Skip to content Skip to sidebar Skip to footer

നീതി ചോദിച്ചതാണ് ഞാൻ ചെയ്ത തെറ്റ്!

“സമാധാനത്തിനായി ജനങ്ങൾ ഒന്നിച്ചുനിൽക്കണമെന്ന് ആവശ്യപ്പെടുന്നതിനു പകരം, മുസ്‌ലിംകൾക്കതിരെ വിഷപ്രചാരണം നടത്തിയ ഹിന്ദുത്വവാദികളെ അറസ്റ്റ് ചെയ്യുകയല്ലേ വേണ്ടത്? മുസ്ലിംകൾക്ക് നീതി ലഭിക്കണം. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രതിഷേധമുയർത്താൻ ഞാൻ ആഹ്വാനം ചെയ്തപ്പോൾ പലരും പറഞ്ഞത് പ്രതിഷേധത്തിനായി ആരും വരില്ലെന്നായിരുന്നു. ആരെയാണ് ഇവർ ഭയക്കുന്നത്? കഴിഞ്ഞ എട്ട് വർഷത്തെ ബി.ജെ.പി ഭരണത്തിൽ, എണ്ണമറ്റ മുസ്ലിംകൾ വർഗീയ രാഷ്ട്രീയത്തിന്റെ ഇരകളായിട്ടുണ്ട്. അതുകൊണ്ടാണ് നിയമപരമായി എന്തെങ്കിലും ചെയ്യണമെന്ന് ഞാൻ തീരുമാനിച്ചത്. ബി.ജെ.പി നേതാവ് അശ്വിനി ഉപാധ്യായക്കും ഹിന്ദുത്വ പ്രവർത്തകൻ ഉത്തം ഉപാധ്യായക്കുമെതിരെ കേസ് ഫയൽ ചെയ്യാൻ ശ്രമിച്ചതിന് ഭീഷണിയും പീഡനവും നേരിട്ട ജാമിഅ മില്ലിയ്യ വിദ്യാർത്ഥി അർബാബ് അലി തന്റെ ദുരനുഭവങ്ങൾ പങ്കുവെക്കുന്നു.

പാർലമെൻ്റ് മന്ദിരത്തിൽ നിന്ന് ഏതാനും കിലോമീറ്റർ അകലെയുള്ള ജന്തർ മന്ദറിൽ ഓഗസ്റ്റ് എട്ടാം തിയ്യതി, മുൻ ബി.ജെ.പി വക്താവ് അശ്വിനി ഉപാധ്യായയുടെ ആഹ്വാനത്തെത്തുടർന്ന് ഒത്തുകൂടിയ സംഘടനകളുടെയും അനുഭാവികളുടെയും പൊതുയോഗത്തിൽ പ്രകോപനപരമായ മുസ്‍ലിം വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴങ്ങിയത് കുറച്ചു ദിവസങ്ങൾക്ക് മുൻപാണ്. ഇതിനെതിരെ കേസ് ഫയൽ ചെയ്യാൻ ശ്രമിച്ചതിന് എന്നെ ബി.ജെ.പിയുടെ ചില നേതാക്കൾ തടഞ്ഞുവെക്കുകയും ഭീഷണിപ്പെടുത്തുകയും ട്രോൾ ചെയ്യുകയുമാണ് ചെയതത്. ഞാനും ജാമിയ നഗറിലെ താമസക്കാരനാണ്, പ്രായപൂർത്തിയായ ഒരു ഇന്ത്യൻ മുസ്ലീമാണ്. എന്നാൽ ഞാൻ എന്റെ കൗമാരപ്രായത്തിലും, എന്റെ ജീവിതത്തിലുടനീളവും എന്റെ സമുദയത്തിനെതിരിലുള്ള മുദ്രാവാക്യങ്ങൾ കേട്ടിട്ടുണ്ട്.

ആഗസ്റ്റ് 10 ന് വൈകുന്നേരം നാല് മണിക്കായിരുന്നു സംഘടനകൾ ജന്തർ മന്ദറിൽ പ്രതിഷേധ പ്രകടനം നടത്തിയത്. അവരുടെ മുദ്രാവാക്യങ്ങൾ ഞങ്ങളുടെ കാതുകളിൽ തുളച്ചു കയറുകയായിരുന്നു. ഇതിനെതിരെ ശബ്ദിക്കാതിരുന്നാൽ ഞങ്ങൾക്ക് നീതി ലഭിക്കാതെയാകും. ഇത് തടയാനാണ് ഞാൻ കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ പോലീസുകാർ പോലും ഈ വിഷയത്തിൽ ഒന്നും ചെയ്യുന്നില്ലായിരുന്നു.

ബാബരി മസ്ജിദ് തകർത്ത ശേഷം സമാധാനം നിലനിർത്താൻ മുസ്ലിം സമുദായം മൗനികളാകണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. അതിന് കാരണമായി പറയുന്നത് 2002ലും അതിനുമുമ്പും ഇതിന്റ പേരിൽ വളരെയധികം രക്തം ചൊരിഞ്ഞിട്ടുണ്ട്, ഇനിയത് ഉണ്ടാകരുത് എന്നാണ്. പക്ഷേ, രണ്ട് മാസങ്ങൾക്കു ശേഷം, വടക്കുകിഴക്കൻ ദൽഹിയിൽ ഹിന്ദുത്വ ഗ്രൂപ്പുകൾ അഴിച്ചുവിട്ട ജനക്കൂട്ടം ഡസൻ കണക്കിന് മുസ്ലീങ്ങളെയാണ് കൊല ചെയ്തിട്ടുള്ളത്. അപ്പോഴും മുസ്ലീങ്ങളോട് സമാധാനത്തിനായി ഒന്നിക്കാനായിരുന്നു കോടതി ആവശ്യപ്പെട്ടത്. ഇത്തരം അനുഭവങ്ങളുള്ളതുകൊണ്ട് ഇവിടെയും അതുപോലെ തന്നെയാണ് സംഭവിക്കുക.

സമാധാനത്തിനായി ജനങ്ങൾ ഒന്നിച്ചുനിൽക്കാൻ ആവശ്യപ്പെടുന്നതിനു പകരം, മുസ്‌ലിംകൾക്കതിരെ വിഷപ്രചാരണം നടത്തിയ ഹിന്ദുത്വവാദികളെ അറസ്റ്റ് ചെയ്യുകയല്ലേ വേണ്ടത്? മുസ്ലീങ്ങൾക്ക് നീതി ലഭിക്കണം. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രതിഷേധമുയർത്താൻ ഞാൻ ആഹ്വാനം ചെയ്തപ്പോൾ പലരും പറഞ്ഞത് പ്രതിഷേധത്തിനായി ആരും വരില്ലെന്നായിരുന്നു. ആരെയാണ് ഇവർ ഭയക്കുന്നത്? കഴിഞ്ഞ എട്ട് വർഷത്തെ ബി.ജെ.പി ഭരണത്തിൽ, എണ്ണമറ്റ മുസ്ലിംകൾ വർഗീയ രാഷ്ട്രീയത്തിന്റെ ഇരകളായിട്ടുണ്ട്. എന്നിട്ടും ഞങ്ങളോട് ഇപ്പോഴും സമാധാനപ്പെടണം എന്നാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. അതുകൊണ്ടാണ് നിയമപരമായി എന്തെങ്കിലും ചെയ്യണമെന്ന് ഞാൻ തീരുമാനിച്ചത്. ഒരു എഫ്.ഐ.ആർ ഫയൽ ചെയ്യാൻ എന്നോടൊപ്പം വരാൻ ഞാൻ എന്റെ സഹവിദ്യാർത്ഥികളായ വിഭു, ഹർപുനീത്, അബുജർ, ദൃഷ്ടി എന്നിവരോട് പറഞ്ഞു. ഇതന്റെ വ്യക്തിപരമായ തീരുമാനമായിരുന്നു, ഞാൻ അംഗമായ ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷന്റെ പ്രവർത്തകനെന്ന നിലയിലല്ല ഞാൻ ഇത് ചെയ്തത്. ഒരു ഇന്ത്യൻ മുസ്ലീം എന്ന നിലയിലാണ് ഞാനിതിന് മുന്നിട്ടിറങ്ങിയത്. ഞാൻ എന്റെ അഭിഭാഷകരുമായി കൂടിയാലോചിക്കുകയും നടപടിയുടെ വിശദാംശങ്ങൾ അവരുമായി ചർച്ച ചെയ്യുകയും ചെയ്തു. ജാമിയ നഗർ പോലീസ് സ്റ്റേഷനിൽ ഒരു കേസ് ഫയൽ ചെയ്യണമെന്ന ആശയം തെറ്റാണെന്ന് ആർക്കും തോന്നിയിട്ടില്ല. ഒരു മുസ്ലീം എന്ന നിലയിലും ഈ രാജ്യത്തെ പൗരനെന്ന നിലയിലും ഞാൻ ദുരിതമനുഭവിക്കുന്നതിനാൽ എനിക്ക് പരാതിപ്പെടാൻ അവകാശമുണ്ടെന്ന് എന്റെ അഭിഭാഷകൻ എന്നോട് പറയുകയുണ്ടായി.

അതിനാൽ, ഞങ്ങൾ ഓഗസ്റ്റ് 10 ന് രാവിലെ 11:40ന് ജാമിയ നഗർ പോലീസ് സ്റ്റേഷനിലേക്ക് പോയി, ഞങ്ങളുടെ പരാതി പരിശോധിച്ച ശേഷം, പോലീസ് പറഞ്ഞത്  ഇത് വെറും പ്രസംഗംമാത്രമാണ്. ‘ആരും കൊല്ലപ്പെട്ടിട്ടൊന്നുമില്ലല്ലോ’ എന്ന് പറഞ്ഞ് അദ്ദേഹം ഞങ്ങളെ പരിഹസിക്കുകയിരുന്നു. പിന്നീട് അദ്ദേഹം എന്നെ സ്റ്റേഷൻ ഹൗസ് ഓഫീസറുടെ അടുത്തേക്ക് കൊണ്ടുപോയി. എഫ്.ഐ.ആർ ഫയൽ ചെയ്യാൻ അദ്ദേഹം വിസമ്മതിച്ചു. എന്റെ ഫോട്ടോ എടുക്കാനായി എന്റെ മാസ്ക് അഴിക്കാൻ അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു. ഞാൻ വിസമ്മതിച്ചു. എന്റെ സമ്മതമില്ലാതെ അദ്ദേഹം എന്റെ ഫോട്ടോ എടുത്തു. തുടർന്ന് അദ്ദേഹം എന്നെ ഇൻസ്പെക്ടർ ഖാലിദ് ഹുസൈന്റെ ഓഫീസിലേക്ക് അയച്ചു. എന്നിട്ട് എനിക്കെതിരെ പരാതികൾ അടങ്ങിയ ഫയലുകൾ കൊണ്ടുവരാനാണ് ആവശ്യപ്പെട്ടത്. ഞങ്ങളുടെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയില്ലന്നു മനസിലാക്കിയപ്പോൾ ഞങ്ങൾ പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലേക്ക് പോകാൻ തീരുമാനിച്ചു. എന്നാൽ ജാമിയ നഗർ പോലീസ് ഞങ്ങളെ തിരികെ വിളിച്ച് ഞങ്ങളുടെ എഫ്.ഐ.ആർ ഫയൽ ചെയ്യുമെന്ന് പറഞ്ഞു. ഞങ്ങൾ തിരികെ വന്നപ്പോൾ, അവർ ഞങ്ങളെ SHO ഓഫീസിൽ ഇരുത്തി. അദ്ദേഹം ഞങ്ങളുടെ വിശദാംശങ്ങൾ രേഖപ്പെടുത്തി – സാധാരണയായി ഞങ്ങളുടെ ഫോൺ നമ്പറുകൾ, വിലാസങ്ങൾ, പിതാവിന്റെ പേര് എന്നിങ്ങനെ എഫ്.ഐ.ആറിൽ രേഖപ്പെടുത്തുന്ന വിവരങ്ങളും, ഞങ്ങൾ ഏത് കോഴ്സുകൾ പഠിക്കുന്നു തുടങ്ങിയ വിശദാംശങ്ങളും അതിൽ ഉൾപ്പെടുത്തി. എന്തിനാണ് അദ്ദേഹത്തിന് ഈ വിശദാംശങ്ങളെന്ന് ഞങ്ങൾ ചോദിച്ചപ്പോൾ, എസ്.എച്ച്.ഒ മറുപടി പറഞ്ഞുത് ഇങ്ങനെയാണ്; “ഇതൊരു വലിയ കാര്യമാണ്, നിങ്ങളെപ്പോലുള്ളവർ ഇനിയിങ്ങോട്ട് വരാതിരിക്കാൻ ഞങ്ങൾക്ക് ഇത് ശരിയായി കൈകാര്യം ചെയ്യണം” എന്നാണ്. വിവിധ പോലീസ് സ്റ്റേഷനുകളിലേക്ക് ഞങ്ങളെ വിളിച്ചപ്പോഴും അവർ ഞങ്ങളോട് അര മണിക്കൂർ കാത്തിരിക്കാൻ പറയുകയുണ്ടായി. 

അതിനു ശേഷം എനിക്ക് ഷഹീൻ ബാഗ് പോലീസ് സ്റ്റേഷനിൽ നിന്നും, മറ്റ് പല നമ്പറുകളിൽ നിന്നും കോളുകൾ വരാൻ തുടങ്ങി. അവർ എന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ചും ഞാൻ സെൻട്രൽ ഡൽഹിയിലേക്ക് പോകാൻ താൽപ്പര്യപ്പെടുന്നതിനെക്കുറിച്ചും ചോദിച്ചു. അവർ എന്നെ കൂടുതൽ ഭയപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. എന്തുകൊണ്ടാണ് ഞങ്ങളുടെ പരാതി ഫയൽ ചെയ്യാത്തതെന്ന് ഞങ്ങൾ എസ്‌.എച്ച്‌.ഒയോട് ചോദിച്ചു. ഞങ്ങളുടെ ഫയൽ തടഞ്ഞുവച്ചിരിക്കുന്നു എന്നാണ് ഒരു കോൺസ്റ്റബിൾ വഴി ഞങ്ങൾക്ക് അറിയാൻ കഴിഞ്ഞത്. ഇതിനെതിരെ ഞങ്ങൾ സ്റ്റേഷനിൽ പോയപ്പോൾ അവർ നിർബന്ധിച്ച് പോലീസ് സ്റ്റേഷന്റെ വാതിൽ അടച്ചു. ഞങ്ങളെ നിരീക്ഷിക്കാൻ മൂന്ന്-നാല് പോലീസുകാരെ വിന്യസിക്കുകയും ചെയ്തു.

ഭീം ആർമിയിൽ നിന്നുള്ള ഒരു ഡസനോളം പ്രവർത്തകരും ജാമിയ മിലിയ ഇസ്ലാമിയയിലെ വിദ്യാർത്ഥികളും ഞങ്ങളെ മോചിപ്പിക്കാൻ പോലീസ് സ്റ്റേഷനിലെത്തിയിരുന്നു. പോലീസ് സ്റ്റേഷന്റെ അകത്തു വെച്ച് അവർ ഞങ്ങളെ മർദിച്ചു. ആറുമണിക്കൂർ നീണ്ട ഭീഷണിക്കും പീഡനത്തിനും ശേഷം പിന്നീട് അവർ ഞങ്ങളെ പുറത്തിറക്കി. പക്ഷേ, ഞങ്ങളുടെ പരാതി അപ്പോഴും ഫയൽ ചെയ്തിട്ടില്ല.

ഒടുവിൽ, ഡൽഹി പോലീസ്  സമർപ്പിച്ച എഫ്.ഐ.ആറിൻ്റെ അടിസ്ഥാനത്തിൽ ബി.ജെ.പി നേതാവ് അശ്വിനി ഉപാധ്യായെ അറസ്റ്റ് ചെയ്തങ്കിലും അദ്ദേഹത്തിന് ജാമ്യം ലഭിച്ചു. പോലീസ് ഇത്തരം നിലപാടുകൾ തുടരുന്നിടത്തോളം കാലം ഇതുപോലുള്ള സംഭവങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കും. അതുകൊണ്ട്, നീതിക്കുവേണ്ടി പോരാടാനുള്ള അവകാശം ഉപയോഗപ്പെടുത്തുകയാണ് നാം ചെയ്യേണ്ടത്.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.