Skip to content Skip to sidebar Skip to footer

ന്യൂനപക്ഷ സ്കോളർഷിപ്പ് കോടതി വിധിയുടെ പ്രത്യാഘാതങ്ങൾ

ജനസംഖ്യയില്‍ 15 ശതമാനമുള്ള മുസ്‌ലിം ജനവിഭാഗത്തിന് കേന്ദ്ര സർവീസുകളിൽ രണ്ടര ശതമാനം മാത്രമേ പ്രാതിനിധ്യമുള്ളുവെന്ന് കണ്ടെത്തിയ കമ്മീഷൻ, മുസ്‍ലിംകൾക്ക് 12% സംവരണമുള്ള കേരളത്തിൽ 10% മാത്രമേ സർവീസിൽ പ്രാതിനിധ്യമുള്ളുവെന്ന് കണ്ടെത്തി. ഇന്ത്യയിലെ ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളിലും മുസ്‌ലിംകളുടെ സ്ഥിതി പരിതാപകരമാണെന്ന പൊതു വിലയിരുത്തലിൻ്റയടിസ്ഥാനത്തിൽ വിവിധ സംസ്ഥാനങ്ങളും കേന്ദ്ര സർക്കാരുകളും വിവിധ ക്ഷേമ പ്രവർത്തനങ്ങൾ ആരംഭിച്ചു.ബംഗാളില്‍ 27% ആണ് മുസ്‌ലിംകളുള്ളത്. എന്നാല്‍ അവിടെ 2% ആണ് സര്‍ക്കാര്‍ സര്‍വ്വീസിലെ പ്രാതിനിധ്യം. സച്ചാർ റിപ്പോർട്ട് വന്നതിന് ശേഷമാണ് അവിടെ മുസ്‌ലിംകൾക്ക് പ്രത്യേക സംവരണം ആരംഭിച്ചത്.

കേരളത്തിലെ സംവരണ വിവാദവും സച്ചാർ – പാലോളി കമ്മിറ്റിയും; ഒരു സമഗ്ര വിശകലനം എന്ന ലേഖനത്തിൻ്റെ ആറാം ഭാഗം

2021 മെയ് 28നാണ് കേരളത്തിലെ ന്യൂനപക്ഷ സ്കോളർഷിപ്പ് അനുപാതവുമായി ബന്ധപ്പെട്ട കോടതി വിധിയുണ്ടാകുന്നത്. 2008 മുതൽ മുസ്‌ലിം വിദ്യാർത്ഥികൾക്കായി പാലൊളി കമ്മിറ്റി ശിപാർശയുടെ അടിസ്ഥാനത്തിൽ ആരംഭിച്ച സ്കോളർഷിപ്പ് ആദ്യം 

പൊതുഭരണ വകുപ്പിന് കീഴിലെ ന്യൂനപക്ഷ സെൽ വഴിയാണ് വിതരണം ആരംഭിച്ചത്. 2011 മുതൽ ഇവ ന്യൂനപക്ഷ വകുപ്പിന് കീഴിൽ നിലനിന്നിരുന്ന വിദ്യാഭ്യാസ സ്കോളർഷിപ്പുകളിൽ 80 ശതമാനം മുസ്‌ലിംകൾക്കും 20 ശതമാനം പരിവർത്തിത-ലത്തീൻ ക്രൈസ്തവ വിദ്യാർത്ഥികൾക്കും എന്ന അനുപാതത്തിൽ വിതരണം ചെയ്തുപോന്നിരുന്നു. അത് റദ്ദാക്കണമെന്നും ന്യൂനപക്ഷങ്ങളിൽ സ്കോളർഷിപ്പ് വിതരണത്തിന് വിവേചനം പാടില്ലെന്നും ചൂണ്ടിക്കാട്ടി ജസ്റ്റിൻ പള്ളിവാതുക്കൽ എന്ന വ്യക്തി സമർപ്പിച്ച 

റിട്ട് ഹർജിയിൻമേൽ (WP(C) NO. 24355 OF 2020) കേരള ഹൈക്കോടതി പ്രസ്തുത അനുപാതം റദ്ദാക്കുകയും ജനസംഖ്യാനുപാതികമായി സ്കോളർഷിപ്പുകൾ വിതരണം ചെയ്യുകയും വേണമെന്നാണ് വിധി നൽകിയത്. തത്സംബന്ധമായി ഇറങ്ങിയ GO(MS) NO 278/2008/GAD DATED 16.8.2008, GO(MS) NO 57/2011 GAD DATED 22.2.2011,GO (RT) NO 3427/2015/GAD DATED 8.5.2015 എന്നിവ കോടതി റദ്ദാക്കി. സ്കോളർഷിപ്പ് ഈ അനുപാതത്തിലേക്ക് എത്തിയതും ഇത്തരമൊരു വിധി വന്നതുമായ സാമൂഹ്യ സാഹചര്യങ്ങൾ പരിശോധിക്കാതെ ഇതുസംബന്ധിച്ച് അഭിപ്രായങ്ങൾ പറയുന്നത് തികച്ചും അനുചിതമാണ്.

ദേശീയ തലത്തിൽ നിയോഗിക്കപ്പെട്ട സച്ചാർ കമ്മിറ്റിയുടെ റിപ്പോർട്ടും അതിനെത്തുടർന്ന് കേരളത്തിൽ നിയോഗിക്കപ്പെട്ട പാലൊളി കമ്മിറ്റിയുടെ ശിപാർശകളും അടിസ്ഥാനമാക്കിയാണ് ഇത്തരത്തിലുള്ള സ്കോളർഷിപ്പ് ഉണ്ടാകുന്നത്. ഇന്ത്യയിലെ മുസ്‌ലിം സമുദായത്തിന്റെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ അവസ്ഥയെക്കുറിച്ച് പഠിക്കുന്നതിനായി മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരുന്നപ്പോൾ നിയോഗിച്ച ഒരു ഉന്നതാധികാര സമിതിയാണ്‌ രജീന്ദർ സച്ചാർ സമിതി (The Rajinder Sachar Committee). 2005 മാർച്ച് 9 ന്‌ ആണ്‌ ഈ കമ്മിറ്റി നിലവിൽ വന്നത്. ഒരുവർഷത്തിന് ശേഷം 2006 നവംബർ 30ന്‌, 403 പേജ് വരുന്ന സമഗ്ര റിപ്പോർച്ച് കമ്മീഷൻ സമർപ്പിക്കുകയും അത് ലോക്സഭയുടെ മേശപ്പുറത്ത് വെക്കുകയും ചെയ്തു. 

തൊഴിൽ വിദ്യാഭ്യാസം, ഭൂ ഉടമസ്ഥാവകാശം, ഭവന മേഖല എന്നീ രംഗങ്ങളിൽ മുസ്‌ലിംകൾക്ക് അവസര സമത്വം ഉറപ്പുവരുത്തുന്നതിനായി സ്വീകരിക്കേണ്ട അനുയോജ്യമായ നടപടികൾ മുന്നോട്ടു വെക്കുന്ന ഈ റിപ്പോർട്ട് ഉത്തരത്തിലുള്ള ആദ്യത്തേതാണ്. ഇന്ത്യൻ മുസ്‌ലിംകളുടെ അവസ്ഥ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തേക്കാൾ താഴന്ന നിലവാരത്തിലുള്ളതാണെന്നാണ് സച്ചാർ സമിതി വിലയിരുത്തിയത്.

ജനസംഖ്യയില്‍ 15 ശതമാനമുള്ള മുസ്‌ലിം ജനവിഭാഗത്തിന് കേന്ദ്ര സർവീസുകളിൽ രണ്ടര ശതമാനം മാത്രമേ പ്രാതിനിധ്യമുള്ളുവെന്ന് കണ്ടെത്തിയ കമ്മീഷൻ, മുസ്‌ലിംകൾക്ക് 12% സംവരണമുള്ള കേരളത്തിൽ 10% മാത്രമേ സർവീസിൽ പ്രാതിനിധ്യമുള്ളുവെന്ന് കണ്ടെത്തി. ഇന്ത്യയിലെ ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളിലും മുസ്‌ലികളുടെ സ്ഥിതി പരിതാപകരമാണെന്ന പൊതു വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ വിവിധ സംസ്ഥാനങ്ങളും കേന്ദ്ര സർക്കാരുകളും വിവിധ ക്ഷേമ പ്രവർത്തനങ്ങൾ ആരംഭിച്ചു.

ബംഗാളില്‍ 27% മുസ്‌ലിംകൾ ഉള്ളത്. എന്നാല്‍ അവിടെ 2% സര്‍ക്കാര്‍ സര്‍വ്വീസിലെ പ്രാതിനിധ്യം. സച്ചാർ റിപ്പോർട്ട് വന്നതിന് ശേഷമാണ് അവിടെ മുസ്‍ലിംകൾക്ക് പ്രത്യേക സംവരണം ആരംഭിച്ചത്. കേരളത്തിൽ സച്ചാർ സമിതിയുടെ റിപ്പോർട്ട് അനുസരിച്ചുള്ള മുസ്‌ലിം പിന്നാക്കാവസ്ഥയുടെ പരിഹാരത്തിനായി അന്നത്തെ കേരള സർക്കാർ മന്ത്രിസഭയിലെ മുതിർന്ന അംഗം പാലൊളി മുഹമ്മദ് കുട്ടിയുടെ നേതൃത്വത്തിൽ ഒരു കമ്മിറ്റിയെ നിയോഗിക്കുകയുണ്ടായി. ഈ കമ്മിറ്റിയാണ് പാലൊളി കമ്മിറ്റി എന്ന പേരിലറിയപ്പെടുന്നത്. ടി.കെ ഹംസ എം.പി, കെ.ഇ ഇസ്മായിൽ എം.പി, കെ.ടി ജലീൽ എം.എൽ.എ, എ.എ അസീസ് എം.എൽ.എ, ടി.കെ വിൽസൺ, ഡോ.ഫസൽ ഗഫൂർ, ഒ.അബ്ദുറഹ്മാൻ, ഡോ.ഹുസൈൻ രണ്ടത്താണി, അഹ്മദ് കുഞ്ഞി, കടക്കൽ അബ്ദുൽ അസീസ് മൗലവി എന്നിവരാണ് പാലൊളി കമ്മിറ്റിയിലുണ്ടായിരുന്നത്. 

ഈ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ട് G.O.(Ms.) 148/08/GAD പ്രകാരം 2008 മെയ് 6 ന് അംഗീകരിക്കുകയുണ്ടായി. പൊതു വിദ്യാഭ്യാസം, സാമൂഹ്യ സുരക്ഷ, വിദ്യാഭ്യാസ ഉദ്യോഗ മേഖലയിലെ സംവരണം, സ്കോളർഷിപ്പുകള്‍ തുടങ്ങി വിവിധ മേഖലയിലൂന്നി പഠനം നടത്തിയ കമ്മിറ്റി നിരവധി ശിപാർശകളാണ് സർക്കാരിന് മുന്നിൽ വെച്ചത്. പ്രധാനമായും പഠന സ്കോളർഷിപ്പുകളും മത്സര പരീക്ഷകളിൽ സജ്ജമാക്കലും തൊഴിൽ പരമായ സുരക്ഷ ഉറപ്പാക്കലുമാണ് ശിപാർശകൾ. പാലോളി കമ്മിറ്റി ശിപാർശകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ  വിവാദമായ സ്കോളർഷിപ്പുകൾ ആരംഭിക്കുന്നത്. 2008 ജൂൺ മാസം മുതൽതന്നെ മുസ്‌ലിം വിദ്യാർത്ഥികളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായി സ്കോളർഷിപ്പുകൾ ആരംഭിച്ചു. സ്കൂളുകളിൽ ഡ്രോപ്പൌട്ട് ഒഴിവാക്കാൻ മുസ്‌ലിം പെൺകുട്ടികൾക്കായി നാമമാത്രമായ സ്കോളർഷിപ്പ് 1964 മുതൽ തന്നെ കേരളത്തിലുണ്ടായിരുന്നു. അതിനെ വിപുലീകരിക്കുകയും പ്രീമെട്രിക്, പോസ്റ്റ് മെട്രിക്, ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫണൽ കോഴ്സുകൾ തുടങ്ങിയവയിലേക്കാണ് സ്കോളർഷിപ്പുകൾ ഏർപ്പെടുത്തിയത്. പാലൊളി കമ്മിറ്റി ശിപാർശകൾ നടപ്പിലാക്കാൻ പൊതു ഭരണവകുപ്പിന് കീഴിൽ പ്രത്യേക സെൽ ആരംഭിക്കുകയും അതിന് മൈനോറിറ്റി സെൽ എന്ന് നാമകരണം ചെയ്യുകയും ചെയ്തു. കേവലം പത്തുകോടി രൂപയാണ് ആ വർഷം ഈ സെല്ലിൻ്റെ പ്രവർത്തനങ്ങൾക്ക് അനുവദിച്ചത്.

എന്നാൽ 2011 ജനുവരി ഒന്നു മുതൽ ന്യൂനപക്ഷ ക്ഷേമവകുപ്പ് രൂപീകരിക്കുകയും 100 ശതമാനം മുസ്‌ലിംകൾക്കായി നൽകിവരുന്ന സ്കോളർഷിപ്പുകളിൽ മുസ്‌ലിംകളെപ്പോലെയോ അതിലേറെയോ അവശത അനുഭിക്കുന്നവരും പ്രത്യേകമായി സ്കോളർഷിപ്പുകളില്ലാത്തവരുമായ ലത്തീൻ ക്രൈസ്തവർക്കും പരിവർത്തിത-ശുപാർശിത വിഭാഗങ്ങളിലെ ക്രൈസ്തവർക്കും കൂടി ആകെ സ്കോളർഷിപ്പുകളുടെ 20% നൽകാൻ തീരുമാനിക്കുകയും ചെയ്തു. ബജറ്റിൽ സ്കോളർഷിപ്പിന് അനുവദിക്കുന്ന തുക  വർധിപ്പിക്കുമെന്നും മുസ്‌ലിംകൾക്ക് ലഭിക്കുന്ന അനുപാതത്തിൽ കുറവ് വരുത്തില്ല എന്ന ഉറപ്പാണ് സർക്കാർ നൽകിയത്. അന്ന് പ്രതിപക്ഷത്തായിരുന്ന മുസ്‌ലിം ലീഗോ കേരളത്തിലെ മറ്റേതെങ്കിലും മുസ്‌ലിം സംഘടനകളോ ഇതിൽ പ്രത്യേകമായ എതിർപ്പ് പ്രകടിപ്പിച്ചില്ല. 

നൂറ് ശതമാനവും മുസ്‍ലിംകൾക്ക് ലഭിക്കേണ്ട സ്കോളർഷിപ്പ് അതോടെ 80: 20 അനുപാതത്തിൽ വിതരണം ആരംഭിച്ചു. കേരളത്തിലെ ന്യൂനപക്ഷങ്ങൾ മുസ്‌ലിംകളും ലത്തീൻ ക്രൈസ്തവരും പരിവർത്തിത ക്രൈസ്തവരും മാത്രമല്ല. അതിൽ സാമൂഹ്യ സ്ഥിതിയിൽ ഉയർന്ന ഉദ്യോഗത്തിൽ വലിയ തോതിൽ പങ്കാളിത്തമുള്ള റോമൻ കത്തോലിക്കരും മറ്റ് മുന്നാക്ക ക്രൈസ്തവരുമുണ്ട്. വേറെയും ചില ന്യൂനപക്ഷങ്ങൾ കേരളത്തിലുണ്ട്. എന്നിട്ടും സ്കോളർഷിപ്പുകൾ അന്ന് ആ രീതിയിൽ വിതരണം ചെയ്തത് സാമൂഹ്യ പിന്നാക്കവസ്ഥ എന്ന കാറ്റഗറിയിലാണെന്ന് വ്യക്തമാണ്. എന്നാൽ, ന്യൂനപക്ഷ വകുപ്പിന് കീഴിലുള്ള മറ്റ് പദ്ധതികളെല്ലാം ഇത്തരത്തിലുള്ള അനുപാതത്തിലല്ല വിതരണം ചെയ്തിരുന്നത്. സ്കോളർഷിപ്പ് യഥാർത്ഥത്തിൽ ന്യൂനപക്ഷങ്ങൾക്കുള്ളതായിരുന്നില്ല. കേരളത്തിലെ മുസ്‌ലിം സമൂഹത്തിന്റെയും ലത്തീൻ കത്തോലിക്കരുടെയും പരിവർത്തിക ക്രൈസ്തവരുടെയും പിന്നാക്കാവസ്ഥ പരിഗണിച്ച് വിതരണം ചെയ്തിരുന്നതാണ്. മുസ്ലിം -പിന്നാക്ക കൃസ്ത്യൻ (മുസ്‌ലിം -കൃസ്ത്യൻ എന്നല്ല) ജനസംഖ്യാ അനുപാതം 80:20 എന്ന രീതിയിലായിരുന്നതിനാൽ സ്ക്കോളർഷിപ്പും അങ്ങനെ വന്നതാണ്. പക്ഷെ, ന്യൂനപക്ഷ വകുപ്പ് വന്നപ്പോൾ ഇത് അതിന് കീഴിലാക്കി മാറ്റിയതാണ്.


80: 20 അനുപാതം പോലും വഞ്ചനയായിരുന്നുവെന്ന് പിന്നീട് സർക്കാർ സമീപനം പരിശോധിച്ചാൽ ബോധ്യമാകും. ന്യൂനപക്ഷ വകുപ്പിന് അനുവദിക്കുന്ന ബജറ്റ് വിഹിതം വലിയതോതിൽ വെട്ടിക്കുറക്കുന്നതാണ് പിന്നീട് കണ്ടത്. 2016 മുതല്‍ 2021 വരെയുള്ള കാലയളവില്‍ ബജറ്റില്‍ ആകെ 432.6 കോടി രൂപയാണ് അനുവദിച്ചത്. ഇതില്‍ 307.18 കോടി രൂപ മാത്രമാണ് ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ക്കായി ചെലവഴിച്ചത്. 

2016–17 കാലയളവില്‍ 107.33 കോടി രൂപ അനുവദിച്ചു. ഇതില്‍ ആകെ ചെലവഴിച്ചത് 94.59 കോടി രൂപയാണ്. ബാക്കി 12.75 കോടി രൂപ പാഴാക്കി. 2017-18 ല്‍ 99 കോടി രൂപയാണ് വകയിരുത്തിയത്. 82.36 കോടി ചെലവഴിച്ചു. 16.64 കോടി പാഴാക്കി. 2018-19 കാലയളവില്‍ 110.11 കോടി രൂപയാണ് വകയിരുത്തിയതെങ്കിലും ഇതില്‍ 36.66 കോടി രൂപ പാഴാക്കി. ആകെ ചെലവഴിച്ചത് 73.45 കോടി രൂപ മാത്രം. 2019- 20 കാലയളവില്‍ 63.75 കോടി രൂപ അനുവദിച്ചതില്‍ 24.74 കോടി ചെലവാക്കിയെങ്കിലും 39 കോടി രൂപ പാഴാക്കി. 2020-21 ല്‍ 52.41 കോടി രൂപയില്‍ 20.37 കോടി രൂപയാണ് പാഴാക്കിയത്. ചെലവാക്കിയത് 32.03 കോടി മാത്രം. ഭവന പദ്ധതി, സ്കോളർഷിപ്പ്, സ്വയം തൊഴിൽ പദ്ധതികൾ തുടങ്ങിയ കാര്യങ്ങൾക്കായി മുസ്‌ലിം, ക്രിസ്ത്യന്‍, പാഴ്സി, സിഖ്, ജൈന, വിഭാഗങ്ങൾക്കായാണ് ഈ തുക ചിലവഴിക്കേണ്ടത്. ഓരോ വിഭാഗങ്ങൾക്കുമായി എത്ര ചിലവഴിച്ചു എന്ന കണക്ക് സർക്കാർ സൂക്ഷിച്ചിട്ടില്ല എന്നതുകൊണ്ട് അത് തരംതിരിക്കാനാവില്ല. പക്ഷേ, സ്കോളർഷിപ്പ് തുക ഉയർത്തും എന്നത് പോയിട്ട്, ഉള്ളതു നിലനിർത്തുക പോലുമുണ്ടായില്ല എന്നതിനാൽ 80:20 അനുപാതം മുസ്‌ലിംകളെ സംബന്ധിച്ച് വലിയ നഷ്ടമാണ് വരുത്തിയത്. ഈ സാഹചര്യങ്ങൾ വിലയിരുത്താതെയും സ്കോളർഷിപ്പ് ആരംഭിച്ച സമൂഹ്യ പശ്ചാത്തലം വിലയിരുത്താതെയുമാണ് അനുപാതം റദ്ദാക്കിയ കോടതിവിധി വന്നത്. സച്ചാർ, പാലൊളി കമ്മറ്റി സംബന്ധിച്ച സാമൂഹ്യ പ്രശ്നം കോടതിയെ ബോധ്യപ്പെടുത്തുന്നതിൽ സർക്കാർ പരാജയപ്പെടുകയായിരുന്നു. 

ജനസംഖ്യാ അനുപാതത്തിൽ സ്കോളർഷിപ്പുകൾ വിഭജിക്കണമെന്ന ആവശ്യം യഥാർത്ഥത്തിൽ ആദ്യം ഉന്നയിച്ചത് ബിജെപിയാണ്. കേരളത്തിലെ മുസ്‌ലിം ക്രൈസ്തവ സൗഹൃദം തകർക്കുക എന്ന ഗൂഢ ഉദ്ദേശവും അവർക്കുണ്ടായിരുന്നു. ഇത് ക്രൈസ്തവ വിഭാഗങ്ങളിൽ ചിലർ ഏറ്റുപിടിച്ചപ്പോൾ അതുവഴി തങ്ങൾക്ക് നേട്ടമുണ്ടാക്കാനാവുമോ എന്ന തരത്തിൽ ചില നീക്കങ്ങൾ കേരളത്തിലെ ഇടതുപക്ഷം നടത്തിയതും യഥാർത്ഥ വസ്തുതകളെ മറച്ച് പിടിക്കാൻ ഇടവരുത്തി.

ക്രിസ്ത്യാനികളുടെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനായി പാലോളി കമ്മിറ്റിക്ക് സമാനമായ രീതിയില്‍ ജസ്റ്റിസ് കോശിയുടെ നേതൃത്വത്തില്‍ ഒരു കമ്മിറ്റിയെ സർക്കാർ നിയോഗിച്ചിട്ടുണ്ട്. പരിവര്‍ത്തിത ക്രൈസ്തവ കോര്‍പറേഷനും സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഇതുകൂടാതെ മുന്നാക്ക വികസന കോര്‍പറേഷനുമുണ്ട്. മുന്നാക്ക ക്രൈസ്തവരിലെ സാമ്പത്തിക പിന്നാക്കാവസ്ഥയുള്ളവർക്ക് അത്തരത്തിൽ സ്കോളർഷിപ്പ് ലഭിക്കുന്നുവെന്ന കാര്യങ്ങളൊന്നും സർക്കാർ കോടതിയെ ബോധ്യപ്പെടുത്തിയില്ല. കൃത്യമായ രേഖകള്‍ വെച്ചുകൊണ്ട് കോടതിയില്‍ സ്‌കോളര്‍ഷിപ്പിന്റെ സത്യാവസ്ഥ ബോധിപ്പിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ സമൂഹത്തില്‍ സ്‌കോളര്‍ഷിപ്പും ന്യൂനപക്ഷ ക്ഷേമ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന വ്യാജ വിദ്വേഷ പ്രചരണങ്ങള്‍ക്ക് തടയിടാമായിരുന്നു.

പിന്നാക്ക വിഭാഗങ്ങളെ മുന്നാക്കം കൊണ്ടുവരുന്നതിനായി ഓരോ വിഭാഗത്തിനും പ്രത്യേക സംരക്ഷണവും ആനുകൂല്യങ്ങളും നല്‍കണമെന്നത് ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന താത്പര്യങ്ങളിലൊന്നാണ്. സംവരണം നടപ്പിലാക്കുന്നതടക്കം ഈ ആശയം മുന്‍നിര്‍ത്തിയാണ്. ന്യൂനപക്ഷ ക്ഷേമപദ്ധതികളുടെ അടിസ്ഥാന ആശയം തന്നെ ഓരോ വിഭാഗത്തിനും മുഖ്യധാരയിലെത്താന്‍ സഹായകമായ പ്രത്യേക പദ്ധതികള്‍ രൂപീകരിക്കുക എന്നതാണ്. ഈ ആശയത്തിന്റെ അടിസ്ഥാനത്തില്‍ നടപ്പിലാക്കിയ പദ്ധതിക്കെതിരെയാണ് ഇപ്പോള്‍ 

കോടതിവിധി ഉണ്ടായിരിക്കുന്നത്. ന്യൂനപക്ഷങ്ങള്‍ക്കുള്ള ക്ഷേമപദ്ധതികള്‍ ജനസംഖ്യാനുപാതികമായിരിക്കണമെന്ന കോടതിയുടെ നിരീക്ഷണം ദൂര വ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതാണ്.


കേരളത്തിലെ സംവരണ വിവാദവും സച്ചാർ – പാലോളി കമ്മിറ്റിയും; ഒരു സമഗ്ര വിശകലനം എന്ന ലേഖനത്തിൻ്റെ മറ്റു ഭാഗങ്ങള്‍ ഇവിടെ വായിക്കാം

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.