Skip to content Skip to sidebar Skip to footer

കോവിഡ് കാലത്ത് രാജ്യം പുറംതള്ളുന്ന ദളിത്- ആദിവാസി വിദ്യാർത്ഥികൾ

രാജ്യത്തെ ഉന്നതവിദ്യാഭ്യാസത്തിന് ഊർജം പകരാനായി സർക്കാർ തലത്തിൽ മുന്നോട്ടു വെക്കുന്ന പ്രധാന പദ്ധതിയാണ് വിദ്യാർത്ഥികൾക്ക് നൽകുന്ന സ്കോളർഷിപ്പുകളും മറ്റ് അവകാശങ്ങളും. പ്രത്യേകിച്ച് പോസ്റ്റ് മെട്രിക് സ്കീമിലേക്കുള്ള (പി.എം.എസ്) ബജറ്റ് വിഹിതം. രാജ്യത്തുടനീളമുള്ള 62 ലക്ഷം വിദ്യാർത്ഥികളെ ഉൾക്കൊള്ളുന്ന ഒരു വലിയ പദ്ധതിയാണ് പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ്. 2014-15ൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് 13.5 ശതമാനവും പട്ടികവർഗക്കാർക്ക് 4.8 ശതമാനവും വിഹിതമുണ്ടായിരുന്നു. 2018-19 ആയപ്പോഴേക്കും ഇത് പട്ടികജാതി വിഭാഗങ്ങൾക്ക് 15 ശതമാനമായും പട്ടികവർഗക്കാർക്ക് 6 ശതമാനമായും വർധിച്ചു. രാജ്യത്തുടനീളമുള്ള എസ്‌.സി/എസ്‌.ടി ഗുണഭോക്താക്കളിൽ ആവശ്യക്കാർ വർധിച്ചിട്ടും, തുടർച്ചയായ ബജറ്റ് വെട്ടിക്കുറയ്ക്കൽ നേരിടുകയാണ്പി.എം.എസ്. പദ്ധതിക്ക് വേണ്ടത്ര തുക വകയിരുത്തുന്നതിലും മികച്ച രീതിയിൽ നടപ്പാക്കുന്നതിലും ഈ പ്രശ്നം പരിഹരിക്കുന്നതിലും സർക്കാർ പരാജയപ്പെട്ടിരിക്കുന്നു

നൂറ്റാണ്ടുകളായി രാജ്യത്ത് തുടർന്നുപോരുന്ന ജാതി-മത-വർണ-സാമൂഹിക വിവേചനങ്ങളുടെ തോത് ഈ മഹാമാരിക്കാലത്ത് വലിയ തോതിൽ വർധിച്ചതായി ദളിത് ഹ്യൂമൺ റൈറ്റ്സ് (NCDHR), ദേശീയ തലത്തിൽ നടത്തിയ പഠനം പറയുന്നു. പാർശ്വവൽകരിക്കപ്പെട്ടവരും അധഃസ്ഥിതരുമായ ജനതക്കു നേരെയുള്ള അധിക്ഷേപങ്ങൾ ഈ കാലയളവിൽ കൂടുതൽ ദൃശ്യമാവുകയായിരുന്നു. 

ആരോഗ്യ പരിരക്ഷാ സംവിധാനങ്ങളുടെ ലഭ്യതക്കുറവും അവയുടെ ഏകോപന പ്രവർത്തനങ്ങളിലെ പാളിച്ചകളും കോവിഡ് കാലഘട്ടത്തിൽ രാജ്യം നേരിട്ട് കണ്ടതാണ്. തീയേറ്ററുകൾ അടക്കമുള്ള പൊതുസംവിധാനങ്ങൾ തുറന്നു പ്രവർത്തിക്കുമ്പോഴും സ്കൂൾ വരാന്തകൾ ശൂന്യമായിരുന്നു. പാർശ്വവത്കൃത വിഭാഗങ്ങളിലെ വിദ്യാർത്ഥി സമൂഹത്തിന് ‘കോവിഡ് കാലത്തെ വിദ്യാഭ്യാസം’ നൽകിയ കഷ്ട നഷ്ടങ്ങളുടെ ആഘാതം പല രീതിയിലാണെന്ന്, ദലിത് മനുഷ്യാവകാശങ്ങൾക്കായുള്ള ദേശീയ ക്യാമ്പെയിനിൻ്റെ (NCDHR), റിപ്പോർട്ട് വ്യക്തമാക്കുന്നു. ‘പകർച്ച വ്യാധിയെ അഭിമുഖീകരിക്കുന്ന ഇന്ത്യ; ദളിത്, ആദിവാസി വിദ്യാർഥിനികളുടെ പ്രതികരണവും വീണ്ടെടുക്കലും’ എന്ന തലക്കെട്ടിലാണ് റിപ്പോർട്ട്. കൂടാതെ, കോവിഡിൻ്റെ പാർശ്വഫലങ്ങൾ പൊതുജനാരോഗ്യത്തെ മാത്രമല്ല ബാധിച്ചിട്ടുള്ളത്. സാമൂഹികവും പ്രാദേശികവുമായ അസമത്വത്തിലേക്കും അധിക്ഷേപങ്ങളിലേക്കുമുള്ള ആഴമേറിയ കടന്നുകയറ്റം കൂടിയായി അത് മാറിയിരിക്കുകയാണെന്നും റിപ്പോർട്ട് പറയുന്നുണ്ട്. സുസ്ഥിരമായ സാമ്പത്തികാവസ്ഥയുടെ അഭാവമാണ് പലപ്പോഴും ദളിത്, ആദിവാസി വിദ്യാർഥികളുടെ പഠനത്തെയും ഉന്നമനത്തെയും ബാധിക്കുന്ന പ്രധാന പ്രതിസന്ധി. ആൾ ഇന്ത്യ സർവേ ഓൺ ഹയർ എജുക്കേഷൻ്റെ (AISHE) കണക്കുകൾ പ്രകാരം സാമ്പത്തിക സ്രോതസ്സുകളുടെ അഭാവമാണ് ഇവരുടെ ഉന്നത വിദ്യാഭ്യാസത്തിനും പ്രവേശനം നേടുന്നതിനും കൊഴിഞ്ഞുപോക്കിനും പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഈ സ്ഥിതി വിശേഷം മറികടന്നാൽ മാത്രമേ സാധ്യതകളുടെ ഈ ലോകത്ത് മറ്റു വിഭാഗങ്ങളുമായുള്ള സാമൂഹിക അന്തരം കുറയ്ക്കാൻ സാധിക്കുകയുള്ളൂ.

കൊവിഡ് കാലത്തിന് മുമ്പുതന്നെ നിത്യവൃത്തിക്കും നിലനിൽപിനുമായി സ്വയം തൊഴിലിലൂടെയും പാർട്ട്‌ടൈം ജോലിയിലൂടെയും വരുമാനം കണ്ടെത്തിയിരുന്ന വിദ്യാർത്ഥികൾ കുറവല്ല. ഏകദേശം 1551 പേർ, അഥവാ 15% പേർ അവരുടെ വിദ്യാഭ്യാസ- ഗാർഹിക ആവശ്യത്തിനുള്ള പണം സ്വയം സമ്പാദിച്ചിരുന്നു. ഇപ്പോൾ അവരുടെ തോത് ഗണ്യമായി വർധിച്ചിട്ടുണ്ട്. 22% ദളിതരും, 29%ത്തോളം ആദിവാസി വിദ്യാർഥികളും അതിജീവനത്തിനായി പൊരുതുകയാണ്. 48% പേർ ശാരീരികാധ്വാനമുള്ള ജോലികളാണ് ചെയ്തു പോരുന്നത്. സ്വതവേ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഇവർക്ക് കൊവിഡ് കാലം കൂടുതൽ തിരിച്ചടി നൽകിയിരിക്കുന്നു. ഉന്നത വിദ്യാഭ്യാസത്തിനും ഉപജീവനത്തിനുമായി പോരാടുന്ന വിദ്യാർത്ഥികൾ തങ്ങൾക്ക് അർഹമായ സ്കോളർഷിപ്പ് നേടിയെടുക്കാൻ പോലും പാടുപെടുകയാണ്.

ഓൺലൈൻ വിദ്യാഭ്യാസ സംവിധാനവും ദളിത് ആദിവാസി വിദ്യാർഥികളുടെ പഠനം കൂടുതൽ ദുസ്സഹമാക്കുകയായിരുന്നു. സൗകര്യങ്ങളുടെ അപര്യാപ്തതയും സാങ്കേതിക തടസങ്ങളുമടക്കം ഇവർക്ക് കൂടുതൽ ബുദ്ധിമുട്ട് സൃഷ്ടിച്ചത് പലരുടെയും വിദ്യാഭ്യാസത്തെ സാരമായി ബാധിച്ചിട്ടുണ്ട്.പ്രത്യേകിച്ച് പെൺകുട്ടികളുടെ വിദ്യാഭ്യാസം ഈ അവസ്ഥയിൽ കൂടുതൽ പ്രതിസന്ധി നേരിട്ടു കൊണ്ടിരിക്കുകയാണ്. ഇത് അവഗണനയുടെയും സാമൂഹിക ബഹിഷ്കരണത്തിന്റെയും തോത് ശക്തിപ്പെടുത്താൻ കാരണമായേക്കും.; സാമ്പത്തിക-സാമൂഹികാവസ്ഥയിൽ നിന്നുള്ള ഉയിർത്തെഴുന്നേൽപിൻ്റെ മുഖ്യ മാർഗമായാണ് ആദിവാസി-ദളിത് വിദ്യാർത്ഥികൾ വിദ്യാഭ്യാസത്തെ കാണുന്നത്. എന്നാൽ, ഇന്ത്യ പോലുള്ള ഒരു വികസ്വര രാഷ്ട്രത്തിന്റെ വർത്തമാനങ്ങളിൽ സാങ്കേതിക വിദ്യയുടെ സാധ്യതകൾ, ലഭ്യത എന്നിവ നഗരങ്ങളെ അപേക്ഷിച്ച് ഗ്രാമങ്ങളിൽ വളരെയധികം പിറകിലാണ്. നാഷ്ണൽ സാമ്പിൾ സർവേ ഓഫീസ് (NSSO) പഠനത്തിൽ പറയുന്നത് പ്രകാരം ഇന്ത്യയിൽ 24% കുടുംബങ്ങളിൽ മാത്രമേ നിലവിൽ ഇൻറർനെറ്റ് സൗകര്യമുള്ളൂ. നഗരങ്ങളിൽ ഇത് 42% ആണെങ്കിൽ ഗ്രാമങ്ങളിൽ അത് 15 % ആയി കുറയുന്നു. ഇന്ത്യയിലെ ദളിത് ആദിവാസി വിഭാഗങ്ങൾ ഭൂരിഭാഗവും ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ളവരാണ് എന്നത് പറഞ്ഞറിയിക്കേണ്ടതില്ലാത്ത വസ്തുതയാണ്. 

സർവേയിൽ പങ്കെടുത്ത 51% വിദ്യാർത്ഥികൾക്ക് ലാപ്ടോപോ, മൊബൈൽ ഫോൺ സൗകര്യമോ ഇല്ലാത്തതിനാൽ ക്ലാസുകൾ കേൾക്കാൻ പോലും കഴിയുന്നില്ല. വീടകങ്ങളിലെ സൗകര്യക്കുറവ്, സാമ്പത്തിക പരാധീനതകൾ ഏറ്റെടുക്കേണ്ടി വരുന്നത്, സ്ഥിരതയില്ലാത്ത നെറ്റ് വർക്ക് കണക്ഷൻ തുടങ്ങി ഒട്ടനേകം പ്രശ്നങ്ങൾ ഇവർക്ക് തിരിച്ചടിയായിട്ടുണ്ട്.

രാജ്യത്തെ ഉന്നതവിദ്യാഭ്യാസത്തിന് ഊർജം പകരാനായി സർക്കാർ തലത്തിൽ മുന്നോട്ടു വെക്കുന്ന പ്രധാന പദ്ധതിയാണ് വിദ്യാർത്ഥികൾക്ക് നൽകുന്ന സ്കോളർഷിപ്പുകളും മറ്റ് അവകാശങ്ങളും. പ്രത്യേകിച്ച് പോസ്റ്റ് മെട്രിക് സ്കീമിലേക്കുള്ള (പി.എം.എസ്) ബജറ്റ് വിഹിതം. രാജ്യത്തുടനീളമുള്ള 62 ലക്ഷം വിദ്യാർത്ഥികളെ ഉൾക്കൊള്ളുന്ന ഒരു വലിയ പദ്ധതിയാണ് പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ്. 2014-15ൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് 13.5 ശതമാനവും പട്ടികവർഗക്കാർക്ക് 4.8 ശതമാനവും വിഹിതമുണ്ടായിരുന്നു. 2018-19 ആയപ്പോഴേക്കും ഇത്, പട്ടികജാതി വിഭാഗങ്ങൾക്ക് 15 ശതമാനമായും പട്ടികവർഗക്കാർക്ക് 6 ശതമാനമായും വർധിച്ചു. രാജ്യത്തുടനീളമുള്ള എസ്‌.സി/എസ്‌.ടി ഗുണഭോക്താക്കളിൽ ആവശ്യക്കാർ വർധിച്ചിട്ടും, തുടർച്ചയായ ബജറ്റ് വെട്ടിക്കുറയ്ക്കൽ നേരിടുകയാണ് പി.എം.എസ്. പദ്ധതിക്ക് വേണ്ടത്ര തുക വകയിരുത്തുന്നതിലും മികച്ച രീതിയിൽ നടപ്പാക്കുന്നതിലും ഈ പ്രശ്നം പരിഹരിക്കുന്നതിലും സർക്കാർ പരാജയപ്പെട്ടിരിക്കുന്നു.
  

സർവേയിൽ പങ്കെടുത്ത മൊത്തം വിദ്യാർത്ഥികളിൽ 31% പേർക്ക് കഴിഞ്ഞ വർഷം സ്കോളർഷിപ്പ് ലഭിച്ചിട്ടില്ലെന്ന് NCDHR റിപ്പോർട്ട് കണ്ടെത്തി, അവരിൽ 47% സ്ത്രീകളാണ് എന്നതാണ് മറ്റൊരു വസ്തുത. സർവേയിൽ പങ്കെടുത്ത മൊത്തം വിദ്യാർത്ഥികളിൽ 54% പേർക്കും പോസ്റ്റ് മെട്രിക് സ്കോളർഷിപ്പും മറ്റ് സർക്കാർ അവകാശങ്ങളും സംബന്ധിച്ച വിവരങ്ങൾക്കായി സർക്കാരിൻ്റെ ഏത് വിഭാഗത്തെ സമീപിക്കണം എന്നതിനെ കുറിച്ച് വ്യക്തമായ ധാരണയില്ല. 93% വിദ്യാർത്ഥികൾക്കും കോവിഡ്-19 കാലയളവിൽ, പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ് എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ/അപ്‌ഡേറ്റുകൾ ഒന്നും തന്നെ ലഭിച്ചിട്ടുമില്ല. 56% വിദ്യാർത്ഥികളും അവരുടെ താമസത്തിനായി (പി.ജി ഹോസ്റ്റൽ, അല്ലെങ്കിൽ വാടക സ്ഥലം) 3000 രൂപ വരെ അടക്കുന്നുണ്ട്. ഏകദേശം 51% വിദ്യാർത്ഥികൾക്ക് അവരുടെ പ്രതിമാസ മെസ് ചെലവ് 3000 രൂപ വരെയുണ്ട്. അതിനാൽ PMS ലഭിക്കാതിരിക്കുന്നത് വഴി വിദ്യാർഥികൾ തങ്ങളുടെ ഹോസ്റ്റലുകളിൽ നിന്ന് ഒഴിയേണ്ടി വരികയും കടബാധ്യത പേറേണ്ടി വരികയും ചെയ്യുന്ന അവസ്ഥയാണുള്ളത്.

യൂണിവേഴ്സിറ്റികളിൽ പരോക്ഷമായി നിലകൊള്ളുന്ന ലിംഗ-പ്രാദേശിക അസമത്വങ്ങളും അധിക്ഷേപങ്ങളും സ്ത്രീ വിദ്യാഭ്യാസത്തിന് കൂടുതൽ വിലങ്ങുതടിയായി മാറുന്നു. സ്ത്രീകൾക്കെതിരെയുള്ള ലൈംഗിക അധിക്ഷേപവും അക്രമണവുമടക്കമുള്ള സുരക്ഷാ പ്രശ്നങ്ങളും, ദളിത് ആദിവാസി പെൺകുട്ടികളെ വിദ്യാഭ്യാസ മേഖലയിൽ നിന്നും അകറ്റി നിർത്തുന്നതിനുള്ള മൂല കാരണമായി പറയാവുന്നതാണ്. കൂടാതെ സ്ത്രീകളുടെ സമൂഹിക പ്രവേശത്തെ ഭയക്കുന്ന, ഇടുങ്ങിയ ‘ഉന്നത കുല’ സംസ്കാരത്തിൻ്റെ തിരിച്ചു വരവിനുള്ള ശ്രമങ്ങൾ എല്ലായിടങ്ങളിലും കടുത്ത ദ്രോഹ നടപടികൾക്ക് കാരണമാകുന്നുണ്ട്. സ്ത്രീവിദ്യാഭ്യാസത്തിൻ്റെ സ്വാധീനം കോവിഡ് കാലത്ത് കുറയുകയും, 21% ത്തോളം സ്ത്രീകൾ മറ്റു ജോലികൾ ചെയ്യാൻ നിർബന്ധിതരാവുകയുമാണ് ഉണ്ടായത്.

ദളിത് ട്രാൻസാജെൻഡർ വിഭാഗത്തെ സംബന്ധിച്ച്, ട്രാൻസ് സംവരണത്തിനുള്ളിൽ നിന്നുകൊണ്ട് ജാതി ഐഡണ്ടിറ്റിയുടെ നിയമപരമായ അംഗീകാരം കൂടി അടിയന്തരമായി നൽകേണ്ടതുണ്ടെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.സംവരണമുണ്ടായിട്ടും വികലാംഗരായ ദളിത്, ആദിവാസി വിദ്യാർത്ഥികളുടെ പങ്കാളിത്തം, പ്രത്യേകിച്ച് ഉന്നത വിദ്യാഭ്യാസ മേഖലയിൽ വളരെയധികം പിറകിലാണ്. മൊത്തം പി.ഡബ്ല്യു.ഡി വിദ്യാർത്ഥികളിൽ 26% പേർ കോവിഡ് -19 കാലത്ത് ജോലി എടുക്കാൻ നിർബന്ധിതരായിട്ടുണ്ട്. 20% ത്തോളം പി.ഡബ്ല്യു.ഡി വിദ്യാർത്ഥികൾ കോവിഡ് -19 ന് ശേഷം പഠനം നിർത്താൻ ഒരുങ്ങുകയാണ് എന്നും പഠനം തെളിയിക്കുന്നു. ഇത്തരമൊരു നിർണായക കാലഘട്ടത്തിൽ ദലിത്, ആദിവാസി വിദ്യാർത്ഥികളോടുള്ള ഭരണകൂട അവഗണനയും നിസ്സംഗതയും പ്രകടമാണ്. ഇത് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിലെ പുറം തള്ളൽ പ്രവണതകളെ വരച്ചുകാണിക്കുന്നുണ്ട്.

നിലവിലുള്ള അസമത്വങ്ങൾ പരിഹരിക്കുന്നതിനും ആയിരക്കണക്കിന് ദളിത്, ആദിവാസി വിദ്യാർത്ഥികളെ കൂടുതൽ ഉൾക്കൊള്ളുന്നതിനും വിദ്യാഭ്യാസ സമ്പ്രദായം പുനർമൂല്യനിർണയം നടത്തേണ്ടത് അനിവാര്യമാണെന്ന് റിപ്പോർട്ട് ഊന്നിപ്പറയുന്നു. 

മുഖ്യധാരാ വിദ്യാഭ്യാസത്തിൽ ബഹുജൻ ചരിത്രം ഉൾപ്പെടുത്തുക, സർക്കാർ ഹോസ്റ്റലുകളിൽ സംവരണം ഏർപ്പെടുത്തുക, സർവകലാശാലാ പ്രവേശനത്തിന് അപേക്ഷിക്കുന്ന പുറത്തു നിന്നുള്ള ഉദ്യോഗാർത്ഥികൾക്ക് താമസസൗകര്യം നൽകുക എന്നിവ ഇവരുടെ വിദ്യാഭ്യാസ ഉന്നമനത്തിനുള്ള വഴിയാണ്. സാമ്പത്തിക നഷ്ടത്തിന്റെയും അടിച്ചമർത്തലിന്റെയും ദൂഷിത വലയം തകർക്കാനുള്ള, ഏറ്റവും മികച്ചതും ശക്തവുമായ മാർഗം വിദ്യാഭ്യാസമാണ്.

Source:
1. TwoCircles.net

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.