Skip to content Skip to sidebar Skip to footer

ഇന്ത്യൻ ജുഡിഷ്യറിയിലെ ജാതി മേധാവിത്വത്തിന്റെ കണക്കുകൾ.

ഇന്ത്യൻ ജുഡീഷ്യറിയിൽ വൈവിധ്യം ഉറപ്പാക്കാനുള്ള സംവിധാനങ്ങളൊന്നും നിലവിലില്ല എന്നത് പ്രധാനപ്പെട്ട പ്രശ്നമായി കാണണമെന്ന് മുൻ ചീഫ് ജസ്റ്റിസ് എൻ.വി രമണ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ, ചീഫ് ജസ്റ്റിസായിരുന്ന കാലത്ത് എൻ.വി രമണ നിയമിച്ച 240 ഹൈക്കോടതി ജഡ്ജിമാരിൽ 190 പേർ (80 %) ഉയർന്ന ജാതിയിൽ പെട്ടവരാണ്. ഒ.ബി.സി വിഭാഗത്തിൽ 32 (13 %), എസ്‌.സി വിഭാഗത്തിൽ 6 (2 .5 %), എസ്.ടി വിഭാഗത്തിൽ 4 (1 .6 %), ന്യുനപക്ഷ സമുദായങ്ങളിൽ നിന്ന് 8 (3.3 %) എന്നിങ്ങനെയാണ് രമണയുടെ നേതൃത്വത്തിലുള്ള കൊളിജിയം നിയമിച്ച ഹൈക്കോടതി ജഡ്ജിമാരുടെ കണക്കുകൾ.

11 സുപ്രീം കോടതി ജഡ്ജിമാരെയാണ് രമണയുടെ നേതൃത്വത്തിലുള്ള കൊളിജിയം നിയമിച്ചത്. അവരുടെ ജാതി അടിസ്ഥാനത്തിലുള്ള കണക്കുകൾ പരിശോധിക്കാം.

 പേര്കാലാവധി  ജാതി
1.അഭയ് ശ്രീനിവാസ് ഓക31/ 08/ 2021 – 24/ 05/ 2025ബ്രാഹ്മിൺ
2.വിക്രം നാഥ്31/ 08/ 2021 – 23/ 09/ 2027ജോഗി (ഒ.ബി.സി)
3.ജെ.കെ മഹേശ്വരി31/ 08/ 2021 – 28/ 06/ 2026മഹേശ്വരി
4.ഉമാ കോഹ്ലി31/ 08/ 2021 – 01/ 09/ 2024ഖത്രി
5.ബി.വി നാഗരത്ന31/ 08/ 2021 – 29/ 10/ 2027ബ്രാഹ്മിൺ
6.സി.ടി രവികുമാർ31/ 08/ 2021 – 05/ 01/ 2025എസ് സി
7.എം.എം സുന്ദരേശ്31/ 08/ 2021 -20/ 07/ 2027ഓ ബി സി
8.ബെല എം. ത്രിവേദി31/ 08/ 2021 – 09/ 06/ 2025ബ്രാഹ്മിൺ
9.പി.എസ് നരസിംഹ31/ 08/ 2021 – 02/ 05/ 2028ബ്രാഹ്മിൺ
10.സുധാൻഷു ധുലിയ09/ 05/2022 – 09/ 08/ 2025ബ്രാഹ്മിൺ
11.ജെ ബി പാർഡിവാല09/ 05/2022 – 11/08/ 2030പാർസി

എസ്‌.സി, എസ്.ടി, ഒ.ബി.സി, ന്യൂനപക്ഷങ്ങൾ എന്നിവർക്ക് ജുഡിഷ്യറിയിൽ പ്രാതിനിധ്യം കുറവാണ് എന്ന് ഇതിൽ നിന്ന് വ്യക്തമാകുന്നു. എന്നാൽ ഇന്ത്യൻ ജുഡീഷ്യറിയിലെ ഉയർന്ന ജാതി മേധാവിത്വം വർഷങ്ങളായി നിലനിൽക്കുന്നുണ്ട്. 1980 വരെ സുപ്രീം കോടതിയിൽ ഒ.ബി.സി, എസ്.സി വിഭാഗങ്ങളിൽ നിന്ന് ഒരു ജഡ്ജി പോലും നിയമിക്കപ്പെട്ടിട്ടില്ല.

1988ൽ 50 ശതമാനത്തിൽ ഏറെയായിരുന്നു സുപ്രീം കോടതിയിലെ ബ്രാഹ്മിൺ പ്രാതിനിധ്യം. ‘ബാർ ആൻഡ് ബെഞ്ച്’ അവതരിപ്പിക്കുന്ന കണക്കുകൾ അനുസരിച്ച് സുപ്രീം കോടതിയിൽ 30 -40 % സീറ്റുകൾ ബ്രാഹ്മണ വിഭാഗത്തിൽ പെട്ട ജഡ്‌ജിമാർക്കായി നീക്കി വെച്ചതായി കാണാം.

1950-കളിൽ, നിയമിതരായ ആദ്യത്തെ 6 സുപ്രീം കോടതി ജഡ്ജിമാരിൽ ഒരു മുസ്ലീം ജഡ്‌ജി മാത്രമായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് 1978-ൽ നിയമിക്കപ്പെട്ട 16 ജഡ്‌ജിമാരിൽ രണ്ട് മുസ്ലീങ്ങൾ ഉണ്ടായിരുന്നു. (13%). 1986-ൽ 14 ജഡ്‌ജിമാരെ നിയമിച്ചപ്പോൾ ഒരാൾ മാത്രമായിരുന്നു മുസ്‌ലിം. 2009-ൽ 26 ജഡ്‌ജിമാരിൽ 2 ഉം (8%), 2019ൽ, 34 ജഡ്ജിമാരിൽ ഒരാളും മാത്രമായിരുന്നു മുസ്ലിം (3%). ഇപ്പോൾ (2022 ) നിലവിലുള്ള 28 സുപ്രീം കോടതി ജഡ്ജിമാരിൽ ഒരാൾ മാത്രമാണ് മുസ്ലിം.

1950 മുതലുള്ള രാജ്യത്തെ ചീഫ് ജസ്റ്റിസ്മാരുടെ ജാതി അടിസ്ഥാനത്തിലുള്ള കണക്കുകൾ.

   പേര്കാലാവധി    ജാതി
1.ഹീരലാൽ ജെകിസുന്ദസ് കനിയ26 ജനുവരി 1950 – 6 നവംബർ 1951 ലഭ്യമല്ല
2.മണ്ടകൊളത്തൂർ പതഞ്ജലി ശാസ്ത്രി7 നവംബർ 1951- 3 ജനുവരി 1954 ബ്രാഹ്മിൺ
3.മെഹർ ചന്ദ് മഹാജൻ4 ജനുവരി 1954- 22 ഡിസംബർ 1954ബനിയ/വൈശ്യ
4.ബിജൻ കുമാർ മുഖർജി23 ഡിസംബർ 1954- 31 ജനുവരി 1956കുലീൻ ബ്രാഹ്മിൺ
5.സുധി രഞ്ജൻ ദാസ്1 ഫെബ്രുവരി 1956 -30 സെപ്റ്റംബർ 1959ബൈദ്യ (ബംഗാളിലെ ഉയർന്ന ജാതികളിൽ ഒന്ന്)
6.ഭുവനേശ്വർ പ്രസാദ് സിൻഹ1 ഒക്ടോബർ 1959 – 31 ജനുവരി 1964രാജ്‌പുത്
7.പ്രൽഹാദ്‌ ബാലാചാര്യ ഗജേന്ദ്രഗഡ്കർ1 ഫെബ്രുവരി 1964 – 15 മാർച്ച് 1966ദേശസ്‌ത ബ്രാഹ്മിൺ
8.അമൽ കുമാർ സർക്കാർ16 മാർച്ച് 1966 – 29 ജൂൺ 1966കയസ്ഥ/ ക്ഷത്രിയ
9.കോക സുബ്ബ റാവു30 ജൂൺ 1966 – 11 ഏപ്രിൽ 1967വെലാമ
10.കൈലാസ് നാഥ് വാൻചു12 ഏപ്രിൽ 1967 – 24 ഫെബ്രുവരി 1968ബ്രാഹ്മിൺ
11.മുഹമ്മദ് ഹിദായത്തുല്ല25 ഫെബ്രുവരി 1968 – 16 ഡിസംബർ 1970മുസ്‌ലിം
12.ജയന്തിലാൽ ചോട്ടാലാൽ ഷാ17 ഡിസംബർ 1970 – 21 ജനുവരി 1971ബനിയ
13.സർവ്വ മിത്ര സിക്രി22 ജനുവരി 1971 – 25 ഏപ്രിൽ 1973ലഭ്യമല്ല
14.അജിത് നാഥ് റായ്26 ഏപ്രിൽ 1973 – 28 ജനുവരി 1977 ബ്രാഹ്മിൺ  
15.മിർസ ഹമീദുല്ല ബേഗ്29 ജനുവരി 1977 – 21 ഫെബ്രുവരി 1978മുസ്‌ലിം
16.യശ്വന്ത് വിഷ്‌ണു ചന്ദ്രചൂഡ്22 ഫെബ്രുവരി 1978 – 11 ജൂലൈ 1985ബ്രാഹ്മിൺ  
17.പ്രഫുല്ലചന്ദ്ര നത്വർലാൽ ഭഗവതി12 ജൂലൈ 1985 – 20 ഡിസംബർ 1986ലഭ്യമല്ല
18.രഘുനന്ദൻ സ്വരൂപ് പഥക്21 ഡിസംബർ 1986 – 18 ജൂൺ 1989ബ്രാഹ്മിൺ
19.ഇ എസ് വെങ്കട്ടരാമയ്യ19 ജൂൺ 1989 – 17 ഡിസംബർ 1989ബ്രാഹ്മിൺ
20.സഭ്യാസാചി മുഖർജി18 ഡിസംബർ 1989 – 25 സെപ്റ്റംബർ 1990കുലീൻ ബ്രാഹ്മിൺ
21.രംഗനാഥ് മിശ്ര26 സെപ്റ്റംബർ 1990 – 24 നവംബർ 1991ഒഡിയ ബ്രാഹ്മിൺ
22.കമൽ നരേൻ സിംഗ്25 നവംബർ 1991 – 12 ഡിസംബർ 1991ലഭ്യമല്ല
23.മധുകർ ഹീരലാൽ കനിയ13 ഡിസംബർ 1991 – 17 നവംബർ 1992ലഭ്യമല്ല
24.ലളിത് മോഹൻ ശർമ്മ18 നവംബർ 1992 – 11 ഫെബ്രുവരി 1993ബ്രാഹ്മിൺ
25.എം എൻ റാവു വെങ്കട്ടചലയ്യ12 ഫെബ്രുവരി 1993 – 24 ഒക്ടോബർ 1994ബ്രാഹ്മിൺ
26.അസീസ് മുശബ്ബർ അഹമ്മദി25 ഒക്ടോബർ 1994 – 24 മാർച്ച് 1997മുസ്‌ലിം
27.ജഗദിഷ് ശരൺ വർമ്മ25 മാർച്ച് 1997 – 17 ജനുവരി 1998കയസ്ഥ
28.മദൻ മോഹൻ പുഞ്ചി18 ജനുവരി 1998 – 9 ഒക്ടോബർ 1998 ലഭ്യമല്ല
29.ആദർശ് സെയ്ൻ ആനന്ദ്10 ഒക്ടോബർ 1998 – 31 ഒക്ടോബർ 2001ലഭ്യമല്ല
30.എസ് പി ബറൂച്ച1 നവംബർ 2001 – 5 മെയ് 2002ലഭ്യമല്ല
31.ബി എൻ കിർപാൽ6 മെയ് 2002 – 7 നവംബർ 2002ലഭ്യമല്ല
32.ഗോപാൽ ബല്ലവ് പട്നായക്8 നവംബർ 2002 – 18 ഡിസംബർ 2002കരണ
33.വി എൻ ഖാരെ19 ഡിസംബർ 2002 – 1 മെയ് 2004കയസ്ഥ
34.എസ് രാജേന്ദ്ര ബാബു2 മെയ് 2004 – 31 മെയ് 2004 ലഭ്യമല്ല
35.രമേശ് ചന്ദ്ര ലാഹോട്ടി1 ജൂൺ 2004 – 31 ഒക്ടോബർ 2005മഹേശ്വരി  
36.യോഗേഷ് കുമാർ സബർവാൾ1 നവംബർ 2005 – 13 ജനുവരി 2007ഖുക്രെയിൻ
37.കെ ജി ബാലകൃഷ്ണൻ14 ജനുവരി 2007 – 11 മെയ് 2010ദളിത് (എസ് സി)
38.സരോഷ് ഹോമി കപാഡിയ12 മെയ് 2010 – 28 സെപ്റ്റംബർ 2012ബനിയ
39.അൽതമസ് കബീർ29 സെപ്റ്റംബർ 2012 – 18 ജൂലൈ 2013മുസലിം
40.പി സതാശിവം19 ജൂലൈ 2013 – 26 ഏപ്രിൽ 2014ബി സി
41.രാജേന്ദ്ര മൽ ലോധ27 ഏപ്രിൽ 2014 – 27 സെപ്റ്റംബർ 2014 ബനിയ/വൈശ്യ  
42.എച് എൽ ദത്തു28 സെപ്റ്റംബർ 2014 2 ഡിസംബർ 2015ലഭ്യമല്ല
43.ടി എസ് ഥാക്കൂർ3 ഡിസംബർ 2015 – 3 ജനുവരി 2017ഥാക്കൂർ
44.ജഗദിഷ് സിംഗ് ഖേഹർ4 ജനുവരി 2017 – 27 ഓഗസ്റ്റ് 2017ഖേഹർ സിഖ്
45.ദീപക് മിശ്ര28 ഓഗസ്റ്റ് 2017 – 2 ഒക്ടോബർ 2018ബ്രാഹ്മിൺ
46.രഞ്ജൻ ഗോഗോയ്3 ഒക്ടോബർ 2018 – 17 നവംബർ 2019ഓ ബി സി (അഹോം രാജവംശം )
47.എസ്.എ ബോബ്‌ഡെ18 നവംബർ 2019 – 23 ഏപ്രിൽ 2021ബ്രാഹ്മിൺ
48.എൻ.വി രമണ24 ഏപ്രിൽ 2021 – 26 ഓഗസ്റ്റ് 2022കമ്മ ( ഓ ബി സി )
49.യു യു ലളിത്27 ഓഗസ്റ്റ് 2022 -08 നവംബർ 2022ബ്രാഹ്മിൺ

Reference:

  • അഭയ് ശ്രീനിവാസ് ഓക
  1. https://magazine.com.co/entertainments/what-does-srinivas-mean/
  • വിക്രം നാഥ്
  1. https://web.archive.org/web/20141113195035/http://www.anagrasarkalyan.gov.in/pdf/category-wise-obc-list.pdf
  • ജെ.കെ മഹേശ്വരി
  1. https://books.google.co.in/books?id=LW8czr_HzzwC&pg=PA83&redir_esc=y#v=onepage&q&f=false
  • ഉമാ കോഹ്ലി
  1. https://books.google.co.in/books?id=g9MVAQAAMAAJ&redir_esc=y

2. https://en.wikipedia.org/wiki/Kohli_(clan)#:~:text=Kohli%20is%20a%20Khatri%20clan,German%20surname%2C%20originally%20spelled%20K%C3%B6hli.&text=The%20clan%20is%20a%20member,%2C%20Sabharwal%2C%20Chadha%20and%20Suri.

  • ബി.വി നാഗരത്ന
  1. https://en.wikipedia.org/wiki/B._V._Nagarathna

2. https://www.barandbench.com/columns/disproportionate-representation-supreme-court-caste-and-religion-of-judges

  • സി.ടി രവികുമാർ
  1. https://theprint.in/judiciary/supreme-courts-9-new-judges-3-women-1-obc-1-sc-and-from-9-different-states/722749/
  • എം.എം സുന്ദരേശ്
  1. https://theprint.in/judiciary/supreme-courts-9-new-judges-3-women-1-obc-1-sc-and
  • ബെല എം. ത്രിവേദി
  1. https://link.springer.com/article/10.1023/A:1026582308352

2. https://en.wikipedia.org/wiki/Trivedi#:~:text=Trivedi%20is%20an%20Indian%20Brahmin,where%20their%20expertise%20was%20needed.

  • പി.എസ് നരസിംഹ
  1. https://timesofindia.indiatimes.com/city/hyderabad/soon-to-be-sc-judge-narasimha-grew-up-in-hyd/articleshow/85725598.cms

2. https://taxcaselaw.com/andhra-pradesh-whether-the-exemption-could-be-granted-under-s-80g/

  • സുധാൻഷു ധുലിയ
  1. https://starsunfolded.com/sudhanshu-dhulia/

2. https://timesofindia.indiatimes.com/entertainment/hindi/bollywood/news/tigmanshu-dhulia-shah-rukh-khan-bullett-raja-saif-ali-khan/articleshow/26474678.cms

  • ജെ ബി പാർഡിവാല
  1. https://www.outlookindia.com/national/supreme-court-to-get-full-strength-jury-as-two-judges-to-take-oath-of-office-on-monday-news-195556

  • മണ്ടകൊളത്തൂർ പതഞ്ജലി ശാസ്ത്രി
  1. https://www.barandbench.com/columns/disproportionate-representation-supreme-court-caste-and-religion-of-judges
  • മെഹർ ചന്ദ് മഹാജൻ
  1. https://books.google.co.in/books?id=Lf3q3zePi2UC&pg=PA229&redir_esc=y#v=onepage&q&f=false

2. https://books.google.co.in/books?id=7WLUWxIcyogC&pg=PA356&redir_esc=y#v=onepage&q&f=false

3. https://en.wikipedia.org/wiki/Mahajan

  • ബിജൻ കുമാർ മുഖർജി
  1. https://www.barandbench.com/columns/disproportionate-representation-supreme-court-caste-and-religion-of-judges
  • സുധി രഞ്ജൻ ദാസ്
  1. https://www.ancestry.com/name-origin?surname=das

2. https://en.wikipedia.org/wiki/Sudhi_Ranjan_Das

  • ഭുവനേശ്വർ പ്രസാദ് സിൻഹ
  1. https://main.sci.gov.in/chief-justice-judges

2. https://en.wikipedia.org/wiki/Bhuvaneshwar_Prasad_Sinha

  • പ്രൽഹാദ്‌ ബാലാചാര്യ ഗജേന്ദ്രഗഡ്കർ
  1. https://www.barandbench.com/columns/disproportionate-representation-supreme-court-caste-and-religion-of-judges
  • അമൽ കുമാർ സർക്കാർ
  1. https://books.google.co.in/books?id=7izFDAAAQBAJ&dq=Sarkar+surname&pg=PA170&redir_esc=y#v=onepage&q=Sarkar%20surname&f=false

2. https://sarkarkshatriya.wordpress.com/

  • കോക സുബ്ബ റാവു
  1. https://books.google.co.in/books?id=04tDyxmNOhsC&pg=PA178&lpg=PA178&dq=Koka+Subba+Rao&source=bl&ots=dnqkm8TRNo&sig=BfeNm3gs22y73irdSuZuAU4C5PU&hl=en&ei=81-eSpYzlobrA5eE9LQB&sa=X&oi=book_result&ct=result&redir_esc=y#v=onepage&q=Koka%20Subba%20Rao&f=false
  • കൈലാസ് നാഥ് വാൻചു

https://www.barandbench.com/columns/disproportionate-representation-supreme-court-caste-and-religion-of-judges

  • മുഹമ്മദ് ഹിദായത്തുല്ല
  1. https://www.barandbench.com/columns/disproportionate-representation-supreme-court-caste-and-religion-of-judges
  • ജയന്തിലാൽ ചോട്ടാലാൽ ഷാ
  1. https://timesofindia.indiatimes.com/city/ahmedabad/patel-shah-kings-of-gujarats-msme-sector/articleshow/63390238.cms
  • അജിത് നാഥ് റായ്
  1. https://www.barandbench.com/columns/disproportionate-representation-supreme-court-caste-and-religion-of-judges
  • മിർസ ഹമീദുല്ല ബേഗ്
  1. https://www.barandbench.com/columns/disproportionate-representation-supreme-court-caste-and-religion-of-judges
  • യശ്വന്ത് വിഷ്‌ണു ചന്ദ്രചൂഡ്
  1. https://www.barandbench.com/columns/disproportionate-representation-supreme-court-caste-and-religion-of-judges
  • രഘുനന്ദൻ സ്വരൂപ് പഥക്
  1. https://www.barandbench.com/columns/disproportionate-representation-supreme-court-caste-and-religion-of-judges
  • ഇ എസ് വെങ്കട്ടരാമയ്യ
  1. https://www.barandbench.com/columns/disproportionate-representation-supreme-court-caste-and-religion-of-judges
  • സഭ്യാസാചി മുഖർജി
  1. https://www.barandbench.com/columns/disproportionate-representation-supreme-court-caste-and-religion-of-judges
  • രംഗനാഥ് മിശ്ര
  1. https://www.barandbench.com/columns/disproportionate-representation-supreme-court-caste-and-religio
  • ലളിത് മോഹൻ ശർമ്മ
  1. https://www.barandbench.com/columns/disproportionate-representation-supreme-court-caste-and-religion-of-judges
  • എം എൻ റാവു വെങ്കട്ടചലയ്യ
  1. https://www.barandbench.com/columns/disproportionate-representation-supreme-court-caste-and-religion-of-judges
  • അസീസ് മുശബ്ബർ അഹമ്മദി
  1. https://web.archive.org/web/20090114180700/http://www.supremecourtofindia.nic.in/judges/bio/amahmadi.htm
  • ജഗദിഷ് ശരൺ വർമ്മ
  1. https://indianexpress.com/article/news-archive/web/justice-verma-the-face-of-judicial-activism-dies-of-multiple-organ-failure/

2. https://en.wikipedia.org/wiki/J._S._Verma

  • ഗോപാൽ ബല്ലവ് പട്നായക്
  1. https://www.jstor.org/stable/44144743

2. https://en.wikipedia.org/wiki/Karan_(caste)#:~:text=Prominent%20surnames%20of%20the%20Karan,Patnaik%2C%20Mohanty%2C%20Das%20etc.

  • വി എൻ ഖാരെ
  1. https://dbpedia.org/page/Khare#:~:text=Khare%20is%20a%20Hindu%20family,status%2C%20i.e.%20Brahmin%20and%20Kshatriya.
  • രമേശ് ചന്ദ്ര ലാഹോട്ടി
  1. https://www.themaheshwari.com/maheshwari-surnames/lahoti
  • യോഗേഷ് കുമാർ സബർവാൾ
  1. https://www.wikiwand.com/en/Sabharwal
  • കെ ജി ബാലകൃഷ്ണൻ
  1. https://www.theweek.in/news/india/2019/05/10/sc-on-track-to-get-first-scheduled-caste-judge-after-a-decade.html
  • സരോഷ് ഹോമി കപാഡിയ
  1. https://www.ancestry.com/name-origin?surname=kapadia
  • പി സതാശിവം
  1. https://www.barandbench.com/columns/disproportionate-representation-supreme-court-caste-and-religion-of-judges
  • രാജേന്ദ്ര മൽ ലോധ
  1. https://www.barandbench.com/columns/disproportionate-representation-supreme-court-caste-and-religion-of-judges
  • ടി എസ് ഥാക്കൂർ
  1. https://www.barandbench.com/columns/disproportionate-representation-supreme-court-caste-and-religion-of-judges
  • ജഗദിഷ് സിംഗ് ഖേഹർ
  1. https://www.barandbench.com/columns/disproportionate-representation-supreme-court-caste-and-religion-of-judges
  • ദീപക് മിശ്ര
  1. https://www.barandbench.com/columns/disproportionate-representation-supreme-court-caste-and-religion-of-judges
  • രഞ്ജൻ ഗോഗോയ്
  1. https://www.barandbench.com/columns/disproportionate-representation-supreme-court-caste-and-religion-of-judges
  • എസ്.എ ബോബ്‌ഡെ
  1. https://www.barandbench.com/columns/disproportionate-representation-supreme-court-caste-and-religion-of-judges
  • എൻ.വി രമണ
  1. https://www.barandbench.com/columns/disproportionate-representation-supreme-court-caste-and-religion-of-judges
  • യു യു ലളിത്
  1. https://www.barandbench.com/columns/disproportionate-representation-supreme-court-caste-and-religion-of-judges

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.