Skip to content Skip to sidebar Skip to footer

സലീമുദ്ദീൻ നടക്കുന്നു ദിവസവും 14 കിലോമീറ്റർ!

“തടങ്കലിൽ മനുഷ്യത്വം ഒട്ടുമില്ലാത്ത പ്രവർത്തനങ്ങളാണ് നടക്കുന്നത്. തടവറയിൽ നിന്ന് എല്ലാവർക്കും ഇഞ്ചക്ഷൻ കിട്ടും. അത് എടുത്ത പലരും മരിച്ചുവീഴുന്നത് ഞാൻ കണ്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ അതിൽനിന്നല്ലാം ഞാൻ ഒഴിഞ്ഞു മാറുകയായിരുന്നു. അവിടന്ന് കിട്ടുന്ന ബിസ്‌ക്കറ്റും ചായയും മാത്രം കഴിച്ചു കൊണ്ടാണ് ഞാൻ ജീവിതം കഴിച്ചു കൂട്ടിയത്.” സലീമുദ്ദീൻ പറയുന്നു.

ഇത് സലീമുദ്ദീൻ്റെ  ജീവിതകഥയാണ്. അസം സ്വദേശിയായ 85 വയസുകാരൻ. ‘പൗരത്വ രേഖകൾ’ ശരിയല്ലാത്തതിൻ്റെ പേരിൽ, ആദ്യകാലത്ത് അസമിലെ തടങ്കൽ പാളയത്തിൽ അക്കപ്പെട്ടവരിൽ ഒരാൾ. ഇദ്ദേഹത്തെ 2020 ഏപ്രിലിലാണ് ജയിലിൽ നിന്ന്  പുറത്ത് വിട്ടത്. എന്നാൽ ജയിൽ മോചിതനായത് മുതൽ ഇന്നുവരെ വീട്ടിൽ നിന്നും 14 കിലോമീറ്റർ അകലെയുള്ള പോലീസ് സ്റ്റേഷനലിൽ പോയി ഒപ്പിടുന്നുണ്ട് ഇദ്ദേഹം. 85 വയസ് പ്രായമുള്ള സലീമുദ്ദീൻ നടന്നാണ് ദിവസവും സ്റ്റേഷനിൽ പോകാറുള്ളത്. സാമ്പത്തികമായി വളരെ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നതെന്ന്  സലീമുദ്ദീൻ പറയുന്നു;

“തടങ്കലിൽ മനുഷ്യത്വം ഒട്ടുമില്ലാത്ത പ്രവർത്തനങ്ങളാണ് നടക്കുന്നത്. തടവറയിൽ നിന്ന് എല്ലാവർക്കും ഇഞ്ചക്ഷൻ കിട്ടും. അത് എടുത്ത പലരും മരിച്ചുവീഴുന്നത് ഞാൻ കണ്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ അതിൽനിന്നല്ലാം ഞാൻ ഒഴിഞ്ഞു മാറുകയായിരുന്നു. അവിടന്ന് കിട്ടുന്ന ബിസ്‌ക്കറ്റും ചായയും മാത്രം കഴിച്ചു കൊണ്ടാണ് ഞാൻ ജീവിതം കഴിച്ചു കൂട്ടിയത്.”

തന്റെ അനിയത്തിയുടെയും മകന്റെയും കൂടെ ഒറ്റമുറി വീട്ടിലാണ്  താൻ കഴിയുന്നത്. ഇത് വരെ കറന്റ്‌ പോലും ലഭിക്കാത്ത വീട്ടിൽ ആകെയുള്ളത് ഒരു മണ്ണെണ്ണ വിളക്കാണ്. ഭിക്ഷയാചിച്ചു കൊണ്ടാണ് ഒരു നേരത്തെ ഭക്ഷണം കണ്ടത്തുന്നത്. സ്വന്തമായി റേഷൻകാർഡ് ഉണ്ട്. മാത്രമല്ല പിതാവിൻ്റെ പേര് വോട്ടർ ലിസ്റ്റിൽ ഉണ്ട്. എന്നിട്ടും ഞാൻ വിദേശി ലിസ്റ്റിൽ പെട്ടു”! ഇനി ഭാവിയിൽ എന്താണ് നടക്കുക എന്ന് അദ്ദേഹത്തിന് അറിയില്ല. ജയിലിലേക്ക് വീണ്ടും കൊണ്ടുപോകുമോ എന്നും ആശങ്കയുണ്ട്. Saleemudheen House | By Arrangement

ബർപേട്ട ജില്ലയിലെ ജയ്പൂരിലാണ് കുൽസ്സാൻ നീസ എന്ന സ്ത്രീയുടെ വീട്. കഴിഞ്ഞ മൂന്നു വർഷമായി സ്ത്രീകൾക്കുള്ള തടവറയിലാണ് അവർ. ഔദ്യോഗിക രേഖകൾ പ്രകാരം അധികൃതർക്ക് കുൽസ്സാൻ നീസ വിദേശിയാണ്. അവരുടെ മക്കൾ മൂന്നുപേരുമാകട്ടെ സ്വദേശി പട്ടികയിലും! കൊക്രജാർ ജില്ലയിലെ അഞ്ചോർബാരിയിലുള്ള പഞ്ചാനൻ റെയുടെയും ഭാര്യ അനബെല്ലയുടെയും കഥയും വ്യത്യസ്തമല്ല. രണ്ടുപേരും നേരത്തെ വോട്ടവകാശം ഉണ്ടായിരുന്നവരാണ്. പക്ഷേ, ഇപ്പോൾ അനബെല്ല ജയിലിലാണുള്ളത്. മതിയായ രേഖകളില്ലാത്തതിനാൽ അവർ വിദേശിയായി! ഭർത്താവാകട്ടെ വോട്ടവകാശമുള്ള സ്വദേശിയും! പൗരത്വ നിയമങ്ങൾക്കു ശേഷം അസമിൽ പലരുടെയും അവസ്ഥ ഇതാണ്.

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ബഹുജന സംസ്ഥാനങ്ങളിലൊന്നാണ് അസം. സ്വത്വത്തിന്റെയും പൗരത്വത്തിന്റെയും ചോദ്യങ്ങൾ അവിടെ താമസിക്കുന്ന അനേകം ആളുകളെ കാലങ്ങളായി വേട്ടയാടുന്നു.

അനധികൃത കുടിയേറ്റക്കാരെ തിരിച്ചറിഞ്ഞ്  നാടുകടത്തുക എന്ന ലക്ഷ്യത്തോടെ, 2013 ലായിരുന്നു എൻ‌.ആർ‌.സി പട്ടിക തയ്യാറാക്കിയത്. 2018 ജൂലൈ 30 നാണ് അസമിലെ ദേശീയ പൗരത്വ രജിസ്റ്റർ കരട് പട്ടിക പ്രസിദ്ധീകരിച്ചത്. എന്നാൽ, ഇതിന്റ ഫൈനല്‍ ലിസ്റ്റ് 2019 ആഗസ്റ്റ് 31നാണ് പ്രസിദ്ധീകരിച്ചത്. അസമിനായുള്ള എൻ‌.ആർ‌.സിയുടെ ആദ്യ കരട് സുപ്രീം കോടതിയുടെ നിർദേശപ്രകാരം 2018 ജനുവരി 1 നായിരുന്നു പ്രസിദ്ധീകരിച്ചത്.1985 ലെ അസം കരാർ മുതലാണ് ഇത് തുടങ്ങിയത്. അതനുസരിച്ച് 1966 ജനുവരി മുതൽ 1971 മാർച്ച് വരെ സംസ്ഥാനത്ത് പ്രവേശിച്ച എല്ലാ കുടിയേറ്റക്കാരെയും 10 വർഷത്തേക്ക് വിലക്കുകയും, 1971 മാർച്ചിനുശേഷം വന്നവരെ നാടുകടത്തുകയും ചെയ്യുമെന്നതാണ് നിയമം. മുസ്ലിം ഭൂരിപക്ഷ രാഷ്ട്രമായ ബംഗ്ലാദേശില്‍ നിന്നുള്ള നിയമവിരുദ്ധ കുടിയേറ്റക്കാരെ അസമിൽ നിന്ന് പുറത്താക്കി അവിടെ ഇന്ത്യന്‍ പൗരന്മാരെ പുനരധിവസിക്കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം.

ഈ നിയമം വന്നതോടെ അസമിലെ ഓരോ പൗരനും രേഖകൾ കണ്ടെത്തേണ്ടി വന്നു. രേഖകൾ  ഇല്ലാത്തവരെ  അനധികൃത കുടിയേറ്റക്കാരായി കണക്കാക്കി. പട്ടികയിൽ നിന്ന് ഒഴിവാക്കിയ താമസക്കാർക്ക് പ്രത്യേകമായി രൂപീകരിച്ചതായിരുന്നു വിദേശ ട്രൈബ്യൂണലുകൾ. ഇവയിലും ഹൈക്കോടതി, സുപ്രീം കോടതി എന്നിവയിലൂടെയും ആളുകൾക്ക് അപ്പീൽ നൽകാൻ അവസരമുണ്ടായിരുന്നു. എന്നാൽ, ദീർഘവും സമഗ്രവുമായ അപ്പീൽ പ്രക്രിയയുടെ ഭാരം  പട്ടികയിൽ നിന്ന് പുറത്തുപോയ പാവപ്പെട്ടവർക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. പൗരത്വപട്ടികയിൽ പെടാത്തവരെ താമസിപ്പിക്കാൻ നിരവധി തടങ്കൽ പാളയങ്ങളാണ്  നിർമിച്ചിരിക്കുന്നത്. അതിൽ അകപ്പെട്ട ആളുകളുടെ അവസ്ഥ വളരെ കഷ്ടമാണത്രെ!

2019 ഒക്ടോബറിൽ 1.14 ലക്ഷം പേരെ കുടിയേറ്റക്കാരായി പ്രഖ്യാപിച്ചിട്ടുണ്ടെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറയുന്നത്. ആറോളം തടങ്കൽ പാളയങ്ങളിലായി 1376 പേരെയാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവർ സാമ്പത്തികമായും ശരീരികമായും ധാരാളം ബുദ്ധിമുട്ടുകളാണ് അനുഭവിച്ചത്. എന്നാൽ, സുപ്രീം കോടതി വിധി അനുസരിച്ച് 1100 പേരെ തടവറകളിൽനിന്ന് മോചിപ്പിക്കുകയുണ്ടായി. അവർക്ക് അടുത്തുള്ള പോലീസ് സ്റ്റേഷനുകളിൽ ആഴ്ചയിൽ ഒരിക്കൽ പോയി ഒപ്പിടേണ്ട അവസ്ഥയുണ്ട്. ഇവരിലൊരാളാണ് സലീമുദ്ദീൻ. തടവറയിൽ നിന്ന് മോചിപ്പിക്കപ്പെട്ടിട്ടും തീരാത്ത ദുരിതവും പേറി ഇങ്ങനെ എത്ര പേർ ഉണ്ടാകാം!?

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.