Skip to content Skip to sidebar Skip to footer

സംഘ് പരിവാർ ഭീകരത നിയമ നടപടിയിലെ വംശീയ വൈരുദ്ധ്യങ്ങൾ

കൗശിക് രാജ്, അലിഷാൻ ജാഫ്രി

“ആർ അധികാരത്തിൽ വന്നാലും, മുസ്ലിംകൾ ഉയർന്നു വരാൻ ഞങ്ങൾ അനുവദിക്കില്ല. ഞങ്ങളുടെ യുവതയെ ഉണർത്താനുള്ള ശ്രമത്തിലാണ് ഞങ്ങൾ. ഞങ്ങൾ മുല്ലകളെ ഖബറിടങ്ങളിൽ നിന്ന് പുറത്തെടുത്ത് അവരുടെ വേരുകളിൽ നിന്ന് പിഴുതെറിയും. ഏപ്രിൽ 2 വരെ കാത്തിരിക്കൂ, മുസ്ലിംകൾ ഒന്നുകിൽ ഹിന്ദുമതത്തിലേക്ക് മാറേണ്ടതോ, അല്ലെങ്കിൽ അവരെ പാകിസ്ഥാനിലേക്ക് അയക്കുന്നതോ ആയ സാഹചര്യം ഞങ്ങൾ സൃഷ്ടിക്കുന്നത് നിങ്ങൾ കാണും”-ഹിന്ദുത്വ നേതാവ് പിങ്കി ചൗധരി 2021 ഓഗസ്റ്റ് എട്ടിന് ന്യൂഡൽഹിയിലെ ജന്തർ മന്തറിൽ നടത്തിയ പ്രസംഗത്തിൽ നിന്നാണ് ഈ വാചകങ്ങൾ.

2021 ഓഗസ്റ്റ് 8ന്, ജന്തർ മന്തർ സമര സ്ഥലത്ത്, “കൊളോണിയൽ കാലത്തെ നിയമങ്ങൾ”ക്കെതിരെ എന്ന് കരുതപ്പെടുന്ന ഒരു പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. എന്നാൽ, മുസ്ലിംകൾക്കെതിരായ ഭീഷണികളാണ് അവിടെ നിന്ന് പ്രധാനമായും പുറത്തുവന്നത്.

സുപ്രീം കോടതി അഭിഭാഷകനും ഭാരതീയ ജനതാ പാർട്ടിയുടെ (ബി.ജെ.പി) മുൻ വക്താവുമായ അശ്വിനി ഉപാധ്യായ, മുൻ ബജ്‌റംഗ്ദൾ അംഗവും ഹിന്ദു ഫോഴ്‌സിന്റെ സ്ഥാപകനുമായ ദീപക് സിംഗ് ഹിന്ദു, ഡൽഹിയിലെ സുദർശൻ വാഹിനി ഹിന്ദു ഗ്രൂപ്പിന്റെ ദേശീയ അധ്യക്ഷൻ വിനോദ് ശർമ്മ എന്നിവരെ വ്യാപക പ്രതിഷേധത്തെ തുടർന്ന് രണ്ട് ദിവസത്തിന് ശേഷം അറസ്റ്റ് ചെയ്യുകയുണ്ടായി.

കോടതി ജാമ്യം അനുവദിച്ച് രണ്ട് മാസത്തിനപ്പുറം, ഉപാധ്യായയും ഹിന്ദുവും ശർമ്മയും മുസ്ലിംകൾക്കെതിരായ വംശഹത്യ, ക്രിസ്ത്യാനികൾക്കെതിരായ ആക്രമണം, വംശീയ ഉന്മൂലനം അനുവദിച്ചില്ലെങ്കിൽ സർക്കാരിനെതിരെ കലാപം എന്നിവയ്ക്ക്  ആഹ്വാനം ചെയ്തതിന്റെ പേരിൽ ദേശീയ അന്തർദേശീയ ശ്രദ്ധ നേടിയ, 2021 ഡിസംബർ 17-19 വരെ നടന്ന ഹരിദ്വാർ ധർമ്മ സൻസദിൽ പങ്കെടുത്തു. ജന്തർ-മന്ദിർ പ്രതിഷേധത്തിന്റെ സംഘാടകനായ ഉപാധ്യായ തന്റെ “ഗുരു” എന്ന് വിളിച്ച യതി നരസിംഹാനന്ദ സരസ്വതിക്ക് ഒരു “കാവി ഭരണഘടന” സമ്മാനിച്ചു.

ചില ഉദാഹരണങ്ങൾ

24 മാസങ്ങൾക്കിടയിൽ, നാല് നഗരങ്ങളിലായി 12 യോഗങ്ങൾ

മുസ്ലിംകൾക്കെതിരായ വംശഹത്യക്കും അക്രമത്തിനും ആഹ്വാനം ചെയ്തു.

പരസ്‌പരം അറിയുകയും ഈ പരിപാടികൾ സംഘടിപ്പിക്കുന്നതിന് സഹകരിച്ച് പ്രവർത്തിക്കുകയും ചെയ്‌ത ഹിന്ദുത്വ-തീവ്രവാദ സംഘാടകരുടെയും പ്രഭാഷകരുടെയും ഒരേ സംഘത്തെ ആർട്ടിക്കിൾ 14 കണ്ടെത്തി.

2019 ഡിസംബറിൽ, ഇന്ത്യയുടെ പൗരത്വ ഭേദഗതി നിയമത്തെ (സി‌.എ‌.എ) എതിർക്കുന്നവർക്കെതിരായ പ്രതിഷേധത്തിന് ന്യൂഡൽഹിയിൽ നരസിംഹാനന്ദ് നേതൃത്വം നൽകി. ആയുധമെടുക്കാൻ ആദ്യമായി നരസിംഹാനന്ദ് ആഹ്വാനം ചെയ്ത സംഭവങ്ങളിലൊന്നായിരുന്നു ഇത്.

• ജന്തർമന്തറിൽ വിദ്വേഷ പ്രസംഗങ്ങൾ നടത്തിയതിന് അറസ്റ്റിലായ ദീപക് സിങ്ങിനെയും വിനോദ് ശർമ്മയെയും നരസിംഹാനന്ദ്, “മക്കൾ” എന്നു വിളിച്ചു. പിന്നീട് ഹരിദ്വാർ ധർമ്മ സൻസദിൽ അവർ പങ്കെടുത്തു.

2021 ഒക്ടോബറിൽ, ഹിന്ദുത്വ-തീവ്രവാദ വിഷയങ്ങൾ ഉയർത്തുന്ന ടെലിവിഷൻ ചാനലായ സുദർശൻ ന്യൂസിന്റെ എഡിറ്റർ-ഇൻ-ചീഫ് സുരേഷ് ചാവാൻകെ, സിംഗിന്റെയും ശർമ്മയുടെയും നിയമപരമായ പ്രതിരോധം ആസൂത്രണം ചെയ്യാൻ സഹായിക്കുകയും നരസിംഹാനന്ദനൊപ്പവും മറ്റൊരു പുരോഹിതനായ സ്വാമി ആനന്ദ് സ്വരൂപിനൊപ്പവും പരിപാടികളിൽ പങ്കെടുക്കുകയുണ്ടായി.

2020 ജനുവരി 30ന് ഡൽഹിയിലെ ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യയിലെ വിദ്യാർത്ഥികൾക്ക് നേരെ വെടിയുതിർക്കുകയും, 18 മാസങ്ങൾക്ക് ശേഷം ഹരിയാനയിൽ മുസ്ലീം സ്ത്രീകളെ തട്ടിക്കൊണ്ടുപോകാൻ ആഹ്വാനം നൽകുകയും ചെയ്ത രാംഭക്ത് ഗോപാലിനെ, നരസിംഹാനന്ദ് പരസ്യമായി അംഗീകരിച്ചു

നിയമ സാധുത

അലിഗഡ്, കുരുക്ഷേത്ര, ഷിംല, ഡൽഹി എന്നിവിടങ്ങളിൽ യോഗങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ടെങ്കിലും, ഇതിലൊന്നും പോലീസ് ‘ഗൂഢാലോചന’ കാണുന്നില്ല. പ്രധാന സംഘാടകർ സ്വതന്ത്രരാണ്. നീതിന്യായ വ്യവസ്ഥ അവരോട് പെരുമാറുന്ന രീതിയിൽ വ്യക്തമായ വൈരുദ്ധ്യങ്ങളുണ്ട്.

ഇത്തരം കേസുകളിൽ അന്വേഷണ ഏജൻസികൾക്ക് ഉപയോഗിക്കാവുന്ന നിയമങ്ങൾ പ്രയോഗിക്കാതിരിക്കുകയും നിലവിൽ ഉന്നയിച്ച ചില കുറ്റങ്ങൾ താൽപര്യത്തോടെ പിന്തുടരാത്തതും പ്രകടമായി കാണാം.

ഉദാഹരണത്തിന്, ജന്തർ മന്തറിൽ അറസ്റ്റിലായ ആറ് പേർക്കെതിരെ നിയമത്തിലെ ഒരു വകുപ്പ്, “വിദ്വേഷം വളർത്തൽ” എന്ന കുറ്റം മാത്രം ചുമത്തി, രണ്ട് മാസത്തിനുള്ളിൽ ജാമ്യം ലഭിച്ചു. എന്നാൽ, 2019ൽ പ്രതിഷേധിച്ച 15 CAA വിരുദ്ധ പ്രക്ഷോഭകർ പല നിയമങ്ങളിലെയും എണ്ണമറ്റ വകുപ്പുകൾ ചുമത്തപ്പെട്ട് കഴിഞ്ഞ രണ്ട് വർഷമായി ജയിലിൽ കഴിയുന്നു.

“ഇന്ത്യയിൽ നിന്ന് അസമിനെ വിച്ഛേദിച്ചുകൊണ്ട്” പൗരത്വ ഭേദഗതി നിയമത്തെ (സി.എ.എ) എതിർക്കാൻ 2020 ജനുവരി16ന് പ്രതിഷേധക്കാരോട് ആവശ്യപ്പെട്ടുകൊണ്ട് പടിഞ്ഞാറൻ യു.പിയിൽ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ പ്രകാരം അഞ്ച് സംസ്ഥാനങ്ങളിലെ പോലീസ്, 73 വകുപ്പുകൾ ചുമത്തി, 23 മാസത്തിലധികമായി  ജയിലിൽ കഴിയുന്ന ഷർജീൽ ഇമാമിന്റെ കാര്യത്തിൽ അത് വ്യക്തമാണ്. ഇത് ഒരു വഴി തടയൽ സൂചന എന്നതിനപ്പുറം മറ്റൊന്നുമായിരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഇതിനു വിപരീതമായി, ഹരിദ്വാർ ധർമ്മ സൻസദിൽ: “നമ്മുടെ ശാശ്വതമായ മതത്തെ സംരക്ഷിക്കാൻ സൈന്യം ആവശ്യമാണ്. നിങ്ങളുടെ പുസ്തകങ്ങൾ ഉപേക്ഷിച്ച് ആയുധങ്ങൾ കൈയിലെടുക്കാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു” എന്ന് പ്രഖ്യാപിച്ച സാധ്വി അന്നപൂർണക്കെതിരെ കേസെടുത്തില്ല.

ഇന്ത്യ ഒപ്പുവച്ചിരിക്കുന്ന, ‘വംശഹത്യ തടയുന്നതിനും ആ കുറ്റകൃത്യം ചെയ്തവരെ ശിക്ഷിക്കുന്നതിനും വേണ്ടിയുള്ള’ യു.എൻ കൺവെൻഷന്റെ ആർട്ടിക്കിൾ 3 അനുസരിച്ച്, “വംശഹത്യ നടത്താൻ നേരിട്ടുള്ളതും പരസ്യവുമായ പ്രേരണയ്ക്ക്” ശിക്ഷ ഉണ്ടായിരിക്കണം. മുൻ സുപ്രീം കോടതി ജസ്റ്റിസ് മദൻ ബി. ലോകൂർ , പ്രസംഗങ്ങൾ ശ്രദ്ധിക്കാനും വംശഹത്യയ്‌ക്ക് ആഹ്വാനം ചെയ്തവരെ “ജയിലിലാക്കിയെന്ന്” ഉറപ്പാക്കാനും സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരുന്നു .

മുദ്രാവാക്യങ്ങൾ

“മുസ്ലിംകൾ ഇപ്പോൾ വാളാൽ കൊല്ലപ്പെടില്ല. നിങ്ങൾ അവരെ സാങ്കേതികതയിൽ തോൽപ്പിക്കണം. അവരുടെ പക്കൽ ഇതിനകം തന്നെ നല്ല ആയുധങ്ങളുണ്ട്. സാമ്പത്തിക ബഹിഷ്കരണം പ്രായോഗികമല്ല. ഹിന്ദു ഗ്രൂപ്പുകൾ സ്വയം നവീകരിക്കണം. വാളുകൾ വേദിയിൽ മാത്രമാണ് നന്നായി കാണപ്പെടുന്നത്.  മികച്ച ആയുധങ്ങളുള്ളവർ യുദ്ധം ജയിക്കും. കൂടുതൽ കൂടുതൽ ആളുകളും മികച്ച ആയുധങ്ങളും;  ഇവർക്ക് മാത്രമേ നിങ്ങളെ രക്ഷിക്കാൻ കഴിയൂ.” – യതി നരസിംഹാനന്ദ്, 17 ഡിസംബർ 2021, ഹരിദ്വാർ.

ജാമ്യത്തിനായി വാദിച്ചുകൊണ്ട് ഉപാധ്യായയുടെ അഭിഭാഷകൻ 2021 ഓഗസ്റ്റ് 11-ന് ഡൽഹി കോടതിയിൽ പറഞ്ഞത്, “അധിക്ഷേപാർഹമായ മുദ്രാവാക്യങ്ങൾ”ക്ക് വേണ്ടി വാദിക്കുന്ന വ്യക്തിയല്ല താനെന്നാണ്. അന്നത്തെ മുദ്രാവാക്യങ്ങൾ  മനപ്പൂർവ്വമല്ലെന്നും, തന്റെ പ്രതിഷേധത്തിന്റെ ഭാഗമല്ലെന്നുമായിരുന്നു ഉപാധ്യായയുടെ വാദം. ഡൽഹി കോടതി അറസ്റ്റ് ചെയ്ത് ഒരു ദിവസത്തിന് ശേഷം ഓഗസ്റ്റ് 11ന് അദ്ദേഹത്തിന് ജാമ്യം ലഭിച്ചു .

ഉപാധ്യായ തന്റെ വിദ്വേഷ പ്രസംഗത്തെ തള്ളികളയാൻ ശ്രമിച്ചപ്പോൾ, ഉപാധ്യായ തങ്ങളെ വഞ്ചിച്ചുവെന്നാണ് ഹിന്ദു ആർമി മേധാവി സുശീൽ തിവാരി പറഞ്ഞത്. പരിപാടിക്കായി ആളുകളെ അണിനിരത്തുന്നതിൽ 30-ലധികം വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് തിവാരി പറഞ്ഞിരുന്നു. “വിവിധ ഹിന്ദു വലതുപക്ഷ സംഘടനകൾ-ഹിന്ദു ആർമി, സേവ് ഇന്ത്യ, ഹിന്ദു ഫോഴ്സ്, സനാതനി സേന, സത്ര സനാതൻ, ദേവസേന, ഹിന്ദു ആർമി ട്രസ്റ്റ് എന്നിവ പരിപാടിയിൽ പങ്കാളികളായിരുന്നു” എന്ന് തിവാരി വ്യക്തമാക്കി.

ആഗസ്ത് 20ന് പ്രതിഷേധത്തിന് ആളുകളെ അണിനിരത്തുന്നതിൽ പങ്കുണ്ടെന്ന് ആരോപിച്ച് തിവാരി അറസ്റ്റിലായിരുന്നു. അറസ്റ്റിന് മുമ്പ്, “സംഭവം ചർച്ചചെയ്യാൻ” നരസിംഹാനന്ദിനെ കണ്ടിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

പ്രതികളായ ഹിന്ദു ഫോഴ്‌സ് എന്ന സംഘടനയുടെ പ്രസിഡന്റാണെന്ന് അവകാശപ്പെടുന്ന ഹിന്ദുവും സുദർശൻ വാഹിനിയുടെ പ്രസിഡന്റ് വിനോദ് ആസാദ് എന്ന വിനോദ് ശർമ്മയും തന്റെ മക്കളെപ്പോലെയാണെന്ന് നരസിംഹാനന്ദ പറഞ്ഞിരുന്നു.

ജന്തർ മന്തർ പരിപാടിക്ക് ശേഷം ഉപാധ്യായയും ഹിന്ദുവും ശർമ്മയും തമ്മിലുള്ള ബന്ധത്തിന്റെ പരസ്യമായി ലഭ്യമായ ആദ്യത്തെ തെളിവാണ് ഹരിദ്വാർ ധർമ്മ സൻസദ്. ഇത്തവണ  വളരെ ചെറിയ  പോലീസ് നിരീക്ഷണത്തിൽ മുസ്ലീങ്ങൾക്കെതിരായ ജന്തർമന്തറിലെ വംശഹത്യാ മുദ്രാവാക്യങ്ങൾ, വംശഹത്യയ്ക്ക് ആഹ്വാനം ചെയ്യുന്ന മണിക്കൂറുകളോളമുള്ള പ്രസംഗങ്ങളായി വികസിച്ചു.

വിശാലമായ ശൃംഖല
“നിങ്ങളുടെ ഉള്ളിലെ യുദ്ധം എവിടെ പോയി? നിങ്ങളുടെ  ഉള്ളിൽ നിന്ന് യുദ്ധത്തെ പുറത്തെടുക്കുക, കാരണം കുരിശുയുദ്ധം നിയമത്തേക്കാളും ഭരണഘടനയേക്കാളും വലുതാണ്. എന്നോടൊപ്പം ചേരൂ, ഈ ഇസ്‌ലാമിനെ ഇന്ത്യയിൽ നിന്നും ലോകത്തുനിന്നും ഞാൻ ഇല്ലാതാക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു. ഒന്നും അസാധ്യമല്ല, എല്ലാം സാധ്യമാണ്. എതിർക്കലല്ല, ഒരു വിമതനാകുക. ബഹളം വെക്കരുത്, കൊല്ലരുത്…ഇസ്ലാമിനെ നശിപ്പിക്കാൻ ആഗ്രഹിക്കുന്നവർ ഞങ്ങളെ ഫോണിൽ ബന്ധപ്പെടുക.” – 2021 ഓഗസ്റ്റ് 8 ന് ജന്തർമന്തർ റാലിയിൽ വിതരണം ചെയ്ത ലഘുലേഖയിൽ നിന്ന്.

“ഹിന്ദു രാഷ്ട്രം എന്ന ലക്ഷ്യത്തിലേക്കുള്ള അവരുടെ പ്രവർത്തനത്തിന്”, ഹിന്ദു തീവ്രവാദ പ്രവർത്തങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഒരു ടെലിവിഷൻ ചാനലായ സുദർശൻ ന്യൂസിന്റെ ചാവാങ്കെ, ജന്തർമന്തർ പ്രതികളെ അഭിനന്ദിച്ചപ്പോൾ, അവർക്ക്  പരസ്പരം അറിയാമെന്നും അവർ ഒരു പൊതു ആവശ്യത്തിനായി പ്രവർത്തിക്കുകയായിരുന്നു എന്നും വ്യക്തമായിരുന്നു.

2021 ഒക്‌ടോബർ 11ന് നടന്ന “ഹിന്ദു സ്വാഭിമാന അനുമോദന” ചടങ്ങിൽ, ജന്തർ മന്ദർ പ്രതികളെ ഹിന്ദു രാഷ്ട്രത്തിന് വേണ്ടി പോരാടുന്നവരാണെന്ന് പറഞ്ഞ് ചാവാങ്കെ പ്രശംസിച്ചു. ആഗസ്റ്റ് 8 ന് ജന്തർ മന്തറിൽ വെച്ച് അവരോടൊപ്പം ചേരാൻ കഴിയാത്തതിൽ ഖേദം പ്രകടിപ്പിച്ചുകൊണ്ട് ചാവാങ്കെ പറഞ്ഞു: “അറസ്റ്റിനെ കുറിച്ച് അറിഞ്ഞപ്പോൾ, എട്ട് ദിവസത്തിനുള്ളിൽ അവരെ പുറത്താക്കുമെന്ന് ഞാൻ ഉറപ്പുനൽകി”.

 വിവിധ സർക്കാർ സ്ഥാപനങ്ങൾ അക്രമത്തിന് പ്രേരിപ്പിച്ചതിനും വ്യാജവാർത്തകൾ നല്കിയതിനും കുറ്റാരോപ്പിച്ച  ചാനലുടമ ചാവാങ്കെ അവരുടെ അഭിഭാഷകനായ വിഷ്ണു ശങ്കർ ജെയിനുമായി ചേർന്ന് പ്രതികൾക്കുവേണ്ടി പ്രതിവാദം ആസൂത്രണം ചെയ്തതായും വെളിപ്പെടുത്തി. ശർമ്മയെയും ഹിന്ദുവിനെയും ചാവാങ്കെ പ്രത്യേകം പരാമർശിക്കുകയും ഇരുവരും തന്നോടൊപ്പം നിരവധി പരിപാടികളിൽ പങ്കെടുത്തിട്ടുണ്ടെന്നും പറഞ്ഞു.

ഒക്‌ടോബർ 11ലെ ചടങ്ങിൽ ജന്തർമന്തറിലെ പ്രതികളായ പ്രീത് സിംഗ്, പിങ്കി ചൗധരി, ശർമ, ഹിന്ദു എന്നിവരോടൊപ്പം വേദിയിൽ ഇരുന്ന് ചാവാങ്കെ പ്രസംഗം നടത്തിയിരുന്നു. “ഹിന്ദുക്കളുടെ സൈനികവൽക്കരണത്തിലൂടെ” മാത്രമേ ഹിന്ദു രാഷ്ട്രം കൈവരിക്കാനാകൂ എന്ന് ചവാങ്കെ പറഞ്ഞു. 2020 മാർച്ച് 1ന് മുസ്‌ലിംകളെ ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് സുദർശൻ ന്യൂസ് ആഹ്വാനം ചെയ്ത പ്രതിഷേധത്തിൽ ശർമ്മ പങ്കെടുത്തിരുന്നു.

ഹരിദ്വാർ വിദ്വേഷ പ്രസംഗങ്ങൾ നടക്കുമ്പോൾ തന്നെ, ഡിസംബർ 19ന്, യുവവാഹിനി എന്ന ഹിന്ദു സംഘം സംഘടിപ്പിച്ച ഒരു പരിപാടിയിൽ, ജനം നിറഞ്ഞ ഹാളിൽ വച്ച് ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമാക്കാൻ “പൊരുതി മരിക്കും, കൊല്ലും” എന്ന് പ്രതിജ്ഞയെടുക്കാൻ ചവാങ്കെ ആഹ്വാനം ചെയ്തു.

ഈ ശൃംഖലയിലെ മറ്റൊരു കണ്ണിയാണ് ഡൽഹി കലാപകാലത്ത് വൈറലായ
വിദ്വേഷ പ്രസംഗങ്ങൾ നടത്തിയ ഹിന്ദുത്വ നേതാവ് രാഗിണി തിവാരി.

നവംബർ 1ന് ഇന്ത്യാ ഗേറ്റിൽ മുസ്ലിംകളെ കൊല്ലാൻ ആഹ്വാനം ചെയ്ത ലൗജിഹാദ് വിരുദ്ധ സമരത്തിൽ പങ്കെടുത്തവരും ജന്തർ മന്തറിൽ സമാനമായ ഒരു പരിപാടിയിൽ നരസിംഹാനന്ദിനൊപ്പം വേദി പങ്കിട്ടിരുന്നു . “പശുവിനെ തിന്നുന്നവരെ ഭക്ഷിക്കൂ” എന്നാണ് നരസിംഹാനന്ദ് ചടങ്ങിൽ പറഞ്ഞത്.

ഇത്തരം വിദ്വേഷ പ്രസംഗത്തിന് ലക്ഷ്യമാക്കപ്പെട്ടവരുടെ സാമൂഹിക, രാഷ്ട്രീയ, ഭൗതിക ഇടങ്ങളെ പാർശ്വവൽക്കരിക്കാൻ ശേഷിയുള്ള “വർധിച്ചു വരുന്ന സ്വാധീന”മുണ്ടെന്ന് സുപ്രീം കോടതി അഭിഭാഷകൻ ഷാരൂഖ് ആലം പറഞ്ഞു. “എല്ലാവരും ഒരേ ലക്ഷ്യത്തിനായി കൃത്യമായി പ്രവർത്തിക്കുന്ന ഒരു സംഘടിത ശ്രമമാണിത്, എന്നാൽ ഓരോരുത്തർക്കും അവരുടെ സംസാരത്തിന്റെ മൗലികതയിൽ വ്യത്യസ്തമായ പങ്ക് വഹിക്കുന്നുണ്ട്, അദ്ദേഹം കൂട്ടിച്ചേർത്തു.

എന്ത് ഗൂഢാലോചന?
നിയമപരമായ വൈരുദ്ധ്യങ്ങൾ

“ഞാൻ ഒറ്റയ്ക്കാണ് ഈ യുദ്ധം ചെയ്യുന്നത്, എന്നാൽ ഇന്ന് എനിക്ക് ഈ മതയുദ്ധത്തിൽ നിങ്ങളുടെ പങ്കാളിത്തം ആവശ്യമാണ്. ഡൽഹി മുഴുവൻ ഷഹീൻ ബാഗായി മാറുകയാണ്… ദയവായി ഉച്ചയ്ക്ക് 2:30 ന് മൗജ്പൂർ ചൗക്കിലേക്ക് വരൂ, കാരണം ദീപക് സിംഗ് ഹിന്ദു അവിടെ ഒറ്റയ്ക്ക് പോയാൽ, അത് നിങ്ങൾക്ക് നാണക്കേടാണ്. നിങ്ങൾ ധാരാളമാളുകൾ മൗജ്പൂർ ചൗക്കിൽ എത്തണമെന്നാണ് എന്റെ അഭ്യർത്ഥന… എന്റെ അനുയായികളോടൊപ്പം ഞാൻ അവിടെ എത്തും. നിങ്ങളുടെ പിന്തുണ കൂടി എനിക്ക് ലഭിച്ചാൽ, എന്റെ ശക്തി ആയിരം മടങ്ങ് വർധിക്കും.”

ഡൽഹി കലാപം ആരംഭിച്ച 2020 ഫെബ്രുവരി 23-ന് രാവിലെ ഹിന്ദു സേനയുടെ പ്രസിഡന്റ് ദീപക് സിംഗ് ഹിന്ദുവിന്റെ വാക്കുകൾ.

അഞ്ച് മാസത്തിനുള്ളിൽ നടന്ന വ്യക്തമായ രണ്ട് മുസ്ലീം വിരുദ്ധ പരിപാടികളിൽ – 2021 ഓഗസ്റ്റ് 8 ലെ ജന്തർ മന്തർ പ്രതിഷേധത്തിലും 2021 ഡിസംബർ 17-19 വരെ നടന്ന ഹരിദ്വാർ ധർമ്മ സൻസദിലും മറ്റ് സമാന പരിപാടികളിലും ഹിന്ദു-തീവ്രവാദ ഗ്രൂപ്പുകളുടെ ഭാഗമായ സംഘപരിവാർ വിഭാഗത്തിൽ നിന്നുള്ള ഒരേ കൂട്ടം ആളുകളുടെ സാന്നിധ്യമുണ്ടായിട്ടും, പോലീസ് ഈ കണ്ണികളെ യോജിപ്പിച്ചുകൊണ്ട് പ്രവർത്തിച്ചില്ല.

പകരം, 2021 സെപ്റ്റംബറിൽ   ആർട്ടിക്കിൾ 14 റിപ്പോർട്ട് ചെയ്തതുപോലെ, പോലീസ്, CAA പ്രതിഷേധങ്ങളുമായി ആവർത്തിച്ച് അത്തരം ബന്ധങ്ങൾ സ്ഥാപിക്കുകയാണ് ഉണ്ടായത്.  അവിടെ പ്രതിഷേധക്കാർക്കെതിരെ കെട്ടിച്ചമച്ച ആരോപണങ്ങളും തെറ്റായ പ്രസ്താവനകൾ ഉണ്ടാക്കുകയും, സ്വന്തം അന്വേഷണങ്ങളെക്കുറിച്ച് പോലീസിന് തന്നെ അറിവില്ലാത്ത സ്ഥിതി വിശേഷമാണ് ഉണ്ടായത്.

ജന്തർ മന്തർ വിദ്വേഷ പ്രസംഗ കേസിൽ, 2021 ഓഗസ്റ്റിൽ സർക്കാർ അഭിഭാഷകൻ പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്തിരുന്നെങ്കിലും അക്കൂട്ടർഒരുമിച്ച് പ്രവർത്തിച്ചതായി പരാമർശിച്ചില്ല. മുമ്പ് നവംബറിൽ, ഇന്ത്യയിലെ ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടിയുടെ (ബി.ജെ.പി) നേതാക്കളായ കപിൽ മിശ്ര, സൂരജ് പാൽ അമു എന്നിവരോടൊപ്പം ഗുരുഗ്രാമിലെ നമസ്കാര സ്ഥലങ്ങളിൽ ഗോവർദ്ധൻ പൂജയ്ക്ക് നരസിംഹാനന്ദിനെ ക്ഷണിച്ചിരുന്നു .

ഹരിദ്വാർ പോലീസ് ഇപ്പോൾ ചെയ്യേണ്ടത് പോലെ ജന്തർ മന്തർ കേസിൽ ക്രിമിനൽ ഗൂഢാലോചനയ്ക്ക് ഇന്ത്യൻ ശിക്ഷാനിയമം (ഐ.പി.സി) 1860ലെ സെക്ഷൻ 120 ബി, ഡൽഹി പോലീസ് പ്രയോഗിക്കേണ്ടതായിരുന്നുവെന്ന് മനുഷ്യാവകാശ അഭിഭാഷക തമന്ന പങ്കജ് പറഞ്ഞു.

അതേ സമയം ഡൽഹി കലാപ കേസിൽ, കുറ്റാരോപിതരായ എല്ലാ സി.എ.എ വിരുദ്ധ പ്രവർത്തകരും 2020 ഫെബ്രുവരിയിലെ ഡൽഹി കലാപത്തിലേക്ക് നയിച്ച ഒരു പൊതു ആവശ്യത്തിനായി ഒരുമിച്ച് പ്രവർത്തിച്ചുവെന്ന് ആരോപിച്ച്, 1967 ലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം (യു.എ.പി.എ) പോലും പോലീസ് പ്രയോഗിച്ചു.

ഭരണഘടന സംരക്ഷിക്കുന്നതിനായി സി.എ.എ വിരുദ്ധ പ്രക്ഷോഭകർ  മുദ്രാവാക്യം വിളിച്ചത് ഡൽഹി കലാപത്തിലേക്ക് നയിച്ചെന്ന് വരുത്തി തീർത്തെന്ന് പങ്കജ് പറഞ്ഞു. എന്നാൽ ആദ്യം ഡൽഹി പോലീസും ഇപ്പോൾ ഹരിദ്വാർ പോലീസും, അവരുടെ പ്രസംഗങ്ങൾ ആളുകളെ പ്രകോപിപ്പിച്ചതിന്റെ ചരിത്രം ഉണ്ടായിരുന്നിട്ടും, വിദ്വേഷ പ്രസംഗം നടത്തിയവരുടെ പ്രവർത്തനങ്ങൾ ആസൂത്രിതമാണെന്ന് കരുതുന്നില്ല.

ഇപ്പോൾ ജാമ്യത്തിലിറങ്ങിയ, നാല് മാസം മുമ്പ് സമാനമായ കുറ്റം ചുമത്തിയ (“വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തൽ, സമാധാനത്തിന് വിഘാതമായ പ്രവൃത്തികൾ” എന്നിവയുമായി ബന്ധപ്പെട്ട ഐ.പി.സി സെക്ഷൻ 153 എ) അക്രമാസക്തമായ ഭൂതകാലമുള്ളവർ വീണ്ടും ഈ ധർമ്മ സൻസദ് സംഘടിപ്പിക്കുമ്പോൾ, ഒരു സമുദായത്തിനെതിരെ വിദ്വേഷം വളർത്താനുള്ള വലിയ ഗൂഢാലോചനയുടെ ഭാഗമാണിതെന്ന് എന്തുകൊണ്ട് ഹരിദ്വാർ പോലീസിന്  അന്വേഷിക്കാൻ കഴിയുന്നില്ലെന്നാണ് പങ്കജ് ചോദിക്കുന്നത്.

Join us | http://bit.ly/JoinFactSheets3

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.