മെഡലിൻ്റെ അഭിമാനം ജാതിയുടെ അപമാനം

Staff Editor
August 06, 2021
India at the Olympics

 

2021ലെത്തിയിട്ടും, കോവിഡ് മഹാമാരി മത ജാതിവിവേചനമന്യേ മനുഷ്യനെ പിടിച്ചുകുലുക്കിയിട്ടും, നാം ജാതിയുടെ മതിൽക്കെട്ടുകളിൽ അപമാനകരമാം വിധം അഭിരമിക്കുകയാണെന്ന് പറയാതെ വയ്യ. ടോക്കിയോവിൽ പി.വി സിന്ധുവും ലവ്‌ലിനയും ഇന്ത്യയുടെ യശസ്സ് ഉയർത്തിയപ്പോൾ, ഓൺലൈനിൽ ഇവരുടെ ജാതിയും മതവും പരതി ചിലർ ഇന്ത്യയുടെ അന്തസ്സ് ഇടിച്ച് താഴ്ത്തിയിരിക്കുന്നു. 

അവർ എല്ലാം മറന്ന് പോരാടി രാജ്യത്തിന് ഒളിമ്പിക്സ് മെഡൽ സമ്മാനിക്കുന്നു. രാജ്യം പക്ഷേ, അവരുടെ ജാതി തിരഞ്ഞ് അപമാനം തിരിച്ച് നൽകുന്നു. 2021ലെത്തിയിട്ടും, കോവിഡ് മഹാമാരി മത ജാതിവിവേചനമന്യേ മനുഷ്യനെ പിടിച്ചുകുലുക്കിയിട്ടും, നാം ജാതിയുടെ മതിൽക്കെട്ടുകളിൽ അപമാനകരമാം വിധം അഭിരമിക്കുകയാണെന്ന് പറയാതെ വയ്യ. ടോക്കിയോവിൽ പി.വി സിന്ധുവും ലവ്‌ലിനയും ഇന്ത്യയുടെ യശസ്സ് ഉയർത്തിയപ്പോൾ, ഓൺലൈനിൽ ഇവരുടെ ജാതിയും മതവും പരതി ചിലർ ഇന്ത്യയുടെ അന്തസ്സ് ഇടിച്ച് താഴ്ത്തിയിരിക്കുന്നു. എന്നാൽ, പാo പുസ്തകങ്ങളിൽ നിന്ന് ജാതിവാലുകൾ നീക്കം ചെയ്യാൻ തീരുമാനിച്ച് തമിഴ്നാട് അതിനിടയിലും നമുക്ക് പ്രതീക്ഷ പകരുന്നു.

സഹസ്രാബ്ധങ്ങളായി ഇന്ത്യയുടെ സമൂഹിക ജീവിതത്തി ആണ്ടിറങ്ങിക്കിടക്കുന്ന ഒന്നാണ് ജീതീയത. ജനങ്ങളെ വർണ്ണത്തിന്റെയും വർഗ്ഗത്തിന്റെയും മതത്തിന്റെയുമൊക്കെ അടിസ്ഥാനത്തിൽ തരംതിരിക്കുകയും അധികാരം സ്ഥാപിക്കുകയും ചെയ്യുന്ന പ്രവണതകൾക്ക് ചരിത്രാതീത കാലത്തോളം പഴക്കമുണ്ട്. അതിൽ ഏറ്റവും നീചമായ ആചാരമാണ് ജാതിവിവേചനം. പല സന്ദർഭങ്ങളിലായി ജാതി വിരുദ്ധ പ്രസ്‌ഥാനങ്ങൾ ഇന്ത്യയിൽ ഉടലെടുത്തിട്ടുണ്ട്. ഇന്ത്യൻ ഭരണഘടനയുടെ ശിൽപിയായ ഡോ. അംബേദ്കർ ജാതി വിരുദ്ധ പ്രവർത്തനങ്ങളുടെ നായകൻ കൂടി ആയിരുന്നു. അദ്ദേഹം ഇന്നും അടിച്ചമർത്തപ്പെടുന്നവരുടെയും ജാതി വിവേചനങ്ങൾ നേരിടുന്നവരുടെയും പിന്നാക്ക ജനവിഭാഗങ്ങളുടെയും പോരാട്ടങ്ങളുടെ പ്രചോദനമാണ്. ജാതി അധിക്ഷേപങ്ങളും വിവേചനങ്ങളും കുറ്റകരമാണെങ്കിലും ഇന്നും പല വിധത്തിൽ അത് തുടരുക തന്നെയാണ്. 

Vandana Katariya

ഇന്ത്യൻ വനിതാ ഹോക്കി താരം വന്ദന കത്താരിയയുടെ കുടുംബത്തിന് നേരിടേണ്ടി വന്ന ജാതി അധിക്ഷേപം ഇതിൻ്റെ ഒന്നാന്തരം തെളിവാണ്. ലോകത്തിനു മുമ്പിൽ ഇന്ത്യയുടെ മുഖം വികൃതമാക്കിയ കുറ്റകൃത്യമാണ് ജാതിവാദികൾ ചെയ്തിട്ടുള്ളത്. ദളിത് കളിക്കാര്‍ കൂടുതലുള്ളതു കൊണ്ടാണ് ഇന്ത്യന്‍ ടീം തോറ്റതെന്ന് വന്ദനയുടെ വീട്ടിൽ ചിലർ അധിക്ഷേപിച്ചിരിക്കുന്നു. ഒളിമ്പിക്സ് ഹോക്കി സെമിയില്‍ അര്‍ജന്റീനയോട് തോറ്റതിനു പിന്നാലെയായിരുന്നു ഈ ജാതി അധിക്ഷേപം. ടൂര്‍ണമെന്റിലെത്തന്നെ മികച്ച താരങ്ങളില്‍ ഒരാളാണ് വന്ദന കത്താരി. ഒളിംപിക്‌സ് ഹോക്കിയില്‍ ഹാട്രിക് നേടുന്ന ആദ്യ ഇന്ത്യന്‍ വനിതകൂടിയാണ് അവർ. എന്നിട്ടും ഒരു തോൽവിയുടെ പേരിൽ ജാതി അധിക്ഷേപം നേരിടേണ്ടി വരുന്നു എന്നത് ഇന്ത്യയുടെ സാമൂഹികാവസ്ഥയിലും രാഷ്ട്രീയ മേഖലകളിലും എത്രത്തോളം ജാതീയത നിഴലിക്കുന്നു എന്നതിന്റെ ഉദാഹരണമാണിത്. 

ഒളിമ്പിക്സിൽ രണ്ട് മെഡലുകൾ നേടിയ ആദ്യ ഇന്ത്യൻ വനിത പി.വി സിന്ധുവിനെക്കുറിച്ച് ഇന്ത്യക്കാർക്ക് അറിയേണ്ട പ്രധാന കാര്യവും ജാതി തന്നെ എന്നു വരുന്നത് എത്ര ദയനീയമാണ്! സിന്ധുവിൻ്റെ മെഡൽ നേട്ട വാർത്തക്കു പിന്നാലെയാണ് നാണം കെടുത്തുന്ന മറ്റൊരു വാർത്തയും പുറത്തുവന്നത്. സിന്ധുവിനെക്കുറിച്ച് ഗൂഗിളിൽ തിരഞ്ഞെ പ്രധാനപ്പെട്ട ഒരു കാര്യം അവരുടെ ജാതിയാണത്രെ! ഒരു തരത്തിൻ്റെ പോരാട്ടത്തെയും വിജയത്തെയുംകാൾ പ്രധാനമാണ് അവരുടെ ജാതി എന്ന് കരുതുന്നവർ, ഈ ജനം എന്തൊരു വിവേചന മനസാണ് വെച്ചു പുലർത്തുന്നത്!

ബോക്‌സിംഗില്‍ ഒളിമ്പിക് മെഡല്‍ ഉറപ്പിച്ച ഇന്ത്യന്‍ താരം ലവ്‌ലിന ബോര്‍ഗോഹെയ്‌നിന്റെ മതം തിരഞ്ഞതാണ് മറ്റൊരു സംഭവം. ലവ്‌ലിനയെ കുറിച്ച് ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞ മൂന്നാമത്തെ കാര്യം അവരുടെ മതം ഏതെന്നായിരുന്നു. ഒളിമ്പിക്‌സ് ബോക്‌സിംഗില്‍ സെമിയിൽ കടക്കുന്ന ആദ്യ അസം വനിതകൂടിയാണ് ലവ്‌ലിന. 2018 ലോക ചാമ്പ്യന്‍ഷിപ്പില്‍ തന്നെ പരാജയപ്പെടുത്തിയ നീന്‍ ചിങ് ചെനിനെ തോൽപ്പിച്ചാണ് ലവ്‌ലിന ഇത്തവണ സെമിയിൽ കടന്നത്. മുഹമ്മദ് അലിയുടെയും മേരി കോമിന്റെയും ആരാധികയായ ലവ്‌ലിന, പ്രകടനം മെച്ചപ്പെടുത്താന്‍ ഇവരുടെ ചുവടുകള്‍ നിരീക്ഷിച്ച് പഠിക്കാറുള്ളതായി പറഞ്ഞിരുന്നു. 

Google search trends

ഇന്ത്യൻ സമൂഹിക മണ്ഡലം പൊതുവെ ജാതീയതയിൽ അഭിരമിക്കുമ്പോഴും, തമിഴ്നാട്ടിൽ നിന്ന് ചില ശുഭ വാർത്തകൾ ലഭിക്കുന്നതും കാണാതിരുന്നു കൂടാ. സ്‌കൂൾ പാഠപുസ്തകങ്ങളിൽ നിന്ന് പ്രമുഖ വ്യക്തികളുടെയും നേതാക്കളുടെയും പേരിന് പിന്നാലെയുള്ള ജാതിവാൽ നീക്കം ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ് തമിഴ്നാട് സർക്കാർ. മൂന്ന് വർഷത്തിനിടെ അച്ചടി പൂർത്തിയായ പന്ത്രണ്ടോളം പാഠപുസ്തകങ്ങളിലാണ് മുഖ്യമായും തിരുത്തലുകൾ വരുത്തിയത്. കുട്ടികളിൽ ജാതീയമായ വേർതിരിവും ചിന്തയും ഒഴിവാക്കുന്നതിൻ്റെ ഭാഗമായാണ് ഇങ്ങനെയൊരു നടപടി സ്വീകരിച്ചിട്ടുള്ളത്. തമിഴ്നാട്ടിൽ മുൻകാലങ്ങളിൽ മുഖ്യമന്ത്രിമാരായിരുന്ന എം.ജി.ആർ, കരുണാനിധി എന്നിവരും റോഡുകൾക്കും സ്ഥാപനങ്ങൾക്കും പ്രമുഖരുടെ പേരുകൾ ഇടുമ്പോൾ ജാതിവാൽ ഒഴിവാക്കണമെന്ന് ഉത്തരവിട്ടിരുന്നു.

Staff Editor