Skip to content Skip to sidebar Skip to footer

സസ്യാഹാരികളുടെ കലാപങ്ങൾ!

സസ്യഭോജന സംസ്കാരം അക്രമാസക്തമായി അടിച്ചേൽപ്പിക്കുന്ന വിരോധാഭാസമാണ് ഇവിടെ നിലനിൽക്കുന്നത്. മാംസാഹാരം ആക്രമണാത്മക പ്രവണതകളിലേക്ക് നയിക്കുന്നുണ്ടോ? ഉറപ്പില്ല. മറിച്ച്, അക്രമം മനസ്സിലാണെന്നും മനസ്സ് സാമൂഹിക സാഹചര്യങ്ങളാൽ രൂപപ്പെട്ടതാണെന്നും പറയാനാകും. എന്നാൽ, ഇവിടെ സസ്യാഹാരം പ്രചരിപ്പിക്കുന്നവർ അസഹിഷ്ണുത പ്രകടിപ്പിക്കുന്നവരാണെന്ന് ഉറപ്പിച്ച് പറയാൻ കഴിയും. ഇക്കാലത്തെ ഏറ്റവും മോശമായ കലാപങ്ങളിൽ ഒന്നിന് നേതൃത്വം നൽകിയ നരേന്ദ്ര മോദി സസ്യഭുക്കാണോ, മാംസാഹാരിയാണോ? ഇത് അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്. ഈ ലേഖകൻ ഉത്തരത്തിനായി കാത്തിരിക്കാം!മോഡിയെ വിടൂ, ആധുനിക ചരിത്രത്തിലെ ഏറ്റവും വലിയ വംശഹത്യ നടപ്പിലാക്കിയ ഹിറ്റ്‌ലർ സന്യാസിയും സസ്യാഹാരിയും ആയിരുന്നുവെന്നത് സംശയം ഉളവാക്കുന്നുണ്ട്

അടുത്ത കാലത്ത് മുംബൈയിൽ നിന്ന് അഹമദാബാദിലേക്ക് വിമാനയാത്ര ചെയ്യവേ,മുംബൈ-അഹമദാബാദ് റൂട്ടിൽ മാംസാഹാരം വിളമ്പാറില്ല എന്നു പറഞ്ഞ്, മാംസാഹാരമടങ്ങിയ പ്രഭാത ഭക്ഷണത്തിനുള്ള എന്റെ സഹയാത്രികന്റെ ആവശ്യം വിമാന അധികൃതർ നിരസിക്കുന്നത് കാണാനിടയായി. ഈ റൂട്ടിലെ യാത്രക്കാർ മിക്കവരും സസ്യഭുക്കുകളാണ്, വിമാന ജീവനക്കാരുടെ ഭാഗത്തു നിന്ന് എന്തെങ്കിലും വീഴ്ച്ച സംഭവിച്ച്,സസ്യഭുക്കുകളായ യാത്രക്കാർക്ക് അബദ്ധവശാൽ മാംസാഹാരം വിളമ്പിയാൽ അതവരുടെ മതവികാരം വ്രണപ്പെടുത്തുമെന്ന് വിശദീകരിച്ചു കൊണ്ട്,കുറച്ച് ദിവസങ്ങൾക്ക് ശേഷം എയർലൈൻസ് മാനേജ്മെന്റ് തന്നെ ഇക്കാര്യം പരസ്യമായി സ്ഥിരീകരിച്ചിരുന്നു.

സമാനമായി, അഹമദാബാദിലേക്കുള്ള ഒരു യാത്രക്കിടയിൽ, ഐ.ടി പ്രൊഫഷണലായ യുവസുഹൃത്തിന്റെ വാടക മുറിയിൽ ചായ കുടിക്കുന്നതിനിടെ വീട്ടുടമസ്ഥൻ ഫ്ലാറ്റിൽ തള്ളികയറി നേരെ അടുക്കളയിലേക്ക് പോകുന്നതും എന്തൊക്കെയോ പരിശോധിച്ച് തിരികെ മടങ്ങുന്നതും കണ്ട് ഞാൻ അമ്പരന്നു.ആശ്ചര്യം അടക്കാനാവാതെ ഞാൻ ആ യുവസുഹൃത്തിനോട് കാര്യം തിരക്കി.എങ്ങനെയാണ് ഒരാൾക്ക് നിങ്ങളുടെ അടുക്കള പാത്രങ്ങൾ പരിശോധിക്കാൻ കഴിയുക, അതും അനുവാദം ചോദിക്കുകയെന്ന മര്യാദ പോലുമില്ലാതെ. വാടകക്കാരൻ മാംസാഹാരം പാചകം ചെയ്യുന്നുണ്ടോ എന്ന ഗൃഹനാഥാന്റേയോ, ഗൃഹനാഥയുടെയോ പരിശോധന ഏറെക്കുറെ നഗരത്തിൽ പതിവ് ആചാരമാണെന്ന് അദ്ദേഹം മറുപടി നൽകി.

മാത്രമല്ല, മുംബൈ നഗരത്തിൽ വീട് തേടിയ ഒരാളോട്, വിൽക്കാനുള്ള ഫ്ലാറ്റുകൾ കാണിക്കുന്നതിന് മുമ്പ് റിയൽ എസ്റ്റേറ്റ് ഏജന്റ് തന്റെ ഭക്ഷണശീലങ്ങളെക്കുറിച്ച് അന്വേഷിച്ചതിൽ അയാൾ ആശ്ചര്യപ്പെട്ടു. താൻ വീട് വാങ്ങാൻ ആഗ്രഹിക്കുന്ന കോംപ്ലെക്സിൽ, മാംസാഹാരം കഴിക്കുന്നവരെ അനുവദിക്കില്ല എന്ന അലിഖിത നിയമം ഉണ്ടായിരുന്നുവെന്നും അദ്ദേഹത്തോട് പറഞ്ഞിരുന്നു.

മാംസഭുക്കുകളായതിനാൽ മുസ്‌ലിംകൾ അക്രമാസക്ത മനസ്ഥിതി ഉള്ളവരാണെന്ന് വ്യത്യസ്ത ശിൽപശാലകളിലും സെമിനാറുകളിലും വിസ്തരിക്കുന്നത് ഇപ്പോൾ പതിവായിക്കഴിഞ്ഞിരിക്കുന്നു.അവരുടെ ആക്രമണാത്മക മാനസികാവസ്ഥയുടെ യഥാർത്ഥ കാരണം ബീഫ് കഴിക്കുന്നതാണ് എന്നത്രെ ഇതിലടങ്ങിയ സന്ദേശം! പശു ഹിന്ദുക്കൾക്ക് ദിവ്യമായതിനാൽ ഹിന്ദുക്കളുടെ വികാരത്തെ വ്രണപ്പെടുത്തുന്നു എന്നും കൂട്ടി വായിക്കപ്പെടുന്നു.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഈ പ്രവണത ശക്തിയാർജിച്ചു വരികയാണ്. സമൂഹത്തിൽ വർഗീയതയും കലാപങ്ങളും കൂടിവരുന്നതിന് ഇത് സമാന്തര കാരണമായി പ്രവർത്തിക്കുന്നുവെന്ന് വേണമെങ്കിൽ പറയാം. ബാബരി തകർത്തതിനു ശേഷം മുസ്ലിങ്ങളെ പൈശാചിക വൽക്കരിക്കുന്നതിൽ ഇത്തരം പ്രചാരണങ്ങൾ വലിയ പങ്കുവഹിക്കുന്നുണ്ട്.

സാമൂഹിക പൊതുധാരണയിൽ രണ്ട് വിഷയങ്ങൾ പരസ്പരം കെട്ടുപിണഞ്ഞ് കിടക്കുന്നതായി കാണാം. ഒന്ന്, മാംസാഹാര ഉപഭോഗം അക്രമാസക്തമായ പ്രവണതകൾക്ക് കാരണമാകുന്നു. രണ്ട്, മുസ്ലിംകൾ ബീഫ് കഴിക്കുന്നത് വഴി ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തുന്നു. മാംസാഹാരത്തിന്റെ നിർവചനം ഓരോ സ്ഥലത്തും സമൂഹത്തിലും വ്യത്യസ്തമാണ് എന്നത് വ്യക്തമാണ്.ചില സസ്യഭുക്കുകൾക്ക് മുട്ട പ്രശ്നമല്ല, എന്നാൽ ചിലർക്കത് കർശനമായും ഒഴുവാക്കണം. ചിലർ കടലിൽ നിന്ന് ലഭിക്കുന്ന മത്സ്യം തുടങ്ങിയവയെ സസ്യാഹാരമായി കണക്കാക്കുന്നു, എന്നാൽ എല്ലാ അർത്ഥത്തിലും അത് മാംസാഹാരമായി കരുതിയവരുമുണ്ട്.

ഇന്ന് ലോകജനസംഖ്യയുടെ 80-90% ത്തിലധികം പേരും മാംസാഹാരികളാണ്. ഇന്ത്യയിലെ മുസ്ലിംകൾ മറ്റ് കാരണങ്ങൾക്ക് പുറമെ, ബീഫ് കഴിക്കുന്നതിന്റെ പേരിൽകൂടി വിദ്വേഷത്തിന് പാത്രമാവുകയും, യൂറോപ്യരും അമേരിക്കക്കാരും തങ്ങളുടെ പ്രധാന വിഭവമായി ബീഫ് നിലനിർത്തുമ്പോൾ തന്നെ ഇതിൽ നിന്ന് എളുപ്പത്തിൽ രക്ഷപ്പെടുകയും ചെയ്യുന്നു. അഹിംസയുടെ ഏറ്റവും വലിയ അപ്പോസ്തലനായ ഗൗതമബുദ്ധനെ പിന്തുടരുന്ന രാജ്യങ്ങളിലും ജനസമൂഹങ്ങളിലും പോലും മാംസാഹാരത്തിന്റെ ഉപഭോഗത്തിന് ഒട്ടും കുറവില്ല.
 
അങ്ങനെ നോക്കുകയാണെങ്കിൽ ഇന്ത്യയിൽ എണ്ണമറ്റ സമുദായങ്ങൾക്ക് ബീഫ് തങ്ങളുടെ ആഹാര ശീലത്തിന്റെ ഭാഗമാണ്. മാംസഭോജനസംസ്കാരം മിക്ക സമുദായങ്ങൾക്കിടയിലും വ്യാപകമായി തന്നെ കാണാം. മാംസഭുക്കുകളായതിനാലാണ് മുസ്ലിംകൾ അക്രമാസക്തരാകുന്നതെന്ന് കരുതുന്നവർക്കിടയിൽ പോലും മാംസാഹാരത്തിൻ്റെ അളവ് കൂടുതലാണ്.

സമൂഹത്തിൽ ഒരു വിഭാഗം വളരെ കർശനമായി മാംസാഹാരം വർജിക്കുന്നുണ്ട്. മധ്യവർഗത്തിൽപ്പെട്ട ഇവർക്കിടയിൽ വ്യാപാരികൾ ഇപ്പോൾ സസ്യഭോജന സംസ്കാരത്തിന്റെ മഹത്വം പ്രകീർത്തിക്കുന്ന തിരക്കിലാണ്. ‘മാംസാഹാരികളെ വെറുക്കുക’ എന്ന ചിന്തയിൽ രാഷ്ട്രീയമായ അതി(ഗുപ്ത)സ്വരങ്ങളുണ്ട്. എത്രത്തോളമെന്നാൽ, ന്യൂനപക്ഷങ്ങളെ ആക്രമിക്കാൻ സസ്യഭോജന സംസ്കാരത്തെ രാഷ്ട്രീയ- സാമൂഹിക ആയുധമായി ഉപയോഗിക്കുകയാണ് എന്നു പറയാം. പൂർണ്ണ സമർപ്പണത്തോടെ സ്വയം ഒരു സസ്യഭുക്കാക്കൻ ഒരാൾക്ക് തീരുമാനിക്കാം. എന്നാൽ, അതേസമയം മാംസാഹാരികളോട് അസഹിഷ്ണുത കാണിക്കുന്നതും ഭക്ഷണശീലത്തിൻ്റെ പേരിൽ ‘അക്രമാസക്ത സ്വഭാവക്കാർ’ എന്ന മുദ്ര മുസ്ലിംൾക്ക് ചാർത്തി കൊടുക്കുകയും ചെയ്യുന്നത് പ്രേത്യേക രാഷ്ട്രീയ പ്രചാരണത്തിന്റെ ഭാഗമാണ്.

ചരിത്രപരമായി പറഞ്ഞാൽ, വേദകാലങ്ങളിൽ ഗോമാംസമായിരുന്നു മുഖ്യവിഭവം (പശു പ്രധാന ഭക്ഷണമാണ്, അതോ അന്നം വിയാ ഗൗ). കാർഷിക സമൂഹത്തിന്റെ ഉത്ഭവത്തോടെയാണ് ബുദ്ധ ദേവൻ ഗോ ബലിയിൽ നിയന്ത്രണങ്ങൾ കൊണ്ടുവന്നത് എന്ന് ഡി. എൻ. ത്സാ,തന്റെ ഇന്ത്യയിലെ പൗരാണിക ഭക്ഷണ സംസ്കാരത്തെക്കുറിച്ചുള്ള പുസ്തകത്തിൽ വ്യക്തമാക്കുന്നുണ്ട്. അതിന്റെ പ്രഥമ ഉദ്ദേശ്യം കന്നുകാലി വിഭവത്തിന്റെ സംരക്ഷണമായിരുന്നു.

കൊട്ടാരത്തിലെ അടുക്കള നിയമങ്ങളിൽ ഭക്ഷണത്തിന് ആവശ്യമായ അത്രയും മൃഗങ്ങളെയും പക്ഷികളെയും മാത്രം കൊന്നാൽ മതിയെന്ന് ഉത്തരവിടുന്നുണ്ട്. ഇത് ബ്രാഹ്മണ ആചാരങ്ങളുടെ ഭാഗമായിരുന്ന മൃഗബലിക്ക് വിരാമമിടാനായിരുന്നു.ഇതിനുള്ള പ്രതികരണം എന്നോണമാണ് പശുക്കളെ മാതാവായി പ്രതിഷ്ഠിച്ചു കൊണ്ട് തങ്ങളും അവരെ പരിഗണിക്കുന്നുണ്ടെന്ന് വരുത്തിതീർക്കാൻ ബ്രാഹ്മണിസം ശ്രമിച്ചത്.കാഞ്ച ഐലയ്യയുടെ ‘എരുമ ദേശീയത’ വായിക്കുന്ന ഒരാൾ രസകരമായ ഒരു ചോദ്യം ഉന്നയിക്കാൻ സാധ്യതയുണ്ട്. എന്തുകൊണ്ടാണ് പശുവിനെ മാത്രം മാതാവെന്ന നിലയിൽ ഉന്നത സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്? എന്തുകൊണ്ട് എരുമയെ തെരഞ്ഞെടുത്തില്ല? വർണങ്ങളുടെ രാഷ്ട്രീയത്തിന് ഇതുമായി എന്തെങ്കിലും ബന്ധമുണ്ടോ? ഇത് ആലോചനാ വിഷയമാണ്.

ഇനി ആക്രമണ സ്വഭാവവും ഭക്ഷണവും തമ്മിലുള്ള ചർച്ചയിലേക്ക് വരാം. ആഹാര ശീലത്തേയും ഹിംസാത്മക പ്രവണതകളെയും കൂട്ടി വായിക്കുന്നതിന് ശാസ്ത്രീയമായ തെളിവുകൾ ലഭ്യമല്ല. മനഃശാസ്ത്ര മേഖലയിൽ ആക്രമണാത്മകത എന്നത് കുടുംബപരവും സാമൂഹികവും രാഷ്ട്രീയവുമായ സാഹചര്യങ്ങളാൽ രൂപപ്പെട്ട വ്യക്തിതിയുടെ സ്വഭാവമാണ്. അത് സാഹചര്യത്തിനനുസരിച്ച് മാറിക്കൊണ്ടേയിരിക്കും.ശാന്തനായ ഒരാൾക്ക് പോലും പ്രതികൂല സാഹചര്യങ്ങൾ നേരിടുമ്പോൾ ഒരുപക്ഷേ, ആയുധമെടുക്കുകയും ആക്രമിക്കുകയും ചെയ്യേണ്ടി വരും. അക്രമാസക്തമായ പെരുമാറ്റ ചരിത്രമുള്ള ഒരു വ്യക്തിക്ക്, ഭക്ഷണ ശീലങ്ങളിൽ മാറ്റം വരുത്താതെ തന്നെ, സാഹചര്യങ്ങളുടെ വ്യത്യാസത്തിനനുസരിച്ച് ശാന്തമായ പെരുമാറ്റത്തിലേക്ക് മാറാൻ സാധിക്കും.

സാത്വിക് (ശുദ്ധവും ശാന്തവുമായ വ്യക്തിത്വത്തിലേക്ക് നയിക്കുന്നത്), തംസിക് (വർദ്ധിക്കുന്ന ദേഷ്യം), രാജ്സിക് (രാജകീയം) എന്നിവ അനുസരിച്ച് ഭക്ഷണത്തെ തരംതിരിക്കുന്ന പരമ്പരാഗത വൈദ്യശാസ്ത്ര സമ്പ്രദായങ്ങളുണ്ട്. പക്ഷേ,അത് ഒറ്റപ്പെട്ട അനുഭവങ്ങൾക്കപ്പുറം സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. കുടുംബം, സമൂഹം, രാഷ്ട്രീയം എന്നിങ്ങനെ എല്ലാ തലങ്ങളിലുമുള്ള സാഹചര്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്. മനഃശാസ്ത്രപരമായ സ്വഭാവവിശേഷങ്ങൾ. ഇത് ആധുനിക വൈദ്യശാസ്ത്രത്തിൽ വ്യക്തമാക്കപ്പെട്ടതാണ്.

ചില ആരോഗ്യപരമായ കാരണങ്ങളാൽ സസ്യഭോജനസംസ്കാരം സ്വീകരിക്കുന്ന ആളുകളുണ്ട്. ഇതിൽ മതത്തിന്റെ അംശം കലർന്നിട്ടില്ല. മാത്രമല്ല, മാംസാഹാരികളോട് ഇക്കൂട്ടർ അസഹിഷ്ണുത പുലർത്തുന്നുമില്ല. എന്നാൽ ഹിന്ദു വലതുപക്ഷം സ്വാധീനിക്കുന്ന വിഭാഗങ്ങൾക്കിടയിൽ ഇത് മതപരമായ തലത്തിലാണ് പ്രവർത്തിക്കുന്നത്. ഇവിടെ സസ്യഭോജനസംസ്കാരം ഒരാളുടെ മതത്തിന്റെ ഭാഗമാണ്. മതവുമായി കൂട്ടിക്കുഴക്കുമ്പോൾ അത് വികാരപരമായി മാറുന്നു, അതുകൊണ്ടാണ് മാംസഭുക്കുകളായ അയൽവാസികളെ അവർ തീർത്തും അകറ്റി നിർത്തുന്നത്. മുസ്‌ലിംകളെ പൈശാചിക വൽക്കരിക്കുന്നതിനുള്ള മറ്റൊരു ഉപകരണമായി ഇത് മാറിയത് എങ്ങനെയാണ് എന്നത് എന്നെ ആശ്ചര്യപ്പെടുത്തുന്ന കാര്യമാണ്. വിദ്വേഷ പ്രചാരണത്തിനുള്ള ഉപകരണമായി ഭക്ഷണശീലങ്ങളെ ഉപയോഗിച്ചവരെ നാം തിരിച്ചറിയേണ്ടതുണ്ട്.

മഹാത്മാഗാന്ധിയുടെ ഒരു മുസ്ലീം സുഹൃത്തിന്റെ മകൻ ബക്രീദ് ദിനത്തിൽ അദ്ദേഹത്തിന്റെ ആശ്രമം സന്ദർശിച്ചതിനെക്കുറിച്ചുള്ള ഒരു കഥ വിവരിക്കുന്നുണ്ട് ഡോ. അസ്ഗർ അലി എഞ്ചിനീയർ.സസ്യാഹാരം കർശനമായി പാലിക്കുന്ന ഗാന്ധി, തന്റെ മുസ്ലീം സുഹൃത്തിന്റെ മകനുവേണ്ടി അവരുടെ ആഘോഷത്തിന്റെ ഭാഗമായതിനാൽ ആശ്രമത്തിൽ മാംസാഹാരം കൊണ്ടുവരാൻ ഉത്തരവിട്ടു. ഗാന്ധിജിയുടെ ആശ്രമത്തിലെ നിയമങ്ങൾക്കനുസൃതമായി ആ മുസ്ലീം ബാലൻ തനിക്ക് ആശ്രമത്തിൽ സസ്യേതര ഭക്ഷണം വേണ്ടതില്ലെന്ന് വാശിപിടിച്ചു എന്നത് മറ്റൊരു കാര്യം.വികാരങ്ങളെ പരസ്‌പരം മാനിക്കുന്നത് അതിന്റെ ഏറ്റവും മികച്ച രൂപത്തിൽ ജീവസുറ്റതാകുന്ന കാഴ്ചയാണിത്. 

ഹിന്ദുക്കൾ പശുക്കളെ ബഹുമാനിക്കുന്നതിനാൽ തന്റെ ഭരണകാലത്ത് പശുക്കളെ കൊല്ലാൻ അനുവദിക്കരുതെന്ന് തന്റെ മകൻ ഹുമയൂണിന് എഴുതിയ ബാബർ ചക്രവർത്തിയുടെ വിൽപ്പത്രത്തിൽ ‘മറ്റുള്ളവരുടെ’ വികാരങ്ങളോടുള്ള സമാനമായ ബഹുമാനം കാണാൻ സാധിക്കുന്നുണ്ട്.

സസ്യഭോജന സംസ്കാരം അക്രമാസക്തമായി അടിച്ചേൽപ്പിക്കുന്ന വിരോധാഭാസമാണ് ഇവിടെ നിലനിൽക്കുന്നത്.മാംസാഹാരം ആക്രമണാത്മക പ്രവണതകളിലേക്ക് നയിക്കുന്നുണ്ടോ? ഉറപ്പില്ല. മറിച്ച്, അക്രമം മനസ്സിലാണെന്നും മനസ്സ് സാമൂഹിക സാഹചര്യങ്ങളാൽ രൂപപ്പെട്ടതാണെന്നും പറയാനാകും. എന്നാൽ, ഇവിടെ സസ്യാഹാരം പ്രചരിപ്പിക്കുന്നവർ അസഹിഷ്ണുത പ്രകടിപ്പിക്കുന്നവരാണെന്ന് ഉറപ്പിച്ച് പറയാൻ കഴിയും. ഇക്കാലത്തെ ഏറ്റവും മോശമായ കലാപങ്ങളിൽ ഒന്നിന് നേതൃത്വം നൽകിയ നരേന്ദ്ര മോദി സസ്യഭുക്കാണോ, മാംസാഹാരിയാണോ? ഇത് അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്. ഈ ലേഖകൻ ഉത്തരത്തിനായി കാത്തിരിക്കാം!മോഡിയെ വിടൂ, ആധുനിക ചരിത്രത്തിലെ ഏറ്റവും വലിയ വംശഹത്യ നടപ്പിലാക്കിയ ഹിറ്റ്‌ലർ സന്യാസിയും സസ്യാഹാരിയും ആയിരുന്നുവെന്നത് സംശയം ഉളവാക്കുന്നുണ്ട്

Source:

Ram Puniyani

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.