Skip to content Skip to sidebar Skip to footer

‘ഞങ്ങളുടെ വീട് ഇനിയില്ല’ അഫ്രീൻ ഫാത്തിമയുടെ സഹോദരി പറയുന്നു.

ജൂൺ പതിനൊന്നിന് രാത്രി, തന്റെ സഹോദരി അഫ്രീൻ ഫാത്തിമ ആക്ടിവിസ്റ്റും ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ (ജെ.എൻ.യു) വിദ്യാർത്ഥിനിയുമാണെന്ന് 19കാരിയായ സുമയ്യ ഫാത്തിമ പോലീസിനോട് പറഞ്ഞപ്പോൾ പോലീസിന്റെ നിറം മാറി. പിന്നീട് അഫ്രീനും, വെൽഫെയർ പാർട്ടി അംഗമായ പിതാവ് ജാവേദ് മുഹമ്മദിനും പ്രയാഗ്‌റാജിലെ പ്രതിഷേധങ്ങൾ സങ്കടിപ്പിക്കുന്നതിൽ പങ്കുണ്ടെന്ന് ആരോപിച്ചു, രാത്രി ഉടനീളം നീണ്ടു നിന്ന ചോദ്യം ചെയ്യലും പീഡനവുമാണ് സുമയ്യക്ക് നേരിടേണ്ടി വന്നത്.

ഒരു പ്രമുഖ ഇന്ത്യൻ ചാനലിലെ സംവാദത്തിനിടെ ബി.ജെ.പിയുടെ മുൻ വക്താവ് നൂപുർ ശർമ്മ മുഹമ്മദ് നബിക്കെതിരെ നടത്തിയ വിദ്വേഷ പരാമർശത്തിനെതിരെ ഇന്ത്യൻ മുസ്ലീങ്ങൾ പ്രതിഷേധിച്ച നിരവധി നഗരങ്ങളിലൊന്നാണ് പ്രയാഗ്‌രാജ്.

“റ*ണ്ടി ! ഹരംഖോർ! തും മുസൽമാൻ ഹോ തുംഹേ മാർ ദിയാ ജയേഗാ” – മുസ്ലീമായതിന്റെ പേരിൽ നീ കൊല്ലപ്പെടുമെന്നു അഫ്രീന്റെ ആക്ടിവിസത്തെക്കുറിച്ച് അറിഞ്ഞതിന് ശേഷം പുരുഷ പോലീസ് കോൺസ്റ്റബിൾ സുമയ്യയെയും മാതാവിനെയും ഭീഷണിപ്പെടുത്തി.

“ജെ.എൻ.യുവിൽ വിദ്യാർത്ഥികളുടെ ചിന്താഗതി മാറിയിട്ടുണ്ടെന്നും അഫ്രീനിലൂടെ ഞങ്ങളെ ഒരു പാഠം പഠിപ്പിക്കുമെന്നും പോലീസ് ഞങ്ങളോട് പറഞ്ഞു” സുമയ്യ പറഞ്ഞു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് എന്നത്തേയും പോലെ ഭക്ഷണം കഴിക്കാൻ കുടുംബം ഒരുമിച്ചിരുന്നു. അപ്പോഴാണ് നഗരത്തിൽ വർധിച്ചു വരുന്ന സമരങ്ങളെ പറ്റി അറിയുന്നത്, അപ്പോഴേക്കും പ്രതിഷേധങ്ങൾ അടിച്ചമർത്താൻ പോലീസ് ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളും മറ്റും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

അധികം വൈകാതെ പോലീസ് അവരുടെ വീട്ടിലെത്തി, പിതാവ് ജാവേദിനെ കൊണ്ട് പോയി.

“അദ്ദേഹം സ്വന്തം സ്കൂട്ടറിലാണ് അവരോടൊപ്പം [പോലീസ്] പോയത്, ഒരു ക്രിമിനലിനെ പോലെ അറസ്റ്റ് ചെയ്‌ത് കൊണ്ട് പോവുകയല്ല ഉണ്ടായത്” സുമയ്യ പറഞ്ഞു. അദ്ദേഹം പെട്ടെന്ന് തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചു ഞങ്ങൾ കാത്തിരുന്നു, എന്നാൽ ജാവേദിന്റെ മരുന്നുകൾ ചോദിക്കാൻ ഒരു ബന്ധു വീട്ടിൽ വന്നപ്പോഴാണ് എന്തോ പന്തികേടുണ്ടെന്ന് ഞങ്ങൾ മനസ്സിലാക്കിയത്.”

നഗരത്തിൽ ക്രമസമാധാന പാലനത്തിനായി ജാവേദ് രാവിലെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു. “സമാധാനം ഇഷ്ടപ്പെടുന്ന നഗരങ്ങൾ, സാമൂഹിക പ്രവർത്തകർ, ഇമാൻ മസ്ജിദ് മുതവല്ലികൾ എന്നിവർ അലഹബാദിൽ സമാധാനം നിലനിർത്തുന്നതിന് മുന്നോട്ട് വരാൻ ഭരണകൂടവുമായി സഹകരിക്കാനും അഭ്യർത്ഥിക്കുന്നു,” അദ്ദേഹത്തിന്റെ പോസ്റ്റ് വായിക്കുക.

ജാവേദിനെതിരെയുള്ള കുറ്റങ്ങൾ ഇപ്പോഴും വ്യക്തമല്ലെങ്കിലും ജാവേദ് പ്യാരാഗ്‌രാജിലെ നൈനി സെൻട്രൽ ജയിലിലാണ്.

ദിവസങ്ങൾക്ക് മുമ്പ് തന്നെ, ബി.ജെ.പിയുടെ ദേശീയവക്താവിന്റെ പ്രവാചക നിന്ദക്കെതിരെ പ്രതിഷേധം പൊട്ടിപ്പുറപ്പെടാനുള്ള സാധ്യതയെക്കുറിച്ച് പ്രാദേശിക ഭരണകൂടം തന്റെ പിതാവിന് മുന്നറിയിപ്പ് നൽകിയിരുന്നതായി സുമയ്യ പറഞ്ഞു. “എന്തെങ്കിലും [പ്രതിഷേധങ്ങൾ] സംഭവിക്കുന്നത് തടയാൻ അവർ എന്റെ പിതാവിനെ സമ്മർദ്ദത്തിലാക്കി. പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടാൽ എന്റെ പിതാവ് ഉത്തരവാദിയാകുമെന്ന് അവർ ഭീഷണിപ്പെടുത്തിയിരുന്നു” സുമയ്യ പറഞ്ഞു.

പ്രയാഗ്‌രാജിൽ രജിസ്റ്റർ ചെയ്ത മൂന്ന് എഫ്‌ഐആറുകളിലായി ഏകദേശം 5,000 പേരുടെ പേരുകൾ രേഖപ്പെടുത്തിയിട്ടുണ്ട്, അതിൽ 68 പേർ അറസ്റ്റിലായതായി ‘ന്യൂസ്‌ക്ലിക്ക്’ റിപ്പോർട്ട് ചെയ്യുന്നു. പ്രയാഗ്‌രാജിൽ 68, ഹത്രസിൽ 50, സഹരൻപൂരിൽ 48, അംബേദ്കർനഗറിൽ 28, മൊറാദാബാദിൽ 25, ഫിറോസാബാദിൽ എട്ട് എന്നിങ്ങനെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള 227 പേർ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് ജൂൺ 12-ന് പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തത്.

അർദ്ധരാത്രിയോടെ പോലീസ് വീണ്ടുമെത്തി, സുമയ്യയെയും മാതാവ് പർവീനിനെയും ചോദ്യം ചെയ്യാൻ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. രാത്രി 2 മണിയോടെ തിരിച്ചെത്തി അഫ്രീനെയും രണ്ട് കുട്ടികളും അമ്മൂമ്മയും മാനസിക വൈകല്യമുള്ള അമ്മായിയും ഉൾപ്പെടെയുള്ള മറ്റ് കുടുംബാംഗങ്ങളെ അറസ്റ്റ് ചെയ്യാൻ പോലീസ് അവരുടെ വീട്ടിലേക്ക് പോയി.

“അവരോടൊപ്പം പോലീസ് സ്റ്റേഷനിൽ പോകാൻ എന്റെ സഹോദരി സമ്മതിച്ചില്ല, രാത്രിയിൽ സ്ത്രീകളെ അറസ്റ്റ് ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് അഫ്രീൻ പോലീസിനോട് പറഞ്ഞു, അങ്ങനെ പോലീസ് പോയി,” അഫ്രീൻ ആരാണെന്ന് അറിഞ്ഞപ്പോൾ “ആളെമാറിയാണ് നമ്മൾ അറസ്റ്റ് ചെയ്തത് അവളെയായിരുന്നു വേണ്ടത്. എന്നാണ് അവർ പറഞ്ഞത്.”

സുമയ്യയും മാതാവും ഒരു രാത്രി മുഴുവൻ സ്റ്റേഷനിൽ കഴിയേണ്ടി വന്നു. പിതാവ് ജാവേദ് പ്രതിഷേധത്തിന്റെ പ്രധാന സൂത്രധാരനാണെന്ന് പറഞ്ഞുകൊണ്ടാണ് അവരെ പിടിച്ചു നിർത്തിയത്.

“എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും നല്ല വ്യക്തിയാണ് എന്റെ പിതാവ്. ഒരു മകൾ എന്ന നിലയിൽ, അദ്ദേഹം മനുഷ്യർക്ക് വേണ്ടി ചെയ്തകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളിൽ എനിക്ക് അഭിമാനമുണ്ട്” സുമയ്യ പറഞ്ഞു.

ഞങ്ങളുടെ വീട് പൊളിക്കുന്നത് ഒഴിവാക്കാനാവില്ലെന്ന് ഒരു വനിതാ കോൺസ്റ്റബിൾ പറഞ്ഞിരുന്നു. അതാണ് അവസാനമായി അവർ ഞങ്ങളോട് പറഞ്ഞത്. അവർക്കിതിൽ ഒന്നും ചെയ്യാനില്ലെന്നും മുകളിൽ നിന്നുള്ള ഉത്തരവാണെന്നും വനിതാ കോൺസ്റ്റബ്ൾ പറഞ്ഞതായി സുമയ്യ ഓർക്കുന്നു.

രാത്രി മുഴുവൻ പോലീസ് സ്‌റ്റേഷനിൽ കഴിച്ചുകൂട്ടിയതിനു ശേഷം, സുമയ്യയെയും അമ്മയെയും ബന്ധുവീട്ടിലേക്ക് അയച്ചു, വീട്പൊളിക്കൽ പൂർത്തിയാകുന്നതുവരെ പുറത്തിറങ്ങരുതെന്ന് പറഞ്ഞു. അഫ്രീനെയും ജാവേദ് മുഹമ്മദിനെയും കണ്ടെത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെയാണവർ തന്റെ വീട് പൊളിച്ചുകളയുന്നത് കണ്ടത്.

“ഞങ്ങളുടെ വീട്ടുപകരണങ്ങൾ പുറത്തേക്ക് വലിച്ചെറിയപ്പെടുന്നത് ഞങ്ങൾ കണ്ടു. ബുൾഡോസർ ഉപയോഗിച്ച് ഞങ്ങളുടെ വീട് നശിപ്പിക്കുമ്പോൾ റിപ്പോർട്ടർമാർ ആഘോഷത്തോടെ അത് വിവരിച്ചു. ഞങ്ങളുടെ വേദനയിൽ എല്ലാവരും ആഹ്ളാദിക്കുകയായിരുന്നു,” സുമയ്യ പറയുന്നു.

2022 മെയ് 10 ന് വീട് പൊളിക്കുന്നതിനെ കുറിച്ച ജാവേദ് മുഹമ്മദിനെ അറിയിച്ചതായാണ് പ്രയാഗ്‌രാജ് ഡവലപ്‌മെന്റ് അതോറിറ്റി പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നത്. 1973 ലെ ഉത്തർപ്രദേശ് നഗരാസൂത്രണ വികസന നിയമപ്രകാരം കെട്ടിടം നീക്കം ചെയ്യാനുള്ള ഉത്തരവിന്റെ പകർപ്പ് 15 ദിവസങ്ങൾക്ക് മുൻപ് ഉടമക്ക് കൈമാറണമെന്ന് നിർദേശിക്കുന്നുണ്ട്. 2022 മെയ് 10 നു നോട്ടീസ് നൽകിയെന്ന് വരുത്താൻ തീയതി മാറ്റി എഴുതുകയായിരുന്നുവെന്നും തങ്ങൾക്ക് അത്തരമൊരു അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും ജാവേദിന്റെ അഭിഭാഷകൻ കെ.കെ റായ് പറഞ്ഞു.

പൊളിക്കുന്നതിന്റെ തലേദിവസം രാത്രി തങ്ങൾക്ക് നോട്ടീസ് ലഭിച്ചതായും നോട്ടീസ് തന്റെ പിതാവ് ജാവേദ് മുഹമ്മദിനെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നുവെന്നും സുമയ്യ പറയുന്നു. എന്നാൽ വീട് നിയമപരമായി അമ്മ പർവീന്റേതാണെന്നും സുമയ്യ പറഞ്ഞു. “ഞങ്ങൾക്ക് എല്ലാ തെളിവുകളും ഉണ്ട്, ഞങ്ങൾ ഈ വീടിനു വർഷങ്ങളായി നികുതി അടയ്ക്കുന്നു,”.

ജാവേദിനെ അന്യായമായി അറസ്റ്റ് ചെയ്തതിനെതിരെയും സുമയ്യയെയും പർവീനിനെയും വാറണ്ടില്ലാതെ പോലീസ് സ്റ്റേഷനിൽ പാർപ്പിച്ചതിനും അനധികൃതമായി ഇവരുടെ വീട് പൊളിച്ചതിനെതിരെയും കുടുംബം നിയമനടപടി സ്വീകരിച്ചു. എന്നാൽ കോടതിയുടെ വേനലവധി തീരുന്നത് വരെ കാത്തിരിക്കേണ്ട അവസ്ഥയാണ് ഈ കുടുംബത്തിന്.

സുമയ്യയുടെ വീട് പൊളിക്കുന്നതിനു തലേ ദിവസം ജൂൺ 11 ശനിയാഴ്ച ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മാധ്യമ ഉപദേഷ്ടാവ്, ബുൾഡോസർ ഉപയോഗിച്ച് ഒരു വീട് തകർക്കുന്നതിന്റെ ചിത്രം ട്വീറ്റ് ചെയ്തുകൊണ്ട് ഇങ്ങനെ കുറിച്ചു, “എല്ലാ വെള്ളിയാഴ്ചയ്ക്ക് ശേഷവും ഒരു ശനിയാഴ്ച വരുമെന്ന് ഓർക്കുക”. വെള്ളിയാഴ്ച്ച നടന്ന പ്രതിഷേധങ്ങളെ കുറിച്ചായിരുന്നു ബി ജെ പി നേതാവിന്റെ പരാമർശം.

സുമയ്യയുടെ വീട് തകർത്തതിന് ശേഷം വീട്ടിൽ നിന്നുംഅനധികൃത ആയുധങ്ങളും ആക്ഷേപകരമായ പോസ്റ്ററുകളും കണ്ടെത്തിയതായി ഉത്തർപ്രദേശ് പോലീസ് അറിയിച്ചു. വീട് പൊളിക്കുന്നതിനു മുൻപ് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയതെന്നും പോലീസ് പറയുന്നു.

ലൈസൻസ് ഇല്ലാത്ത ’12 ബോർ പിസ്റ്റളും’ ‘315 ബോർ പിസ്റ്റളും’ അതിന്റെ വെടിയുണ്ടകളും, കൂടാതെ ബഹുമാനപ്പെട്ട കോടതിക്കെതിരെ ആക്ഷേപകരമായ പരാമർശങ്ങൾ കാണിക്കുന്ന ചില രേഖകളും കണ്ടെത്തിയതായി സീനിയർ പോലീസ് സൂപ്രണ്ട് അജയ് കുമാർ പറഞ്ഞു.

“അവർക്ക് പുസ്തകങ്ങളും ഞങ്ങളുടെ ഫോട്ടോകളും മറ്റും മാത്രമേ കണ്ടെത്താൻ കഴിഞ്ഞുള്ളൂ. എന്തുകൊണ്ടാണ് അവർ നേരത്തെ ഒന്നും കണ്ടെത്താഞ്ഞത്? എല്ലാം കഴിഞ്ഞു വൈകുന്നേരം എങ്ങനെയാണ് അവശിഷ്ടങ്ങൾക്കിടയിൽ പെട്ടെന്ന് അനധികൃത ആയുധങ്ങൾ കണ്ടെത്തിയത്? മറ്റൊന്ന് അവർ കണ്ടെത്തിയതായി പറയുന്നത് കൊടികളാണ്. എന്റെ പിതാവ് വെൽഫെയർ പാർട്ടി അംഗമായിരുന്നു. അപ്പോൾ ആ പാർട്ടിയുടെ കൊടികൾ സൂക്ഷിക്കുന്നതിൽ എന്താണ് തെറ്റ്? സുമയ്യ ചോദിക്കുന്നു.

തങ്ങളുടെ വീട് തകർത്തതിനെതിരെയും പിതാവിനെ അറസ്റ്റ് ചെയ്തതിനെതിരെയും നീതി തേടി കുടുംബം ആവശ്യമെങ്കിൽ സുപ്രീം കോടതി വരെ പോകുമെന്നും സുമയ്യ പറഞ്ഞു. “അവർ ഞങ്ങളോട് ചെയ്തത് മുസ്ലിംകൾക്കുള്ള ഒരു സന്ദേശമാണ്, മുസ്ലീങ്ങൾ പ്രതിഷേധിച്ചാൽ അവരോട് ഇത് തന്നെ ചെയ്യും എന്ന സന്ദേശം,”.

“ഞങ്ങൾ വെള്ളിയാഴ്ച ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചതാണ്, ഇപ്പോൾ ആ വീട് എവിടെയാണെന്നോ ഞങ്ങളുടെ കുടുംബത്തെക്കുറിച്ചോ ഞങ്ങൾക്ക് അറിയില്ല. ഇത് പ്രോസസ്സ് ചെയ്യാൻ എന്റെ മനസ്സിന് കഴിയുന്നില്ല. ഇത് എന്റെ കുടുംബത്തിന് തന്നെയാണോ സംഭവിച്ചിട്ടുള്ളത്, എന്റെ പിതാവിനെയാണോ അറസ്റ്റ് ചെയ്‌തിട്ടുള്ളത് എന്ന് ഞാൻ സ്വയം ചോദിക്കുകയാണ്. ഇത് സത്യമാണെന്ന് വിശ്വസിക്കാനാവുന്നില്ല.”

“ഞങ്ങളുടെ വീട് ഇനിയില്ല”!

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2022. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.