'മാർക്ക് ജിഹാദ്' വംശവെറിയുടെ ഉദാഹരണം

സാധിക തിവാരി
October 09, 2021

പ്ലസ്ടു മാർക്കിൻ്റെ അടിസ്ഥാനത്തിലാണ് ഡൽഹി സർവകലാശാല വിദ്യാർത്ഥികൾക്ക്  അഡ്മിഷൻ നൽകുന്നത്. മാർക്ക് കൂടുതലുള്ളവരാണ് റാങ്ക് ലിസ്റ്റിൽ മുകളിൽ വരാറുള്ളത്. ഈ വർഷം കേരളത്തിൽ പ്ലസ് ടു പരീക്ഷയിൽ 234 വിദ്യാർത്ഥികൾ 100% മാർക്ക് നേടിയിട്ടുണ്ട്. പരീക്ഷയിൽ ഏറ്റവും ഉയർന്ന ഗ്രേഡായ A+ന് മുകളിൽ മാർക്ക് വാങ്ങിയത് 18,510 വിദ്യാർത്ഥികളാണ്. ഇതിൽനിന്നെല്ലാം മനസിലാകുന്നത് കേരളത്തിലെ വിദ്യാർത്ഥികൾ പഠനത്തിൽ മുൻപന്തിയിലാണ് എന്നാണ്.

വലതുപക്ഷ അധ്യാപക സംഘത്തിലെ അംഗവും നാഷ്ണൽ ഡെമോക്രാറ്റിക് ടീച്ചേഴ്സ് ഫ്രണ്ട് (എൻ.ഡി.ടി.എഫ്) മെമ്പറുമായ  രാകേഷ് കുമാർ പാണ്ഡെ കഴിഞ്ഞ ദിവസമാണ് 'മാർക്ക് ജിഹാദ്' എന്ന മറ്റൊരു വിവാദ ജിഹാദ് ചർച്ചക്ക്  തിരികൊളുത്തിയത്.

കേരളത്തിൽ നിന്നുള്ള വിദ്യാർഥികൾക്ക് ദൽഹി യൂനിവേഴ്സിറ്റിയിൽ പ്രവേശനം കിട്ടുന്നതിന് പിന്നിൽ മാർക്ക് ജിഹാദാണ്, അവിടെ നിന്ന് വരുന്ന കുട്ടികൾക്ക് ഇംഗ്ലീഷും ഹിന്ദിയും ശരിയായി സംസാരിക്കാൻ കഴിയില്ലെങ്കിലും, ഉപരിപഠനത്തിന് അവർ ഡൽഹി സർവകലാശാല തെരഞ്ഞെടുക്കുന്നു,കേരളം ഒരു ഇടതുപക്ഷ കേന്ദ്രമായാണ് അറിയപ്പെടുന്നത്,ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി അവരുടെ നിയന്ത്രണത്തിലായിരുന്നു, പക്ഷേ, ഡൽഹി യൂണിവേഴ്സിറ്റി അവരുടെ പിടിയിലാക്കാൻ കഴിയില്ല - ഇതായിരുന്നു പരാമർശം. ഇതിനെതിരെ നിരവധി സംഘടനകളാണ് പ്രതിഷേധവുമായി രംഗത്തു വന്നത്.

"ദൽഹി യൂനിവേഴ്സിറ്റിയിലെ ചില അധ്യാപകർ മാനസിക വൈകല്യമുള്ളവരാണ്. വിദ്യാർത്ഥികളെ പഠിപ്പിക്കാൻ അവർ മാനസികമായി യോഗ്യരല്ല. കേരളത്തിലെ എല്ലാ വിദ്യാർത്ഥികളോടും രാകേഷ് പാണ്ഡെ  മാപ്പ് പറയണമെന്നും അദ്ദേഹത്തെ സസ്പെൻഡ് ചെയ്യണം" NSUI പ്രസിഡന്റ നീരജ് കുന്ദൻ പറഞ്ഞു.

ജിഹാദ് എന്ന വാക്ക് ഉപയോഗിച്ച് അദ്ദേഹം കേരളത്തിലെ വിദ്യാർത്ഥികളെ ഭീകരവാദികളായി ചിത്രീകരിക്കാൻ ശ്രമിക്കുകയാണ്. ഇത് തീർത്തും അസ്വീകാര്യമാണ്, കേരളത്തിൽ നിന്നുള്ള കൂടുതൽ വിദ്യാർത്ഥികൾ ഉന്നത കേന്ദ്ര സർവകലാശാലകളിൽ പഠിക്കാൻ ആഗ്രഹിക്കുന്നതുകൊണ്ട്,
അവരെ മാർക്ക് ജിഹാദികളാകില്ല". NSUI കേരള സ്റ്റുഡന്റ് ഫ്രറ്റേണിറ്റി മേധാവി സ്നേഹ സാറാ ഷാജി പറഞ്ഞു.

"ഈ പ്രൊഫസർ ഇത്തരത്തിലുള്ള പ്രസ്താവനകൾ നടത്തുന്നത് ഇത് ആദ്യമായല്ല. തന്റെ ക്ലാസുകളിൽ കേരള സ്റ്റേറ്റ് ബോർഡിൽ നിന്നുള്ള വിദ്യാർത്ഥികളെ അദ്ദേഹം പലപ്പോഴും അപമാനിച്ചിട്ടുണ്ട്. പല വിദ്യാർത്ഥികളും ഇത്തരം പ്രശ്നങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്യുകയുണ്ടായി". സ്നേഹ കൂട്ടിച്ചേർത്തു.

പ്ലസ്ടു മാർക്കിൻ്റെ അടിസ്ഥാനത്തിലാണ് ഡൽഹി സർവകലാശാല വിദ്യാർത്ഥികൾക്ക്  അഡ്മിഷൻ നൽകുന്നത്. മാർക്ക് കൂടുതലുള്ളവരാണ് റാങ്ക് ലിസ്റ്റിൽ മുകളിൽ വരാറുള്ളത്. ഈ വർഷം കേരളത്തിൽ പ്ലസ് ടു പരീക്ഷയിൽ 234 വിദ്യാർത്ഥികൾ 100% മാർക്ക് നേടിയിട്ടുണ്ട്. പരീക്ഷയിൽ ഏറ്റവും ഉയർന്ന ഗ്രേഡായ A+ന് മുകളിൽ മാർക്ക് വാങ്ങിയത് 18,510 വിദ്യാർത്ഥികളാണ്. ഇതിൽനിന്നെല്ലാം മനസിലാകുന്നത് കേരളത്തിലെ വിദ്യാർത്ഥികൾ പഠനത്തിൽ മുൻപന്തിയിലാണ് എന്നാണ്. അതുകൊണ്ട് തന്നെ അവർക്ക് ദൽഹി യുനിവേഴ്സിറ്റിയിൽ അഡ്മിഷൻ ലഭിക്കുകയും ചെയ്യുന്നു.

സാധിക തിവാരി