Skip to content Skip to sidebar Skip to footer

ബാബരി മസ്‌ജിദ് വിധി: പ്രതികരണങ്ങളും കണ്ടെത്തലുകളും

ബാബരി മസ്‌ജിദ്‌ തകർത്ത കേസിൽ സി.ബി.ഐ പ്രത്യേക കോടതി അദ്വാനിയടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയപ്പോൾ ബാബരി ധ്വംസനത്തിൽ ബി.ജെ.പി, ആർ.‌എസ്.‌എസ്, വി.എച്ച്.പി നേതാക്കളുടെ, ഗൂഢാലോചനയും പങ്കും കൃത്യമായി കണ്ടെത്തുകയായിരുന്നു ജസ്റ്റിസ് ലിബർഹാൻ കമ്മീഷൻ റിപ്പോർട്ടിൽ.

“ഇനിയും നമ്മൾ ഞെട്ടലിലാണെങ്കില്‍, നമ്മൾ ഇതാണ്” എന്ന തലക്കെട്ടിൽ പേജിന്റെ മധ്യത്തിൽ‌ ഒരു കഴുതയുടെ കാരിക്കേച്ചറുമായാണ് ഇന്നത്തെ ഇംഗ്ലീഷ് ദിനപത്രം ദി ടെലഗ്രാഫ് പുറത്തിറക്കിയത്. ബാബരി മസ്‌ജിദ്‌: ആരും കുറ്റക്കാരല്ല എന്നായിരുന്നു ഇന്ത്യൻ എക്‌സ്പ്രസിൻ്റെ പ്രധാന ഹെഡിങ്.

സുപ്രീംകോടതിയുടെ മുൻ വിധികളെയും നീതിന്യായത്തെയും പരിഹസിക്കുന്ന, പ്രതികളെയെല്ലാം കുറ്റവിമുക്തരാക്കിയ ലഖ്‌നൗവിലെ പ്രത്യേക സി.ബി.ഐ കോടതി വിധിക്കെതിരെ അഭിഭാഷകരും ആക്റ്റിവിസ്റ്റുകളും പ്രമുഖരും രോഷം പ്രകടിപ്പിച്ചും പ്രതിഷേധിച്ചും സാമൂഹ്യ മാധ്യമങ്ങളിൽ പ്രതികരിച്ചു.twitter posts 01twitter posts 02twitter posts 03

അവിടെ പള്ളി ഉണ്ടായിരുന്നില്ല… പുതിയ ഇന്ത്യയിലെ നീതി ഇതാണ്.
– പ്രാശാന്ത് ഭൂഷൺ
(അഭിഭാഷകൻ)

കോടതി വിധി നീതിയോടുള്ള പൂർണ പരിഹാസമാണ്. ബാബരി മസ്‌ജിദ്‌ സ്വയം പൊട്ടിത്തെറിച്ചതാണോ?
– സീതാറാം യെച്ചൂരി
(സി.പി.എം ജനറൽ സെക്രട്ടറി)

പുതിയ ഇന്ത്യയിൽ കുറ്റത്തിന് തക്ക ശിക്ഷയാണ് പ്രതിഫലം. കഴിഞ്ഞ വർഷം ബാബരി മസ്‌ജിദ്‌ തകർത്തവർക്ക് അത് നിന്ന സ്ഥലം സുപ്രീംകോടതി തീറെഴുതിക്കൊടുത്തു. ആ അധാർമികവൃത്തം പൂർത്തിയാക്കാൻ ക്രിമിനലുകളെ കുറ്റമുക്തരാക്കുക മാത്രമാണു വഴി.
– സിദ്ധാർഥ് വരദരാജൻ
(മാധ്യമ പ്രവർത്തകൻ)

ഈ വിധി ഹിന്ദുത്വയുടെയും അതിന്റെ അനുയായികളുടെയും പൊതുബോധത്തെ തൃപ്‌തിപ്പെടുത്തും. 1992 ഡിസംബർ ആറിന് നേരിട്ട അപമാനം തന്നെയാണ് ഞാൻ ഇന്നും അനുഭവിക്കുന്നത്.
– അസദുദ്ദീൻ ഉവൈസി എം.പി

നീതിപീഠത്തിനു മുന്നിൽ ശക്തമായ തെളിവുകൾ സമർപ്പിക്കാതിരുന്നത് ക്ഷമിക്കാവുന്ന കുറ്റമാണോ? അതോ ആസൂത്രിതമായ ശ്രമമോ? നീതി ലഭിക്കും എന്ന ഇന്ത്യൻ പൗരന്റെ വിശ്വാസം നഷ്‌ടപ്പെടുന്നത് അപകടകരമാണ്.
– കമൽ ഹാസൻ

തകർത്തവരെ വെറുതെ വിട്ടു. നിയമവും കുഴിച്ചുമൂടി. ഇതാണ് പുതിയ ഇന്ത്യ.
– പ്രകാശ് രാജ്

ബാബരി മസ്‌ജിദ്‌ ആരും തകർത്തിട്ടില്ല.
– സാഗരിക ഘോഷ്
(മാധ്യമ പ്രവർത്തക)

ബാബരി മസ്‌ജിദ്‌ നിന്ന സ്ഥലം ക്ഷേത്ര നിർമ്മാണത്തിനായി‌ വിട്ടുകൊടുത്ത സുപ്രീംകോടതി, ‘നിയമം ലംഘിച്ച് മസ്‌ജിദ് തകർത്തതിന് മുസ്‌ലിം സമുദായത്തിന് നഷ്‌ടപരിഹാരം നൽകണം’.
– ബർഖ ദത്ത്
(മാധ്യമ പ്രവർത്തക)

ബാബരി മസ്‌ജിദ് സ്വയം തകർന്നുവീഴുകയായിരുന്നു.
– സ്വര ഭാസ്‌കർ

കോടതി വിധി തികച്ചും പ്രഹസനം – ജസ്റ്റിസ് ലിബർഹാൻ 

കോടതി വിധി തികച്ചും പ്രഹസനമെന്ന് ജസ്റ്റിസ് ലിബർഹാൻ പ്രതികരിച്ചു. ഈ നേതാക്കളുടെ കുറ്റകൃത്യങ്ങൾ തെളിയിക്കാൻ ധാരാളം തെളിവുകൾ ലഭ്യമാണ്. ആർ.എസ്.എസ്, ബി.ജെ.പി, വി.എച്ച്.പി, ശിവസേന, ബജ്‌റംഗ്ദൾ എന്നിവയുടെ ഹിന്ദുത്വ സംഘടന നേതാക്കളായ 68 പേരെ സംബന്ധിച്ച് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. പള്ളി പൊളിക്കുന്നതിലേക്ക് നയിച്ചത് ഇവരില്‍ ചിലരുടെ പ്രവര്‍ത്തനങ്ങളും പ്രസംഗങ്ങളുമാണെന്ന കമ്മീഷൻ്റെ പ്രധാന കണ്ടെത്തലുകളൊന്നും കോടതി പരിഗണിച്ചില്ല. കോടതിയുടെ വിധി കമ്മീഷന്റെ നിഗമനങ്ങളിൽ തികച്ചും വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

ബാബരി മസ്‌ജിദ്‌ തകർത്ത കേസിൽ ബി.ജെ.പി, ആർ‌.എസ്.‌എസ്, വി.എച്ച്.പി നേതാക്കളുടെ ഗൂഢാലോചന, പങ്ക് എന്നിവ അന്വേഷിക്കുന്നതിനായി രൂപീകരിച്ച ലിബർഹാൻ കമ്മീഷൻ, ബി.ജെ.പിയുടെ മുതിർന്ന നേതാക്കളായ എൽ.കെ അദ്വാനി, എം.എം ജോഷി, മുൻ കേന്ദ്രമന്ത്രി ഉമാ ഭാരതി, ഉത്തപ്രദേശ്‌ മുൻ മുഖ്യമന്ത്രി കല്യാൺ സിങ് എന്നിവരെ കുറ്റക്കാരായി കണ്ടെത്തിയിരുന്നു.babari masjid demolition

അദ്വാനിയേയും കൂട്ടരേയും കുറ്റവിമുക്തരാക്കിയുള്ള വിധി തമസ്‌കരിച്ച ലിബർഹാൻ കമ്മീഷൻ റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ ഇവയായിരുന്നു.

  1. മസ്‌ജിദ്‌ തകർക്കുന്ന സമയത്ത് ഉത്തർപ്രദേശ് മുഖ്യമന്ത്രിയായിരുന്ന കല്യാൺ സിങ് മൗനം പാലിച്ചു.
  2. മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ മന്ത്രിസഭയുമാണ് മസ്‍ജിദിൻ്റെ തകർച്ചയ്ക്ക് കാരണം.
  3. കല്യാൺ സിങ്ങിന്റെ സർക്കാർ ആർ.‌എസ്.‌എസിനെ നേരിട്ട് തന്റെ സർക്കാറിനെ നയിക്കാൻ അനുവദിക്കുകയും തങ്ങൾക്ക് താത്പര്യമില്ലാത്ത ഉദ്യോഗസ്ഥരെ അധികാര സ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്‌തു.
  4. ബാബരി മസ്‌ജിദ്‌ പരിസരത്തെ സുരക്ഷ ഉപകരണങ്ങൾ ഉത്തർപ്രദേശ് സർക്കാർ നീക്കം ചെയ്‌തു.
  5. മസ്‌ജിദ്‌ തകർക്കാർ കൃത്യമായ പദ്ധതിയിട്ടിരുന്നു. ആസൂത്രണത്തെകുറിച്ചുള്ള തെളിവുകളോ വിവരങ്ങളോ കമ്മീഷന് നൽകിയിട്ടില്ല.
  6. മുഖ്യമന്ത്രി കല്യാൺ സിങ് പോലീസിനോട് അക്രമികളെ തുരത്താൻ നിർദ്ദേശിച്ചിട്ടില്ല.
  7. ബി.ജെ.പി അംഗങ്ങളായ ഉമാ ഭാരതി, ഗോവിന്ദാചാര്യ, കല്യാൺ സിങ്, ശങ്കർ സിങ് വഗേല എന്നിവർക്ക് മസ്‌ജിദിന് നേരെയുള്ള ആക്രമണം തടയാൻ കഴിയുമായിരുന്നു.
  8. മുതിർന്ന ബി.ജെ.പി നേതാക്കളായ അടൽ ബിഹാരി വാജ്‌പേയി, ലാൽ കൃഷ്‌ണ അദ്വാനി, മുരളി മനോഹർ ജോഷി എന്നിവർ “കപട മിതവാദികൾ”.
  9. അടൽ ബിഹാരി വാജ്‌പേയി, ലാൽ കൃഷ്‌ണ അദ്വാനി, മുരളി മനോഹർ ജോഷി, ആർ.‌എസ്.‌എസ്, വി.എച്ച്.പി തുടങ്ങിയവരാണ് മസ്‌ജിദ്‌ തകർക്കുന്നതിന് ബുദ്ധിപരമായും പ്രത്യയശാസ്ത്രപരമായും ഉത്തരവാദികൾ.
  10. അയോധ്യയിൽ ബാബരി മസ്‌ജിദ്‌ തകർക്കൽ ആർ.എസ്.‌എസിന്റെ ദീർഘകാല ലക്ഷ്യമായിരുന്നു. ആർ.‌എസ്.‌എസ് അതിന്റെ വലിയ വിഭവശേഷി ഉപയോഗിച്ച് ഈ ദൗത്യം നിർവഹിച്ചു.
  11. ഇന്റലിജൻസ് റിപ്പോർട്ട് ഉദ്ധരിച്ച് ബാബരി മസ്‌ജിദ്‌ പൊളിച്ചുമാറ്റാൻ 10 മാസം മുമ്പുതന്നെ ആർ.‌എസ്.‌എസ്, ബി.ജെ.പി, വി.എച്ച്.പി സംഘടനകൾ പദ്ധതിയിട്ടിരുന്നു.
Thumbnail

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.