Skip to content Skip to sidebar Skip to footer

കേരള പോലീസിലെ കാവിപ്പൊട്ടുകൾ!

കഴിഞ്ഞ ഏതാനും വർഷങ്ങളിലെ കേരള പോലീസിൻറെ നീക്കങ്ങളെയും നടപടികളെയും ഇടപെടലുകളെയും സൂക്ഷ്മമായി പരിശോധിച്ചാൽ ഇന്ത്യയിൽ സംഘപരിവാർ സൃഷ്ടിച്ചെടുത്ത ന്യൂനപക്ഷ വിദ്വേഷമടക്കമുള്ള പൊതുബോധത്തിലേക്ക് പോലീസ് വഴുതിവീണിരിക്കുന്നത് എങ്ങനെയെന്ന് കൃത്യമായി മനസ്സിലാക്കാം. പോലീസ് നയങ്ങളിലെ ഇരട്ട നീതി പ്രകടമാക്കുന്ന എത്രയോ സംഭവങ്ങൾ ഇക്കാലങ്ങളിൽ അരങ്ങേറിയിരുന്നു. കേരളത്തിലെ മുൻ ഡി.ജി.പിമാരായ ടി.പി സെൻ കുമാർ, ജേക്കബ് തോമസ് എന്നിവർ അവരുടെ ഉള്ളിലെ ഹിന്ദുത്വ നിലപാടുകൾ പരസ്യമായി തുറന്നുപറഞ്ഞ് ബി.ജെ.പിയുടെ ഭാഗമാകുന്നതും ഇതിനിടയിൽ നാം കണ്ടു.

കേരള പോലീസിൽ ആർ.എസ്.എസ് സംഘം പ്രവർത്തിക്കുന്നുണ്ടെന്ന് സി.പി.ഐ ദേശീയ നേതാവും നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വിമൻ ആനി രാജ പറയുകയുണ്ടായി. ഏറെ പ്രാധാന്യമർഹിക്കുന്നതാണ് ഈ വിഷയം. കേരള പോലീസിൽ സംഘപരിവാർ പ്രവർത്തിക്കുന്നു എന്ന ആരോപണം ഇങ്ങനെ തള്ളിക്കളയേണ്ട ഒന്നല്ല. എന്തുകൊണ്ടെന്നാൽ, കഴിഞ്ഞ തവണ അധികാരത്തിലിരുന്ന സർക്കാർ ഏറ്റവും കൂടുതൽ പഴി കേട്ടത് ആഭ്യന്തരവകുപ്പിന് ചൊല്ലിയാണ്. അക്കാലങ്ങളിൽ കേരള പോലീസിനെതിരെ ഉയർന്നുവന്ന ഏറ്റവും ഗൗരവമേറിയ ആരോപണങ്ങളിൽ ഒന്നാണ് പോലീസിന്റെ സംഘപരിവാർ അനുകൂല നിലപാടുകളും ഹിന്ദുത്വ സമീപനങ്ങളും. കേരള പോലീസിൽ ആർ.എസ്.എസ് സഹയാത്രികർ ഉണ്ടെന്നും അവരുടെ സംഘപരിവാർ താല്പര്യങ്ങൾക്ക് തങ്ങൾ ഇരകളാവുകയാണെന്നും പറഞ്ഞുകൊണ്ട് അനേകംപേർ ഇക്കാലങ്ങളിൽ പരസ്യമായി രംഗത്ത് വന്നിരുന്നു. അങ്ങേയറ്റം വംശീയ മനോഭാവത്തോടെയുള്ള പോലീസ് നടപടികൾക്കും നീക്കങ്ങൾക്കും ഇരകളാകേണ്ടി വന്ന നിരവധി പേരുണ്ട്. 

കഴിഞ്ഞ ഏതാനും വർഷങ്ങളിലെ കേരള പോലീസിൻറെ നീക്കങ്ങളെയും നടപടികളെയും ഇടപെടലുകളെയും സൂക്ഷ്മമായി പരിശോധിച്ചാൽ ഇന്ത്യയിൽ സംഘപരിവാർ സൃഷ്ടിച്ചെടുത്ത ന്യൂനപക്ഷ വിദ്വേഷമടക്കമുള്ള പൊതുബോധത്തിലേക്ക് പോലീസ് വഴുതിവീണിരിക്കുന്നത് എങ്ങനെയെന്ന് കൃത്യമായി മനസ്സിലാക്കാം. പോലീസ് നയങ്ങളിലെ ഇരട്ട നീതി പ്രകടമാക്കുന്ന എത്രയോ സംഭവങ്ങൾ ഇക്കാലങ്ങളിൽ അരങ്ങേറിയിരുന്നു. കേരളത്തിലെ മുൻ ഡി.ജി.പിമാരായ ടി.പി സെൻ കുമാർ, ജേക്കബ് തോമസ് എന്നിവർ അവരുടെ ഉള്ളിലെ ഹിന്ദുത്വ നിലപാടുകൾ പരസ്യമായി തുറന്നുപറഞ്ഞ് ബി.ജെ.പിയുടെ ഭാഗമാകുന്നതും ഇതിനിടയിൽ നാം കണ്ടു. 

തൃശ്ശൂരിലെ പോലീസ് അക്കാദമിയിൽ ബീഫ് വിളമ്പുന്നതിന് ഐ.ജി സുരേഷ് രാജ് പുരോഹിത് വിലക്കേർപ്പെടുത്തിയതാണ് കഴിഞ്ഞ സർക്കാരിന്റെ തുടക്കത്തിൽ തന്നെ പുറത്തുവന്ന സംഭവം. പുരോഹിതിനെ പോലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റിയെങ്കിലും പ്രശ്നങ്ങൾ അവിടെ അവസാനിച്ചില്ല. പോലീസ് ആസ്ഥാനത്ത് താൻ ആർ.എസ്.എസ് അജണ്ട നടപ്പിലാക്കുമെന്നും തടയാമെങ്കിൽ തടയൂ എന്നുമുള്ള വെല്ലുവിളിയുമായി സുരേഷ് രാജ് പുരോഹിത് അന്ന് രംഗത്ത് വന്നിരുന്നു. കേരള പോലീസിലെ ഉന്നത ഉദ്യോഗസ്ഥന് ഇങ്ങനെ പരസ്യമായ ഒരു വെല്ലുവിളി നടത്താൻ സാധിച്ചതിൻ്റെ കാരണം, ഉത്തരേന്ത്യക്കാരനായ സുരേഷ് രാജ് പുരോഹിതിന്റെ ഉന്നത ബി.ജെ.പി ബന്ധങ്ങളാണെന്ന് പലരും അന്നുതന്നെ ചൂണ്ടിക്കാണിച്ചിരുന്നു. സംഘപരിവാറിന്റെ നിർദ്ദേശപ്രകാരം സുരേഷ് രാജ് പുരോഹിത് സംസ്ഥാനത്തെ സി.ഐ മാരുടെ സ്ഥലംമാറ്റത്തിൽ വരെ ഇടപെട്ടതായി ഇടതു പോലീസ് സംഘടനകൾ വിമർശനമുന്നയിക്കുകയുണ്ടായി. ആഭ്യന്തര വകുപ്പിലാണ് ഉത്തരേന്ത്യക്കാരനായ ഒരു പോലീസ് ഉദ്യോഗസ്ഥൻ അമിത്ഷായുടെ നിർദ്ദേശപ്രകാരം ചരട് വലിച്ചു കൊണ്ടിരുന്നതെന്ന് ഓർക്കണം. 

കേരള പോലീസിൽ ആർ.എസ്.എസ് അനുഭാവികളുടെ ‘സ്ലീപ്പർ സെൽ’ പ്രവർത്തിക്കുന്നതായും 2017 ആഗസ്റ്റ് 17ന് കന്യാകുമാരി വിവേകാനന്ദ കേന്ദ്രത്തിൽ നടന്ന ഇവരുടെ പഠനശിബിരത്തിൽവെച്ച് പോലീസിനുള്ളിലെ സംഘപരിവാർ പ്രവർത്തനം ശക്തമാക്കാൻ തീരുമാനിച്ചതായും കൈരളി ചാനൽ റിപ്പോർട്ട് ചെയ്തിരുന്നു. പോലീസ് സേനയിലെ 27 ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിൽ തത്വമസി എന്നപേരിൽ വാട്ട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ച് എല്ലാമാസവും യോഗം ചേരുവാൻ തീരുമാനിച്ചതായും ക്രൈംബ്രാഞ്ചിൽ പ്രവർത്തിക്കുന്ന യോഗാചാര്യന്മാരായ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ ഇതിന് ഉത്തരവാദിത്വപ്പെടുത്തിയതായും കൈരളിയുടെ റിപ്പോർട്ടിലുണ്ടായിരുന്നു.

സമൂഹമാധ്യമങ്ങളിൽ പോലീസിന്റെ ആർ.എസ്.എസ് ബന്ധത്തെക്കുറിച്ചുള്ള നിരവധി ചർച്ചകളാണ് ഈ ഘട്ടത്തിൽ നടന്നത്. പോലീസിനകത്തെ സംഘ് വൽക്കരണത്തിന്റെ നിരവധി ഉദാഹരണങ്ങൾ ചൂണ്ടികാട്ടി മാധ്യമപ്രവർത്തക കെ.കെ ഷാഹിന മുഖ്യമന്ത്രി എഴുതിയ തുറന്ന കത്തും വലിയ രീതിയിൽ ശ്രദ്ധയാകർഷിച്ചിരുന്നു. ബി.ജെ.പിയും ആർ.എസ്.എസും പ്രതിസ്ഥാനത്ത് വരുന്ന സംഭവങ്ങളിൽ തെളിവുകളുണ്ടായിട്ടും പോലീസ് കേസെടുക്കാൻ തയാറാകുന്നില്ല എന്നതാണ് പോലീസിനെതിരെ ഉയർന്നുവന്ന പ്രധാന പരാതി. പോലീസിന്റെ ഇരട്ടമുഖം വെളിവാക്കുന്ന നിരവധി സംഭവങ്ങളാണ് ഇക്കാലങ്ങളിൽ നടന്നിട്ടുള്ളത്.

നരേന്ദ്ര മോദി സർക്കാരിൻ്റെ കാലത്തെ തുടർച്ചയായ പെട്രോൾ വിലക്കയറ്റത്തിനെതിരെ 2017 ൽ സി.പി.ഐയുടെ യുവജന സംഘടനയായ എ.ഐ.വൈ.എഫ്, ‘പഞ്ചിങ് മോദി’ എന്ന പ്രതിഷേധ പരിപാടിയുമായി രംഗത്തുവന്നിരുന്നു. ഇതിൻറെ ഭാഗമായി ആലപ്പുഴയിൽ നടന്ന പരിപാടിയിലേക്ക് അപ്രതീക്ഷിതമായി ഏതാനും ചില യുവമോർച്ച പ്രവർത്തകർ പാഞ്ഞെത്തുകയും എ.ഐ.വൈ.എഫ് പ്രവർത്തകരെ മർദ്ദിക്കുകയും ചെയ്തു. സംഭവസ്ഥലത്തെത്തി ഇരുകൂട്ടരെയും അറസ്റ്റ് ചെയ്ത് പോലീസ് പോലീസ് അക്രമം അഴിച്ചുവിട്ട യുവമോർച്ച പ്രവർത്തകർക്കെതിരെ കേസ് എടുക്കാതെ വെറുതെ വിടുകയാണ് ചെയ്തത്. ഐ.എഫ്.എഫ്.കെ വേദിയിലെ ദേശീയഗാനാലാപന വിവാദവുമായി ബന്ധപ്പെട്ട് ചലച്ചിത്ര അക്കാദമി ചെയർമാൻ കമലിന്റെ വീട് യുവമോർച്ച പ്രവർത്തകർ ഉപരോധിക്കുകയും പ്രതിഷേധാത്മകാമായി ദേശീയ ഗാനം ആലപിക്കുകയും ചെയ്തപ്പോൾ അന്യായമായി റോഡ് ഉപരോധിച്ചു എന്ന് പെറ്റി കേസ് മാത്രമാണ് പോലീസ് അവർക്കെതിരെ എടുത്തത്. എന്നാൽ, പ്രതിഷേധാത്മകമായി ദേശീയഗാനം ആലപിക്കുന്നത് എന്ന ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവനുസരിച്ച് കേസെടുക്കണമെന്ന നിരവധി പരാതികൾ പൊലീസിന് ലഭിച്ചിട്ടും അതൊന്നും സ്വീകരിക്കുവാൻ പോലീസ് തയ്യാറായില്ല. 

നോവലിൽ ദേശീയഗാനത്തെ അപമാനിച്ചു എന്നാരോപിച്ച്, കമൽ. സി ചവറക്കെതിരെ സംഘപരിവാർ പ്രവർത്തകർ നൽകിയ പരാതിയെത്തുടർന്ന് കൊല്ലത്തുനിന്നുള്ള പോലീസ് സംഘം കോഴിക്കോട്ടെത്തി അദ്ദേഹത്തെ അറസ്റ്റ്ചെയ്തു കൊണ്ടുപോവുകയായിരുന്നു. ഇത്തരത്തിലുള്ള ഇരട്ടത്താപ്പുകൾ പോലീസ് നടപടികളിൽ ഉടനീളം മുഴച്ചു നിൽക്കുകയുണ്ടായി. നിലമ്പൂരിൽ നടന്ന പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട കുപ്പു ദേവരാജിന്റെ മൃതദേഹം സംസ്കരിക്കാൻ വേണ്ടി കൊണ്ടുപോകവേ വാഹനം തടഞ്ഞ് സംഘർഷം സൃഷ്ടിച്ച ബി.ജെ.പി പ്രവർത്തകർക്കെതിരെ യാതൊരു നടപടിയും പോലീസ് എടുത്തില്ല. എന്നാൽ, ഏറ്റുമുട്ടൽ വിഷയത്തിൽ സർക്കാരിനെതിരെ പ്രതിഷേധിച്ച ഗ്രോ വാസു അടക്കമുള്ളവരെ അറസ്റ്റ് ചെയ്ത് കലാപത്തിനുള്ള ശ്രമം, നിയമവിരുദ്ധമായ സംഘംചേരൽ എന്നീ വകുപ്പുകൾ ചുമത്തി പോലീസ് കേസെടുക്കുകയായിരുന്നു. മതസ്പർധ ഉണ്ടാക്കുന്ന തരത്തിൽ പ്രസംഗിച്ചുവെന്ന് ആരോപിച്ച് മതപ്രഭാഷകൻ ശംസുദ്ദീൻ പാലത്തിനെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത പോലീസ്, സമാനമായ രീതിയിൽ നിരവധി പ്രസംഗങ്ങൾ നടത്തിയ ഹിന്ദു ഐക്യവേദി നേതാവ് കെ. പി ശശികലക്കെതിരെ സമർപ്പിക്കപ്പെട്ട പരാതികളിൽ ഒന്നിൽപോലും നിയമ നടപടികൾ സ്വീകരിക്കുവാൻ തയ്യാറായിട്ടില്ല. 

ശബരിമല വിവാദ കാലത്തും പോലീസിന്റെ സംഘപരിവാർ അനുകൂല നയം വ്യക്തമായിരുന്നു. ശബരിമലയിലെ യുവതി പ്രവേശനത്തിന് അനുകൂലമായ സർക്കാർ നിലപാട് നടപ്പിലാക്കാൻ പോലീസ് സന്നദ്ധമല്ലാതിരുന്നത് നിരവധി ഘട്ടങ്ങളിൽ പ്രകടമായി. ശബരിമല പ്രവേശനത്തിന് യുവതികൾ എത്തിയ വിവരം മറ്റുള്ളവരെക്കാൾ മുന്നേ ആർ.എസ്.എസ് അറിഞ്ഞത് പോലീസ് വഴിയാണെന്നുള്ള ആരോപണങ്ങൾ ശക്തമായിരുന്നു. ശബരിമല സന്നിധാനത്ത് വെച്ച് ആർ.എസ്.എസ് നേതാവായ വത്സൻ തില്ലങ്കേരിക്ക് പോലീസ് മൈക്ക് പിടിച്ചുകൊടുത്തതും ശബരിമല വിഷയത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ രാഷ്ട്രീയക്കൂറ് വ്യക്തമാക്കുന്നതായിരുന്നു. ശബരിമല പ്രക്ഷോഭങ്ങളുടെ ഭാഗമായി സംസ്ഥാന വ്യാപകമായി നിരവധി ആക്രമണങ്ങൾ നടത്തിയ സംഘപരിവാർ ഗുണ്ടകളെ ഫലപ്രദമായി പ്രതിരോധിക്കുവാനും നിയന്ത്രിക്കുവാനും പോലീസിന് കഴിയുമായിരുന്നിട്ടും പോലീസ് അതിന് തയ്യാറായിരുന്നില്ല എന്ന വിമർശനം വ്യാപകമായി ഉയർന്നിരുന്നു. കോഴിക്കോട് മിഠായിത്തെരുവിൽ ആർ.എസ്.എസ് നടത്തിയ ആക്രമണങ്ങളെ പ്രതിരോധിക്കാൻ മേലുദ്യോഗസ്ഥർ ബോധപൂർവം അനുവദിച്ചില്ല എന്ന് നവമാധ്യമങ്ങളിൽ തുറന്നെഴുതിയ സിവിൽ പോലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്ന് പിന്നീട് സസ്പെന്റ് ചെയ്യപ്പെടുകയാണുണ്ടായത്. RSS Bombed kerala police

2020ലെ ഓണ സമയത്ത് തന്റെ വിദ്യാർത്ഥികൾക്കയച്ച ഓണ സന്ദേശത്തിൽ ‘ചവിട്ടേൽക്കപ്പെടുന്നവന്റെ ആഘോഷമാണ് ഓണ’മെന്ന കോട്ടയത്തെ സെൻറ് തെരാസ് ഹൈസ്കൂൾ പ്രധാനാധ്യാപിക സിസ്റ്റർ റീത്താമ്മയെ, ഹിന്ദു ഐക്യവേദി പ്രവർത്തകരുടെ പരാതിയെ തുടർന്ന് പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയും മാപ്പ് പറയിപ്പിക്കുകയും ചെയ്തിരുന്നു. മാപ്പ് അവരെ കൊണ്ട് വായിച്ചു കേൾപ്പിക്കാൻ ഹിന്ദുത്വ പ്രവർത്തകർ നിർദ്ദേശിക്കുകയും പോലീസിന്റെ  സാന്നിധ്യത്തിൽ തന്നെ അവരത് മൊബൈൽ ഫോണിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. കേരള പോലീസ് സംഘ്പരിവാറിൻ്റെ ബി ടീമാവുകയാണെന്ന തരത്തിൽ രൂക്ഷമായ വിമർശനങ്ങളാണ് ഈ സംഭവത്തിലുയർന്നത്. 

ആയുധപൂജ ദിവസത്തിൽ മലപ്പുറം എം.എസ്.പി ക്യാമ്പിൽ തോക്കുകളടക്കമുള്ള സർക്കാരിന്റെ ആയുധങ്ങൾ ഹൈന്ദവ മതാചാരപ്രകാരമുള്ള പൂജക്ക് വിധേയമാക്കി. അന്താരാഷ്ട്ര ഹിന്ദു പരിഷത്തിന് നേതാവും തീവ്രഹിന്ദുത്വ പ്രചാരകനുമായ പ്രതീഷ് വിശ്വനാഥൻ നവ മാധ്യമങ്ങളിലൂടെയും മറ്റും നിരവധിതവണ പരസ്യമായ കലാപാഹ്വാനങ്ങൾ നടത്തി. അദ്ദേഹത്തിനെതിരെ നടപടികളൊന്നും സ്വീകരിച്ചില്ല. ഇതേ ഘട്ടത്തിൽതന്നെ അയോധ്യാ കോടതി വിധിയുമായി ബന്ധപ്പെട്ടും മറ്റും നിരുപദ്രവകരമായ രീതിയിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രതിഷേധിച്ച ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുള്ളവർക്കു നേരെ കേസെടുത്തു. ഇങ്ങനെ, കേരള പോലീസിന്റെ വംശീയ സമീപനങ്ങളുടെ തുടർപരമ്പരകൾ പലതും നമുക്ക് കാണാം. 

ഇവ മുഴുവനായും ക്രോഡീകരിക്കുക അസാധ്യമാണ്. പോലീസിലെ സംഘ്പരിവാർ സ്വാധീനത്തിനും പ്രത്യേക സംഘമായി ചേർന്നുകൊണ്ടുള്ള ഹിന്ദുത്വ നീക്കങ്ങൾക്കും വർഷങ്ങളുടെ പഴക്കമുണ്ട്. ബി.ജെ.പിയോ, ആർ.എസ്.എസോ പ്രതിസ്ഥാനത്ത് വരുന്ന സംഭവങ്ങൾ എത്ര ഉണ്ടായാലും പോലീസിന്റെ ഭാഗത്തുനിന്ന് നടപടികൾ ഉണ്ടാകാറില്ല. അതേസമയം, സംഘപരിവാറിനെതിരെ നിലപാടുകൾ സ്വീകരിക്കുന്ന സാമൂഹ്യപ്രവർത്തകർ, എഴുത്തുകാർ ന്യൂനപക്ഷ സംഘടന പ്രവർത്തകർ, ഇടതുപക്ഷ പ്രവർത്തകർ എന്നിവർക്കെല്ലാമെതിരെ ബി.ജെ.പി നൽകുന്ന പരാതികളിൽ പോലീസ് കൃത്യമായ നടപടികൾ സ്വീകരിക്കാറുമുണ്ട്. ഈ സ്ഥിതിവിശേഷം കേരള പോലീസിൽ നിത്യസംഭവമാണ്. പോലീസിന്റെ ആർ.എസ്.എസ് ബന്ധത്തെക്കുറിച്ച് തുറന്നുപറഞ്ഞ ആനി രാജക്കെതിരെ ഇപ്പോൾ സംസാരിക്കുന്നവർ നേരത്തെ ഈ വിഷയത്തിൽ ശബ്ദം ഉയർത്തിയിരുന്നവരാണ് എന്നതാണ് വിരോധാഭാസം. ശബരിമല വിഷയത്തിലുള്ള പോലീസ് നിലപാടിൽ സി.പി.ഐ സംസ്ഥാന നേതൃത്വം അക്കാലത്ത് ആശങ്ക പ്രകടിപ്പിച്ചിരുന്നു. പോലീസിലെ ഐ.പി.എസ് ഉദ്യോഗസ്ഥ തലത്തിൽ സംഘപരിവാർ അനുകൂല നിലപാടുള്ള വർധിച്ചുവരുന്നു എന്നാണ് സി.പി.ഐ അന്ന് പറഞ്ഞിരുന്നത്. 

പല സ്റ്റേഷനുകളിലും ക്രമസമാധാന ചുമതലയുള്ള സി.ഐമാരും എസ്.ഐമാരും കടുത്ത സംഘപരിവാർ അനുകൂലികൾ ആണെന്ന് 2016 ൽ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തിയിരുന്നു. ഇടതുപക്ഷ പാർട്ടികൾ മാത്രമല്ല, ഇന്റലിജൻസും ഇതേ കണ്ടെത്തലുകൾ മുന്നോട്ടുവച്ചിരുന്നു. പോലീസിൻ്റെ പ്രതിച്ഛായ തകർക്കുന്നതിൽ സേനകളിലെ സംഘപരിവാർ അനുകൂലികളായ ഉദ്യോഗസ്ഥർക്ക് മുഖ്യമായ പങ്കുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് ഈ വിഭാഗത്തിന് കൃത്യമായ ആസൂത്രണവും ഗൂഢാലോചനയുമുണ്ടെന്നും 2016 ഇന്റലിജൻസ് വിഭാഗം ആഭ്യന്തര വകുപ്പിന് റിപ്പോർട്ട് നൽകിയതാണ്. അതീവ രഹസ്യ സ്വഭാവമുള്ള ഫയലുകൾ അടക്കം പോലീസ് സേനയിലെ ഒട്ടേറെ രഹസ്യങ്ങൾ പോലീസിനുള്ളിലെ ആർ.എസ്.എസ് വിംഗ് സംഘപരിവാർ കേന്ദ്രങ്ങൾക്ക് ചോർത്തി നൽകിയതായും അന്ന് ഇന്റലിജൻസ് കണ്ടെത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ സംഘപരിവാർ അനുകൂലികളായ പോലീസുകാരെക്കുറിച്ച് റിപ്പോർട്ട് നൽകുവാൻ പോലീസ് മേധാവികളോട് ആദ്യന്തര വകുപ്പ് നിർദ്ദേശിക്കുകയുമുണ്ടായി. എന്നാൽ ഇതിന്മേൽ പിന്നീട് നടപടികളൊന്നും കണ്ടില്ല. 

കേരള പോലീസിൽ ആർ.എസ്.എസ് പ്രവർത്തിക്കുന്നുവെന്ന വിവരം പുറത്തുവരുന്നതിൽ ആരും ഭയപ്പെട്ടിട്ട് കാര്യമില്ല. ഇതിനെതിരെ നടപടികൾ സ്വീകരിക്കുക എന്നതാണ് ഇനിയെങ്കിലും ചെയ്യേണ്ടത്. പോലീസിനെ വർഗീയ സങ്കുചിത താൽപര്യങ്ങളിനിന്നും മുക്തമാക്കാനും ജനകീയമാക്കാനും ഭരണകൂടത്തിന് ബാധ്യതയുണ്ട്. 

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2022. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.