Skip to content Skip to sidebar Skip to footer

മുസ്‌ലിംകളെ പുറത്താക്കുന്ന രാഷ്ട്രീയ പൂജകൾ

കാലങ്ങളായി മുസ്ലിംകളോടും ക്രിസ്ത്യാനികളോടുമൊപ്പം ജീവിക്കുകയും അവരുടെ ആചാരങ്ങളെ വിലമതിക്കാൻ ശീലിക്കുകയും ചെയ്തവരാണ് ഹിന്ദുസമൂഹം. എന്നാൽ ഈ സമീപകാലത്താണ് അവരുടെ മതപരമായ ആചാരങ്ങൾ അനുഷ്ഠിക്കാൻ അനുവദിക്കില്ല എന്ന ചിന്ത ചില ഹിന്ദുത്വ തീവ്രവാദികൾ പുറപ്പെടുവിക്കാൻ തുടങ്ങിയത്. മുസ്ലിംകൾ കൂട്ടമായി നമസ്കരിക്കുന്നത് അവർക്ക് ഭീഷണിയായിട്ടാണ് അവർ കാണുന്നത്. ഏതൊരു മുസ്ലീം സമ്മേളനവും അപകടകരമായേക്കാവുന്ന ഒന്നായിട്ടാണ് അവർ വീക്ഷിക്കുന്നത്. ഒരു മുസ്ലീം വ്യക്തി നല്ലവനാകാം,എന്നാൽ ഒരു ഗ്രൂപ്പിനെ വിശ്വസിക്കാൻ പാടില്ല എന്നതാണ് ഇപ്പോൾ അവർ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്. ഈ പ്രചരണം ആർ.എസ്.എസിന്റെയും ബി.ജെ.പിയുടെയും രാഷ്ട്രീയത്തിന് ഏറെ പ്രയോജനകരമാണ്

പഞ്ചാബിലെ ഗുഡ്ഗാവ് പ്രദേശത്ത് നടക്കുന്ന ചില പൂജകളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയുണ്ടായി. കാവി വസ്ത്രം ധരിച്ച നിരവധി പേർ ഒരു പൊതുസ്ഥലത്ത് ഒരുമിച്ച് ചേർന്ന് പൂജ ചെയ്യുന്നതിൻ്റെ വീഡിയോയും പുറത്തു വന്നിട്ടുണ്ട്. ലൗഡ്‌ സ്പീക്കറിലൂടെ ‘റാം സിയ റാം’ എന്ന് മുഴങ്ങുന്നതും കേൾക്കാം. 

കഴിഞ്ഞ വർഷം ഡൽഹിയിൽ മുസ്‌ലിംകൾക്കെതിരെ വിദ്വേഷം വളർത്തുകയും അക്രമം അഴിച്ചുവിടുകയും ചെയ്യാൻ നേതൃത്വം നൽകിയ ബി.ജെ.പി നേതാവാണ് ഈ പൂജാപരിപാടിയുടെ മുഖ്യാതിഥി. ഗോവർധൻ എന്ന മല ഉയർത്തി കൃഷ്ണൻ തന്റെ ജനങ്ങളെ പേമാരിയിൽ നിന്ന് സംരക്ഷിക്കുകയും മഴയുടെ ദൈവമായ ഇന്ദ്രനെ താഴ്ത്തുകയും ചെയ്തുവെന്ന് പറയപ്പെടുന്ന ഐതിഹ്യത്തിന്റ ചുവടുപിടിച്ചാണ് ഈ പൂജ സംഘടിപ്പിച്ചിരിക്കുന്നത്.

ബീഹാറിലും കിഴക്കൻ ഉത്തർപ്രദേശിന്റെ ചില ഭാഗങ്ങളിലും ഇതിനെ ഗോദാൻ പൂജ എന്നാണ് വിളിക്കുന്നത്. കൃഷ്ണനെ ആരാധിക്കുന്നതിനായാണ് ഈ പൂജ നടത്താറുള്ളത്. എന്നാൽ, ഗുഡ്ഗാവിൽ എന്താണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്? ഇത് ശരിക്കും ഗോവർധൻ പൂജയാണോ അതോ മറ്റെന്തെങ്കിലുമാണോ? കൃഷ്ണനെ ഓർക്കാനും ആരാധിക്കാനും ഉള്ള ഈ ദിവസത്തിൽ രാമന്റെ പേര് ഉച്ചത്തിൽ വിളിക്കുന്നത് എന്തുകൊണ്ടാണ്? ഉത്തരമില്ലാത്ത ചോദ്യമാണിത്.

വീഡിയോയിൽ കാണുന്ന പ്രദേശം സാധാരണ മുസ്‌ലിം സമൂഹം ജുമുഅ നമസ്ക്കരിക്കാൻ ഉപയോഗിക്കുന്നതാണ്. അവിടെയാണ് അവർ ഗോവർധൻ പൂജ എന്ന് പറഞ്ഞ് രാമന്റ് പേര് ഉറക്കെ ഉച്ചരിക്കുന്നത്. പൂജയേക്കാൾ അവർ പ്രാധാന്യം നൽകുന്നത് പരസ്പരം വിദ്വേഷം വളർത്താനാണ്. അതുകൊണ്ടാണല്ലോ കഴിഞ്ഞ വെള്ളിയാഴ്ച വരെ, മുസ്‌ലിംകൾ അവരുടെ ജുമഅ നമസ്‌കരിക്കാൻ ഒത്തുകൂടുന്ന ഈ സ്ഥലത്ത് ദീപാവലി കഴിഞ്ഞ പിറ്റേന്ന് തന്നെ, പൂജയുടെ പേര് പറഞ്ഞു അവരെ അവിടെ നിന്ന് പുറത്താക്കിയത്. 

വെള്ളിയാഴ്ചകളിൽ ഒന്നോ, രണ്ടോ മണിക്കൂർ മുസ്‌ലിംകൾ അവരുടെ ജുമുഅ നമസ്‌കാരത്തിനായി ഈ സ്ഥലം ഉപയോഗിക്കാറുണ്ട്. അവരുടെ മതപരമായ ബാധ്യതയാണ് ഇത്. ഈ ദിവസം ഉച്ചകഴിഞ്ഞ് അവർ കൂട്ടായ പ്രാർത്ഥന നടത്തുന്നു. മുസ്‌ലിംകളല്ലാത്ത നമ്മളിൽ പലരും നമ്മുടെ കുട്ടിക്കാലം മുതൽ ഈ കൂട്ടായ പ്രാർത്ഥനയ്ക്കായി മുസ്‌ലിംകൾ ഒത്തുകൂടുന്നത് കാണാറുണ്ട്. പള്ളികളിലോ, സമാധാനപരമായി പ്രാർത്ഥന നടത്താൻ കഴിയുന്ന തുറസ്സായ സ്ഥലങ്ങളിലോ ആണ് അവർ നമസ്ക്കാരം നിർവഹിക്കാറുള്ളത്. ചില സ്ഥലങ്ങളിൽ, എല്ലാവരെയും പള്ളിയിൽ ഉൾക്കൊള്ളാൻ കഴിയുന്നില്ലെങ്കിൽ, അവർ പള്ളികൾക്ക് സമീപമുള്ള റോഡുകളിലേക്കും നീങ്ങാറുണ്ട്. ഞങ്ങളിൽ പലർക്കും ഈ വെള്ളിയാഴ്ചയിലെ കാഴ്ച്ച ശീലമാണ്.

വിദ്വേഷ പ്രചാരകർ ഇവിടെ ചെയ്യുന്നത് ദൈവാരാധനയല്ല. മറിച്ച് മറ്റുള്ളവരെ ഭയപ്പെടുത്താൻ തങ്ങളുടെ ദൈവങ്ങളെ ആയുധമാക്കുകയാണ്. മറ്റുള്ളവരുടെ മുന്നിൽ ആധിപത്യം സ്ഥാപിക്കാനും കീഴ്പ്പെടുത്താനുമാണ് അവർ ഈ പൂജയിലൂടെ ചെയ്യാൻ ശ്രമിക്കുന്നത്.

കാലങ്ങളായി മുസ്ലിംകളോടും ക്രിസ്ത്യാനികളോടുമൊപ്പം ജീവിക്കുകയും അവരുടെ ആചാരങ്ങളെ വിലമതിക്കാൻ ശീലിക്കുകയും ചെയ്തവരാണ് ഹിന്ദുസമൂഹം. എന്നാൽ ഈ സമീപകാലത്താണ് അവരുടെ മതപരമായ ആചാരങ്ങൾ അനുഷ്ഠിക്കാൻ അനുവദിക്കില്ല എന്ന ചിന്ത ചില ഹിന്ദുത്വ തീവ്രവാദികൾ പുറപ്പെടുവിക്കാൻ തുടങ്ങിയത്. മുസ്ലിംകൾ കൂട്ടമായി നമസ്കരിക്കുന്നത് അവർക്ക് ഭീഷണിയായിട്ടാണ് അവർ കാണുന്നത്. ഏതൊരു മുസ്ലീം സമ്മേളനവും അപകടകരമായേക്കാവുന്ന ഒന്നായിട്ടാണ് അവർ വീക്ഷിക്കുന്നത്. ഒരു മുസ്ലീം വ്യക്തി നല്ലവനാകാം, എന്നാൽ ഒരു ഗ്രൂപ്പിനെ വിശ്വസിക്കാൻ പാടില്ല എന്നതാണ് ഇപ്പോൾ അവർ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്. ഈ പ്രചരണം ആർ.എസ്.എസിന്റെയും ബി.ജെ.പിയുടെയും രാഷ്ട്രീയത്തിന് ഏറെ പ്രയോജനകരമാണ്. 

ഗുഡ്ഗാവിൽ സംഭവിച്ചത് ഉദാഹരണം മാത്രമാണ്. ഇവിടെ മാത്രമല്ല ഇങ്ങനെ സംഭവിച്ചത്. മറ്റ് 15 സ്ഥലങ്ങളിൽ നിന്നും മുസ്‌ലിം സമൂഹത്തെ ഇവർ വിലക്കിയിട്ടുണ്ട്. അവിടെയും ഗോവർധൻ പൂജ നടക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, ഇല്ല എന്നാണ് മറുപടി. ഗുഡ്ഗാവിൽ ധാരാളം ക്ഷേത്രങ്ങളുണ്ടെങ്കിലും 10 മസ്ജിദുകൾ മാത്രമേയുള്ളൂ. ഏകദേശം അഞ്ച് ലക്ഷത്തോളം മുസ്ലിംകളാണ് അവിടെയുള്ളത്. ഒരു ലക്ഷത്തോളം പേർ വെള്ളിയാഴ്ചകളിൽ ഇവിടെ നമസ്കരിക്കാൻ എത്താറുണ്ട്.

പ്രശ്ങ്ങളുടെ തുടക്കം 
 
2018 വരെ ഈ പ്രദേശത്ത് ഒരു അസൗകര്യവും ഉണ്ടായിട്ടില്ലായിരുന്നു. മുസ്‌ലിംകൾ അവരുടെ പ്രാർത്ഥനകൾ എല്ലാം വെള്ളിയാഴ്ചയും സമാധാനത്തോടെ നടത്തുമായിരുന്നു. എന്നാൽ, അവിടെ ശുദ്ധീകരിക്കുമെന്ന് ആവശ്യപ്പെട്ട് ഒരു സംഘം രംഗത്ത് വന്നു.ചില ഹിന്ദു പുരോഹിതന്മാരും അവരുടെ അനുയായികളും ഗുരുഗ്രാമിലെ (മുമ്പ് ഗുഡ്ഗാവ്) ബാറിൽ മുസ്ലീങ്ങൾക്കെതിരെ യുദ്ധം പ്രഖ്യാപിക്കാൻ യോഗം ചേരുകയും, നരസിംഹാനന്ദ് സരസ്വതി എന്ന ഹിന്ദുത്വ പ്രവർത്തകൻ പത്ര മാധ്യമങ്ങളെ വിളിച്ച് ചേർത്ത്, “ഞങ്ങൾ ഗുഡ്ഗാവ് ഭൂമിയിൽ ഒരു വിപ്ലവം ആരംഭിക്കാൻ പോവുകയാണന്നും ഗുരുഗ്രാമിൽ നടക്കുന്ന പൊതു നമസ്കാരത്തിൽ പ്രതിഷേധിച്ച് ഹരിയാന മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ സ്വയം തീ കൊളുത്തുമെന്നും ഹിന്ദുക്കളുടെ ശത്രുക്കളെ നശിപ്പിക്കാൻ താൻ നഗരത്തിൽ ഒരു മഹാ പ്രക്ഷോപം സംഘടിപ്പിക്കാൻ പോകുകയാണെന്നും” പ്രഖ്യാപിക്കുകയുണ്ടായി.

അതിനു ശേഷം വിവിധ സ്ഥലങ്ങളിൽ യുവാക്കളുടെ സംഘങ്ങൾ ജുമാ നമസ്കാരം തടസ്സപ്പെടുത്താൻ തുടങ്ങി. പോലീസ് അവരെ ചെറുക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു. എന്നാലും ആക്രമണങ്ങൾ തുടർന്നു. മുസ്ലീങ്ങൾ തുറസ്സായ സ്ഥലങ്ങളിലല്ല, പള്ളികളിലാണ് നമസ്‌കരിക്കേണ്ടതെന്ന് ഹരിയാന മുഖ്യമന്ത്രി പറഞ്ഞു.

മുസ്ലീങ്ങളെ തടഞ്ഞില്ലെങ്കിൽ ആ തുറസ്സായ സ്ഥലങ്ങളിൽ അവർ പള്ളികൾ പണിയുമെന്ന് ഒരു പ്രചരണം ആരംഭിച്ചു. 2-3 ആഴ്‌ചയ്‌ക്കുള്ളിൽ തന്നെ, പതിറ്റാണ്ടുകളായി ഒരാളെയും ശല്യപ്പെടുത്താത്ത നിർവഹിച്ച കൂട്ടായ നമസ്‌കാരം വിവാദമായി മാറി. ഈ പൊതു സ്ഥലങ്ങൾക്ക് മറ്റൊരു അവകാശിയും ഉയർന്നുവന്നു. എല്ലായിടത്തും സംരക്ഷണം ഉറപ്പാക്കാൻ കഴിയില്ലെന്ന് ഭരണകൂടം പറഞ്ഞു. അങ്ങനെ നമസ്ക്കാര സ്ഥലങ്ങളുടെ എണ്ണം 37 ആയി കുറഞ്ഞു. പിന്നീട് ഇതിനെക്കുറിച്ച് ഒരുപാട് ചർച്ചകൾ നടന്നു. തുറസ്സായ സ്ഥലങ്ങളിൽ നമസ്‌കരിക്കുന്നത് മുസ്‌ലിംകളുടെ മൗലികാവകാശമല്ലെന്ന് ആളുകൾ വാദിക്കാൻ തുടങ്ങി. എന്നാൽ ഹിന്ദുത്വ ഗ്രൂപ്പുകളുടെ രാഷ്ട്രീയ മോഹങ്ങൾ അവയെയും വിവാദമാക്കി മാറ്റുകയായിരുന്നു.

പിന്നീട് ഭരണകൂടം മുസ്‌ലിംകളോട് തങ്ങൾ നേരിടുന്ന അതിലോലമായ സാഹചര്യത്തെ മനസിലാക്കാനും, സ്ഥലങ്ങൾ ഉപേക്ഷിക്കാൻ അവരെ പ്രേരിപ്പിക്കുകയാണ് ഉണ്ടായത്. അവർ സമ്മതിച്ചില്ലെങ്കിൽ എല്ലാ സ്ഥലങ്ങളിൽ നിന്നുമുള്ള അനുമതി പിൻവലിക്കുമെന്ന് ഭീഷണിപ്പെടുത്തുത്തുകയും ചെയ്തു. നമസ്‌കാരം സമാധാനത്തേക്കാൾ വിലപ്പെട്ടതല്ല എന്നാണ് അവർ പറഞ്ഞത്.

ഈ വിജയത്തിൽ ഹിന്ദുത്വ സംഘടനകൾ ആഹ്ലാദത്തിലാണ്. വെള്ളിയാഴ്ചകളിൽ ഡ്രംസ് മുഴക്കി കൂട്ടപ്രാർത്ഥന നടത്തുമെന്ന് അവർ പ്രഖ്യാപിച്ചിരുന്നു. ദൈവാനുഗ്രഹത്താൽ ഈ വർഷം നവംബർ മാസത്തിലെ ആദ്യ വെള്ളിയാഴ്ച ഗോവർധൻ പൂജ നടന്നു. ഇനി മുതൽ, ഗുഡ്ഗാവിലെ ഹിന്ദുക്കൾ ഒരു പുതിയ മതപരമായ ആചാരം ഉണ്ടാക്കും; വെള്ളിയാഴ്ച്ച ഉച്ചതിരിഞ്ഞ് പൂജ. എന്നാൽ സംഘാടകരുടെ അധരങ്ങളിൽ ദൈവത്തിന്റെ നാമം ഉണ്ടാകില്ല; പകരം, മുസ്‌ലിംകൾക്കെതിരായ അധിക്ഷേപങ്ങൾ മാത്രമായിരിക്കും. ഇത്തരത്തിലുള്ള സംഭവങ്ങൾ ഇതാദ്യമായല്ല. 2017 മുതൽ ഏകദേശം 70 സ്ഥലങ്ങളിൽ നിന്ന് മുസ്ലീങ്ങളെ പല പേരും പറഞ്ഞു വിലക്കിയിട്ടുണ്ട്.

നമ്മുടെ പോലീസ് ഓഫീസർമാരും സിവിൽ അഡ്മിനിസ്‌ട്രേറ്റർമാരും അക്രമാസക്തരായ ആൾക്കൂട്ടങ്ങളുടെ ആവശ്യങ്ങൾക്ക് വഴങ്ങുകയാണ് ചെയ്യുന്നത്. ഈ ദിവസങ്ങളിൽ, നിങ്ങൾ എത്രത്തോളം മുസ്ലീങ്ങളെ അധിക്ഷേപിക്കുന്നുവോ അത്രത്തോളം നിങ്ങൾ ഹിന്ദുത്വ വൃത്തങ്ങളിൽ ഉയരും എന്നാണ് ഇത്തവണത്തെ ഗോവർധൻ പൂജയിലൂടെ അവർ പറയുന്നത്.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.