Skip to content Skip to sidebar Skip to footer

പിന്നാക്ക സംവരണത്തെ അട്ടിമറിക്കുന്ന മുന്നാക്ക തന്ത്രങ്ങൾ

ഇ.ഡബ്ല്യു.എസ് റിസർവ്വേഷനിലൂടെ ദലിത്-ഒ.ബി.സി വിഭാഗങ്ങളുടെ ക്വാട്ട കുറയില്ല എന്നത് ശുദ്ധ അസംബന്ധമാണ്. നേരത്തേ തന്നെ മെറിറ്റ് അട്ടിമറിക്കപ്പെട്ട് തങ്ങളുടെ സംവരണ ക്വാട്ട പോലും ബാക്ക് ലോഗിലുള്ള പിന്നാക്ക വിഭാഗങ്ങൾക്ക് ജനറൽ കാറ്റഗറിയിൽ കോംപിറ്റ് ചെയ്യാനുള്ള അവസരമാണ് നഷ്ടപ്പെടുന്നത്. പരമാവധി പത്തു ശതമാനം വരെ എന്നതിൻ്റെ ഏറ്റവും ഉയർന്ന അവസ്ഥയിൽ തന്നെയാണ് കേരളത്തിൽ ഇ.ഡബ്ല്യു.എസ് റിസർവ്വേഷൻ കൊണ്ടു വന്നത്. കേരളത്തിലെ മുന്നാക്കക്കാരുടെ പിന്നാക്കവസ്ഥ എത്രെയന്ന് ഒരു സർവ്വേയും കണക്കെടുപ്പും സർക്കാർ നടത്തിയിട്ടില്ല. പിന്നെങ്ങനെയാണ് പത്ത് ശതമാനം തന്നെയാണ് അവരുടെ പിന്നാക്കാവസ്ഥ എന്ന സ്ഥിതിയിലേക്ക് സർക്കാരെത്തിയത്?

കേരളത്തിലെ സംവരണ വിവാദവും സച്ചാർ – പാലോളി കമ്മിറ്റിയും; ഒരു സമഗ്ര വിശകലനം എന്ന ലേഖനത്തിൻ്റെ അഞ്ചാം ഭാഗം

സർക്കാർ ജോലികളിലും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും പരമാവധി പത്തു ശതമാനം വരെ മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാർക്ക് (EWS) സംവരണം നടപ്പാക്കാനുള്ള ഭരണഘടനാ ഭേദഗതി ബില്ലിന് രാഷ്‌ട്രപതി അംഗീകാരം നൽകിയത് 2019 ജനുവരി 13 നാണ്. ഏറെ വൈകാതെ തന്നെ കേരളത്തിലെ സർക്കാർ സർവ്വീസുകളിലും ഉന്നത വിദ്യാഭ്യാസ രംഗത്തും ഇ.ഡബ്ല്യു.എസിന് സംവരണം ഏർപ്പെടുത്തിക്കൊണ്ട് ഉത്തരവായി. സാമൂഹ്യ നീതിയെ സംബന്ധിച്ചിടത്തോളവും ഭരണഘടന ഉയർത്തിപ്പിടിക്കുന്ന തുല്യതയുമായി ബന്ധപ്പെട്ടും ഏറെ പ്രതിലോമകരവും നവോത്ഥാന സംരഭങ്ങളെ പല്ലിളിച്ചുകാട്ടുന്നതുമാണ് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഈ നീക്കം. ഇത് ഏതെങ്കിലും വിഭാഗങ്ങൾക്ക് സാമൂഹ്യനീതി ഉറപ്പാക്കാനല്ല. കാലങ്ങളായി ഭരണ തലങ്ങളിൽ ബഹുഭൂരിപക്ഷവും കരസ്ഥമാക്കി വച്ചിരിക്കുന്ന ജനസംഖ്യയിലെ ന്യൂനാൽ ന്യൂനപക്ഷമായ സവർണ്ണ വിഭാഗങ്ങളുടെ അധികാര പങ്കാളിത്തം ഇനിയും വർധിപ്പിക്കാനും ചരിത്രപരമായ കാരണങ്ങളാൽ ഏറെ പുറകിൽ നിർത്തപ്പെട്ട, ചാതുർ വർണ്യ ജാതിശ്രേണിയിൽ പിന്നിലായിപ്പോയ ദലിത്-പിന്നാക്ക ജനവിഭാഗങ്ങളെയും സാമൂഹ്യ പിന്നാക്കാവസ്ഥയിലുള്ള മുസ്‌ലിം സമൂഹത്തെയും അധികാര വിഭവ പങ്കാളിത്തത്തിൽ നിന്ന് ആട്ടിയകറ്റാനുമുള്ള ഗൂഢതന്ത്രം മാത്രമാണ്. 

കേരളത്തെ സംബന്ധിച്ചിടത്തോളം ദേവസ്വം നിയമനങ്ങളിൽ നേരത്തേ തന്നെ സവർണ്ണ സംവരണം ഇടതു സർക്കാർ കൊണ്ടുവരികയും രാജ്യമാകെ സവർണ്ണ സംവരണം കൊണ്ടുവന്നു കാണിക്കാമോ എന്ന് സംഘ് പരിവാർ സർക്കാരിനെ ഇടതു നേതാക്കൾ തന്നെ വെല്ലു വിളിക്കുകയും ചെയ്തിട്ടുണ്ട്. കേന്ദ്രത്തിലെ ഭേദഗതി വന്നതോടെ വളരെ വേഗത്തിൽ തന്നെ ഇ.ഡബ്ല്യു.എസ് സംവരണം എന്ന ഓമനപ്പേരിലെ സവർണ്ണ സംവരണം കേരളം നടപ്പാക്കി. 2020 ഫെബ്രുവരി 12 ന് ഇ.ഡബ്ല്യു.എസ് റിസർവ്വേഷൻ ഉത്തരവ് ഇറങ്ങുമ്പോൾ ഇന്ത്യയിൽ ഉത്തർപ്രദേശിലും ഗുജറാത്തിലും മാത്രമാണ് ഇത് നടപ്പാക്കിയത്. ഉത്തർപ്രദേശിൻ്റെയും ഗുജറാത്തിൻ്റെയും രാഷ്ട്രീയ സ്വഭാവം എന്താണെന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കേരളം അതിനോടൊപ്പമാകാൻ പാടില്ലല്ലോ. 

ഒറ്റപ്പെട്ട ചില കേന്ദ്രങ്ങളിൽ നിന്നല്ലാതെ കാര്യമായ എതിർപ്പൊന്നും ഇ.ഡബ്ല്യു.എസ് റിസർവ്വേഷൻ സംബന്ധിച്ച് കേരളത്തിലുണ്ടായില്ല. പല സംവരണ സമുദായങ്ങളും തങ്ങളുടെ ക്വാട്ട നഷ്ടപ്പെടാത്തതിനാൽ ഇ.ഡബ്ല്യു.എസിനെ എതിർക്കേണ്ടതില്ല എന്ന ഒത്തുതീർപ്പ് നിലപാടിലാണ് എത്തപ്പെട്ടത്. കേരള സർക്കാർ സംസ്ഥാനത്ത് ഇ.ഡബ്ല്യു.എസ് റിസർവ്വേഷൻ ഏർപ്പെടുത്തുന്നതിനുള്ള മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ ഒരു കമീഷനെ 2019 മാർച്ചിൽ തന്നെ നിയോഗിച്ചിരുന്നു. 

റിട്ട. ജഡ്ജി കെ ശശിധരൻനായർ ചെയർമാനും അഡ്വ. രാജഗോപാലൻനായർ അംഗവുമായ കമീഷൻ സംവരണത്തിനുള്ള മാനദണ്ഡങ്ങൾ ശുപാർശ ചെയ്തു. കുടുംബവരുമാന പരിധി നാല്‌ ലക്ഷം രൂപയാണ് ഇ.ഡബ്ല്യു.എസിൻ്റെ പരിധി. കുടുംബത്തിന്റെ മൊത്തം വസ്തു പഞ്ചായത്തിൽ 2.5 ഏക്കറും മുനിസിപ്പാലിറ്റിയിൽ 78 സെന്റും കോർപറേഷനിൽ 50 സെന്റും കവിയരുതെന്നും നിർദേശിച്ചു. ഇത് അംഗീകരിച്ച് 2020 ഫെബ്രുവരി 12ന് സർക്കാർ ഉത്തരവിറക്കി. അതുപ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടപ്പാക്കാൻ യൂണിവേഴ്സിറ്റികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ നിർദേശം നൽകി. നിയമനങ്ങളിൽ സാമ്പത്തിക സംവരണം നടപ്പാക്കാൻ കേരള സർവീസ് റൂളും കേരള സ്റ്റേറ്റ് സബോർഡിനേറ്റ് സർവീസ് റൂളും ഭേദഗതി ചെയ്യാനുള്ള തീരുമാനവും അതിവേഗം എടുത്തു. ഉദ്യോഗനിയമനത്തിലെ സാമ്പത്തിക സംവരണത്തിനുള്ള വിജ്ഞാപനം 2020 ഒക്ടോബർ 23ന് കേരള സർക്കാർ പുറപ്പെടുവിച്ചത്. ഇതിനിടയിൽ മുന്നാക്കക്കാരിലെ പിന്നാക്കാവസ്ഥ എത്രെയെന്നത് നിർണ്ണയിക്കാൻ ഒരു പഠനം പോലും സർക്കാർ നടത്താതെ പരമാവധി 10 ശതമാനം എന്നതിൻറെ ഉയർന്ന തോത് തന്നെയെടുത്തു.

ഇ.ഡബ്ല്യു.എസ് റിസർവ്വേഷനിലൂടെ ദലിത്-ഒ.ബി.സി വിഭാഗങ്ങളുടെ ക്വാട്ട കുറയില്ല എന്നത് ശുദ്ധ അസംബന്ധമാണ്. നേരത്തേ തന്നെ മെറിറ്റ് അട്ടിമറിക്കപ്പെട്ട് തങ്ങളുടെ സംവരണ ക്വാട്ട പോലും ബാക്ക് ലോഗിലുള്ള പിന്നാക്ക വിഭാഗങ്ങൾക്ക് ജനറൽ കാറ്റഗറിയിൽ കോംപിറ്റ് ചെയ്യാനുള്ള അവസരമാണ് നഷ്ടപ്പെടുന്നത്. പരമാവധി പത്തു ശതമാനം വരെ എന്നതിൻ്റെ ഏറ്റവും ഉയർന്ന അവസ്ഥയിൽ തന്നെയാണ് കേരളത്തിൽ ഇ.ഡബ്ല്യു.എസ് റിസർവ്വേഷൻ കൊണ്ടു വന്നത്. കേരളത്തിലെ മുന്നാക്കക്കാരുടെ പിന്നാക്കവസ്ഥ എത്രെയന്ന് ഒരു സർവ്വേയും കണക്കെടുപ്പും സർക്കാർ നടത്തിയിട്ടില്ല. പിന്നെങ്ങനെയാണ് പത്ത് ശതമാനം തന്നെയാണ് അവരുടെ പിന്നാക്കാവസ്ഥ എന്ന സ്ഥിതിയിലേക്ക് സർക്കാരെത്തിയത്?

പിന്നാക്കക്കാരുടെ എന്തെല്ലാം അവസരങ്ങളാണ് ഇ.ഡബ്ല്യു.എസ് റിസർവ്വേഷൻ വഴി നഷ്ടപ്പെട്ടത് എന്നറിയാൻ ഉന്നത വിദ്യാഭ്യാസ മേഖലയിലെ സംവരണക്കണക്കുകൾ പരിശോധിച്ചാൽ ബോധ്യമാകും. മെഡിക്കൽ പി.ജിക്ക് മുസ്ലിം റിസർവേഷൻ രണ്ട് ശതമാനവും ഈഴവ റിസർവേഷൻ മൂന്ന് ശതമാനവും ലത്തീൻ-പരിവർത്തിത ക്രൈസ്തവ-മറ്റ് പിന്നാക്ക ക്രൈസ്തവ വിഭാഗങ്ങൾക്ക് ഒരു ശതാമനവും മറ്റ് 65 ൽ അധികം വരുന്ന ഒ.ബി.സി വിഭാഗങ്ങൾക്കെല്ലാം കൂടി മൂന്ന് ശതമാനവും അടക്കം ആകെ പിന്നാക്ക സംവരണം ഒമ്പത് ശതമാനം മാത്രമായിരിക്കെ ഇ.ഡബ്ല്യു.എസ് സംവരണം പത്ത് ശതമാനമാണ്. ജനറൽ മെറിറ്റിൽ അപൂർവ്വമായി മാത്രം പ്രവേശനം ലഭിക്കുന്ന പിന്നാക്കക്കാരുടെ അവസരം കൂടി തട്ടിയെടുക്കുന്നതാണ് ഇത്. ആകെ മെഡിക്കല്‍ പി.ജി സീറ്റുകളുടെ എണ്ണം 849 ആണ്. ഇതില്‍ 427 സീറ്റുകള്‍ മെറിറ്റില്‍ പെടുന്നതാണ്. ഈഴവര്‍ക്ക് 3 ശതമാനമാണ് നല്‍കിയിരിക്കുന്നത് (13 സീറ്റ്), മുസ്‌ലിം: രണ്ട് ശതമാനം (9 സീറ്റ്), ലത്തീന്‍: ഒരു ശതമാനം, പിന്നാക്ക ഹിന്ദു: ഒരു ശതമാനം എന്നിങ്ങനെയാണ് കണക്ക്. എന്നാല്‍ സവർണ്ണ സംവരണമായ (ഇ.ഡബ്ല്യു.എസ്) 10 ശതമാനം വരുമ്പോള്‍ മുന്നാക്ക വിഭാഗക്കാര്‍ക്ക് മാത്രം 30 സീറ്റുകളാണ് അനുവദിക്കപ്പെടുക. അതായത് ആകെ ഒ.ബി.സി സീറ്റുകള്‍ ഉള്ളതിനെക്കാള്‍ കൂടുതല്‍ സീറ്റുകള്‍ സവർണ്ണ സംവരണത്തില്‍ പെടുന്നവര്‍ക്ക് മാത്രം ലഭിക്കും. 30 ശതമാനം ഒ.ബിസി സംവരണം നൽകണമെന്ന പിന്നാക്ക കമ്മീഷൻ ശിപാർശ കേരള സർക്കാർ തള്ളുകയാണ് ചെയ്തത്.

കഴിഞ്ഞ വര്‍ഷത്തെ എം.ബി.ബി.എസ് പ്രവേശനത്തില്‍ ജനറല്‍ ക്വാട്ടയുടെ അവസാന റാങ്ക് 933 ആണ്. ഈഴവരുടെ അവസാന റാങ്ക്-1654, മുസ്‌ലിം- 1417, പിന്നാക്ക ഹിന്ദു- 1771, ലത്തീന്‍ കത്തോലിക്ക-1943 എന്നിങ്ങനെയാണെങ്കില്‍ മുന്നാക്ക വിഭാഗത്തില്‍ 8416 ആണ് അവസാന റാങ്ക്. അതായത് ഒ.ബി.സി കാറ്റഗറിക്ക് ഉള്ളതിനെക്കാള്‍ താഴ്ന്ന റാങ്കിലാണ് മുന്നാക്ക വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥിയുടെ റാങ്ക് കഴിഞ്ഞ വർഷത്തെ പ്ലസ് വണ്‍ പ്രവേശനം പരശോധിച്ചാലും ഈ വ്യത്യാസം കാണാം. പ്ലസ് വണിന് നീക്കി വെച്ച ആകെ സീറ്റുകള്‍ 162,815 ആണ്. ഇതില്‍ ആകെ സീറ്റിന്റെ പത്ത് ശതമാനമാണ് മുന്നാക്ക സംവരണം.

ഈഴവര്‍ക്ക് നീക്കി വെച്ചിരിക്കുന്നത് 9 ശതമാനം സീറ്റുകളാണ്. അതായത് 13,00,2 സീറ്റുകള്‍. മുസ്ലിം സംവരണം 8 ശതമാനമാണ്. അനുവദിക്കപ്പെട്ടിരിക്കുന്ന സീറ്റുകളുടെ എണ്ണം 11,31,3 ആണ്. എന്നാല്‍ മുന്നാക്ക സംവരണത്തിലേക്ക് വരുമ്പോള്‍ 16,71,1 സീറ്റുകളാണ് മാറ്റി വെച്ചിട്ടുള്ളത്.

ആകെ അനുവദിക്കപ്പെട്ട സീറ്റുകളായ 162,815 ന്റെ പത്ത് ശതമാനമാണ് സാമ്പത്തിക സംവരണമായി അനുവദിച്ചിട്ടുള്ളത്. അതായത് ആകെ സീറ്റുകളുടെ പത്ത് ശതമാനം നല്‍കിയാല്‍ തന്നെ അനുവദിക്കേണ്ടത് 16,281 സീറ്റുകള്‍. എന്നാല്‍ നിലവില്‍ 16,711 സീറ്റുകളാണ് അനുവദിച്ചിരിക്കുന്നത്. അതായത് മാറ്റിവെക്കേണ്ട സീറ്റുകളേക്കാള്‍ 430 സീറ്റുകള്‍ അധികം.

നിലവിലുള്ള സംവരണ സംവിധാനത്തെ അട്ടിമറിക്കാത്ത തരത്തില്‍ ഓപണ്‍ ക്വാട്ടയില്‍ നിന്നാണ് സംവരണ സീറ്റുകള്‍ അനുവദിക്കുകയെന്നാണ് സര്‍ക്കാര്‍ ആദ്യഘട്ടത്തില്‍ പറഞ്ഞിരുന്നത്. അങ്ങനെയാണ് സംവരണം നടപ്പാക്കിയിരുന്നതെങ്കില്‍ നിലവിലെ സംവരണ സംവിധാനത്തിന്റെ 48 ശതമാനം കഴിച്ച് 52 ശതമാനത്തില്‍ നിന്നാണ് 10 ശതമാനം അനുവദിക്കേണ്ടത്. ഇപ്രകാരമായിരുന്നെങ്കില്‍ അനുവദിക്കേണ്ട സീറ്റ് 84,663 ആണ്. ഇതല്ല നടപ്പാക്കപ്പെടുന്നത്. മുന്നോക്ക സംവരണത്തിലെ മുഴുവന്‍ സീറ്റുകളും പരിഗണിച്ചിട്ടും 8,967 സീറ്റുകൾ ഒഴിഞ്ഞു കിടന്നു. അതിനർത്ഥം അപേക്ഷിച്ച മുഴുവൻ മുന്നാക്കക്കാർക്കും പ്രവേശനം കിട്ടിയിട്ടും അവരുടെ സീറ്റ് ബാക്കിയായി കിടക്കുന്നു. നിലവിലെ സംവരണങ്ങളെ ബാധിക്കാത്ത രീതിയില്‍ ഓപണ്‍ ക്വാട്ടയില്‍ നിന്നുമുള്ള പത്ത് ശതമാനമായിരിക്കും സാമ്പത്തിക സംവരണമായി നടപ്പാക്കുക എന്നാണ് സര്‍ക്കാര്‍ പറഞ്ഞിരുന്നത്. 

എന്നാല്‍, ഇപ്പോള്‍ നടപ്പാക്കപ്പെടുന്നത് ആകെയുള്ള സീറ്റുകളുടെ 10 ശതമാനമാണ്. ഉദ്യോഗസ്ഥ മേഖലയിലും ഇത്തരത്തില്‍ തന്നെ നടപ്പാക്കപ്പെട്ടാല്‍ പിന്നാക്ക വിഭാഗക്കാരെ ഇത് ബാധിക്കും. ഇപ്പോള്‍ തന്നെ കേരളത്തില്‍ 25 ശതമാനത്തിൽ താഴെ മാത്രം ജനസംഖ്യയുള്ള മുന്നാക്ക വിഭാഗക്കാരില്‍ 45 ശതമാനത്തിന് മുകളില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ കേരളത്തിലുണ്ട്. ബാക്കി 75 ശതമാനത്തിലധികം വരുന്ന എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗക്കാര്‍ 55 ശതമാനമേ വരുന്നുള്ളു. ഇതിന് പുറമേ സാമ്പത്തിക സംവരണം കൂടി നടപ്പാക്കുമ്പോള്‍ മുന്നോക്ക വിഭാഗത്തില്‍പ്പെടുന്നവരുടെ ആനുപാതത്തില്‍ വീണ്ടും വര്‍ധനവുണ്ടാകും.

കേന്ദ്ര സർക്കാരുകളോ കേരളത്തിലെ സര്‍ക്കാരുകളോ ആകട്ടെ ഇത്രകാലമായിട്ടും മുന്നോക്കക്കാരുടെ പിന്നാക്കവസ്ഥ നിര്‍ണയിക്കുന്നതില്‍ കണക്കുകളൊന്നും പരിശോധിച്ചിട്ടില്ല. ഉദ്യോഗ വിദ്യാഭ്യാസ മേഖലകളിലെ സമുദായങ്ങളുടെ പ്രാതിനിധ്യം വെച്ച കണക്കുകൾ പുറത്ത് വിടണമെന്ന് കാലങ്ങളായി ഒ.ബി.സി വിഭാഗങ്ങളും ദലിത് വിഭാഗങ്ങളും ഉയർത്തുന്ന ആവശ്യമാണ്. അധികാരത്തിലുണ്ടായിരുന്ന സവർണ്ണ വാദികൾ ആ ആവശ്യത്തെ നിരാകരിച്ചിരുന്നു എന്ന് മാത്രമല്ല അവരന്ന് മെറിറ്റിനെപ്പറ്റിയായിരുന്നു വാചാലമായിരുന്നത്. എന്നാൽ ഇ.ഡബ്ല്യു,എസ് റിസർവേഷൻ എന്ന ഓമനപ്പേരിൽ സവർണ്ണ സംവരണം നടപ്പാക്കിയതോടെ മെറിറ്റ് വാദം വിഴുങ്ങുകയും ദലിത്-ഒ.ബി.സി വിഭാഗങ്ങളുടെ കട്ടോഫ് മാർക്കിനേക്കാൾ ഏറെ പിന്നിലുള്ള മുന്നാക്ക വിഭാഗക്കാർക്കും ഉദ്യോഗതലങ്ങളിലും ഉന്നത വിദ്യാഭ്യാസ കോഴ്സുകളിലും പ്രവേശനം ഉറപ്പാക്കുകയും ചെയ്തു.

കേരളത്തിലെ സംവരണ വിവാദവും സച്ചാർ – പാലോളി കമ്മിറ്റിയും; ഒരു സമഗ്ര വിശകലനം എന്ന ലേഖനത്തിൻ്റെ മറ്റു ഭാഗങ്ങള്‍ ഇവിടെ വായിക്കാം

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.