Skip to content Skip to sidebar Skip to footer

നരേന്ദ്രൻ കമ്മീഷൻ റിപ്പോർട്ടും പാക്കേജ് എന്ന വഞ്ചനയും

നരേന്ദ്രന്‍ കമീഷന്‍ കണ്ടെത്തിയ ബാക് ലോഗ് നികത്താനായി ഒരു നടപടിയും എടുക്കാതെ രക്ഷപ്പെടാന്‍ സര്‍ക്കാരിനെ സഹായിക്കുകയാണ് വാസ്തവത്തില്‍ സംവരണ പാക്കേജ് ചെയ്തത്. ഇങ്ങനെ ഒരു പാക്കേജ് നടപ്പിലാക്കിയപ്പോൾ ഒരു ക്ലെയിമും ഉന്നയിക്കാതെ മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ഉന്നത വിദ്യാഭ്യാസ സംവരണം ഏർപ്പെടുത്തുകയും ചെയ്തു. അതോടെ മുന്നാക്ക സംവരണത്തിന് കേരളത്തിൽ തുടക്കം കുറിച്ചു. അവധാനതയും ആലോചനയുമില്ലാതെ ഒത്തു തീർപ്പു ഫോർമുലകളിൽ വഴങ്ങിയതിൻറെ വലിയ ദുരന്തം അവിടെ ആരംഭിക്കുകയായിരുന്നു.

കേരളത്തിലെ സംവരണ വിവാദവും സച്ചാർ – പാലോളി കമ്മിറ്റിയും; ഒരു സമഗ്ര വിശകലനം എന്ന ലേഖനത്തിൻ്റെ നാലാം ഭാഗം)

കേരളത്തിലെ സംവരണ ചരിത്രം നരേന്ദ്രൻ കമ്മീഷൻ റിപ്പോർട്ടും ആ റിപ്പോർട്ട് നടപ്പാക്കാനെന്ന വ്യാജേനെ സൃഷ്ടിച്ച പാക്കേജും ചർച്ച ചെയ്യാതെ പൂർത്തിയാകില്ല. കേരള സംസ്ഥാന സര്‍വീസ്, പൊതുമേഖലാ സ്ഥാപനങ്ങള്‍, ഓട്ടോണമസ് സ്ഥാപനങ്ങള്‍, യൂണിവേഴ്‌സിറ്റികള്‍ എന്നിവിടങ്ങളിലെ പിന്നാക്ക സമുദായ പ്രാതിനിധ്യത്തെക്കുറിച്ചു പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി ജസ്റ്റിസ് കെ.കെ നരേന്ദ്രന്റെ നേതൃത്വത്തിലുള്ള കമ്മീഷന്‍ നിയമിക്കപ്പെട്ടത് 2000 ഫെബ്രുവരി 11നാണ്. 2001 നവംബര്‍ 9ന് കമീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. റിപ്പോര്‍ട്ടനുസരിച്ച് സര്‍വീസില്‍ ഏറ്റവുമധികം നഷ്ടം സംഭവിച്ചിരുന്നത് മുസ്‌ലിങ്ങള്‍ക്കായിരുന്നു; 7383 തസ്തികകളുടെ കുറവാണുണ്ടായിരുന്നത്.

ലത്തീന്‍ കത്തോലിക്കര്‍ക്ക് 4370, നാടാര്‍ക്ക് 2614, ദലിത് ക്രൈസ്തവര്‍ക്ക് 2290, ധീവരര്‍ക്ക് 1250, മറ്റ് ഒ.ബി.സി കള്‍ക്ക് 460, വിശ്വകര്‍മജര്‍ക്ക് 147 എന്നിങ്ങനെയായിരുന്നു കമീഷന്‍ കണക്കാക്കിയ നഷ്ടം. ഈഴവര്‍ക്ക് കേവലം അഞ്ച് തസ്തികകളുടെ കുറവാണുണ്ടായിരുന്നത്. ഓരോ പിന്നാക്ക വിഭാഗവും നേടിയിട്ടുള്ള തസ്തികകള്‍ അവരുടെ സംവരണ ക്വാട്ടയോടു താരതമ്യപ്പെടുത്തുമ്പോള്‍ വരുന്ന എണ്ണക്കുറവാണ് ഈ ബാക് ലോഗ് ആയി കണക്കാക്കിയിട്ടുള്ളത്. യഥാർത്ഥത്തിൽ ജനറൽ മെറിറ്റിൽ വന്നവരുടെ എണ്ണം വേർതിരിച്ചാൽ ബാക്ക് ലോഗ് ഇതിലും ഏറെയാണ്. എങ്ങിനെയാണ് ഈ ബാക്ക് ലോഗ് വരുന്നത്? പലരും കരുതുന്നത് എൻ.സി.എ കാരമാണ് എന്നത്രെ! സംവരണ സീറ്റുകള്‍ നികത്താന്‍ അതതു സംവരണ സമുദായ ഉദ്യോഗാര്‍ഥി റാങ്ക് ലിസ്റ്റില്‍ ഇല്ലാതെ വരുന്ന സാഹചര്യമാണ് നോ കാന്‍ഡിഡേറ്റ് അവൈലബ്ള്‍(എന്‍.സി.എ). ഈഴവ, മുസ്‌ലിം, ലത്തീന്‍ കത്തോലിക്കര്‍, ധീവര, വിശ്വകര്‍മ, നാടാര്‍ മുതലായവരുള്‍പ്പെട്ട ഒ.ബി.സി. സംവരണ സീറ്റുകളുടെ കാര്യത്തിൽ, ഇതിലേതെങ്കിലും ഒരു സമുദായത്തിലെ ഉദ്യോഗാർത്ഥിയെ ലഭ്യമായില്ലെങ്കിൽ റൊട്ടേഷന്‍ ചാര്‍ട്ടില്‍ അടുത്തതായി വരുന്ന മറ്റൊരു ഒ.ബി.സി. ഉദ്യോഗാര്‍ഥിക്കു നല്‍കും. ഉദാഹരണത്തിന് ഒരു പോസ്റ്റിൽ ഈഴവ വിദ്യാർത്ഥി റാങ്ക് ലിസ്റ്റിലില്ലെങ്കിൽ അത് മുസ്ലിമിന് നൽകും. മുസ്ലിമില്ലെങ്കിൽ തൊട്ടടുത്ത ഒ.ബി.സി. ഉദ്യോഗാര്‍ത്ഥിയ ആവാം. ഒ.ബി.സി ഉദ്യോഗാർത്ഥികൾ ലഭ്യമായില്ലെങ്കിൽ അത് ജനറൽ വിഭാഗത്തിന് നൽകും. ഇത് കേരളാ സർവ്വീസ് റൂൾസിലെ 15(എ) പ്രകാരമായിരുന്നു.

കമ്മീഷനെ നിയമിക്കുമ്പോൾ ഇടതു സർക്കാരായിരുന്നു ഭരണത്തിലുണ്ടായിരുന്നത്. എന്നാൽ റിപ്പോർട്ട് സമർപ്പിക്കുമ്പോൾ ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സർക്കാരാണ് ഭരിച്ചിരുന്നത്. നരേന്ദ്രന്‍ കമീഷന്‍ റിപ്പോർട്ട് വന്ന ശേഷം കമ്മീഷൻ കണ്ടെത്തിയ ബാക് ലോഗ് നികത്തുവാന്‍ സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ് നടത്തണം എന്ന ആവശ്യം മുസ്‌ലിം-ലത്തീന്‍ കത്തോലിക്ക സംഘടനകള്‍ ഉയര്‍ത്തിയപ്പോള്‍ എസ്.എന്‍.ഡി.പി യോഗമുള്‍പ്പെടെയുള്ളവര്‍ എതിര്‍പ്പുമായി രംഗത്തു വന്നു. സവർണ്ണ വിഭാഗങ്ങളും ശക്തമായ എതിർപ്പുയർത്തി. അതോടെ ബാക് ലോഗ് നികത്തല്‍ നടപ്പുള്ള കാര്യമല്ലെന്നു സർക്കാർ തീർച്ചപ്പെടുത്തി. 2006 ൽ ഒത്തുതീര്‍പ്പ് ഫോര്‍മുലയായി കൊണ്ടുവന്ന പാക്കേജിൽ അവതരിച്ചതാണ് 15 (എ) നിയമത്തിന്റെ ഭേദഗതി. ആദ്യകാലങ്ങളിൽ സ്കൂൾ ഡ്രോപ്പൌട്ടും സാമൂഹ്യ വിന്നാക്കാവസ്ഥയും മൂലം യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ സംവരണീയരുടെ ഇടയിൽ കുറവായിരുന്നതാകാം ഇതിന് കാരണം. എന്നിരിക്കിലും പി.എസ്.സി റൊട്ടേഷൻ സമ്പദായത്തിൻ്റെ ന്യൂനതയാണ് ഈ ബാക്ക് ലോഗിന് മറ്റൊരു പ്രധാന കാരണം. 

നരേന്ദ്രൻ കമ്മീഷൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട് ഉയർന്ന പ്രാധപ്പെട്ട രണ്ടാമത്തെ ആവശ്യം 20 വീതമുള്ള റൊട്ടേഷൻ അവസാനിപ്പിക്കുകയും, 100 വീതമുള്ള റൊട്ടേഷൻ സംവിധാനം ആരംഭിക്കുകയോ, ഒഴിവുവരുന്ന തസ്തികകൾ ഒറ്റ ക്വാട്ടയായി കണക്കാക്കി ജനറൽ- സംവരണ ക്വാട്ടകൾ നിശ്ചയിക്കുകയോ ചെയ്യുക എന്നതായിരുന്നു. 2006ൽ യു.ഡി.എഫ് സർക്കാരിൻ്റെ അവസാന കാലത്താണ് ശക്തമായ സമരങ്ങളുടെ ഫലമായി നരേന്ദ്രൻ കമ്മീഷനുമായി ബന്ധപ്പെട്ട് ‘പാക്കേജ്’ എന്ന പേരിൽ ഒരു ഒത്തു തീർപ്പ് ഫോർമുല അംഗീകരിച്ചത്. നിർഭാഗ്യവശാൽ പ്രധാനമായി ഉന്നയിക്കപ്പെട്ട സ്പെഷ്യൽ റിക്രൂട്ട്മെൻ്റ് ആ ഫോർമുലയിൽ ഇല്ലായിരുന്നു. അതുപോലെ റോട്ടേഷൻ സമ്പദായത്തിലെ മാറ്റവും ഇല്ലാതെ വന്നു. പകരം ഉണ്ടാക്കിയ തട്ടിക്കൂട്ട് പാക്കേജ് പിൽകാലത്ത് മുസ്‌ലിം സമുദായത്തിന് കൂടുതൽ നഷ്ടം സംഭവിക്കാൻ ഇടയാക്കുന്നതായിരുന്നു. 15(എ) യിലെ ഭേദഗതിയായിരുന്നു പ്രധാന കാരണം.

സംവരണതത്വമനുസരിച്ച് പ്രത്യേക സമുദായത്തില്‍ നിന്നോ സമുദായങ്ങളുടെ ഗ്രൂപ്പില്‍നിന്നോ അനുയോജ്യനായ ഉദ്യോഗാര്‍ഥിയെ സെലക്ഷനു ലഭ്യമല്ലാത്തപക്ഷം ആ ഒഴിവ് നികത്താതെ സൂക്ഷിക്കേണ്ടതും ആ സെലക്ഷന്‍ വര്‍ഷത്തേക്ക് ആ സമുദായത്തിനോ ആ സമുദായങ്ങളുടെ ഗ്രൂപ്പിനോ പ്രത്യേകമായി വിജ്ഞാപനം ചെയ്യേണ്ടതും ആ സമുദായത്തില്‍നിന്നോ സമുദായ ഗ്രൂപ്പില്‍നിന്നോ മാത്രം നേരിട്ടുള്ള റിക്രൂട്ട്‌മെന്റ് വഴി നികത്തേണ്ടതുമാണ്. രണ്ടു പ്രാവശ്യത്തില്‍ കുറയാത്ത പുനര്‍ വിജ്ഞാപനത്തിനുശേഷവും ബന്ധപ്പെട്ട സമുദായത്തില്‍ നിന്നോ സമുദായങ്ങളുടെ ഗ്രൂ പ്പില്‍നിന്നോ അനുയോജ്യനായ ഉദ്യോഗാര്‍ഥി ലഭ്യമല്ലാത്തപക്ഷം ലഭ്യമായ മറ്റു പിന്നാക്ക വിഭാഗങ്ങളിലെ ഉദ്യോഗാര്‍ഥികളില്‍നിന്നു സെലക്ഷന്‍ നടത്തേണ്ടതാണ് എന്നതാണ് കൊണ്ടുവന്ന ഭേഗദതി. എന്നാൽ 2006 കാലത്തൊക്കെ മുസ്ലിംകളടക്കമുള്ള സംവരണ സമുദായങ്ങളിൽ നിന്ന് ഉദ്യോഗാർത്ഥികളില്ലാത്ത അവസ്ഥ ഉണ്ടാകാറില്ല. 

ഉറുദു/അറബി അധ്യാപകരുടെ നിയമനങ്ങളില്‍ മുസ്ലിംകളല്ലാത്ത ഒ.ബി.സി വിഭാഗങ്ങളുടെ കുറവ് മിക്കപ്പോഴും ഉണ്ടാകാറുണ്ട്. ഈ ഭേദഗതി വന്നതോടെ അറബിഭാഷയില്‍ ഉയര്‍ന്ന യോഗ്യത ആവശ്യമുള്ള കോളജ് ലക്ചറര്‍, ഹയര്‍ സെക്കന്‍ഡറി ഹൈസ്‌കൂള്‍ അധ്യാപക തസ്തികകൾ വർഷങ്ങളോളം ഒഴിഞ്ഞ് കിടക്കാൻ തുടങ്ങി. യോഗ്യരായ മറ്റു സംവരണ സമുദായ ഉദ്യോഗസ്ഥരെ ലഭിച്ചില്ലെങ്കില്‍ എന്‍.സി.എ (നോണ്‍ കാന്‍ഡി ഡേറ്റ് അവെയ്‌ലബിള്‍) ആയി പരിഗണിച്ച് രണ്ടില്‍ കുറയാത്ത വിജ്ഞാപനമിറക്കി ഉദ്യോഗാര്‍ഥികളെ കിട്ടാനില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് പി.എസ്.സി മുസ്‌ലിംകളെ ഈ തസ്തികകളില്‍ നിയമിക്കുന്നത്. ഓരോ വിജ്ഞാപനമിറക്കുന്നതിനും പി.എസ്.സി മൂന്നു മുതല്‍ അഞ്ചു വരെ വര്‍ഷമെടുക്കും. കോളജ് ലക്ചറര്‍ നിയമനത്തിന് അഞ്ച് തവണയും ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപക നിയമനത്തിന് എട്ടുതവണയും ഹൈസ്‌കൂള്‍ അധ്യാപക നിയമനത്തിന് മൂന്നും തവണ വിജ്ഞാപനം ഇറക്കിയിട്ടും യോഗ്യരായ എസ്.സി.എസ്ടി സമുദായത്തില്‍പെട്ടവരെ ലഭിച്ചിട്ടില്ല.

കോളജുകളിലും സ്‌കൂളുകളിലും തസ്തികകള്‍ നികത്താത്തതിനാല്‍ അറബി ഭാഷാധ്യാപനം തടസ്സപ്പെടുന്ന അവസ്ഥയാണിപ്പോൾ. ചട്ടം 15(എ)യില്‍ ഭേദഗതി എന്നത് മധുരത്തിൽ പൊതിഞ്ഞ കെണിയായിരുന്നു. ഈ കെണിയിൽ പിന്നാക്ക സമുദായ സംഘടനകൾ, പ്രത്യേകിച്ച് മുസ്‌ലിം സംഘടനകൾ ചെന്ന് കയറുകയായിരുന്നു.

നരേന്ദ്രന്‍ കമീഷന്‍ കണ്ടെത്തിയ ബാക് ലോഗ് നികത്താനായി ഒരു നടപടിയും എടുക്കാതെ രക്ഷപ്പെടാന്‍ സര്‍ക്കാരിനെ സഹായിക്കുകയാണ് വാസ്തവത്തില്‍ സംവരണ പാക്കേജ് ചെയ്തത്. ഇങ്ങനെ ഒരു പാക്കേജ് നടപ്പിലാക്കിയപ്പോൾ ഒരു ക്ലെയിമും ഉന്നയിക്കാതെ മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ഉന്നത വിദ്യാഭ്യാസ സംവരണം ഏർപ്പെടുത്തുകയും ചെയ്തു. അതോടെ മുന്നാക്ക സംവരണത്തിന് കേരളത്തിൽ തുടക്കം കുറിച്ചു. അവധാനതയും ആലോചനയുമില്ലാതെ ഒത്തു തീർപ്പു ഫോർമുലകളിൽ വഴങ്ങിയതിന്റെ വലിയ ദുരന്തം അവിടെ ആരംഭിക്കുകയായിരുന്നു.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.