Skip to content Skip to sidebar Skip to footer

ശ്രീലങ്ക: പഠിക്കാൻ ഏറെയുണ്ട്.

ശ്രീലങ്കൻ പ്രസിഡന്റ് ഗോതബയ രാജപക്‌സെ രാജ്യം വിട്ട് പലായനം ചെയ്തുകൊണ്ടിരിക്കുകയാണ്.
ജൂൺ 14നു അദ്ദേഹം മാലിദീപിൽ എത്തി. എന്നാൽ അദ്ദേഹത്തിനെതിരെ മാലിദ്വീപിൽ പ്രതിഷേധം ഉയർന്നതോടെ സിംഗപ്പൂരിലേക്ക് കടന്നു. അവിടെയും അധികനാൾ തങ്ങാൻ കഴിയാത്ത സാഹചര്യമാണ്. കൂടാതെ സിംഗപ്പൂർ അദ്ദേഹത്തിന് അഭയം നൽകാൻ സാധ്യതയില്ലെന്ന രീതിയിൽ റിപ്പോർട്ടുകളും വന്നിട്ടുണ്ട്. അഭയം നൽകണം എന്നാവശ്യപെട്ട് ഇന്ത്യയെ സമീപിച്ചതായും അഭ്യൂഹമുണ്ട്. എന്നാൽ കേന്ദ്രം ഇത് തള്ളിയിരിക്കുകയാണ്.

രാജപക്‌സെ എന്ന ഭരണാധികാരിയെ അഭയാർത്തിയാക്കിയത് ശ്രീലങ്കയിൽ അടുത്ത കാലങ്ങളിലായി അരങ്ങേറിയ നാടകീയ സംഭവങ്ങളാണ്. 2022 മാർച്ച് മുതൽ ശ്രീലങ്കയിൽ വൻ ജനകീയ പ്രക്ഷോഭം നടന്നുകൊണ്ടിരിക്കുന്നു. രാജ്യത്തെ പൗരന്മാരുടെ ജീവിതം ദുസ്സഹമാക്കിയ സാമ്പത്തിക പ്രതിസന്ധിയോടുള്ള പ്രതികരണമായാണ് ജനങ്ങൾ തെരുവിലിറങ്ങിയിരിക്കുന്നത്. ജൂലൈ 9 ന് പ്രതിഷേധക്കാർ പ്രസിഡിന്റെ കൊട്ടാരത്തിലേക്ക് ഇരച്ചുകയറി, രാജപക്‌സെയുടെ ആഡംബര കാറുകളും നീന്തൽകുളവുമെല്ലാം കയ്യടക്കിയതിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

എന്താണ് ശ്രീലങ്കയിൽ സംഭവിച്ചത്?

ഈ സഹസ്രാബ്ദത്തിൽ ലങ്കൻ രാഷ്ട്രീയത്തിൽ കൃത്യമായ ആധിപത്യം സ്ഥാപിച്ചിരുന്ന രാജപക്‌സെ വംശത്തിൽ നിന്നുമുള്ള ഗോതബയ രാജപക്‌സെയ്ക്ക് എങ്ങനെയാണ് ഇത്ര പെട്ടെന്ന് അധികാരം നഷ്ടമായത്? 2019-ൽ ആരംഭിച്ച, മുമ്പെങ്ങും ദ്വീപ് നേരിട്ടിട്ടില്ലാത്ത രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണ് രാജപക്‌സെയെ ഇവിടെ എത്തിച്ചത്. ഈ സാമ്പത്തിക പ്രതിസന്ധി റെക്കോർഡ് അളവിലുള്ള പണപ്പെരുപ്പത്തിലേക്കും മരുന്ന്, ഇന്ധനം പോലുള്ള അടിസ്ഥാന സാധനങ്ങളുടെ ദൗർലഭ്യത്തിലേക്കും നയിച്ചു. 2022 ഏപ്രിൽ ആയപ്പോഴേക്കും, സർക്കാർ എടുത്ത കടങ്ങൾ വീട്ടാൻ കഴിയുന്നില്ല എന്ന അപൂർവ പ്രതിഭാസത്തിനു മുന്നിൽ പകച്ചു നിൽക്കുകയായിരുന്നു ശ്രീലങ്ക.

ഈ പ്രതിസന്ധിയുടെ വേരുകൾ സങ്കീർണ്ണമാണ്, പക്ഷേ പ്രധാനമായും രണ്ട് സമീപകാല സംഭവങ്ങളുടെ അനന്തരഫലമായി ഈ സാമ്പത്തിക പിരിമുറുക്കാതെ മനസിലാക്കാം. ഒന്ന്, 2019ൽ ശ്രീലങ്കയിലെ ക്രിസ്ത്യൻ പള്ളികളിലും ആഡംബര ഹോട്ടലുകളിലും നടന്ന ‘ഈസ്റ്റർ ബോംബിങ്’. രണ്ട്, കോവിഡ് -19 മഹാമാരി. ഈ രണ്ട് സംഭവങ്ങൾ ദ്വീപിൻ്റെ ടൂറിസം വരുമാനത്തെ ഞെരുക്കത്തിലാക്കി. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് നിർണായകമായ വിദേശത്തെ ശ്രീലങ്കൻ പൗരന്മാരിൽ നിന്നുള്ള വരുമാനം കുറയാൻ കോവിഡ് മഹാമാരി കാരണമായി.

എന്നിരുന്നാലും, ഈ രണ്ട് സംഭവങ്ങളും ശ്രീലങ്കയെ തീവ്രമായി ബാധിക്കാൻ കാരണം ശ്രീ ലങ്കയിൽ നിലനിന്നിരുന്ന കൂടുതൽ ആഴമേറിയ മറ്റൊരു പ്രശ്‌നമാണ്. ദ്വീപിലെ പ്രബലമായ ‘സിംഹള’ വംശത്തിന്റെ താൽപ്പര്യങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഭൂരിപക്ഷ രാഷ്ട്രീയമായിരുന്നു രാജപക്‌സെമാർ ശ്രീലങ്കയിൽ പ്രയോഗിച്ചത്. ഈ സിംഹള ഭൂരിപക്ഷവാദം, വികസിത ജനാധിപത്യ സംവിധാനം ഏർപ്പെടുത്തിയിരുന്ന പരിശോധനകളിൽ നിന്നും സന്തുലിതാവസ്ഥയിൽ നിന്നും രാജപക്സെമാരെ മോചിപ്പിച്ചു. പ്രതിഷേധം കത്തിപ്പടരുമ്പോഴും ശ്രീലങ്കൻ പ്രധാനമന്ത്രിയും പ്രസിഡന്റിന്റെ സഹോദരനുമായ മഹിന്ദ രാജപക്‌സെ പറഞ്ഞത്, “പ്രതിഷേധക്കാർ ശ്രീലങ്കൻ ജനതയെ മുഴുവൻ പ്രധിനിതീകരിക്കുന്നില്ലെന്നും, തങ്ങളെ ജനങ്ങൾ തിരഞ്ഞെടുത്തതാണ്” എന്നുമാണ്. 2019ലെ തിരഞ്ഞെടുപ്പ് രജപക്സെ കുടുംബത്തിന്റെ വൻവിജയം ചൂണ്ടിക്കാട്ടിയായിരുന്നു പരാമർശം.

പോളിസി ദുരന്തങ്ങൾ.

സിംഹള വംശജർ രാജപക്‌സെമാർക്ക് അനുവദിച്ചു നൽകിയ അതിരുവിട്ട സ്വീകാര്യതയും, സ്വേച്ഛാധിപത്യവും അതിശയിപ്പിക്കുന്ന തരം മോശം പദ്ധതികൾ ഉണ്ടാക്കിയ ആഘാതത്തിൽ നിന്ന് തലയൂരാൻ സർക്കാരിനെ സഹായിച്ചു. ഇത് രാജ്യത്തെ വലിയ സാമ്പത്തിക തകർച്ചയിലേക്ക് നയിച്ചു.

അത്തരം ഒരു തീരുമാനമായിരുന്നു രാജ്യം ജൈവകൃഷിയിലേക്ക് മടങ്ങുക എന്നത്. ആധുനിക കൃഷിയുടെ ഭൂരിഭാഗവും നിലവിലെ ജനസംഖ്യയെ പോഷിപ്പിക്കുന്നതിന് ആവശ്യമായ അളവിൽ വിളവ് വർധിപ്പിക്കുന്നതിന് രാസവളങ്ങളെയും കീടനാശിനികളെയും ആശ്രയിക്കുന്നുണ്ട്. 2021ഏപ്രിലിൽ രാജപക്‌സെയുടെ സർക്കാർ ശ്രീലങ്കയിൽ രാസവളങ്ങളും കീടനാശിനികളും നിരോധിച്ചുകൊണ്ട് ജൈവകൃഷിയിലേക്ക് മാറുന്നു എന്ന് പ്രഖ്യാപിച്ചു. ഈ മാറ്റം വിനാശകരമാകുമെന്ന് വിദഗ്ധരുമായി കൂടിയാലോചിച്ചിരുന്നെങ്കിൽ വ്യക്തമാകുമായിരുന്നു. എന്നാൽ, രാജപക്‌സെയുടെ ധിക്കാരപരമായ ഈ നയംമാറ്റ തീരുമാനം ശ്രീലങ്കക്കാരുടെ പ്രധാന ഭക്ഷ്യധാന്യമായ അരിയുടെയും, രാജ്യത്തിന്റെ പ്രാഥമിക കയറ്റുമതിയായ തേയിലയുടെയും ഉൽപാദന തകർച്ചയിൽ കലാശിച്ചു. ദ്വീപിൽ വ്യാപകമായ വിളനാശം സംഭവിച്ചു.

അതുപോലെ ബാലിശമായ ചില രീതികൾ ധനനയത്തിലും പ്രയോഗിക്കുകയുണ്ടായി. 2019-ൽ, രാജപക്‌സെ സർക്കാർ ശ്രീലങ്കൻ പൗരന്മാരുടെ മേലുള്ള നികുതി ഭാരം കുത്തനെ കുറച്ചുകൊണ്ട് മൂല്യവർധിത നികുതി (ഇന്ത്യയുടെ ചരക്ക് സേവന നികുതി പോലെ) പകുതിയായി വെട്ടിച്ചുരുക്കി. ഇതിലൂടെ നഷ്ടപ്പെട്ട വരുമാനം നികത്താൻ, സാമ്പത്തിക വിദഗ്ധരെ അവഗണിച്ചുകൊണ്ട് കൂടുതൽ കറൻസി നോട്ടുകൾ അച്ചടിക്കാൻ രാജപക്‌സെ തീരുമാനിച്ചു. കൃഷി മേഖലയിൽ സംഭവിച്ചത് പോലെതന്നെ പണപ്പെരുപ്പം നിയന്ത്രണാതീതമാകുകയും സാമ്പത്തിക രംഗം ദുരിതത്തിലാകുകയും ചെയ്‌തു.

ഇന്ത്യയും ശ്രീലങ്കയും വളരെ വ്യത്യസ്തമായ രാജ്യങ്ങളാണ്. അവയ്ക്കിടയിൽ സാമ്യതകൾ കണ്ടുപിടിക്കുക എളുപ്പമല്ല. എന്നിരുന്നാലും, മോശമായ നയരൂപീകരണത്തിലേക്ക് നയിക്കുന്ന സ്വേച്ഛാധിപത്യ ജനകീയതയുടെ കാര്യത്തിൽ, രാജപക്‌സെ ഭരണകൂടവും ഇന്ത്യയിലെ മോദി സർക്കാരും തമ്മിൽ ശ്രദ്ധേയമായ സാമ്യങ്ങളുണ്ട്.

2019 മുതലുള്ള ശ്രീലങ്കൻ ഗവൺമെന്റിനെപ്പോലെതന്നെ, 2014 മുതൽ ഇന്ത്യയിലെ ബി ജെ പി സർക്കാർ ചില കടുത്ത നയ തീരുമാനങ്ങൾ എടുത്തിട്ടുണ്ട്. വിദഗ്ധരുമായി കൃത്യമായി കൂടിയാലോചിക്കാതെ, മറ്റ് രാഷ്ട്രീയക്കാരിൽ നിന്ന് പ്രതികരണം തേടാതെ, പൗരന്മാരുടെ ജീവിതത്തെ ഇതെങ്ങനെ ബാധിക്കുമെന്ന് യാതൊരു പരിഗണനയുമില്ലാതെയാണ് ഈ നടപടികളെല്ലാം നടപ്പിലാക്കിയിട്ടുള്ളത്.

2016ലെ നോട്ട് നിരോധനം മികച്ച ഉദാഹരണമാണ്. നേരിട്ടുള്ള പണമിടപാടുകൾക്ക് ഏറെ പ്രാധാന്യമുള്ള ഇന്ത്യയുടെ സമ്പദ് സംവിധാനത്തിൽ നിന്ന് പണലഭ്യത ഇല്ലാതാക്കുകയാണ് ഈ നടപടി ചെയ്‌തത്. “കള്ളപ്പണം” ഇല്ലാതാക്കുക എന്നതായിരുന്നു ഈ അഭ്യാസത്തിന്റെ പ്രഖ്യാപിത ലക്ഷ്യമെങ്കിലും, നിയമവിരുദ്ധവും നികുതിയില്ലാത്തതുമായ, വലിയ പണക്കൂമ്പാരങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന വരുമാനം ഒറ്റരാത്രികൊണ്ട് നിയമവിരുദ്ധമായ ടെൻഡറായി മാറ്റാം എന്ന ബാലിശമായ ആശയം പരാജയപ്പെടുകയും ഇന്ത്യൻ സമ്പദ് വ്യവസ്‌ഥക്ക് വലിയ പ്രഹരമേൽക്കുകയും ചെയ്‌തു.

2020-ൽ സമാനമായ മറ്റൊരു ദുരന്തത്തിന് കാരണമായത് മോദി സർക്കാർ സംസ്ഥാനങ്ങളുമായോ, പാർലമെന്റുമായോ പ്രമുഖ പൊതുജനാരോഗ്യ വിദഗ്ദരുമായോ ആലോചിക്കാതെ, കോവിഡ് -19 മഹാമാരിയെ പ്രതിരോധിക്കാൻ എന്ന പേരിൽ പ്രഖ്യാപിച്ച കഠിനമായ ലോക്ക്ഡൗൺ ആണ്. ലോകരാജ്യങ്ങളിൽ വെച്ച് ഏറ്റവും കഠിനമായ കോവിഡ് -19 നിയന്ത്രണ നടപടികളിലൊന്നായിരുന്നു ഇന്ത്യയുടെ ലോക്ക്ഡൗൺ. ഈ നടപടിയുടെ ആഘാതം വിനാശകരമായിരുന്നു. ദശലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികൾ കാൽനടയായോ സൈക്കിളിലോ സ്വന്തം നാട്ടിലേക്ക് മടങ്ങേണ്ടി വന്നു. ബി.ജെ.പി.യുടെ ഈ ധിക്കാരപരമായ നടപടിയുടെ ഫലമായി ലോകത്തു കോവിഡ് മൂലം ഏറ്റവും വലിയ സാമ്പത്തിക നഷ്ടം അനുഭവിക്കുന്ന രാജ്യമായി ഇന്ത്യ.

2019 ൽ, മോദി സർക്കാർ ഇന്ത്യയുടെ പൗരത്വ നിയമങ്ങൾ ഭേദഗതി ചെയ്‌തു. ആദ്യമായി നിയമത്തിൽ മതപരമായ ഒരു ഘടകം കൊണ്ടുവന്നുകൊണ്ട്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ത്യയിലെ മുസ്ലീങ്ങൾക്കുള്ള പൗരത്വ പരിശോധനയായി അതിനെ അവതരിപ്പിച്ചു. 2020-ൽ വിദഗ്ദരുമായി കൂടിയാലോചിക്കാതെ രാജ്യത്തെ കർഷക മേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നു.

2022 വരെയുള്ള ശ്രീലങ്കയിലെ രാജപക്‌സെ ഭരണകൂടത്തെ പോലെ, മോദിക്ക് ഇന്ത്യയിൽ ഇത്തരത്തിലുള്ള സ്വേച്ഛാധിപത്യ നയരൂപീകരണ ശൈലി കൈകാര്യം ചെയ്യാൻ കഴിയുന്നത് ശക്തമായ ഭൂരിപക്ഷ, പിന്തുണയുള്ളത് കൊണ്ടാണ്. ഈ അന്ധമായ പിന്തുണ ജനാധിപത്യപരമായ ചോദ്യം ചെയ്യലുകളിൽ നിന്നും ഭരണാധികാരികളെ രക്ഷിച്ചെടുക്കുന്നു. എന്നാൽ ശ്രീലങ്കയിൽ നിന്ന് വ്യത്യസ്തമായി, ഇന്ത്യ ഒരു ഫെഡറൽ രാജ്യമാണെന്നതിനാൽ ഇത്തരം നയങ്ങളിൽ ചിലത് നടപ്പാക്കുന്നതിൽ മോദിക്ക് സംസ്ഥാന സർക്കാരുകളിൽ നിന്ന് കടുത്ത എതിർപ്പുകൾ നേരിടേണ്ടി വന്നിട്ടുണ്ട്.

എന്നാൽ, ഒരു പരിധിവരെ ഈ വിമർശനങ്ങളും എതിർപ്പുകളും അതിജയിക്കാൻ ബി.ജെ.പി സർക്കാരിന് കഴിയുന്നു. എന്നാൽ, ശ്രിലങ്കയിൽ ഇപ്പോൾ സംഭവിക്കുന്നത് ഭൂരിപക്ഷ പിന്തുണയുടെ ബലത്തിൽ ജനാധിപത്യത്തെ അട്ടിമറിക്കാം എന്ന് വ്യാമോഹിക്കുന്ന എല്ലാ സർക്കാരുകൾക്കുമുള്ള താക്കീതാണ്.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.