Skip to content Skip to sidebar Skip to footer

കോവിഡ് കാലം വീടില്ലാത്തവരുടെ ദുരിതങ്ങൾക്ക് അറുതിയുണ്ടാകുമോ?

ഭവനരഹിതരെ സഹായിക്കുന്നതിനായി ഗണ്യമായ അളവിൽ സർക്കാർ ഫണ്ടുകൾ വർധിപ്പിച്ചിട്ടുണ്ട്. എന്നാൽ, ഉദ്യോഗസ്ഥ തലങ്ങളിലെ കാലതാമസവും മറ്റനുബന്ധ പ്രശ്നങ്ങളും മൂലം അതിന്റെ 10% മുതൽ 15% വരെയുള്ള ഫണ്ടുകൾ മാത്രമാണ് അർഹരിലേക്ക് എത്തിച്ചേരുന്നത്. അതിസമ്പന്നരല്ലാത്ത വീട്ടുടമകൾക്കു പോലും കോവിഡ് കാലത്ത് വാടക ലഭിക്കാത്തതുകൊണ്ടോ, വരുമാനം കുറയുന്നതുകൊണ്ടോ അവർക്കും അവരുടേതായ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്.

കോവിഡ് കാലത്ത് ദരിദ്ര വിഭാഗങ്ങൾക്കും ഇടത്തരക്കാർക്കും പാർപ്പിട സൗകര്യത്തിന്റെ അഭാവം രൂക്ഷമായിരിക്കുന്നു. ദരിദ്ര രാജ്യങ്ങളിൽ ഈ പ്രശ്നം വളരെയധികം ഗുരുതരമാണ്. എന്നാൽ ചില വികസിത രാജ്യങ്ങളിലും പ്രതിസന്ധികൾ അനുഭവപ്പെട്ടിട്ടുണ്ട്. അമേരിക്കയിൽ നിന്നുള്ള ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം, വാടകയോ അനുബന്ധ കാര്യങ്ങളോ നൽകുന്നതിനുള്ള കരാർ കാലാവധി അവസാനിക്കുന്നതുകൊണ്ട് ലക്ഷക്കണക്കിന് ആളുകൾ കുടിയൊഴിക്കപ്പെടും എന്നാണ്. കോവിഡ് കാലത്ത് ജോലിയും വരുമാനവും നഷ്ടപ്പെടുകയോ, കുറയുകയോ ചെയ്തതിനെത്തുടർന്ന് വാടക നൽകാൻ കഴിയാത്തവർ ഇതിന്റെ ഫലം അനുഭവിക്കേണ്ടി വരും. പതിനൊന്ന് ദശലക്ഷത്തോളം ആളുകൾ അവരുടെ വരുമാനത്തിന്റെ 50%വും വാടക പോലെയുള്ള കാര്യങ്ങൾക്ക് വേണ്ടി ചെലവഴിക്കുന്നു. ഇത് അവരെ സംബന്ധിച്ചിടത്തോളം ആശങ്ക വർധിപ്പിക്കുകയാണ്. 2016 മുതൽ വർധിച്ചു വരുന്ന ഭവന രഹിതരുടെ എണ്ണത്തിൽ ഇനിയും വർധനവുണ്ടാകും എന്നത് ആശങ്കയോടെത്തന്നെ കാണേണ്ടതാണ്. 

ഭവനരഹിതരെ സഹായിക്കുന്നതിനായി ഗണ്യമായ അളവിൽ സർക്കാർ ഫണ്ടുകൾ വർധിപ്പിച്ചിട്ടുണ്ട്. എന്നാൽ, ഉദ്യോഗസ്ഥ തലങ്ങളിലെ കാലതാമസവും മറ്റനുബന്ധ പ്രശ്നങ്ങളും മൂലം അതിന്റെ 10% മുതൽ 15% വരെയുള്ള ഫണ്ടുകൾ മാത്രമാണ് അർഹരിലേക്ക് എത്തിച്ചേരുന്നത്. അതിസമ്പന്നരല്ലാത്ത വീട്ടുടമകൾക്കു പോലും കോവിഡ് കാലത്ത് വാടക ലഭിക്കാത്തതുകൊണ്ടോ, വരുമാനം കുറയുന്നതുകൊണ്ടോ അവർക്കും അവരുടേതായ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. 

ഇന്ത്യ പോലൊരു വികസ്വര രാജ്യത്ത് കാര്യങ്ങൾ കൂടുതൽ ഗുരുതരമാണ്. ഇടുങ്ങിയതും അസൗകര്യങ്ങൾ നിറഞ്ഞതുമായ വീടുകളിൽ താമസിക്കുന്നവർ, കൂടുതൽ ഇടുങ്ങിയ വീടുകളിലേക്ക് മാറുന്നതിനെക്കുറിച്ച് ചിന്തിക്കുന്നുണ്ട്. ഇടുങ്ങിയതും അസൗകര്യങ്ങൾ നിറഞ്ഞതുമായ വീടുകളെ സംബന്ധിച്ചിടത്തോളം പകർച്ചവ്യാധിയുടെ സാധ്യത വളരെ വലുതാണ്. ആരോഗ്യ പ്രശ്നങ്ങൾക്കു പുറമേ, കുട്ടികൾ വീടുകളിൽ നിന്നുതന്നെ പഠനം മുന്നോട്ടു കൊണ്ടുപോകേണ്ടത് ഉള്ളതുകൊണ്ടുളള മറ്റു പ്രശ്നങ്ങളും ഏറെയാണ്. എല്ലാത്തിനും അനുകൂലമായ സാഹചര്യങ്ങൾ കണ്ടെത്താൻ കഴിയുന്നുമില്ല.

കമ്പ്യൂട്ടറുകളുടെയോ, സ്മാർട്ട് ഫോണുകളുടെയോ, ഇന്റർനെറ്റിന്റെയോ അഭാവത്തിന് പുറമെ, ഇവിടങ്ങളിൽ സ്ഥലപരിമിതിയുമുണ്ട്. കുറഞ്ഞ വരുമാനത്തിൽ, കൂടുതൽ ആളുകൾ, കുറഞ്ഞ സ്ഥലത്ത് കൂടുതൽ സമയം താമസിക്കുമ്പോൾ, പല തരത്തിലുമുള്ള സമ്മർദ്ദങ്ങളും വഴക്കുകളും എളുപ്പം വർധിക്കും. ദൈനംദിന ആവശ്യങ്ങൾ നിറവേറ്റുന്നതിന്റെ ബുദ്ധമുട്ട് വളരെ വലുതാണ്. അതിന്റെ കൂടെ വാടക അടക്കാൻ കഴിയാത്തതിന്റെയും കുടിയൊഴിപ്പിക്കലിന്റെതുമായ പ്രയാസങ്ങളുമുണ്ട്. കുടിയൊഴിപ്പിക്കൽ ഇല്ലെങ്കിൽ പോലും, കുമിഞ്ഞുകൂടുന്ന വാടകക്കുടിശിക എങ്ങനെ നൽകണം എന്നത് വർധിച്ചു വരുന്ന ഒരു പ്രശ്നമാണ്.

സ്വന്തം ഗ്രാമങ്ങളിലേക്ക് തിരികെപ്പോവുകയും മാസങ്ങൾക്ക് ശേഷം നഗരങ്ങളിലേക്ക് മടങ്ങിവരികയും ചെയ്യുന്ന കുടിയേറ്റ തൊഴിലാളികൾ അവിടെ താമസ സൗകര്യങ്ങൾ കണ്ടെത്തേണ്ടി വരും. അത് അവരുടെ മുമ്പുണ്ടായിരുന്ന വീടിനെക്കാൾ ദൂരത്താണെങ്കിൽ പുതിയ സ്ഥലം ക്രമീകരിക്കാൻ കൂടുതൽ ശ്രമങ്ങൾ നടത്തണം. സബ്‌സിഡി, റേഷൻ, കുട്ടികൾക്ക് അനുയോജ്യമായ സ്‌കൂൾ തുടങ്ങിയവ ന്യൂനപക്ഷങ്ങളെ സംബന്ധിച്ചിടത്തോളം വലിയ പ്രശ്നങ്ങളാണ്. ഒട്ടുമിക്ക നഗരങ്ങളിലും ഭവനരഹിതരായ ആളുകൾക്ക് ആവശ്യമായ അഭയകേന്ദ്രങ്ങളും മറ്റനുബന്ധ സൗകര്യങ്ങളും ഇതിനകം തന്നെ അപര്യാപ്തമായ സമയത്ത്, ഭവന രഹിതരായവരുടെ എണ്ണത്തിൽ ഗണ്യമായ വർധനവ് അനുഭവപ്പെടും. ഇത്തരമൊരു സാഹചര്യത്തിൽ ഭവനരഹിതർക്ക് അനുയോജ്യമായ ഫണ്ടുകളും സഹായങ്ങളും കാലതാമസം വരുത്താതെ വർധിപ്പിക്കേണ്ടതുണ്ട്. 

നഗരങ്ങളിലെ ദരിദ്രർക്കുവേണ്ടി ഭക്ഷണത്തിനുള്ള റേഷനുകളും സാമ്പത്തിക സഹായങ്ങളും ഉൾപ്പെടെ മൊത്തത്തിലുള്ള ക്ഷേമപദ്ധതികളും സഹായങ്ങളും വർധിപ്പിക്കേണ്ട സമയമാണിത്. കുടിയൊഴിപ്പിക്കലിന് ന്യായമായ കാലയളവിലക്ക് ഒരു കരാർ ഉണ്ടാക്കണം. മാത്രമല്ല, ഈ ദുരിത കാലത്ത് വീടുകൾ പൊളിക്കുന്നത് പൂർണ്ണമായും ഒഴിവാക്കുകയും വേണം. വരുമാനവും ഉപജീവന സാധ്യതകളും വർധിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ വളരെ വലിയ തോതിൽ, കൂടുതൽ നൂതനവും സുസ്ഥിരവുമായ രീതിയിൽ നടത്തണം. തമിഴ്‌നാട്ടിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന നഗര തൊഴിലുറപ്പ് ഈ പശ്ചാത്തലത്തിൽ സ്വാഗതം ചെയ്യണം. ഡോ. ജീൻ ഡ്രീസിനെപ്പോലുള്ള വിദഗ്ദർ, നഗര തൊഴിലുറപ്പ് പദ്ധതിക്കായി നൂതന ആശയങ്ങൾ മുന്നോട്ട് വെച്ചിട്ടുണ്ട്. അവ പരിഗണിക്കപ്പെടേണ്ടതാണ്. 

നഗരത്തിലെ ദരിദ്രരുടെ പ്രശ്‌നങ്ങൾ വളരെ അടിയന്തരമാണെങ്കിലും മധ്യവർഗക്കാരുടെ വർധിച്ചു വരുന്ന ഭവന പ്രശ്നങ്ങൾ അവഗണിക്കാൻ കഴിയില്ല. വർധിച്ചു വരുന്ന ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ഇത്തരം വീടുകൾ പലതും ഗാർഹിക പദ്ധതികളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒന്നുകിൽ തവണകളായി പണം തിരികെ അടക്കണം, അല്ലെങ്കിൽ വായ്പാതുക മാസന്തോറും തിരികെ കൊടുക്കണം. സമീപ കാലത്ത് അതിനുള്ള ശേഷിയിൽ കുറവ് സംഭവിച്ചേക്കാം. അതിനാൽ സമ്പത്തിക ഇടപാടുകൾ പുനഃക്രമീകരിക്കുന്ന ദീർഘകാലത്തേക്ക് പോലും അമിത ഭാരമില്ലാത്ത ഉദാര നയം പിന്തുടരണം. ദുർബല വിഭാഗങ്ങൾക്കും മധ്യവർഗത്തിനും വേണ്ടി ഭവന നിർമാണത്തിനായി, താങ്ങാൻ കഴിയുന്ന ചെറിയ തുകകൾ തവണകളായി അടക്കാൻ പറ്റുന്ന ഒരു വലിയ പൊതുഭവനപദ്ധതി പ്രഖ്യാപിക്കണം. 

ബുദ്ധിമുട്ടുള്ള തൊഴിൽ സാഹചര്യം നേരിടുന്ന നിർമ്മാണ തൊഴിലാളികൾക്കും ഇത് വളരെ വേഗം തന്നെ ഉയർന്ന തോതിൽ ഉപജീവന അവസരങ്ങൾ സൃഷ്ടിക്കും. അവിവാഹിതരായ സ്ത്രീകൾക്കുവേണ്ടി വലിയ തോതിൽ ഹോസ്റ്റലുകളുടെയും ഷെൽട്ടറുകളുടെയും നിർമ്മാണത്തിന് പ്രത്യേക മുൻഗണന നൽകണം. ഗാർഹികാവകാശങ്ങൾക്കും മനുഷ്യാവകാശങ്ങൾക്കുമായി അന്താരാഷ്ട്ര സംഘടനകൾ, പ്രത്യേകിച്ച് ഐക്യരാഷ്ട്ര സംഘടനയുമായി ബന്ധപ്പെട്ടവർ, പ്രത്യേകം പരിശ്രമിക്കേണ്ട സമയമാണിത്. ദുരിത സമയങ്ങളിൽ ഗാർഹികാവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള വലിയതും വിപുലവുമായ ആഗോള ശ്രമങ്ങൾ തന്നെ ഉണ്ടാകേണ്ടതുണ്ട്.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.