Skip to content Skip to sidebar Skip to footer

വംശഹത്യക്ക് ചുക്കാൻ പിടിക്കുന്ന ഇന്ത്യൻ ഭരണകൂടം

അമേരിക്കയിലെ ബ്രൗൺ യൂണിവേഴ്‌സിറ്റി പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിൽ പ്രൊഫസറായ പ്രൊഫ. അശുതോഷ് വാര്‍ഷ്‌നിയുമായി ദി വയർ പ്രതിനിധി സിദ്ധാർത്ഥ് ബാട്ടിയ നടത്തിയ അഭിമുഖത്തിൽ നിന്ന്.

ബാട്ടിയ: ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന അക്രമസംഭവങ്ങളെയും അതിന്റെ വ്യത്യസ്തരൂപങ്ങളെയും നിങ്ങള്‍ എങ്ങനെയാണ് നോക്കിക്കാണുന്നത്? ഇതെല്ലാം രണ്ടു സമുദായങ്ങള്‍ തമ്മിലുള്ള സംഘര്‍ഷവും അതില്‍ പോലീസിന്റെ ഇടപെടലും എന്ന നിലയ്ക്കല്ല സംഭവിക്കുന്നത്. പലപ്പോഴും ഇത് ഒരു സമുദായത്തിന് മാത്രം കൂടുതല്‍ ആഘാതമേല്‍പ്പിക്കുന്നവയാണ്. ചിലപ്പോള്‍ സമാസമം നാശനഷ്ടങ്ങള്‍ ഉണ്ടാക്കുന്നവയുമാകാറുണ്ട്. എന്താണ് താങ്കളുടെ നിരീക്ഷണം?

അശുതോഷ്: നിങ്ങളീ പറഞ്ഞത് വളരെ ശരിയാണ്. 1990-കള്‍ മുതല്‍ ഞാന്‍ വര്‍ഗീയ ലഹളകളെക്കുറിച്ച് പഠിക്കുന്നുണ്ട്, 2002-ല്‍ ഒരു പുസ്തകവും പ്രസിദ്ധീകരിച്ചു.
Ethnic Conflict & Civic Life – Hindus & Muslims in India. ഇന്ത്യ, ഇംഗ്ലണ്ട്, പാകിസ്ഥാന്‍ തുടങ്ങി നാലു രാജ്യങ്ങളിലായി പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടു. ആ പുസ്തകം മുഴുവനും കണക്കുകളാണ്. യേല്‍ യൂണിവേഴ്‌സിറ്റിയില്‍ അധ്യാപകനായ സ്റ്റീവന്‍ മില്‍കിന്‍സണ്‍ 1950 മുതല്‍ 1995 വരെ ഇന്ത്യയില്‍ നടന്ന എല്ലാ ഹിന്ദു-മുസ്‌ലിം കലാപങ്ങളുടെയും വിവരങ്ങള്‍ ശേഖരിച്ചയാളാണ്. ആ വിവരങ്ങളാണ് പിന്നീട് നടന്ന പല പഠനങ്ങള്‍ക്കും ആധാരമായത്. അതില്‍ 1950 മുതല്‍ 1995 വരെ നടന്ന 1180 കലാപങ്ങളില്‍ 7173 പേരെങ്കിലും കൊല്ലപ്പെട്ടതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. 7173 പേരെങ്കിലും എന്നു പറയുന്നത് വളരെ പ്രധാനപ്പെട്ടതാണ്. കാരണം, എത്ര പേര്‍ കൊല്ലപ്പെട്ടു എന്നത് കൃത്യമായി അറിയാന്‍ സാധിക്കില്ല. ആ സാഹചര്യത്തിലാണ് കുറഞ്ഞത് ഇത്രയെങ്കിലും കൊല്ലപ്പെട്ടു എന്നു പറയുന്നത് വിഷയത്തിന്റെ വ്യാപ്തി മനസിലാക്കാന്‍ സഹായിക്കുക.

കലാപങ്ങളില്‍ ഭരണകൂടത്തിന്റെ നിഷ്പക്ഷ സമീപനം സംശയത്തിന്റെ മുനയിലാകുന്നതും പോലീസ് എങ്ങനെ ഇടപെട്ടു എന്ന് തിരയുന്നതും തീര്‍ത്തും ശരിയാണ്. ചിലപ്പോള്‍ ഒരു വിഭാഗത്തോടും മറ്റു ചിലപ്പോള്‍ മറ്റേ വിഭാഗത്തോടും അവര്‍ ചേര്‍ന്നു നിന്നിരിക്കാം. പക്ഷെ, വലിയ രണ്ട് വ്യതിരിക്ത സംഭവങ്ങളുണ്ട്. ഒന്ന്, 1984-ലെ ഡല്‍ഹി അതിക്രമവും മറ്റൊന്ന് 2002-ലെ ഗുജറാത്ത് അതിക്രമവുമാണ്. 1950 മുതല്‍ 1995 വരെയുള്ള സംഭവങ്ങള്‍ പരിശോധിച്ച് എത്തിപ്പെടാന്‍ കഴിയുന്ന ഒരു നിഗമനം ഭരണകൂടം പ്രത്യക്ഷമായി നിഷ്പക്ഷസമീപനം കൈവെടിഞ്ഞിട്ടില്ല എന്നുള്ളതാണ്. അവര്‍ പക്ഷപാതം കാണിച്ചോ എന്നു സംശയം ഉണ്ടായിട്ടുണ്ടാകാം. ഡല്‍ഹി 1984-ഉം ഗുജറാത്ത് 2002-ഉം മാറ്റി നിര്‍ത്തിയാല്‍ അവര്‍ പ്രത്യക്ഷമായി പക്ഷപാതം കാണിച്ചതായി അറിവില്ല.

എന്നാല്‍, ഇന്ന് രാജ്യം കാണുന്നത്, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഭരണകൂടം പച്ചയായി നിഷ്പക്ഷസമീപനം ഉപേക്ഷിക്കുന്ന കാഴ്ച്ചയാണ്. ചില കേസുകളില്‍ നിങ്ങള്‍ പറഞ്ഞതുപോലെ മൂകസാക്ഷികളായിരിക്കാം. എന്നാല്‍ ചില കേസുകളില്‍ അവര്‍ ഈ മുസ്‌ലിം വിരുദ്ധ ആക്രമങ്ങളില്‍ സജീവ പങ്കാളികളാണ്.

അടിസ്ഥാനപരമായി, കലാപങ്ങളും (riots) വംശഹത്യകളും (pogroms) തമ്മില്‍ വലിയ വ്യത്യാസമുണ്ട്. പോഗ്രോമുകളെന്നാല്‍ ഭരണകൂടം ഈ നിഷ്പക്ഷത വെടിയുന്ന പ്രത്യേകതരം കലാപാന്തരീക്ഷമാണ്. ഇന്ത്യയില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ നടന്നത് കലാപങ്ങളായിരിക്കാം, എന്നാല്‍ ഇന്ന് ഇന്ത്യ ഭരണകൂടം ഏകപക്ഷീയമായി ഇടപെടുന്ന വംശഹത്യകളുടെ ഒരു കാലഘട്ടത്തിലേക്കാണ് കടന്നിരിക്കുന്നത്.

ഭാട്ടിയ: പോലീസ് കാഴ്ച്ചക്കാരാവുന്നതിനും അക്രമത്തില്‍ പങ്കാളികളാകുന്നതിലുമപ്പുറം ഭരണകൂടത്തിന്റെ മറ്റു ഘടകങ്ങള്‍ അക്രമത്തില്‍ നേരിട്ടു പങ്കുവഹിക്കുന്നില്ലേ? ഉദാഹരണത്തിന് കര്‍ണാടകയിലെ ഹിജാബ് നിരോധനവും മുസ്‌ലിം വ്യാപാരസ്ഥാപനങ്ങള്‍ ബഹിഷ്‌കരിക്കുന്നതും ഉൾപ്പടെയുള്ളവ.

അശുതോഷ്: അതെ, അത് ശരിതന്നെ. 1984-ല്‍ ഡല്‍ഹി കലാപസമയത്ത് ഞാനവിടെ ഉണ്ടായിരുന്നു. അവിടെ ആക്രമണം നടന്നത് വ്യക്തമായ ഭരണകൂട പിന്തുണയോടെയായിരുന്നു. പക്ഷെ സിഖുകാര്‍ക്ക് നഗരത്തിലൂടെ ടാക്‌സിയോടിക്കുന്നതിനോ അവര്‍ക്ക് മധുരപലഹാരം കച്ചവടം ചെയ്യുന്നതിനോ നിരോധനമേര്‍പ്പെടുത്തുന്ന നിയമങ്ങളൊന്നും അന്ന് സര്‍ക്കാര്‍ കൊണ്ടുവന്നില്ല. ഫ്രാന്‍സില്‍ പൊതുഇടത്തിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും മതചിഹ്നങ്ങള്‍ നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയപ്പോള്‍ സിഖുകാരുടെ ടര്‍ബനും ക്രിസ്ത്യാനികളുടെ കുരിശുമാലയും അതുപോലെ മുസ്‌ലിംകളുടെ ഹിജാബും ഒരുപോലെ വിലക്കി. പക്ഷെ, കര്‍ണാടകയില്‍ സംഭവിച്ചതെന്താണ്? ഇതു കര്‍ണാടകയില്‍ മാത്രമായി ഒതുങ്ങില്ല എന്നത് വേറെകാര്യം. അവിടെ സര്‍ക്കാര്‍ മുസ്‌ലിം പെണ്‍കുട്ടികളുടെ ഹിജാബ് മാത്രമാണ് നിരോധിച്ചത്. അതിന് മുന്‍മാതൃകകളില്ല. തെരഞ്ഞെടുക്കപ്പെട്ട മതചിഹ്നങ്ങളുടെ മാത്രം നിരോധനം ലോകത്തെവിടെയും ഇതിനു മുമ്പ് സംഭവിച്ചിട്ടില്ല. ഇത് വളരെ അപകടകരമായ പ്രവണതയാണ്. ഹിജാബ് വിലക്കുന്നെങ്കില്‍ ടര്‍ബനും ഹിന്ദു കുട്ടികളുടെ തിലകും അനുവദിക്കപ്പെടുന്നതിന്റെ ന്യായമെന്താണ്?

ഇത് പോലീസുകാരുടെ പക്ഷപാതിത്വത്തില്‍ ഒതുങ്ങുന്നതല്ല. രാജ്യത്തിന്റെ ഭരണഘടനയ്ക്ക് വിരുദ്ധമായി രാജ്യത്തെ നിയമനിര്‍മാണസഭയും ഭരണനിര്‍വഹണ സംവിധാനവുമെല്ലാം നിഷ്പക്ഷത വെടിഞ്ഞ് പെരുമാറുന്ന അവസ്ഥാവിശേഷമാണ്. ഇന്ത്യ പൗരന്‍മാര്‍ക്ക് ഉറപ്പുനല്‍കുന്ന മതങ്ങളോടുള്ള തുല്യസമീപനം, നിഷ്പക്ഷത എന്നിവയാണ് ലംഘിക്കപ്പെടുന്നത്.

ഭാട്ടിയ: എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നു? പ്രത്യേകിച്ചും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ എന്തുകൊണ്ടിത് സംഭവിക്കുന്നു?

അശുതോഷ്: ഹിന്ദു ദേശീയതയുടെ അടിസ്ഥാന സങ്കല്‍പ്പം തന്നെ ചില ന്യൂനപക്ഷസമുദായങ്ങള്‍ ഈ രാജ്യത്ത് ദേശവിരുദ്ധരാണ് എന്നതാണ്. അവരിവിടെ ജനിച്ചവരായിരിക്കാം പക്ഷെ, അവരുടെ പുണ്യസ്ഥലങ്ങള്‍ ഇന്ത്യയിലല്ല എന്നതാണ്. കൃത്യമായി പറഞ്ഞാല്‍, ഇവിടുത്തെ 14 ശതമാനം വരുന്ന മുസ്‌ലിംകളും രണ്ടു ശതമാനത്തോളമുള്ള ക്രിസ്ത്യാനികളുടെയും പുണ്യഭൂമി ഇന്ത്യയിലല്ല, മിഡില്‍ ഈസ്റ്റിലാണ്. മറിച്ച്, സിഖ്, ജൈന, ബുദ്ധ വിഭാഗക്കാരാകട്ടെ ഇന്ത്യയില്‍ പുണ്യഭൂമിയുള്ളവരാണ്. ജൂതസമൂഹം ഇവിടെ സംഖ്യാപരമായോ രാഷ്ട്രീയപരമായോ മാത്സര്യത്തിന് പ്രാപ്തിയുള്ളത്ര ജനസംഖ്യ ഇല്ലാത്തവരായതു കൊണ്ട് അവരെ പരാമര്‍ശിക്കാതെ വിടുന്നു. അതിനാല്‍ മുസ്‌ലിംകളും ക്രിസ്ത്യാനികളും ഇന്ത്യക്കാരല്ല എന്നതാണ് അവരുടെ പക്ഷം. അവരുടെ വാദത്തിന്റെ അടുത്ത ഘട്ടം ഇന്ത്യയില്‍ മുസ്‌ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും രണ്ടാംകിട പൗരത്വമാണ് നല്‍കേണ്ടത് എന്നതാണ്. അതാകട്ടെ ഇന്ത്യയുടെ ഭരണഘടനയ്ക്ക് തീര്‍ത്തും എതിരാണ്. അംബേദ്കര്‍ ഭരണഘടനയെ വിഭാവനം ചെയ്തതു പോലെ നാനാജാതികള്‍ക്കിടയില്‍ മാത്രമല്ല വ്യത്യസ്ത മതവിഭാഗങ്ങള്‍ക്കിടയിലും സമത്വം ഉറപ്പിക്കണം.

1990 വരെ ഹിന്ദുത്വ ആശയങ്ങള്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ അത്ര പ്രാമുഖ്യമുള്ളവരായിരുന്നില്ല. എന്നാല്‍ അയോധ്യ മൂവ്‌മെന്റിന് ശേഷം അവര്‍ ശക്തി പ്രാപിച്ചു. 1998 മുതല്‍ 2004 വരെ അവര്‍ ഏറ്റുമുട്ടല്‍ തുടര്‍ന്നു. 2004-ല്‍ അധികാരത്തിലെത്തി. പക്ഷേ, ഏറ്റുമുട്ടല്‍ അന്നുമുണ്ടായിരുന്നു. 2019-ല്‍ അവര്‍ വമ്പിച്ച ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തുമ്പോള്‍ ഏറ്റുമുട്ടല്‍ ഉണ്ടായിരുന്നില്ല എന്നതാണ് വ്യത്യാസം. ഭരണഘടനാ വിരുദ്ധമായ ആശയം വെച്ചുപുലര്‍ത്തുന്ന ആ പാര്‍ട്ടിക്ക് ഇന്ന് വ്യക്തമായ ഇലക്ടോറല്‍ ഭൂരിപക്ഷമുണ്ട്. അവരുടെ ആദര്‍ശം ഉപയോഗിച്ച് തന്നെ കൂടുതല്‍ ഭൂരിപക്ഷങ്ങളെ സഭകളില്‍ നേടിയെടുക്കുകയും ചെയ്യുന്നു.
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നിലനില്‍പ്പിനെയാണ് അവരുടെ ആദര്‍ശപരമായ ദുരന്തങ്ങള്‍ ആക്രമിക്കുന്നത്.
ഈ ഭരണഘടനാപരമായ പ്രതിസന്ധിയുണ്ടാക്കുന്നത് അവരുടെ തെരഞ്ഞെടുപ്പ് വിജയങ്ങളാണ്.

ഭാട്ടിയ: ഇവിടുത്തെ പ്രധാനപ്പെട്ട അകാദമീഷ്യന്‍മാരും രാഷ്ട്രീയക്കാരും എഴുത്തുകാരുമെല്ലാം ഭരണകൂടത്താല്‍ വിമര്‍ശിക്കപ്പെടുന്നു, സെലിബ്രിറ്റികള്‍ പോലും. പക്ഷെ മുസ്‌ലിം രാജ്യങ്ങളുമായി ഇന്ത്യ കച്ചവടബന്ധങ്ങളിലും എണ്ണവ്യാപാരം, തൊഴില്‍ എന്നീ മേഖലകളില്‍ സഹകരിക്കുന്നു. അതില്‍ രാജ്യത്തെ മുഖ്യമന്ത്രിമാര്‍ക്കോ മറ്റു മന്ത്രിമാര്‍ക്കോ നിശബ്ദതയുമാണ്. എന്താണ് അതിനു പിന്നിലെ യുക്തി?

അശുതോഷ്: മുസ്‌ലിംകളെ അടിച്ചമര്‍ത്തുന്നതിന്റെ പേരില്‍ ഇന്ത്യക്കെതിരെ മറ്റുരാജ്യങ്ങള്‍ ഉപരോധമേര്‍പ്പെടുത്തില്ല. കാരണം അന്താരാഷ്ട്ര തലത്തിലുള്ള ഇടപാടുകളുടെ ഭാഗമായി അവര്‍ക്ക് ഇന്ത്യയെ കൂടിയേ തീരു. ഉദാഹരണത്തിന് ചൈനയെ നേരിടാന്‍ ഇന്ത്യയുടെ പിന്തുണ അവര്‍ക്ക് ഏഷ്യയില്‍ വേണം. അമേരിക്കക്കോ പ്രബല യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ക്കോ ചൈനയെ കൂട്ടിക്കെട്ടാന്‍ ഇന്ത്യയെക്കൂടാതെ കഴിയില്ല. തങ്ങളുടെ വിദേശനയങ്ങള്‍ പ്രാവര്ത്തികമാക്കാന്‍ അവര്‍ക്ക് ഇന്ത്യയെ വേണം. ആ വിദേശനയങ്ങളുടെ അപ്പുറത്തേക്ക് ഒരിക്കലും ഇന്ത്യന്‍ മുസ്‌ലിംകളുടെ അരക്ഷിതാവസ്ഥ പരിഗണിക്കപ്പെടുകയേ ഇല്ല. നിങ്ങള്‍ മിഡില്‍ ഈസ്റ്റേണ്‍ രാജ്യങ്ങളെക്കുറിച്ച് ചോദിച്ചു. ഉയ്ഗൂര്‍ വേട്ടയുടെ പേരില്‍ അറബ് രാജ്യങ്ങള്‍ ചൈനയെ ബഹിഷ്‌കരിച്ചോ? മുസ്‌ലിം വേട്ടക്കെതിരെ പ്രതികരിക്കണോ വേണ്ടയോ എന്നത് അറബ് രാജ്യങ്ങളായാല്‍ പോലും അവരുടെ നയതന്ത്രപരമായ ചോയ്‌സാണ്. അറബ് രാജ്യങ്ങളുമായി ഇന്ത്യ ഒട്ടേറെ കച്ചവടത്തില്‍ ഏര്‍പ്പെടുന്നു, തൊഴിലാളികളെ അയക്കുന്നു. അവര്‍ അഥവാ ഇന്ത്യയെ നിശിതമായി വിമര്‍ശിച്ചാലും ഇന്ത്യ എന്തു ചെയ്യുമെന്നെനിക്കറിയില്ല. ഇന്ത്യ ഇന്ന് അന്താരാഷ്ട്രതലത്തില്‍ വൈദേശിക നയങ്ങള്‍ക്ക് അവിഭാജ്യ ഘടകമാണ് എന്നിരിക്കെ മുസ്‌ലിംകള്‍ക്കെതിരായ വേട്ടയെ മറ്റു രാജ്യങ്ങള്‍ അവഗണിച്ചേക്കാം അല്ലെങ്കില്‍ പൊറുത്തുകൊടുത്തേക്കാം.

ഭാട്ടിയ: എന്തുകൊണ്ടാണ് രാജ്യത്തിന്റെ പ്രധാനമന്ത്രി ഈ സംഭവങ്ങളിലെല്ലാം നിശബ്ദനാകുന്നത്?

അശുതോഷ്: പ്രധാനമന്ത്രി ഈ ആദര്‍ശത്തില്‍ വിശ്വസിക്കുന്നയാളാണ്. പ്രധാനമന്ത്രിക്ക് വേണ്ടത് ഒരു ഹിന്ദു ദേശീയവാദ ഇന്ത്യയാണ്. അദ്ദേഹം ആര്‍.എസി.എസില്‍ നിന്നാണ് വളര്‍ന്നു വന്നത്. പ്രധാനമന്ത്രി പദത്തിലെത്തിയ ശേഷം അദ്ദേഹം പറഞ്ഞത് 1200 വര്‍ഷത്തെ അടിമത്തത്തില്‍ നിന്ന് ഇന്ത്യക്ക് മോചനം ലഭിച്ചിരിക്കുന്നുവെന്നാണ്. അതൊരു തനി ആര്‍.എസ്.എസ് ആപ്തവാക്യമല്ലേ. ഗോള്‍വാള്‍ക്കറിന്റെയും സവര്‍ക്കറിന്റെയും പുസ്തകങ്ങളില്‍ അതേ വാചകങ്ങള്‍ നിങ്ങള്‍ക്ക് കാണാം. എന്താണ് 1200 വര്‍ഷത്തെ അടിമത്തം? ഇന്ത്യയുടെ കോളനിവല്‍ക്കരണം തുടങ്ങിയത് 1757-ലെ ബ്രിട്ടീഷ് അധിനിവേശത്തിലല്ല 711-ലെ മുസ്‌ലിം സുൽത്താനേറ്റ്‌ അധിനിവേശത്തോടെയാണ് എന്നാണ് അതിനര്‍ഥം. പ്രധാനമന്ത്രിയായതിനു ശേഷമുള്ള രണ്ടുവര്‍ഷക്കാലം അദ്ദേഹമത് ന്യൂയോര്‍ക്കിലടക്കം പലയിടത്തും പലതവണ പറഞ്ഞിട്ടുണ്ട്. രണ്ടാമതായി അവര്‍ വിശ്വസിക്കുന്നത് ഇന്ത്യയിലെ മുസ്‌ലിംകളെ ഒരു പാഠം പഠിപ്പിക്കുന്നതിലൂടെയും അവരെ അരികുവല്‍ക്കരിക്കുന്നതിലൂടെയും 711 മുതലുള്ള കാര്യങ്ങള്‍ക്ക് പ്രതികാരം ചെയ്യുന്നതിലൂടെയുമാണ് ഇന്ത്യയില്‍ ഹിന്ദു ആധിപത്യം ഉറപ്പിക്കപ്പെടുകയുള്ളൂ എന്നാണ്. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടുകഴിഞ്ഞു. എന്നാല്‍ പ്രബല ന്യൂനപക്ഷമായി മുസ്‌ലിംകള്‍ ഇവിടെയുണ്ട്. ഹിന്ദു ദേശീയതയാണ് ഇപ്പോള്‍ രാജ്യം ഭരിക്കുന്നത്. ഇത് പ്രതികാരത്തിനുള്ള സമയമാണ് എന്നതാണ് ആ വിശ്വാസം. 2004-ല്‍ വാജ്‌പേയി പറഞ്ഞിരുന്ന രാജ്ധര്‍മ്മിലാണ് മോദിയും വിശ്വസിച്ചിരുന്നതെങ്കില്‍ പോലീസിന്റെയും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളുടെയും ഏകപക്ഷീയ നടപടികളെ അദ്ദേഹം നിശബ്ദനായി കാണുമായിരുന്നില്ല. മോദി പക്ഷേ ഹിന്ദു ദേശീയതയിലാണ് വിശ്വസിക്കുന്നത്, അതിന്റെ തത്വങ്ങള്‍ ഭരണഘടനക്കെതിരാണെങ്കില്‍ പോലും അയാള്‍ക്കത് വിഷയമല്ല.

ഭാട്ടിയ: ജഹാംഗിര്‍പുരിയില്‍ വാള്‍ചുഴറ്റിയും തോക്ക് കാണിച്ചും പ്രകോപനപരമായി മുന്നോട്ടു നീങ്ങിയ ജാഥയ്ക്കു നേരെ സ്വാഭാവികമായും മുസ്‌ലിംകളുടെ ഭാഗത്തു നിന്നും നേരിയ തിരിച്ചടിയെങ്കിലും ഉണ്ടായിട്ടുണ്ടാകും. എന്നാല്‍ അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ കൂടുതല്‍ മുസ്‌ലിംകള്‍, മുസ്‌ലിം വീടുകള്‍ നിയമവിരുദ്ധമായി പൊളിച്ചുനീക്കുകയും ചെയ്തു. ഹിന്ദുത്വ ആദര്‍ശം നിയമത്തിനുമേലും മേല്‍കൈ നേടിയോ?

അശുതോഷ്: ആര്‍.എസ്.എസിന്റെ വേദങ്ങളിലുണ്ടത്. മുസ്‌ലിംകള്‍ക്ക് സംവാദത്തിന്റെയും സമ്മര്‍ദത്തിന്റെയും ഭാഷ മനസിലാകില്ല. ബലപ്രയോഗത്തിന്റെ ഭാഷ മാത്രമേ മനസിലാകൂ എന്ന് ഗോള്‍വാള്‍ക്കറുടെയും മറ്റും എഴുത്തുകളിലുണ്ട്. ഇസ്‌ലാമിക ചരിത്രവും വിശ്വാസവും പരിശോധിച്ചാല്‍ അവര്‍ക്ക് ബലപ്രയോഗത്തിന്റെ ഭാഷ മാത്രം മനസിലാവുകയുള്ളൂ എന്നു മനസിലാക്കാം എന്നവര്‍ പറയുന്നു. പണ്ട് അവര്‍ ബലപ്രയോഗമുപയോഗിച്ച് കാര്യം സാധിച്ചു, ഇപ്പോള്‍ ബലപ്രയോഗത്തിലൂടെ ലക്ഷ്യം നേടുന്നതിനുള്ള ഹിന്ദുക്കളുടെ സമയമാണ്.

ഭാട്ടിയ: ബി.ജെ.പി രാഷട്രീയമായി നിയമസാധുത നേടുന്നത് തെരഞ്ഞെടുപ്പ് വിജയങ്ങളിലൂടെയാണ്. അവരുടെ ലെജിറ്റിമസി ഉറപ്പിക്കാനാണ് അവര്‍ തെരഞ്ഞടുപ്പുകളെ നിലനിര്‍ത്തുന്നത്. പക്ഷെ ഹിന്ദി ബെല്‍റ്റിന് പുറത്തുള്ള ചില സംസ്ഥാനങ്ങളില്‍ -മഹാരാഷ്ട്ര, ബീഹാര്‍ പോലുള്ള- അവര്‍ക്ക് കാലുറപ്പിക്കാനായിട്ടില്ല. അതുപോലെ മറ്റു ചില സംസ്ഥാനങ്ങളിലും..

അശുതോഷ്: ഹിന്ദു ദേശീയതയുടെ ഏറ്റവും ബലഹീനത അതിന് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിലകണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്നതായിരുന്നു. 90-കളില്‍ അതിന് മാറ്റം വന്നു തുടങ്ങി, ഇപ്പോള്‍ അത് മൗലികമായിത്തന്നെ മാറിമറിഞ്ഞിരിക്കുന്നു. 2014-ലെ ബിജെപിയുടെ ഇലക്ഷന്‍ പ്രചരണം പ്രധാനമായും ഹിന്ദു ദേശീയതയെ ആയുധമാക്കിക്കൊണ്ടായിരുന്നില്ല. ആര്‍എസ്എസ് നേതാക്കള്‍ യുപിയിലെ ഗ്രാമങ്ങള്‍ തോറും കയറിയിറങ്ങി പ്രചാരണങ്ങള്‍ നടത്തിയിട്ടുണ്ടാകാം, 2013-ല്‍ അവര്‍ മുസഫര്‍ നഗറില്‍ കലാപവും നടത്തി; പക്ഷെ പ്രാഥമികമായി അത് അങ്ങനെ ആയിരുന്നില്ല. എന്നാല്‍ 2017-ല്‍ യുപിയിലെതും 2019-ലെ തെരഞ്ഞെടുപ്പുകളിലെതും ഉറപ്പായും ഹിന്ദു ദേശീയവാദ പ്രചരണങ്ങള്‍ തന്നെയായിരുന്നു. യുപിയില്‍ പ്രധാനമന്ത്രി മോദി ഒരു തീവ്രസംഘടനാ പ്രവര്‍ത്തകന്‍ ആയ യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രിയാക്കിയതിലൂടെ വലിയ പ്രഖ്യാപനമാണ് നടത്തിയത്. നിങ്ങള്‍ പറഞ്ഞതുപോലെ അവര്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലൂടെ അവരുടെ ആദര്‍ശസംഹിതക്ക് ലെജിറ്റിമസി നല്‍കുന്നതില്‍ ഇപ്പോള്‍ വിജയിച്ചു നില്‍ക്കുകയാണ്. 11 സംസ്ഥാനങ്ങളില്‍ അവരില്ല, 17 സംസ്ഥാനങ്ങളില്‍ അവരുണ്ട്. അതില്‍ മഹാരാഷ്ട്ര, ബംഗാള്‍, തമിഴ്‌നാട് എന്നിവ വലിയ സംസ്ഥാനങ്ങളാണ്. ബിഹാര്‍ പൂര്‍ണമായി അവരോടൊപ്പമല്ലെങ്കിലും അവരുടെ കൂട്ടത്തില്‍ നമുക്ക് കൂട്ടാം. ഗുജറാത്തല്ല ഇപ്പോള്‍ ഉത്തര്‍പ്രദേശാണ് ഹിന്ദു ദേശീയതയുടെ തറവാട്. ഗുജറാത്തിന്റെ മൂന്നിരട്ടി വലുപ്പമുള്ള യുപിയാണ് ദേശീയ രാഷ്ട്രീയത്തെ മാറ്റാന്‍ കൂടുതല്‍ ശേഷിയുള്ളത്.

ഭാട്ടിയ: പ്രതിപക്ഷ പാര്‍ട്ടികള്‍ നല്ല പ്രകടനം കാഴ്ച്ച വെക്കുന്ന സംസ്ഥാനങ്ങളുണ്ട്, ബംഗാള്‍, തമിഴ്‌നാട്, കേരളം പോലെയുള്ളവ. രാജ്യത്തെ ഈ രാക്ഷസശക്തിയെ പിടിച്ചുകെട്ടാന്‍ തക്ക സംഘടിത നീക്കത്തിന് ഈ പാര്‍ട്ടികള്‍ പ്രാപ്തരാണെന്ന് കരുതുന്നുണ്ടോ?

അശുതോഷ്: ഒന്നാമതായി, ബിജെപിയെ പോലെ ഒരു പാര്‍ട്ടിയെ നേരിടാന്‍ ഒരൊറ്റ പാര്‍ട്ടി മതിയാകില്ല. ഒരു സഖ്യശക്തി തന്നെ വേണം. രണ്ടാമതായി, ആ സഖ്യത്തെ ആര് നയിക്കും എന്ന ബുദ്ധിമുട്ടേറിയ ചോദ്യമാണ്. 2014, 2019 ഇലക്ഷനുകളില്‍ 19 ശതമാനം വോട്ട് രാജ്യത്ത് നേടിയ പാര്‍ട്ടി കോണ്‍ഗ്രസാണ്. തൃണമൂല്‍ കോണ്‍ഗ്രസ്, ആം ആദ്മി, തുടങ്ങി മറ്റു പാര്‍ട്ടികളെല്ലാം 2-3 ശതമാനം വോട്ടുകളാണ് നേടിയത്. ആരു നയിക്കുമെന്ന ചോദ്യത്തിന് ഇനിയും ഉത്തരം കണ്ടെത്തിയില്ലെങ്കില്‍ 2024-ല്‍ ബിജെപി തന്നെ വീണ്ടും അധികാരത്തില്‍ വരും, ഹിന്ദു ദേശീയതയിലടിയുറച്ച രാഷ്ട്രനിര്‍മാണം ത്വരിതഗതിയിലാകും, ഭരണഘടന മൂല്യങ്ങള്‍ തകര്‍ന്നടിയും.

ഭാട്ടിയ: ന്യൂനപക്ഷങ്ങള്‍ ആക്രമണോത്സുകരായി പ്രതികരിച്ചാല്‍ രാജ്യത്ത് എന്ത് സംഭവിക്കും?

അശുതോഷ്: ശ്രീലങ്കയിലെയും മലേഷ്യയിലെയും ഭൂരിപക്ഷശക്തികളുടെ രാഷ്ട്രീയ ആധിപത്യത്തെ ആദ്യമായി നോക്കിക്കാണാം എന്നിട്ട് ഇന്ത്യയെക്കുറിച്ച് സംസാരിക്കാം. ശ്രീലങ്കയിലെ ന്യൂനപക്ഷങ്ങളായ തമിഴര്‍ അവരുടെ രണ്ടാംകിട പൗരത്വത്തെ അംഗീകരിക്കാന്‍ തയ്യാറായില്ല, അതുകൊണ്ട് അവിടെ വേഗത്തില്‍ ആഭ്യന്തര കലാപമുണ്ടായി. മലേഷ്യയിലെ ന്യൂനപക്ഷങ്ങളായ ചൈനീസ് വംശജര്‍ അവരുടെ രണ്ടാംകിട പൗരത്വത്തെ അംഗീകരിച്ചു. ഇന്ത്യയിലെ മുസ്‌ലിംകള്‍ തങ്ങളുടെ രണ്ടാംകിട പദവിയെ അംഗീകരിക്കാത്തവര്‍ ആണെങ്കില്‍ അവര്‍ സംഘടിക്കുകയും പ്രതിരോധിക്കുകയും ചെയ്യും. ശ്രീലങ്കയിലെ തമിഴരെ പോലെ രാജ്യത്തിന്റെ ഏതെങ്കിലും ചിലയിടത്ത് മാത്രം കേന്ദ്രീകരിക്കപ്പെട്ട ജനവിഭാഗമല്ല ഇന്ത്യന്‍ മുസ്‌ലി്ംകള്‍. രാജ്യത്താകെ മുസ്‌ലിംകളുണ്ട്, ജമ്മു-കാശ്മീര്‍ എന്ന മുസ്‌ലിം ഭൂരിപക്ഷ സംസ്ഥാനവുമുണ്ട്. മുസ്‌ലിംകള്‍ ബിജെപിയെ എതിരിടാന്‍ പോന്നതും തങ്ങളെ ഉള്‍ക്കൊള്ളാന്‍ സന്നദ്ധതയുള്ളതുമായ പാര്‍ട്ടികളിലേക്ക് കേന്ദ്രീകരിക്കപ്പെടും. ബിജെപിയുടെ മുസ്‌ലിം വോട്ട് വിഹിതം കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ എട്ടു ശതമാനമായിരുന്നു. അതില്‍ വര്‍ധനവുണ്ടായാല്‍ മുസ്‌ലിംകള്‍ ബിജെപിയുടെ ഹിന്ദു മേധാവിത്വമെന്ന ആശയത്തോട് യോജിക്കുന്നുവെന്ന് മനസിലാക്കാം.

ഭാട്ടിയ: രാജ്യത്തെ മാധ്യമങ്ങളും ജുഡീഷ്യറിയുമടക്കം ഹിന്ദു ദേശീയതക്ക് വഴിപ്പെടുന്ന വളരെ ഗൗരവകരമായ സാഹചര്യമാണുള്ളത്. ഇന്ത്യ എഴുപത് വര്‍ഷക്കാലം ലോകത്തെ ഏറ്റവും വലിയ ജനാധിപത്യമായിരുന്നു. ഇനിയും നമുക്ക് ഒരു ജനാധിപത്യത്തെ സ്വപ്‌നം കാണാന്‍ കഴിയുമോ?

അശുതോഷ്: ലോകത്തെ ഡെമോക്രസി അസസ്‌മെന്റ് ബോഡികള്‍ ഇന്ത്യയുടെ ജനാധിപത്യത്തിന്റെ ഗ്രേഡ് താഴ്ത്തിയിട്ടുണ്ട്. ഒരു ഇലക്ടോറല്‍ ഓട്ടോക്രസി ആയിട്ടാണ് അവരിപ്പോള്‍ ഇന്ത്യയെ വിലയിരുത്തുന്നത്. തെരഞ്ഞെടുപ്പ് ജനാധിപത്യവും ഭരണഘടനാ ജനാധിപത്യവും തമ്മിലുള്ള സംഘര്‍ഷമാണ് ഇവിടെയുള്ളത്. തെരഞ്ഞെടുപ്പുകള്‍ നോക്കി മാത്രം ഒരു രാജ്യത്തിന്റെ ജനാധിപത്യത്തെ അളക്കാന്‍ കഴിയില്ല. തെരഞ്ഞെടുപ്പുകള്‍ക്കിടയില്‍ എന്തു നടക്കുന്നു എന്നതാണ് പ്രധാനം. ഒരു ലിബറല്‍ ജനാധിപത്യമെന്ന നിലയില്‍ ദുര്‍ബലമായിക്കൊണ്ടിരിക്കുകയാണ് ഇന്ത്യ. കാരണം ഒരു ലിബറല്‍ ജനാധിപത്യ വ്യവസ്ഥയില്‍ തെരഞ്ഞെടുപ്പുകള്‍ പോലെ തന്നെ പ്രധാനമാണ് മതസ്വാതന്ത്ര്യം, ആവിഷ്‌കാര സ്വാതന്ത്ര്യം, വിയോജിക്കാനുള്ള സ്വാതന്ത്ര്യം എന്നിവയും. ഇന്ത്യയില്‍ ഈ മൂല്യങ്ങളെല്ലാം ഹനിക്കപ്പെടുകയാണ്. മുസ്‌ലിംകള്‍ ആക്രമിക്കപ്പെടുകയാണ്, അവരുടെ തൊപ്പിയും വേഷവും ബാങ്കും വരെ ആക്രമിക്കപ്പെടുകയാണ്. ആവിഷ്‌കാരസ്വാതന്ത്ര്യവും രാജ്യത്ത് ഇല്ലാതാകുന്നു. മോദി തന്നെ തന്റെ പ്രസംഗങ്ങളില്‍ അവകാശങ്ങളെക്കാള്‍ പ്രധാനം ചുമതലകളാണ് എന്ന് ആവര്‍ത്തിക്കാറുണ്ട്. ചുമതലകള്‍ (duties) ഭരണഘടന പ്രകാരം ന്യായീകരിക്കാവുന്ന ആശയമല്ല, അവകാശങ്ങള്‍ തന്നെയാണ് മുഖ്യം. ആര്‍എസ്എസ് തത്വങ്ങളും അവകാശങ്ങള്‍ക്കു മുകളില്‍ ചുമതലകളെയാണ് പ്രതിഷ്ഠിക്കുന്നത്. അവകാശങ്ങള്‍ ഒരു രാജ്യത്തെ ദുര്‍ബലമാക്കും ചുമതലകള്‍ ശാക്തീകരിക്കുമെന്ന് മോദി ന്യൂയോര്‍ക്കില്‍ പ്രസംഗിച്ചത് ഞാനോര്‍ക്കുന്നു.

ഏതൊരു ഭരണഘടനാ സംവിധാനത്തിലും ഭരണഘടനയെ സംരക്ഷിക്കേണ്ടതിന്റെ പ്രാഥമിക ഉത്തരവാദിത്തം ജുഡീഷ്യറിക്കായിരിക്കും. വരുംവര്‍ഷങ്ങളില്‍ ജുഡീഷ്യറി എങ്ങനെ പെരുമാറുമെന്ന കാര്യത്തില്‍ പ്രവചനങ്ങള്‍ സാധ്യമല്ല. ജുഡീഷ്യറി തെരഞ്ഞെടുപ്പ് യുക്തിയോടൊപ്പമാണെങ്കില്‍ ഇന്ത്യയുടെ ജനാധിപത്യം പൂര്‍ണമായി തകരുന്ന കാഴ്ച്ച കാണാം. മറിച്ച് ഭരണഘടന മൂല്യങ്ങള്‍ക്കൊപ്പം ആണെങ്കില്‍ ഇവിടെ ജനാധിപത്യം ഇനിയും നിലനിന്നേക്കും. 1975-1976 കാലത്ത് ജുഡീഷ്യറി മുട്ടിലിഴഞ്ഞത് നാം കണ്ടു. അടിയന്തരാവസ്ഥ ഭരണഘടനാനുസൃതമാണെന്ന് കോടതികള്‍ പ്രഖ്യാപിച്ചു. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മുന്നോട്ടു പോക്കിന് ജുഡീഷ്യറിയുടെ ഭരണഘടനാദത്തമായ നിലപാട് കൂടിയേ തീരൂ

Join us | http://bit.ly/JoinFactSheets3

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.