Skip to content Skip to sidebar Skip to footer

പുതിയ കാലത്തെ വര്‍ഗീയ കലാപങ്ങളും രാഷ്ട്രീയ ഫലങ്ങളും

വര്‍ഗീയ കലാപങ്ങള്‍ പൊതുവേ മധ്യ-ഉത്തരേന്ത്യന്‍ ഇന്ത്യയില്‍ മാത്രം കണ്ടുവരുന്നതാണ് എന്ന ധാരണയാണ് പലര്‍ക്കുമുള്ളത്. എന്നാല്‍ പുതിയതായി പുറത്ത് വരുന്ന പല പഠനങ്ങളും ഇത്തരം ധാരണകളെ തകിടം മറിക്കുന്നുണ്ട്. നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് കലാപങ്ങള്‍ രൂപപ്പെടുന്നത് എന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇന്ത്യാ ഗവണ്‍മെന്റ് പുറത്തുവിട്ട 2006 മുതല്‍ 2017 വരെയുള്ള വര്‍ഗീയ കലാപങ്ങളുടെ കണക്കുകള്‍ വെച്ച് നോക്കിയാല്‍ 1686 കേസുകളുമായി ഉത്തര്‍പ്രദേശാണ് മുന്‍പില്‍. ഇതിന്റെ തുടര്‍ച്ചയായി മഹാരാഷ്ട്ര, മധ്യപ്രദേശ്, കര്‍ണാടക, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളുമുണ്ട്. യഥാക്രമം  1100,1071, 980, 742 എന്നിങ്ങനെയാണ് ഈ സംസ്ഥാനങ്ങളിലെ കലാപങ്ങളുടെ കണക്കുകൾ.

എന്നാല്‍ ജനസംഖ്യാടിസ്ഥാനത്തില്‍ താരതമ്യം ചെയ്‌ത്‌ ശരാശരി പരിഗണിക്കുമ്പോള്‍ ഉത്തര്‍പ്രദേശിന്റെ മൂന്നിലൊന്ന് മാത്രം ജനസംഖ്യയുള്ള കര്‍ണാടകയിലാണ് ഏറ്റവും കൂടുതല്‍ ശരാശരി കേസുകളെന്ന് കാണാന്‍ കഴിയും. ഇതോടൊപ്പം ഇതേ കണക്കുകളില്‍ പശ്ചിമ ബംഗാളിലും വര്‍ഗീയ കലാപങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നതും ഏറെ പ്രധാനപ്പെട്ട കാര്യമാണ്. 277 കേസുകളാണ് 2006 മുതല്‍ പശ്ചിമ ബംഗാളില്‍ രേഖപ്പെടുത്തിയത്. 2014ല്‍ വെറും 16 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തതില്‍ നിന്നും 2017ലെത്തുമ്പോള്‍ മൂന്നിരട്ടിയോളം വര്‍ധിച്ച് 58 കേസുകളിലേക്കെത്തുന്നുണ്ട്.

വര്‍ഗീയ കലാപങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുന്നു എന്ന് പൊതുവെ നിരീക്ഷിക്കാറുള്ള തെക്കേന്ത്യയിലും വടക്കു-കിഴക്കന്‍ ഇന്ത്യയിലും കേസുകള്‍ ക്രമാതീതമായി വര്‍ധിക്കുന്നു എന്നാണ് ഈ കണക്കുകള്‍ തെളിയിക്കുന്നത്. ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും രാഷ്ട്രീയ താല്‍പര്യങ്ങളിലേക്കാണ് ഈ വർധനവിന് പിന്നിലുള്ള കാരണമന്വേഷിക്കുകയാണെങ്കില്‍ കണക്കുകള്‍ നമ്മെ കൊണ്ടെത്തിക്കുന്നത്.

ബംഗാള്‍ രാഷ്ട്രീയവും ബി.ജെ.പിയുടെ തന്ത്രങ്ങളും

2014 മുതല്‍ പശ്ചിമ ബംഗാളിൽ വര്‍ഗീയ കലാപങ്ങളുടെ എണ്ണത്തിലുണ്ടായിരിക്കുന്ന ക്രമാതീതമായ വളര്‍ച്ച ബംഗാള്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തില്‍ വേണം നോക്കിക്കാണാന്‍. ബംഗാള്‍ രാഷ്ട്രീയം പരിശോധിക്കുകയാണെങ്കില്‍, കഴിഞ്ഞ പതിറ്റാണ്ട് വരെ സി.പി.എമ്മും ത്രിണമൂല്‍ കോണ്‍ഗ്രസുമായിരുന്നു മുഖ്യ രാഷ്ട്രീയകക്ഷികള്‍. എന്നാല്‍, 2001 മുതല്‍ സി.പി.എമ്മിന്റെ വോട്ട് വിഹിതം (നിയമസഭ) കുത്തനെ കുറയുന്നത് ശ്രദ്ധിക്കാന്‍ കഴിയും. 2016 ആവുമ്പോഴേക്കും ഇത് 20 ശതമാനത്തിലേക്ക് ഇടിയുന്നുണ്ട്. അതേസമയം ബി.ജെ.പി അവരുടെ നില വളരെ മെച്ചപ്പെടുത്തുകയും 10 ശതമാനത്തിന് മുകളിലേക്ക് ഉയര്‍ത്തുകയും ചെയ്‌തു. ഇതിനിടയില്‍ ത്രിണമൂല്‍ അവരുടെ വോട്ട് വിഹിതം 45 ശതമാനത്തില്‍ ഉറപ്പിച്ച് നിര്‍ത്തുകയും ചെയ്യുന്നുണ്ട്.

എന്നാല്‍ 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലേക്ക് വരുമ്പോള്‍ സി.പി.എമ്മിന്റെ വോട്ട് വിഹിതം 5 ശതമാനത്തിലേക്ക് ഇടിയുകയും ബി.ജെ.പി തങ്ങളുടെ വിഹിതം 40 ശതമാനമാക്കി ഉയര്‍ത്തുകയും ചെയ്യുന്നുണ്ട്. 1990കള്‍ മുതല്‍ സംസ്ഥാന രാഷ്ട്രീയത്തിലുണ്ടായിരുന്നെങ്കിലും ഒരു മുഖ്യ രാഷ്ട്രീയ കക്ഷിയായി മാറാന്‍ ബി.ജെ.പിക്ക് രണ്ട് പതിറ്റാണ്ട് കാലം കാത്തിരിക്കേണ്ടി വന്നു. പ്രധാനമായും രണ്ട് കാരണങ്ങള്‍ കൊണ്ടാണ് ഇത് സംഭവിച്ചത്. ശക്തമായിരുന്ന ബംഗാളി പ്രാദേശികവാദമായിരുന്നു മുഖ്യ കാരണം. ഹിന്ദി പാര്‍ട്ടിയെന്ന ആരോപണം ശക്തമായി നേരിട്ടിരുന്ന ബി.ജെ.പിക്ക് ഇത് കാരണം മുഖ്യധാരയിലേക്കുള്ള പ്രവേശനം ഏറെക്കുറെ അസാധ്യമായിരുന്നു. അതോടൊപ്പം രാഷ്ട്രീയത്തോടൊപ്പം സംസ്‌കാരികമായും സി.പി.എം ജനങ്ങള്‍ക്കിടയില്‍ ചെലുത്തിയിരുന്ന സ്വാധീനവും, പ്രത്യേകിച്ചും ഗ്രാമീണ പ്രദേശങ്ങളില്‍, ഇതിന് കാരണമായി.

പ്രാദേശികമായി പാര്‍ട്ടിക്കുണ്ടായിരുന്ന ജനപിന്തുണയും ഗ്രാമീണ വോട്ട് ബാങ്കുകളെ സംരക്ഷിച്ച് നിര്‍ത്തുന്ന ശക്തമായ അടിസ്ഥാനതലത്തിലുള്ള സംഘടനാശക്തിയും ഇതോടൊപ്പം പ്രധാന പങ്കുവഹിച്ചു. പ്രധാനമായും മൂന്ന് പ്രശ്‍നങ്ങളെ മുന്‍നിര്‍ത്തിയാണ് ബി.ജെ.പി ഈ വെല്ലുവിളിയെ മറികടക്കാന്‍ ശ്രമിച്ചത്. ഒന്നാമതായി, ഹിന്ദു ദേശീയത രൂപപ്പെടുത്തുന്നതില്‍ മുഖ്യ പങ്കുവഹിച്ച ബംഗാളികളായ ശ്യാമപ്രസാദ് മുഖര്‍ജിയെയും സ്വാമി വിവേകാനന്ദനെയും പോലെയുള്ളവരെകുറിച്ചുള്ള ചര്‍ച്ചകളും പരിപാടികളും നിരന്തരം നടത്തുകയും ഹിന്ദു ദേശീയതക്ക് ഒരു ബംഗാളി മുഖം കൂടെ സൃഷ്‌ടിക്കുകയും ചെയ്‌തു.

ഹിന്ദി ഹൃദയ നാടുകളില്‍ രഥയാത്രയിലൂടെ സൃഷ്‌ടിച്ചെടുത്ത ന്യൂനപക്ഷവിരുദ്ധതക്ക് ബംഗാളില്‍ ‘ബംഗ്ലാദേശി മുസ്‌ലിം കുടിയേറ്റക്കാരുടെ’ രൂപത്തില്‍ സമാനമായ സാധ്യതയും ബി.ജെ.പി കണ്ടെത്തി. ഈ കുടിയേറ്റമാണ് സംസ്ഥാനത്തെ സാമ്പത്തിക തകര്‍ച്ചക്കും തൊഴിലില്ലായ്‌മക്കും കാരണമെന്നും വരുത്തിതീര്‍ത്തതോടെ ഒരേ സമയം മുസ്‌ലിംവിരുദ്ധതയിലൂടെ ഭൂരിപക്ഷ വോട്ടുകളുടെ ഏകീകരണവും ഭരണകൂടവിരുദ്ധ വികാരവും സൃഷ്‌ടിക്കാന്‍ ബി.ജെ.പിയെ സഹായിച്ചുവെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ഇത്തരത്തില്‍ സൃഷ്‌ടിച്ചെടുത്ത ഒരു പ്രതലത്തിലാണ് 2011 മുതല്‍ ബി.ജെ.പിക്ക് തുടര്‍ച്ചയായ വളര്‍ച്ച സാധ്യമായത്.

കര്‍ണാടകയും ദക്ഷിണേന്ത്യയിലെ ബി.ജെ.പി പ്രവേശനവും

ദക്ഷിണേന്ത്യയില്‍ ബി.ജെ.പി വലിയ സ്വാധീന ശക്തിയല്ല എന്ന പ്രബല വാദത്തെയാണ് കേന്ദ്ര അഭ്യന്തര മന്ത്രാലയം പുറത്തുവിട്ട 2006 മുതല്‍ 2017യുള്ള വര്‍ഗീയ കലാപങ്ങളുടെ കണക്കിൽ ഏറ്റവുമുയര്‍ന്ന ശരാശരിയുള്ള കര്‍ണാടകയിലെ രാഷ്ട്രീയം വെല്ലുവിളിക്കുന്നത്. ബി.ജെ.പിക്ക് ശക്തമായ രാഷ്ട്രീയ പ്രാതിനിധ്യമുള്ള ഏക ദക്ഷിണേന്ത്യന്‍ സംസ്ഥാനം കൂടിയാണ് കര്‍ണാടക. ബി.ജെ.പിയെ കൂടാതെ കോണ്‍ഗ്രസ്, ജെ.ഡി.(എസ്) എന്നിവയാണ് സംസ്ഥാനത്തെ മുഖ്യ രാഷ്ട്രീയശക്തികള്‍.

എന്നാല്‍ 2004 മുതല്‍ ജെ.ഡി.(എസ്)ന്റെ വോട്ട് വിഹിതത്തില്‍ വരുന്ന വ്യക്തമായ ഇടര്‍ച്ച 2019 ആവുമ്പോഴേക്കും 10 ശതമാനത്തിനും താഴെ പോവുന്നുണ്ട്. അതേസമയം 2019ല്‍ 51 ശതമാനം വോട്ടോളം കരസ്ഥമാക്കിക്കൊണ്ട് ബി.ജെ.പി തങ്ങളുടെ വോട്ട് വിഹിതം ക്രമാനുസൃതമായി വര്‍ധിപ്പിക്കുന്നുമുണ്ട്. തങ്ങള്‍ക്ക് കാര്യമായ സ്വാധീനമില്ലാത്ത ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലൊന്നിലെ പ്രധാന സ്വാധീന ശക്തിയായി ബി.ജെ.പി മാറിയതിനുപിന്നിലെ കാരണങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്.

ബംഗാളിലേതു പോലെ തന്നെ ഹിന്ദു ദേശീയതയെ രാഷ്ട്രീയ-ജാതി ഘടകങ്ങളുടെ സ്വാധീനത്തോടെ പ്രാദേശികവത്കരിച്ചതും അതോടൊപ്പം കോണ്‍ഗ്രസിന്റെയും ജെ.ഡി(എസ്)ന്റെയും തളര്‍ച്ചയുമാണ് പ്രധാനമായും ബി.ജെ.പിയുടെ വളര്‍ച്ചക്ക് കാരണമായത്. കര്‍ണാടകയുടെ ജനസംഖ്യയുടെ 30 ശതമാനം വരുന്ന വൊക്കലിംഗ, ലിംഗായത്ത് ജാതികളുടെ കോണ്‍ഗ്രസിനോടുള്ള അതൃപ്‌തിയായിരുന്നു ബി.ജെ.പിയുടെ വളര്‍ച്ചയിലെ പ്രധാന ഘടകം. മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്‌തമായി, പ്രാദേശിക ഭാഷാവാദവും സ്വാധീനവും കര്‍ണാടകയില്‍ കുറവാണ് എന്ന കാര്യവും ബി.ജെ.പിക്ക് അനുകൂലമായി മാറി.

1991ലെ കാവേരി ജലതര്‍ക്കവും 1994ലെ ഉര്‍ദ്ദു ബുള്ളറ്റിനുമായി ബന്ധപ്പെട്ട് നടന്ന ബംഗ്ലൂരു കലാപവും തങ്ങളുടെ രാഷ്ട്രീയത്തിന് വളമാക്കി മാറ്റാന്‍ ബി.ജെ.പിയെ സഹായിച്ചു. ഭാഷാപരമായ പ്രശ്‍നങ്ങള്‍ കാരണം ഉടലെടുത്ത കലാപത്തിന് മതപരമായ ചിത്രം നല്‍കിയ ബി.ജെ.പി അതുവഴി ഭൂരിപക്ഷ വോട്ടുകളെ ഏറെക്കുറെ ഏകീകരിക്കുകയും ചെയ്‌തുവെന്ന്‌ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. അതോടെ കന്നട ഭാഷാ സമരത്തെ ഹിന്ദു ദേശീയതയുടെ വലിയ ചിത്രത്തിലേക്ക് കൊണ്ടുവരികയും അതിന് പ്രാദേശിക ജാതി ഘടകങ്ങളെ ഉപയോഗപ്പെടുത്തുകയും ചെയ്‌തു.

1998ല്‍ പ്രാദേശിക പാര്‍ട്ടിയായ ലോക്‌ശക്തിയുമായി സഖ്യത്തിലേര്‍പ്പെട്ടുകൊണ്ട് ഉന്നതജാതി വോട്ടുകളെ തങ്ങളുടെ വരുതിയിലാക്കിയ പാര്‍ട്ടി, ന്യൂനപക്ഷവിരുദ്ധതയെ സമര്‍ത്ഥമായി പ്രയോഗിച്ചുകൊണ്ട് ഒ.ബി.സി ഗ്രൂപ്പുകളുടെയിടയിലേക്കും കടന്നുചെന്നു. ഇങ്ങനെ ശക്തി കരസ്ഥമാക്കിയ ബി.ജെ.പി, തീരദേശ കര്‍ണാടകയിലും ഇതേ തന്ത്രങ്ങള്‍ പ്രയോഗിച്ചുകൊണ്ട് സ്വാധീനം സൃഷ്‌ടിക്കുകയും ഇതുവഴി സംസ്ഥാനത്തെ പ്രാദേശിക രാഷ്ട്രീയത്തെ ക്രമേണ തകര്‍ക്കുകയും മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്‌തമായിക്കൊണ്ട് കര്‍ണാടകയിലെ മുഖ്യ രാഷ്ട്രീയ ശക്തികളിലൊന്നായി മാറുകയും ചെയ്‌തു.

സേജ് ജേണലിൽ പ്രസിദ്ധീകരിച്ച സഞ്ജൽ ശാസ്ത്രിയുടെ ‘Communal Violence in Twenty-first Century India: Moving Beyond the Hindi Heartland’ എന്ന പഠനത്തിന്റെ പ്രസക്ത ഭാഗങ്ങൾ.

Source :

  1. https://journals.sagepub.com/doi/abs/10.1177/2321023020963721

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.