Skip to content Skip to sidebar Skip to footer

ഹലാൽ ഫുഡ്‌ നുണ പ്രചാരണങ്ങളുടെ പിന്നാമ്പുറ കാഴ്ചകൾ

മുസ്‌ലിം വ്യാപാര സ്ഥാപനങ്ങളെ ലക്ഷ്യം വെച്ച് വൃത്തികെട്ട പ്രചാരണങ്ങൾ നടത്തുമ്പോൾ ആരാണ് അത് അഡ്രസ് ചെയ്യേണ്ടത്?നോൺ ഹലാൽ കാംപയിൻ സംഘപരിവാർ ശക്തമായി നടത്തുന്നുണ്ട്. ഈ കാംപയിൻ ആത്യന്തികമായി എന്ത് ഫലമാണ് ഉണ്ടാക്കുക? മുസ്‌ലിം വിരുദ്ധ വംശീയതയല്ലാതെ നോൺ ഹലാൽ കാംപയിൻ എന്ത് സന്ദേശമാണ് കൈമാറ്റം ചെയ്യുന്നത്?

ഹലാൽ എന്നത് നല്ല ഭക്ഷണത്തിന്റെ ആഗോള മുദ്ര.പഴി മുസ്‌ലിംകൾക്ക് ആണെങ്കിലും പണം വാരുന്നവരിൽ ഹിന്ദുക്കളും ക്രിസ്ത്യാനികളുമുണ്ട്.

നമ്മുടെ നാട് ഇന്ന് എത്തിപ്പെട്ട സാഹചര്യത്തിൽ നിന്നാണ് ഇത് പറയാൻ തീരുമാനിച്ചത്.ഇങ്ങനെയൊക്കെ പറയണമെന്ന് ഒരിക്കലും ആഗ്രഹിച്ചതുമല്ല.പക്ഷെ ഇത് പറയാതിരുന്നാൽ ഈ കാലഘട്ടത്തിൽ നാം നിർവഹിക്കേണ്ട ഉത്തരവാദിത്തം നിർവഹിക്കപ്പെടാതെ പോകും എന്നുള്ളത് കൊണ്ടാണ് ചില തുറന്നു പറച്ചിലുകൾ നടത്തേണ്ടി വന്നത്.

നമ്മുടെയൊക്കെ സാമൂഹിക പരിസരം ജാതി-മത-കക്ഷി വ്യത്യാസമില്ലാത്ത സൗഹൃദങ്ങളുടേതാണ്.അതാണ് നമ്മുടെ നാട് വർഗീയവാദികൾക്ക് വേരോട്ടമില്ലാതെ മതേതരമായിരിക്കാൻ കാരണം. പക്ഷെ അടുത്തിടെ വെറുപ്പും വിദ്വേഷവും ജനിപ്പിക്കുന്ന നിരവധി പ്രചാരണങ്ങളാണ് സംഘപരിവാറിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്. അത് ജനങ്ങൾക്കിടയിൽ വിഭജനം തീർക്കണം എന്ന ഉദ്ദേശ്യത്തോടെയുള്ളതാണ്.

ഇത്രയും വലിയ വിദ്വേഷപ്രചണം ഒരു മതത്തിനെതിരെ നിരന്തരം ഉണ്ടായിട്ടും ആ വിഷയത്തിൽ പേരിന് വേണ്ടിയെങ്കിലും ഒരു പ്രതികരണം നടത്താൻ പോലും സാധിക്കാത്ത വിധം നിശ്ശബ്ദമായിപ്പോയ മുസ്ലിമിതര പൊതുബോധം ആശ്ചര്യപ്പെടുത്തുകയാണ്. ഏറ്റവുമൊടുവിൽ ബി.ജെ.പിയുടെ നേതാവ് സുരേന്ദ്രൻ ഹലാൽ ഭക്ഷണം ലഭിക്കുന്ന കടകൾക്ക് നേരെ നടത്തിയ വിഷം തുപ്പുന്ന പരാമർശം എത്രമാത്രം അപകടകരമാണെന്ന് നാം ഓർക്കണം.

ഇതുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ പറയണമെന്ന് തോന്നുന്നു.

1. ഹലാൽ ഭക്ഷണം എന്നതിന്റെ ആശയം മനുഷ്യന് ഭക്ഷ്യയോഗ്യമായ, മായമോ വൃത്തികേടോ ഇല്ലാത്തത് എന്നാണ്. ഇസ്‍ലാമിക വിശ്വാസപ്രകാരം ഇത്തരം ഭക്ഷണം മാത്രമേ കഴിക്കാവൂ. ഹലാൽ എന്നത് കേവലമായ ഒരു പ്രയോഗമല്ല. ഉദാഹരണത്തിന് മോഷ്ടിച്ച ഭക്ഷണമോ, മോഷണമുതൽ കൊണ്ട് വാങ്ങിയ ഭക്ഷണമോ ഹലാൽ അല്ല; അഥവാ അത് മുസ്‌ലിംകൾക്ക് നിഷിദ്ധമാണ്. കേടുവന്നതും മനുഷ്യന്റെ ആരോഗ്യത്തിന് ഹാനികരവുമായതും ഇസ്‌ലാം വിലക്കിയിട്ടുണ്ട്. സത്യത്തിൽ ഹലാൽ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ഇതാണ്.

2. ഹലാൽ എന്ന ലേബൽ പല മേഖലകളിലും ഉള്ളവർ ഉപയോഗിക്കുന്നുണ്ട്. അത് പ്രധാനമായും വാണിജ്യ താത്പര്യങ്ങൾക്ക് വേണ്ടിയാണ്. ഹോട്ടലുകൾ, ബേക്കറികൾ,മാംസ ശാലകൾ തുടങ്ങിയ കടകൾക്ക് മുന്നിലും പാക്ക് ചെയ്തുവരുന്ന ഭക്ഷ്യ പദാർത്ഥങ്ങളുടെ പാക്കറ്റിലും ഹലാൽ മുദ്ര കാണാറുണ്ട്.അത് മുസ്‌ലിംകൾ മാത്രം ഉപയോഗിക്കുന്ന മുദ്രയുമല്ല. തികച്ചും കച്ചവട താത്പര്യങ്ങൾക്കായാണ് അതുപയോഗിക്കുന്നത്.

3. ഹലാൽ മുദ്ര ഉപയോഗിക്കാൻ കച്ചവടക്കാർക്കുള്ള താല്പര്യം ഉപഭോക്താക്കളെ ആകർഷിക്കുക എന്നതാണ്. മുസ്‌ലിം ഉപഭോക്താക്കളെ മാത്രമല്ല; നല്ലത് കഴിക്കണം എന്ന് ആഗ്രഹിക്കുന്നവർ എല്ലാം ഹലാൽ മുദ്രയുള്ളത് തെഞ്ഞെടുക്കാറുണ്ട്.

4. ഹലാൽ മുദ്രയുള്ള സ്ഥാപനങ്ങളിൽ പലതും ഹിന്ദുക്കൾ നടത്തുന്നതാണ്. ദുബൈയും കൊച്ചിയും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അസറ്റ് ബിൾഡേഴ്സ് അത്തരം ഒന്നാണ്. ശരീഅത്ത് അനുസരിച്ചുള്ള ഹലാൽ മുദ്രയുള്ള താമസ സൗകര്യം വാഗ്ദാനം ചെയ്യുന്ന ഫ്‌ളാറ്റ് സമുച്ചയം എന്നാണ് അവർ തങ്ങളുടെ പരസ്യത്തിൽ പറയുന്നത്. ഹലാൽ മുദ്ര കണ്ടാൽ അപസ്മാരം ഇളകുന്ന സുരേന്ദ്രൻ ഉൾപ്പടെയുള്ള വർഗീയവാദികൾ ഈ പരസ്യം കണ്ടിരുന്നോ എന്നറിയില്ല.സിമന്റും മെറ്റലും കമ്പിയും മണലും ഉൾപ്പടെയുള്ള നിർമ്മാണ സമഗ്രി ഉപയോഗിച്ചുള്ള ഫ്ലാറ്റ് സമുച്ചയത്തിന് എന്തിനാണ് ഹലാൽ മുദ്ര? ആ മുദ്ര ജനങ്ങളുടെ വിശ്വാസ്യത കിട്ടാൻ കാരണമാകും എന്ന് ഉറപ്പുള്ളത് കൊണ്ടല്ലേ അസറ്റ് അത് ഉപയോഗിച്ചത്. 

5. അസറ്റ് ഹോംസ് എന്ന കമ്പനി സ്ഥാപിച്ചതും അതിന്റെ മാനേജിങ് ഡയറക്ടറും കൊച്ചി സ്വദേശി വി. സുനിൽകുമാറാണ്. തന്റെ ബിൽഡിങ് പ്രോജക്ടുകൾ വിറ്റഴിക്കാൻ അദ്ദേഹം കണ്ട ഫലപ്രദമായ വഴിയാണ് ഹലാൽ മുദ്ര വെക്കുക എന്നത്. അതിനെയാണ് ഒരു മതത്തിനെതിരെ വിദ്വേഷം പ്രചരിപ്പിക്കാൻ ഉപയോഗിക്കുന്നത്. ഹിന്ദുവായ എൻ. മോഹനനും ക്രിസ്ത്യാനിയായ സി.വി റപ്പായിയും ഉൾപ്പടെയുള്ളവർ അതിന്റെ ഡയറക്ടർമാരുമാണ്. ഹലാൽ സംബന്ധിച്ച വിവാദം വർഗീയവാദികൾ ഉണ്ടാക്കുമ്പോൾ തങ്ങളുടെ കച്ചവട നേട്ടത്തിനായി ഇതേ മുദ്ര ഉപയോഗിച്ച സുനിൽ കുമാറിന് അതിന്റെ വസ്തുത തുറന്നു പറയാൻ ബാധ്യതയില്ലേ? ഒരു വശത്ത് ഇതേ മുദ്രയുടെ പേരിൽ ഒരു സമുദായത്തെ വംശീയമായി വേട്ടയാടുമ്പോൾ ഒന്നും ഉരിയാടാതെ തങ്ങളുടെ കച്ചവടം മെച്ചപ്പെടുത്താൻ അതേ മുദ്ര ഉപയോഗിക്കുന്നത് കാപട്യമല്ലേ.  

6. ശബരിമലയിൽ അരവണപായസം ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ശർക്കരയിൽ ഹലാൽ മുദ്രയുണ്ടെന്നും അത് വിശ്വാസികളെ അപമാനിക്കുകയാണെന്നും പറഞ്ഞ് ശശികലയും സുരേന്ദ്രനും ഉൾപ്പടെയുള്ള ഹിന്ദുത്വ വർഗീയത മൂത്ത ആങ്ങളമാരും പെങ്ങന്മാരും വിഷം വമിപ്പിച്ചിരുന്നു. ഒടുവിൽ വർധ എന്ന ശർക്കരക്കമ്പനിയുടെ മുതലാളി ശിവസേനക്കാരനാണെന്ന സത്യം പുറത്തുവന്നു. തങ്ങളുടെ ആരാധനയുമായി ബന്ധപ്പെട്ട വിഷയം ഉയർത്തി ഹിന്ദു വർഗീയ വാദികൾ നുണ പ്രചരിപ്പിക്കുമ്പോൾ അരുതെന്ന് പറയാൻ ഹിന്ദു മതത്തിൽ വിശ്വസിക്കുന്നവർക്ക് ഉത്തരവാദിത്തമില്ലേ. അവരുടെ ചിഹ്നങ്ങളെയല്ലേ ഹിന്ദുത്വർ വിദ്വേഷത്തിന് വേണ്ടി ഉപയിഗിക്കുന്നത്. 

7. ഇന്ത്യയിൽ നിന്നും വിദേശത്തേക്ക് ബീഫ് കയറ്റുമതി ചെയ്യുന്ന പ്രധാന സ്ഥാപനം അൽകബീർ ഗ്രൂപ്പ് ആണ്. ഇവയും ഹലാൽ മുദ്രയോടെയാണ് ബീഫ് കയറ്റുമതി ചെയ്യുന്നത്. പേരിലും മുദ്രയിലും മുസ്‌ലിം ടച്ചുള്ള ഈ സ്ഥാപനത്തിന്റെ ഉടമ സംഘപരിവാറുകാരനാണ് എന്ന വസ്തുത ഏത് സുരേന്ദ്രനോടാണ് നമ്മൾ സംവധിക്കേണ്ടത്. ഇതേ ബീഫിന്റെ പേരിലാണ് ഉത്തരേന്ത്യയിലെ പലഭാഗങ്ങളിലും ഹിന്ദുത്വ ഭീകരർ മുസ്‌ലിംകളെ കൊലപ്പെടുത്തിയത്.ഇതേ ബീഫിന്റെ പേരിലാണ് കേരളത്തിൽ വടകരയിലും പെരുമ്പാവൂരിലും ഹിന്ദുത്വർ മുസ്‌ലിംകളെ ആക്രമിച്ചത്.അവരോട് അരുതെന്ന് പറയാൻ സാധാരണ ഹിന്ദുക്കൾക്ക് ബാധ്യതയില്ലേ?

8. സംഘപരിവാർ കേന്ദ്രങ്ങൾ പുറത്തു വിട്ട നോൺ ഹലാൽ ഹോട്ടലുകളിലെ ലിസ്റ്റ് നിങ്ങൾ ശ്രദ്ധിച്ചിരുന്നോ? അതിൽ ഒന്നാം സ്ഥാനത്തുള്ളത് ബീഫ് വിളമ്പുന്ന പാരഗൺ ആണ്.കോഴിക്കോട്ടെ ഈ ഹോട്ടലിന് സംഘപരിവാറുമായുള്ള ബന്ധം ഈ ലിസ്റ്റിൽ നിന്നും തന്നെ വ്യക്തമാകുന്നില്ലേ? പാരഗൺ ഹോട്ടലിലും നേരത്തെ ഹലാൽ സ്റ്റിക്കർ ഉണ്ടായിരുന്നു.പിന്നീടാണ് ‘ഹലാൽ’, മാറ്റി നല്ല ഭക്ഷണം എന്നാക്കി.മുസ്‌ലിം ഉപഭോക്താക്കളെ ആകർഷിക്കാൻ സംഘപരിവാറുകാർ വരെ ഈ തന്ത്രം പ്രയോഗിക്കുന്നുണ്ട് എന്നർത്ഥം. 

തങ്ങളുടെ കച്ചവടം മെച്ചപ്പെടുത്തുന്നതിന് മുസ്‌ലിം ടച്ചുള്ള പ്രയോഗങ്ങൾ ഉപയോഗിക്കുകയും ആ പ്രയോഗം തെറ്റായി പ്രചരിപ്പിച്ച് മുസ്‌ലിം സമുദായത്തെ വേട്ടയാടുമ്പോൾ മൗനം പാലിക്കുകയും ചെയ്യുന്നതിലെ കാപട്യം ഇനിയും തുറന്നു പറയാതിരിക്കുന്നത് ശരിയല്ല എന്നത് കൊണ്ടാണ് ഇത് പറയുന്നത്. ഇത് തുറന്ന് പറയുന്നത് മതസൗഹാർദ്ദത്തിന് കോട്ടം തട്ടുമെന്നാണ് ചിലർ പറയുന്നത്.കാപട്യങ്ങളുടെ മുകളിൽ കയറി നിന്ന് വ്യാജമായി ഉണ്ടാക്കിയെടുക്കേണ്ട ഒന്നല്ല മതസൗഹാർദ്ദം. പരസ്പര ബഹുമാനത്തിന്റെയും ഉൾക്കൊള്ളലിന്റെയും അടിസ്ഥാനത്തിൽ സ്വാഭാവികമായും രൂപപ്പെടുന്ന ഒന്നാണത്.

അതിന് ഭംഗം വരുത്തുന്ന പ്രവണതകൾ ഉണ്ടായാൽ അത് തുറന്ന് പറയുക തന്നെവേണം.യാഥാർത്ഥ്യങ്ങൾ മറച്ചുവയ്ക്കുന്ന നമ്മുടെ നിശബ്ദത വസ്തുതകൾ അറിയാത്ത ചിലരിലെങ്കിലും വിദ്വേഷം സ്വാധീനമുണ്ടാക്കാൻ കാരണമാകും. എന്നെ ആശ്ചര്യപ്പെടുത്തുന്ന പ്രധാന കാര്യം ഈ വർഗീയ ഭ്രാന്തിനോട് ഹിന്ദു ക്രിസ്ത്യൻ വിഭാഗത്തിൽ പെട്ടവർ പ്രതികരിക്കുന്നില്ല എന്നതാണ്. അവരുടെ മൗനം എന്ത് സന്ദേശമാണ് നമുക്ക് നൽകുന്നത്.

മുസ്‌ലിം വ്യാപാര സ്ഥാപനങ്ങളെ ലക്ഷ്യം വെച്ച് വൃത്തികെട്ട പ്രചാരണങ്ങൾ നടത്തുമ്പോൾ ആരാണ് അത് അഡ്രസ് ചെയ്യേണ്ടത്? നോൺ ഹലാൽ കാംപയിൻ സംഘപരിവാർ ശക്തമായി നടത്തുന്നുണ്ട്.ഈ കാംപയിൻ ആത്യന്തികമായി എന്ത് ഫലമാണ് ഉണ്ടാക്കുക? മുസ്‌ലിം വിരുദ്ധ വംശീയതയല്ലാതെ നോൺ ഹലാൽ കാംപയിൻ എന്ത് സന്ദേശമാണ് കൈമാറ്റം ചെയ്യുന്നത്?

നോൺ ഹലാൽ എന്നതിന് അർത്ഥം പരിശുദ്ധമല്ലാത്തത് എന്നാണ്.ചത്തതും ചീഞ്ഞതും കട്ടതും മായം ചേർത്തതുമൊക്കെ ഈ ഗണത്തിൽ പെടും.ഞങ്ങളുടെ കടയിൽ, ഞങ്ങൾ ലിസ്റ്റ് ചെയ്ത കടകളിൽ ഇത്തരം വിഭവങ്ങളാണ് ലഭിക്കുക എന്നാണ് അതിലൂടെ സംഘപരിവാർ പ്രചരിപ്പിക്കുന്നത്.എന്താണ് നോൺ ഹലാലിന്റെ താല്പര്യം എന്ന് പോലുമറിയാതെ ഒരു മതത്തിനെതിരെ കണ്ണടച്ചു വിദ്വേഷം വിളമ്പുകയാണവർ. അതിനോട് പ്രതികരിക്കാൻ ലിസ്റ്റ് ചെയ്യപ്പെട്ട സ്ഥാപന ഉടമകൾക്കും ഉത്തരവാദിത്തമില്ലേ.

ആത്യന്തികമായി മുസ്‌ലിംകൾ വാങ്ങൽ ശേഷി (Purchasing Power) കൂടുതൽ ഉള്ളവരാണ്. പല ഘടകങ്ങളും അതിന് കാരണമായുണ്ട്. അത് വിശദമായി തന്നെ പറയേണ്ടതാണ്. ഉദാഹരണത്തിന് കേരളത്തിലെ ആദ്യ പത്തു സമ്പന്നരിൽ ഒരാൾ മാത്രമാണ് മുസ്‌ലിം പേരുള്ളത്. ചാരിറ്റിയുടെ എണ്ണവും വണ്ണവും പരിശോധിച്ചാൽ ഈയൊരു മുസ്ലിമിൻ്റെ പേര് മാത്രമേ കാണാനാവൂ. മറ്റുള്ളവർ എന്തുകൊണ്ട് ഈ മേഖലയിൽ വിസിബിൾ അല്ല എന്നതിന് വിശ്വാസവും സംസ്കാരവും വിലയിരുത്തിയാലെ കൃത്യമായ ഉത്തരം കിട്ടൂ.ഇന്ത്യയിലെ ശതകോടീശ്വരന്മാരിൽ ആദ്യ പത്തുപേരിൽ ഒരാൾ പോലും മുസ്‌ലിം ഇല്ല. പക്ഷേ, ഏറ്റവും കൂടുതൽ ചാരിറ്റി നടത്തിയ കോടീശ്വരന്മാരുടെ പട്ടികയെടുത്താൽ അതിൽ ആദ്യത്തേത് മുസ്‌ലിം പേരുള്ള അസിം പ്രേംജിയുടേതാണ്. അതിന്റെ കാരണം എന്താണെന്ന് ചോദിച്ചാലും വിശ്വാസവും സംസ്കാരവും ഉത്തരത്തിന്റെ ആദ്യഭാഗത്ത് തന്നെ കാണാനാവും.

ഇതൊരു വസ്തുതയാണ്. ഈ വസ്തുതകൾ പങ്കുവെക്കുമ്പോഴേ ജനം ഇതറിയൂ. സുരേന്ദ്രൻ ഉയർത്തിവിട്ട തുപ്പൽ വിവാദത്തിന്റെ പശ്‌ചാത്തലത്തിലെങ്കിലും ഇത് ചർച്ചക്ക് വിധേയമാകുന്നുവെന്നത് നല്ലകാര്യമാണ്. ഈ കുറിപ്പ് സാധാരണ ഹിന്ദുക്കൾ തെറ്റിദ്ധരിക്കാൻ ഇടയാക്കും എന്ന ആശങ്ക ചിലർക്കെങ്കിലും ഉണ്ടാവും. എനിക്ക് ഉറപ്പുണ്ട് വസ്തുതകൾ നിരീക്ഷിക്കുന്ന ഹിന്ദുക്കൾ ഈ പോസ്റ്റ് യാഥാർഥ്യബോധത്തോടെയാണ് മനസ്സിലാക്കുക എന്ന്.അല്ലാത്തവർ നിലവിൽ തന്നെ വർഗീയതയ്ക്ക് കുടപിടിക്കുന്നവരാണ്. സംഘപരിവാർ ഉന്നയിക്കുന്ന നുണകളാണ് അവർക്ക് പ്രിയം എങ്കിൽ അന്ധത ബാധിച്ച അവരുടെ കാഴ്ചകൾക്ക് ഈ കുറിപ്പ് വെളിച്ചം നൽകാൻ സാധ്യത കുറവാണ്.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.