Skip to content Skip to sidebar Skip to footer

ഈ വിമർശനം എങ്ങിനെയാണ് മതസ്പർധ സൃഷ്ടിക്കുന്നത്?

സംഘപരിവാറിനെ വിമർശിച്ച് ഫേസ്ബുക്ക് പോസ്റ്റുകൾ ചെയ്തവർക്കെതിരെ കേസെടുക്കുകയും അറസ്റ്റ് നടക്കുകയും ചെയ്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. നിലവിൽ 90 ലധികം വ്യക്തികൾക്കെതിരെ കേരളത്തിലുടനീളം കേസുകൾ എടുത്തതായാണ് മാധ്യമങ്ങൾ പറയുന്നത്. ഇവയിൽ ഇരുപത് കേസുകളുടെ എഫ്ഐആർ സ്വരൂപിച്ചു കൊണ്ട് പഠനം നടത്തിയപ്പോൾ ലഭിച്ച വിവരങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്. 2021 ഡിസംബർ 19 മുതൽ 2022 ജനുവരി 20 വരെയുള്ള കേസുകളാണ് പഠനത്തിനാധാരം.

ഐപിസി 1860 പ്രകാരമുള്ള 153, 153 A എന്നിവയും 2011 കേരള പോലീസ് ആക്ട് പ്രകാരമുള്ള 120 (o) എന്നീ സെക്ഷനുകൾ ചാർത്തി കൊണ്ടാണ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. സാമുദായിക സ്പർദ്ധ വളർത്തുന്നു, ഇരുവിഭാഗങ്ങൾ തമ്മിൽ ലഹള ഉണ്ടാക്കാൻ ശ്രമിക്കുന്നു, പ്രകോപനപരമായ പോസ്റ്റുകൾ കൊണ്ട് മതസ്പർധ വളർത്തുന്നു, കലാപാഹ്വാനം എന്നീ കാരണങ്ങൾ പറഞ്ഞു കൊണ്ടാണ് കേസുകൾ എടുത്തിട്ടുള്ളത്.

ഇവയിൽ 75 ശതമാനത്തോളം കേസുകൾ പോലീസ് സ്വമേധയാ എടുത്തതാണ്. ബാക്കി വരുന്നത് മാത്രമാണ് മറ്റുള്ള പരാതിക്കാരാൽ കേസ് എടുക്കപ്പെട്ടത്. പൊലീസ് സ്വമേധയാ കേസെടുത്ത മിക്ക എഫ് ഐ ആറുകളിലും സ്റ്റേറ്റ് പോലീസ് ഹെഡ് കോട്ടേഴ്സ് ഹൈടെക് ക്രൈം എൻക്വയറി സെല്ലിന്റെ സോഷ്യൽ മീഡിയ പെട്രോളിംഗ് സംബന്ധിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ് എടുത്തതെന്ന് വ്യക്തമാക്കുന്നുണ്ട്.

എന്നാൽ കേസ് എടുക്കാൻ പ്രേരണയായിട്ടുള്ള എഫ് ഐ ആറിൽ വ്യക്തമാക്കിയ, ഈ വ്യക്തികളുടെ സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകളൊക്കെയും ആർഎസ്എസിനെയോ പോലീസിനെയോ വിമർശിക്കുന്നത് മാത്രമാണ് എന്ന് പരിശോധിച്ചാൽ മനസ്സിലാകും.

പോലീസ് നടപടി നേരിടുന്ന ഹരിദ്വാർ വിഷയത്തിനെതിരെയും അറസ്റ്റ് നടന്ന ബുള്ളി ഭായ് വിഷയത്തിന് എതിരെയും ഇന്റലിജൻസ് റിപ്പോർട്ട് ആസ്ഥാനമാക്കിയുള്ള പോസ്റ്റുകൾക്ക് എതിരെവരെ കേസുകൾ എടുത്തിട്ടുണ്ട്. എത്രത്തോളമെന്നാൽ ഇത്തരം കേസുകൾ നേരിടുന്ന ആളുകളുടെ വിവരം ശേഖരിക്കാനായി രാഷ്ട്രീയ പാർട്ടികൾ അവരുടെ ഔദ്യോഗിക പേജിലൂടെ പ്രസിദ്ധീകരിച്ച പോസ്റ്ററുകൾ ഷെയർ ചെയ്തതിനും കേസ് എടുക്കുകയുണ്ടായി.

പോലീസ് – ആർഎസ്എസ് എന്നിവയെ വിമർശിക്കുന്നത് ജനാധിപത്യ രാജ്യത്ത് സാധ്യമായിരിക്കെ തന്നെ, അതിനെ സാമുദായിക സ്പർദ്ധ വളർത്തുന്നു എന്ന തെറ്റായ തലക്കെട്ടിനു കീഴിൽ കൊണ്ടുവരികയും അതിനാൽ പ്രഥമദൃഷ്ട്യാ 153 വകുപ്പ് ചാർത്താൻ സാധ്യതയില്ല എന്നിരിക്കെ, അത് വകവെക്കാതെ കേസെടുക്കുകയും മൊബൈൽ ഫോണും മറ്റ് പിടിച്ചു വച്ച് സിആർപിസി നടപടികളോടെ വ്യക്തികളെ പീഡിപ്പിക്കുകയാണ് ഇവിടെ നടന്നിട്ടുള്ളത്.

ഒരുവശത്ത് ആളുകളുടെ ഉദ്ദേശത്തെ മുഖവിലക്കെടുക്കാതെ ന്യായമായ വിമർശനങ്ങളെ വിദ്വേഷ പ്രചരണം എന്ന പേരിൽ വ്യക്തികൾക്കെതിരെ ജാമ്യമില്ലാത്ത വകുപ്പുകൾ അടക്കം ചാർത്തുമ്പോൾ മറുഭാഗത്ത് യഥാർത്ഥ കലാപാഹ്വാനങ്ങൾക്ക് നേരെ പലപ്പോഴും കണ്ണടക്കുന്ന കാഴ്ചയാണ് കണ്ടുവരുന്നത്.

പഠനത്തിന് വിധേയമാക്കിയിട്ടുള്ള 20 എഫ് ഐ ആറിൽ നിന്ന് ചിലത് ഇവിടെ പരിശോധിക്കുന്നു.

ജനുവരി മാസം അഞ്ചാം തീയതി സൈബർ സോഷ്യൽ മീഡിയ പെട്രോളിന് നടത്തിയതിന്റെ അടിസ്ഥാനത്തിൽ സമൂഹത്തിൽ സ്പർദ്ദ ഉണ്ടാക്കാൻ പ്രകോപനപരമായി പോസ്റ്റ് (04-01-2022) ചെയ്തു എന്ന് പേരിലാണ് ഉസ്മാൻ ഹമീദ് കട്ടപ്പന എന്ന വ്യക്തിക്കെതിരെ സ്റ്റേഷൻ ജാമ്യം ലഭിക്കാത്ത വകുപ്പ് ആയ ഐ പി സി 153 എ പ്രകാരം അറസ്റ്റ് ചെയ്തത്.

ഉസ്മാൻ തന്റെ പോസ്റ്റിലൂടെ പറയുന്ന ‘ ആർഎസ്എസ് കലാപത്തിനു ശ്രമിക്കുന്നു’ എന്ന മുന്നറിയിപ്പ് നൽകിയത് ഏതെങ്കിലും വ്യക്തികളല്ല മറിച്ച് ഇന്റലിജൻസ് റിപ്പോർട്ട് തന്നെയാണ്. ഒപ്പം ആ പോസ്റ്റിൽ സൂചിപ്പിക്കുന്ന സിപിഎം കൊലപ്പെടുത്തിയ ജയകൃഷ്ണൻ്റെ അനുസ്മരണത്തിന് നടത്തിയ വംശീയ ആഹ്വാനങ്ങൾ ഏറെ ചർച്ച ചെയ്യപ്പെട്ടതും നടപടികൾ നേരിടുന്നതുമാണ്. മാത്രമല്ല 118 ആളുകൾ റീ പോസ്റ്റ് ചെയ്തു എന്ന് എഫ് ഐ ആറിൽ പറയപ്പെടുന്ന ഇതേ പോസ്റ്റ് ഷെയർ ചെയ്തതിന് കണ്ണൂരിൽ നിന്നുള്ള യൂനുസ് ഖാനെതിരെയും കേസെടുത്തിരുന്നു.

ഖാദർ കരിപ്പൊടി എന്ന ഓൺലൈൻ പത്രപ്രവർത്തകനെതിരെ കേസ് എടുത്തതും ഏറെ വിചിത്രമായ സാഹചര്യത്തിലാണ്. 2021 ഡിസംബറിൽ, ഇന്ത്യയിലെ ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ ഹിന്ദു സന്യാസിമാരുടെ ഒരു ധർമ്മ സൻസദ് (മത സമ്മേളനം) നടന്നിരുന്നു. ഹിന്ദുമതത്തെ സംരക്ഷിക്കുന്നതിന്റെ പേരിൽ മുസ്ലീങ്ങളെയും മറ്റ് ന്യൂനപക്ഷങ്ങളെയും വംശഹത്യയ്ക്ക് ആഹ്വാനം ചെയ്യുന്ന വിദ്വേഷ പ്രസംഗങ്ങൾ നടത്തിയതിന്റെ പേരിൽ വിവാദമായ പ്രസ്തുത പരിപാടിയുടെ പേരിൽ അറസ്റ്റ് വരെ നടന്നിരുന്നു. സുപ്രീം കോടതി ഇടപെട്ട വിഷയത്തിൽ പ്രമുഖ സാമൂഹ്യ രാഷ്ടീയ നേതാക്കൾ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. കൌതുകകരമെന്ന് പറയട്ടെ, ഇതേ വാർത്ത തന്റെ യൂട്യൂബ് ചാനലിൽ കൊടുത്തതിനാനാണ് കാസർഗോഡ് സ്വദേശി ഖാദറിനെതിരെ 153 പ്രകാരം കേസെടുത്തത്.

ഇത് പോലെ ദേശീയ തലത്തിൽ പ്രതിഷേധങ്ങൾ കണ്ട മറ്റൊരു വിഷയമായിരുന്നു ബുള്ളി ഭായ് ആപ്പിനെതിരെയുള്ളത്. മുസ്ലിം സ്ത്രീകളുടെ ചിത്രങ്ങൾ അപ്ലോഡ് ചെയ്ത് ലേലത്തിന് വച്ച് വിവാദമായ ‘സുള്ളി ഡീൽസ്’ ന് ശേഷം ഗിറ്റ്ഹബിൽ പ്ലാറ്റ്ഫോർമിലൂടെ തന്നെ വന്ന മറ്റൊരു ആപ്പ് ആണ് ബുള്ളി ഭായ്. നിരവധി പ്രശസ്തരായ മുസ്ലിം നേതാക്കളെ ലക്ഷ്യം വെക്കുന്ന ഇതിന്റെ പിന്നിലുള്ളവരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. കേരളത്തിൽ നിന്ന് ആപ്പിൽ വന്ന മൂന്ന് മുസ്ലിം സ്ത്രീകൾ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് നടപടി ആവശ്യപ്പെട്ടിരുന്നു. എന്നാൽ തൊട്ടടുത്ത ദിവസം തന്നെ കേരളത്തിൽ ഈ വിഷയത്തിൽ ഒരു കേസെടുത്തു. ആപ്പിന്റെ നിർമ്മാക്കൾക്കെതിരെയല്ല. ബുള്ളി ഭായ് ആപ്പിനെ വിമർശിച്ച് കൊണ്ട് മലയാള സിനിമാ നടി ലാലി പി എം എഴുതിയ പോസ്റ്റ് ഷെയർ ചെയ്തതിന് ശ്രീകണ്ഠാപുരം സ്വദേശിയായ ഇ.പി ജാവിദിനെതിരെയാണ് അറസ്റ്റ് നടപടിയുണ്ടായത്.

ഹിന്ദു ഐക്യവേദി നേതാവ് വത്സൻ തില്ലങ്കേരിക്കെതിരെ വർഗീയ വിദ്വേഷ പ്രചരണത്തിന് നിരവധി കേസുകളുണ്ട്. പൊതു മധ്യേയാണ് സംഘപരിവാർ നേതാവ് തില്ലങ്കേരി വിദ്വേഷ പ്രചരണം നടത്തിയതെന്നതിനാൽ അദ്ദേഹത്തിന്റെ പ്രസംഗവും മറ്റും സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടിരുന്നു. അത്തരത്തിൽ പങ്കുവെച്ചതാണ് കണ്ണൂർ സ്വദേശി പി.എം മുഹമ്മദ് റിഫക്കെതിരെ കേസെടുക്കാൻ കാരണം. രസകരമെന്തെന്നാൽ സംഘപരിവാർ നേതാവിനെ വിമർശിച്ചതിന് അണികളുടെ പരാതിയിൻ മേലല്ല കേസ്, മറിച്ച് പോലീസ് സ്വമേധായ എടുത്ത കേസാണിത്.

മതസ്പർദ്ധ വളർത്തുനെന്ന പേരിൽ വയനാട് സ്വദേശി സജീറിനെതിരെയും കണ്ണൂർ സ്വദേശി ഫായിസിനെതിരെയും കേസെടുത്തിരുന്നു. സജീർ തിലങ്കേരിയെ വിമർശിച്ച് ട്രോൾ ഇട്ടതിന്റെ പേരിലാണ് കേസെടുത്തത്. “ വിഭാഗങ്ങൾക്കിടയിൽ മനപ്പൂർവം ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെ പ്രതി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ഫേസ്ബുക്കിൽ ഇർഷാദ് മൊറയൂർ എന്ന ഫേസ്ബുക്ക് ഐഡി യിലൂടെ പ്രകോപനപരമായ പോസ്റ്റിട്ടു” എന്നാണ് എഫ് ഐ ആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ അദ്ദേഹത്തിന്റെ ആ ദിവസങ്ങളിലെ പോസ്റ്റുകൾ പരിശോധിച്ചപ്പോൾ മനസിലാകുന്നത് അതിൽ മിക്കതും പൊലീസിനെ വിമർശിച്ച് കൊണ്ടുള്ളതാണ്.

ഇത്തരത്തിൽ പൊലീസിനെ വിമർശിച്ച് പോസ്റ്റുകൾക്ക് നേരെ കലാപാഹ്വാനത്തിനും വർഗീയ ധ്രുവീകരണത്തിനും കേസെടുത്ത മറ്റ് ഉദാഹരണങ്ങളുമുണ്ട്. കോഴിക്കോട് സ്വദേശികളായ നവാഫിനെതിരെയും (FIR NO: 775/21) നഖീബിനെതിരെയുള്ള (FIR NO: 798/21) കേസുകളും സമാന സ്വഭാവത്തിലുള്ളതാണ്.

ഇത്തരത്തിൽ 90 ലധികം കേസുകൾ വന്ന സാഹചര്യത്തിൽ പല രാഷ്ട്രീയ, സാമുദായിക സംഘടനകളും ഇതിനെതിരെ പ്രതിഷേധം ഉയർത്തിയിരുന്നു. കേസുകൾ നേരിടുന്നവരുടെ ക്രോഡീകരണത്തിന് ആയി ഒരു രാഷ്ട്രീയ പാർട്ടി തങ്ങളുടെ ഔദ്യോഗിക സൈറ്റിൽ നിന്ന് പുറപ്പെടുവിച്ച പോസ്റ്റർ ഷെയർ ചെയ്തതിന്റെ പേരിൽ മലപ്പുറം സ്വദേശി ക്കെതിരെ കേസെടുത്ത വിചിത്രമായ സംഭവവും ഉണ്ടായി.ഈ ജനുവരി 11 ആം തീയതിയാണ് മാലിക് വെട്ടിക്കുന്നിനെതിരെ കലാപാഹ്വാനത്തിന് കേസെടുത്തത്.

പഠനത്തിന് ആധാരമാക്കിയ ബാക്കിയുള്ള 7 കേസുകളിലും വർഗീയലഹള അല്ലെങ്കിൽ സാമുദായിക സ്പർദ്ധ വളർത്തുന്നു എന്ന പേരിൽ രജിസ്റ്റർ ചെയ്ത കേസുകൾ പരിശോധിക്കുമ്പോൾ അവയൊക്കെയും ആർഎസ്എസ് എന്ന സംഘടനയെ വിമർശിക്കുക മാത്രമാണ് ചെയ്യുന്നത് എന്ന് വ്യക്തമാവുന്നുണ്ട്. ഇതെങ്ങനെയാണ് രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള മതസ്പർദ്ദയ്ക്ക് കാരണം എന്ന തലക്കെട്ടിൽ എത്തപ്പെടുന്നത് എന്ന് വ്യക്തമല്ല. ആർഎസ്എസ് എന്നത് ഒരു മതമല്ല എന്നിരിക്കെ, പൊലീസ് സേന ഒരു സമുദായം അല്ലാതിരിക്കെ ഇത്തരം കേസിന്റെ പ്രസക്തി ചോദ്യംചെയ്യപ്പെടുന്നു.അപ്പോഴും ജനാധിപത്യ രാജ്യത്തെ വിമർശനങ്ങളുടെ പ്രസക്തിയെ ഇത് സാരമായി ബാധിക്കുന്നു.

Join Us | http://bit.ly/JoinFactSheets3

2 Comments

  • leadership skills
    Posted February 25, 2022 at 3:29 am

    excellent post, very informative. I’m wondering why the other experts of this sector do not realize this. You should continue your writing. I’m confident, you have a huge readers’ base already!

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.