Skip to content Skip to sidebar Skip to footer

വീട് പൊളിക്കുന്നത് കോടതികൾ തടയാത്തത് എന്തുകൊണ്ട്?

‘ബുൾഡോസർ നശീകരണത്തിനെതിരെ’ കോടതികൾ ഇടപെടാത്തതിൽ യു.പി, എം.പി, ഗുജറാത്ത് എന്നിവിടങ്ങളിലെ നിയമവിദഗ്ധരും ആക്ടിവിസ്റ്റുകളും നിരാശരാണ്.

കഴിഞ്ഞ ഞായറാഴ്ച്ച ഉച്ചയോടുകൂടിയാണ് ഉത്തർപ്രദേശിലെ പ്രയാഗരാജിൽ, രാഷ്ട്രീയ പ്രവർത്തകൻ ജാവേദ് അഹമ്മദിന്റെ വസതി അനധികൃത നിർമിതിയാണെന്ന് മുദ്രകുത്തി സിവിൽ അധികൃതർ തകർത്തത്.
മുഹമ്മദ് നബിയെ കുറിച്ച് അപകീർത്തീപരമായ പരാമർശങ്ങൾ നടത്തിയതിനെ തുടർന്ന് ഭാരതീയ ജനതാ പാർട്ടി വക്താക്കൾക്കെതിരെ പ്രയാഗ്‌രാജ് ഉൾപ്പെടെ രാജ്യത്തെ നിരവധി നഗരങ്ങളിൽ വെള്ളിയാഴ്ചയോടുകൂടി പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരുന്നു. അക്രമാസക്തമായ പ്രതിഷേധം നടത്താൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് ജാവേദിനെ പോലീസ് അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹത്തിന്റെ വീട് സിവിൽ അധികൃതർ ഇടിച്ചു നിരത്തിയത്.

മുഹമ്മദ്‌ ജാവേദ് കുറ്റവാളിയാണെന്ന് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. ഇന്ത്യൻ ക്രിമിനൽ നിയമം കുറ്റാരോപിതരുടെ വീടുകൾ ശിക്ഷാപരമായി തകർക്കാൻ അനുവദിക്കുന്നുമില്ല. എന്നിരുന്നാലും സമീപ മാസങ്ങളിൽ ബി.ജെ.പി ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും കണ്ടു വരുന്ന നടപടിയാണിത്: മുനിസിപ്പൽ നിയമ ലംഘനങ്ങളുടെ മറ പിടിച്ച് പ്രതിഷേധങ്ങളിലോ, കലാപത്തിലോ ഉൾപ്പെട്ടതായി ആരോപിക്കപ്പെടുന്ന മുസ്ലിം വ്യക്തികളുടെ വീട് തകർക്കുക. ഈ ഇടിച്ചുതകർക്കലുകൾ തികച്ചും യാദൃശ്ചികമാണെന്നും നടപടിക്രമങ്ങൾ പാലിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ അവകാശപ്പെടുന്നു.

പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ചുമതലപ്പെടുത്തിയിരിക്കുന്ന ജുഡീഷ്യറിയുടെ ഈ അവസരത്തിലുള്ള മൗനം പല നിരീക്ഷകരും ചോദ്യം ചെയ്യുകയുണ്ടായി. നിരവധി കേസുകൾ കോടതിയുടെ പരിഗണനയിലിരിക്കെത്തന്നെ ഈ രാഷ്ട്രീയ വാചാടോപങ്ങൾ ശിക്ഷാർഹമായും പ്രത്യേകിച്ച് മുസ്‌ലിംകൾക്കെതിരെയായും ഉപയോഗിക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്നുണ്ടെങ്കിലും, ഈ ഇടിച്ചുതകർക്കൽ തടയാൻ കോടതി ഒന്നും ചെയ്യുന്നില്ല. ഈ പ്രവർത്തികൾ നിയമവിരുദ്ധമാണെന്ന് മാത്രമല്ല, പൗരന്റെ മൗലികാവകാശങ്ങളും നിയമപരമായ അവകാശങ്ങളും പാർപ്പിടത്തിനുള്ള അവകാശവും സ്വാഭാവിക നീതിയും ചോദ്യംചെയ്യപ്പെടുന്ന ഒന്നാണെന്നു നിയമവിദഗ്ദർ ചൂണ്ടി കാണിച്ചു.

ഒരു ജുഡീഷ്യൽ നിരാശ

ഉത്തർപ്രദേശിലെ സമീപകാല സംഭവങ്ങൾ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും മുൻ ജഡ്ജിമാരും മുതിർന്ന അഭിഭാഷകരും ഉൾപ്പെടെ 12 നിയമ വിദഗ്ദർ ചൊവ്വാഴ്ചയോടുക്കൂടി ചീഫ് ജസ്റ്റിസ് എൻ.വി രമണയ്ക്ക് കത്തയച്ചിരുന്നു.

“ഇത്തരം നിർണായക സമയങ്ങളിൽ ജുഡീഷ്യറിയുടെ ധാർമ്മികഘടന പരീക്ഷിക്കപ്പെടുന്നു”എന്ന് കത്തിൽ പരാമർശിക്കുന്നുണ്ട്. “ഭരണഘടനയുടെ സംരക്ഷകൻ” എന്ന നിലയിലുള്ള അതിന്റെ കടമ കോടതി ഓർമിക്കേണ്ടതുണ്ടെന്നും, കോവിഡ് -19 ലോക്ക്ഡൗൺ കാലത്തെ കുടിയേറ്റ പ്രതിസന്ധി, പെഗാസസ് കേസ് തുടങ്ങിയ സുപ്രധാന വിഷയങ്ങളിൽ കോടതി സ്വന്തം ഇഷ്ടപ്രകാരം എങ്ങനെ ശ്രദ്ധിച്ചുവെന്നത് ഉയർത്തി കാണിക്കുകയും ചെയ്തു.

“ഈ നിർണായക ഘട്ടത്തിൽ സുപ്രീംകോടതി അവസരത്തിനൊത്ത് ഉയരുമെന്നും പൗരന്മാരെയും ഭരണഘടനയെയും നിരാശരാക്കില്ലായെന്നും ഞങ്ങൾ പ്രതീക്ഷിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു” എന്ന് കത്തിന്റെ അവസാന ഭാഗത്തിൽ പറയുന്നു.

ഈ “അനധികൃതമായ പൊളിച്ചുനീക്കൽ” സംബന്ധിച്ച് കാര്യമായ ശ്രദ്ധ ചെലുത്തി നടപടി എടുക്കണമെന്നും ജാവേദിന്റെ വീട് പുനർനിർമ്മിക്കണമെന്നും ആവശ്യപ്പെട്ട് ഒരുകൂട്ടം അഭിഭാഷകർ അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനും കത്ത് നൽകിയിരുന്നു.

ഇപ്രകാരം ദേശീയമായ ഒരു വിഷയത്തിലെ കോടതിയുടെ ഇടപെടലിന്റെ അഭാവം പല നിയമവിദഗ്ധരെയും നിരാശപ്പെടുത്തി.”കോടതി ഈ വിഷയം അടിയന്തിരമായി കേൾക്കുകയും ഔചിത്യ പൂര്‍വ്വമായ ഉത്തരവുകൾ പുറപ്പെടുവിക്കുമെന്നും ഞാൻ കരുതുന്നു”, മുൻ സുപ്രീം കോടതി ജസ്റ്റിസ് മദൻ ലോകൂർ പറഞ്ഞു.”ഒരു കോടതിയും മതിയായ കാരണങ്ങളില്ലാതെ പാർപ്പിടങ്ങൾ പൊളിക്കാൻ അനുവദിക്കരുത്”എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ പൊളിക്കലുകൾ എക്സ്ട്രാ ജുഡീഷ്യൽ കൊലപാതകങ്ങൾ പോലെയാണെന്ന് നിയമ പണ്ഡിതൻ അനുജ് ഭുവാനിയ പറഞ്ഞു: “പ്രതികളെ യാതൊരു നടപടിയും കൂടാതെയും അവരുടെ അവകാശങ്ങൾ പരിഗണിക്കാതെയും വേഗത്തിൽ ശിക്ഷിക്കാവുന്ന ഒരു പ്രക്രിയയാണിത്”. “ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ പ്രോസിക്യൂഷന് ഉത്തരവിടുന്നത് പോലെയുള്ള കോടതികളുടെ ശക്തമായ നീക്കങ്ങൾ ഇത് തടയുന്നതിന് ഒരു പരിധി വരെ ഉപകാരപ്പെടും”.

ജുഡീഷ്യൽ നടപടികളുടെ അഭാവത്തെക്കുറിച്ച് പല അഭിഭാഷകരും വിദഗ്ധരും സോഷ്യൽ മീഡിയകളിൽ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു.

കഴിഞ്ഞ കുറച്ച് മാസങ്ങളായി ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത്, ആസ്സാം എന്നിവിടങ്ങളിലാണ് ഇത്തരത്തിലുള്ള ഇടിച്ചുപൊളിക്കലുകൾ നടമാടികൊണ്ടിരിക്കുന്നത്. കലാപങ്ങൾക്കോ ​​അക്രമാസക്തമായ പ്രതിഷേധങ്ങൾക്കോ ​​ശേഷം സംഭവങ്ങളിൽ പങ്കുണ്ടെന്ന് സംശയിക്കുന്നവരുടെ വീടുകളും കടകളും തകർക്കപ്പെടുന്നു, ഈ ബുൾഡൊസർ തകർക്കലുകളെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയ പ്രസംഗങ്ങളിൽ നിന്ന് ഇത് പ്രതിഷേധത്തിനുള്ള ശിക്ഷയാണെന്ന് വ്യക്തമാകുമ്പോഴും നിർമ്മാണങ്ങൾ അനധികൃതമായതിനാലാണെന്നും ഉചിതമായ നോട്ടീസ് നൽകിയിട്ടാണ് ഇത് നടപ്പാക്കുന്നത് എന്നുമാണ് അധികൃതർ ഇതിന് നൽകുന്ന സാങ്കേതിക ന്യായീകരണം.

എന്നിരുന്നാലും, തങ്ങൾക്ക് നോട്ടീസ് നൽകപ്പെട്ടിട്ടില്ലെന്നാണ് വീട് തകർക്കപ്പെട്ട മിക്ക ആളുകളും അവകാശപ്പെടുന്നത്. ഇങ്ങനെ പൊളിച്ചുമാറ്റപ്പെട്ട വീടുകളാകട്ടെ ഏറെയും മുസ്ലീങ്ങളുടേതുമാണ്.

ഈ മാതൃകയിലാണ് അടുത്തിടെ ഉത്തർപ്രദേശിൽ ജാവേദിന്റെ വീട് ഉൾപ്പെടെ മൂന്ന് വീടുകളും തകർത്തത്. ഏപ്രിലിൽ ഈ സംഭവവികാസങ്ങൾ നടമാടൻ തുടങ്ങിയത് മധ്യപ്രദേശിലെ ഖർഗോണിലെയും, ന്യൂഡൽഹിയിലെ ജഹാങ്കീർപൂരിയിലും ഗുജറാത്തിലെ ഖമ്പത്തിലെയും സാമുദായിക അസ്വാസ്ഥ്യത്തെ തുടർന്നാണ്.

2020 ജനുവരി മുതൽ 2021 മാർച്ച്‌ വരെ ഏകദേശം 980 കോടി രൂപയുടെ സ്വത്തുക്കൾ ഗുണ്ടാസംഘങ്ങളിൽ നിന്ന് പിടിച്ചെടുക്കുകയും പൊളിക്കുകയും ചെയ്തതായി ഉത്തർപ്രദേശ് സർക്കാർ ഇതിന് മുമ്പ് അവകാശപ്പെട്ടിട്ടുണ്ട്.
ഈ ഇടിച്ചു പൊളിക്കലുകൾ നിയമവിരുദ്ധമാണെന്ന് മുൻ ജഡ്ജിമാർ ഉൾപ്പെടെ നിരവധി അഭിഭാഷകർ ഇതിന് മുൻപ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. വിചാരണയ്ക്ക് മുമ്പ് ഒരു പ്രതിയുടെ വീട് തകർത്ത് ശിക്ഷിക്കുന്നത് ഇന്ത്യൻ നിയമത്തിന് എതിരാണ്. കൂടാതെ, ഈ ചെയ്തികളെല്ലാം തന്നെ ഒരു വ്യക്തിയുടെ സ്വത്തവകാശത്തിൽ സ്വേച്ഛാപരമായ ഇടപെടലാണ്, ഇത് ഇന്ത്യയുടെ അന്താരാഷ്ട്ര നിയമ ബാധ്യതകളെ പാടെ ലംഘിക്കുന്ന ഒന്നാകുന്നു.

പല കേസുകളിലും സ്റ്റേറ്റ് നൽകുന്ന സാങ്കേതിക ന്യായീകരണം എന്തെന്നാൽ, ” ഈ വീടുകൾ നിയമവിരുദ്ധമായി നിർമ്മിച്ചതിനാൽ ഇവയൊന്നും നിലനിൽക്കില്ല”എന്നാണ്. മുനിസിപ്പൽ നിയമങ്ങളനുസരിച്ച് പൊളിക്കുന്നതിന് മുമ്പ് മതിയായ നോട്ടീസ് നൽകണമെന്നും ഹിയറിംഗുകൾ നടത്തണമെന്നും ആവശ്യപ്പെടുന്നുണ്ട് എന്നാൽ ഈ നടപടികളൊന്നും തന്നെ ഈയടുത്ത് നടന്ന പൊളിക്കൽ പ്രക്രിയകളിൽ പാലിക്കപ്പെട്ടിട്ടില്ല.

കൂടാതെ, ഒരു വീട് പൊളിക്കുകയെന്നത് അനധികൃത നിർമ്മാണങ്ങൾക്ക് പോലും ഏറ്റവും കടുത്തതും അറ്റകൈക്കുള്ള നടപടിയാണ്. ഇത്തരത്തിലുള്ള ലംഘനങ്ങൾ ഉണ്ടായാൽ പിഴ അടക്കാൻ ആവശ്യപ്പെടുന്നത് പോലെയുള്ള മറ്റ് പല നടപടികളുമാണ് പൊതുവെ എടുക്കാറുള്ളത്. സമീപകാലത്ത് നടന്ന പല സംഭവങ്ങളിലും സ്വത്തുക്കൾ സമരത്തിൽ പങ്കെടുത്തതായി ആരോപിക്കപ്പെടുന്ന വ്യക്തിയുടേത് പോലുമല്ല.

നിലവിൽ, ഈ പൊളിക്കലുകളെ ചോദ്യം ചെയ്ത് മധ്യപ്രദേശ് ഹൈക്കോടതിയിലും ഉത്തർപ്രദേശ് ഹൈക്കോടതിയിലും സുപ്രീം കോടതിയിലുമെല്ലാം ഹരജികൾ നിലവിലുണ്ട്. പക്ഷേ, അധികാരികൾക്ക് നോട്ടീസ് നൽകുകയും ചില കേസുകളിൽ സ്റ്റേ ഓർഡറുകൾ നൽകുകയും ചെയ്‌തെന്നൊഴിച്ചാൽ കാര്യമായ ഫലമൊന്നും ഇതിലില്ല.

ഉദാഹരണത്തിന്, സംസ്ഥാനത്ത് നിയമവിരുദ്ധമായ പൊളിക്കലുകളൊന്നും നടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ഉത്തർപ്രദേശ് സർക്കാരിന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ഇസ്‌ലാമിക സംഘടനയായ ജമിയത്ത് ഉലമ ഇ-ഹിന്ദ് സമർപ്പിച്ച ഹർജിക്ക് മറുപടിയായി, വ്യാഴാഴ്ച സുപ്രീം കോടതി വാക്കാൽ വിധിച്ചത് ഇപ്രകാരമായിരുന്നു, “നിയമവിരുദ്ധമെന്ന് തെളിയിക്കപ്പെട്ട കെട്ടിടങ്ങൾ പൊളിക്കുമ്പോൾ അധികാരികൾ നിയമപരമായ നടപടിക്രമങ്ങൾ കർശനമായി പാലിക്കണം” എന്നായിരുന്നു.

എന്നാൽ ഇത്തരം നടപടികൾ നിർത്തിവയ്ക്കാൻവേണ്ടി കോടതി സർക്കാരിന് ഇതുവരെ ഒരു നിർദേശങ്ങളും നൽകിയിട്ടില്ല.

കോടതി സ്റ്റേ ഉത്തരവിട്ടിട്ടും അധികാരികൾ അത് പാലിക്കാത്ത അവസരങ്ങളുമുണ്ടായിട്ടുണ്ട്.
ഏപ്രിലിൽ ജഹാഗീർപുരിയിലെ ഇടിച്ചുനിരത്തലുകൾ നിർത്തിവെക്കാൻ സുപ്രീം കോടതി സ്റ്റേ പുറപ്പെടുവിച്ചു. എന്നാൽ, തങ്ങൾക്ക് നിർദ്ദേശങ്ങൾ ലഭിച്ചില്ലെന്ന് അവകാശപ്പെട്ട് ഉദ്യോഗസ്ഥർ വിധി വന്നതിന് ശേഷവും ഒരു മണിക്കൂറോളം പൊളിക്കൽ തുടർന്നു. അന്ന് സമൂഹ മാധ്യമങ്ങളിൽ ഇത് വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.

ഭാവിയിൽ ഈ പൊളിച്ചു നീക്കലുകൾ കൂടാനുള്ള സാധ്യതയെക്കുറിച്ച് അഭിഭാഷകർ പലരും സുപ്രീം കോടതിക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഏപ്രിലിൽ,ജാമിയത്ത് ഉലമ-ഇ-ഹിന്ദിന് വേണ്ടി ഹാജരായ അഭിഭാഷകരിൽ ഒരാളായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ പിന്നീട് മറ്റ് സംസ്ഥാനങ്ങളിൽ നടന്നേക്കാവുന്ന ശിക്ഷാർഹമായ ഈ പൊളിക്കലുകളെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു. പക്ഷേ അന്ന് ബെഞ്ച് അധ്യക്ഷനായ ജസ്റ്റിസ് എൽ നാഗേശ്വര റാവു പറഞ്ഞത് ഇപ്രകരമായിരുന്നു,“ഞങ്ങൾ ഒരു കേസിൽ ഉത്തരവുകൾ പാസാക്കിക്കഴിഞ്ഞാൽ അത് വീണ്ടും ആവർത്തിക്കുമെന്നാണോ നിങ്ങൾ കരുതുന്നത്?”.

ഇത്തരം അനധികൃതമായ പൊളിക്കലുകൾ തടയാൻ കോടതികൾ സ്വീകരിക്കേണ്ട ഏറ്റവും മികച്ച തന്ത്രത്തെക്കുറിച്ച് നിയമവിദഗ്ധർക്ക് വിവിധ നിർദ്ദേശങ്ങൾ മുന്നോട്ടു വെച്ചിട്ടുണ്ട്. മുൻ സുപ്രീം കോടതി ജഡ്ജി മദൻ ലോകൂർ പറഞ്ഞത്”. കോടതികൾക്ക് മൂന്ന് ഓപ്ഷനുകളുണ്ട്. അതിലോരോന്നും വെല്ലുവിളി നിറഞ്ഞതാണ്. ഒന്നാമതായി, “അക്രമിക്കപ്പെട്ട ഒരു വ്യക്തിയുടെ അപേക്ഷ പരിഗണിക്കുക” അദ്ദേഹം പറഞ്ഞു. “എന്നിരുന്നാലും, അധികാരികൾ അക്രമിക്കപ്പെട്ട വ്യക്തിക്ക് കോടതിയിൽ പോകാൻ സമയം നൽകാത്തതിനാൽ, ഇത് ഒരു പേപ്പർ പോസ്സിബിലിറ്റിയായി മാറും” രണ്ടാമത്തേതിൽ പൗരനോ അല്ലെങ്കിൽ ഒരു ഗ്രൂപ്പുകാർക്കോ ​​ജുഡീഷ്യറിക്ക് നിവേദനം നൽകാം.“അത്തരത്തിലുള്ള ഒരു കൂട്ടർ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്,” അദ്ദേഹം പറഞ്ഞു, “യഥാർത്ഥത്തിൽ പറഞ്ഞാൽ, എത്ര പേർ ഇത്തരത്തിലുള്ള ഒരു ഉത്തതരവാദിത്വമെടുക്കാൻ തയ്യാറാണ്?”

മൂന്നാമത്തെ ഓപ്ഷനെന്തെന്നാൽ കോടതി സുഓ മോട്ടോ നടപടി എടുക്കുക എന്നതാണ്. ഇത് തന്നെയാണ് മറ്റ് പലരും ആവശ്യപ്പെട്ട ഒരു കാര്യവും. “ഇതിനായി നമ്മൾക്ക് ഒരു സജീവമായ ജുഡീഷ്യറി ആത്യാവശ്യമാണ്. പക്ഷേ നിർഭാഗ്യവശാൽ, നമ്മുടെ ജുഡീഷ്യറി സജീവമല്ല. തുറന്നുപറയട്ടെ, ഏതെങ്കിലും ഒരു കോടതി ഇത്തരത്തിലുള്ള ഇടിച്ച്നിരത്തലുകളിൽ സുഓ മോട്ടോ നടപടിയെടുക്കാൻ സാധ്യതയുമില്ല.”

ഈ പ്രശ്‌നങ്ങളിൽ ചിലത് ചൂണ്ടിക്കാട്ടി, നിയമ നിരൂപകനായ ഗൗതം ഭാട്ടിയ ഇപ്രകാരം എഴുതി, ഈ പൊളിക്കലുകളെ അഭിസംബോധന ചെയ്യാൻ സുപ്രീം കോടതിക്ക് “ഇച്ഛയും ആഗ്രഹവും” ഉണ്ടെന്ന് അനുമാനിക്കുകയാണെങ്കിൽ, അതിന് ഒരു പുതിയ സിദ്ധാന്തം രൂപപ്പെടുത്തേണ്ടി വന്നേക്കാം – ഒരുപക്ഷേ “ഭരണഘടനാവിരുദ്ധമായ സറ്റേറ്റ് ഓഫ് അഫൈഴ്‌സ് ” എന്ന സിദ്ധാന്തം. ഇത് കോടതികൾ മൗലികാവകാശങ്ങളുടെ ഘടനാപരമായ ലംഘനം പരിഗണിക്കുകയും ഒറ്റ കേസുകളിൽ മാത്രം ഒതുങ്ങുന്നതിന് പകരം “ഭീകരമായ” ഭരണഘടനാ വിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഉത്തരവുകൾ പാസാക്കുകയും ചെയ്യും.

കോടതിയിൽ നിന്നുണ്ടായേക്കാവുന്ന പ്രതിവിധിയുടെ സാധ്യതകൾ എത്രത്തോളം മങ്ങിയതായി തോന്നിയാലും, ഒരു റെക്കോർഡ് സൃഷ്ടിക്കുക എന്ന നിലക്കെങ്കിലും പൗരന്മാർ കോടതിയെ സമീപിക്കാൻ മുന്നോട്ടുവന്നേക്കാം.

“നിങ്ങളുടെ വീട്ടിൽ ഒരു മോഷണം നടന്നാൽ, നിങ്ങൾക്ക് വലിയ പ്രതീക്ഷയില്ലെങ്കിൽ പോലും നിങ്ങൾ എഫ്‌ഐആർ [ ഫസ്റ്റ് ഇൻഫർമേഷൻ റിപ്പോർട്ട്] പോലീസിൽ ഫയൽ ചെയ്യുന്നത് പോലെ” നിയമ പണ്ഡിതൻ അനുജ് ഭുവാനിയ വിശദീകരിക്കുന്നു.

ഭുവാനിയ സൂചിപ്പിച്ചതുപോലെ, വീടുകൾ തകർന്ന ആളുകൾ നഷ്ടപരിഹാരം ചോദിക്കാൻ കോടതിയെ സമീപിക്കേണ്ടതുണ്ട്. “വ്യക്തിഗത തലത്തിൽ ന്യായവിധി നടത്തുകയും, നഷ്ടപരിഹാരത്തിലൂടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യുകയും ഇതിന് ഉത്തരവാദികൾ ആയവർക്കെതിരെ പോകുകയുമാണ് ഇത് അവസാനിപ്പിക്കാനുള്ള ഒരേയൊരു നിയമപരമായ മാർഗ്ഗം” അദ്ദേഹം കൂട്ടിച്ചേർത്തു.

പൊതു താൽപര്യ ഹരജിയിലൂടെ ഇതിനെ സമീപിക്കാതെ, വ്യക്തിഗത തലത്തിൽ ഇതിനെ “എതിർക്കുന്ന രീതിയിൽ പോരാടേണ്ടത് പ്രധാനമാണ്”. പലപ്പോഴും കോടതിയെ വെറും മാർഗ്ഗനിർദ്ദേശങ്ങൾ മാത്രം രൂപീകരിക്കുന്നതിലേക്ക് നയിക്കുന്നത് ഇത്തരത്തിലുള്ള പൊതു താല്പര്യ ഹാരജികളാണ്.
“കോടതി തീർച്ചയായും ഈ കേസുകൾ കോൾഡ് സ്റ്റോറേജിൽ സൂക്ഷിക്കാൻ തീരുമാനിച്ചേക്കാം, പക്ഷേ അത് അതിന്റെ നിയമപരമായ പ്രതിസന്ധിയെ കൂടുതൽ കുഴപ്പത്തിലാക്കും” എന്നും ഭുവാനിയ കൂട്ടിച്ചേർക്കുന്നു.

ഉമാങ് പൊഡർ എഴുതി ‘സ്ക്രോൾ’ പ്രസിദ്ധീകരിച്ചത്.
വിവർത്തനം: ഹന

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.