Skip to content Skip to sidebar Skip to footer

ഇന്ത്യയിലെ കർഷക സ്ത്രീകളുടെ കണക്കും കഥകളും

രാജ്യത്ത് സ്ത്രീ കർഷകരുടെ എണ്ണം ക്രമാതീതമായി കുറയുന്നുവെന്നും അതേസമയം, സ്ത്രീ തൊഴിലാളികളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ് എന്നുമാണ് കണക്കുകൾ പറയുന്നത്. 2011ലെ സെൻസസ് പ്രകാരം ഇന്ത്യയിൽ 9.59 കോടി കർഷകരാണുള്ളത്. അതിൽ 7.39 കോടി പുരുഷന്മാരും 2.28 കോടി സ്ത്രീകളുമാണ്. 9.39 കോടി കർഷകരിൽ 8.61 കോടി തൊഴിലാളികളും രാജ്യത്തെ വയലുകളിൽ ജോലി ചെയ്യുന്നവരാണ്. അതിൽ തന്നെ 5.52 കോടി പുരുഷന്മാരും 3.09 കോടി സ്ത്രീകളുമാണ്.

രാജ്യമെമ്പാടും കർഷക പ്രസ്ഥാനത്തെക്കുറിച്ച് ചർച്ച നടക്കുകയാണ്. കർഷക സമരത്തെ കുറിച്ച് പഠിക്കാൻ സുപ്രീംകോടതി നാലംഗ സമിതി രൂപീകരിച്ചിട്ടുമുണ്ട്. കേസിന്റെ വിചാരണാ വേളയിൽ, കർഷകരുടെ അഭിഭാഷകൻ എ.പി സിംഗിനോട് സുപ്രീം കോടതി നിർദ്ദേശിച്ചത്, പ്രക്ഷോഭരംഗത്തുള്ള സ്ത്രീകളെയും കുട്ടികളെയും വൃദ്ധരെയും വീട്ടിലേക്ക് അയക്കണമെന്നാണ്.

ഈ നിർദ്ദേശത്തോട് വനിതാ കർഷകർ പ്രതികരിച്ചത്; “പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളാണ് വയലിൽ കഠിനാധ്വാനം ചെയ്യുന്നത്. അതിനാൽ ഞങ്ങൾ എന്തിന് പ്രക്ഷോഭം നിർത്തി വീട്ടിൽ പോകണം? കാർഷിക വൃത്തിയുടെ 73 ശതമാനവും ഞങ്ങളാണ് ചെയ്യുന്നത്; വിത്ത് വിതയ്ക്കൽ, കള പറിക്കൽ മുതലായവ. അതിനാൽ ഞങ്ങൾ പ്രക്ഷോഭ സ്ഥലത്തുനിന്ന് എവിടെയും പോകില്ല”. ഇതാണ് വനിതാ കർഷകരുടെ നിലപാട്.

പരിസ്ഥിതി രംഗത്ത് പ്രവർത്തിക്കുന്ന ഒരു സംഘടന, കർഷക പ്രക്ഷോഭത്തോടനുബന്ധിച്ച് ഇന്ത്യയിലെ സ്ത്രീ കർഷകരുടെ ദുരവസ്ഥയെക്കുറിച്ച് അന്വേഷിക്കുകയും സ്ത്രീ കർഷകരെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന നിരവധി വിവരങ്ങൾ പുറത്ത് കൊണ്ടുവരികയും ചെയ്തിട്ടുണ്ട്.

രാജ്യത്ത് സ്ത്രീ കർഷകരുടെ എണ്ണം ക്രമാതീതമായി കുറയുന്നുവെന്നും അതേസമയം, സ്ത്രീ തൊഴിലാളികളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ് എന്നുമാണ് അവരുടെ കണക്കുകൾ പറയുന്നത്. 2011ലെ സെൻസസ് പ്രകാരം ഇന്ത്യയിൽ 9.59 കോടി കർഷകരാണുള്ളത്. അതിൽ 7.39 കോടി പുരുഷന്മാരും 2.28 കോടി സ്ത്രീകളുമാണ്. 9.39 കോടി കർഷകരിൽ 8.61 കോടി തൊഴിലാളികളും രാജ്യത്തെ വയലുകളിൽ ജോലി ചെയ്യുന്നവരാണ്. അതിൽ തന്നെ 5.52 കോടി പുരുഷന്മാരും 3.09 കോടി സ്ത്രീകളുമാണ്.

മാത്രമല്ല, മൊത്തം 80.95 ലക്ഷം ആളുകൾ ഹോർട്ടികൾച്ചർ, മൃഗസംരക്ഷണം, ഫിഷറീസ് തുടങ്ങിയ തൊഴിലുകളിൽ ഏർപ്പെട്ടിട്ടുണ്ട്. ഇതിൽ 2.5 ദശലക്ഷം സ്ത്രീകളും ഉൾപ്പെടുന്നുണ്ട്. കാർഷിക മേഖലയിലെ സ്ത്രീ തൊഴിലാളികളുടെ വയസ്സിന്റെ കണക്കുകൾ വെച്ച് നോക്കിയാൽ അഞ്ച് മുതൽ ഒമ്പത് വയസ്സുവരെയുള്ള പെൺകുട്ടികളും കാർഷിക തൊഴിലാളികളാണ്.

2011ലെ സെൻസസ് പ്രകാരം രാജ്യത്ത് 120,701 സ്ത്രീ തൊഴിലാളികളുണ്ട്. അതിൽ 40നും 49നും ഇടയിൽ പ്രായമുള്ള മിക്ക സ്ത്രീകളും കാർഷിക രംഗത്ത് ജോലി ചെയ്യുന്നവരാണ്. അവരുടെ എണ്ണം 62.64 ലക്ഷമാണ്. 35-39 വയസ് പ്രായമുള്ള 40.89 ലക്ഷം സ്ത്രീകളും, 25-29 വയസ് പ്രായത്തിലുള്ള 39.54 ലക്ഷം സ്ത്രീകളും, 30-34 വയസ് പ്രായത്തിലുള്ള 38.67 ലക്ഷം സ്ത്രീകളും, 37.18 ലക്ഷം സ്ത്രീകളും ഇതുപോലെ കർഷകത്തൊഴിലാളികളാണ്.

20 മുതൽ 24 വയസ്സുവരെയുള്ളവർ 34.62 ലക്ഷം, 60 മുതൽ 69 വയസ്സുവരെയുള്ളവർ 22.31 ലക്ഷം, 15 മുതൽ 19 വയസ്സുവരെയുള്ളവർ 20.31 ലക്ഷം, 70 മുതൽ 79 വരെ പ്രായമുള്ളവർ 4.95 ലക്ഷം എന്നിങ്ങനെയാണ് മറ്റ് കണക്കുകൾ. 10 മുതൽ 14 വയസ്സുവരെയുള്ളവർ 55 ലക്ഷം പേരുണ്ട്. 80 വയസ്സിനു മുകളിലുള്ള സ്ത്രീകർഷകത്തൊഴിലാളികളുടെ എണ്ണം 1.21 ആണ്.

2001 ലെ സെൻസസ് പ്രകാരം 10.36 കോടി കർഷകരാണ് രാജ്യത്ത് ഉണ്ടായിരുന്നത്. ഇതിൽ 7.82 കോടി പുരുഷന്മാരും 2.53 കോടി സ്ത്രീകളുമാണ്. അതേസമയം, കർഷകത്തൊഴിലാളികളുടെ എണ്ണം 6.34 കോടിയായിരുന്നു. ഇതിൽ 4.11 കോടി പുരുഷന്മാരും 2.23 കോടി സ്ത്രീകളുമാണ്. സ്ഥിതിവിവരക്കണക്കുകൾ താരതമ്യം ചെയ്താൽ, മൊത്തം കർഷകത്തൊഴിലാളികളുടെ എണ്ണം 2001 മുതൽ 2011 വരെ വർധിച്ചുവെന്ന് മനസിലാക്കാം. രണ്ട് സെൻസസുകളിൽ നിന്നുള്ള കണക്കുകൾ പറയുന്നത് രാജ്യത്തെ കർഷകത്തൊഴിലാളികളുടെ എണ്ണം 2,26,71,592 ആയി ഉയർന്നു എന്നാണ്.

2011 ലെ സെൻസസ് അനുസരിച്ച്, സ്ത്രീ കർഷകരുടെ എണ്ണം 2001 മുതൽ 2011 വരെ കുറയുകയും കർഷകത്തൊഴിലാളികളുടെ എണ്ണം വർധിക്കുകയും ചെയ്തു. 2001ൽ സ്ത്രീ കർഷകരുടെ എണ്ണം 2.33 കോടിയായിരുന്നു, എന്നാൽ 2011ൽ ഇത് 2.28 കോടിയായി കുറഞ്ഞു. അതായത് 25 ലക്ഷത്തോളം കർഷകർ കൃഷി ഉപേക്ഷിച്ചു. ഇതിനുപുറമെ, രാജ്യത്തെ മൊത്തം കർഷകരുടെ എണ്ണവും കുറയുന്നു. 2001നും 2011നും ഇടയിൽ ഇന്ത്യക്ക് 76.83 ലക്ഷം കർഷകരാണ് ഇല്ലാതായത്. ഈ 10 വർഷങ്ങളിലെ കണക്ക് പരിശോധിച്ചാൽ പുരുഷ കർഷകരുടെ എണ്ണം 51.91 ലക്ഷവും പുരുഷ കർഷകത്തൊഴിലാളികളുടെ എണ്ണം 1.41 കോടിയും വർധിച്ചിട്ടുണ്ടന്ന് മനസിലാക്കാം കർഷകരുടെ എണ്ണം കുറയുന്നതും കാർഷികത്തൊഴിലാളികളുടെ എണ്ണം വർധിച്ചുവരുന്നതും തമ്മിൽ വലിയ ബന്ധമുണ്ടന്നാണ് വിദഗ്ദർ പറയുന്നത്.

ക്യഷി ഭൂമിയിൽ വലിയ തോതിൽ കുറവ് വരുന്നുണ്ട്. ഇന്ത്യയിൽ മൊത്തം 1,457 ലക്ഷം കാർഷിക ഭൂമികളുണ്ട്. കാർഷിക ഉടമസ്ഥാവകാശ നിയമപ്രകാരം, 2015-16ലെ സെൻസസ് അനുസരിച്ച്, കാർഷിക ഭൂമിയുടെ 13.96 ശതമാനം സ്ത്രീകളുടെ ഉടമസ്ഥതയിലാണ്. 2010-11ൽ ഇത് 12.79 ശതമാനമായിരുന്നു. മൊത്തം കൃഷിഭൂമിയിൽ 11.72 ലക്ഷം വനിതാകർഷകർ നേരിട്ട് കാർഷിക രംഗത്താണ് ജോലി ചെയ്യുന്നത്.

പട്ടികജാതി സ്ത്രീ കർഷകർക്ക് ശരാശരി 0.68 ഹെക്ടർ കൃഷിഭൂമിയാണുള്ളത്. അതേസമയം, പട്ടികവർഗ്ഗത്തിലെ വനിതാ കർഷകരുടെ അവസ്ഥ കുറച്ചുകൂടി മെച്ചമാണ്. പട്ടികവർഗ്ഗ സ്ത്രീകൾക്ക് ശരാശരി 1.23 ഹെക്ടർ ഭൂമിയുണ്ട്. കാർഷിക സെൻസസ് 2015-16 അനുസരിച്ച്, രാജ്യത്ത് 30.99 ലക്ഷം സ്ത്രീ കർഷകരാണുള്ളത്. അവർക്ക് ഒന്നു മുതൽ രണ്ട് ഹെക്ടർ വരെ കൃഷിഭൂമിയുമുണ്ട്.

1956ലെ ഹിന്ദു പാരമ്പര്യ ബില്ലനുസരിച്ച്, ഒരു വ്യക്തിയുടെ മരണശേഷം, അയാളുടെ ഭൂമി വിധവയ്ക്കും കുഞ്ഞിനും മരണപ്പെട്ടയാളുടെ അമ്മയ്ക്കും തുല്യമായി വിഭജിക്കപ്പെടും. സിഖ്, ബുദ്ധ, ജൈന മതങ്ങൾക്കും ഇതേ നിയമം ബാധകമാണ്. അതേസമയം, മുസ്ലീം വ്യക്തി നിയമമനുസരിച്ച്, വിധവക്ക് നാലിലൊന്ന് വസ്തുവകകളുടെ ഓഹരിയാണുണ്ടാവുക. പക്ഷേ, സാമൂഹിക സമ്പ്രദായങ്ങൾ കാരണം അത് കുറയുകയാണ്. യഥാർത്ഥത്തിൽ, സ്വത്തിൽ സ്ത്രീകൾക്ക് തുല്യമായ പങ്കാളിത്തം ഉണ്ടായിരിക്കണം.

ഓക്സ്ഫാം ഇന്ത്യയുടെ ഒരു സർവേ പ്രകാരം 8 ശതമാനം സ്ത്രീകൾക്ക് മാത്രമേ കാർഷിക വരുമാനമുള്ളൂ. ഇതിനർത്ഥം കാർഷിക വരുമാനത്തിൻ്റെ 92 ശതമാനവും പുരുഷൻമാർക്കാണെന്നാണ്. സർക്കാർ രേഖകൾ പ്രകാരം സ്ത്രീകളെ കർഷകർ എന്ന് വിളിക്കുന്നില്ല. 13% സ്ത്രീകൾക്ക് മാത്രമാണ് കൃഷിഭൂമി ഉള്ളത്. അതുകൊണ്ടാണ് 87% സ്ത്രീകൾക്ക് കാർഷിക വായ്പകളുടെയും സർക്കാരിൽ നിന്നുള്ള ഗ്രാന്റുകളുടെയും ആനുകൂല്യം ലഭിക്കാത്തത്. ഈ പ്രശ്നം പരിഗണിച്ച്, 2011-ൽ രാജ്യസഭയിലെ നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗം എം.എസ്.സ്വാമിനാഥൻ (2007-13) പാർലമെന്റിൽ, ‘സ്ത്രീ കർഷക അവകാശ ബിൽ 2011’ അവതരിപ്പിച്ചു. 2012 മേയ് 11-ന് ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചെങ്കിലും 2013 ഏപ്രിലിൽ ഇത് റദ്ദാക്കപ്പെട്ടു.

2018 നവംബറിൽ പതിനായിരത്തോളം വനിതാ കർഷകർ ‘സ്ത്രീ കർഷകരുടെ അവകാശ ബിൽ’ കൊണ്ടുവരാൻ ‘ദൽഹി ചലോ’ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അവരുടെ ആവശ്യങ്ങൾക്ക് സർക്കാർ പ്രത്യേക പരിഗണന നൽകിയില്ല. അഖിലേന്ത്യാ കിസാൻ സംഘർഷ് ഏകോപന സമിതിയാണ് ‘കിസാൻ മുക്തി മാർച്ച്’ സംഘടിപ്പിച്ചത്. 200ൽ അധികം കർഷക സംഘടനകൾ ഇതിൽ പങ്കെടുത്തു. സ്ത്രീ കർഷക മുന്നണിയുടെ പ്രധാന ആവശ്യങ്ങൾ സ്വാമിനാഥൻ തന്റെ ബില്ലിൽ സൂചിപ്പിച്ചതു തന്നെയായിരുന്നു. 2018ൽ, കൃഷിയിലെ ലിംഗാധിഷ്ഠിത വിവേചനം ഇല്ലാതാക്കാൻ ‘വിധാൻ സഭയിൽ നിന്ന് വിധാൻ സഭ’ എന്ന പേരിൽ ഒരു മോർച്ച ആരംഭിച്ചു.

കാർഷിക രംഗത്ത് ജോലി ചെയ്യുന്ന സ്ത്രീകളിൽ 52 മുതൽ 75 ശതമാനം വരെ വിദ്യാഭ്യാസമില്ലാത്തവരോ, പഠനത്തിൽ പിന്നിലായവരോ, ആണെന്നാണ് കണക്ക്. അവർക്ക് വിഷയങ്ങളെക്കുറിച്ച് വേണ്ടത്ര അവബോധമൊന്നുമില്ല. അതിനാൽ മിക്ക സ്ത്രീകളും ശമ്പളമില്ലാതെ വയലുകളിൽ ജോലി ചെയ്യുന്നു. ലോകത്തെ മൊത്തം കാർഷിക മേഖലയിൽ 50% ഗ്രാമീണ സ്ത്രീകളാണ്. കാർഷിക മേഖലയിലെ സ്ത്രീ പങ്കാളിത്തത്തെ മുൻനിറുത്തിയാണ്, എല്ലാ വർഷവും ഒക്ടോബർ ഒന്നിന് ‘മഹിള-കിസാൻ ദിൻ’ ആഘോഷിക്കുന്നത്. ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷന്റെ അഭിപ്രായത്തിൽ ഇന്ത്യൻ കാർഷിക മേഖലയിൽ സ്ത്രീകളുടെ പങ്കാളിത്തം ഏകദേശം 32 ശതമാനമാണ്. 48% സ്ത്രീകൾ കാർഷിക തൊഴിലിൽ ഏർപ്പെടുന്നുണ്ട്, 7.5 കോടി സ്ത്രീകൾ പാൽ ഉൽപാദനത്തിലും കന്നുകാലി പരിപാലനത്തിലും ഏർപ്പെട്ടിരിക്കുന്നു.

FAO കണക്കുകൾ പ്രകാരം, ഗ്രാമീണ മേഖലയിലെ സ്ത്രീകൾ ഓരോ വർഷവും ഹെക്ടറിന് 3,485 മണിക്കൂർ ജോലി ചെയ്യുന്നു. ഇവയെ പുരുഷ ജോലിയുമായി താരതമ്യപ്പെടുത്തുമ്പോൾ, അവർ 1,212 മണിക്കൂർ മാത്രമാണ് ജോലി ചെയ്യുന്നത്. നാഷണൽ സാമ്പിൾ സർവേ ഓർഗനൈസേഷന്റെ (എൻ.എസ്.എസ്.ഒ) കണക്കനുസരിച്ച്, 50 ശതമാനം ഗ്രാമീണ സ്ത്രീകളും 23 സംസ്ഥാനങ്ങളിൽ കൃഷി, ഹോർട്ടികൾച്ചർ, ഫോറസ്ട്രി, ഫിഷറീസ് മേഖലകളിൽ ജോലി ചെയ്യുന്നു. ബംഗാൾ, തമിഴ്നാട്, പഞ്ചാബ്, കേരളം എന്നിവിടങ്ങളിൽ ഇത് 50 ശതമാനമാണെങ്കിൽ ബിഹാർ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ ഇത് 70 ശതമാനമാണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഇതിൻ്റെ അനുപാതം പത്ത് ശതമാനമാണ്.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.