Skip to content Skip to sidebar Skip to footer

ദ്രൗപതി മുർമു: ബി.ജെ.പി നേരെത്തെ എറിയുന്ന വടി.

നിരവധി സസ്പെൻസുകൾക്കും നാമനിർദേശങ്ങൾക്കും ശേഷം, ജൂൺ 21 ചൊവ്വാഴ്ച്ച ബി. ജെ.പിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം, വരാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥിയായി ദ്രൗപതി മുർമുവിനെ പ്രഖ്യാപിച്ചിരിക്കുന്നു.

ഇതാദ്യമായല്ല മുർമുവിന്റെ പേര് ബി.ജെ.പി പാളയത്തിൽ ചർച്ചയാകുന്നത്. 2017ൽ അന്നത്തെ രാഷ്ട്രപതി പ്രണബ് മുഖർജി കാലാവധി തീർത്ത് രാഷ്ട്രപതി ഭവനിൽ നിന്ന് പുറത്തുപോകാൻ ഒരുങ്ങിയപ്പോഴും ഭരണഘടനാ പ്രാധാന്യമുള്ള സ്ഥാനത്തേക്ക് ബി.ജെ.പി മുന്നോട്ടുവെച്ച പ്രധാന പേരുകളിൽ ഒന്നായിരുന്നു മുർമുവിന്റെത്.

മുൻ കേന്ദ്രമന്ത്രിയും സംയുക്ത പ്രതിപക്ഷ സ്ഥാനാർഥിയുമായ യശ്വന്ത് സിൻഹയ്‌ക്കെതിരെയാണ് മുർമു ഇപ്പോൾ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്.

തിരഞ്ഞെടുക്കപ്പെട്ടാൽ, ജാർഖണ്ഡിലെ ആദ്യ വനിതാ ഗവർണറായി അറിയപ്പെടുന്ന മുർമു, ഒരു ഗോത്ര വിഭാഗത്തിൽ നിന്ന് രാഷ്ട്രപതി കസേരയിലെത്തുന്ന ആദ്യ വ്യക്തിയാകും.

അധ്യാപികയും രാഷ്ട്രീയ പ്രവർത്തകയും, ഒടുവിൽ സംസ്ഥാന ഗവർണറായും സേവനം അനുഷ്ഠിക്കുന്നതുവരെയുള്ള മുർമു എന്ന 64 വയസ്സുള്ള രാഷ്ട്രീയക്കാരിയുടെ യാത്ര ത്രില്ലടിപ്പിക്കുന്നതാണ്.

സ്വകാര്യ ജീവിതം

ഒഡീഷയിലെ മയൂർഭഞ്ച് ജില്ലയിൽ നിന്നുള്ള ‘മുർമു സന്താൽ’ ഗോത്രത്തിൽ പെട്ടയാളാണ് ദ്രൗപതി മുർമു.
ഭുവനേശ്വറിലെ രമാദേവി വിമൻസ് കോളേജിൽ നിന്നാണ് മുർമു ആർട്‌സ് ബിരുദം നേടിയത്. ഒഡീഷയിലെ ജലസേചന, വൈദ്യുതി വകുപ്പിൽ ജൂനിയർ അസിസ്റ്റന്റായും, പിന്നീട് 1997-ൽ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുമ്പ്, റായിരംഗ്പൂരിലെ ശ്രീ അരബിന്ദോ ഇന്റഗ്രൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിലെ ഓണററി അസിസ്റ്റന്റ് പ്രൊഫസറായും സേവനമനുഷ്ഠിച്ചു.

ഭർത്താവ് ശ്യാം ചരൺ മുർമുവിനെയും രണ്ട് ആൺമക്കളെയും നഷ്ടപ്പെട്ട മുർമു തന്റെ വ്യക്തിജീവിതത്തിൽ നിരവധി ഉയർച്ച താഴ്ച്ചകൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. വിവാഹിതയായ ഇതിശ്രീ മുർമുവാണ് മകൾ.

രാഷ്ട്രീയ യാത്ര

മൃദുഭാഷിയും സൗഹൃദ മനസ്കയുമായി കണക്കാക്കപ്പെടുന്ന നേതാവ്. പാർട്ടിയിൽ വിവിധ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ബി.ജെ.പി ഭരണകക്ഷിയായ ബിജു ജനതാദളുമായി (ബി.ജെ.ഡി) സഖ്യത്തിലായിരുന്നപ്പോൾ സംസ്ഥാന മന്ത്രിയായിരുന്നു.

1997ൽ ഒഡീഷയിലെ റായ്‌രംഗ്‌പൂർ ജില്ലയിൽ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് മുർമുവിന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. ഈ സമയത്ത് അവർ ബി.ജെ.പിയുടെ പട്ടികവർഗ മോർച്ചയുടെ വൈസ് പ്രസിഡന്റായും പിന്നീട് പ്രസിഡന്റായും സേവനമനുഷ്ഠിച്ചു. 2000ൽ റൈരംഗ്പൂർ നിയോജകമണ്ഡലത്തിൽ നിന്ന് നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.

2000 മുതൽ, 2004 വരെ നവീൻ പട്‌നായിക്കിന്റെ നേതൃത്വത്തിലുള്ള സർക്കാരിൽ അവർ ഗതാഗത, വാണിജ്യ വകുപ്പിലും ഫിഷറീസ്, മൃഗസംരക്ഷണ വകുപ്പിലും മന്ത്രി സ്ഥാനങ്ങൾ വഹിച്ചു.

ഒഡീഷ നിയമസഭ 2007-ൽ മികച്ച എം.എൽ.എക്കുള്ള ‘നീലകണ്ഠ അവാർഡ്’ നൽകി ആദരിച്ചു.

2009-ൽ സംസ്ഥാന തിരഞ്ഞെടുപ്പിന് ആഴ്ചകൾക്ക് മുമ്പ് ബി.ജെ.പിയുമായുള്ള ബന്ധം ബി.ജെ.ഡി വിച്ഛേദിച്ചിട്ടും മുർമു തന്റെ നിയമസഭാ സീറ്റ് നിലനിർത്തി, അന്ന് മുഖ്യമന്ത്രി പട്നായിക്കിന്റെ പാർട്ടി തെരഞ്ഞെടുപ്പ് തൂത്തുവാരിയിരുന്നു.

2010-ൽ ബി.ജെ.പിയുടെ മയൂർഭഞ്ച് (വെസ്റ്റ്) യൂണിറ്റിന്റെ ജില്ലാ പ്രസിഡന്റായി മുർമു തിരഞ്ഞെടുക്കപ്പെടുകയും 2013-ൽ വീണ്ടും തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. അതേ വർഷം തന്നെ ബി.ജെ.പി ദേശീയ എക്‌സിക്യൂട്ടീവിലേക്കും (എസ്.ടി. മോർച്ച) അവർ തിരഞ്ഞെടുക്കപ്പെട്ടു.

ബി.ജെ.പിയുടെ രാഷ്ട്രീയ സന്ദേശം

ഭരണകക്ഷിയിലെ ഒരു ആദിവാസി വനിതാ സ്ഥാനാർത്ഥി എന്ന നിലയിൽ, അവരുടെ സ്ഥാനാർത്ഥിത്വം എൻ.ഡി.എയുമായോ പ്രതിപക്ഷവുമായോ ചേരാത്ത പല പ്രാദേശിക പാർട്ടികളെയും അവരെ പിന്തുണയ്ക്കാൻ പ്രേരിപ്പിച്ചേക്കാമെന്ന് ബി.ജെ.പി വൃത്തങ്ങൾ പറയുന്നു. ചില പ്രതിപക്ഷ പാർട്ടികൾ പോലും അവരെ എതിർത്ത് കാണുന്നില്ല – അവർ കൂട്ടിച്ചേർത്തു.

അഞ്ച് വർഷം മുമ്പ് ദളിതനായ രാം നാഥ് കോവിന്ദിനെ ഉന്നത പദവിയിലേക്ക് ഉയർത്തിയതിന് ശേഷം മുർമുവിന്റെ നാമനിർദ്ദേശത്തോടെ ബി.ജെ.പി ഒരു സുപ്രധാന രാഷ്ട്രീയ സന്ദേശം നൽകുകയാണ്.

ഈ വർഷം അവസാനത്തിലും അടുത്തവർഷം ആദ്യത്തിലുമായി നടക്കാനിരിക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകൾ തന്നെയാണ് ദ്രൗപതിയുടെ സ്ഥാനാർത്ഥിത്വം കൊണ്ട് ബി.ജെ.പി ലക്ഷ്യം വെക്കുന്നത്.

തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്ത്, ഹിമാചൽപ്രദേശ്, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിൽ താരതമ്യേന വലിയ രീതിയിലുള്ള ഗോത്രവിഭാഗ വോട്ടുകളുണ്ട്. ഇതെല്ലാം സ്വന്തം പെട്ടിയിലാക്കുക എന്ന ഉദ്ദേശമാണ് ബി.ജെ.പിക്ക് എന്ന് മുൻകാല അനുഭവങ്ങളുടെ വെളിച്ചത്തിൽ ന്യായമായും സംശയിക്കാം.

അടുത്ത രാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ജൂലൈ 18 നും വോട്ടെണ്ണൽ ജൂലൈ 21 നും നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിട്ടുണ്ട്.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2022. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.