ഇന്ത്യയിലെ കർഷക സ്ത്രീകളുടെ കണക്കും കഥകളും

വികാസ് പരാശ്രം മിശ്രം
August 31, 2021

രാജ്യത്ത് സ്ത്രീ കർഷകരുടെ എണ്ണം ക്രമാതീതമായി കുറയുന്നുവെന്നും അതേസമയം, സ്ത്രീ തൊഴിലാളികളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ് എന്നുമാണ് കണക്കുകൾ പറയുന്നത്. 2011ലെ സെൻസസ് പ്രകാരം ഇന്ത്യയിൽ 9.59 കോടി കർഷകരാണുള്ളത്. അതിൽ 7.39 കോടി പുരുഷന്മാരും 2.28 കോടി സ്ത്രീകളുമാണ്. 9.39 കോടി കർഷകരിൽ 8.61 കോടി തൊഴിലാളികളും രാജ്യത്തെ വയലുകളിൽ ജോലി ചെയ്യുന്നവരാണ്. അതിൽ തന്നെ 5.52 കോടി പുരുഷന്മാരും 3.09 കോടി സ്ത്രീകളുമാണ്.

രാജ്യമെമ്പാടും കർഷക പ്രസ്ഥാനത്തെക്കുറിച്ച് ചർച്ച നടക്കുകയാണ്. കർഷക സമരത്തെ കുറിച്ച് പഠിക്കാൻ സുപ്രീംകോടതി നാലംഗ സമിതി  രൂപീകരിച്ചിട്ടുമുണ്ട്. കേസിന്റെ വിചാരണാ വേളയിൽ, കർഷകരുടെ അഭിഭാഷകൻ എ.പി സിംഗിനോട് സുപ്രീം കോടതി നിർദ്ദേശിച്ചത്, പ്രക്ഷോഭരംഗത്തുള്ള സ്ത്രീകളെയും കുട്ടികളെയും വൃദ്ധരെയും വീട്ടിലേക്ക് അയക്കണമെന്നാണ്.

 

ഈ നിർദ്ദേശത്തോട്  വനിതാ കർഷകർ പ്രതികരിച്ചത്; "പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളാണ് വയലിൽ കഠിനാധ്വാനം ചെയ്യുന്നത്. അതിനാൽ ഞങ്ങൾ എന്തിന് പ്രക്ഷോഭം നിർത്തി വീട്ടിൽ പോകണം? കാർഷിക വൃത്തിയുടെ 73 ശതമാനവും ഞങ്ങളാണ് ചെയ്യുന്നത്; വിത്ത് വിതയ്ക്കൽ, കള പറിക്കൽ മുതലായവ. അതിനാൽ ഞങ്ങൾ പ്രക്ഷോഭ സ്ഥലത്തുനിന്ന് എവിടെയും പോകില്ല". ഇതാണ് വനിതാ കർഷകരുടെ നിലപാട്.

പരിസ്ഥിതി രംഗത്ത് പ്രവർത്തിക്കുന്ന ഒരു സംഘടന, കർഷക പ്രക്ഷോഭത്തോടനുബന്ധിച്ച് ഇന്ത്യയിലെ സ്ത്രീ കർഷകരുടെ ദുരവസ്ഥയെക്കുറിച്ച് അന്വേഷിക്കുകയും സ്ത്രീ കർഷകരെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന നിരവധി വിവരങ്ങൾ പുറത്ത് കൊണ്ടുവരികയും ചെയ്തിട്ടുണ്ട്.

രാജ്യത്ത് സ്ത്രീ കർഷകരുടെ എണ്ണം ക്രമാതീതമായി കുറയുന്നുവെന്നും അതേസമയം, സ്ത്രീ തൊഴിലാളികളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ് എന്നുമാണ് അവരുടെ കണക്കുകൾ പറയുന്നത്. 2011ലെ സെൻസസ് പ്രകാരം ഇന്ത്യയിൽ 9.59 കോടി കർഷകരാണുള്ളത്. അതിൽ 7.39 കോടി പുരുഷന്മാരും 2.28 കോടി സ്ത്രീകളുമാണ്. 9.39 കോടി കർഷകരിൽ 8.61 കോടി തൊഴിലാളികളും രാജ്യത്തെ വയലുകളിൽ ജോലി ചെയ്യുന്നവരാണ്. അതിൽ തന്നെ 5.52 കോടി പുരുഷന്മാരും 3.09 കോടി സ്ത്രീകളുമാണ്.

മാത്രമല്ല, മൊത്തം 80.95 ലക്ഷം ആളുകൾ ഹോർട്ടികൾച്ചർ, മൃഗസംരക്ഷണം, ഫിഷറീസ് തുടങ്ങിയ തൊഴിലുകളിൽ ഏർപ്പെട്ടിട്ടുണ്ട്. ഇതിൽ 2.5 ദശലക്ഷം സ്ത്രീകളും ഉൾപ്പെടുന്നുണ്ട്. കാർഷിക മേഖലയിലെ സ്ത്രീ തൊഴിലാളികളുടെ വയസ്സിന്റെ കണക്കുകൾ വെച്ച് നോക്കിയാൽ അഞ്ച് മുതൽ ഒമ്പത് വയസ്സുവരെയുള്ള പെൺകുട്ടികളും കാർഷിക തൊഴിലാളികളാണ്.

2011ലെ സെൻസസ് പ്രകാരം രാജ്യത്ത് 120,701 സ്ത്രീ തൊഴിലാളികളുണ്ട്. അതിൽ 40നും 49നും ഇടയിൽ പ്രായമുള്ള മിക്ക സ്ത്രീകളും കാർഷിക രംഗത്ത് ജോലി ചെയ്യുന്നവരാണ്. അവരുടെ എണ്ണം 62.64 ലക്ഷമാണ്. 35-39 വയസ് പ്രായമുള്ള 40.89 ലക്ഷം സ്ത്രീകളും, 25-29 വയസ് പ്രായത്തിലുള്ള 39.54 ലക്ഷം സ്ത്രീകളും, 30-34 വയസ് പ്രായത്തിലുള്ള 38.67 ലക്ഷം സ്ത്രീകളും, 37.18 ലക്ഷം സ്ത്രീകളും ഇതുപോലെ കർഷകത്തൊഴിലാളികളാണ്.

20 മുതൽ 24 വയസ്സുവരെയുള്ളവർ 34.62 ലക്ഷം, 60 മുതൽ 69 വയസ്സുവരെയുള്ളവർ 22.31 ലക്ഷം, 15 മുതൽ 19 വയസ്സുവരെയുള്ളവർ 20.31 ലക്ഷം, 70 മുതൽ 79 വരെ പ്രായമുള്ളവർ 4.95 ലക്ഷം എന്നിങ്ങനെയാണ് മറ്റ് കണക്കുകൾ. 10 മുതൽ 14 വയസ്സുവരെയുള്ളവർ 55 ലക്ഷം പേരുണ്ട്.  80 വയസ്സിനു മുകളിലുള്ള സ്ത്രീകർഷകത്തൊഴിലാളികളുടെ എണ്ണം 1.21 ആണ്.

2001 ലെ സെൻസസ് പ്രകാരം 10.36 കോടി കർഷകരാണ് രാജ്യത്ത് ഉണ്ടായിരുന്നത്. ഇതിൽ 7.82 കോടി പുരുഷന്മാരും 2.53 കോടി സ്ത്രീകളുമാണ്. അതേസമയം, കർഷകത്തൊഴിലാളികളുടെ എണ്ണം 6.34 കോടിയായിരുന്നു. ഇതിൽ 4.11 കോടി പുരുഷന്മാരും 2.23 കോടി സ്ത്രീകളുമാണ്.  സ്ഥിതിവിവരക്കണക്കുകൾ താരതമ്യം ചെയ്താൽ, മൊത്തം കർഷകത്തൊഴിലാളികളുടെ എണ്ണം 2001 മുതൽ 2011 വരെ വർധിച്ചുവെന്ന് മനസിലാക്കാം. രണ്ട് സെൻസസുകളിൽ നിന്നുള്ള കണക്കുകൾ പറയുന്നത് രാജ്യത്തെ കർഷകത്തൊഴിലാളികളുടെ എണ്ണം 2,26,71,592 ആയി ഉയർന്നു എന്നാണ്.

2011 ലെ സെൻസസ് അനുസരിച്ച്, സ്ത്രീ കർഷകരുടെ എണ്ണം 2001 മുതൽ 2011 വരെ കുറയുകയും കർഷകത്തൊഴിലാളികളുടെ എണ്ണം വർധിക്കുകയും ചെയ്തു. 2001ൽ സ്ത്രീ കർഷകരുടെ എണ്ണം 2.33 കോടിയായിരുന്നു, എന്നാൽ 2011ൽ ഇത് 2.28 കോടിയായി കുറഞ്ഞു. അതായത് 25 ലക്ഷത്തോളം കർഷകർ കൃഷി ഉപേക്ഷിച്ചു. ഇതിനുപുറമെ, രാജ്യത്തെ മൊത്തം കർഷകരുടെ എണ്ണവും കുറയുന്നു. 2001നും 2011നും ഇടയിൽ ഇന്ത്യക്ക് 76.83 ലക്ഷം കർഷകരാണ് ഇല്ലാതായത്. ഈ 10 വർഷങ്ങളിലെ കണക്ക് പരിശോധിച്ചാൽ പുരുഷ കർഷകരുടെ എണ്ണം 51.91 ലക്ഷവും പുരുഷ കർഷകത്തൊഴിലാളികളുടെ എണ്ണം 1.41 കോടിയും വർധിച്ചിട്ടുണ്ടന്ന് മനസിലാക്കാം കർഷകരുടെ എണ്ണം കുറയുന്നതും  കാർഷികത്തൊഴിലാളികളുടെ എണ്ണം വർധിച്ചുവരുന്നതും തമ്മിൽ വലിയ ബന്ധമുണ്ടന്നാണ് വിദഗ്ദർ പറയുന്നത്.

ക്യഷി ഭൂമിയിൽ വലിയ തോതിൽ കുറവ് വരുന്നുണ്ട്. ഇന്ത്യയിൽ മൊത്തം 1,457 ലക്ഷം കാർഷിക ഭൂമികളുണ്ട്. കാർഷിക ഉടമസ്ഥാവകാശ നിയമപ്രകാരം, 2015-16ലെ സെൻസസ് അനുസരിച്ച്, കാർഷിക ഭൂമിയുടെ 13.96 ശതമാനം സ്ത്രീകളുടെ ഉടമസ്ഥതയിലാണ്. 2010-11ൽ ഇത് 12.79 ശതമാനമായിരുന്നു. മൊത്തം കൃഷിഭൂമിയിൽ 11.72 ലക്ഷം വനിതാകർഷകർ നേരിട്ട് കാർഷിക രംഗത്താണ് ജോലി ചെയ്യുന്നത്.

പട്ടികജാതി സ്ത്രീ കർഷകർക്ക് ശരാശരി 0.68 ഹെക്ടർ കൃഷിഭൂമിയാണുള്ളത്. അതേസമയം, പട്ടികവർഗ്ഗത്തിലെ വനിതാ കർഷകരുടെ അവസ്ഥ കുറച്ചുകൂടി മെച്ചമാണ്. പട്ടികവർഗ്ഗ സ്ത്രീകൾക്ക് ശരാശരി 1.23 ഹെക്ടർ ഭൂമിയുണ്ട്. കാർഷിക സെൻസസ് 2015-16 അനുസരിച്ച്, രാജ്യത്ത് 30.99 ലക്ഷം സ്ത്രീ കർഷകരാണുള്ളത്. അവർക്ക് ഒന്നു മുതൽ രണ്ട് ഹെക്ടർ വരെ കൃഷിഭൂമിയുമുണ്ട്.

1956ലെ ഹിന്ദു പാരമ്പര്യ ബില്ലനുസരിച്ച്, ഒരു വ്യക്തിയുടെ മരണശേഷം, അയാളുടെ ഭൂമി വിധവയ്ക്കും കുഞ്ഞിനും മരണപ്പെട്ടയാളുടെ അമ്മയ്ക്കും തുല്യമായി വിഭജിക്കപ്പെടും. സിഖ്, ബുദ്ധ, ജൈന മതങ്ങൾക്കും ഇതേ നിയമം ബാധകമാണ്. അതേസമയം, മുസ്ലീം വ്യക്തി നിയമമനുസരിച്ച്, വിധവക്ക് നാലിലൊന്ന് വസ്തുവകകളുടെ ഓഹരിയാണുണ്ടാവുക. പക്ഷേ, സാമൂഹിക സമ്പ്രദായങ്ങൾ കാരണം അത് കുറയുകയാണ്. യഥാർത്ഥത്തിൽ, സ്വത്തിൽ സ്ത്രീകൾക്ക് തുല്യമായ പങ്കാളിത്തം ഉണ്ടായിരിക്കണം.

ഓക്സ്ഫാം ഇന്ത്യയുടെ ഒരു സർവേ പ്രകാരം 8 ശതമാനം സ്ത്രീകൾക്ക് മാത്രമേ കാർഷിക വരുമാനമുള്ളൂ. ഇതിനർത്ഥം കാർഷിക വരുമാനത്തിൻ്റെ 92 ശതമാനവും പുരുഷൻമാർക്കാണെന്നാണ്. സർക്കാർ രേഖകൾ പ്രകാരം സ്ത്രീകളെ കർഷകർ എന്ന് വിളിക്കുന്നില്ല. 13% സ്ത്രീകൾക്ക് മാത്രമാണ് കൃഷിഭൂമി ഉള്ളത്. അതുകൊണ്ടാണ് 87% സ്ത്രീകൾക്ക് കാർഷിക വായ്പകളുടെയും സർക്കാരിൽ നിന്നുള്ള ഗ്രാന്റുകളുടെയും ആനുകൂല്യം ലഭിക്കാത്തത്. ഈ പ്രശ്നം പരിഗണിച്ച്, 2011-ൽ രാജ്യസഭയിലെ നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗം എം.എസ്.സ്വാമിനാഥൻ (2007-13) പാർലമെന്റിൽ, 'സ്ത്രീ കർഷക അവകാശ ബിൽ 2011' അവതരിപ്പിച്ചു. 2012 മേയ് 11-ന് ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചെങ്കിലും 2013 ഏപ്രിലിൽ ഇത് റദ്ദാക്കപ്പെട്ടു.

2018 നവംബറിൽ പതിനായിരത്തോളം വനിതാ കർഷകർ 'സ്ത്രീ കർഷകരുടെ അവകാശ ബിൽ' കൊണ്ടുവരാൻ 'ദൽഹി ചലോ' ആവശ്യപ്പെട്ടിരുന്നുവെങ്കിലും അവരുടെ ആവശ്യങ്ങൾക്ക് സർക്കാർ പ്രത്യേക പരിഗണന നൽകിയില്ല. അഖിലേന്ത്യാ കിസാൻ സംഘർഷ് ഏകോപന സമിതിയാണ് 'കിസാൻ മുക്തി മാർച്ച്' സംഘടിപ്പിച്ചത്. 200ൽ അധികം കർഷക സംഘടനകൾ ഇതിൽ പങ്കെടുത്തു. സ്ത്രീ കർഷക മുന്നണിയുടെ പ്രധാന ആവശ്യങ്ങൾ സ്വാമിനാഥൻ തന്റെ ബില്ലിൽ സൂചിപ്പിച്ചതു തന്നെയായിരുന്നു. 2018ൽ, കൃഷിയിലെ ലിംഗാധിഷ്ഠിത വിവേചനം ഇല്ലാതാക്കാൻ 'വിധാൻ സഭയിൽ നിന്ന് വിധാൻ സഭ' എന്ന പേരിൽ ഒരു മോർച്ച ആരംഭിച്ചു.

കാർഷിക രംഗത്ത് ജോലി ചെയ്യുന്ന സ്ത്രീകളിൽ 52 മുതൽ 75 ശതമാനം വരെ വിദ്യാഭ്യാസമില്ലാത്തവരോ, പഠനത്തിൽ പിന്നിലായവരോ, ആണെന്നാണ് കണക്ക്. അവർക്ക് വിഷയങ്ങളെക്കുറിച്ച് വേണ്ടത്ര അവബോധമൊന്നുമില്ല. അതിനാൽ മിക്ക സ്ത്രീകളും ശമ്പളമില്ലാതെ വയലുകളിൽ ജോലി ചെയ്യുന്നു. ലോകത്തെ മൊത്തം കാർഷിക മേഖലയിൽ  50% ഗ്രാമീണ സ്ത്രീകളാണ്. കാർഷിക മേഖലയിലെ സ്ത്രീ പങ്കാളിത്തത്തെ മുൻനിറുത്തിയാണ്, എല്ലാ വർഷവും ഒക്ടോബർ ഒന്നിന് 'മഹിള-കിസാൻ ദിൻ' ആഘോഷിക്കുന്നത്. ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷന്റെ അഭിപ്രായത്തിൽ ഇന്ത്യൻ കാർഷിക മേഖലയിൽ സ്ത്രീകളുടെ പങ്കാളിത്തം ഏകദേശം 32 ശതമാനമാണ്. 48% സ്ത്രീകൾ കാർഷിക തൊഴിലിൽ ഏർപ്പെടുന്നുണ്ട്, 7.5 കോടി സ്ത്രീകൾ പാൽ ഉൽപാദനത്തിലും കന്നുകാലി പരിപാലനത്തിലും ഏർപ്പെട്ടിരിക്കുന്നു.

FAO കണക്കുകൾ പ്രകാരം, ഗ്രാമീണ മേഖലയിലെ സ്ത്രീകൾ ഓരോ വർഷവും ഹെക്ടറിന് 3,485 മണിക്കൂർ ജോലി ചെയ്യുന്നു. ഇവയെ പുരുഷ ജോലിയുമായി താരതമ്യപ്പെടുത്തുമ്പോൾ, അവർ 1,212 മണിക്കൂർ മാത്രമാണ് ജോലി ചെയ്യുന്നത്. നാഷണൽ സാമ്പിൾ സർവേ ഓർഗനൈസേഷന്റെ (എൻ.എസ്.എസ്.ഒ) കണക്കനുസരിച്ച്, 50 ശതമാനം ഗ്രാമീണ സ്ത്രീകളും 23 സംസ്ഥാനങ്ങളിൽ കൃഷി, ഹോർട്ടികൾച്ചർ, ഫോറസ്ട്രി, ഫിഷറീസ് മേഖലകളിൽ ജോലി ചെയ്യുന്നു. ബംഗാൾ, തമിഴ്നാട്, പഞ്ചാബ്, കേരളം എന്നിവിടങ്ങളിൽ ഇത് 50 ശതമാനമാണെങ്കിൽ ബിഹാർ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ ഇത് 70 ശതമാനമാണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഇതിൻ്റെ അനുപാതം പത്ത് ശതമാനമാണ്.

വികാസ് പരാശ്രം മിശ്രം