Skip to content Skip to sidebar Skip to footer

പ്രഥമദൃഷ്ടാ ദേശദ്രോഹി!

ഷാരുഖ് ആലം

നിയമം അഭ്യസിക്കുന്ന ഒരാളെന്ന നിലക്ക് എന്നോട് പലപ്പോഴും ഉന്നയിക്കാറുണ്ടായിരുന്ന ചോദ്യമാണ്, ‘ഇന്ത്യൻ നീതിന്യായവ്യവസ്ഥ സ്വതന്ത്രമാണോ’ എന്നത്. കുഴപ്പിക്കുന്ന ചോദ്യമാണിത്. പക്ഷെ, ഇന്ത്യൻ നീതിന്യായവ്യവസ്ഥ സംവിധാനപരമായെങ്കിലും ഏറെക്കുറെ സ്വതന്ത്രമാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്.

സ്വതന്ത്രമാണെന്നു മാത്രമല്ല, ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥ മറ്റു വ്യവസ്ഥകളിൽ നിന്ന് വേർപെട്ടു നിൽക്കുന്നതുമാണെന്ന് എനിക്ക് തോന്നുന്നു. മാത്രമല്ല, ആന്തരികമായി തന്നെ ഇങ്ങനെ പരസ്പരം വേർപെട്ടു നിൽക്കുന്ന ഘടകങ്ങൾ- ഉദാഹരണത്തിന് പല തട്ടിലുള്ള കോടതികൾ- കൊണ്ടു നിർമ്മിക്കപ്പെട്ട വ്യവസ്ഥയാണത്. ഉമർ ഖാലിദിൻ്റെ ജാമ്യാപേക്ഷയുടെ വാദം കേൾക്കുകയും പിന്നീട് തള്ളിക്കളയുകയും ചെയ്ത കീഴ്കോടതി നീക്കം ഇതിനൊരുദാഹരണമാണ്.

ഭരണകൂടത്തിൻ്റെ ചില നയങ്ങൾ വിവേചനപരമാണെന്നും അതിനെതിരെ തെരുവിലിറങ്ങണമെന്നും വാദിച്ച് മുസ്ലിം പ്രക്ഷോഭകരെ മനഃപൂർവ്വം പ്രകോപിപ്പിച്ചു എന്നാണ് ഖാലിദിനും മറ്റു “ഗൂഢാലോചനക്കാർ”ക്കും എതിരെ കോടതിക്കു മുമ്പിലുള്ള ആരോപണം. ഈ ആരോപണങ്ങളിൽ കഴമ്പുണ്ടോ എന്നു പരിശോധിക്കാതെ അവയെ മുഖവിലക്കെടുക്കുകയാണ് കോടതി ചെയ്തിരിക്കുന്നത്. ഈ പ്രക്ഷോഭങ്ങളിൽ മറ്റു വിഭാഗക്കാരും ഉണ്ടായിരുന്നെങ്കിലും ‘നിർണായകമായ മുസ്ലിം സംഘത്തിന്’ ‘മതേതരവും ലിംഗപരവും വാർത്താപരവുമായ മൂടുപടം സൃഷ്ടിക്കാൻ വേണ്ടിയാണ് അവരെ ഉൾപ്പെടുത്തിയതെന്നാണ് ആരോപണം.

പ്രക്ഷോഭങ്ങളുടെ തീവ്രത വർദ്ധിപ്പിക്കുകയും അതുവഴി സർക്കാരിനെ പ്രതിസന്ധിയിലാക്കുകയും തെരുവീഥികളിൽ തടസ്സം സൃഷ്ടിച്ചു കൊണ്ട് യാത്രക്കാരെയും പ്രദേശവാസികളെയും ബുദ്ധിമുട്ടിലാക്കുകയും ചെയ്യുകയായിരുന്നു “ഗൂഢാലോചനക്കാരു”ടെ പദ്ധതി. മുസ്ലിംകളുടെ ആധികൾ പരസ്യപ്പെടുത്താനുള്ള ഒരു കർമ്മപദ്ധതി പ്രദാനം ചെയ്യാൻ അവർ “ഗൂഢാലോചന” നടത്തി. മുസ്ലിം പ്രക്ഷോഭകരുടെ ഒരു “നിർണായക സംഘത്തെ” സൃഷ്ടിച്ചു കൊണ്ട് രാഷ്ട്രീയ ഇടത്തെ അവർ വർഗീയവൽകരിക്കുകയും അതുവഴി ഹിംസ അഴിച്ചുവിടുകയും ചെയ്തു- ഇങ്ങനെ പോകുന്നു ആരോപണങ്ങൾ.

പ്രക്ഷോഭ നേതാക്കൾക്കെതിരെയുള്ള ഈ ആരോപണങ്ങൾ പ്രഥമദൃഷ്ട്യാ തന്നെ അവർക്കെതിരെ “തീവ്രവാദ” കുറ്റം ആരോപിക്കാൻ പര്യാപ്തമാണെന്ന് കീഴ്ക്കോടതി തീരുമാനിക്കുന്നു. അങ്ങനെ ചെയ്യുന്നതിലൂടെ ഇതേ സാഹചര്യങ്ങളിൽ മറ്റു ചില നേതാക്കൾക്കെതിരെ ഇതേ ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടപ്പോൾ അതു ചിരിച്ചു തള്ളിയ ഡൽഹിയിലെ മേൽകോടിതിയിൽ നിന്നും തികച്ചും വേർപ്പെട്ട ഒരു സമീപനമാണ് കീഴ്കോടതി സ്വീകരിച്ചത്.

“മുസ്ലിം പ്രക്ഷോഭക”ർക്കു വിപരീതമായി ഒരു ‘നിർണായക ഹിന്ദു സംഘ’ത്തെ നിർമ്മിച്ചെടുത്ത, അധികാരത്തിലിരിക്കുന്ന പാർട്ടിയിലെ ചില അംഗങ്ങൾക്കെതിരെ (തീവ്രവാദ നിരോധ നിയമപ്രകാരമല്ലാതെ) സാധാരണ ക്രിമിനൽ ചാർജുകൾ മാത്രം ചുമത്തണമെന്ന ഹരജിയിൽ വാദം കേൾക്കുകയായിരുന്നു ഡൽഹി ഹൈകോടതി. ‘ നിർണായക ഹിന്ദു സംഘം’ എന്ന പ്രയോഗം പൊതുവായി ഉപയോഗിക്കപ്പെട്ടിട്ടുള്ള ഒന്നല്ല. എന്നാൽ, ‘നിർണായക മുസ്ലിം സംഘം’ എന്ന പ്രയോഗം ഖാലിദിൻ്റെ കേസിലെ പ്രോസിക്യൂഷൻ വിഭാഗം തുടർച്ചയായി ഉപയോഗിക്കുന്ന ഒന്നാണ്. മുസ്ലിംകൾ നയിച്ചു എന്നു പറയുന്ന പ്രക്ഷോഭങ്ങൾക്ക് മറുപടിയായി സംഘടിപ്പിക്കപ്പെട്ടതിനാൽ ഞാൻ അവരെ അങ്ങനെ വിശേഷിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.

പ്രക്ഷോഭങ്ങൾ കപടവും കെട്ടിച്ചമച്ചതും ബാഹ്യശക്തികളാലും ആന്തരിക വിമതരാലും പ്രേരിതവുമാണെന്നും അതിനാൽ പ്രഥമദൃഷ്ട്യാ തന്നെ ‘ദേശവിരുദ്ധ’മാണെന്നും വരുത്തിത്തീർക്കാൻ ശ്രമമുണ്ടായി. അതേ സമയം, അതിനെതിരെ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭം സ്വാഭാവികമായി ഉണ്ടാവുന്ന ഒരു “ദേശീയ പ്രതികരണം” ആണെന്നും തെരുവുകളിലെ (കൂടെ പൊതു വ്യവാഹരങ്ങളിലെയും) ദേശവിരുദ്ധ ശക്തികളെ തുരത്താൻ വേണ്ടി ആരംഭിച്ചതാണെന്നും അവതരിപ്പിക്കപ്പെട്ടു. ഒരു സഹമന്ത്രിയും ഒരു പാർലമെൻറ് അംഗവുമെങ്കിലും ഉൾപ്പെട്ടിരുന്ന അതിൻ്റെ സംഘാടകർ ദിവസങ്ങളോളം ‘ദേശദ്രോഹികൾ’ക്കെതിരെ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കിയിരുന്നു.

ഇത്തരം ഒരു സംഘാടനത്തിൽ ഒരു അപകടവും ഡൽഹി ഹൈകോടതി കണ്ടില്ല. പകരം, ഒരു ബോധധാരാസങ്കേതത്തിൽ ഉൾപ്പെട്ടതു പോലെ തോന്നിക്കുന്ന നിരീക്ഷണങ്ങളാണ് കോടതി നടത്തിയത്:
“ഒരു അന്തരീക്ഷം സൃഷ്ടിക്കാൻ വേണ്ടി മാത്രമാണ് നിങ്ങൾ എന്തെങ്കിലും പറയുന്നതെന്ന് കരുതുക. അവിടെ എന്തെങ്കിലും മെൻസ് റെഅ (mens rea- ക്രിമിനൽ ഉദ്ദേശം) ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. മറ്റു രാഷ്ട്രീയ പാർട്ടികൾ അതേ രീതിയിൽ വേറെന്തെങ്കിലും പറയുമായിരിക്കാം. എല്ലാവരും അവരവരുടെ മണ്ഡലങ്ങളെ അഭിസംബോധന ചെയ്യുകയും അവരുടെ മണ്ഡലങ്ങളെ സംഘടിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. അതിനു വേണ്ടിയാണ് ഈ പ്രസംഗവും നടത്തിയത്. നിങ്ങൾ ചിരിച്ചു കൊണ്ടെന്തെങ്കിലും പറഞ്ഞാൽ അതിനെ ക്രിമിനൽ കുറ്റമായി കാണാൻ സാധിക്കില്ല. നിങ്ങൾ പ്രകോപനപരമായി എന്തെങ്കിലും പറഞ്ഞാൽ അത് ക്രിമിനൽ കുറ്റമാണ്. കാരണം നമ്മളും ഒരു ജനാധിപത്യത്തിനകത്താണ് ജീവിക്കുന്നത. നിങ്ങൾക്കും അഭിപ്രായസ്വാതന്ത്ര്യവും മറ്റുമൊക്കെയുണ്ട്.”

സജീവമായ ഒരു ജനാധിപത്യ വ്യവസ്ഥക്കകത്ത് രാഷ്ട്രീയ-സാമൂഹിക സമരങ്ങൾക്ക് ഇടമുണ്ടെന്ന് ഒരു ഉയർന്ന കോടതി പറയുമ്പോൾ ഇതേ കാര്യങ്ങളെ തീവ്രവാദ പ്രവർത്തനങ്ങളായി ഒരു കീഴ്കോടതി കണക്കാക്കുന്ന വിവരണാതീതമായ ഒരു പ്രതിഭാസമാണ് ഇവിടെ നടക്കുന്നത്. ‘നിർണായക മുസ്ലിം സംഘം’ എന്നത് ഒരു ഭീഷണിയും ‘ഹൈന്ദവ രാഷ്ട്രീയ സമൂഹം’ എന്നത് ഒരു തിരുത്തു മാത്രമാവുന്നതെങ്ങനെയെന്നും ഇവിടെ വിശദീകരിക്കപ്പെടുന്നില്ല.

പ്രവാസി ഭലായി സംഘട്ടൻ v/s യൂനിയൻ ഓഫ് ഇന്ത്യ (2014) എന്ന കേസിൽ വിദ്വേഷ പ്രസംഗത്തിൻറെ ദൂഷ്യഫലങ്ങൾ അളക്കുന്നത് അതിൽ ഉപയോഗിക്കപ്പെട്ട വാക്കുകളെ അടിസ്ഥാനമാക്കി മാത്രമല്ല, ഒരു പ്രത്യേക ജനതയെ അത് എത്രത്തോളം വിജയകരമായും വ്യവസ്ഥാപിതമായും അരികുവത്കരിക്കുന്നു എന്നതു കൂടി കണക്കിലെടുത്തുകൊണ്ടാണെന്ന് സുപ്രീം കോടതി വ്യക്തമാക്കിയതാണ് – അവരെ ‘ദേശദ്രോഹികൾ’ ആയും അവരുടെ ആധികളെ അസാധുവും പ്രേരിതവും (ബാഹ്യശക്തികൾ പണം നൽകി ചെയ്യിക്കുന്നതും) അവരുടെ ഏകോപനത്തെ അപകടകരമായ പ്രവർത്തിയായും മുദ്ര കുത്തിക്കൊണ്ടാണ് ഈ അരികുവൽകരണം നടക്കുന്നത്. ജനങ്ങളെ രാഷ്ട്രീയവും സാമുദായികവുമായ ഇടങ്ങളിൽ നിന്ന് അകറ്റി നിർത്തുന്ന ഇത്തരം പ്രഭാഷണങ്ങൾ ജനാധിപത്യപരമല്ല. മാത്രമല്ല, എതിരഭിപ്രായമുള്ളവരെ ‘രാജ്യദ്രോഹികൾ’ ആയി മുദ്ര കുത്തി അവരെ സ്വീകാര്യമായ പൊതുമണ്ഡലത്തിൽ നിന്ന് പുറത്തു നിർത്തുന്നതിലൂടെ അവിടെ ഒരു ‘ജനാധിപത്യ പോരായ്മ’ സൃഷ്ടിക്കുകയാണ് ഇവ ചെയ്യുന്നത്.

ചെറുകിട നേതാക്കൾ നടത്തുന്ന തീവ്രമോ അരോചകമോ ആയ പ്രസംഗങ്ങളേക്കാൾ (സഹമന്ത്രിയെ പോലെ) മുതിർന്ന സ്ഥാനങ്ങളിലിരിക്കുന്ന വ്യക്തികൾ നടത്തുന്ന വിവേചനപരമോ, പ്രകോപനപരമോ ആയ പ്രസംഗങ്ങൾ കുറേകൂടി അപകടകരമാണെന്നും സുപ്രീം കോടതി അടിവരയിട്ടു പറഞ്ഞിട്ടുണ്ട് (അമീഷ് ദേവ്ഗൻ v യൂനിയൻ ഓഫ് ഇന്ത്യ 2020). ഡൽഹി ഹൈകോടതി പിന്തുണ നൽകിയ പ്രകോപനപരമായ പ്രസംഗത്തെ സുപ്രീം കോടതിയുടെ തന്നെ വിധിന്യായത്തിൻ്റെ അടിസ്ഥാനത്തിൽ വിദ്വേഷ പ്രസംഗമായി വിവരിക്കാവുന്നതാണ്.

ഇങ്ങനെ സ്വതന്ത്രമായി നിൽക്കുന്ന വ്യവസ്ഥിതികളിൽ പോലും വിധി എന്നും ദുർബലർക്കെതിരെയാവുന്നത് എന്തുകൊണ്ടാണ്?

ന്യായാധിപന്മാർ വിധി പറയുന്നത് വ്യക്തിപരമായ നിർണയങ്ങളെക്കൂടി അടിസ്ഥാനമാക്കിയാണ്. അവർ വസ്തുതകളെ പലപ്പോഴും മനസ്സിലാക്കുന്നതും ഉൾക്കൊള്ളുന്നതും കാഴ്ചപ്പാടുകളുടെയും സാമൂഹിക-രാഷ്ട്രീയ വീക്ഷണങ്ങളുടെയും അടിസ്ഥാനത്തിലാണ് (‘അടിസ്ഥാന സേവനങ്ങൾ സ്വകാര്യവത്കരിക്കേണ്ടതുണ്ടോ?’, ‘ലൈംഗാതിക്രമം നേരിട്ടെന്ന പറയുന്ന ഹരജിക്കാരിയുടെ രൂപം അപ്പോൾ അലങ്കോലമാവുകയോ പെരുമാറ്റത്തിൽ വൈഷമ്യം ഉള്ളതമായി തോന്നുകയോ ചെയ്തില്ലല്ലോ?’. ‘ഈ രാജ്യത്ത് മുസ്ലിംകൾക്ക് കാര്യമായി എന്ത് പരിഭവങ്ങളാണുള്ളത്?’)

കോടതിക്കകത്ത് ഒരാൾ പ്രഥമ പ്രമാണങ്ങളെ അടിസ്ഥാനമാക്കി വാദിക്കുക മാത്രമല്ല, അച്ചടിച്ച നിയമത്തിനു പുറത്തുള്ള ആഴത്തിൽ വേരുറച്ച വീക്ഷണങ്ങളെക്കൂടി വിശദീകരിക്കുകയും മറികടക്കുകയും ചെയ്യാൻ കൂടിയാണ് ശ്രമിക്കുന്നത്. ഇതിൽ ചില കാഴ്ചപ്പാടുകളെങ്കിലും രൂപപ്പെട്ടുവരുന്നത് പരിചയക്കുറവ് മൂലമാണ്. തങ്ങൾ അക്രമിക്കപ്പെടുകയാണെന്ന മുസ്ലിംകളുടെ ആധിയെക്കുറിച്ചും അവരുടെ വേദനകളെക്കുറിച്ചും ഒരു സാധാരണ ന്യായാധിപൻ എങ്ങനെയാണ് മനസ്സിലാക്കുക? മറുഭാഗത്ത്, മുസ്ലിംകൾ കൂറില്ലാത്തവരും ഒരിക്കലും സന്തോഷിപ്പിക്കാൻ സാധിക്കാത്തവരുമാണെന്നും ഈ അവസ്ഥയെ ദുരുപയോഗം ചെയ്യാൻ ശ്രമിക്കുന്ന ബാഹ്യശക്തികളുമായി സുരക്ഷാ ഏജൻസികൾ നിരന്തരം പോരാടുകയാണെന്നും അവർ സ്ഥിരമായി കേട്ടുകൊണ്ടിരിക്കുന്നുമുണ്ട്.

കോടതികൾ ഭരണനിർവ്വാഹകരിൽ നിന്ന് സ്വതന്ത്രമായി വർത്തിക്കുന്നവർ തന്നെയാണ്. പലപ്പോഴും (എന്നാൽ എല്ലായ്പ്പോഴുമില്ല) അവർ അവരുടെ ന്യായവാദങ്ങളിലും സ്വതന്ത്രരാണ്- തങ്ങൾ പൊതുവായി സൂക്ഷിച്ചിരുന്ന പല കാഴ്ചപ്പാടുകൾക്കും അതീതമായി ഉയർന്നുകൊണ്ട് അതിനെതിരെ പോവുന്ന വിധിന്യായങ്ങൾ പുറപ്പെടുവിക്കാൻ അവർക്ക് സാധിക്കാറുണ്ട്. എന്നാൽ ഉമർ ഖാലിദിൻ്റെ ജാമ്യാപേക്ഷ നിരസിച്ചു കൊണ്ട് വന്ന ഈ വിധിന്യായത്തിനു പിന്നിലെ വാദങ്ങൾ എന്താണെന്ന് പരിശോധിക്കുക വിഷമകരമാണ്- അതിനു പര്യാപ്തമായ വാദങ്ങൾ ഇവിടെ ലഭ്യമല്ല എന്നതാണ് സത്യം.

തൻ്റെ തനതു ശൈലിയിൽ മാധ്യമപ്രവർത്തകനായ ഗൌതം ഭാട്ടിയ കോടതിയെ പ്രോസിക്യൂഷൻ്റെ ‘സ്റ്റെനോഗ്രഫർ’ എന്ന് വിവരിച്ചിട്ടുണ്ട്. ഏത് വിഡ്ഢിത്തപരമായ ആരോപണത്തെയും അതിൻ്റെ എല്ലാ ദുഷിച്ച വിവരങ്ങളും അടക്കം രേഖപ്പെടുത്തുകയാണ് സ്റ്റെനോഗ്രഫറുടെ ജോലി. എന്നാൽ ഇത്തരമൊരു രേഖപ്പെടുത്തലിൽ പോലും കുറ്റാരോപിതമായ വിഷയങ്ങളുടെ കാര്യത്തിൽ കോടതി കാണിച്ച പരിചയക്കുറവ് ഞെട്ടിപ്പിക്കുന്നതാണ്.

‘ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദുർറസൂലുല്ലാഹ്’ എന്നെഴുതിയ ഫെയ്സ്ബുക്ക് പോസ്റ്റ് ചൂണ്ടിക്കാണിച്ചു കൊണ്ട് അതിൻ്റെയർത്ഥം അല്ലാഹുവിൻ്റെ നിയമമാണ് എല്ലാറ്റിനും അതീതമെന്നും അതിൻ്റെ ഉപയോഗം മുസ്ലിംകൾ മതേതരത്വത്തിനും ജനാധിപത്യത്തിനും ദേശീയതക്കുമെതിരെ ആസൂത്രിത നീക്കങ്ങൾ നടത്തുന്നുണ്ട് എന്നതിൻ്റെ തെളിവാണെന്നും കോടതി വിശദീകരിക്കുന്നുണ്ട്.

കേൾക്കാൻ സമമായ അറബിയിലെ ‘ലാ’ എന്ന പദവും ഇംഗ്ലീഷിലെ ‘ലോ (law)’ എന്ന പദവും ഒന്നിച്ചു ചേർത്തുകൊണ്ടാണ് ഇത്തരമൊരു അനുമാനത്തിൽ കോടതി എത്തിച്ചേർന്നതെന്ന് മനസ്സിലാക്കിയ നിമിഷം ഞാൻ സത്യത്തിൽ ഉറക്കെ ചിരിച്ചു പോയി. ആറു കലിമകളിൽ ആദ്യത്തേതും ഏറ്റവും സാധാരണമായി ഉപയോഗിക്കപ്പെടുന്നതുമായ ഒരു പ്രയോഗമാണത്- ‘അല്ലാഹുവല്ലാതെ മറ്റൊരാരാധ്യനില്ല, മുഹമ്മദ് അവൻ്റെ ദൂതനാണ്’ എന്നാണ് അതിൻ്റെ വാക്കർത്ഥം. ‘സമ്പത്തിൻ്റെയും അധികാരത്തിൻ്റെയും കപട ദൈവങ്ങളെ പൂജിക്കാതെ എല്ലാറ്റിനും അതീതനായ ദൈവത്തിൽ വിശ്വസിക്കുക. ഇതായിരുന്നു മുഹമ്മദിൻൻ്റെ സന്ദേശം’ എന്ന അർത്ഥത്തിലാണ് മിക്ക ആളുകളും ഇതിനെ ആലങ്കാരികമായി മനസ്സിലാക്കുന്നത്. ഈ വിശ്വാസം ജനാധിപത്യത്തെ വെല്ലുവിളിക്കുന്നില്ല.

പ്രോസീക്യൂഷൻ്റെ ആരോപണങ്ങൾ അതേ പടി ആവർത്തിക്കുന്ന കോടതിയുടെ മറ്റൊരു നിരീക്ഷണത്തിലും ഇതേ സംശയവും പരിചയക്കുറവും പ്രകടമാണ്: “അഭിഭാഷകൻ ഉയർത്തിയ രണ്ടു കാര്യങ്ങൾ ഇവിടെ പരാമർശിക്കേണ്ടതുണ്ട്. ഒന്ന് ‘ചക്കാജാം’ എന്ന സമരരീതി രാജ്യത്ത് പൊതുവായി ഉപയോഗിക്കപ്പെട്ടിട്ടുള്ള ഒന്നാണ് എന്ന ആശയമാണ്. എന്നാൽ 2019 ഡിസംബർ 13ന് ജാമിയാ സർവ്വകലാശാലയിൽ വെച്ച് ശർജീൽ ഇമാം നടത്തിയ പ്രസംഗത്തിൽ നിന്ന് ചക്കാജാം എന്നത് ഒരു ആസൂത്രിത പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്നതാണെന്ന് നമുക്ക് കാണാം. മുസ്ലിംകൾക്ക് സാധിക്കുന്ന ഏതാണ്ട് 50ഓളം നഗരങ്ങളിൽ ചക്കാജാം നടത്തണമെന്ന് ജെ.എൻ.യുവിലെ മുസ്ലിം വിദ്യാർത്ഥികളെ ആധാരമാക്കി അതിൽ പറയുന്നുണ്ട്.

എന്നാൽ, സാധാരണ രീതിയിൽ ചക്കാജാം ഉപയോഗിക്കുന്നത് ഏതെങ്കിലും ഒരു ആവശ്യം ഉയർത്തിക്കാണിക്കാനാണ്. അതിൻ്റെ ഫലമായി ചിലപ്പോൾ ചില അസൗകര്യങ്ങൾ ഉണ്ടായേക്കാം. എന്നാൽ ഇവിടെ ഒരു പ്രത്യേക ഉദ്ദേശ്യം വെച്ചാണ് ചക്കാജാം ആസൂത്രണം ചെയ്യുന്നത്.”

സാധാരണ ചക്കാജാമുകളെയും മുസ്ലിംകളുടെ ചക്കാജാമിനെയും വേർതിരിച്ചു കാണിക്കാൻ കോടതി ശ്രമിക്കുകയും അതിൽ പരാജയപ്പെടുകയും ചെയ്തതായാണ് എനിക്ക് തോന്നിയത്. ഒന്ന് ഏതെങ്കിലും ആവശ്യം ഉയർത്തിക്കാണിക്കാനും മറ്റേത് പ്രത്യേക ലക്ഷ്യത്തോടു കൂടിയും!

‘നിർണായക മുസ്ലിം സംഘ’ത്തിന് കാര്യമായ പരിഭവങ്ങളൊന്നുമില്ലെന്നും ഗൂഢമായ അജണ്ടകൾ മാത്രമേ ഉള്ളൂവെന്നും അതിനു വേണ്ടി കുഴപ്പം സൃഷ്ടിക്കാൻ അവർ ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണെന്നും കോടതി നിശ്ചയിച്ചുറപ്പിച്ചിരിക്കുന്നു. തങ്ങളുടെ ആരോപണങ്ങളെ താങ്ങി നിർത്താനും പ്രതികൾക്ക് ഗൂഢമായ അജണ്ടകളുണ്ടായിരുന്നു എന്ന് സ്ഥാപിച്ചെടുക്കാനും വേണ്ടി പ്രോസിക്യൂഷൻ വിഭാഗം അരോചകമായ പല പ്രസംഗങ്ങളും സന്ദേശങ്ങളും നിരത്തുകയും അവ ഖാലിദും അദ്ദേഹത്തിൻ്റെ “ഗൂഢാലോചനയിലെ പങ്കാളികളും” പറഞ്ഞതാണെന്ന് ആരോപിക്കുകയും ചെയ്തു.

ഏറ്റവും കൂടുതൽ പരിഭവങ്ങളുള്ള വിഭാഗങ്ങളാണ് പലപ്പോഴും ഏറ്റവും രാഷ്ട്രീയ കൃത്യത പാലിക്കാതെ സംസാരിക്കാറുള്ളതെന്ന് അമീഷ് ദേവ്ഗൺ കേസിൽ സുപ്രീം കോടതി തന്നെ നിരീക്ഷിച്ചിട്ടുണ്ട്. “അരികുവൽകരണത്തിൻ്റെയും അടിച്ചമർത്തലിൻ്റെയും വേട്ടയാടപ്പെടലിൻ്റെയും ചരിത്രമുള്ള സമുദായങ്ങൾ അവരുടെ ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിലായിരിക്കാം ചിലപ്പോൾ സംസാരിക്കുന്നത്. അതുകൊണ്ട് അവരുപയോഗിക്കുന്ന വാക്കുകൾ ചിലപ്പോൾ സാധാരണയിലും കൂടുതൽ കഠിനവും വിമർശനാത്മകവുമായിരിക്കാം. മുൻകാലത്ത് നിരസിക്കപ്പെട്ട മാന്യത മൂലമാണത്. അതിനോട് പ്രതികരിക്കുന്നത് അവരെ ചേർത്തു നിർത്തിക്കൊണ്ടായിരിക്കണം.”

എന്നാൽ ഇവിടെയും ചരിത്രത്തെയും രാഷ്ട്രീയത്തെയും കുറിച്ചുള്ള വ്യക്തിപരമായ കാഴ്ചപ്പാടുകൾ ബോധപൂർവ്വമല്ലാതെ അവരുടെ നിർണയങ്ങളിലേക്ക് കടന്നുവരാം: പ്രീണിക്കപ്പെട്ട ന്യൂനപക്ഷമായ മുസ്ലിംകൾക്കെന്ത് അരികുവത്കരണം? ഇത്തരം വാദങ്ങളൊന്നും അവരെ ഉദ്ദേശിച്ചുള്ളതല്ല.

യു.എ.പി.എ കേസുകളിൽ ജാമ്യം പരിഗണിക്കുന്ന കാര്യത്തിൽ കീഴ്കോടതികൾക്ക് കാര്യമായ അധികാരങ്ങളില്ല എന്ന വസ്തുത ഇവിടെ കോടതി കണക്കിലെടുത്തിട്ടുണ്ട്. പ്രഥമദൃഷ്ട്യാ തന്നെ കേസിനു വകുപ്പില്ലെങ്കിൽ മാത്രമേ ജാമ്യം നൽകാൻ അതിനു സാധിക്കൂ. അതുകൊണ്ട് എത്ര അവിശ്വസനീയമായ ആരോപണങ്ങളാണെങ്കിൽ പോലും അവയിൽ കഴമ്പുണ്ടോ എന്നല്ല, അവ ശരിയാണെങ്കിൽ എന്തു സംഭവിക്കും എന്നാണ് കീഴ്കോടതികൾ പരിശോധിക്കുക. വിചാരണാ ഘട്ടത്തിൽ മാത്രമേ ഉന്നയിക്കപ്പെട്ട ആരോപണങ്ങളിലെ നേരില്ലായ്മ വിശദീകരിക്കാൻ പ്രതിഭാഗത്തിനു സാധിക്കൂ.

എന്നാൽ, പ്രഥമദൃഷ്ട്യാ തന്നെ ഒരു കേസിന് വകുപ്പുണ്ട് എന്ന് വളരെ എളുപ്പത്തിൽ തന്നെ ഈ കോടതി സ്വയം ബോധ്യപ്പെടുത്തിയിരിക്കുന്നു.

ഒരു രാഷ്ട്രീയ മുന്നേറ്റം സൃഷ്ടിക്കുകയും അതിനു വേണ്ട രാഷ്ട്രീയ വിഷയങ്ങളും രാഷ്ട്രീയ ഉപകരണങ്ങളും നൽകുകയും ചെയ്തു എന്നതാണ് ഉമർ ഖാലിദിനും “ഗൂഢാലോചനയിലെ മറ്റു പങ്കാളിക”ൾക്കും എതിരെയുള്ള ആരോപണങ്ങൾ. ഈ ആരോപണങ്ങൾ ശരിയാണെങ്കിൽ തന്നെ ഒരു ജനാധിപത്യ സംവിധാനത്തിനകത്ത് കുറ്റങ്ങളായി കണക്കാക്കാൻ സാധിക്കുന്ന കാര്യങ്ങളല്ല. ‘പ്രേരിതം’ എന്ന വിശേഷണത്തിലൂടെ ഈ മുന്നേറ്റത്തെ മറ്റു രാഷ്ട്രീയ മുന്നേറ്റങ്ങളിൽ നിന്ന് വേർതിരിക്കാനാണ് സർക്കാർ ഭാഗം ശ്രമിക്കുന്നത്. ‘നിർണായക മുസ്ലിം സംഘം’ എന്നത് ദേശവിരുദ്ധവും മാർഗഭ്രംശവും ആണെന്നും, ‘നിർണായക ഹിന്ദു ബോധം’ എന്നത്
ഒരു ദേശീയ തിരുത്ത് ആണെന്നുമുള്ള വാദത്തെ കോടതിയും പരിശോധനക്കു വെക്കുന്നില്ല.

ഈ ചിത്രമനുസരിച്ച് ‘മുസ്ലിം’ പ്രക്ഷോഭകർ ഒത്തുകൂടിയയിടത്തു നിന്നാണ് ഹിംസയുടെ ആരംഭം; ‘ദേശദ്രോഹിക’ളെ പാഠം പഠിപ്പിക്കാൻ വേണ്ടി തിരിച്ച് സംഘടിപ്പിക്കപ്പെട്ട സംഘത്തിൽ നിന്നല്ല. ഇങ്ങനെ രൂപപ്പെട്ട സംഘത്തിൻ്റെ ഉത്തരവാദിത്തവും പേറേണ്ടത് മുസ്ലിം പ്രക്ഷോഭകരാണ്; കാരണം, ‘മുസ്ലിം’ രാഷ്ട്രീയ പ്രശ്നങ്ങൾ പൊതു ഇടത്തിൽ കൊണ്ടുവന്നതിലൂടെ ഇങ്ങനെയൊരു പ്രതികരണത്തിന് പ്രാരംഭമിടാമെന്ന് അവർ ചിന്തിക്കുകയും അതിനു വേണ്ടി പ്രവർത്തിക്കുകയും ചെയ്തിരിക്കാം.

സർക്കാർ ഭാഗത്തിൻ്റെ കേസിൽ രാഷ്ട്രീയപരമായ വീഴ്ചകൾ മാത്രമല്ല ഉള്ളത്; നിയമപരമായും ഈ കേസ് നിലനിൽക്കില്ല. അക്രമിക്കാൻ മറ്റുള്ളവരെ പ്രേരിപ്പിച്ചു എന്ന നിലക്ക് അക്രമ സംഭവങ്ങളുടെ മുഴുവൻ കുറ്റവും എങ്ങനെയാണ് ആരോപിതരായ പ്രക്ഷോഭക്കാരുടെ തലയിലിടാൻ സാധിക്കുക എന്നറിയാൻ എനിക്കേറെ കൌതുകമുണ്ട്.

പ്രോസിക്യൂഷൻ ഭാഗത്തിൻ്റെ വാദങ്ങളിലെവിടെയും ഉത്തരം നൽകപ്പെട്ടിട്ടില്ലാത്ത ഒരു ചോദ്യമുണ്ട്: സത്യത്തിൽ ആരാണ് പ്രകോപിതരായത്? ആരാണ് അക്രമം അഴിച്ചുവിട്ടത്? ഈ ചോദ്യം കോടതിയും ചോദിക്കുന്നില്ല.

ഭരണഘടനാ കോടതികൾ ‘നിർണായക മുസ്ലിം സംഘം’, ‘സമരത്തിലൂടെ സംഘട്ടനം’ തുടങ്ങിയ ആശയങ്ങളെ പരിശോധനക്കു വിധേയമാക്കിയിട്ടുണ്ട് എന്ന് ചൂണ്ടിക്കാണിക്കേണ്ടതുണ്ട്. കീഴ്കോടതികൾ ജാമ്യം നിഷേധിച്ച കേസുകളിലെ അപ്പീൽ കേട്ടതിനു ശേഷം ജാമ്യം അനുവദിക്കുകയും സർക്കാർ ഭാഗത്തിൻ്റെ പ്രഥമ ദൃഷ്ട്യാ കേസ് തള്ളുകയും ചെയ്തിട്ടുണ്ട്. എന്നാൽ അതിനപ്പുറം സഞ്ചരിച്ച് ഹിംസയുടെ ഉത്തരവാദിത്വം അക്രമികളിൽ നിന്ന് പ്രതിഷേധക്കാരിലേക്ക് മാറ്റാനുള്ള നിയമവിരുദ്ധമായ ശ്രമങ്ങളെക്കൂടി ഭരണഘടനാ കോടതികൾ പരിശോധനക്കു വിധേയമാക്കാത്തതെന്താണ്?

തികച്ചും മുഷിപ്പിക്കുന്ന ഒരു പ്രതിഭാസത്തിലായിരിക്കാം ഇതിൻ്റെ ഉത്തരം കിടക്കുന്നത്; ഇത്തരം ദീർഘമായ പരിശോധനകൾക്ക് മാറ്റിവെക്കാനുള്ള സമയം കെട്ടിക്കിടക്കുന്ന കേസുകൾ അവർക്ക് ബാക്കി വെക്കുന്നില്ല. ദൈംദിന കാര്യങ്ങൾ തീർപ്പാക്കുന്നതിൽ തന്നെ ഒരുപാട് സമയവും ഊർജ്ജവും ആവശ്യമായി വരുന്നുണ്ട്.

ഒരു മുഴുവൻ രാഷ്ട്രീയ ജനവിഭാഗത്തെ തന്നെയും അപകടകാരികളും അസ്വീകാര്യമായവരും അതിലൂടെ അവരെ ആത്യന്തികമായി തന്നെ ക്രിമിലനുകളായും മുദ്രം കുത്താനാണ് ഈ കേസ് ശ്രമിക്കുന്നത്. ഒരു പുതിയ രാഷ്ട്രീയ മാതൃക തന്നെയാണ് ഇതിലൂടെ മുന്നോട്ട് വെക്കാൻ ശ്രമം നടക്കുന്നത്. ഇതിനെ സ്വമേധയാ പരിഗണനക്കെടുക്കാനും അതിൽ തീർപ്പു കൽപ്പിക്കാനും കാര്യമായ മാനസിക സ്വാസ്ഥ്യം ആവശ്യമായി വരും

Join Us | http://bit.ly/JoinFactSheets3

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.