Skip to content Skip to sidebar Skip to footer

നട്ടെല്ല് വളഞ്ഞ ഇന്ത്യൻ മാധ്യങ്ങൾ!

ഹരീഷ് ഖരെ

പ്രസിഡന്റ്,
എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ,
ന്യൂ ഡെൽഹി

മാഡം പ്രസിഡന്റ്,

സ്വാതന്ത്ര ഇന്ത്യയിൽ ധീരമായ പത്രപ്രവർത്തനം കാഴ്ചവച്ച, അക്ഷരങ്ങൾകൊണ്ട് പ്രതിരോധം തീർത്തിരുന്ന “ദി ഇന്ത്യൻ എക്‌സ്പ്രസ്” കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പുറത്തിറക്കിയ ഏറ്റവും ശക്തരായ
100 ഇന്ത്യക്കാരുടെ പട്ടിക വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നോ എന്നറിയില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ തയ്യാറാക്കി എന്ന് പറയപ്പെടുന്ന രാജ്യത്തെ ഏറ്റവും ശക്തരായ 100 പേരുടെ ആ പട്ടിക ഇപ്രകാരമായിരുന്നു. രാഷ്ട്രീയക്കാരും സർക്കാർ ഉദ്യോഗസ്ഥരും വൻകിട കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ തലവന്മാർ തുടങ്ങി, സാമ്പത്തികമായും ആൾബലം കൊണ്ടും ശക്തരായ 100 പേരായിരുന്നു അതിൽ ഉണ്ടായിരുന്നത്.

മാഡം പ്രസിഡന്റ്,
എങ്കിൽ ശക്തരായ ഇന്ത്യക്കാരുടെ പട്ടികയിൽ എന്തുകൊണ്ടാണ് ഒരു മാധ്യമ പ്രവർത്തകൻ പോലും ഇല്ലാതെ പോയത്. ശക്തരായ മാധ്യമപ്രവർത്തകർ ഇല്ലാഞ്ഞിട്ടാണോ? അതും വിവര സാങ്കേതിക വിദ്യയുടെയും സോഷ്യൽ മീഡിയയുടെയും ഈ യുഗത്തിൽ! പ്രത്യേകിച്ചും നിലവിലുള്ള ഭരണകൂട ശക്തികൾക്ക് മുന്നിൽ അറിഞ്ഞു കൊണ്ട് കണ്ണടയ്ക്കുന്ന, മോഡി വിപ്ലവം എന്ന് വിളിക്കപ്പെടുന്നതിന്റെ ആഴം ദിനം പ്രതി വർധിക്കുന്ന സാഹര്യത്തിലും, ഗോഡി മീഡിയയുടെ ഗോഡ്ഫാദർ എന്ന് വിളിക്കപ്പെടുന്നതിലൊന്നും വിരോധമില്ലാത്ത, മോദി കോട്ടയെ പ്രതിരോധിക്കാൻ രാപ്പകൽ പാടുപെടുന്ന മാധ്യമ മുതലാളിമാർ പോലും ഈ പട്ടികയിൽ യോഗ്യരായില്ല എന്നതാണ് എന്നെ ആശ്ചര്യപ്പെടുത്തുന്നത്!

എൻ. റാം, അരുൺ പുരീസ്, എം.ജെ. അക്ബർ, ശോഭന ഭാരതീയ, ജൈന സഹോദരൻ എന്നിവരുടൊയൊക്കെ സ്വാധീനമുള്ള പട്ടിക ഉണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു. അന്നാണെങ്കിൽ മലയാള മനോരമ, ജാഗരൺ തുടങ്ങിയ ഭാഷാ പത്രങ്ങൾ പോലും കനത്ത പഞ്ച് പാക്ക് ചെയ്തിരുന്നു. ഇന്ന് അത്തരം പത്രങ്ങൾ വെറും പൂജ്യമാണ്. മോദി ഭരണത്തെയും അതിലെ അലംഭാവങ്ങളും മറച്ച് പിടിക്കാൻ അന്തിചർച്ചകളിൽ ഇരുന്ന് വാ തോരാതെ അസംബന്ധങ്ങൾ വിളിച്ച് പറഞ്ഞ് മോദിയുടെമുഖം രക്ഷിക്കുന്ന ആങ്കർമാർ പോലും പട്ടികയിലില്ല എന്നതാണ് ആശ്ചര്യം. ഒരു ദിവസം പോലും വിശ്രമിക്കാതെ ദശലക്ഷക്കണക്കിന് വരുന്ന പല ഭാഷ സംസാരിക്കുന്ന, പല ഭൂപ്രദേശങ്ങളുള്ള കാഴ്ചക്കാരെ ഭാഷഭേദമന്യേ വസ്തുകൾ മറച്ചു വെച്ചും ചരിത്രത്തെ വളച്ചൊടിക്കുന്ന, അതികഠിനമായി തൊഴിൽ ചെയ്യുന്ന ഒരുപറ്റം മാധ്യമപ്രവർത്തകരെ പോലും മോദി ശക്തരായി കാണുന്നില്ല എന്നാണ് പട്ടികയിൽ നിന്നും മനസ്സിലാകുന്നത്.

നവ ചാണക്യന്മാർ രാജ്യത്തെ ധ്രുവീകരിക്കാൻ എളുപ്പവഴി കണ്ടെത്തിയതിനാൽ, വിഷലിപ്തമായ ഭിന്നിപ്പും വിഭാഗീയതയും വളർത്തുന്നതിനായി, അവരുടെ തൊഴിൽ ധർമ്മത്തെ പോലും ബോധപൂർവം മറന്ന് പ്രവർത്തിക്കുന്ന എല്ലാ മാധ്യമ പ്രവർത്തകർക്കും ഇതൊരു ശാസനയായി വ്യാഖ്യാനിക്കാം. ഇതുവരെ കാണാത്ത ഒരു പാറ്റേണിലാണ് രാജ്യത്തെ ബഹുഭൂരിപക്ഷം പ്രിൻ്റ്, ടെലിവിഷൻ, ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ എന്നിവ ഇപ്പോൾ പൊയ്ക്കൊണ്ടിരിക്കുന്നത്. കേന്ദ്രത്തിൻ്റെ രാഷ്ട്രീയത്തിനും കീഴ്‌വഴക്കങ്ങൾക്കുമനുസരിച്ച് തങ്ങളുടെ സ്വീകാര്യത നേടിയെടുക്കാൻ അങ്ങേയറ്റം മത്സരബുദ്ധിയുള്ള ഒരു കൂട്ടം മാധ്യമ പ്രവർത്തകരയി ചിലർ മാറിയിരിക്കുന്നു. ഇത്തരക്കാരാകട്ടെ കേന്ദ്രത്തിനെതിരെ ഒന്ന് വിരലനക്കുകയോ, വിമർശിക്കുകയോ ചെയ്യുന്നില്ല; മറിച്ച് ചില മുൻവിധികൾ വിൽക്കാൻ അവർ തങ്ങളുടെ കഴിവും തന്ത്രവും ഉപയോഗിക്കുന്നു. എന്നിട്ടും അവരിൽ ഒരാളും ഏറ്റവും ശക്തരായ 100 ഇന്ത്യക്കാരുടെ പട്ടികയിൽ ഇടം നേടിയില്ലേ? അർണാബ് ഗോസ്വാമിയേയും, രജത് ശർമ്മയേയും ഒഴിച്ചു നിർത്തുമ്പോഴും ആലിയ ഭട്ടും കങ്കണ റണാവത്തും ഉൾപ്പെട്ടിട്ടുണ്ട്. ആത്മാഭിമാനമുള്ള ഒരു മാധ്യമത്തിനും ഇത് അംഗീകരിക്കാൻ പാടില്ല.

മാഡം പ്രസിഡന്റ്,
മാധ്യമങ്ങളുടെ സ്ഥാപനപരമായ അധഃപതനത്തെക്കുറിച്ച് എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ ശ്രദ്ധിക്കേണ്ടതല്ലേ? ഇത് തികച്ചും സ്വയം വരുത്തിവച്ച പാർശ്വവൽക്കരണമാണെന്ന് ആരെങ്കിലും ആക്രോശിച്ചേക്കാം; എന്നിട്ടും, EGI പോലെയുള്ള ഒരു കസ്റ്റോഡിയൻ ബോഡി ഈ കാര്യത്തിൽ ശ്രദ്ധിക്കേണ്ടതല്ലേ? കൗതുകകരമെന്നു പറയട്ടെ, ഭരണഘടനാ ക്രമീകരണത്തിലെ ഏറ്റവും ശക്തരായ ആദ്യത്തെ അഞ്ച് വ്യക്തികളിൽ ഒരാളായിഏതു ദിവസവും ഉൾപ്പെടേണ്ട ഇന്ത്യൻ ചീഫ് ജസ്റ്റിസ് 12-ാം സ്ഥാനത്താണ്! കഴിഞ്ഞ വർഷത്തെ പട്ടിക പ്രാകാരം 21-ാം സ്ഥാനത്തുണ്ടായിരുന്ന അദ്ദേഹത്തിന് എന്തായാലും ഉയർച്ചയാണ് ഉണ്ടായിരിക്കുന്നത്.

മാധ്യമങ്ങളും അധികാരികളും തമ്മിൽ ചലനാത്മകമായ ഒരു ബന്ധമുണ്ട് എന്നത് ശരിയാണ്. എല്ലാ ഭരണ ക്രമീകരണങ്ങളിലും, ജനാധിപത്യ, ലിബറൽ സംവിധാനങ്ങൾ ഒഴിവാക്കാതെ, ഡേവിഡ് ഗെർഗൻ ഭരണമാണ് നടക്കുന്നത്: “എല്ലാ മാധ്യമങ്ങൾക്കും കൃത്രിമം പ്രവർത്തിക്കാൻ കഴിയും, കഴിയണം.” സഹിഷ്ണുതയുള്ള ജനാധിപത്യ രാജ്യങ്ങളിൽ, കൃത്രിമം കാണിക്കാൻ വിസമ്മതിക്കുന്നവർക്ക് ഭീഷണിയും തടവും നേരിടേണ്ടിവരില്ല. ലിബറൽ സംവിധാനങ്ങളിൽ വിശ്വസിക്കുന്ന റിപ്പോർട്ടർമാർക്ക് അവരുടേ അടിസ്ഥാനവും വിശ്വാസവും നഷ്ടപ്പെടുന്നുമില്ല.

കൂടാതെ, റിപ്പോർട്ടിംഗിന്റെ ക്രാഫ്റ്റ് ഒരിക്കലും വളരെ സങ്കീർണ്ണമായിരുന്നില്ല; ബഹുജനങ്ങളുടെ പേരിൽ സംസാരിക്കാൻ ഇഷ്ടപ്പെടുന്നവരുടെ അനുമാനങ്ങൾക്കും സാക്ഷ്യങ്ങൾക്കും താഴെ നോക്കുക. എല്ലാ രാഷ്ട്രീയക്കാരും കള്ളം പറയുമെന്നും ഓഫീസിലുള്ളവർക്ക് കള്ളം പറയാൻ കൂടുതൽ കാരണങ്ങളും അവസരങ്ങളുമുണ്ടെന്നും റിപ്പോർട്ടർമാരും എഡിറ്റർമാരും എപ്പോഴും ഓർക്കുന്നു. അതുപോലെ തന്നെ, ഓഫീസിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർ ജ്ഞാനികളും അറിവുള്ളവരുമായി മാറുമെന്ന് ഒരു പത്രപ്രവർത്തകയും സമ്മതിക്കുന്നുമില്ല. പഴയ ഇന്ത്യയിൽ, ഒരു രാംനാഥ് ഗോയങ്കയും അരുൺ ഷൂരിയും ശക്തരായ പ്രധാനമന്ത്രിമാർക്കെതിരെ ബഹുമാനവും ശ്രദ്ധയും അധികാരവും കൽപ്പിച്ചിരുന്നു.

അതോടൊപ്പം പത്രപ്രവർത്തകർ തങ്ങളെയും അവരുടെ തൊഴിലിനെയും ഗൗരവമായി കാണുകയും അധികാരങ്ങൾ ഗൗരവമായി എടുക്കുകയും ചെയ്തിരുന്നു. പക്ഷേ ഇപ്പോഴത്തെ സ്ഥിതി വിഭിന്നമാണ് മാധ്യമപ്രവർത്തകർ സ്വയം തീരുമാനങ്ങളും നിലപാടുകളും എടുക്കുന്ന രീതി നിർത്തി. പകരം മറ്റുള്ളവരെ വേദനിപ്പിക്കാത്ത, സന്തോഷപ്പെടുത്തുന്ന തീരുമാനങ്ങൾ മാത്രം എടുത്ത് തുടങ്ങി.

മാഡം പ്രസിഡന്റ്,
ഒരിക്കൽ ഒരു യൂറോപ്യൻ ബുദ്ധിജീവിയായ വക്ലാവ് ഹാവൽ, ഭരണത്തിനും സമൂഹത്തിനും മേലുള്ള സർവാധിപത്യവാദികളുടെ പിടുത്തത്തെ വെല്ലുവിളിക്കാൻ ‘ദി പവർ ഓഫ് ദ പവർലെസ്’ എന്ന ശക്തമായ ഒരു ലേഖനം എഴുതിയത് ഓർക്കുക. ഇന്ത്യൻ മാധ്യമങ്ങൾ ചില ‘ശക്തരുടെ’ മുഷ്കിന് അടിമപ്പെട്ടിരിക്കുന്നു എന്ന് പറയേണ്ടിവരുന്നു. എന്നിരുന്നാലും പ്രൊഫഷണൽ മീഡിയയുടെ ധാർമ്മികതയുടെ സാങ്കൽപ്പിക സംരക്ഷകൻ എന്ന നിലയിൽ എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യക്ക് ആർക്കെതിരെയും പ്രതിഷേധിക്കാനോ നിവേദനം നൽകാനോ കഴിയുമെന്ന് തോന്നുന്നില്ല. ഞാൻ ആശയക്കുഴപ്പത്തിലാണ്.

Join Us: http://bit.ly/JoinFactSheets3

                          

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.