Skip to content Skip to sidebar Skip to footer

ബാബാ ബുദാൻ ദർഗ പൊളിക്കാൻ നിയമമുണ്ടോ?

ശിവസുന്ദർ

കർണാടകയിലെ ചിക്കമംഗളൂരു ജില്ലയിൽ സ്ഥിതി ചെയ്യുന്ന ശ്രീ ഗുരു ദത്താത്രേയ സ്വാമി ബാബാബുദൻ ദർഗ ഹിന്ദുക്കൾക്കും മുസ്ലിംകളിൽ ചിലർക്കും പ്രിയപ്പെട്ട പുരാതനമായ സൂഫി കേന്ദ്രമാണ്.

1991-ലെ ആരാധനാലയ നിയമം അനുസരിച്ച് സ്ഥാന പദവി സംരക്ഷിക്കുന്ന കാര്യത്തിൽ നിയമ വിമുഖത നേരിടേണ്ടി വന്ന ആരാധനാലയം കൂടിയാണിത്. എന്നാൽ ഇന്ത്യയിലുടനീളം അവരുടെ ‘പരിവർത്തന’ അജണ്ട നടപ്പിലാക്കാനായി ഇതേ ചട്ടപ്രകാരം നിയമ സാധുത വലതുപക്ഷ ശക്തികൾക്ക് നല്കിയതായി കാണാൻ സാധിക്കും. ചരിത്രപരമോ മറ്റു യാതൊരു തെളിവുകളോ ഇല്ലാതെ തന്നെ, ഹൈദരാലിയുടെ ഭരണകാലത്ത് മുസ്ലിംകൾ തട്ടിയെടുത്ത ദത്താത്രേയ ക്ഷേത്രമായിരുന്നു ദർഗയെന്നാണ് വർഗീയ ശക്തികൾ അവകാശപ്പെടുന്നത്. അപ്പോഴും ഹൈദരാലിയുടെയും ടിപ്പുവിന്റെയും കാലം മുതൽ, അതായത് 250 വർഷത്തിലേറെയായി ഇതൊരു ദർഗയായി നിലനിന്നിരുന്നുവെന്നും പ്രവർത്തിക്കുന്നുവെന്നും അവർ സമ്മതിക്കുന്നുണ്ട്. മാത്രമല്ല, 1991ലെ നിയമ പ്രകാരം വ്യക്തമാക്കിയിട്ടുളള പോലെ ശാശ്വതമായി ഒരു മതസ്ഥാപനത്തിന്റെ പദവി നിർണ്ണയിക്കുന്നതിനുള്ള തീയതിയായ 1947 ഓഗസ്റ്റ് 15 കാലയളവിൽ അതൊരു ദർഗയായിരുന്നെന്നും അക്കൂട്ടർ സമ്മതിക്കുന്നുണ്ട്.

ആരാധനാലയ നിയമത്തിനെ കോടതിമുറികളിൽ ദുർവ്യാഖ്യാനിക്കുന്ന ഇപ്പോഴത്തെ പശ്ചാത്തലത്തിൽ, ദർഗ വീണ്ടും സംഘപരിവാർ പിടിച്ചെടുക്കുമെന്ന ഗുരുതരമായ ഭീഷണി നേരിടുകയാണ്.

ചരിത്രം

“ചില പ്രശസ്ത മുസ്ലീം വിശുദ്ധ വ്യക്തികളുടെ ശവകുടീരമാണ്” (മഖ്ബറ) ദർഗ എന്നറിയപ്പെടുന്നത്. ഇന്ത്യയിലുടനീളം, അത്തരം സൂഫി ആരാധനാലയങ്ങളിൽ മുസ്ലീങ്ങളിൽ ചിലർ മാത്രമല്ല, ഹിന്ദുക്കളും ആരാധന നടത്തുന്നതായി കാണാം. അവരിൽ മിക്കവരും ശൂദ്രരാണ്.

ശ്രീ ഗുരു ദത്താത്രേയ സ്വാമി ബാബാബുദാൻ ദർഗയ്ക്ക് “താഴ്ന്ന”ജാതി ഹിന്ദുക്കളുടെയും മുസ്ലീം ഫക്കീറുകളുടെയും തീർത്ഥാടനത്തിന്റെയും പ്രാർത്ഥനകളുടെയും കുറഞ്ഞത് 250 വർഷത്തെ രേഖപ്പെടുത്തപ്പെട്ട ചരിത്രമുണ്ട്. ദർഗയിലെ ആരാധനയുടെ സ്വഭാവം പഴക്കമേറിയതാമാണ്. വേദേതര ഹിന്ദു സംസ്ക്കാരത്തിന്റെയും സൂഫി ഇസ്ലാമിക ആചാരങ്ങളുടെയും അടയാളങ്ങൾ ഇതിൽ കാണാൻ സാധിക്കും.

1991-ൽ ആരാധനാലയ ചട്ടം നിയമമാകുന്നതിന് ഏതാനും മാസങ്ങൾക്കുമുമ്പ്, ആരാധനാലയത്തിന്റെ ഉടമസ്ഥാവകാശത്തെക്കുറിച്ചുള്ള ആഭ്യന്തര തർക്കത്തിൽ കർണാടക ഹൈക്കോടതി തന്നെ അതിന്റെ തനതായ സ്വഭാവം അംഗീകരിച്ചിരുന്നു.

മുസ്ലീം വഖഫ് സ്വത്തുക്കൾ 1975-ൽ പുതുതായി രൂപീകരിച്ച വഖഫ് ബോർഡിലേക്ക് മാറ്റുന്ന കാലത്തോളം പഴക്കമുണ്ട് ഈ തർക്കത്തിന്. ഈ ദേവാലയം ഒരു ദർഗയായതിനാലും മതപരമായ അധികാരം മുസ്ലീം ശകാദ്രിക്കായതിനാലും അതിനെ വഖഫ് ആയി പരിഗണിച്ചു. ഹിന്ദുക്കളും മുസ്ലീങ്ങളിൽ ചിലരും ഒരുപോലെ അവിടത്തെ ഭക്തരായിരുന്നെങ്കിലും, നിയമം പോലും അതിനെ ഒരു അത്തരമൊരു സ്ഥാനമായി കണ്ടില്ല.

ഒന്നുകിൽ അത് കർണാടകയിലെ മിക്ക ഹിന്ദു ആരാധനാലയങ്ങളും (രണ്ട് ഒഴിവാക്കലുകളൊഴികെ) പരിപാലിക്കുന്ന മുസ്രൈയുടെ കീഴിലായിരിക്കണമെന്നും അല്ലെങ്കിൽ അത് വഖഫ് ബോർഡിലേക്ക് മാറ്റണമെന്നുമാണ് കോടതി കരുതിയത്.

ഈ ആശയക്കുഴപ്പം നിറഞ്ഞ ഭരണനിർവ്വഹണം സൂചിപ്പിക്കുന്നത് കീഴാള മതേതരത്വത്തിന്റെ സങ്കീർണ്ണമായ സ്വഭാവം മനസ്സിലാക്കാനും പ്രദാനം ചെയ്യാനും വ്യവസ്ഥിതിക്ക് കഴിവില്ലെന്നതാണ്. അതുവഴി ഔദ്യോഗിക മതേതരത്വത്തിന്റെ പരാജയത്തിന്റെ വലിയ തെളിവ് കൂടിയായി അത് മാറുന്നു.

ഈ തർക്കത്തിൽ, ദർഗയുടെ മതപരവും ഭരണപരവുമായ തലവനായ മുസ്‌ലിം ശകാദ്രി ഇത് വഖഫ് ബോർഡിൽ നിന്ന് മുസ്‌രൈയിലേക്ക് മാറ്റുന്നതിൽ എതിർപ്പൊന്നും പ്രകടിപ്പിച്ചില്ല. എന്നാൽ, സ്ഥലംമാറ്റത്തെ വഖഫ് ബോർഡ് എതിർത്തു.

ഈ തർക്കം തീർപ്പുകൽപ്പിക്കുന്നതിനിടെ കർണാടക ഹൈക്കോടതി ദർഗയുടെ സ്വഭാവവും ആരാധനാലയത്തിന്റെ മേൽ ശകാദ്രിയുടെ മതപരമായ അധികാരവും ഉയർത്തിപ്പിടിക്കുന്നതിനൊപ്പം അതിന്റെ സമന്വയ സ്വഭാവത്തെ വാനോളം പുകഴ്ത്തുകയും ചെയ്തിരുന്നു.

1991 മെയ് മാസത്തിൽ സുപ്രീം കോടതി പോലും ഹൈക്കോടതി വിധി ശരിവച്ചിരുന്നു. അങ്ങനെ, 1991ലെ ആരാധനാലയ നിയമം ഒരു നിയമമായി മാറുന്നതിന് കൃത്യം രണ്ട് മാസം മുമ്പ് ഉടമസ്ഥാവകാശത്തെക്കുറിച്ചുള്ള ആഭ്യന്തര തർക്കം മാത്രമല്ല, അതിന്റെ മതപരമായ സ്വഭാവവും ആചാരങ്ങളും സംബന്ധിച്ച തർക്കങ്ങളും 1991 മെയ് മാസത്തിൽ അന്തിമഘട്ടത്തിലെത്തി.

തെറ്റായ ചരിത്രം

ബാബറി മസ്ജിദ് തകർത്തതിന് ശേഷം ഹിന്ദുത്വ ശക്തികൾ തൊട്ടുപിന്നാലെ ഒരു പുതിയ തർക്കം രൂപപ്പെടുത്തിയെടുത്തു. ദത്താത്രേയ ഭഗവാന്റെ വാസസ്ഥലമായി ഹിന്ദുക്കൾ ഇതിനെ ആരാധിക്കുന്നതിനാൽ അവിടെ അനസൂയ ജയന്തി, സത്യനാരായണ പൂജ തുടങ്ങിയ പുതിയ ആചാരങ്ങൾ അനുവദിക്കണമെന്നായിരുന്നു അവരുടെ വാദം.

വിരോധാഭാസമെന്തെന്നാൽ, അതുമായി ബന്ധപ്പെട്ട മറ്റൊരു തർക്കം തീർപ്പാക്കുന്നതിനിടെ ഹൈക്കോടതി തന്നെ എൻഡോവ്‌മെന്റ് കമ്മീഷണറോട് അവിടത്തെ ആചാരങ്ങൾ പരിശോധിച്ച് തിട്ടപ്പെടുത്താൻ ഉത്തരവിട്ടു.

എൻഡോവ്‌മെന്റ് കമ്മീഷണർ ജില്ലാ മുസ്‌രൈ ഓഫീസർ മുഖേന പബ്ലിക് ഹിയറിംഗ് നടത്തി ആചാരങ്ങൾ ക്രോഡീകരിക്കുകയും ചെയ്തു. അതനുസരിച്ച്, ശകാദ്രി ആരാധനാലയത്തിന്റെ ആചാരപരമായ തലവനാണ്. ശകാദ്രി നിയമിച്ച ഒരു മുജാവർ മാത്രമേ പരിശുദ്ധ ഇടത്തിൽ പ്രവേശിക്കുകയുള്ളൂ. മുജാവർ വിളക്ക് കത്തിക്കുകയും മറ്റ് പരിമിതമായ ഉത്തരവാദിത്തങ്ങൾക്കിടയിൽ വർഷത്തിലൊരിക്കൽ പ്രാർഥനയ്ക്കു വരുന്നവർക്ക് ഭക്ഷണം വിതരണം ചെയ്യുകയും ചെയ്യും.

ഈ ക്രോഡീകരണം 1989 ഫെബ്രുവരി 25-ന് പാസാക്കിയതാണ്. ഇതിന് പുറമെയാണ് അവിടെ പുതിയ ഹിന്ദു-ബ്രാഹ്മണ ആചാരങ്ങൾ അനുവദിച്ചത്.

1992 മുതൽ, തുടർച്ചയായി ഭാരതീയ ജനതാ പാർട്ടി ഇതര സർക്കാരുകൾ ‘ദത്ത ജയന്തി’ എന്ന വാർഷിക സമ്മേളനം അനുവദിച്ചു വന്നു. കൂടാതെ, 1997 മുതൽ ഒരാഴ്ച നീളുന്ന ‘ദത്ത മാല’യും അനുവദിച്ചു.

എന്നാൽ 2002ലെ ഗുജറാത്ത് കലാപത്തിന് ശേഷം, സംഘപരിവാർ അവിടെ നടത്തിയ ഇടപെടലിന്റെ സ്വഭാവം വലിയ തോതിൽ മാറി. 2002 മുതൽ, അവരുടെ ആവശ്യം ദർഗയെ “മുസ്ലിംകളുടെ പിടിയിൽ” നിന്ന് മോചിപ്പിക്കുക എന്നതായി മാറി.

“ദത്തപീഠം തെക്കിന്റെ അയോധ്യയും കർണാടക തെക്കിന്റെ ഗുജറാത്തുമാണ്” എന്നതായിരുന്നു പുതിയ മുദ്രാവാക്യം.

യാഥാർത്ഥ്യത്തിൽ അതൊരു ദത്താത്രേയ ക്ഷേത്രമായിരുന്നെന്നും ഹൈദരാലിയുടെ ഭരണകാലത്ത് മുസ്ലിംകൾ തട്ടിയെടുത്തതാണെന്നും ആരോപിച്ചു കൊണ്ട്, ദർഗയുടെ ആചാരങ്ങൾ ക്രോഡീകരിച്ച 1989ലെ എൻഡോവ്‌മെന്റ് കമ്മീഷണറുടെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദത്തപീഠ സംവർദ്ധന സമിതി 2003-ൽ (WP 43621/2003) ഹൈക്കോടതിയിൽ ഒരു പുതിയ ഹർജി ഫയൽ ചെയ്തു.

1947-ന് മുമ്പ് നിലവിലുണ്ടായിരുന്ന ആരാധനാലയങ്ങളുടെ മതപരമായ സ്വഭാവങ്ങളെക്കുറിച്ചുള്ള പുതിയ തർക്കങ്ങൾ തടയുന്ന ആരാധനാസ്ഥല നിയമം പാസാക്കി പന്ത്രണ്ട് വർഷത്തിന് ശേഷമാണ് ഒരു ആരാധനാലയത്തിന്റെ മതപരമായ സ്വഭാവത്തെക്കുറിച്ച് പുതിയ തർക്കം ഉയർന്നു വരുന്നത്.

എന്നിട്ടും 2007-ൽ കർണാടക ഹൈക്കോടതി ഈ ഹർജി അംഗീകരിച്ച് 1989-ലെ എൻഡോവ്‌മെന്റ് കമ്മീഷണറുടെ ക്രോഡീകരണം അസാധുവാക്കികൊണ്ട് ഹൈദർ അലിയുടെ കാലത്ത് ദേവാലയത്തിന്റെ മതപരമായ സ്വഭാവം മാറിയോ എന്ന് നിർണ്ണയിക്കാൻ ഒരു പൊതു വിചാരണ നടത്താൻ ആവശ്യപ്പെട്ടുകൊണ്ടുള്ള ഉത്തരവിറക്കി. അങ്ങനെയാണെങ്കിൽ, ഒരു ഹിന്ദു ആർച്ചക്കിനെ നിയമിക്കുന്നതും ഹിന്ദു ആഗമ രീതിയിലുള്ള ആചാരങ്ങൾ അനുവദിക്കുന്നതും പരിഗണിക്കാൻ നിർദേശിച്ചു.

അങ്ങനെ, ദർഗയുടെ മതപരമായ സ്വഭാവം മാറ്റിയതിനെ കോടതി നിയമപരമായി ന്യായീകരിക്കുകയാണ് ചെയ്തത്. ഇതിനെതിരെ കർണാടക ഹൈക്കോടതിയിലും പിന്നീട് സുപ്രീം കോടതിയിലും ശകാദ്രിയും പുരോഗമന വ്യക്തികളും സംഘടനകളും രംഗത്തെത്തിയിരുന്നു.

കർണാടക ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന് മുമ്പാകെ കേസ് വാദിച്ച സർക്കാർ അഭിഭാഷകൻ പ്രായോഗികമായി സർക്കാറിന്റെ കേസ് നടത്തിയില്ല. അപ്പോഴേക്കും സംസ്ഥാനത്ത് ജനതാദളിനൊപ്പം (സെക്കുലർ) ബി.ജെ.പി അധികാരത്തിൽ എത്തിയിരുന്നു. അങ്ങനെ സിംഗിൾ ബെഞ്ച് ഉത്തരവ് ശരിവെക്കപ്പെട്ടു.

കർണാടകയിലെ സംഘടനകളും പ്രമുഖ വ്യക്തികളും സിറ്റിസൺസ് ഫോർ ജസ്റ്റിസ് ആൻഡ് പീസും (സിജെപി) 2008-ൽ പ്രത്യേക ലീവ് പെറ്റീഷനിലൂടെ (29429/2008) സുപ്രീം കോടതിയിൽ ഇതിനെ ചോദ്യം ചെയ്തു.

1989-ലെ എൻഡോവ്‌മെന്റ് കമ്മീഷണർമാരുടെ (ഇസി) ക്രോഡീകരണം അനുസരിച്ചുള്ള തൽസ്ഥിതി നിലനിൽക്കുമ്പോൾ തന്നെ, “1947-ന് മുമ്പുള്ള മതപരമായ സ്വഭാവം നിർണ്ണയിക്കാൻ” ഒരു പൊതു വിചാരണ നടത്താൻ കമ്മീഷണറെ അനുവദിക്കുകയും റിപ്പോർട്ടിൽ കൈ കടത്താതെ മുദ്രവച്ച കവറിൽ സുപ്രീം കോടതിയിൽ നൽകാൻ ആവശ്യപ്പെടുകയും ചെയ്തു.

അതിനാൽ, ഗ്യാനവ്യാപി മസ്ജിദ് കേസിലെ ആരാധനാലയ നിയമത്തെക്കുറിച്ചുള്ള ജസ്റ്റിസ് ചന്ദ്രചൂഡ് ബെഞ്ചിന്റെ വ്യാഖ്യാനത്തിന് ബാബ ബുദാൻ ദർഗ കേസിൽ ചരിത്രപരമായ ഒരു മാതൃകയുണ്ട്. എന്നാൽ ഇവിടെ നിയമത്തിന്റെ അർത്ഥം അവഗണിച്ചു കൊണ്ട് സാങ്കേതികതെ കൂട്ട് പിടിച്ച് ക്ഷേത്രത്തിന്റെ മതപരമായ സ്വഭാവം പരിശോധിക്കാൻ സുപ്രീം കോടതിയുടെ അനുമതിയെയാണ് പരിഗണിക്കുന്നത്.

2010-ൽ കമ്മീഷണർ ഒരു പൊതു ഹിയറിംഗ് നടത്തി. ആരാധനാലയ നിയമത്തിന്റെ പ്രസക്തി കമ്മ്യൂണൽ ഹാർമണി ഫോറം (കർണാടക കോമു സൗഹാർദ്ദ വേദികെ) കമ്മീഷണറുടെ ശ്രദ്ധയിൽപ്പെടുത്തി. കമ്മീഷണർ തന്റെ അറിവിനനുസരിച്ച് ഈ നിയമത്തിന്റെ ഭാവി മനസ്സിലാക്കാൻ വിസമ്മതിക്കുകയും ഇങ്ങനെ അഭിപ്രായപ്പെടുകയും ചെയ്തു:

ആരാധനാലയങ്ങൾ നിയമം 1991 നിലവിൽ വന്നതിന് ശേഷം, ബാബറി മസ്ജിദ് ഒഴികെ 1947 ഓഗസ്റ്റ് 15 ന് നിലവിലുണ്ടായിരുന്ന സ്ഥാനം നിലനിർത്തേണ്ടത് നിർബന്ധമാണെന്നും അതിനാൽ ശ്രീ ഗുരു ദത്താത്രേയ ബാബാബുദൻസ്വാമി ദർഗയിലെ എന്തെങ്കിലും മാറ്റ കൊണ്ടുവരുന്നത് ആരാധനാലയ നിയമം 1991-ന്റെ ലംഘനമായിരിക്കുമെന്നും നിരവധി വ്യക്തികളും സംഘടനകളും വാദിക്കുന്നുണ്ട്. കർണാടകയിലെ ബഹുമാനപ്പെട്ട ഹൈക്കോടതിയും ബഹുമാനപ്പെട്ട സുപ്രീം കോടതിയും ആചാരങ്ങളുടെ ക്രോഡീകരണം കേൾക്കാൻ നിർദ്ദേശിച്ചതിനാൽ ഈ വിഷയം ഈ അതോറിറ്റിക്ക് ചർച്ച ചെയ്യാൻ കഴിയില്ല. ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ മുമ്പാകെ തീർപ്പുകൽപ്പിക്കാത്ത നടപടികളിൽ ഈ വിഷയം ഉന്നയിക്കാൻ പ്രതിഷേധകർക്ക്അവസരമുണ്ട്” (പേജ് 115, ‘എൻക്വയറി റിപ്പോർട്ട്’).

എന്നാൽ, മുൻ കമ്മീഷണർ ക്രോഡീകരിച്ച ആചാരങ്ങൾ തുടരുന്ന മുജാവർക്കൊപ്പം ഒരു ഹിന്ദു ആർച്ചകനെയും ആഗമ ആചാരങ്ങളുടെ സ്ഥാപനത്തെയും നിയമിക്കാനും കമ്മീഷണർ ശുപാർശ ചെയ്തു. ചരിത്രപരമോ പുരാവസ്തുശാസ്ത്രപരമോ ആയ തെളിവുകളൊന്നും ഇല്ലാതിരുന്നിട്ടും ദേവസ്ഥാന സമിതിയും അതിന്റെ ഹിന്ദു ഭക്തരും ഉന്നയിച്ച എല്ലാ ആവശ്യങ്ങളും അദ്ദേഹം അംഗീകരിച്ചു എന്നതിനാൽ അദ്ദേഹത്തിന്റെ ശുപാർശകൾ പക്ഷപാതപരമായിരുന്നു എന്ന് വ്യക്തം. നേരെ മറിച്ച് മറുഭാഗം നൽകിയ രേഖകളുടെ കൂമ്പാരം അദ്ദേഹത്തിന്റെ റിപ്പോർട്ടിൽ പോലും പ്രതിപാദിക്കപ്പെട്ടിരുന്നില്ല.

വിശദീകരിക്കാനാകാത്ത വിധികൾ, പ്രവചനാതീതമായ ഫലങ്ങൾ

ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസ് എൻ വി രമണ എന്നിവരടങ്ങിയ സുപ്രീം കോടതി ഡിവിഷൻ ബെഞ്ച്, സീൽ ചെയ്ത കവർ തുറന്ന് 2015 സെപ്റ്റംബറിൽ (സിഎ 2685/2010) വിധി പ്രസ്താവിച്ചു:

“… ഈ ഘട്ടത്തിൽ, റിപ്പോർട്ടിൽ സൂചിപ്പിച്ചിരിക്കുന്നതുപോലെ, കമ്മീഷണറുടെ അന്വേഷണത്തിന്റെ ഫലത്തെക്കുറിച്ച് തീരുമാനമെടുക്കാൻ സംസ്ഥാനത്തിന് സ്വാതന്ത്ര്യം നൽകണമെന്നാണ് (ഞങ്ങളുടെ) അഭിപ്രായം. മുകളിൽ സൂചിപ്പിച്ചതുപോലെ, നിലവിലെ അപ്പീലുകളിൽ കക്ഷികൾ ഉന്നയിച്ച എതിർപ്പുകൾ ഉൾപ്പെടെ പ്രസ്തുത റിപ്പോർട്ടിനെതിരെ ഉന്നയിക്കാവുന്ന എല്ലാ എതിർപ്പുകളും കണക്കിലെടുക്കാൻ സംസ്ഥാന സർക്കാർ സ്വാഭാവികമായും ബാധ്യസ്ഥനായിരിക്കും. അതിന് ശേഷം സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ തീരുമാനമെടുക്കും.”

അങ്ങനെ, ബാബാബുദാൻ ദർഗ കേസിൽ രണ്ടാം തവണയും ആരാധനാലയ നിയമത്തിലെ വ്യവസ്ഥകൾ നടപ്പാക്കാനുളള ഉത്തരവിടാൻ സുപ്രീം കോടതി വിസമ്മതിച്ചു. കേസിലെ കക്ഷികളെ കേൾക്കാനും ശുപാർശകൾ നൽകാനുംസംസ്ഥാനത്തെ കോൺഗ്രസ് സർക്കാർ ജസ്റ്റിസ് (റിട്ട) നാഗമോഹൻ ദാസ് കമ്മിറ്റിയെ രൂപീകരിച്ചു. പൊതുജനങ്ങളെയും ഇരുവിഭാഗങ്ങളെയും കമ്മിറ്റി വിശദമായി കേട്ടു. 1989 ലെ കമ്മീഷണറുടെ ഉത്തരവിൽ ക്രോഡീകരിച്ച ആചാരങ്ങൾ നിലനിർത്താൻ ശുപാർശ ചെയ്തു, ഒരു ഹിന്ദു ആർച്ചകനെയോ ആഗമ ആചാരങ്ങളെയോ നിയമിക്കുന്നത് ദർഗയുടെ മതപരമായ സ്വഭാവം മാറ്റുന്നതിന് തുല്യമായതിനാൽ അത് ആരാധനാലയങ്ങളുടെ നിയമം, 1991 അനുവദിക്കുന്നില്ലെന്നും വാദിച്ചു. സർക്കാർ ശുപാർശകൾ അംഗീകരിക്കുകയും 1989-ൽ ക്രോഡീകരിച്ച ആചാരങ്ങൾ തുടരാൻ 2018 മാർച്ചിൽ ഉത്തരവിടുകയും ചെയ്തു.


ദത്താത്രേയ ദേവസ്ഥാന സംവർദ്ധന സമിതി (WP 18752/2018) ഇത് വീണ്ടും ഹൈക്കോടതിയിൽ വെല്ലുവിളിച്ചു. 2019ൽ പ്രസിദ്ധമായ ‘ഓപ്പറേഷൻ കമല’യിലൂടെ ബിജെപി കർണാടകയിൽ അധികാരത്തിലെത്തി. വീണ്ടും, സർക്കാർ ഉത്തരവിനെ വാദിക്കുകയും ആരാധനാലയങ്ങളുടെ നിയമത്തെ ഉയർത്തി കേസ് വാദിക്കുകയും ചെയ്യേണ്ടിയിരുന്ന സർക്കാർ അഭിഭാഷകൻ തന്റെ ജോലി പൂർണമായി ചെയ്യ്തില്ലെന്ന് തന്നെ പറയാം.

അയോധ്യാ വിധി ആവർത്തിക്കപ്പെടുന്നു

2021 സെപ്തംബർ 29 ന് ഹൈക്കോടതി തർക്കത്തിൽ ഉത്തരവിട്ടു.ആരാധനാലയ നിയമത്തിന്റെ നിലവിൽ വരുന്നതിന് മുമ്പ് തർക്കവിഷയം അതിന്റെ അന്തിമരൂപം കൈവരിച്ചിരുന്നു എന്ന വിചിത്രമായ ന്യായവാദം നീട്ടിക്കൊണ്ട് ഈ വിഷയത്തിൽ ആരാധനാലയ നിയമത്തിന്റെ പ്രയോഗം ജഡ്ജ് നിഷേധിച്ചു.

എന്നിരുന്നാലും, യഥാർത്ഥ സ്യൂട്ടിന് കീഴിൽ ഇതുവരെ കേട്ട തർക്കം സൈറ്റിന്റെ ഉടമസ്ഥതയെ സംബന്ധിച്ചായിരുന്നു, അല്ലാതെ ആരാധനാലയത്തിന്റെ മതപരമായ സ്വഭാവമല്ല എന്നതാണ് വസ്തുത. അപ്പോഴും, 1991 ഫെബ്രുവരിയിൽ ഹൈക്കോടതിയും 1991 മെയ് മാസത്തിൽ സുപ്രീം കോടതിയും വഖഫിൽ നിന്ന് മുസരിയിലേക്കുള്ള സ്ഥലംമാറ്റം ശരിവെച്ചുകൊണ്ട്, ദർഗയുടെ ബഹുസ്വര സ്വഭാവം അംഗീകരിച്ചു. അത് അന്തിമമായി കണക്കാക്കിയിരുന്നെങ്കിൽ ദേവസ്ഥാന സമിതിയുടെ കേസ് തള്ളണമായിരുന്നു.

മറുവശത്ത്, ക്ഷേത്രത്തിന്റെ മതപരമായ സ്വഭാവത്തെ പൂർണ്ണമായി ചോദ്യം ചെയ്യുന്ന പുതിയ തർക്കം, നിയമം നിലവിൽ വന്ന് 12 വർഷത്തിന് ശേഷം, 2003 ൽ ദേവസ്ഥാന സമിതിയാണ് ഫയൽ ചെയ്തത്.

മുജാവർ ഒരേസമയം ആചാരങ്ങൾ തുടരുമെന്നതിനാൽ ഒരു ഹിന്ദു ആർച്ചകനെ നിയമിക്കുകയും ആഗമ ആചാരങ്ങൾ നടത്താൻ ഉത്തരവിടുകയും ചെയ്യുന്നത് “മത സ്വഭാവ മാറ്റത്തിന്” കാരണമാകില്ലെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. വസ്തുതകൾക്കും തെളിവുകൾക്കുമപ്പുറം ഭൂരിപക്ഷത്തിന്റെ വിശ്വാസത്തെ ആശ്രയിച്ച അയോധ്യാ വിധിയിലാണ് ഇത് അഭയം പ്രാപിച്ചത്.

ആരാധനാലയ നിയമം പ്രയോഗിക്കുന്നതിൽ നിയമ വിമുഖതയുടെ പഴയ ഇരയായി ബാബാബുദാൻ ദർഗ കേസ് തുടരുന്നു.

ഒരുകാലത്ത് ടിപ്പു സുൽത്താന്റെ തലസ്ഥാനമായിരുന്നു ശ്രീരംഗപട്ടണത്തിലെ ബജ്‌റംഗ്ദൾ യൂണിറ്റ്, ടിപ്പു നിർമ്മിച്ച പഴയ മസ്ജിദിന് താഴെ ഹനുമാൻ ക്ഷേത്രം ഉണ്ടോ എന്ന് പരിശോധിക്കാൻ അതിന്റെ വീഡിയോ ഗ്രാഫ് ചെയ്യാൻ ജില്ലാ അധികാരികളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. വലതുപക്ഷത്തിന്റെ ഭരണഘടനാ വിരുദ്ധമായ ഹർജികൾക്ക് മുന്നിൽ ആരാധനാലയ നിയമത്തിന്റെ പൊരുൾ ഉയർത്തിപ്പിടിക്കുന്നതിൽ ജുഡീഷ്യറിയുടെ അന്യായമായ വിമുഖതയിലൂടെ ഹിന്ദുത്വ വലതുപക്ഷത്തിന് ഒരു നിയമസാധുത നൽകുന്നതായി തോന്നുന്നു.

കർണാടകയിലെ മുതിർന്ന കോളമിസ്റ്റും ആക്ടിവിസ്റ്റുമായ ശിവസുന്ദർ എഴുതി ‘ദി വൈർ’ പ്രസിദ്ധീകരിച്ച ലേഖനം.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.