Skip to content Skip to sidebar Skip to footer

ലോക്ഡൌൺ നിയമ ലംഘനം: പിഴ നൂറ്റിപ്പതിനാറ് കോടി, കേസുകൾ ആറ് ലക്ഷത്തിലധികം

ലോക്ഡൌൺ നിയന്ത്രണങ്ങൾ നടപ്പിലാക്കിയ കഴിഞ്ഞ വർഷം മാർച്ച് 25 മുതൽ കണക്കാക്കിയാൽ ഒരു മാസം ശരാശരി 6 കോടിയിലധികം രൂപ സംസ്ഥാനത്ത് പോലീസ് പിഴയായി ഈടാക്കിയിട്ടുണ്ട്. പ​ക​ർ​ച്ച​വ്യാ​ധി പ്ര​തി​രോ​ധ നി​യ​മ​പ്ര​കാ​രം വി​വി​ധ വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ്​ പി​ഴ​ ഈടാ​ക്കി​യ​ത്.

കോ​വി​ഡിനെ തുടർന്ന് നടപ്പാക്കിയ ലോക്ക്ഡൌൺ ​ചട്ടങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്ത് പൊ​ലീ​സ്​ പി​ഴ​ ഈ​ടാ​ക്കി​യ​ത്​ നൂറ്റിപ്പതിനാറു കോടിയിലധികം രൂ​പ. ആകെ റജിസ്റ്റർ ചെയ്തത് 6,11,851 കേസുകൾ. നടപ്പ് നിയമസഭാ സമ്മേളനത്തിൽ കായംകുളം എം. എൽ. എ യു. പ്രതിഭയുടെ ചോദ്യത്തിന് മുഖ്യമന്ത്രി നൽകിയ മറുപടിയിലാണ് ഏറ്റവും പുതിയ കണക്കുകളുള്ളത്. 1,16,62, 04,700 രൂപ (നൂറ്റിപ്പതിനാറ് കോടി, അറുപത്തിരണ്ട് ലക്ഷത്തി നാൽപ്പത്തി ഏഴായിരം രൂപ) ആണ് മൊത്തം പിഴയായി ഇതുവരെ ഈടാക്കിയിട്ടുള്ളത്. 

2020 മാർച്ച് 25 മുതൽ 2021 ജൂലൈ 31 വരെയുള്ള കാലയളവിൽ 100 കോടിയിലധികം രൂപ (1,00,01,95,900 രൂപ) പിഴ ഈടാക്കിയതായി കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഓഗസ്റ്റ് 11ന് പി.സി വിഷ്ണുനാഥ് എം.എൽ. എയുടെ ചോദ്യത്തിന് ഉത്തരമായിട്ടായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. രണ്ടു കോടിയിലേറെ രൂപ (2,82,59,900 രൂപ) കച്ചവടക്കാരിൽ നിന്നു മാത്രം ഈടാക്കിയതായും വെളിപ്പെടുത്തിയിരുന്നു. തിങ്കളാഴ്ച്ച പുറത്തുവിട്ട കണക്കിൽ കച്ചവടക്കാരിൽനിന്ന് ഈടാക്കിയ തുകയുടെ കണക്ക് ലഭ്യമല്ല. എങ്കിലും പി​ഴ​യി​ട്ട​വ​രി​ൽ ഏ​റെ​യും ക​ച്ച​വ​ട​ക്കാ​രും നി​ത്യ​വൃ​ത്തി​ക്ക്​ പ്ര​യാ​സ​പ്പെ​ടു​ന്ന​വ​രും ആണെന്ന് പരക്കെ ആക്ഷേപമുണ്ട്. 

ഏ​റ്റ​വും കൂ​ടു​ത​ൽ പി​ഴ​ ഈടാ​ക്കി​യ​ത്​ എ​റ​ണാ​കു​ളം സി​റ്റി​യി​ലും മ​ല​പ്പു​റ​ത്തും, കു​റ​വ്​ തൃ​ശൂ​ർ റൂ​റ​ലിലും ഇടുക്കിയിലുമാണ്. ഓഗസ്റ്റ് മാസത്തിൽ പുറത്തുവന്ന കണക്കും പുതിയ കണക്കുകളുമായി തട്ടിച്ചു നോക്കുമ്പോൾ ഏതാണ്ട് 16 കോടിയിലേറെ രൂപ (16,60,08,800 രൂപ) കഴിഞ്ഞ രണ്ടു മാസത്തിനിടയിൽ കോവിഡ് നിയന്ത്രണ ലംഘനത്തിന്റെ പേരിൽ പോലീസ് ഈടാക്കിയിട്ടുണ്ട്. 


രണ്ടാം കോവിഡ് വ്യാപനത്തെ തുടർന്ന് നിലവിൽ വന്ന ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ ലംഘിച്ചതിനും മാസ്ക് ധരിക്കാത്തതിനുമായി 2021മെയ് 8 മുതൽ 2021 ജൂലൈ 27വരെ മാത്രം സംസ്ഥാനത്ത് 29,20,50,000 (ഇരുപത്തിയൊമ്പത് കോടി ഇരുപത് ലക്ഷത്തി അൻപതിനായിരം രൂപ) ഈടാക്കിയതായി നേരത്തെ മുഖ്യമന്ത്രി വെളിപ്പെടുത്തിയിരുന്നു. പ്രസ്തുത കാലയളവിൽ ആകെ 168969 കേസുകൾ റജിസ്റ്റർ ചെയ്തതായും ഇക്കഴിഞ്ഞ ഓഗസ്റ്റ് 4ന് മഞ്ചേശ്വരം എം.എൽ.എ സി എച്ച് കുഞ്ഞമ്പുവിന്റെ ചോദ്യത്തിന് ഉത്തരമായി മുഖ്യമന്ത്രി പറഞ്ഞിരുന്നു.

എന്നാൽ തിങ്കളാഴ്ച്ച പുറത്തുവന്ന പുതിയ കണക്ക് പ്രകാരം ആകെ റജിസ്റ്റർ ചെയ്ത ആറ് ലക്ഷത്തിലധികം വരുന്ന കേസുകളിൽ ഒന്നര ലക്ഷത്തിനടുത്ത് (1,40,412 കേസുകൾ) തിരുവനന്തപുരം റൂറലിലാണ്. രണ്ടാമത് തിരുവനന്തപുരം സിറ്റിയിലും, 46,378 കേസുകൾ . ഏറ്റവും കുറവ് കണ്ണൂർ റൂറലിലാണ്, 8102 കേസുകൾ. രണ്ടാമത് വയനാടും, 9436 കേസുകൾ.  


പിഴയുടെ തോത് ഏറ്റവും കൂടുതലുള്ളത് മലപ്പുറത്താണ്. 20,128 കേസുകൾ റജിസ്റ്റർ ചെയ്യപ്പെട്ട മലപ്പുറത്ത് 13 കോടിയിലധികം രൂപ (13, 90, 21, 500 രൂപ ) ആണ് പിഴ ഇനത്തിൽ ഈടാക്കിയത്. അതേ സമയം 20,125 കേസുകളുള്ള ആലപ്പുഴയിൽ 4,84,57,000, രൂപയും, 20,995 കേസുകൾ റജിസ്റ്റർ ചെയ്യപ്പെട്ട തൃശൂർ സിറ്റിയിൽ 5,94,56,800 രൂപയും, 20,480 കേസുകളുള്ള തൃശൂർ റൂറലിൽ 2,15,23,200 രൂപയുമാണ് പിഴ ഈടാക്കിയത്.
  
ഏറ്റവും കൂടുതൽ പിഴ ഈടാക്കിയ എറണാകുളം സിറ്റിയിൽ (14 കോടിയിലധികം രൂപ) 30,242 കേസുകളുള്ളപ്പോൾ ലോക്ഡൌൺ നിയമ ലംഘനത്തിന്റെ പേരിലുള്ള കേസുകളുടെ കാര്യത്തിൽ ഒന്നാം സ്ഥാനത്തുള്ള തിരുവനന്തപുരം റൂറലിലും രണ്ടാമതുള്ള തിരുവനന്തപുരം സിറ്റിയിലും ഈടാക്കിയ പിഴ യഥാക്രമം ഒമ്പതര കോടിയും(9,63,74,000) നാലര കോടി (4,60,69,500) യുമാണ്.

ലോക്ഡൌൺ നിയന്ത്രണങ്ങൾ നടപ്പിലാക്കിയ കഴിഞ്ഞ വർഷം മാർച്ച് 25 മുതൽ കണക്കാക്കിയാൽ ഒരു മാസം ശരാശരി 6 കോടിയിലധികം രൂപ സംസ്ഥാനത്ത് പോലീസ് പിഴയായി ഈടാക്കിയിട്ടുണ്ട്. പ​ക​ർ​ച്ച​വ്യാ​ധി പ്ര​തി​രോ​ധ നി​യ​മ​പ്ര​കാ​രം വി​വി​ധ വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ്​ പി​ഴ​ ഈടാ​ക്കി​യ​ത്. നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ച്​ വാ​ഹ​ന​ങ്ങ​ളു​മാ​യി പു​റ​ത്തി​റ​ങ്ങു​ക, മാ​സ്​​ക്​ ധ​രി​ക്കാ​തി​രി​ക്കു​ക, അ​നാ​വ​ശ്യ​മാ​യി ഒ​ത്തു​ചേ​രു​ക, സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ക്കു​ക എ​ന്നി​വ​യാ​ണ്​ കൂ​ടു​ത​ലുള്ളത്. പിഴ ഈടാക്കാൻ പൊലീസിന് ക്വോ​ട്ട നി​ശ്ച​യി​ച്ചി​ട്ടുണ്ടെന്നും എ​ന്തെ​ങ്കി​ലും കാ​ര​ണം പ​റ​ഞ്ഞ്​ പി​ഴ​ ഇടാ​ക്കുകയാണെന്നുമുള്ള ആക്ഷേപങ്ങളും ലോക്ക്ഡൌൺ കാലയളവിൽ ഉയർന്നിരുന്നു. 

റജിസ്റ്റർ ചെയ്യപ്പെട്ട കേസുകൾ, ഈടാക്കിയ പിഴ (പോലീസ് ജില്ല അടിസ്ഥാനത്തിൽ)

പോലീസ് ജില്ല അടിസ്ഥാനത്തിൽ ഈടാക്കിയ പിഴ (മാർച്ച് 25, 2021 മുതൽ ജൂലൈ 31 വരെയുള്ള കണക്ക് )

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.