Skip to content Skip to sidebar Skip to footer

വിദ്വേഷ പ്രചാരകർ അനുഭവിക്കുക തന്നെ ചെയ്യും!

2014 മുതൽ മുസ്ലീം വിരുദ്ധ അക്രമങ്ങൾ കുത്തനെ ഉയർന്നതായിട്ടാണ് കണക്കുകൾ പറയുന്നത്.2019-ൽ, ഇന്ത്യയിൽ നടന്ന വിദ്വേഷാധിഷ്ടിത കുറ്റകൃത്യങ്ങളെ അടിസ്ഥാനമാക്കി ഒരു വെബ്സൈറ്റ് നടത്തിയ കണക്കെടുപ്പിൽ പറയുന്നത്, കഴിഞ്ഞ 10 വർഷത്തിനിടയിൽ ഇരകളായവരിൽ 90% ത്തിലധികവും മുസ്ലീങ്ങളാണ് എന്നാണ്.

തന്റ പിതാവിനെ ഒരു സംഘം ആക്രമിച്ചപ്പോൾ ഭയന്നുവിറച്ച ഒരു മുസ്ലിം പെൺകുട്ടി തന്റെ പിതാവിനോട് ചേർന്നുനിൽക്കുന്ന ഒരു വീഡിയോ കഴിഞ്ഞ മാസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഉത്തർപ്രദേശിലെ കാൺപൂരിൽ റിക്ഷ ഓടിക്കുന്ന 45 കാരനായ മുസ്ലിം ഡ്രൈവറെ ഒരു സംഘം ആളുകൾ ജയ്‌ശ്രീറാം വിളിക്കാൻ ആവശ്യപ്പെട്ട് ആക്രമിക്കുകയായിരുന്നു. പിതാവിനെ അടിക്കുന്നതുകണ്ട മകൾ മർദ്ദനം നിർത്തണേ എന്ന്, ആൾക്കൂട്ടത്തോട് കാലുപിടിച്ച് അഭ്യർത്ഥിക്കുന്നത് വിഡിയോയിൽ കാണാം.

“ഹിന്ദുസ്ഥാൻ സിന്ദാബാദ്” അല്ലെങ്കിൽ “ലോംഗ് ലൈവ് ഇന്ത്യ”, “ജയ് ശ്രീ റാം” അല്ലെങ്കിൽ “രാമന് വിജയം” എന്ന് വിളിക്കാൻ ആക്രമണകാരികൾ അദ്ദേഹത്തോട് ആവശ്യപ്പെടുകയും അവസാനം ഗതികെട്ട് അയാൾ ജയ്‌ശ്രീരാം വിളിക്കുകയും ചെയ്യുന്നുണ്ട്. എന്നിട്ടും ആൾക്കൂട്ടം അയാളെ അടിച്ചുകൊണ്ടേ ഇരിക്കുന്നു.പിന്നീട് യുവാവിനെയും മകളെയും പോലീസ് രക്ഷപ്പെടുത്തുകയായിരുന്നു. ഇതിൻ്റെ പേരിൽ അറസ്റ്റിലായ മൂന്നുപേരെ ഒരു ദിവസത്തിന് ശേഷം ജാമ്യത്തിൽ വിട്ടയക്കുകയുമുണ്ടായി.

ഇത് ഒറ്റപ്പെട്ട സംഭവമല്ല. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇത്തരത്തിലുള്ള നിരവധി അക്രമങ്ങളാണ് നടക്കുന്നത്. ഈ സംഭവം കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്ക് ശേഷം മധ്യപ്രദേശിലെ ഇൻഡോറിൽ വളകൾ വിൽക്കുന്ന ഒരു മുസ്ലീം സഹോദരനെ ജനക്കൂട്ടം മർദ്ദിക്കുന്ന മറ്റൊരു വൈറൽ വീഡിയോ പ്രത്യക്ഷപ്പെട്ടു. ആക്രമണകാരികൾ തസ്ലീം അലിയെ അപമാനിക്കുന്നതും ഭാവിയിൽ ഹിന്ദു പ്രദേശങ്ങളിൽ നിന്ന് മാറിപ്പോകാൻ പറയുന്നതും ഈ വീഡിയോയിൽ കേൾക്കാം.Photo by ANI

ഹിന്ദു ആധിപത്യമുള്ള പ്രദേശത്ത് വളകൾ വിറ്റതിന് അഞ്ച്-ആറ് പേർ ചേർന്ന് തന്നെ മർദ്ദിക്കുകയും പണവും ഫോണും ചില രേഖകളും കവർന്നെടുക്കുകയും ചെയ്തുവെന്ന് അദ്ദേഹം പോലീസിൽ പരാതി നൽകുകയുണ്ടായി. എന്നാൽ, അടുത്തദിവസം തന്നെ, 13 വയസ്സുള്ള സ്വന്തം മകളെ പീഡിപ്പിച്ചുവെന്ന് ആരോപിച്ച് അലിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അദ്ദേഹത്തിന്റെ കുടുംബവും അയൽവാസികളും ആരോപണം ശക്തമായി നിഷേധിക്കുന്നു. അഞ്ച് കുട്ടികളുടെ പിതാവ് അങ്ങനെ ഒരു കുറ്റം ചെയ്യില്ലെന്ന് അവർ പറയുന്നു.

അദ്ദേഹത്തെ ആക്രമിച്ചപ്പോൾ കണ്ടുനിന്ന ദൃക്‌സാക്ഷികൾ പറഞ്ഞത്; ‘അദ്ദേഹത്തിന്റെ മതപരമായ ഐഡൻ്റിറ്റിയാണ് അദ്ദേഹം ആക്രമിക്കപ്പെടാൻ കാരണം, അദ്ദേഹത്തിനെതിരായ പീഡനാരോപണം അക്രമികൾ കെട്ടിച്ചമച്ചതാണ് ‘ എന്നുമായിരുന്നു.

ഓഗസ്റ്റിൽ നടന്ന ഈ രണ്ട് സംഭവങ്ങളും മുസ്ലീം വിരുദ്ധ ആക്രമണങ്ങളിൽ പെട്ടതായിരുന്നു. കാരണം, 120 കോടി ജനസംഖ്യയുള്ള ഇന്ത്യയിലെ, ഏറ്റവും വലിയ മത ഭൂരിപക്ഷ വിഭാഗമായ ഹിന്ദുക്കൾക്ക് നേരെ ഇത്തരത്തിലുള്ള ഒരു ക്രൂരതയും കഴിഞ്ഞ മാസം നടന്നിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗവൺമെൻ്റിന് കീഴിൽ 2014 മുതൽ മുസ്ലീം വിരുദ്ധ അക്രമങ്ങൾ കുത്തനെ ഉയർന്നതായിട്ടാണ് വിമർശകർ പറയുന്നത്. മുൻ മാസങ്ങളിലും സമാനമായ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മാർച്ച് മാസത്തിൽ ഒരു ഹിന്ദു ക്ഷേത്രത്തിൽ വെള്ളം കുടിക്കാനായി പ്രവേശിച്ച 14 വയസ്സുള്ള മുസ്ലീം ബാലനെ ഒരു സംഘം ക്രൂരമായി ആക്രമിച്ചിരുന്നു. അതുപോലെ ഹിന്ദുക്കൾ താമസിക്കുന്ന ഡൽഹിയിലെ ഒരു തെരുവിൽ പഴം വിൽക്കാൻ ശ്രമിച്ച കച്ചവടക്കാരനെ ജൂൺ മാസത്തിൽ ഒരു സംഘം മർദ്ദിച്ചിരുന്നു. “ആക്രമണങ്ങൾ അതി ശക്തമാണ്. ഇത് വ്യാപകവും സാധാരണവും വളരെ സ്വീകാര്യവുമാണ്. എല്ലാ ദിവസവും ഇത്തരം മൂന്ന്-നാല് വീഡിയോകൾ കാണാറുണ്ട്. എന്നാൽ ഒന്നോ, രണ്ടോ കാര്യങ്ങൾ മാത്രമേ സോഷ്യൽ മീഡിയയിൽ പങ്കിടാൻ കഴിയാറുള്ളൂ”. കഴിഞ്ഞ മൂന്ന് വർഷമായി ഇന്ത്യൻ മുസ്ലീങ്ങൾക്കെതിരായ ആക്രമണങ്ങൾ രേഖപ്പെടുത്തുന്ന സ്വതന്ത്ര പത്രപ്രവർത്തകൻ അലിഷാൻ ജഫ്രി പറയുകയുണ്ടായി.

“വർഗീയ അക്രമങ്ങൾ ഒരു സമീപകാല പ്രതിഭാസമല്ല, പക്ഷേ, അത് അധികാരത്തിലിരിക്കുന്നവരുടെ തന്ത്രങ്ങൾക്കനുസരിച്ചാണ് ഉപയോഗിക്കുന്നത്. അവിശ്വാസം എപ്പോഴും ഉണ്ടായിരുന്നു, എന്നാൽ മതപരമായ ദേശീയതയും വംശീയ-ദേശീയതയും കൊണ്ട് ഇപ്പോൾ ധ്രുവീകരണം മൂർച്ഛിച്ചിരിക്കുന്നു.” ദൽഹി സർവകലാശാലയിലെ പൊളിറ്റിക്കൽ സയൻസ് അധ്യാപകൻ പ്രൊഫസർ തൻവീർ ഐജാസ് ബി.ബി.സിയോട് പറയുകയുണ്ടായി. മുതിർന്ന ബി.ജെ.പി നേതാവ് പ്രകാശ് ജാവ്ദേക്കർ ബി.ബി.സിയോട് പറഞ്ഞത്, “ആൾക്കൂട്ട ആക്രമണം മോശമാണെന്നാണ് സർക്കാർ വിശ്വസിക്കുന്നത്. എന്നാൽ ക്രമസമാധാനം ഒരു പ്രധാന വിഷയമാണ്, അത് കൈകാര്യം ചെയ്യേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്”.

2019-ൽ, ഇന്ത്യയിൽ നടന്ന വിദ്വേഷാധിഷ്ടിത കുറ്റകൃത്യങ്ങളെ അടിസ്ഥാനമാക്കി ഒരു വെബ്സൈറ്റ് നടത്തിയ കണക്കെടുപ്പിൽ പറയുന്നത്, കഴിഞ്ഞ 10 വർഷത്തിനിടയിൽ ഇരകളായവരിൽ 90% ത്തിലധികവും മുസ്ലീങ്ങളാണ് എന്നാണ്. “ഇത്തരം ആക്രമണങ്ങൾ ഇന്ന് നമ്മുടെ രാജ്യത്ത് വളരെ സാധാരണമായിത്തീർന്നിരിക്കുന്നു. ഈ തെമ്മാടികൾ ശിക്ഷിക്കപ്പെടാത്തതിനാൽ മാത്രമാണ് ഇങ്ങനെ സംഭവിക്കുന്നത്.

“ഇന്ന് വിദ്വേഷം മുഖ്യധാരയിലേക്ക് പടർന്നിരിക്കുന്നു. മുസ്ലിംകളെ ആക്രമിക്കുന്നത് രസകരമാണ്. വിദ്വേഷ പ്രചാരകർ തങ്ങളുടെ ചെയ്തികളുടെ ഫലം അനുഭവിക്കുക തന്നെ ചെയ്യും”- കോൺഗ്രസ് പാർട്ടിയുടെ സോഷ്യൽ മീഡിയ കോ-ഓർഡിനേറ്റർ ഹസിബ അമിൻ പറയുന്നു.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.