Skip to content Skip to sidebar Skip to footer

ജൻഡർ ന്യൂട്രാലിറ്റി: ഭാഷയും രാഷ്ട്രീയവും.

ആതിഫ് ഹനീഫ്

ജൻഡർ സംവാദങ്ങൾ കേരളത്തിൽ പുതിയ ചില ആലോചനാ പരിസരങ്ങൾ രൂപപ്പെടുത്തുന്നുണ്ട്. സ്ത്രീക്കും പുരുഷനും തുല്യമായ പരിഗണനയും അവകാശങ്ങളും വേണം എന്നതാണ് ഇത്തരം ചർച്ചകളുടെ ആകത്തുക.

അവസര സമത്വവും സ്ത്രീകളുടെ അവകാശങ്ങളും അനിവാര്യമായ ആലോചന വിഷയം ആകുമ്പോൾ തന്നെ നമ്മുടെ പരിതസ്ഥിതിയിൽ അവയെ കുറിച്ചുള്ള സംവാദങ്ങളും പ്രയോഗവൽകരണവും പലപ്പോഴും പ്രതിലോമകരമായ അവസ്ഥയിലാണ് മുന്നോട്ട് പോകുന്നത്. ഇത്തരം സംവാദങ്ങളുടെ ആമുഖമായി മനസ്സിലാക്കേണ്ട പ്രധാന കാര്യം, ഏതൊരു സാമൂഹിക പ്രശ്നത്തെ സംബന്ധിച്ച വിശകലനങ്ങളും വിമർശനങ്ങളും സാധ്യമാക്കുന്ന നിർണിതമായ ഒരു ആശയ പരിസരത്തെ കുറിച്ചാണ്.

കേരളത്തിൽ നിലവിൽ ജൻഡർ ന്യൂട്രാലിറ്റി ചർച്ചകൾ കേവലം ജൻഡറിനെ കുറിച്ചുള്ള നിർവചന – നിർവാഹകത്വ ചർച്ച മാത്രമായിട്ടല്ല കാണേണ്ടത്. മറിച്ച് അത്തരം ചർച്ചകൾ രൂപപ്പെടുത്തുന്ന അതത് ആശയ – സൈദ്ധാന്തിക പരിസരത്തെ കുറിച്ചുമുള്ള ധാരണ ഉണ്ടായാൽ മാത്രമേ വിഷയത്തിന്റെ മർമത്തിൽ നിന്നുള്ള വിശകലനങ്ങൾ സാധ്യമാവൂ. ഇന്ന് നടക്കുന്ന ജൻഡർ ന്യൂട്രാലിറ്റി ചർച്ചകളുടെ ഒരറ്റത്ത് ലിബറലിസം നിർമിച്ചെടുത്ത വിശകലനങ്ങളും മറു ഭാഗത്ത് ലിബറൽ ആഖ്യാനങ്ങൾക്ക് ഉൾക്കൊള്ളാൻ സാധിക്കാത്ത മതങ്ങളുടേതടക്കമുള്ള വിശകലന ഉപാധികളുമാണ് ഉള്ളത്.

ഇന്നത്തെ ജൻഡർ സംവാദങ്ങൾ പ്രധാനമായും രണ്ട് കാഴ്ചപ്പാടുകൾ നിർമിച്ചാണ് മുന്നോട്ട് പോകുന്നത്. ലിബറലിസം നിർവചിച്ച ‘പുരോഗമന’ കാഴ്ചപ്പാട് ഒരു ഭാഗത്തും ഈ കാഴ്ചപ്പാടിന്റെ പ്രശ്നങ്ങളെ ചൂണ്ടികാണിക്കുകയോ വിമർശന വിധേയമാക്കുകയോ ചെയ്യുന്ന മറ്റൊന്ന് മറുഭാഗത്തും. ഇതിൽ തങ്ങളുടെ നിർവചനങ്ങൾ സ്വയം പുരോഗമനമാണ് എന്ന് കരുതുന്നതു കൊണ്ട് തന്നെ അതിനെതിരെയുള്ള വിമർശന ശബ്ദങ്ങളെ എളുപ്പം പുരോഗമന വിരുദ്ധമായി ചിത്രീകരിക്കുന്ന പ്രവണത ലിബറൽ ആഖ്യാനങ്ങളിൽ പ്രകടമാണ്. ലിബറലിസം മുന്നോട്ട് വെക്കുന്ന ജൻഡർ ന്യൂട്രൽ വാദത്തെ പരിശോധിക്കാനുള്ള ശ്രമമാണ് ഈ എഴുത്ത്.

ജൻഡർ ന്യൂട്രാലിറ്റിയിലെ പ്രധാന വിഷയങ്ങൾ

1.വസ്ത്ര സ്വാതന്ത്ര്യം

സ്ത്രീ – പുരുഷൻമാരുടെ വസ്ത്രങ്ങളാണ് ഇന്നത്തെ ജൻഡർ സംവാദങ്ങളിലെ പ്രധാന വിഷയങ്ങളിൽ ഒന്ന്. കേരള സർക്കാരിന്റെ തന്നെ പിന്തുണയോടെ ഈ അടുത്ത് ഒരു സ്കൂളിൽ അവിടെ ഉള്ള പെൺകുട്ടികളുടെ യൂണിഫോമും ആൺകുട്ടികളെ പോലെ ഷർട്ടും പാന്റും ആക്കിയിരുന്നു. ഇത് ജൻഡർ ന്യൂട്രാലിറ്റിയുടെ ഭാഗമായി ഏറെ ആഘോഷിക്കപ്പെടുകയും ചെയ്തു. പെണ്കുട്ടികൾക്ക് ഇടയിൽ ഷർട്ടും പാന്റും ധരിക്കാൻ ഇഷ്ട്ടമുള്ളവരോ, അത് കംഫർട്ട് ആയി തോന്നുന്നവരോ ഉണ്ടാകാം ഇന്ത്യൻ ഭരണഘടന പ്രകാരം ഓരോ പൗരനും അവൻ/അവൾക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യവും ഉണ്ട്.

എന്നാൽ ഇവിടെയുള്ള പ്രശ്നം സ്ത്രീകൾ പുരുഷന്മാരുടെ വസ്ത്രം ധരിക്കുന്നതിലൂടെ നിലനിൽക്കുന്ന ജൻഡർ പ്രശ്നങ്ങൾക്ക് അത് എന്ത് പരിഹാരമാണ് നൽകുന്നത് എന്നത് ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമാണ്. എന്ന് മാത്രമല്ല ഇത്തരം നടപടികൾ യഥാർത്ഥത്തിൽ സ്ത്രീകൾ നേരിടുന്ന വിവേചനത്തെ കുറച്ച് കാണിക്കുന്നതുമാണ്. കേവലമൊരു വസ്ത്രം മാറുന്ന ലാഘവത്തിൽ സ്ത്രീകൾക്ക് എതിരായ വിവേചനങ്ങൾ അവസാനിക്കും എന്ന ധാരണയാണ് ഇതിലൂടെ ഉത്പാദിപ്പിക്കപെടുന്നത്.

വസ്ത്രവുമായി ബന്ധപ്പെട്ട മറ്റൊരു ലിബറൽ ആഖ്യാനം ആർക്കും ഇഷ്ടമുള്ള ഏത് വസ്ത്രവും ധരിക്കാനുള്ള അവകാശമുണ്ട് എന്നതാണ്. വിശിഷ്യാ ഈ സംവാദം സ്ത്രീകളുടെ വസ്ത്രധാരണത്തെ കേന്ദ്രികരിച്ചാണ് കൂടുതൽ വികസിക്കാറുള്ളത്. ഇതിന്റെ മറുപുറം ആലോചിക്കുമ്പോൾ ഈ അടുത്ത് എഴുത്തുകാരൻ സിവിക്ക് ചന്ദ്രനെതിരെയുള്ള പീഡന പരാതിയിൽ കോടതി നടത്തിയ പരാമർശങ്ങൾ ഗൗരവത്തിൽ വിശകലനം ചെയ്യപ്പെടേണ്ടതാണ്.

ഒരു ഭാഗത്ത് ലിബറൽ ആഖ്യാനങ്ങൾ സ്ത്രീകൾക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യത്തെ കുറിച്ച് വചാലരാവുകയും, എന്നാൽ ആ വസ്ത്ര സ്വാതന്ത്ര്യം സ്ത്രീകൾക്കെതിരായ അതിക്രമത്തിനുള്ള ന്യായികരണമായും ഇവർ ഉന്നയിക്കുന്നു. സിവിക്ക് ചന്ദ്രൻ കോടതിയിൽ വാദിച്ചത് ആ സ്ത്രീയുടെ വസ്ത്രം പ്രകോപനപരമായിരുന്നു എന്നാണ്. ആ വാദത്തെ ഉദ്ധരിച്ചാണ് കോടതി ജാമ്യം നൽകിയതും.

എന്താണ് ഇത് പറഞ്ഞു വെക്കുന്നത്? ലിബറലിസം തന്നെ പറയുന്ന സ്ത്രീ വിമോചനത്തിന്റെ സുപ്രധാന ഘടകമായ വസ്ത്ര സ്വാതന്ത്രം ഇവിടെ സ്ത്രീകൾക്കെതിരായ പീഡനത്തെ പോലും ന്യായിക്കാരിക്കാൻ കാരണമാകുന്നു.

2.ലൈംഗിക സ്വാതന്ത്ര്യം

ലിബറൽ ആഖ്യാനങ്ങളിലെ മറ്റൊരു സുപ്രധാന കാഴ്ചപ്പാടാണ് സ്വതന്ത്ര ലൈംഗികത. സ്ത്രീകൾക്കും പുരുഷന്മാർക്കും ഉഭയകക്ഷി സമ്മത പ്രകാരം ലൈംഗീകതയിൽ ഏർപ്പെടാനുള്ള അവകാശങ്ങൾ ഉണ്ടാവുക എന്നതാണ് മറ്റൊരു വാദം.

കേരളത്തിലെ കലാലയത്തിൽ അടക്കം എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ ഇത്തരം വാദങ്ങൾ ഉന്നയിച്ചതായി കാണാൻ കഴിയും. ഇതും ഭരണഘടന പ്രകാരം നിയമപരമായ ഒരു സംഗതിയാണ് ഇന്ത്യയിൽ. സ്വതന്ത്ര ലൈംഗികത നമ്മുടെ സാമൂഹിക സുസ്ഥിരതക്ക് കോട്ടം വരുത്തുന്നു എന്ന വിവിധങ്ങളായ പഠനങ്ങളും ഉദാഹരണങ്ങളും നമ്മുടെ മുന്നിലുണ്ട്.

ഒന്ന്, ഇതിലൂടെ കുടുംബം എന്ന ഘടന അട്ടിമറിക്കപ്പെടുകയും സ്ത്രീ പുരുഷൻ എന്ന രണ്ട് വ്യക്തികേന്ദ്രിത സ്വത്വങ്ങൾ മാത്രമായി മനുഷ്യൻ മാറുകയും ചെയ്യുന്നു. യഥാർത്ഥത്തിൽ ഒരു സമൂഹത്തിന്റെ കെട്ടുറപ്പും വികാസവും സാധ്യമാക്കുന്നതിൽ കുടുംബ ഘടന നിർണായകമായ പങ്കാണ് വഹിക്കുന്നത്. കുടുംബ ഘടനയുടെ പ്രധാന സവിശേഷത പരസ്പരമുള്ള ആശ്രിതത്വവും കൂട്ടായ പരിശ്രമങ്ങളും സാധ്യമാക്കുന്ന ഒരു ഇടമാണ് അത് എന്നതാണ്. ഇത്തരമൊരു സവിശേഷത അതാത് കുടുംബങ്ങളെ മാത്രമല്ല അങ്ങനെയുള്ള അനേകം കുടുംബങ്ങളിലൂടെ ഒരു സമൂഹത്തിന്റെ തന്നെ ഗുണകരമായ വികാസത്തെ സാധ്യമാക്കുകയും ചെയ്യുന്നു.

അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും നിലവിൽ നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്ന് ഇതാണ്. ‘Fatherless america: confronting our most urgent social problem’ എന്ന പുസ്തകം ഇത് വളരെ കൃത്യമായി അവതരിപ്പിക്കുന്നുണ്ട്. ഉത്തരവാദിത്വ നിർവഹണം ഇല്ലാതെയുള്ള ലൈംഗിക ബന്ധങ്ങളും തുടർന്നുള്ള കുട്ടികളുമൊക്കെ അമേരിക്കയുടെ സാമൂഹിക ഘടനയിൽ തന്നെ വലിയ പ്രയാസങ്ങൾ സൃഷ്ടിച്ചു എന്നാണ് ഈ പുസ്തകം വാദിക്കുന്നത്. മാതാപിതാക്കൾ ഇല്ലാതെ സമൂഹത്തിന്റെ അനിശ്ചിതത്വങ്ങളിലേക്ക് വെലിച്ചെറിയപ്പെടുന്ന കുട്ടികളുടെ ഭാവി പലപ്പോഴും പ്രതിസന്ധികൾ ഉണ്ടാക്കുകയും മറ്റൊരു ഘട്ടത്തിൽ അവർ കുറ്റവാളികൾ ആയി തീരാനുള്ള സാധ്യതയാണ് അമേരിക്കൻ അനുഭവങ്ങൾ നമ്മളോട് പറയുന്നത്.

സ്വതന്ത്ര ലൈംഗികത നമ്മുടെ നാട്ടിലും ഉണ്ടാക്കിയ പ്രശ്നങ്ങൾ ചെറുതല്ല. പ്രധാനമായും പുരുഷാധിപത്യപരമായ ഒരു സാമൂഹികതകകത്ത്‌ ഇത്തരം പ്രതിജ്ഞാബദ്ധമല്ലാത്ത ബന്ധങ്ങൾ സ്ത്രീകളുടെ ജീവിതമാണ് പ്രാഥമികയും ദുരിതത്തിലാക്കുന്നത്.

വസ്ത്ര സ്വാതന്ത്ര്യവാദവും ഉദരലൈംഗികതയും ഒക്കെ മുന്നോട്ട് വെക്കുന്നതിലൂടെ ലിബറൽ ആഖ്യാനങ്ങൾ അത് സ്ത്രീകളുടെ ഉന്നമനം ലക്ഷ്യം വെച്ചുകൊണ്ടുള്ളതാണ് എന്നാണ് വാദികാറുള്ളത്. എന്നാൽ നമ്മുടെ അനുഭവങ്ങൾ അത്തരത്തിൽ ഉള്ളതല്ല എന്നതാണ് സാമൂഹിക യാഥാർഥ്യം നമ്മളെ ബോധ്യപ്പെടുത്തുന്നത്. ഇവിടെ പറയാൻ ശ്രമിച്ചത് ലിബറലിസം മുന്നോട്ട് വെക്കുന്ന ജൻഡർ ന്യൂട്രാലിറ്റി എന്ന കാഴ്ചപ്പാടും അതിന് നൽകുന്ന നിർവചനങ്ങളും ഉണ്ടാക്കുന്ന വിപത്തിന് ലിബറൽ കാഴ്ചപ്പാടിൽ തന്നെയും പരിഹാരങ്ങൾ ഇല്ലായെന്നും, പലപ്പോഴും അവരുടെതന്നെ മറ്റ് ആശയങ്ങളോട് അവ ചേർന്ന് പോകാത്തതുമാണ് എന്നാണ്. അഥവാ ജൻഡർ ന്യൂട്രാലിറ്റിയെ സംബന്ധിച്ച സമീപകാല സംവാദങ്ങൾ കൃത്യമായ അസൂത്രണങ്ങളോ വേണ്ടവിധത്തിൽ ഉൾക്കൊള്ളൽ സ്വഭാവമുള്ളതോ അല്ലെന്നും, ചില നിക്ഷിപ്‌ത താൽപര്യങ്ങളെ സാധൂകരിക്കുന്നതിനപ്പുറം യഥാർത്ഥ ജൻഡർ പ്രശ്നങ്ങൾക്ക് അവ ഗുണകരമാകുന്നേയില്ല എന്നും മനസിലാക്കപ്പെടേണ്ടതുണ്ട്.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.