Skip to content Skip to sidebar Skip to footer

കപടമായ ഒത്തുതീർപ്പുകളല്ല സമൂഹ്യനീതിയാണ് പരിഹാരം

ന്യൂനപക്ഷ പട്ടിക ജാതി-വിഭാഗളെയും മറ്റു ദുർബല വിഭാഗങ്ങളെയും പറ്റി പഠിക്കാൻ കേന്ദ്ര ആഭ്യന്തരവകുപ്പ് രൂപീകരിച്ച ഡോ. ഗോപാൽ സിംഗ് കമ്മിറ്റി 1983 ജൂൺ 14ന് ഇന്ദിരാ ഗാന്ധി മന്ത്രി സഭയ്ക്ക് സമർപ്പിച്ച റിപ്പോർട്ടിലെ ആമുഖത്തിൽ ചെയർമാൻ ഇങ്ങനെ കുറിച്ചു : “ന്യൂനപക്ഷങ്ങളെ മുഖ്യധാരയുടെ ഫലപ്രദമായ ഭാഗമാക്കി മാറ്റണമെങ്കിൽ ഇപ്പോൾ അവരിൽ നിലനിൽക്കുന്ന വിവേചനമനുഭവിക്കുന്നുവെന്ന ബോധം, അതിന്റെ വേരും ശാഖയുമടക്കം പിഴുതുകളയണം. ഇതിനായി രണ്ട് കാര്യങ്ങൾ തികച്ചും അനിവാര്യമാണ്. ബാങ്കുകളുടെയും മറ്റു പൊതുമേഖലാ സ്ഥാപനങ്ങളുടെയും ഭരണ സമിതികളിലെന്ന പോലെ നാമനിർദ്ദേശത്തിലൂടെ സർക്കാർ നിയമനങ്ങൾ നടത്തേണ്ടി വരുന്നിടത്തെല്ലാം, ന്യായമായ എണ്ണം ന്യൂനപക്ഷ പ്രതിനിധികളെ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം- പ്രത്യേകിച്ച് തീരുമാനമെടുക്കുന്ന തലങ്ങളിൽ.
അതുപോലെ, ഇപ്പോൾ നിലനിൽക്കുന്ന വിവേചന ബോധം ഇല്ലാതാക്കാൻ പാകത്തിൽ എല്ലാ റിക്രൂട്ടിംഗ് ഏജൻസിയിലും സർവീസ് കമ്മീഷനുകളിലും അവരുടെ മതിയായ എണ്ണം പ്രതിനിധികൾ ഉണ്ടായിരിക്കണം.”

കേരളത്തിലെ സംവരണ വിവാദവും സച്ചാർ – പാലോളി കമ്മിറ്റിയും; ഒരു സമഗ്ര വിശകലനം എന്ന ലേഖനത്തിൻ്റെ അവസാന ഭാഗം

ദലിത് പിന്നാക്ക ജനസമൂഹങ്ങളുടെ സാമൂഹ്യ നീതിയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും നിരന്തരം അവഗണിക്കപ്പെടുകയോ, അട്ടിമറിക്കപ്പെടുകയോ ചെയ്യുന്നു. നിലവിലുള്ള പദ്ധതികളുടെ ഫണ്ട് ലാപ്സാക്കുക, പുതിയ പദ്ധതികൾ ആരംഭിക്കുന്നത് തടയുക, പിന്നാക്ക സമൂഹത്തിനായി ഒരു പദ്ധതി ആരംഭിച്ചാൽ അത് കോമ്പൻസേറ്റ് ചെയ്യാൻ അതിനേക്കാൾ വലുതും കാര്യക്ഷമവും പിന്നാക്ക വിഭാഗത്തിൻ്റെ അവസരങ്ങൾ ഹനിക്കുന്നതുമായ മറ്റൊന്ന് മുന്നാക്ക വിഭാഗങ്ങൾക്കായി ആരംഭിക്കുക തുടങ്ങിയവ ഭരണകൂട ലോബിയുടെ നിരന്തര രീതികളാണ്. നിർഭാഗ്യവശാൽ പിന്നാക്കവിഭാഗങ്ങൾക്ക് ഇതിനെ ചെറുക്കാൻ പദ്ധതിയോ ഐക്യരൂപമോ ഇല്ല.

സമീപകാലത്ത് പിന്നാക്ക വിഭാഗങ്ങൾ സമ്മർദ്ദമുയർത്തി നേടിയെടുത്ത ഏക വിജയം കെ.എ.എസിലെ സംവരണവുമായി ബന്ധപ്പെട്ടായിരുന്നു. കെ.എ.എസിലെ ഉദ്യോഗസ്ഥർക്കായി മാറ്റിവെച്ച രണ്ട് സ്ട്രീമുകളിൽ സംവരണം നൽകില്ല എന്ന സർക്കാർ തീരുമാനത്തെ ശക്തമായി ചെറുത്ത് തോൽപിക്കാൻ പിന്നാക്ക സമുദായങ്ങൾക്കായി. പക്ഷേ, ഇ.ഡബ്യൂ.എസ് റിസർവേഷനിലോ മറ്റ് സംവരണ പ്രശ്നങ്ങളിലോ വ്യക്തമായ നിലപാടോ, ഐക്യമോ രൂപപ്പെട്ടില്ല. വ്യാപകമായി മെറിറ്റ് അട്ടിമറിക്കുന്നതിൻ്റെ നിരവധി തെളിവുകൾ പുറത്ത് വന്നിട്ടുപോലും ഇ.ഡബ്യൂ.എസ് റിസർവ്വേഷനിലൂടെ തങ്ങളുടെ ക്വാട്ട നഷ്ടമാകില്ല എന്ന വസ്തുതാവിരുദ്ധമായ വാദം ഉയർത്തി ഇ.ഡബ്ലൂ.എസ് റിസർവ്വേഷനെ പിന്തുണച്ച സംവരണ സമുദായ നേതാക്കൾ വരെയുണ്ട്. സംവരണത്തിൻ്റെ രാഷ്ട്രീയമോ, സാമൂഹ്യനീതിയുടെ നിർവ്വചനമോ മനസ്സിലാകാത്ത വിധത്തിൽ ദലിത് മുസ്ലിം പിന്നാക്ക സമുദായങ്ങൾ സവർണ്ണലോബി നിയന്ത്രിക്കുന്ന ഭരണകൂടത്തിൻ്റെ കെണിയിൽ വീണുകൊണ്ടേയിരിക്കുന്നു. എന്നുമാത്രമല്ല സംവരണ പ്രശ്നത്തിലും സാമൂഹ്യ നീതിക്കുവേണ്ടിയുള്ള 

ക്ഷേമപദ്ധതികളിലും നടക്കുന്ന അട്ടിമറി ചൂണ്ടിക്കാട്ടുന്നവരെ വർഗീയ വാദികളായി ചിത്രീകരിക്കുന്ന സമീപകാല ഭരണകൂട പ്രതിനിധികളുടെ വാദം അതിലേറെ അപകടകരമാണ്. ഇ.ഡബ്ലൂ.എസ് റിസർവ്വേഷനെ എതിർത്തവരെയും സ്കോളഷിപ്പ് പ്രശ്നത്തിലെ സർക്കാർ സമീപനത്തെ ചോദ്യം ചെയ്തവരെയും അത്തരത്തിലാണ് മുഖ്യമന്ത്രിയടക്കം ചിത്രീകരിച്ചത്. ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ ജീവിതംതന്നെ അരക്ഷിതരാക്കപ്പെട്ട ജനസമൂഹത്തിൻ്റെ മൊറാലിറ്റിയെയാണ് ഇതിലൂടെ ചോദ്യം ചെയ്യുന്നത്. 

ഇത്തരമൊരു സാഹചര്യത്തിലാണ് സ്കോളർഷിപ്പ് പ്രശ്നം കടന്നുവരുന്നത്. ഈ ദൗർബല്യം കൃത്യമായി മനസ്സിലാക്കിയാണ്, കോടതി വിധിവന്ന മാത്രയിൽ വളരെപ്പെട്ടെന്ന് സർക്കാർ സ്കോളർഷിപ്പ് വിഹിതം പുനക്രമീകരിച്ച് ഉത്തരവിറക്കിയത്. സച്ചാർ ശിപാർശകളനുസരിച്ച് മുസ്ലിം പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന് മാത്രം രൂപപ്പെടുത്തിയ പദ്ധതിയിൽ 41 ശതമാനം മുന്നാക്ക ക്രൈസ്തവരടക്കമുള്ളവർക്കായി മാറ്റി വകയിരുത്തത് ചോദ്യം ചെയ്തവരെ, സമൂഹത്തിൽ തീകോരിയിടുന്നവരായാണ് വിശേഷിപ്പിച്ചത്. 

സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിനു കീഴിലെ സ്കോളർഷിപ്പുകൾ ഇപ്പോൾ എട്ടെണ്ണമാണ്. സി.എച്ച്. മുഹമ്മദ് കോയ സ്കോളർഷിപ്, സിവിൽ സർവിസ് റിഇംപേഴ്സ്മെൻറ് സ്കീം, സി.എ/ഐ.സി.ഡബ്ല്യു.എ/സി.എസ് സ്കോളർഷിപ്പ്, ഉർദു സ്കോളർഷിപ്, എ.പി.ജെ. അബ്ദുൽ കലാം സ്കോളർഷിപ്, പ്രഫ. ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്, ഐ.ടി.സി റീഇംബേഴ്സ്മെൻറ് സ്കീം, മദർ തെരേസ സ്കോളർഷിപ് എന്നിവയാണവ. 2020-21 സാമ്പത്തികവർഷം 14,12,90,835 രൂപ 18,122 വിദ്യാർഥികൾക്കായി നൽകി. സ്കോളർഷിപ്പുകൾക്ക് അപേക്ഷിച്ചവരുടെ എണ്ണം 34,863 ആയിരുന്നു. 16.741 അപേക്ഷകളാണ് നിരസിക്കപ്പെട്ടത്. കഴിഞ്ഞവർഷം വിതരണം ചെയ്യപ്പെട്ട 14 കോടിയോടൊപ്പം, ആറരക്കോടി കൂടി അനുവദിച്ചാണ് സർക്കാർ പുതിയ വർഷം സ്കോളർഷിപ്പുകൾ വിതരണം ചെയ്യുമെന്ന് പറയുന്നത്. 

ഇവിടെ 2013 മുതൽ മുന്നാക്ക വികസന കോർപ്പറേഷൻ എന്ന പേരിൽ ക്യാബിനറ്റ് റാങ്കുള്ള അധ്യക്ഷപദവിയോടെ ഒരു കോർപ്പറേഷൻ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ മുന്നാക്ക ക്രൈസ്തവർക്ക് സ്കോളർഷിപ്പുണ്ട്. ഇന്ത്യാരാജ്യത്ത് വേറേ ഒരിടത്തും ഇത്തരത്തിലൊന്നില്ല. ഭരണഘടന മുന്നോട്ട് വെയ്ക്കുന്ന ഒരു തത്വവും ഇത്തരമൊരു സംവിധാനത്തിൻ്റെ സാംഗത്യം അംഗീകരിക്കുന്നതായി ഇല്ല. ഭരണഘടനാ വിരുദ്ധമായ ഇത്തരമൊരു സംവിധാനം നിലവിൽ വന്നതിനെതിരെപ്പോലും ആരും എതിർക്കുകയോ നിയമ നടപടിക്കു പോകുകയോ ചെയ്യാതിരുന്നത് മുകളിൽ സൂചിപ്പിച്ച ഭരണകൂടത്തിൻ്റെ വർഗീയ ചാപ്പകുത്തൽ സമീപനം മൂലമായിരിക്കും. ഇത്തരമൊരു സംവിധാനം വഴി സ്കോളർഷിപ്പ് ലഭിക്കുന്ന മുന്നാക്ക ക്രൈസ്തവർക്കാണ് മുസ്ലിംകൾക്ക് മാത്രമായി തുടങ്ങിയ, പിന്നീട് ലത്തീൻ പരിവർത്തിത ക്രൈസ്തവർ എന്ന പിന്നാക്ക വിഭാഗങ്ങൾക്ക് കൂടി ലഭിച്ച സ്കോളർഷിപ്പിൽ നിന്ന് വിഹിതം നൽകാൻ പോകുന്നത്. മുസ്ലിംകൾക്കും ലത്തീൻ ക്രൈസ്തവർക്കും ന്യൂനപക്ഷ ക്ഷേമ വകുപ്പിൽ നിന്ന് മാത്രമേ  ആകെ സ്കോളർഷിപ്പുള്ളൂ. അവരുടെ അപേക്ഷകളാണ് പകുതിയിലധികം നിരസിക്കപ്പെടുന്നത്. മറ്റ് സകോളർഷിപ്പുകൾ അപേക്ഷിക്കാൻ ഇല്ലാത്ത ഈ വിഭാഗങ്ങളുടെ നോൺക്രീമിലെയർ വിഭാഗത്തിൽ നിന്നുള്ള എല്ലാ അപേക്ഷകളും സ്വീകരിച്ച് എല്ലാവർക്കും സ്കോളർഷിപ്പ് നൽകണം എന്ന തീരുമാനമാണ് സർക്കാർ എടുക്കേണ്ടിയിരുന്നത്.

“സച്ചാർ പാലൊളി കമ്മറ്റി ശുപാർശകളെ തുടർന്നുള്ള പദ്ധതികൾക്കായി ഒരു ബോർഡ് രൂപീകരിച്ച് മുസ്ലിം ക്ഷേമ പദ്ധതികൾ പൂർണമായും ഈ ബോർഡിന് കീഴിൽ നടപ്പിലാക്കുക. പരിവർത്തിത ക്രൈസ്തവ വികസന കോർപ്പറേഷൻ, മുന്നാക്ക വികസന കോർപ്പറേഷൻ എന്നീ മാതൃകകളിൽ പിന്നാക്ക വിഭാഗമായ മുസ്ലിംകൾക്ക് വേണ്ടി ബോർഡ് / കോർപ്പറേഷൻ രൂപീകരിക്കുന്നതിന് തടസ്സമൊന്നുമില്ല താനും. കൃസ്ത്യാനികളിലെ പിന്നാക്കാവസ്ഥ കോശി കമ്മറ്റി കണ്ടെത്തുന്ന മുറക്ക് നിലവിലെ പരിവർത്തിത ക്രൈസ്തവ കോർപ്പറേഷന്റെ സ്ക്കോപ് വിപുലീകരിച്ചോ പുതിയ ബോർഡ് രൂപീകരിച്ചോ പദ്ധതികൾ നടപ്പിലാക്കുക”.

സ്കോളർഷിപ്പ് സംബന്ധിച്ച കോടതി വിധിയുടെ പശ്ചാത്തലത്തിൽ, സച്ചാർ പൊലൊളി വിഷയത്തിൽ മുസ്ലിം സംഘടനകൾ  മുന്നോട്ട് വെച്ച ഡിമാൻ്റാണ് മേൽ സൂചിപ്പിച്ചത്. തികച്ചും ന്യായയുക്തവും പ്രായോഗികവുമായ നിലപാടാണിത്. ഇത് അംഗീകരിക്കാമെന്ന ഭരണപരമായ ഉറപ്പാണ് നേടിയെടുക്കേണ്ടത്. ഇ.ഡബ്ലൂ.എസിലും നരേന്ദ്രൻ പാക്കേജിലും പറ്റിയപോലെ “നഷ്ടമൊന്നും സംഭവിക്കുന്നില്ല” എന്ന വ്യാജ സർക്കാർ ഉറപ്പിനെ സെറ്റിൽമെൻ്റായി അംഗീകരിക്കരുത്. സമുദായത്തിലും പൊതു സമൂഹത്തിലും ഇതുസംബന്ധിച്ച് വ്യക്തമായ ബോധവത്കരണം ആവശ്യമാണ്. 

നരേന്ദ്രൻ പാക്കേജ് നടപ്പിലാക്കിയപ്പോൾ ഏറ്റവും പ്രധാനപ്പെട്ട സെ്പെഷ്യൽ റിക്രൂട്ട് മെൻ്റ് എന്ന ആവശ്യവും മെറിറ്റ് അട്ടിമറിക്കപ്പെടുന്ന 20 റൊട്ടേഷൻ സമ്പ്രദായം അവസാനിപ്പിക്കണം എന്ന ആവശ്യവും വിഴുങ്ങി മുന്നാക്കക്കാർക്ക് ഉന്നത വിദ്യാഭ്യാസ സംവരണം എന്ന ആവശ്യം അംഗീകരിച്ചപോലുള്ള അബദ്ധം ആവർത്തിക്കരുത്. അടിയുംകൊണ്ട്, പഴിയുംകേട്ടു എന്ന അവസ്ഥയായിരുന്ന നരേന്ദ്രൻ പാക്കേജിൻ്റെ ഒത്തുതീർപ്പ്. മുസ്ലിംകൾക്കു മാത്രമായുള്ള സ്കോളർഷിപ്പ് 80:20 അനുപാതമാക്കിയ സന്ദർഭത്തിൽ തന്നെ, ലത്തീൻ-പിന്നാക്ക വിഭാഗങ്ങൾക്കായി പ്രത്യേക സ്കോളർഷിപ്പ് ആരംഭിക്കുകയാണ് വേണ്ടതെന്ന നിലപാട് മുസ്ലിം സമുദായ-രാഷ്ട്രീയനേതൃത്വം എടുത്തിരുന്നെങ്കിൽ ഇന്നത്തെ ഗതികേടിലേക്ക് കാര്യങ്ങളെത്തില്ലായിരുന്നു. 

മുസ്ലിംകൾ മാത്രമല്ല മറ്റ് സംവരണ സമുദായ നേതൃത്വങ്ങളും ദീർഘ വീക്ഷണത്തോടെ നിലപാടെടുക്കണം. സ്കോളർഷിപ്പിൽ തന്നെ മുസ്ലിം സ്കോളർഷിപ്പിൽ പങ്ക് പറ്റുന്നതിന് പകരം ലത്തീൻ – പരിവർത്തിത വിഭാഗങ്ങൾ മറ്റൊരു സ്കീമിനായി അന്നേ വാദിച്ചിരുന്നുവെങ്കിൽ ഇന്ന് മുന്നാക്ക ക്രൈസ്തവരുമായി സ്കോളർഷിപ്പിൽ മത്സരിക്കേണ്ടി വരുമായിരുന്നില്ല. ഈ മത്സരത്തിൽ മുന്നാക്ക ക്രൈസ്തവരേ വിജയിക്കൂ എന്ന സത്യവും തിരിച്ചറിയണം. 

സംവരീണയ സമുദായങ്ങളുടെ ഐക്യം അനിവാര്യമാണ്. സങ്കുചിത രാഷ്ട്രീയ താത്പര്യങ്ങളിൽ കുടുങ്ങി ഭരണകൂടത്തിൻ്റെ ഒത്തുതീർപ്പുകളിൽ വീഴുമ്പോൾ സംഭവിക്കുക ആധിപത്യമുള്ള സവർണ്ണ ലോബി കൂടുതൽ അധികാരം നേടിയെടുക്കുക മാത്രമാണ്. എല്ലാ സംവരണ സമുദായങ്ങളും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തുകയും ഐക്യപ്പെടുകയുമാണ് വേണ്ടത്.

ന്യൂനപക്ഷ പട്ടിക ജാതി-വിഭാഗളെയും മറ്റു ദുർബല വിഭാഗങ്ങളെയും പറ്റി പഠിക്കാൻ കേന്ദ്ര ആഭ്യന്തരവകുപ്പ് രൂപീകരിച്ച ഡോ. ഗോപാൽ സിംഗ് കമ്മിറ്റി 1983 ജൂൺ 14ന് ഇന്ദിരാ ഗാന്ധി മന്ത്രി സഭയ്ക്ക് സമർപ്പിച്ച റിപ്പോർട്ടിലെ ആമുഖത്തിൽ ചെയർമാൻ ഇങ്ങനെ കുറിച്ചു : “ന്യൂനപക്ഷങ്ങളെ മുഖ്യധാരയുടെ ഫലപ്രദമായ ഭാഗമാക്കി മാറ്റണമെങ്കിൽ ഇപ്പോൾ അവരിൽ നിലനിൽക്കുന്ന വിവേചനമനുഭവിക്കുന്നുവെന്ന ബോധം, അതിന്റെ വേരും ശാഖയുമടക്കം പിഴുതുകളയണം. ഇതിനായി രണ്ട് കാര്യങ്ങൾ തികച്ചും അനിവാര്യമാണ്. ബാങ്കുകളുടെയും മറ്റു പൊതുമേഖലാ സ്ഥാപനങ്ങളുടെയും ഭരണ സമിതികളിലെന്ന പോലെ നാമനിർദ്ദേശത്തിലൂടെ സർക്കാർ നിയമനങ്ങൾ നടത്തേണ്ടി വരുന്നിടത്തെല്ലാം, ന്യായമായ എണ്ണം ന്യൂനപക്ഷ പ്രതിനിധികളെ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം- പ്രത്യേകിച്ച് തീരുമാനമെടുക്കുന്ന തലങ്ങളിൽ. അതുപോലെ, ഇപ്പോൾ നിലനിൽക്കുന്ന വിവേചന ബോധം ഇല്ലാതാക്കാൻ പാകത്തിൽ എല്ലാ റിക്രൂട്ടിംഗ് ഏജൻസിയിലും സർവീസ് കമ്മീഷനുകളിലും അവരുടെ മതിയായ എണ്ണം പ്രതിനിധികൾ ഉണ്ടായിരിക്കണം.”

ഇന്നും ഭരണകൂടങ്ങൾ തിരിച്ചറിയാത്ത വരികളാണിത്. ഈ കുറിപ്പിൽ പറഞ്ഞ പോലെയുള്ള സന്തുലിതാവസ്ഥ കൈവരുന്ന കാലത്തിനുവേണ്ടിയാണ് ദലിത്-പിന്നാക്ക-സംവരണ സമുദായങ്ങൾ ഐക്യപ്പെടേണ്ടതും ശബ്ദമുയർത്തേണ്ടതും. സവർണ്ണാധിപത്യ ഭരണകൂടങ്ങളുടെ കപടമായ ഒത്തുതീർപ്പുകളല്ല സമൂഹ്യനീതിയെന്ന ഭരണഘടനാ തത്വത്തിലുള്ള പരിഹാരമാണ് ആവശ്യം.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2022. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.