കാണാത്ത ചിത്രങ്ങൾ എന്നിവയ്ക്ക് വിരുദ്ധമാണ്.

കൂടാതെ ആയിരക്കണക്കിന് ആളുകൾ തടവറകളിലേക്ക് വലിച്ചെറിയപ്പെടുകയും പോലീസ് സ്‌പ്രെഡ്‌ഷീറ്റുകൾ നിറയെയുള്ള ഏകപക്ഷീയവും ക്രൂരവുമായ ശിക്ഷാവിധികളോടെ തടവറകളിൽ കഴിയേണ്ടി വരുകയും ചെയ്യുന്നത് തീവ്രവാദ കുറ്റാരോപണങ്ങളുടെ വ്യാപകമായ ഉപയോഗം മൂലമാണെന്ന് ഈ ഡാറ്റ തുറന്ന്കാട്ടുന്നു.

ഉയ്ഗൂർ ഐഡന്റിറ്റി, സംസ്കാരം അല്ലെങ്കിൽ ഇസ്ലാമിക വിശ്വാസം എന്നിവയുടെ ഏതൊരു പ്രകടനത്തെയും ലക്ഷ്യം വയ്ക്കുന്ന നയത്തിനും ചൈനീസ് നേതാവ് ഷി ജിൻപിംഗ് വരെ പ്രവർത്തിക്കുന്ന ഒരു കമാൻഡ് ശൃംഖലയ്ക്കും ഈ രേഖകൾ ശക്തമായ തെളിവുകൾ നൽകുന്നു.

ബിബിസി പുറത്തുവിട്ട ചിത്രങ്ങൾ:

പേര്: ഹവാകുൽ തവക്കുൽ
വയസ്സ്: 50
കാരണം: വ്യക്തമാക്കിയിട്ടില്ല
‘പുനർ വിദ്യാഭ്യാസ’ത്തിനു വേണ്ടി തടങ്കലിൽ പാർപ്പിച്ചിരിക്കുന്നു, ഒക്ടോബർ 2017.

ഹാക്ക് ചെയ്യപ്പെട്ട ഫയലുകളിൽ 2018 ജനുവരി മുതൽ ജൂലൈ വരെ പോലീസ് എടുത്ത ഉയ്ഗൂറുകളുടെ 5,000-ലധികം ഫോട്ടോകൾ ഉണ്ട്. ഇതോടൊപ്പമുള്ള മറ്റു ഡാറ്റ ചൂണ്ടിക്കാണിക്കുന്നത് അവരിൽ 2,884 പേരെയെങ്കിലും തടങ്കലിൽ വച്ചിട്ടുണ്ടെന്നാണ്. പുനർവിദ്യാഭ്യാസ ക്യാമ്പിലുള്ളവർ ചൈന അവകാശപ്പെട്ടിട്ടുള്ളത് പോലെ “സ്വമനസ്സാലെ വന്നിട്ടുള്ള വിദ്യാർഥികൾ” അല്ല എന്നത് വ്യക്തമാണ്.

പേര്: ഇൽഹാം ഇസ്മായിൽ
വയസ്സ്: 30
കാരണം: വ്യക്തമാക്കിയിട്ടില്ല
‘പുനർ വിദ്യാഭ്യാസ’ത്തിനു വേണ്ടി തടങ്കലിൽ പാർപ്പിച്ചിരിക്കുന്നു, ഫെബ്രുവരി 2018.

പുനർവിദ്യാഭ്യാസ ക്യാമ്പിൽ നിന്നുമുള്ള ചിത്രങ്ങളിൽ ചിലതിൽ കാവൽക്കാർ ബാറ്റണുകളുമായി നിൽക്കുന്നത് കാണാം. എന്നിട്ടും ബലപ്രയോഗം നടന്നിട്ടില്ല എന്ന് ചൈനയിലെ ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥർ സ്ഥിരമായി അവകാശപെടുന്നു.

” സിൻജിയാങ്ങിലെ വിദ്യാഭ്യാസ പരിശീലന കേന്ദ്രങ്ങൾ തീവ്രവാദത്തിൽ നിന്ന് ആളുകളെ സ്വയം മോചിപ്പിക്കാൻ സഹായിക്കുന്ന സ്കൂളുകളാണ്,” വിദേശകാര്യ മന്ത്രി വാങ് യി 2019 ൽ പറഞ്ഞു.

പേര്: യൂസഫ് ഇസ്മായിൽ
വയസ്സ്: 35
കാരണം: “പ്രശ്നവൽകൃത” രാജ്യങ്ങളിലേക്ക് സഞ്ചരിക്കൽ.
‘പുനർ വിദ്യാഭ്യാസ’ത്തിനു വേണ്ടി തടങ്കലിൽ പാർപ്പിച്ചിരിക്കുന്നു, മാർച്ച് 2017.

ഇസ്‌ലാമിക വിശ്വാസത്തിന്റെ അടയാളങ്ങൾ പ്രകടിപ്പിച്ചത്തിനും ​​മുസ്‌ലിം ജനസംഖ്യ കൂടുതലുള്ള രാജ്യങ്ങൾ സന്ദർശിച്ചത്തിനുമാണ് പലരെയും തടങ്കലിലാക്കിയിരിക്കുന്നത്.

ക്യാമ്പിലെ ഏറ്റവും പ്രായം കുറഞ്ഞ റാഹേൽ ഉമറിന് 15 വയസ്സുള്ളപ്പോഴാണ് തടവിലാക്കപ്പെട്ടത്.

ഏറ്റവും പ്രായം കൂടിയ അനിഹാൻ ഹാമിറ്റിനെ 73 ആം വയസ്സിലാണ് തടവിലാക്കുന്നത്.
ക്യാമ്പിൽ ഉയ്ഗുർ മുസ്ലിംകൾ “പുനർവിദ്യാഭ്യാസ”ത്തിനു വിധേയരാവുന്നു.
58 കാരൻ തുർസുൻ കാദറിനെ തടവിലാക്കുന്നത് “തീവ്രവാദത്തിന്റെ സ്വാധീനത്തിൽ താടി വളർത്തിയതിനാണ്”. കൂടാതെ 1980 കളിലെ മുസ്ലിം ഗ്രന്ധം വായിച്ചതിനും. 16 വർഷവും 11 മാസവും അദ്ദേഹം ജയിലിൽ കഴിഞ്ഞു.
ക്യാമ്പിൽ കഴിയുന്നവരുടെ മക്കളെ സർക്കാരിന്റെ കീഴിലുള്ള “ബോര്ഡിങ് സ്‌കൂളിൽ ” പാർപ്പിച്ചിരിക്കുകയാണ് എന്നു രേഖകൾ പറയുന്നു.

സിൻജിയാങ് പോലീസ് ഫയലുകളിൽ അടങ്ങിയിട്ടുള്ള മറ്റൊരു കൂട്ടം ഫോട്ടോഗ്രാഫുകൾ ചൂണ്ടിക്കാണിക്കുന്നത് തങ്ങളുടെ ഐഡന്റിറ്റി നിർബന്ധിതമായി പുനർനിർമ്മിപ്പിക്കാനുള്ള ശ്രമത്തിൽ ഉയ്ഗറുകൾക്ക് അനുഭവിക്കേണ്ടി വരുന്ന അങ്ങേയറ്റം ക്രൂരമായ ശാരീരിക, മാനസിക പീഡനങ്ങളിലേക്കാണ്.

Will these leaked pictures revealing treatment of Uighur Muslims finally  hold Beijing to account? | Daily Mail Online

ഹാക്ക് ചെയ്യപ്പെട്ടിട്ടുള്ള ഫയലുകളിൽ പാർട്ടിയുടെ ഉന്നത ഉദ്യോഗസ്ഥരുടെ നിരവധി പ്രസംഗങ്ങൾ അടങ്ങിയിരിന്നു. അത് അത്യന്തം മനുഷ്യത്വരഹിതമായ ഈ നയങ്ങൾക്ക് പിന്നിലെ മാനസികാവസ്ഥയെ വ്യക്തമാകുന്നു. 2018 ജൂണിൽ സിൻജിയാങ് സന്ദർശനവേളയിൽ ചൈനയുടെ പൊതുസുരക്ഷാ മന്ത്രി ഷാവോ കേഴി നടത്തിയ പ്രസംഗത്തിൽ, തെക്കൻ സിൻജിയാങ്ങിൽ മാത്രം കുറഞ്ഞത് രണ്ട് ദശലക്ഷം ആളുകൾക്ക് “തീവ്രവാദ ചിന്ത” ബാധിച്ചിട്ടുണ്ടെന്ന് അഭിപ്രായപ്പെടുന്നു.

പ്രസിഡന്റ് ഷി ജിൻപിങ്ങിനെക്കുറിച്ചുള്ള പരാമർശങ്ങൾക്കൊപ്പം, പുതിയ സൗകര്യങ്ങളുടെ നിർമ്മാണത്തിനായുള്ള അദ്ദേഹത്തിന്റെ “പ്രധാന നിർദ്ദേശങ്ങളെയും” രണ്ട് ദശലക്ഷം തടവുകാരുടെ വരവ് നേരിടാൻ ജയിലുകൾക്ക് ധനസഹായം വർധിപ്പിക്കുന്നതിനെയും
പ്രസംഗം പ്രശംസിക്കുന്നുണ്ട്.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.