Skip to content Skip to sidebar Skip to footer

ഫ്രഞ്ച് മതേതരത്വവും ഇസ്‌ലാമോഫോബിയയും

ഇസ്‌ലാമിനെതിരെ ഭീകരവാദ ആരോപണങ്ങൾ ഉന്നയിക്കുക എന്നത് ആഗോളതലത്തിൽ തന്നെ ആസൂത്രിതമായി നടന്നുകൊണ്ടിരിക്കുന്ന സമയമാണിത്. മതത്തെ പൊതുജീവിതത്തിൽ നിന്ന് വിലക്കുന്ന സമീപനമാണ് ഫ്രഞ്ച് മതേതരത്വം സ്വീകരിച്ചത്. ഈ സമീപനം മതത്തെ രാഷ്ട്രീയത്തിൽ ഇടപെടുന്നതില്‍ നിന്നും നിരുത്സാഹപ്പെടുത്തുകയും മതത്തിൽ രാഷ്ട്രം ഇടപെടരുതെന്നും പറയുന്നു.

ഇസ്‌ലാമിനെതിരെ ഭീകരവാദ ആരോപണങ്ങൾ ഉന്നയിക്കുക എന്നത് ആഗോളതലത്തിൽ തന്നെ ആസൂത്രിതമായി നടന്നുകൊണ്ടിരിക്കുന്ന സമയമാണിത്. ഇസ്‌ലാമിനെ ഒരു ‘ഭീകര മത’മാക്കി സമൂഹത്തിൽ ചിത്രീകരിക്കുകയും, അങ്ങനെ അതിന്റെ എല്ലാ ചിഹ്നങ്ങളെയും പൊതുസമൂഹത്തിൽ നിന്ന് ഇല്ലാതാക്കുക എന്നതുമാണ് ആസൂത്രണങ്ങളുടെ ലക്ഷ്യം. ഇസ്‌ലാമിനെതിരെ നടക്കുന്ന അക്രമങ്ങൾ ചർച്ച ചെയ്യപ്പെടാതിരിക്കുകയും, മറിച്ച് മുസ്‌ലിംകൾ ചെയ്യുന്നത് മാത്രം വലിയ തോതിൽ വാർത്തകൾക്കും ചർച്ചകൾക്കും കാരണമാകുക എന്നത് കൃത്യമായും ഇസ്‌ലാമിനെ ഒരു അപര സ്ഥാനത്ത് സ്ഥാപിക്കാനുള്ള നീക്കമാണ്.

ഹൈസ്‌കൂൾ അധ്യാപകനായ സാമുവൽ പാറ്റിയെ മുഹമ്മദ് നബിയെ പരിഹസിക്കുന്ന കാർട്ടൂൺ പ്രദർശിപ്പിച്ചതിന്റെ പേരിൽ ചെചൻ വംശജനായ അബ്‌ദുല്ല അൻസൊറോവ് (18) എന്ന വിദ്യാർഥി കൊലപ്പെടുത്തിയ സംഭവത്തെ തുടർന്ന് ഇസ്‌ലാമും ഭീകരവാദവും തമ്മിലുള്ള ചർച്ചകൾ ഏറെ സജീവമായി. കൊലപാതകത്തെ തുടർന്നുണ്ടായ പ്രസംഗത്തിൽ ഫ്രഞ്ച് പ്രസിഡന്റ് മാക്രോൺ ഇസ്‌ലാമിനെ കുറിച്ച് പറഞ്ഞത് ഇങ്ങനെ: ‘സമകാലിക ലോകത്തുടനീളം വ്യാപിച്ചു കിടക്കുന്ന വലിയ പ്രതിസന്ധിയാണ് ഇസ്‌ലാം മതം. ഈ രാജ്യത്ത് മാത്രമല്ല ഞങ്ങളീ പ്രശ്‌നം കാണുന്നത്’. ഇസ്‌ലാമിനെ മൊത്തമായി ഒരു ‘ഭീകര മുദ്ര’ ചാർത്താനും അങ്ങനെ ഇസ്‌ലാമിനെ ഫ്രാൻസിന്റെ മുഖ്യധാരയിൽ നിന്ന് അകറ്റി നിർത്താനുമുള്ള ഫ്രഞ്ച് സർക്കാറിന്റെ ശ്രമവുമാണിത്.

‘ചാർലി ഹെബ്ദോ’യുടെ മുഹമ്മദ് നബിയെ അപഹാസ്യപ്പെടുത്തുന്ന രീതിയിലുള്ള കാർട്ടൂണുകൾ ജിലാൻഡ്‌സ്-പോസ്റ്റെനിൽ 2005ലാണ് ആദ്യമായി പ്രസിദ്ധീകരിച്ചത്. ഇതിനെതിരെ 2006ൽ ഫ്രാൻസിൽ മുസ്‌ലിം ജനവിഭാഗങ്ങളുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധങ്ങൾ ഉയർന്നു വന്നിരുന്നു. 2011 നവംബറിൽ ‘ശരിയ ഹെബ്ദോ’ (Sharia Hebdo) എന്ന പേരിൽ വീണ്ടും പ്രസിദ്ധീകരിച്ച മാഗസിൻ ഓഫീസിന് ഒരു കൂട്ടം സമരക്കാർ തീവെച്ചിരുന്നു. 2013ൽ വീണ്ടും ചാർലി ഹെബ്ദോ കാർട്ടൂണുകൾ ഉൾകൊള്ളുന്ന ഒരു പ്രത്യേക പതിപ്പ് പാരീസിലെ ഒരു പത്രത്തിന്റെ കീഴിൽ പ്രസിദ്ധീകരിക്കുകയും, അതിനെതുടർന്ന് ആ പത്രത്തിലെ 12 ജോലിക്കാരെ കൊലപ്പെടുത്തിയ സംഭവങ്ങളുമുണ്ടായി.

മാക്രോണിന്റെ പ്രസ്‌താവനയെ ഫ്രാൻസിലെ തന്നെ നിരവധി മുസ്‌ലിം പണ്ഡിതന്മാരും നേതാക്കളും ശക്തമായി വിമർശിക്കുകയുണ്ടായി. ഇതാദ്യമായല്ല ഇസ്‌ലാമിനെതിരെ ഫ്രഞ്ച് ഭരണാധികാരികൾ തുനിയുന്നത്. ഈജിപ്‍തിനെതിരെയും ഫലസ്‌തീനെതിരെയും യുദ്ധം ചെയ്‌ത നപോളിയനും 1830ൽ അൾജീരിയ കീഴടക്കിയ ചാൾസ് രാജാവുമെല്ലാം മാക്രോണിന്റെ മുന്‍ഗാമികളാണ്.Emmanual Macron - French President

2020 ഒക്ടോബർ 16ലെ സംഭവത്തിന് ശേഷം ഫ്രഞ്ച് സർക്കാർ നിയമവിരുദ്ധമെന്ന് ലിസ്റ്റ് ചെയ്‌തിട്ടുള്ള 51 സംഘടനകളിൽ ഉൾപ്പെട്ട ഫ്രാൻസിലെ ഇസ്‌ലാമോഫോബിയക്കെതിരെ പ്രവർത്തിക്കുന്ന സംഘടനയായ, ‘ദ കലക്റ്റീവ് എഗയ്ൻസ്റ്റ് ഇസ്‌ലാമോഫോബിയ ഇൻ ഫ്രാൻസ്‘ എന്ന സംഘടന പുറത്തുവിട്ട റിപ്പോർട്ടിൽ, 2019ൽ ഫ്രാൻസിൽ 1043 ഇസ്‌ലാംവിരുദ്ധത അടങ്ങിയ സംഭവങ്ങളുടെ കണക്കുകൾ പ്രസിദ്ധീകരിക്കുകയുണ്ടായി. റിപ്പോർട്ട് പ്രകാരം 68 ശാരീരിക അക്രമങ്ങളും 618 വിവേചന സംഭവങ്ങളും വംശീയ വിദ്വേഷത്തിന് പ്രേരിപ്പിച്ച 210 സംഭവങ്ങളും 93 അപകീർത്തി സംഭവങ്ങളും 22 മുസ്‌ലിം മസ്‌ജിദുകളുടെ നശീകരണവും ഭീകരതക്കെതിരായ പോരാട്ടത്തിന്റെ പേരിൽ 32 സംഭവങ്ങളും നടന്നതായി വെളിപ്പെടുത്തുന്നു.

ചാർലി ഹെബ്ദോയുടെ കാർട്ടൂണുകളോടുള്ള ഫ്രഞ്ച് സർക്കാറിന്റെ സമീപനത്തെ വിമർശിച്ചുകൊണ്ട് വിവിധ മുസ്‌ലിം രാജ്യങ്ങൾ മുന്നോട്ടു വന്നിട്ടുണ്ട്. ‘മുഹമ്മദ് നബിയുടെ കാർട്ടൂണുകൾ പ്രസിദ്ധീകരിക്കാൻ പ്രോത്സാഹിപ്പിച്ചുകൊണ്ട് മാക്രോൺ ഇസ്‌ലാമിനെ അക്രമിച്ചുവെന്ന്’ പാകിസ്ഥാൻ പ്രധാനമന്ത്രിയായ ഇംറാൻ ഖാൻ ആരോപിച്ചു. തുർക്കി, ഇറാൻ, ജോർദാൻ, കുവൈത്ത് പോലുള്ള മുസ്‌ലിം രാഷ്ട്രങ്ങൾ ഫ്രഞ്ച് ഉത്പന്നങ്ങൾക്ക് ബഹിഷ്‌കരണങ്ങൾ ഏർപ്പെടുത്തി. ഇസ്റായേലിൽ 200ഓളം പേർ ഫ്രഞ്ച് എംബസിക്ക് മുന്നിൽ മാക്രോണിന്റെ പ്രസ്‌താവനക്കെതിരെ പ്രതിഷേധിച്ചു. അതുപോലെ, ഗസ്സയിൽ പലസ്‌തീൻ പ്രക്ഷോഭകർ മാക്രോണിന്റെ ഫോട്ടോകൾ കത്തിച്ച് പ്രതിഷേധിക്കുകയുണ്ടായി. എന്നാല്‍ അതേസമയം, ഇറ്റലി, നെതർലാൻഡ്‌സ്‌, ഗ്രീസ്, ജർമനി പോലുള്ള യൂറോപ്യൻ രാജ്യങ്ങൾ ഫ്രാൻസിന് പിന്തുണയുമായി മുന്നോട്ടുവരികയാണുണ്ടായത്.

മതത്തെ പൊതുജീവിതത്തിൽ നിന്ന് വിലക്കുന്ന സമീപനമാണ് ഫ്രഞ്ച് മതേതരത്വം സ്വീകരിച്ചത്. ഈ സമീപനം മതത്തെ രാഷ്ട്രീയത്തിൽ ഇടപെടുന്നതില്‍ നിന്നും നിരുത്സാഹപ്പെടുത്തുകയും മതത്തിൽ രാഷ്ട്രം ഇടപെടരുതെന്നും പറയുന്നു. പക്ഷേ നിയമത്തിനു മുമ്പിലെ തുല്ല്യതയിൽ നിന്നും മാറി ഫ്രാൻസ് ഇസ്‌ലാമിനെതിരെ വിവിധ നിയമങ്ങൾ പാസാക്കുകയും നിരന്തരം വേട്ടയാടുകയുമാണ് ചെയ്യുന്നത്. ഹിജാബ് നിരോധിച്ചുകൊണ്ടുള്ള നിയമവും അൾജീരിയൻ അധിനിവേശവുമെല്ലാം അതിന്റെ ഉദാഹരണമാണ്. അതിൽ ഏറ്റവും അവസാനത്തെ സംഭവമാണ് ചാർലി ഹെബ്ദോ കാർട്ടൂണുകളോട് ഫ്രഞ്ച് സർക്കാർ സ്വീകരിക്കുന്ന സമീപനം.

Source :

  1. https://www.islamophobie.net/en/rapport-2020/

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2022. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.