കോവിഡ് 19 സാമ്പത്തിക മാന്ദ്യവും പെരുകുന്ന ശിശുമരണവും

August 25, 2021

കോവിഡ് -19ന്റെ തുടക്കത്തിൽ തന്നെ, അവശ്യ ആരോഗ്യസേവനങ്ങൾ വലിയ രീതിയിൽ തടസ്സപ്പെടുമെന്നും, പകർച്ചവ്യാധിയുടെ ആദ്യ ആറ് മാസങ്ങളിൽ ലോകത്ത് 250000 മുതൽ 1.15 ദശലക്ഷം വരെ ശിശുമരണങ്ങൾ സംഭവിച്ചേക്കാം എന്നും പലരും പ്രവചിച്ചിരുന്നു. ബ്രിട്ടീഷ് മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ വിശകലനം അനുസരിച്ച്, അമിതമായ ശിശുമരണത്തിന്റെ മൂന്നിലൊന്നിൽ കൂടുതലും 99, 642 -ഇന്ത്യയിലാണെന്ന് കണക്കാക്കപ്പെടുന്നത്.

കോവിഡ് സൃഷ്ടിച്ച സാമ്പത്തിക മാന്ദ്യം മൂലം ഇന്ത്യയിൽ ഏകദേശം ഒരു ലക്ഷം ശിശുമരണങ്ങൾ സംഭവിച്ചതായി ലോകബാങ്കിൻ്റെ ഗവേഷണ പഠനങ്ങൾ പറയുന്നു. ലോക ബാങ്ക് ഗവേഷകരുടെ കണക്കനുസരിച്ച്, കോവിഡ് -19 കാരണമായുണ്ടായ സാമ്പത്തികത്തകർച്ച കഴിഞ്ഞ വർഷം താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിൽ 267,000 ശിശുമരണങ്ങൾക്ക് കാരണമായിട്ടുണ്ട്. ഇതിൽ  മൂന്നിലൊന്ന് ഇന്ത്യയിലാണ്  സംഭവിച്ചത് എന്നതും പ്രധാനമാണ്.

128 രാജ്യങ്ങളിലായി 267,208ലധികം  ശിശുമരണങ്ങളാണ് കണക്കാക്കുന്നത്. 2020ൽ പ്രതീക്ഷിക്കുന്ന മൊത്തം ശിശുമരണങ്ങളുടെ എണ്ണത്തേക്കാൾ 6.8%ത്തോളമാണ് ഇത്തവണ വർധനവുണ്ടായത്. ഇതിന്റ പ്രധാന കാരണം കോവിഡ്-19 വഴിയുണ്ടായ വരുമാനത്തകർച്ചയാണ്. 

"COVID-19 തടയുന്നതിനും ചികിത്സിക്കുന്നതിനുമുള്ള ശ്രമങ്ങൾ പരമപ്രധാനമായി തുടരുമ്പോൾ തന്നെ, ആഗോളതലത്തിൽ സാമൂഹിക സുരക്ഷാ വലകൾ ശക്തിപ്പെടുത്തുകയും അവശ്യ ആരോഗ്യ സേവനത്തിന്റെ തുടർച്ച ഉറപ്പാക്കുകയും വേണമെന്നാണ്" നിർദ്ദേശിക്കപ്പെടുന്ന ഒരു പരിഹാരം.

കോവിഡ് -19ന്റെ തുടക്കത്തിൽ തന്നെ, അവശ്യ ആരോഗ്യസേവനങ്ങൾ വലിയ രീതിയിൽ തടസ്സപ്പെടുമെന്നും, പകർച്ചവ്യാധിയുടെ ആദ്യ ആറ് മാസങ്ങളിൽ ലോകത്ത് 250000 മുതൽ 1.15 ദശലക്ഷം വരെ ശിശുമരണങ്ങൾ സംഭവിച്ചേക്കാം എന്നും പലരും പ്രവചിച്ചിരുന്നു. 

സമീപകാല പഠനങ്ങൾ സൂചിപ്പിക്കുന്നത് താഴ്ന്ന വരുമാനമുതും ഇടത്തരം വരുമാനമുള്ളതുമായ രാജ്യങ്ങളിൽ അവശ്യ ആരോഗ്യ പരിരക്ഷ ലഭ്യമാക്കുന്നതിനുള്ള തടസ്സങ്ങൾ വലിയ രീതിയിലുള്ള പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ്. 

ബ്രിട്ടീഷ് മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ വിശകലനം അനുസരിച്ച്, അമിതമായ ശിശുമരണത്തിന്റെ മൂന്നിലൊന്നിൽ കൂടുതലും -99, 642- ഇന്ത്യയിലാണെന്ന് കണക്കാക്കപ്പെടുന്നത്. ഏറ്റവും കൂടിയ വാർഷിക ജനനസംഖ്യ (242,38,000) ഇന്ത്യയിലാണെന്നും ദി ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നു; "എട്ട് രാജ്യങ്ങൾ മാത്രമേ വിശകലനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളൂ എങ്കിലും, ഏറ്റവും കൂടുതൽ ശിശുമരണം പ്രതീക്ഷിക്കുന്ന മേഖലയാണ് ദക്ഷിണേഷ്യ".