Skip to content Skip to sidebar Skip to footer

മനുഷ്യാവകാശങ്ങൾ ലംഘിക്കുന്ന പോലീസ് വേട്ടകൾ

ഇന്ത്യയിൽ പോലീസ് സംവിധാനത്തിൽ ഉണ്ടാവേണ്ട ഏറ്റവും വലിയ പരിഷ്കരണം നിരപരാധികൾക്കെതിരെ വ്യാജ കേസുകൾ രജിസ്റ്റർ ചെയ്യുന്നത് നിർത്തലാക്കുക എന്നതാണ്. അത് രാഷ്ട്രീയ സമ്മർദത്താലാണെങ്കിലും, മെഡലുകളും അംഗീകാരങ്ങളും തേടിയിട്ടാണെങ്കിലും. അല്ലെങ്കിൽ, എ.ടി.എസ്, ദേശീയ അന്വേഷണ ഏജൻസി മുതലായ ഏജൻസികൾക്ക് വലിയ തോതിൽ ഫണ്ടുകൾ ലഭിക്കുന്നതിനു വേണ്ടി, സുരക്ഷയെക്കുറിച്ച് പൊള്ളയായ പ്രചാരം സൃഷ്ടിക്കാനാണെങ്കിലും, മറ്റെന്തിന് വേണ്ടിയിട്ടായാലും, ഈ സമീപനം നിർത്തണമെന്ന് പറയാൻ സമയമായി.

പോലീസ് വകുപ്പിൽ അഴിമതി വ്യാപകമാണെന്നത് ഒരു സാധാരണ അനുഭവമാണ്. എന്നാൽ അതിനപ്പുറം വ്യക്തികളുടെയും അവരുടെ കുടുംബങ്ങളുടെയും ജീവിതം തകർക്കുന്ന അഴിമതിയുടെ മറ്റൊരു രൂപമുണ്ട്. പോലീസ് വ്യാജകേസുകൾ രജിസ്റ്റർ ചെയ്യുന്നത് ഒരു സാധാരണ പ്രതിഭാസമായി മാറിയിരിക്കുന്നു, അതുകൊണ്ട് തന്നെ പലർക്കും  വർഷങ്ങളോളം ജയിലിൽ കഴിയേണ്ടിവരുന്നു.  ചിലപ്പോൾ ആരോപിക്കപ്പെട്ട കുറ്റത്തിൽ കുറ്റക്കാരെന്ന് വിധിക്കപ്പെട്ടാലും അവരുടെ തടവ് കാലാവധി ശിക്ഷയേക്കാൾ നീണ്ടു പോകാറുണ്ട്. പലപ്പോഴും തെളിവുകളുടെ അഭാവത്തിൽ അത്തരം വ്യക്തികൾ കുറ്റ വിമുക്തരാകുകയോ, ഒടുവിൽ ജാമ്യം ലഭിക്കുകയോ ചെയ്യുമെങ്കിലും അപ്പോഴേക്കും അവരുടെ ജീവിതം വീണ്ടെടുക്കാനാവാത്ത അവസ്ഥയിൽ എത്തപ്പെടുന്നു.

ഫാദർ സ്റ്റാൻ സ്വാമി ഇതുപോലൊരു വ്യാജ കേസിൽ ജയിലിലായിരുന്നു. ഭീമ കൊരെഗാവിനെക്കുറിച്ച് കേട്ടറിവ് പോലുമില്ലാത്ത അദ്ദേഹം, ഇതുമായി ബന്ധപ്പെട്ട ഏതെങ്കിലും മീറ്റിംഗിൽ പങ്കെടുത്തതിനെ കുറിച്ചോ 2018 ൽ അവിടെ നടന്ന അക്രമത്തെക്കുറിച്ചോ എന്ത് പറയാൻ. പ്രായവും അനാരോഗ്യവും പരിഗണിക്കാതെ കോടതി അദ്ദേഹത്തിന് ജാമ്യം പോലും നിഷേധിച്ചു. അതിന്റെ അനന്തരഫലമായി  ഒമ്പതു മാസത്തെ ജയിൽ വാസത്തിന് ശേഷം അദ്ദേഹം മരിച്ചു.Police arrests recently

ഫേസ്ബുക്കിൽ കോവിഡ് ചികിത്സയിൽ ചാണകത്തിന്റെയും മൂത്രത്തിന്റെയും ഫലപ്രാപ്തിയെക്കുറിച്ചുള്ള അവകാശവാദങ്ങളെ വിമർശിച്ചതിന് അടുത്തിടെ മാധ്യമപ്രവർത്തകനായ കിഷോർചന്ദ്ര വാങ്കെയും, മണിപ്പൂരിൽ നിന്നുള്ള ആക്ടിവിസ്റ്റ് എറേന്ദ്ര ലിച്ചോൺബാമും രണ്ട് മാസം ജയിലിൽ കിടക്കേണ്ടി വന്നു. സാധാരണ ശിക്ഷാ നിയമം പോലും പ്രയോഗിക്കാൻ പറ്റാത്തിടത്താണ് ദേശീയ സുരക്ഷാ നിയമപ്രകാരം ഇവരെ തടവറയിലാക്കിയത്.

ഭീകരതയുമായി ബന്ധപ്പെട്ട കേസുകളാണെങ്കിൽ പിന്നെ കേസ് ഫയൽ ചെയ്യുന്നതിനോ, കോടതിയിൽ വിചാരണ ചെയ്യുന്നതിനോ മുമ്പുതന്നെ പ്രതികളെ സുരക്ഷാ ഏജൻസികളും മാധ്യമങ്ങളും തീവ്രവാദികളായി മുദ്രകുത്തുന്നു. അതേസമയം  ജയിലിൽ കഴിയുന്ന ഒരു രാഷ്ട്രീയക്കാരന്, ഗുരുതരമായ ആരോപണങ്ങളുടെ പേരിലാണെങ്കിൽ പോലും, ശിക്ഷിക്കപ്പെടുന്നതുവരെ തിരഞ്ഞെടുപ്പിൽ മത്സരിക്കാം.

നിയമവിരുദ്ധ പ്രവർത്തനങ്ങൾ (പ്രതിരോധ) നിയമ (യു. എ. പി. എ) പ്രകാരം കുറ്റക്കാരായി വിധിക്കപ്പെടുന്നത് 2% മാത്രമാണ്. അതായത് തീവ്രവാദ ആരോപണങ്ങളിൽ അറസ്റ്റിലായവരിൽ  ഭൂരിഭാഗവും ഒടുവിൽ  കുറ്റവിമുക്തരാക്കപ്പെടുന്ന നിരപരാധികളാണ്. എന്നാൽ, നിയമത്തിലെ കർശനമായ വ്യവസ്ഥകൾ ഏതൊരു പ്രതിക്കും ജാമ്യം ലഭിക്കുന്നത് പ്രയാസകരമാക്കുന്നു.

2021 ജൂലൈ 11 ന് ലഖ്‌നൗവിൽ, 30 വയസ് പ്രായമുള്ള മിൻ‌ഹാസ് അഹമ്മദിനെയും 50 വയസ്സ് പ്രായമുള്ള മസറുദ്ദീനെയും സ്വാതന്ത്ര്യദിനത്തിന് മുമ്പ് ഉത്തർപ്രദേശിലെ വിവിധ നഗരങ്ങളിൽ സ്‌ഫോടനങ്ങൾ നടത്താൻ തുനിഞ്ഞ, അൽ-ക്വൊയ്ദയുമായി ബന്ധപ്പെട്ട അൻസാർ ഗസ്വത്തുൽ ഹിന്ദിലെ അംഗങ്ങളാണെന്ന് ആരോപിച്ച് തീവ്രവാദ വിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തിരുന്നു. അവരിൽ നിന്ന് കണ്ടെടുത്തിയ രണ്ട് പ്രഷർ കുക്കർ ബോംബുകളും ഒരു പിസ്റ്റളും പക്ഷേ, റെയ്ഡ് ചെയ്യാൻ പോയപ്പോൾ എ.ടി.എസ്, മിൻഹാസിന്റെ വീടിനുള്ളിൽ ചില സ്യൂട്ട്കേസുകളിൽ കൊണ്ടുപോയി സ്ഥാപിച്ചതാണെന്ന് അനുമാനിക്കപ്പെടുന്നു. അതേ ദിവസം മുഹമ്മദ് മുസ്തകീമിനെയും അവർ അറസ്റ്റ് ചെയ്തു. രണ്ട് ദിവസത്തിന് ശേഷം ജൂലൈ 13ന്, 27 വയസ്സുള്ള ഷക്കീലും, 29 വയസ്സുള്ള മുഹമ്മദ് മൊയ്ദുവും അറസ്റ്റിലായി. മിൻ‌ഹാസ് ഒഴികെ ബാക്കി എല്ലാവരും കീഴാള മധ്യവർഗത്തിൽ പെട്ടവരാണ്. ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ നേടിയ മിൻഹാസ് ഒരു ബാറ്ററി ഷോപ്പ് നടത്തുകയായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് വിരമിച്ച സർക്കാർ ഉദ്യോഗസ്ഥനാണ്(ക്ലാസ് II). മസറുദ്ദീനും ഷക്കീലും  ബാറ്ററി റിക്ഷകൾ പ്രവർത്തിപ്പിക്കാറുണ്ടായിരുന്നു. അതിനായി മിൻഹാസിൽ നിന്ന് തവണകളായി ബാറ്ററികൾ വാങ്ങിയിരുന്നു. മോയ്ദ് റിയൽ എസ്റ്റേറ്റ് ബിസിനസ്സിൽ പങ്കാളിയായി  പ്രവർത്തിക്കുകയായിരുന്നു. ചെറിയ വീടുകൾ നിർമ്മിക്കാൻ തൊഴിലാളികളെ നിയമിക്കുന്ന ഒരു ചെറുകിട കരാറുകാരനായിരുന്നു മുസ്തകീം. പോലീസ് മസിറുദ്ദീനെ തേടിവന്നപ്പോൾ അദ്ദേഹം മാസിറുദ്ദീന്റെ സഹോദരന്റെ അടുത്തുള്ള വീടിന്റെ നിർമ്മാണത്തിന് മേൽനോട്ടം വഹിക്കുകയായിരുന്നു. പോലീസ് മുസ്തകീമിന്റെ മൊബൈൽ ഫോണും തിരിച്ചറിയൽ കാർഡും പിടിച്ചെടുത്ത്, പിന്നീട് അറസ്റ്റുചെയ്യാനായി  പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയാണുണ്ടായത്.

ഈ ‘തീവ്രവാദികൾ ’ക്കെല്ലാം വിദേശത്തുനിന്നാണ് ധനസഹായം ലഭിച്ചതെന്നാണ്  ആരോപണങ്ങൾ. മസിറുദ്ദീനും ഭാര്യയും അമ്മായിയമ്മയും നാല് മക്കളും താൽക്കാലിക സൌകര്യത്തിൽ,  പൂർത്തിയാകാത്തൊരു വീട്ടിലാണ് താമസം. അടുത്തിടെ  മകളുടെ വിവാഹത്തിനായി ഒരു പ്രഷർ കുക്കറും സ്റ്റൌവും വാങ്ങിയതായി അദ്ദേഹത്തിന്റെ ഭാര്യ സയീദ പറയുന്നു. എ. ടി. എസ് റെയ്ഡിനുശേഷം മടങ്ങവെ  വീണ്ടുവിചാരം വന്നോണം തിരിച്ചെത്തി പുതിയ പ്രഷർ കുക്കർ കണ്ടുകെട്ടുകയാണ് ചെയ്തത്. ആറാം ക്ലാസ് വിദ്യാർത്ഥിനിയായ അവരുടെ മകൾ സെബ പ്രമേഹ രോഗിയാണ്. സ്കൂൾ തുറക്കുമ്പോൾ മസിറുദ്ദീൻ തന്റെ എല്ലാ പെൺമക്കളെയും  മറ്റ് കുട്ടികളെയും തന്റെ റിക്ഷയിൽ സ്കൂളിലേക്ക് കൊണ്ടുപോകുമായിരുന്നു. മാതാപിതാക്കളുടെ ഏക മകനായ മിൻ‌ഹാസും മകളുടെ കൂടെ കൂടി അമ്മയുടെ മുടി ചീകുകയും കാലിൽ മസാജ് നൽകുകയും ചെയ്യ്തിരുന്നു. അദ്ദേഹത്തിന് ഒന്നര വയസ്സുള്ള ഒരു മകനുണ്ടായിരുന്നു. ഷക്കീലിന്റെ ഭാര്യ 7 മാസം ഗർഭിണിയായിരുന്നു. 

അഞ്ച് രൂപയ്ക്ക് യാത്രക്കാരെ കയറ്റിയിരുന്ന  ഒരാൾക്ക് എങ്ങനെ തീവ്രവാദിയാകാൻ സാധിക്കുമെന്ന് അദ്ദേഹത്തിന്റെ സഹോദരൻ ഇല്യാസ് ചോദിക്കുന്നു. ഷക്കീലിന്റെയും മസിറുദ്ദീന്റെയും കുടുംബങ്ങൾ അവരുടെ ദൈനംദിന വരുമാനത്തിലാണ് ഉപജീവനം കണ്ടെത്തിയത്. മുസ്തകീമിനെ അറസ്റ്റുചെയ്തതിനുശേഷം, മുമ്പ് ചെയ്ത ജോലികൾക്ക് അദ്ദേഹത്തിന് പണം നൽകേണ്ട ആളുകൾ അതിന് വിസമ്മതിക്കുന്നു. ഇളയ മകന്റെയും മകളുടെയും ഫീസ് അടയ്ക്കാൻ ഈ കുടുംബത്തിന് പണം അത്യാവശ്യമാണ്.

വളർന്ന മൂന്ന് പെൺമക്കളിൽ ഒരാൾ വൈദ്യചികിത്സയിലായതിനാൽ അതിനും പണം ആവശ്യമാണ്. അവർ വാടക വീട്ടിലാണ് താമസിക്കുന്നത്. മിൻ‌ഹാസിന്റെയും  മൊയ്‌ദിയുടെയും  അയൽക്കാരാണ്  ദുരന്തത്തിലായ ഇവരുടെ  കുടുംബങ്ങൾക്ക് ഭക്ഷണം കൊണ്ടുവരുന്നതും  അവരുടെ നിരപരാധിത്വം സ്ഥാപിക്കാനായി ശ്രമിക്കുന്നതും. അറസ്റ്റിലായ ഈ അഞ്ച് പേരിൽ ആരുടെയെങ്കിലും കുടുംബങ്ങളെ ഒരു തവണ സന്ദർശിച്ചാൽ തന്നെ അവർക്ക് ഏതെങ്കിലും അന്താരാഷ്ട്ര ഓർഗനൈസേഷൻ ധനസഹായം നൽകുന്നുവെന്ന് പറയാനേ കഴിയില്ല. കൂടാതെ, മിക്ക കേസുകളിലും അവരുടെ കുടുംബത്തിനും ചെറിയ കുഞ്ഞുങ്ങൾക്കും തണലായ പിതാക്കന്മാർ തീവ്രവാദം പോലെ അപകടകരമായ കാര്യങ്ങളിൽ ഏർപ്പെടുമെന്നും തോന്നുന്നില്ല.

സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തതിൻ്റെ പേരിലുള്ള ദുഷ്പേരിൽ നിന്ന് ശ്രദ്ധ തിരിക്കാനായി, യു.പിയിലെ ഭാരതീയ ജനതാ പാർട്ടി പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് ശേഷം,  ജില്ലാ-ബ്ലോക്ക് പഞ്ചായത്തുകളുടെ പ്രസിഡൻറ് സ്ഥാനം നേടാനായി ഗുണ്ടാസംഘങ്ങളെ ഉപയോഗിച്ച് സംസ്ഥാനത്തെ മുഴുവൻ ഭീകരവത്കരിച്ചതായി മനസിലാകുന്നു. അയോധ്യയിലെ രാമക്ഷേത്രത്തിനായുള്ള ഭൂമി ഇടപാടുകളിലെ അഴിമതിയും കോവിഡിന്റെ തെറ്റായ കൈകാര്യം ചെയ്യലുമൊക്കെ കാരണം നാണക്കേട് നേരിടുന്നതിനാൽ, വരാനിരിക്കുന്ന വിദാൻസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിപരാജയപ്പെടാൻ സാധ്യതയുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ, എ.ടി‌.എസിൻ്റെ പ്രവർത്തനങ്ങൾ വോട്ടുകൾ ബി.ജെ.പിക്ക് അനുകൂലമായി ധ്രുവീകരിക്കാനുള്ള കണ്ടുപഴകിയ തന്ത്രമായിട്ടാണ് മനസ്സിലാകുന്നത്. തീവ്രവാദികളെയല്ല, പ്രഷർ കുക്കറുകളെയാണ് എ.ടി.എസ് അറസ്റ്റ് ചെയ്തതെന്ന് പ്രശസ്ത കവി മുനവ്വർ റാണ പരിഹസിച്ചിരുന്നു. മേൽപ്പറഞ്ഞ അഞ്ച് പ്രതികളും യു‌.എ‌.പി‌.എ പ്രകാരം കുറ്റം ചുമത്തപ്പെട്ടവരാണ്. അവർക്ക് മുമ്പുള്ള പലരുടെയും ജീവിതം പോലെ  അവരുടെ ജീവിതവും തകർന്നതായി കണക്കാക്കേണ്ടി വരും.

ഇന്ത്യയിൽ  പോലീസ് സംവിധാനത്തിൽ ഉണ്ടാവേണ്ട ഏറ്റവും വലിയ പരിഷ്കരണം നിരപരാധികൾക്കെതിരെ വ്യാജ കേസുകൾ രജിസ്റ്റർ ചെയ്യുന്നത് നിർത്തലാക്കുക എന്നതാണ്. അത് രാഷ്ട്രീയ സമ്മർദത്താലാണെങ്കിലും, മെഡലുകളും അംഗീകാരങ്ങളും തേടിയിട്ടാണെങ്കിലും. അല്ലെങ്കിൽ, എ.ടി.എസ്, ദേശീയ അന്വേഷണ ഏജൻസി മുതലായ ഏജൻസികൾക്ക് വലിയ തോതിൽ ഫണ്ടുകൾ ലഭിക്കുന്നതിനു വേണ്ടി,  സുരക്ഷയെക്കുറിച്ച് പൊള്ളയായ പ്രചാരം സൃഷ്ടിക്കാനാണെങ്കിലും, മറ്റെന്തിന് വേണ്ടിയിട്ടായാലും, ഈ സമീപനം നിർത്തണമെന്ന് പറയാൻ സമയമായി.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.