“പോഷകാഹാരക്കുറവ്, ആവർത്തിച്ചുള്ള അണുബാധ, അപര്യാപ്തമായ മാനസിക സാമൂഹിക ഉത്തേജനം എന്നിവയാണ് കുട്ടികളുടെ വളർച്ച മുരടിപ്പിക്കുന്ന പ്രധാന കാരണം. ഇവയുടെ എല്ലാം മൂല കാരണം ദാരിദ്ര്യവുമാണ്.
ജാതി വിവേചനം ഇന്ത്യയിലെ കുട്ടികളുടെ വികസനത്തെയും വളർച്ചയെയും വലിയ തോതിൽ ബാധിക്കുന്നുണ്ടന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് സെന്റർ ഫോർ ഇക്കണോമിക് ഡാറ്റ ആന്റ് അനാലിസിസ് പുറത്ത് വിട്ടത്. ജാതി വിഭാഗങ്ങളെ തരം തിരിച്ച കുട്ടികളുടെ കണക്ക് പരിശോധിച്ചാൽ പ്രായത്തിനനുസരിച്ചുള്ള വളർച്ചയില്ലായ്മ കുട്ടികൾ നേരിടുന്നുവെന്നാണ് റിസേർച്ച് സെന്റെറിന്റ കണക്കുകൾ പറയുന്നത്. സവർണ്ണ കുട്ടികളെ ഇത് അത്രമേൽ ബാധിക്കില്ലങ്കിലും ദളിത് കുട്ടികളെയാണ് ഇത് വലിയ രീതിയിൽ ബാധിക്കുന്നത്.
അഞ്ച് വയസ്സിന് താഴെയുള്ള വളർച്ചയെത്താത്ത കുട്ടികളിൽ ഏകദേശം മൂന്നിലൊന്നും ഇന്ത്യയിലാണ്. അവരുടെ പ്രായവുമായി താരതമ്യപ്പെടുത്തുമ്പോൾ, ഇത് വലിയൊരു പ്രശ്നമാണ്. “പോഷകാഹാരക്കുറവ്, ആവർത്തിച്ചുള്ള അണുബാധ, അപര്യാപ്തമായ മാനസിക സാമൂഹിക ഉത്തേജനം എന്നിവയാണ് കുട്ടികളുടെ വളർച്ച മുരടിപ്പിക്കുന്ന പ്രധാന കാരണം. ഇവയുടെ എല്ലാം മൂല കാരണം ദാരിദ്ര്യവുമാണ്.
കുട്ടിക്കാലത്തെ മോശം ആരോഗ്യം പലപ്പോഴും കൗമാരത്തിലും നിലനിൽക്കാറുണ്ട്. ഭാവിയിൽ പല രോഗാവസ്ഥയ്ക്കും, മരണനിരക്ക് വർധിക്കാനും, പകർച്ചവ്യാധികൾ പിടികൂടാനും, പഠന ശേഷി കുറയാനും മറ്റുപല പ്രശ്നങ്ങൾക്കും ഈ മുരടിപ്പ് കാരണമാകുന്നു.
അഞ്ചാം വയസ്സിൽ തന്നെ കഠിനമായി വളർച്ച മുരടിച്ച കുട്ടികൾക്ക്, 15 വയസ്സുള്ളപ്പോൾ 74% കൂടുതലായി മുരടിക്കാൻ സാധ്യതയുണ്ടന്നാണ് പഠനങ്ങൾ പറയുന്നത്. അതായത് കുട്ടിക്കാലത്തെ മുരടിപ്പ് വളരെ സ്ഥിരതയുള്ളതാണ്. കുട്ടിക്കാലത്തെ മുരടിപ്പ് ഗണിതപഠനത്തെയും മറ്റ് അക്കാദമിക് നേട്ടത്തെയും അവരുടെ വൈജ്ഞാനിക വളർച്ചയേയും ബാധിക്കുന്നു, ഇത് 15- 22 വയസ്സിലേക്ക് എത്തുമ്പോൾ വ്യക്തിപരമായ പല പ്രശ്നങ്ങളും ഉണ്ടാകാൻ കാരണമാകുന്നു. വികസിത രാജ്യങ്ങളിൽ നിന്നുള്ള ഗവേഷണ ഫലങ്ങൾ കാണിക്കുന്നത്, കുട്ടിക്കാലത്തെ വളർച്ചയില്ലായ്മ തൊഴിലിനെയും വേതനത്തെയും ബാധിക്കുമെന്നാണ്.
ഇന്ത്യയേക്കാൾ ദാരിദ്ര്യം അനുഭവിക്കുന്ന ഉപ -സഹാറൻ ആഫ്രിക്കയിലെ ശരാശരി 30 രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലെ ശരാശരി മുരടിപ്പ് അവരെക്കാൾ എത്രയോ കൂടുതലാണ്. വിട്ടുമാറാത്ത പോഷകാഹാരക്കുറവിന്റെ പ്രകടനങ്ങളിലൊന്നാണ് വളർച്ചാ മുരടിപ്പ്. കാരണം കുട്ടികളുടെ ഉയരം സാധാരണയായി ദാരിദ്ര്യവുമായി ബന്ധപ്പെട്ടിരിക്കുന്നുണ്ട്.
ജാതിതിരിച്ചുള്ള വളർച്ചാ മുരടിപ്പ്
ഒ.ബി.സി. വിഭാഗങ്ങളിൽ വളർച്ചാ മുരടിപ്പ് 37% ആണ്. എസ്. സി. എസ്ടി 51%വും, യുസി മുസ്ലീങ്ങൾക്ക് 57%വും ആണുള്ളത്. അതായത് കൂടുതൽ വളർച്ചാ മുരടിപ്പ് കാണുന്നത് ഹിന്ദുക്കളിലാണ്. മാത്രമല്ല കുട്ടികളുടെ ഉയരത്തെ ബാധിക്കുന്ന അഞ്ച് പ്രധാന ഘടകങ്ങളുണ്ട്.
- ടോയ്ലറ്റ് സൗകര്യമില്ലായ്മ
- മാതാപിതാക്കളുടെ മൂലധനം
- ഭാരത്തിനനുസരിച്ചുള്ള ഉയരം
- വെൽത്ത് ഇൻഡക്സ് ഫാക്ടർ
- സ്കോറിന്റ അസറ്റ് വ്യത്യാസങ്ങൾ
ഇവയെല്ലാം ദാരിദ്ര്യവുമായി ബന്ധപ്പെട്ടു കിടക്കുകയാണ്. കാരണം ഉയരത്തിന്റ പ്രധാന ഘടകം പോഷകാഹാരക്കുറവാണ്. കുട്ടികൾക്ക് പോഷകാഹാരം വാങ്ങിക്കൊടുക്കാൻ ദരിദ്രരായ മാതാപിതാക്കൾക്ക് പൊതുവെ സാധിക്കാറില്ല. അതുകൊണ്ട് ഇത്തരമൊരു ദുരവസ്ഥ ഇല്ലാതാക്കാൻ ശ്രമിക്കേണ്ടത് ഭരണകൂടമാണ്. കാരണം കുട്ടികൾ ഭാവിയുടെ വാഗ്ദാനങ്ങളാണ്.