Skip to content Skip to sidebar Skip to footer

പാത ദുഷ്കരമാണ്,പക്ഷേ, ഇതാണ് ഒരേയൊരു വഴി

അർഷദ് ഷെയ്ഖ്

മുൻ ഡി. ജി.പി ഡോ. എൻ. സി. അസ്താന ഐ.പി.എസ്. തൻ്റെ പുതിയ പുസ്തകം പുറത്തിറക്കിയത് അടുത്തിടെയാണ്. ‘സ്റ്റേറ്റ് പേഴ്സിക്യൂഷൻ ഓഫ് മൈനോരിറ്റീസ് ആൻഡ് അണ്ടർ പ്രിവിലേജ്ഡ് ഇൻ ഇന്ത്യ’ (State Persecution of Minorities and Underprivileged in India) എന്നാണ് പുസ്തകത്തിൻ്റെ പേര്. പുസ്തകത്തിൻ്റെ ഉള്ളടക്കം സംഗ്രഹിച്ച് ‘ദി ഫോഴ്സ്’ മാഗസിന് വേണ്ടി അദ്ദേഹം ഒരു ലേഖനം തയ്യാറാക്കുകയുണ്ടായി. പ്രസ്തുത ലേഖനത്തിൽ അസ്താന ഇപ്രകാരം പറയുന്നുണ്ട്: “സമകാലിക ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്ക് ‘ഇരട്ടപ്രഹരമാണ് ഏൽക്കേണ്ടി വരുന്നത്. ഇത് വലിയ നിരാശക്കും ഭയത്തിനും കാരണമാകുന്നുണ്ട്. ഭൂരിപക്ഷത്തിലെ ‘വൈരംപൂണ്ട’ സംഘത്തിന്റെയും ഭരണകൂടത്തിന്റെയും സംഘടിത വെറികൾ ന്യൂനപക്ഷങ്ങളെ പലവിധേനയും ഹീനരാക്കുകയും അവഹേളിക്കുകയും ചെയ്യുന്നതാണ്. ന്യൂനപക്ഷത്തിൻ്റെ ആത്മാഭിമാനത്തെയും അന്തസ്സിനെയും മുറിപ്പെടുത്തുന്നതാണ് ഇവരുടെ നീക്കങ്ങൾ. തങ്ങളുടെ അസ്തിത്വം തന്നെ അടിച്ചമർത്തപ്പെട്ടതായും, ‘ചരിത്രപരമായി നിലനിൽക്കാൻ അർഹതയില്ലാത്ത’ ഭൂമിയിൽ, ഭൂരിപക്ഷത്തിന്റെ ദയവിൽ ജീവിക്കുന്ന അപരിഷ്‌കൃതരോ, നാസികൾക്കു കീഴിൽ ജർമ്മനിയിൽ കഴിഞ്ഞിരുന്ന അടിമകളോ ആയാണ് തങ്ങൾ പരിഗണിക്കപ്പെടുന്നതെന്നാണ് ന്യൂനപക്ഷത്തിന് അനുഭവപ്പെടുന്നത്.”

ദശകങ്ങൾ നീണ്ടുനിന്ന തന്റെ ഔദ്യോഗിക ജീവിതത്തിൽ ഏറ്റവും ഉയർന്ന റാങ്കിലെത്തിയ, ഭരണകൂട സംവിധാനത്തിന്റെ ഔദ്യോഗികവും ആഭ്യന്തരവുമായ ഉള്ളുകള്ളികളെക്കുറിച്ച് അറിവുള്ള ഒരു പോലീസുദ്യോഗസ്ഥന്റെ ശക്തമായ വാക്കുകളാണ് ഇത്. എന്നാൽ, ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾ എങ്ങനെയാണ് ഇത്തരത്തിലുള്ള അപമാനിക്കലിന്റെയും അവഹേളനത്തിന്റെയും അവസ്‌ഥയിലേക്ക് എത്തിപ്പെട്ടത്? ഇന്ത്യൻ ഭരണഘടന രാജ്യത്തെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നുണ്ടോ? നമ്മളുടെ ഭരണഘടനാ ശില്പികൾ ഇത്തരത്തിലൊരു അവസ്ഥയെ മുന്നിൽ കാണുകയും, ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനും അവരുടെ അവകാശങ്ങൾക്ക് സുരക്ഷ ഉറപ്പുവരുത്താനുമായി ഭരണഘടനയിൽ അവശ്യമായ വകുപ്പുകൾ എഴുതിച്ചേർക്കുകയും ചെയ്തിട്ടില്ലേ?

ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താനായി, ഈ ലേഖനത്തിൽ നമുക്ക് ഭരണഘടനയിലെ ചില വകുപ്പുകൾ പരിശോധിക്കുകയും ന്യൂനപക്ഷങ്ങൾക്കുള്ള ഭരണഘടനാ അവകാശങ്ങൾ രൂപത്തിലും ഉള്ളടകത്തിലും നിർവഹിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താനാവശ്യമായ നടപടികളെ വിശകലനം ചെയ്യുകയും ചെയ്യാം.

ആരാണ് ന്യൂനപക്ഷങ്ങൾ?

സാധാരണമായി, മൊത്തം ജനസംഖ്യയുടെ പകുതിയോ അതിൽ താഴെയോ വരുന്ന, ഭൂരിപക്ഷ വിഭാഗങ്ങളിൽ നിന്നും വ്യത്യസ്തമായ മതമോ, ഭാഷയോ, സംസ്കാരമോ, വംശീയതയോ രാഷ്ട്രീയ അഭിപ്രായമോ ഉള്ള വിഭാഗത്തെയാണ് ന്യൂനപക്ഷം എന്ന് വിളിക്കുന്നത്. 1922ലെ പൊതുകരാറിൽ നിന്നും കൈകൊണ്ട,ഐക്യരാഷ്ട്ര സഭയുടെ ന്യൂനപക്ഷ പ്രഖ്യാപനത്തിന്റെ ഒന്നാം ആർട്ടിക്കിളിൽ ദേശ-വംശ, സാംസ്കാരിക, മതകീയ, ഭാഷാ സ്വത്വത്തിന്റെ അടിസ്ഥാനത്തിലുള്ള ന്യൂനപക്ഷങ്ങളെ സംബന്ധിച്ച്, രാഷ്ട്രങ്ങൾ അവരുടെ നിലനിൽപ്പ് സംരക്ഷിക്കണമെന്ന് വ്യക്തമാക്കുന്നുണ്ട്. ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളെ സംബന്ധിച്ച് പറയുകയാണെങ്കിൽ, ഹിന്ദുമതമല്ലാതെ മറ്റേതു മതങ്ങൾ പിന്തുടരുന്നവരെല്ലാം മതന്യൂനപക്ഷങ്ങളാണ്. 2011ലെ സെൻസസനുസരിച്ച് ഇന്ത്യൻ ജനസംഖ്യയിലെ 79.8 ശതമാനം ജനങ്ങൾ ഹിന്ദുമതത്തിൽ വിശ്വസിക്കുന്നു, 14.2 ശതമാന ഇസ്ലാം മതം പിന്തുടരുന്നു. 2.3 ശതമാനം ക്രൈസ്തവ മതത്തിലും, 1.72 ശതമാനം സിഖ് മതത്തിലും, 0.7 ശതമാനം ബുദ്ധമതത്തിലും, 0.37 ജൈനമതത്തിലും വിശ്വസിക്കുന്നു.

ഇന്ത്യൻ ഭരണഘടനയിൽ എവിടെയും ന്യൂനപക്ഷം എന്ന വാക്കിനെ നിർവചിക്കുന്നില്ലെന്നും, 29, 30, 350A, 350 B എന്നീ ചില വകുപ്പുകളിൽ അതിന്റെ ബഹുവചന രൂപത്തിൽ മാത്രമേ പ്രയോഗിക്കുന്നുള്ളൂ എന്ന് ചിലർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പക്ഷേ, വിവിധ വകുപ്പുകളിലായി ഭരണഘടന ന്യൂനപക്ഷങ്ങൾക്ക് വാഗ്ദാനം ചെയ്യുന്ന സംരക്ഷണത്തിൻ്റെ ഗൗരവം അത് ഒരു നിലക്കും കുറക്കുന്നില്ല.

ന്യൂനപക്ഷങ്ങൾക്കുള്ള പ്രധാനവകുപ്പുകൾ

ഭാഗം മൂന്ന്: മൗലികാവശകാശങ്ങൾ-സമത്വത്തിനുള്ള അവകാശം, അനുച്ഛേദം 15(1) പ്രകാരം;
“മതം,വർഗം,ജാതി,ലിംഗം, ജനനസ്ഥലം അല്ലെങ്കിൽ അവയിൽ ഏതെങ്കിലും മാത്രം കാരണമാക്കി രാഷ്ട്രം യാതൊരു പൗരനോടും വിവേചനം കാണിക്കുവാൻ പാടുള്ളതല്ല”. അനുച്ഛേദം 15(2) പ്രസ്താവിക്കുന്നു: “യാതൊരു പൗരനും മതം, വംശം, ജാതി, ലിംഗം, ജനനസ്ഥലം എന്നിവയോ, അവയിൽ ഏതെങ്കിലുമോ മാത്രം കാരണമാക്കി യാതൊരു അവശതയ്ക്കും ബാധ്യതക്കും നിയന്ത്രണത്തിനും ഉപാധിക്കും വിധേയനാകുന്നതല്ല”.

അനുച്ഛേദം 16(2) പ്രകാരം, “രാഷ്ട്രത്തിന്റെ കീഴിലുള്ള ഏതെങ്കിലും ജീവനത്തെയോ ഉദ്യോഗത്തെയോ സംബന്ധിച്ച് മതം, വർഗം, ലിംഗം, വംശം, ജനനസ്ഥലം, വാസസ്ഥലം എന്നിവയോ, അവയിൽ ഏതെങ്കിലുമോ മാത്രം അടിസ്ഥാനമാക്കി യാതൊരു പൗരനും അയോഗ്യനാവുകയോ വിവേചനത്തിന് വിധേയനാകുകയോ ചെയ്യുന്നതല്ല”.

അതുപോലെത്തന്നെ മൗലികാവകാശങ്ങൾ ഭാഗം മൂന്നിൽ, മതസ്വാതന്ത്ര്യത്തിനുള്ള അവകാശം, അനുച്ഛേദം 25(1) ഇൽ പറയുന്നു, ” പൊതു സമാധാനത്തിനും സാൻമാർഗികതയ്ക്കും ആരോഗ്യത്തിനും ഈ ഭാഗത്തിലെ മറ്റു വ്യവസ്ഥകൾക്കും വിധേയമായി, എല്ലാ ആളുകളും മനഃസാക്ഷി സ്വാതന്ത്ര്യത്തിനും സ്വതന്ത്രമായി മതം വിശ്വസിക്കുന്നതിനും ആചരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും ഉള്ള അവകാശത്തിനും ഒരുപോലെ അവകാശം ഉളളവരാകുന്നു.”

അനുച്ഛേദം 26ൽ പറയുന്നു: “പൊതുസമാധാനത്തിനും സാൻമാർഗികതയ്ക്കും ആരോഗ്യത്തിനും വിധേയമായി, ഓരോ മതവിഭാഗത്തിനും അല്ലെങ്കിൽ അതിന്റെ ഏതെങ്കിലും ഭാഗത്തിനും-
(1)മതപരവും ധർമ്മപരവുമായ ആവശ്യങ്ങൾക്കുവേണ്ടി സ്ഥാപനങ്ങൾ ഏർപ്പെടുത്തുന്നതിനും സംരക്ഷിക്കുന്നതിനും (2) മതപരമായ വിഷയങ്ങളിൽ അതിന്റേതായ കാര്യങ്ങൾ നടത്തുന്നതിനും
(3) സ്ഥാവരവും ജംഗമവുമായ വസ്തുക്കൾ ഉടമയിൽ വയ്ക്കുന്നതിനും ആർജ്ജിക്കുന്നതിനും
(4)അങ്ങനെയുള്ള വസ്തുവിന്റെ ഭരണം നിയമാനുസൃതമായി നടത്തുന്നതിനും”
അവകാശമുണ്ടായിരിക്കുന്നതാണ്.

അനുച്ഛേദം 28(1) പ്രകാരം, “പൂർണ്ണമായും രാഷ്ട്രത്തിന്റെ പണം കൊണ്ട് സംരക്ഷിക്കപ്പെടുന്ന യാതൊരു വിദ്യാഭ്യാസ സ്ഥാപനത്തിലും മതപരമായ ബോധനം നൽകുവാൻ പാടുളളതല്ല.
എങ്കിലും, ഉടനെ തന്നെ അനുച്ഛേദം 28(2)ൽ ഇതിനെ കൂടുതൽ വ്യക്തമാക്കുന്നു.

“1-ാം ഖണ്ഡത്തിലെ യാതൊന്നും, രാഷ്ട്രം ഭരണം നടത്തുന്നതും, എന്നാൽ മതപരമായ ബോധനം ആ സ്ഥാപനത്തിൽ നൽകണമെന്ന് ആവശ്യപ്പെടുന്ന ഏതെങ്കിലും എൻഡോവ്മെന്റിന്റെയോ ട്രസ്റ്റിന്റെയോ കീഴിൽ സ്ഥാപിച്ചിട്ടുളളതുമായ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന് ബാധകമാകുന്നതല്ല.

ന്യൂനപക്ഷങ്ങളുടെ സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശങ്ങളെ സംബന്ധിച്ച് മൂന്ന് പ്രധാന വകുപ്പുകളുണ്ട്. അവ താഴെ കൊടുക്കുന്നു:

29(1) ഭാരതത്തിന്റെ ഭൂപ്രദേശത്തോ, അതിന്റെ ഏതെങ്കിലും ഭാഗത്തോ താമസിച്ചുവരുന്ന പൗരൻമാരിൽ ഭിന്നമായ ഒരു ഭാഷയോ, ലിപിയോ, സംസ്കാരമോ സ്വന്തമായുള്ള ഏതൊരു വിഭാഗത്തിനും അത് സംരക്ഷിക്കുന്നതിന് അവകാശം ഉണ്ടായിരിക്കുന്നതാണ്.

29(2) രാഷ്ട്രം സംരക്ഷിക്കുന്നതോ രാഷ്ട്രത്തിന്റെ നിധിയിൽ നിന്ന് സഹായം സ്വീകരിക്കുന്നതോ ആയ ഏതെങ്കിലും വിദ്യാഭ്യാസ സ്ഥാപനത്തിൽ മതം, വർഗം, ജാതി, ഭാഷ എന്നിവയേയോ, അവയിൽ ഏതെങ്കിലും ഒന്നിനേയോ മാത്രം അടിസ്ഥാനമാക്കി യാതൊരു പൗരനും പ്രവേശനം നിഷേധിക്കപ്പെടുവാൻ പാടുള്ളതല്ല.

30(1) എല്ലാ ന്യൂനപക്ഷങ്ങൾക്കും, അവ മതമോ ഭാഷയോ അടിസ്ഥാനമായി ഉള്ളവയായാലും അവരുടെ ഇഷ്ടപ്രകാരമുളള വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുവാനും ഭരണം നടത്തുവാനും അവകാശം ഉണ്ടായിരിക്കുന്നതാണ്.

30(2) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സഹായം നൽകുന്നതിൽ, ഒരു ന്യൂനപക്ഷത്തിന്റെ – അത് മതമോ ഭാഷയോ അടിസ്ഥാനമായി ഉളളതായാലും- നടത്തിപ്പിന്റെ കീഴിലാണെന്നുള്ളതിന്റെ കാരണത്താൽ ഏതെങ്കിലും വിദ്യാഭ്യാസ സ്ഥാപനത്തിന് എതിരായി രാഷ്ട്രം വിവേചനം കാണിക്കുവാൻ പാടുള്ളതല്ല.

കാലവിളബം

ഇത്തരം ശക്തമായ ഭരണഘടനാ വകുപ്പുകൾ ഉണ്ടെങ്കിലും, മുസ്‌ലിം സമുദായത്തിന്റെ അവസ്ഥ വിലയിരുത്താനായി ഇന്ത്യൻ ഗവണ്മെന്റ് 2005ൽ നടത്തിയ ആദ്യത്തെ സമഗ്രമായ സർവേ-സച്ചാർ കമ്മിറ്റി റിപ്പോർട്ട്, ഇന്ത്യയിലെ മുസ്‌ലിം സമുദായം എങ്ങനെ മറ്റുള്ളവരെക്കാൾ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ സൂചികകളിൽ പിന്നിലായി എന്നതിന്റെ അതീവ വിമർശനാത്മക റിപ്പോർട്ട് ആണ് നൽകിയത്. ഇന്ത്യയിലെ ന്യൂനപക്ഷ-പ്രീണനത്തിന്റെ മിത്തുകളെ തകർക്കാൻ ഇത് സഹായിച്ചു.

സച്ചാറാനന്തര വിലയിരുത്തൽ കമ്മിറ്റിയായ അമിതാഭ് കുണ്ട്‌ റിപ്പോർട്ട്, ഗവണ്മെന്റ് ജോലികളിലും സ്വകാര്യ മേഖലകളിലും മുസ്‌ലിംകൾ പിറകിലാകുന്നത് തുടരുന്നു എന്ന് തീർപ്പിലാണ് എത്തിയത്. ഇന്ത്യയിലെ മുസ്‌ലിങ്ങളെ സംബന്ധിച്ച വിനാശകരമായ തിരിച്ചടിയെന്നത്, സാമുദായിക കലാപങ്ങളുടെയോ മുസ്‌ലിം-വിരുദ്ധ കലാപങ്ങളുടെയോ കണ്ണികളാണ്. മുസ്ലിങ്ങളാണ് നിരന്തരമായ സാമുദായിക സംഘർഷളുടെ ദുരിതം പതിവായി പേറുന്നത്. ചില കലാപങ്ങൾ യഥാർത്ഥത്തിൽ, ചില പ്രതേക പ്രദേശങ്ങളിലുള്ള മുസ്ലിങ്ങളുടെ ഉന്മൂലനം ലക്ഷ്യമിടുന്നതും, അവരെ തങ്ങളുടെ വീടുകളിൽ നിന്നും ഗ്രാമങ്ങളിൽ നിന്നും മറ്റു സ്‌ഥലങ്ങളിലേക്ക് ആട്ടിയോടിക്കാൻ ലക്ഷ്യം വയ്ക്കുന്ന കൊടിയ വംശഹത്യകളാണ്. മീറത്ത്-മലിയാന, മുറാദാബാദ്, ഭോപ്പാൽ ഗ്യാസ് ദുരന്തം, ബോംബെ കലാപം, ഗുജറാത്ത് കലാപം തുടങ്ങിയവ ഇന്ത്യൻ മുസ്‌ലിംകളുടെ മനസ്സിലേറ്റ ശാശ്വതമായ മുറിവടയാളങ്ങളാണ്. അടുത്തിടെ വടക്കുകിഴക്കൻ ഡൽഹിയിൽ നടന്ന വംശഹത്യ, മുസ്‌ലിം-വിരുദ്ധ കലാപങ്ങളുടെ ഭീഷണി ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് ഉറപ്പിക്കുന്നു.

അസമിൽ എൻ.ആർ.സി നടപ്പിലാക്കാനുള്ള ഗവണ്മെന്റിന്റെ ശ്രമങ്ങളും ഇന്ത്യയിലൊട്ടാകെ അത് പ്രാവർത്തികമാക്കുമെന്ന മുറവിളികളും, മുസ്‌ലിംകളെ അരക്ഷിതരാക്കുന്നു. അത് മുസ്‌ലിങ്ങൾക്കെതിരെ വൻതോതിലുള്ള വംശഹത്യയുടെ ആദ്യപടിയാണെന്നും, അതിലൂടെ തങ്ങളെ എന്നന്നേക്കുമായി രണ്ടാംകിട പൗരന്മാരാക്കി മാറ്റുമെന്ന ഭീതിയും സന്ദേഹവും മുസ്‌ലിംകളിൽ ഉണ്ടാക്കുകയും ചെയ്യുന്നു.

മുൻകൈയെടുക്കാനുള്ള സന്നദ്ധത

1978ലാണ് ആഭ്യന്തര മന്ത്രാലയം ദേശീയ ന്യൂനപക്ഷ കമ്മീഷൻ സ്ഥാപിച്ചത്. അതിൽ ഇപ്രകാരം പ്രസ്താവിക്കുന്നു:
“ഭരണഘടനയും പ്രാബല്യത്തിലുള്ള നിയമ വ്യവസ്ഥയും നൽകുന്ന സുരക്ഷാ വ്യവസ്ഥകൾ ഉണ്ടെങ്കിലും, ന്യൂനപക്ഷങ്ങൾക്കിടയിൽ വിവേചനത്തിന്റെയും, അസമത്വത്തിന്റെയും മനോഭാവം നിലനിൽക്കുന്നുണ്ട്… ഭരണഘടനയിലും കേന്ദ്ര-സംസ്ഥാന നിയമങ്ങളിലും ഗവണ്മെന്റ് നയങ്ങളിലും സമയാസമയങ്ങളിലായി പ്രഖ്യാപിക്കപ്പെട്ട ഭരണസംബന്ധമായ പദ്ധതികളിലുമായി ന്യൂനപക്ഷങ്ങൾക്ക് ഉറപ്പാക്കപ്പെട്ട എല്ലാ രക്ഷാ വ്യവസ്ഥകളുടെ നിർവ്വഹണത്തിനും നടപ്പാക്കലിനും പര്യാപ്തമായ സ്ഥാപന സംബന്ധിയായ സജ്ജീകരണങ്ങൾ അടിയന്തിരമായി ആവിശ്യമാണെന്ന് ഇന്ത്യൻ ഗവണ്മെന്റിന് ഉറച്ച ബോധ്യമുണ്ട്”.

ആയതിനാൽ ഭരണപരമായ തലങ്ങളിൽ ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനും അവകാശ സംരക്ഷണത്തിനുമായി ഏറെ സംവിധാനങ്ങളുണ്ടെന്നത് വ്യക്തമാണ്. മുസ്‌ലിംകളുടെ സാമൂഹിക-സാമ്പത്തിക, വിദ്യാഭ്യാസ സൂചികകളിൽ മാറ്റങ്ങൾ കൊണ്ടുവരുന്ന തരത്തിൽ, ഈ രക്ഷാ വ്യവസ്ഥകളെയും ചുമതലകളെയും രൂപത്തിലും ഉള്ളടക്കത്തിലും വ്യാഖ്യാനിച്ച്, പ്രകടമായ പരിവർത്തനങ്ങൾ സാധിക്കുക വെല്ലുവിളി തന്നെയാണ്. ഇതിനായി, മുസ്‌ലിം നേതൃത്വം മുന്നിൽ നടക്കുകയും, തങ്ങളുടെ സമുദായത്തിന് അവരുടെ നിയമാനുസൃത അവകാശങ്ങൾ എങ്ങനെ സമാധാനപരമായി, ജനാധിപത്യപരമായി നേടിയെടുക്കാമെന്നതിനെകുറിച്ച് പരിശീലനം നൽകുകയും വേണം. സമുദായത്തിന്‌ വേണ്ടി പ്രവർത്തിക്കുന്ന ധാരാളം വളണ്ടിയർമാരുടെ പിന്തുണയുള്ള ആക്ടിവിസ്റ്റുകളുടെ ഒരു സംഘത്തെ ഉണ്ടാക്കിയെടുക്കുക എന്നത് സർവ്വപ്രധാനമാണ്. പാത അതീവ ദുഷ്കരവും വിദൂരവുമാണ്, എങ്കിലും അതാണ് ഒരേയൊരു വഴി.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2022. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.