Skip to content Skip to sidebar Skip to footer

ഇന്ത്യയുടെ വളര്‍ച്ചയും മുസ്‌ലിം സമുദായത്തിന്റെ പ്രാതിനിധ്യവും

വിദ്യാഭ്യാസം, തൊഴില്‍, രാഷ്ട്രീയം എന്നീ മേഖലകളില്‍ അടിസ്ഥാനപരമായ പരിഷ്‌കരണങ്ങള്‍ കൊണ്ടുവന്ന് അടിസ്ഥാനതലത്തില്‍ നിന്നും വേണം ഈ അസമത്വ പ്രശ്‍നങ്ങൾ പരിഹരിക്കാന്‍. എല്ലാ മേഖലയിലുമുള്ള അര്‍ഹമായ പ്രാതിനിധ്യം ഇന്ത്യയുടെ വളര്‍ച്ചയിലെ മുസ്‌ലിം സമുദായത്തിന്റെ ക്രിയാത്മകമായ പങ്കിലെ വര്‍ധനവിലേക്ക് നയിക്കും. വിദ്യാഭ്യാസ മേഖലയിലാണ് ഏറ്റവും പ്രാഥമികമായ പരിഷ്‌കരണം നടപ്പാക്കേണ്ടത്.

ഇന്ത്യയുടെ മുഴുവന്‍ ജനസംഖ്യയുടെ 14.2 ശതമാനവുമായി രാജ്യത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മതസമുദായമാണ് മുസ്‌ലിംകൾ. എന്നിരുന്നാലും വിദ്യാഭ്യാസപരമായോ, രാഷ്ട്രീയപരമായോ തൊഴില്‍പരമായോ ഉള്ള സാമൂഹ്യ-ജനസംഖ്യ സൂചികകളും കണക്കുകളും പരിശോധിക്കുമ്പോള്‍ മുസ്‌ലിംകളുടെ ജനസംഖ്യാപരമായ അനുപാതം ഏറെ നിരാശാജനകമാണ് എന്ന് നമുക്ക് കാണാന്‍ സാധിക്കും.

ഏതൊരു സമൂഹത്തിന്റെയും പുരോഗതി അളക്കാനുള്ള യഥാര്‍ഥ അളവുകോല്‍ ആ സമൂഹം അതിലെ ഏറ്റവും ദുര്‍ബലരായ കൂട്ടരെ എങ്ങനെ പരിപാലിക്കുന്നു എന്നതിലാണെന്ന് മഹാത്മ ഗാന്ധി ഒരിക്കല്‍ പറയുന്നുണ്ട്. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം, ഇന്ത്യയിലെ മുസ്‌ലിംകള്‍ വര്‍ഗീയ കലാപങ്ങളുടെയും സംഘര്‍ഷങ്ങളുടെയും ഭീതിയിലും അരക്ഷിതാവസ്ഥയിലുമാണ് നിരന്തരം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ മുസ്‌ലിംകള്‍ക്ക് ശരാശരി കണക്കുപ്രകാരം മറ്റു സമുദായങ്ങളെ അപേക്ഷിച്ച് കുറഞ്ഞ അളവില്‍ മാത്രമേ വരുമാനം ലഭ്യമാവുന്നുള്ളൂ എന്നും അതുവഴി ഇന്ത്യയുടെ വലിയ സാമ്പത്തിക ചിത്രത്തില്‍ നിന്നും അവര്‍ മാറ്റിനിര്‍ത്തപ്പെടുന്നുവെന്നും സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നുണ്ട്. നാഷണല്‍ സാമ്പിൾ സര്‍വേ ഓഫീസിന്റെ കണക്കുപ്രകാരം, 2009-10 കാലയളവില്‍ ഒരു ഹിന്ദു കുടുംബത്തിന്റെ ശരാശരി പ്രതിശീര്‍ഷ മാസ ധനം ചെലവഴിക്കല്‍ 1123 രൂപയായിരുന്നുവെങ്കില്‍ അതേ സമയം ഒരു മുസ്‌ലിം കുടുംബത്തിന്റേത് 980 രൂപ മാത്രമാണെന്ന് ചൂണ്ടികാണിക്കുന്നുണ്ട്.

വിദ്യാഭ്യാസം എന്നത് സാമ്പത്തിക വളര്‍ച്ചയിലേക്കുള്ള ഒരു ഘടകമാണെന്ന് മാത്രമല്ല, അതുപോലെ തന്നെ ശാക്തീകരണത്തിലേക്കും നയിക്കുന്ന കാര്യമാണെന്നത് വ്യക്തമാണ്. ഇന്ത്യയിലെ മുസ്‌ലിംകളിലെ നിരക്ഷരതാ നിരക്ക് ഇന്നും ദേശീയ ശരാശരിയേക്കാളും ഉയര്‍ന്നതാണ്. കൂടുതല്‍ സൂക്ഷ്‌മമായി നോക്കുമ്പോള്‍, മുസ്‌ലിം സ്ത്രീകളുടെ നിരക്ഷരതാ നിരക്ക്, പുരുഷന്മാരെ അപേക്ഷിച്ച് ഉയര്‍ന്ന അളവിലാണ് എന്ന കാര്യം ഏറെ പ്രധാനമാണ്. 2014-15ലെ ഉന്നതവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട അഖിലേന്ത്യ സര്‍വേ പ്രകാരം, ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളിലെ മുഴുവന്‍ വിദ്യാര്‍ഥികളിലെയും വെറും 4.4 ശതമാനം മാത്രമാണ് മുസ്‌ലിംകള്‍. ‘പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ നിര്‍ദ്ദേശത്തില്‍ 2006ല്‍ നടത്തിയ പഠനം പ്രസിദ്ധീകരിച്ചതിന് ശേഷവും ഇന്ത്യന്‍ മുസ്‌ലിംകളുടെ സാഹചര്യങ്ങളെ മനസ്സിലാക്കാനും വ്യക്തമായി പഠിക്കാനുമുള്ള ഗൗരവമായ തലത്തിലുള്ള യാതൊരു ഇടപെടലുകളുമുണ്ടായിട്ടില്ല’ എന്ന് ദി ഇകണോമിസ്റ്റ് പുറത്തിറക്കിയ ഒരു റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.

നിലവിലെ ഭരണകൂടങ്ങളും ഭരണകര്‍ത്താക്കളും ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഏറെ വിദ്വേഷജനകമായ പ്രസ്‌താവനകള്‍ നടത്തുമ്പോള്‍ പോലും വാര്‍ത്താ മാധ്യമങ്ങള്‍ അതിനെ ചര്‍ച്ച ചെയ്യാന്‍ പോലും വിസമ്മതിക്കുന്നുവെന്ന കാര്യം ഏറെ നിരാശാജനകമാണ്. ആള്‍ക്കൂട്ട കൊലകള്‍ക്കെതിരെ കൂടുതല്‍ ശക്തമായ നിയമങ്ങള്‍ കൊണ്ടുവരുന്നതിന് പകരം വര്‍ഗീയമായ ആരോപണങ്ങള്‍ കൊണ്ട് അവയെ നേരിടുന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തമ ഉദാഹരണമാണ്. ഇതുപോലെ തന്നെയാണ് എന്‍.ആര്‍.സി എത്രയും വേഗം നടപ്പിലാക്കും എന്നുപറഞ്ഞ അമിത് ഷായുടെയും കാര്യം. കൂടാതെ അലഹാബാദിനെ പ്രയാഗ് രാജ് എന്ന് പേര് മാറ്റുന്നതും അതോടൊപ്പം പല തരത്തിലുള്ള പ്രദേശങ്ങളുടെയും സ്‌മാരകങ്ങളുടെയും പേര് മാറ്റവും നിലവിലെ ഭരണകൂടങ്ങളുടെ അജണ്ടകളെ വെളിവാക്കുന്നുണ്ട്. ഇത്തരത്തിലുള്ള പേര് മാറ്റങ്ങള്‍ മുസ്‌ലിംകള്‍ക്കിടയില്‍ തങ്ങളുടെ സംസ്‌കാരത്തെയും പാരമ്പര്യത്തെയും നശിപ്പിക്കുകയാണ് എന്ന തരത്തിലുള്ള ഒരു ഭയവും നിറക്കുന്നുണ്ട്. സാമൂഹ്യവും-വര്‍ഗീയവും- മതപരവുമായ സംഘര്‍ഷങ്ങള്‍ വര്‍ധിക്കുന്നതോടെ ഒരു രാജ്യത്തിന്റെ സാമ്പത്തിക വികസനം ഏറെ തകര്‍ച്ചയിലേക്ക് നീങ്ങുംമെന്ന് വിവിധങ്ങളായ പഠനങ്ങള്‍ തെളിയിക്കുന്നുണ്ട്. ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എകണോമിക്‌സ് ആന്റ് പീസ് എന്ന ഓസ്ട്രേലിയ കേന്ദ്രീകരിച്ചുള്ള സംഘടന നടത്തിയ പഠനത്തില്‍ 2016-17 സാമ്പത്തിക വര്‍ഷത്തില്‍ വര്‍ഗീയ-ജാതി സംഘര്‍ഷങ്ങള്‍ കാരണം 1190 ബില്ല്യണ്‍ ഡോളറാണ്  (ഇത് ഏകദേശം ജി.ഡി.പിയുടെ 8 ശതമാനം വരും) സാമ്പത്തിക നഷ്‌ടമായി കണക്കാക്കിയിരിക്കുന്നത്.

മുസ്‌ലിംകളുടെ സാമൂഹിക പദവി വര്‍ധിപ്പിക്കാനും അതുവഴി സമത്വം കൊണ്ടുവരാനുമുള്ള വഴികള്‍

വിദ്യാഭ്യാസം, തൊഴില്‍, രാഷ്ട്രീയം എന്നീ മേഖലകളില്‍ അടിസ്ഥാനപരമായ പരിഷ്‌കരണങ്ങള്‍ കൊണ്ടുവന്ന് അടിസ്ഥാനതലത്തില്‍ നിന്നും വേണം ഈ അസമത്വ പ്രശ്‍നങ്ങൾ പരിഹരിക്കാന്‍. എല്ലാ മേഖലയിലുമുള്ള അര്‍ഹമായ പ്രാതിനിധ്യം ഇന്ത്യയുടെ വളര്‍ച്ചയിലെ മുസ്‌ലിം സമുദായത്തിന്റെ ക്രിയാത്മകമായ പങ്കിലെ വര്‍ധനവിലേക്ക് നയിക്കും. വിദ്യാഭ്യാസ മേഖലയിലാണ് ഏറ്റവും പ്രാഥമികമായ പരിഷ്‌കരണം നടപ്പാക്കേണ്ടത്. മുസ്‌ലിംകളുടെ സാക്ഷരാതാ നിരക്ക് വര്‍ധിപ്പിക്കുക എന്നതാവണം ആദ്യത്തെ ലക്ഷ്യം. വിദ്യാഭ്യാസത്തിന്റെയും സാക്ഷരതയുടെയും വളര്‍ച്ച എത്ര നിര്‍ണ്ണായകമാണെന്ന കാര്യം സംശയാതീതമാണ്. അടിസ്ഥാന വിദ്യാഭ്യാസത്തിന് വേണ്ടി മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ അധികാരികള്‍ പ്രത്യേക പദ്ധതികള്‍ ആരംഭിക്കേണ്ടതുണ്ട്. അതോടൊപ്പം തന്നെ രക്ഷിതാക്കള്‍ക്കിടയിലും കൃത്യമായ ബോധവത്കരണ പരിപാടികളും നടത്തേണ്ടതുണ്ട്. ഉന്നതവിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍, പ്രഫഷണല്‍-മാനേജ്മെന്റ് മേഖലയില്‍ മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക സീറ്റ് സംവരണമേര്‍പ്പെടുത്തിക്കൊണ്ട് പ്രാതിനിധ്യം വര്‍ധിപ്പിക്കേണ്ടതുണ്ട്. അതുവഴി ഡ്രോപ്പ്-ഔട്ട് നിരക്ക് കുറക്കാനും സാധിക്കും.

തൊഴില്‍ മേഖലയിലായിരിക്കണം അടുത്ത കാര്യമായ പരിഷ്‌കരണങ്ങള്‍ നടപ്പിലാക്കേണ്ടത്. ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് സാമ്പത്തിക സ്വാതന്ത്ര്യം അത്യന്താപേക്ഷിതമാണ്. ഒ.ബി.സികള്‍ക്കും ദലിതുകള്‍ക്കും നിലവില്‍ സംവരണമുണ്ട്. മുസ്‌ലിംകളുടെ തൊഴില്‍മേഖലയിലെ പ്രാധാന്യം വര്‍ധിപ്പിക്കുന്നത് രണ്ട് തരത്തിലുള്ള നേട്ടങ്ങള്‍ പ്രദാനം ചെയ്യും. നിലവിലെ തലമുറയെ സാമ്പത്തികമായി പ്രാപ്‌തരാക്കുന്നതോടൊപ്പം വരുന്ന തലമുറക്ക് സാമ്പത്തികവും-സാമൂഹ്യവുമായ മികച്ച അടിത്തറ നല്‍കുന്നതിനും ഇത് സഹായകമാവും. സ്‌കിൽ ഇന്ത്യ പ്രോഗ്രാം പോലെയുള്ള വിവിധ പദ്ധതികളിലൂടെ തൊഴിലധിഷ്‌ഠിത വിദ്യാഭ്യാസവും ഇതുപോലെ മുസ്‌ലിംകളുടെ ഉന്നമനത്തിനായി നടപ്പിലാക്കേണ്ടതുണ്ട്.

രാഷ്ട്രീയ പാര്‍ട്ടികള്‍ മുസ്‌ലിംകളെ കേവലം വോട്ട് ബാങ്ക് എന്ന രീതിയില്‍ പരിഗണിക്കുന്നതിന് പകരം, രാഷ്ട്രീയപരമായ ഇടപെടലുകള്‍ നടത്തുന്നതിന് വേണ്ടി കൂടുതല്‍ പ്രാതിനിധ്യം നല്‍കുകുയും സീറ്റുകള്‍ നല്‍കുകയും വേണം. അതുവഴി നയപരവും-നിയമപരവുമായ തീരുമാനങ്ങളെടുക്കുന്നതില്‍ മുസ്‌ലിം സമുദായത്തിന് അര്‍ഹമായ പ്രാതിനിധ്യം ലഭിക്കുന്നതിലേക്ക് കാര്യങ്ങളെത്തും. ക്വാര്‍ട്സ് ഇന്ത്യയുടെ കണക്കുപ്രകാരം, ലോക്‌സഭയില്‍ മുസ്‌ലിംകളുടെ എണ്ണം എല്ലാ കാലത്തും അര്‍ഹമായ പ്രാതിനിധ്യത്തിലും താഴെയായിരുന്നു. എന്നിരുന്നാലും 2014ല്‍ ഇത് അര നൂറ്റാണ്ടിലെ ഏറ്റവും കുറഞ്ഞ എണ്ണമായിരുന്നു. 1980ല്‍ 10 ശതമാനമായിരുന്നു മുസ്‌ലിം പ്രാതിനിധ്യമെങ്കില്‍ 2014 ആയപ്പോഴേക്കും അതുവെറും 4 ശതമാനത്തിലേക്ക് കൂപ്പുകൂത്തുകയുണ്ടായി.

വാര്‍ത്ത-ടി.വി മാധ്യമങ്ങളും അവരുടേതായ പങ്ക് ഈ വികസനത്തില്‍ വഹിക്കേണ്ടതുണ്ട്. മുസ്‌ലിംകളുടെ അര്‍ഹമായ അവകാശങ്ങളെകുറിച്ചും അവര്‍ നേരിടുന്ന വിവേചനങ്ങളെകുറിച്ചും പ്രാതിനിധ്യത്തിലെ പ്രശ്‍നങ്ങളെകുറിച്ചുമുള്ള ചര്‍ച്ചകള്‍ നിരന്തരം ഉണ്ടാവേണ്ടതുണ്ട്. ഇത് പൊതുസമൂഹത്തിന് ഇത്തരം വിഷയങ്ങളില്‍ കൂടുതല്‍ ധാരണ നല്‍കുകയും അതുവഴി പൊതുജനാഭിപ്രായം രൂപപ്പെടുന്നതിലേക്ക് നയിക്കുകയും ചെയ്യും. ഇന്നലെകളുടെ ചരിത്രത്തെ ആര്‍ക്കും മാറ്റാനാവില്ലെങ്കിലും ഭാവിയുടെ ചിത്രത്തെ നമുക്ക് മാറ്റാന്‍ വേണ്ടി പ്രയത്നിക്കാനാവും. അതുകൊണ്ട് തന്നെ ഇന്ത്യ 5 ട്രില്യണ്‍ ഡോളർ എന്ന സാമ്പത്തിക വളര്‍ച്ചയിലേക്ക് മുന്നേറുമ്പോള്‍, സമൂഹത്തിലെ ദുര്‍ബലരായ ജനവിഭാഗങ്ങള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യത്തോടെയും അവരുടെ സഹായത്തോടെയും രാജ്യത്തിന് മുന്നേറാന്‍ സാധിക്കേണ്ടതുണ്ട്.

Source :

  1. https://countercurrents.org/2020/12/need-to-uplift-muslims-for-inclusive-growth/
Thumbnail

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.