Skip to content Skip to sidebar Skip to footer

പൗരത്വ പ്രക്ഷോഭവും ബി.ജെ.പിയുടെ സാമ്പത്തിക കാമ്പയിനുകളും

വലിയ രീതിയിലുള്ള സാമ്പത്തിക സ്രോതസ്സുകളെ ഉപയോഗിച്ച് സമരക്കാരെയും പൊതുജനങ്ങളെയും തെറ്റിദ്ധരിപ്പിക്കാനാരംഭിച്ച ഈ വ്യാജപ്രചരണ കാമ്പയിന്‍ മറുവശത്ത് നടന്ന ജനാധിപത്യപരമായ സമരങ്ങള്‍ക്കും സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള സമരാനുകൂല കാമ്പയിനുകള്‍ക്കും മുന്നില്‍ പരാജയപ്പെടുകയാണുണ്ടായത്. ഒരു ജനാധിപത്യപരമായ സമരത്തെ പരാജയപ്പെടുത്താന്‍ ഭരണകൂടങ്ങള്‍ക്കും മറ്റു സമരവിരുദ്ധ ശക്തികള്‍ക്കും എങ്ങനെയാണ് സാമൂഹ്യ മാധ്യമങ്ങളെ ഉപയോഗിക്കാന്‍ സാധിക്കുന്നത് എന്നതിന്റെ തെളിവ് കൂടിയാണ് ഈ കാമ്പയിന്‍.

2019 ഡിസംബര്‍ 11നാണ് കേന്ദ്രസർക്കാർ പൗരത്വ ഭേദഗതി ആക്റ്റ് പാസാക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളായിരുന്നു സമരത്തിന്റെ പ്രധാനപ്പെട്ട പ്രവർത്തന/പ്രചരണ കേന്ദ്രങ്ങളിലൊന്ന്. ഇതേ സാമൂഹ്യ മാധ്യമങ്ങളെ തന്നെ സമരത്തില്‍ നിന്നും ജനശ്രദ്ധ തെറ്റിക്കാന്‍ വേണ്ടിയും ജനങ്ങള്‍ക്കിടയില്‍ ഭയം സൃഷ്‌ടിക്കാനും ഭീതി പരത്താനും വിമര്‍ശനങ്ങളെ ഇല്ലായ്‌മ ചെയ്യാന്‍ വേണ്ടിയും ഉപയോഗിച്ചതെങ്ങനെ എന്നതിനെകുറിച്ച് വിശദമായ പഠനമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. നിയമത്തിനെതിരെ രാജ്യത്തുടനീളം ശക്തമായ പ്രതിഷേധമുയര്‍ന്നതോടെ പ്രതിരോധത്തിലായ ഭരണകൂടം നിരവധി ഡിജിറ്റല്‍-നോണ്‍ ഡിജിറ്റല്‍ കാമ്പയിനുകളിലൂടെയായിരുന്നു ഇതിനെ നേരിട്ടത്.

ജന്‍ ജാഗരണ്‍ അഭിയാന്‍, മിസ്‌ഡ് കോള്‍ കാമ്പയിന്‍, സോഷ്യല്‍ മീഡിയ കാമ്പയിന്‍ തുടങ്ങിയവയായിരുന്നു അവയിൽ പ്രധാനപ്പെട്ടവ. സാമൂഹ്യ മാധ്യമങ്ങളിൽ അനവധി പരിഹാസങ്ങള്‍ക്ക് ഇടയാക്കിയ പല കാമ്പയിനുകള്‍ കൂടാതെ, സദ്ഗുരു എന്നറിയപ്പെടുന്ന ജഗ്ഗി വാസുദേവ് എന്ന ആത്മീയ നേതാവ് പൗരത്വ ഭേദഗതി നിയമത്തെകുറിച്ച് പുറത്തിറക്കിയ ഒരു വീഡിയോ ബി.ജെ.പി കേന്ദ്രങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കുകയുണ്ടായി. പൗരത്വ ഭേദഗതി നിയമത്തെകുറിച്ചുള്ള ഒരു യുവതിയുടെ ചോദ്യത്തിന് സദ്ഗുരു മറുപടി നല്‍കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. താന്‍ നിയമം വായിച്ചിട്ടില്ലെന്നും പത്രമാധ്യമങ്ങളില്‍ നിന്നും പൊതുവിലും നിയമത്തെകുറിച്ച് മനസ്സിലാക്കിയതില്‍ നിന്നാണ് താന്‍ സംസാരിക്കുന്നത് എന്നും പറഞ്ഞാണ് തുടങ്ങുന്നതെങ്കിലും പിന്നീട് 21 മിനുറ്റ് നേരം അദ്ദേഹം സംസാരിക്കുന്നുണ്ട്.

സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ ബോധമില്ലാത്തവരാണെന്നും അവര്‍ ഈ നിയമം പൂര്‍ണ്ണമായും വായിക്കണമെന്നും വീ‍ഡിയോയിലൂടെ ആവശ്യപ്പെടുന്ന സദ്ഗുരു നേരത്തെ താന്‍ തന്നെ നിയമം പൂര്‍ണ്ണമായി വായിച്ചിട്ടില്ല എന്ന് പറഞ്ഞതിന് ഘടകവിരുദ്ധമായിരുന്നു. എന്നിരുന്നാലും, സാമൂഹ്യ മാധ്യമങ്ങളിലും അല്ലാതെയും വളരെ വലിയ തോതിലുള്ള ആരാധകവൃന്ദമുള്ള സദ്ഗുരു ഈ വീഡിയോ തന്റെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകളിലൂടെ പുറത്തുവിടുകയുണ്ടായി. തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഇതേ വീഡിയോ തങ്ങളുടെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെക്കുകയും, #IndiasupportsCAA എന്ന കാമ്പയിന് തുടക്കം കുറിക്കുകയും ചെയ്‌തു. എന്നാലിതേ ദിവസം തന്നെ സദ്ഗുരുവിന്റെ സ്ഥാപനമായ ഇഷ ഫൗണ്ടേഷന്‍ ട്വിറ്ററില്‍ നടത്തിയ പോളില്‍, പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന സമരങ്ങള്‍ ന്യായമായ സമരങ്ങളാണോ എന്ന ചോദ്യത്തിന് പ്രതികരിച്ചതില്‍ 63 ശതമാനം പേരും സമരത്തെ അനുകൂലിക്കുകയുണ്ടായി.

Isha Foundation poll

2019 ഡിസംബര്‍ 28ന് പുറത്തുവന്ന വീഡിയോ ദൃശ്യത്തെ ഡിസംബര്‍ 30 മുതല്‍ ബി.ജെ.പി കേന്ദ്രങ്ങള്‍ പത്ത് ലക്ഷം ജനങ്ങളിലേക്കെത്തുന്ന തരത്തില്‍ വ്യാപകമായി പ്രചരിപ്പിക്കാൻ ആരംഭിച്ചതായി കണക്കുകള്‍ തെളിയിക്കുന്നുണ്ട്. ബി.ജെ.പിയുടെ ഔദ്യോഗിക പേജ് ഇതേ വീഡിയോ ദൃശ്യം സാമൂഹ്യ മാധ്യമങ്ങളിലൂടെ ഡിസംബര്‍ 30 മുതല്‍ 2020 ജനുവരി 23 വരെ പരസ്യ രൂപത്തില്‍ പ്രചരിപ്പിച്ചതായി വ്യക്തമാക്കുന്നുണ്ട്. ഇതേ കാലയളവില്‍ 15 മുതല്‍ 17 ലക്ഷം രൂപ വരെയാണ് ഈ ഫെയ്‌സ്ബുക്ക് പരസ്യങ്ങള്‍ക്ക് വേണ്ടി മാത്രം ബി.ജെ.പി പേജ് ചെലവഴിച്ചിരിക്കുന്നത്.

Approx avg expenditure BJP Facebook

മൊത്തം ഒരു കോടിയിലേറെ പേര്‍ പരസ്യങ്ങളിലൂടെ കണ്ട വീഡിയോ ദൃശ്യത്തിന് ഏറ്റവുമധികം കാഴ്ച്ചക്കാരെ ലഭിച്ചിരിക്കുന്നത് പശ്ചിമബംഗാളിലും, തുടര്‍ന്ന് ഉത്തര്‍പ്രദേശിലും മഹാരാഷ്ട്രയിലുമാണ്. ഇതില്‍ പശ്ചിമബംഗാള്‍ സംസ്ഥാനം പൗരത്വ ഭേദഗതി നിയമത്തില്‍ നിര്‍ണ്ണായകവും കൂടാതെ ബി.ജെ.പി ഏറെ കാലമായി ഭരണം പിടിക്കാന്‍ കഠിനമായി ശ്രമിച്ചുകൊണ്ടിരിക്കുന്ന സ്ഥലവും കൂടിയാണെന്ന കാര്യവും ഓര്‍ക്കണം.

ഇതുകൂടാതെ, ഗുജറാത്തില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എ ജിത്തു വഗാനിയും ബീഹാറില്‍ നിന്നുള്ള മുന്‍ രാജ്യസഭ അംഗമായ ആര്‍.കെ സിന്‍ഹയും ഇതേ കാമ്പയിനു വേണ്ടി ഫെയ്‌സ്‌ബുക്ക് പരസ്യങ്ങള്‍ക്കായി വലിയ തുകകള്‍ ചെലവഴിച്ചിട്ടുണ്ട്.BJP Facebook Ads

എന്നാലിതിനേക്കാൾ, ബി.ജെ.പി അനുകൂലികളായ 99 ഫെയ്‌സ്ബുക്ക് പേജുകള്‍ 2019 ഡിസംബര്‍ 16 മുതല്‍ 2020 മാര്‍ച്ച് 9 വരെ 220 ഫെയ്‌സ്ബുക്ക് പരസ്യങ്ങളാണ് വലിയ തുക ചെലവഴിച്ചുകൊണ്ട് വ്യാപകമായ പ്രചരണം നടത്തിയിട്ടുള്ളത്. എന്നാല്‍ പണം നല്‍കിയുള്ള കാമ്പയിന്‍ കാലയളവിന് ശേഷം #IndiasupportsCAA കാമ്പയിന് സാമൂഹ്യ മാധ്യമങ്ങളിലുള്ള പിന്തുണയില്‍ വലിയ കുറവ് രേഖപ്പെടുത്തുന്നുണ്ട്.Daily interactions BJP Facebook

പണം നല്‍കികൊണ്ട് അജണ്ടകളെ ജനങ്ങളിലേക്കെത്തിക്കുന്നത് വഴി കരസ്ഥമാക്കുന്ന തെറ്റിദ്ധരിപ്പിക്കുന്ന പിന്തുണയെ ഇത് തുറന്ന് കാണിക്കുന്നുണ്ട്. എന്നാല്‍ ഇത്രയും പണം ചെലവഴിച്ചിട്ടും, ഈ കാമ്പയിന്‍ തുടങ്ങിയതിന്റെ തൊട്ടുടനെയുള്ള ദിവസം പോലും #IndiaDoesNotSupportCAA എന്ന പ്രക്ഷോഭകർക്ക് അനുകൂലമായ കാമ്പയിനായിരുന്നു പ്രമുഖ സാമൂഹ്യ മാധ്യമമായ ട്വിറ്റര്‍ ട്രെന്‍ഡിങ്ങില്‍ ഒന്നാമത് എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നുണ്ട്.

പൗരത്വ ഭേദഗതി നിയമത്തിന്റെ വംശീയവും മനുഷ്യാവകാശവിരുദ്ധവുമായ വശങ്ങള്‍ മനസ്സിലാക്കിക്കൊണ്ട് പൊതുജനത്തിലെ മുഖ്യപങ്കും തെരുവുകളിലും പത്ര-സാമൂഹ്യ മാധ്യമങ്ങളിലും പ്രതിഷേധവുമായി രംഗത്തിറങ്ങിയതോടെ ഈ വമ്പിച്ച പൊതുജനാഭിപ്രായത്തില്‍ വിള്ളലുണ്ടാക്കുക എന്ന ഉദ്ദേശത്തോടെയായിരുന്നു വലതുപക്ഷ കേന്ദ്രങ്ങള്‍ നിയമത്തിനനുകൂലമായ #IndiasupportsCAA കാമ്പയിന് തുടക്കം കുറിച്ചത്. വലിയ രീതിയിലുള്ള സാമ്പത്തിക സ്രോതസ്സുകളെ ഉപയോഗിച്ച് സമരക്കാരെയും പൊതുജനങ്ങളെയും തെറ്റിദ്ധരിപ്പിക്കാനാരംഭിച്ച ഈ വ്യാജപ്രചരണ കാമ്പയിന്‍ മറുവശത്ത് നടന്ന ജനാധിപത്യപരമായ സമരങ്ങള്‍ക്കും സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള സമരാനുകൂല കാമ്പയിനുകള്‍ക്കും മുന്നില്‍ പരാജയപ്പെടുകയാണുണ്ടായത്. ഒരു ജനാധിപത്യപരമായ സമരത്തെ പരാജയപ്പെടുത്താന്‍ ഭരണകൂടങ്ങള്‍ക്കും മറ്റു സമരവിരുദ്ധ ശക്തികള്‍ക്കും എങ്ങനെയാണ് സാമൂഹ്യ മാധ്യമങ്ങളെ ഉപയോഗിക്കാന്‍ സാധിക്കുന്നത് എന്നതിന്റെ തെളിവ് കൂടിയാണ് ഈ കാമ്പയിന്‍.

(ദ വയറിൽ പ്രസിദ്ധീകരിച്ച ബുദ്ധദേബ് ഹാൽഡറിന്റെ ലേഖനത്തിന്റെ സംഗ്രഹ വിവർത്തനം)

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.