Skip to content Skip to sidebar Skip to footer

ലോകം എത്രകാലം മൂകസാക്ഷിയാകും? 

സ്വന്തം പിതാവിനെ രക്ഷപ്പെടുത്താന്‍ വേണ്ടി അഹ്മദിന്റെ കുഞ്ഞുമകള്‍ അലമുറയിട്ടുകരയുന്നത് അനേകം ഇന്ത്യക്കാരെപ്പോലെ എന്നെയും നിസ്സഹായവസ്ഥയിലാക്കിയ ദൃശ്യമാണ്. ഹിന്ദുത്വ ശക്തികള്‍ കൂടുതല്‍ അക്രമണോത്സുകമായും കരുത്തോടെയും വളര്‍ന്നുകൊണ്ടിരിക്കുന്നു. എണ്ണയിട്ടപോലെ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിന്റെ പിആര്‍ പ്രചാരങ്ങളെ തകര്‍ക്കുന്ന സത്യങ്ങള്‍ വിളിച്ചു പറയുന്ന ആളുകള്‍ ചിത്രവധം ചെയ്യപ്പെടുകയാണ്. മനസ്സാക്ഷിയുള്ള പൗരന്മാര്‍ക്ക് ശ്വാസം മുട്ടുന്ന തരത്തിലാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പോക്ക്. ലോകം ഒരു മൂകസാക്ഷിയായി എത്ര കാലം നിലകൊള്ളും?

  • ആഗസ്റ്റ് 8: ബി.ജെ.പിയുടെ മുന്‍ വക്താവ് വിളിച്ചുകൂട്ടിയ റാലിയില്‍ തടിച്ചുകൂടിയ ജനക്കൂട്ടം മുസ്‌ലിം വംശഹത്യക്കു വേണ്ടി മുദ്രാവാക്യം മുഴക്കുന്നു.
  • ആഗസ്റ്റ് 8: നാഷ്ണല്‍ ദസ്തക് എന്ന ന്യൂസ് പോര്‍ട്ടലിലെ യുവജേണലിസ്റ്റായ അന്‍മോല്‍ പ്രിതമിനെ ഹിന്ദു ദേശീയവാദികള്‍ വളയുകയും ‘ജയ് ശ്രീ റാം’ വിളിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നു.
  • ആഗസ്റ്റ് 11: അഫ്താര്‍ അഹ്മദ് എന്ന ഉത്തര്‍പ്രദേശ് മുസ്‌ലിമിനെ ഹിന്ദുത്വ ആള്‍ക്കൂട്ടം നിര്‍ദയം മര്‍ദിക്കുകയും അദ്ദേഹത്തിന്റെ കുഞ്ഞുമകള്‍ ദയക്കു വേണ്ടി യാചിക്കുകയും ചെയ്യുന്നു. പോലീസിനെ സാക്ഷിയാക്കി ആള്‍ക്കൂട്ടം ക്രൂരത തുടരുന്നു. 

നരേന്ദ്രമോദിയുടെയും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെയും മൗനാനുവാദത്തോടെ രാജ്യത്ത് വിദ്വേഷം പരത്തിയതിന്റെ ചില നേര്‍ചിത്രങ്ങളായിരുന്നു ഇക്കഴിഞ്ഞ കുറച്ചു ദിവസങ്ങളിലെ ഈ സംഭവങ്ങള്‍.

ഏക സിവില്‍ കോഡിനു വേണ്ടി വാദിച്ചുകൊണ്ട് ബി.ജെ.പി നേതാവ് അശ്വിനി ഉപാധ്യായയുടെ നേതൃത്വത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചു നടന്ന റാലിയെക്കുറിച്ചാണ് ആദ്യം പറഞ്ഞത്. വ്യത്യസ്ത മതവിഭാഗങ്ങള്‍ക്കിടയില്‍, ചില നിയമങ്ങളില്‍ നിലനില്‍ക്കുന്ന വൈജാത്യങ്ങൾ നിര്‍ത്തലാക്കിക്കൊണ്ട് ഒറ്റ നിയമത്തിനുകീഴില്‍ ഇന്ത്യയെ മുഴുവന്‍ ഏകീകരിക്കാനാണ് മോദിയും പാര്‍ട്ടിയും ശ്രമിക്കുന്നത്. പക്ഷേ, അരികുവല്‍കൃത സമുദായങ്ങളോടുള്ള വിവേചനപരവും കര്‍ശനവുമായ നടപടിയാണ് വംശഹത്യാ മുദ്രാവാക്യങ്ങളിലൂടെ പ്രകടമായത്. 

വൈദ്യസഹായത്തിനായി യാചിച്ച്, കഴിഞ്ഞ മാസം ജയിലില്‍ ദാരുണമായി മരണമടഞ്ഞ സ്റ്റാന്‍ സ്വാമിയെന്ന ഏറ്റവും പ്രായം കൂടി രാഷ്ട്രീയ തടവുകാരനുള്ള രാജ്യത്താണ് ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിച്ച അശ്വിനി ഉപാധ്യായക്ക് 24 മണിക്കൂറിനകം ജാമ്യം ലഭിക്കുന്നത്. രാജ്യത്തിന്റെ മതേതര പാരമ്പര്യത്തിനു വേണ്ടി ശബ്ദമുയര്‍ത്തിയ ഒരു ജെസ്യൂട്ട് പാതിരിയായിരുന്നു സ്റ്റാന്‍ സ്വാമി. ‘ജനാധിപത്യ ഇന്ത്യ’യ്‌ക്കേറ്റ കളങ്കമെന്നു പറഞ്ഞുകൊണ്ട് ഐക്യരാഷ്ട്ര സഭ അടക്കമുള്ളവര്‍ മരണത്തെ അപലപിച്ചെങ്കിലും മോദി നിശബ്ദനായിത്തന്നെ നിലകൊണ്ടു.

ഇന്ത്യന്‍ ജനയുടെ ജനാധിപത്യത്തോടും ബഹുസ്വരതയോടും മനുഷ്യാവകാശങ്ങളോടും, മൗലിക സ്വാതന്ത്ര്യങ്ങളോടുമുള്ള പ്രതിബദ്ധതയെക്കുറിച്ച് അടുത്തിടെ രാജ്യം സന്ദര്‍ശിച്ച അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ വാചാലനായിരുന്നു. വസ്തുത പക്ഷേ മറിച്ചാണ്. ഇന്ത്യ ദിനേന നീങ്ങിക്കൊണ്ടിരിക്കുന്നത് വര്‍ഗീയ വിദ്വേഷത്തിന്റെയും ധ്രുവീകരണത്തിന്റെയും പാതയിലുള്ള ഒരു അധീശത്വ ജിഹ്വയിലേക്കാണ്. എല്ലാ എതിര്‍ശബ്ദങ്ങളെയും അടിച്ചമര്‍ത്തുകയും നിശബ്ദമാക്കുകയും ചെയ്യുകയാണിവിടെ.

ഇന്ത്യയിലെ കോവിഡ് നിയന്ത്രണത്തിന്റെ പരാജയത്തെക്കുറിച്ച് ധൈര്യസമേതം റിപ്പോര്‍ട്ട് ചെയ്ത ജേണലിസ്റ്റുകളെ തലസ്ഥാനത്തെ തെരുവുകളില്‍ നേരിടുന്നില്ലെങ്കിലും, അവരുടെ ഓഫീസുകള്‍ ടാക്‌സ് ഏജന്റുമാരെക്കൊണ്ട് റെയ്ഡ് ചെയ്യിപ്പിക്കുകയാണ്. മോദി സര്‍ക്കാരിനെ വിമര്‍ശിച്ച ദൈനിക് ഭാസ്‌കര്‍ എന്ന പത്രവും ഭാരത് സമാചാര്‍ എന്ന ടി.വി ചാനലും നികുതി വെട്ടിപ്പിന്റെ പേരില്‍ അന്വേഷണം നേരിടുന്നു. അവരുടെ ജീവനക്കാരുടെ വീടുകള്‍ പോലും റെയ്ഡ് ചെയ്യുകയും മൊബൈല്‍ ഫോണ്‍ വരെ പിടിച്ചെടുക്കുകയും ചെയ്തതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു.

മോദി സര്‍ക്കാരിനെ വിമര്‍ശിച്ച, എനിക്കു നേരിട്ടറിയുന്ന രണ്ട് പ്രശസ്തരായ പത്രപ്രവര്‍ത്തകര്‍, ‘വിദേശ വരുമാന’ത്തിന്റെ ഉറവിടമന്വേഷിക്കുന്നതായി ആരോപിച്ചുകൊണ്ട് ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ അന്വേഷണം നേരിട്ടുകൊണ്ടിരിക്കുന്നു. അന്താരാഷ്ട്ര എഡിറ്റര്‍മാരുമായും പ്രസിദ്ധീകരണങ്ങളുമായുള്ള എന്റെ ‘ബന്ധങ്ങളെ’ക്കുറിച്ച് കഴിഞ്ഞ മൂന്നു മാസത്തിനിടെ എന്നെയും മൂന്നു അന്വേഷണ ഏജന്‍സികള്‍ 12 മണിക്കൂറോളം ഒറ്റയിരുപ്പില്‍ ചോദ്യംചെയ്തിട്ടുണ്ട്. അതൊരു പേടിസ്വപ്‌നമാണെനിക്ക്. ഇത്തരം വിഷമകരമായ അനുഭവങ്ങള്‍ക്കിടയില്‍ എന്റെ മാനസികാരോഗ്യം സംരക്ഷിച്ചു നിര്‍ത്താന്‍ ഒരു ബ്രേക്ക് എടുക്കുന്നതിനെക്കുറിച്ച് കഴിഞ്ഞയാഴ്ച്ച ഞാന്‍ ഇന്‍സ്റ്റഗ്രാമില്‍ ഒരു പോസ്റ്റിട്ടിരുന്നു. പക്ഷേ, എന്നെയോ എന്റെ ധീരരായ സഹപ്രവര്‍ത്തകരെയോ അങ്ങനെയൊന്നും നിശബ്ദരാക്കാന്‍ കഴിയില്ലെന്ന് ഈ സര്‍ക്കാരിനോട് ഉറക്കെ പ്രഖ്യാപിക്കാന്‍ വേണ്ടിയാണ് ഞാന്‍ ഇപ്പോള്‍ പേനയെടുത്തിരിക്കുന്നത്.Twitter blocked Rahul Gandhi account

കുറച്ചു മാസങ്ങളായി ഇന്ത്യന്‍ സര്‍ക്കാരുമായി കൊമ്പ് കോര്‍ത്തിരിക്കുകയായിരുന്ന ട്വിറ്റര്‍ ഇന്ത്യ, കഴിഞ്ഞയാഴ്ച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ ആയിരക്കണക്കിന് പ്രതിപക്ഷത്തുള്ള വ്യക്തികളുടെ അക്കൗണ്ട് താല്‍ക്കാലികമായി ബ്ലോക്ക് ചെയ്തിരുന്നു. ന്യൂഡല്‍ഹിയില്‍ ക്രൂരമായി ബലാല്‍സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ട ഒമ്പതു വയസുകാരിയുടെ കുടുംബത്തെ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങള്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടതിനു, നാഷണല്‍ കമ്മീഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്‌സ് കൊടുത്ത പരാതിയിന്‍മേലായിരുന്നു ആ നടപടി. പെണ്‍കുട്ടിയുടെ മൃതദേഹം ബലംപ്രയോഗിച്ച് ദഹിപ്പിച്ചത് തുടര്‍ദിവസങ്ങളില്‍ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ത്തിയിരുന്നു. പെണ്‍കുട്ടിയെ ആക്രമിച്ചതിന് ഉത്തരവാദികളായി കുട്ടിയുടെ കുടുംബം ചൂണ്ടുന്നത് ഒരു ഹിന്ദു പുരോഹിതനടങ്ങുന്ന നാല്‍വര്‍ സംഘത്തെയാണ്. കുട്ടി ക്രൂരമായി കൊല ചെയ്യപ്പെട്ടതിനെക്കാള്‍, ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മീഷനെ സംബന്ധിച്ചെടുത്തോളം നടപടി എടുക്കത്തക്ക തെറ്റ് ആ ഫോട്ടോകള്‍ ഷെയര്‍ ചെയ്യപ്പെട്ടതായിരുന്നു, മുമ്പൊരിക്കല്‍ തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്നുവെന്ന പേരില്‍ ബി.ജെ.പി നേതാക്കളുടെയും അണികളുടെയും ചില അക്കൗണ്ടുകള്‍ ട്വിറ്റര്‍ ലേബല്‍ ചെയ്തിരുന്നു. എന്നാല്‍ ഇത്തവണ രാഷ്ട്രീയ സമ്മർദ്ദം മൂലമാണ് അവരുടെ നടപടിയെന്നു വ്യക്തം.

ടോക്യോ ഒളിമ്പിക്‌സിലെ ഇന്ത്യയുടെ വിജയങ്ങളെ തന്റെ വിജയങ്ങളാക്കി ചിത്രീകരിച്ചു കൊണ്ട് ആഘോഷിക്കുന്ന തിരക്കിലായ മോദി തീര്‍ച്ചയായും ഇത്തരം സംഭവങ്ങൾ കണ്ടില്ലെന്നു നടിക്കും. ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങളുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുന്ന മോദിയുടെ കുറ്റകരമായ നടപടിയെ ചോദ്യം ചെയ്യേണ്ടതിനു പകരം ഒളിമ്പിക്‌സിലെ വിജയത്തിന് മോദിയെ പുകഴ്ത്തുന്നതില്‍ വ്യാപൃതരാണ് വാര്‍ത്താചാനലുകള്‍. ഇസ്‌ലാമോഫോബിയ, ഇന്ത്യയെ കാര്‍ന്നു തിന്നുന്ന നിഷ്ഠൂരവാഴ്ച്ചയും അനീതികളും, വിമര്‍ശകരെ സ്‌പൈവെയര്‍ ഉപയോഗിച്ച് നിരീക്ഷിക്കലും വിരട്ടല്‍ തന്ത്രങ്ങളിലൂടെ നിശബ്ദരാക്കല്‍ എന്നു തുടങ്ങിയ യാഥാര്‍ഥ്യങ്ങള്‍ക്കു മുന്നില്‍ ഒരു ത്രിവര്‍ണ മൂടുപടമിടാനാണ് കൂടുതല്‍ പേരും ആഗ്രഹിക്കുന്നതെന്നു തോന്നുന്നു.

സ്വന്തം പിതാവിനെ രക്ഷപ്പെടുത്താന്‍ വേണ്ടി അഹ്മദിന്റെ കുഞ്ഞുമകള്‍ അലമുറയിട്ടുകരയുന്നത് അനേകം ഇന്ത്യക്കാരെപ്പോലെ എന്നെയും നിസ്സഹായവസ്ഥയിലാക്കിയ ദൃശ്യമാണ്. ഹിന്ദുത്വ ശക്തികള്‍ കൂടുതല്‍ അക്രമണോത്സുകമായും കരുത്തോടെയും വളര്‍ന്നുകൊണ്ടിരിക്കുന്നു. എണ്ണയിട്ടപോലെ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിന്റെ പിആര്‍ പ്രചാരങ്ങളെ തകര്‍ക്കുന്ന സത്യങ്ങള്‍ വിളിച്ചു പറയുന്ന ആളുകള്‍ ചിത്രവധം ചെയ്യപ്പെടുകയാണ്. മനസ്സാക്ഷിയുള്ള പൗരന്മാര്‍ക്ക് ശ്വാസം മുട്ടുന്ന തരത്തിലാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പോക്ക്. ലോകം ഒരു മൂകസാക്ഷിയായി എത്ര കാലം നിലകൊള്ളും

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.