Skip to content Skip to sidebar Skip to footer

‘ഡിജിറ്റൽ യുഗത്തിലെ ഇസ്ലാമോഫോബിയ’, ഉമർ ബട്ലറിന്റെ പഠനം ഫാക്റ്റ്ഷീറ്റ്‌സ് പരിശോധിക്കുന്നു.

വിദ്വേഷത്തിന്റെ ഓൺലൈൻ പ്രകടനങ്ങൾ ന്യൂനപക്ഷങ്ങൾക്ക് എതിരെയുള്ള ഓഫ് ലൈൻ ആക്രമണങ്ങൾക്ക് പ്രേരകമാകുകയും അത്തരം ആക്രമണങ്ങൾ ഓൺലൈൻ ആയി രേഖപ്പെടുത്തുകയും ചെയ്യുന്നതിന്റെ പ്രാഥമിക ഉദാഹരണം ആണ് ബ്രെന്റൻ ടാരന്റ. ഓൺലൈൻ വഴി ഭീകരവൽക്കരിക്കപ്പെട്ട ടാരന്റ് ന്യൂസീലൻഡ് പള്ളിക്കകത്ത് വെച്ച് 51 പേരെ വെടിവെച്ചു കൊല്ലുന്നത് തത്സമയം സംപ്രേഷണം ചെയ്യുകയും ചെയ്തു.

കണ്ടെത്തലുകൾ

ട്വിറ്ററിൽ 2019 ഓഗസ്റ്റ് 28നും 2021 ഓഗസ്റ്റ് 27നും ഇടയിൽ 3,759,180 ഇസ്ലാമോഫോബിക് പോസ്റ്റുകൾ ഉണ്ടായിട്ടുണ്ട്. ഇന്ത്യ, യു.എസ്, യു.കെ എന്നിവിടങ്ങളിൽ നിന്ന് മാത്രം ആണ് ഇത്രയും പോസ്റ്റുകൾ.

നീക്കം ചെയ്യപ്പെട്ടത് 15% പോസ്റ്റുകൾ

85% പോസ്റ്റുകൾ ഇപ്പോഴും തുടരുന്നു.

കാനഡ-36,902

നൈജീരിയ- 30,121

ഓസ്‌ട്രേലിയ- 23,284

പാകിസ്ഥാൻ- 15,766

യുഎഇ- 11,594

ജർമനി- 6,811

ഇസ്രയേൽ- 6,531 എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളിലെ കണക്കുകൾ.

ഇസ്ലാമുമായി ബന്ധപ്പെട്ട വാർത്താ പ്രാധാന്യമുള്ള സംഭവങ്ങൾ, പ്രത്യേകിച്ച് പ്രതിഷേധങ്ങൾ, തീവ്രവാദ ആക്രമണങ്ങൾ, മുസ്ലിം ലോകത്തെ കോൺഫ്ലിക്റ്റുകൾ, ഇവയുമായി ബന്ധപ്പെട്ട് കാലികമായി ഇസ്ലാമോഫോബിക് ട്വീറ്റുകൾ ഉണ്ടാകാറുണ്ട്.

ട്വീറ്റുകളിലെ പൊതു ഉള്ളടക്കങ്ങൾ

ഇസ്‌ലാമിനെ ഭീകരവാദവുമായി ബന്ധപ്പെടുത്തൽ

മുസ്ലിം പുരുഷന്മാരെ ലൈംഗികാതിക്രമങ്ങൾ
ചെയ്യുന്നവരായി ചിത്രീകരിക്കൽ

മുസ്ലിംകൾ മറ്റുള്ളവർക്ക് മേൽ ശരിഅ നടപ്പിലാക്കും എന്ന ഭയം

ജനസംഖ്യയിൽ മാറ്റമുണ്ടാക്കും എന്ന, പടിഞ്ഞാറൻ രാജ്യങ്ങളിൽ നിലനിൽക്കുന്ന ഗ്രെയ്റ്റ് റീപ്ളേസ്മെന്റ് തിയറി, ഇന്ത്യയിൽ നിലനിൽക്കുന്ന പോപ്പുലേഷൻ ജിഹാദ് എന്നിവ.

മുസ്ലിം പബ്ലിക് ഫിഗറുകൾക്കെതിരെ നടക്കുന്ന ലക്ഷ്യമിട്ടുള്ള അപമാനിക്കൽ.

ഹലാൽ അറവു രീതി ഇസ്ലാമിന്റെ പ്രാകൃത സ്വഭാവത്തിന്റെ പ്രതിഫലനമാണ് എന്ന വാദം.

ഇസ്ലാമുമായി ബന്ധപ്പെട്ട സമകാലിക സംഭവങ്ങളോടുള്ള രാഷ്ട്രീയ നേതാക്കളുടെ പ്രതികരണം ഇത്തരം പോസ്റ്റുകൾക്ക് കാരണമാകുന്നുണ്ട്. 2020 ഒക്ടോബർ 26നു ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ നടത്തിയ വിവാദ പ്രസ്താവന ഇതിന് ഉദാഹരണമാണ്. ആ ദിവസം ഉണ്ടായ പല പോസ്റ്റുകളും ”ഇസ്‌ലാം ലോക പ്രതിസന്ധി ആണ്” എന്ന മാക്രോണിന്റെ പ്രസ്താവനയുമായി ബന്ധമുള്ളതാണ്. പഠനം നടത്തിയ കാലയളവിൽ, വിദ്വേഷ പോസ്റ്റുകളിൽ മൂന്നാമത്തെ വലിയ വർധനവുണ്ടായത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവർക്കെതിരെ ബിജെപി നേതാക്കൾ നടത്തിയ വിദ്വേഷ പ്രസ്താവനകളെ തുടർന്നാണ്.

ഇന്ത്യയിൽ ബി.ജെ.പി അധികാരത്തിൽ തുടരുന്ന കാലയളവിൽ മുസ്ലിങ്ങൾക്കെതിരായ വിദ്വേഷ പരാമർശങ്ങൾ സാധാരണവൽക്കരിക്കപ്പെട്ടു. ഇന്ത്യയിൽ നിന്നുള്ള ഇസ്ലാമോഫോബിക് ട്വീറ്റുകൾ 55.12% ആണ്.

യു.എസിൽ ഇസ്‌ലാമോഫോബിയ നിലനിന്നിരുന്നെങ്കിലും ഡൊണാൾഡ് ട്രംപിന്റെ ഭരണകാലത്ത് ഇതിൽ വലിയ വർധനവുണ്ടായി. 2020 ജനുവരി 3ന്, ഖാസിം സുലൈമാനിയുടെ വധത്തെ തുടർന്ന് 9,302 മുസ്ലിം വിരുദ്ധ ട്വീറ്റുകളാണ് വന്നത്. ഏറ്റവും കൂടുതൽ തവണ ഇത്തരം ട്വീറ്റുകളിൽ മെൻഷൻ ചെയ്യപ്പെട്ട യൂസർ കൂടിയാണ് ട്രംപ്.

കുടിയേറ്റ വിരുദ്ധ മനോഭാവം, യുകെയിലെ മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ വംശീയതയുൾപ്പെടെ നിരവധി ഘടകങ്ങൾ യുകെയിൽ നിന്നുളള ഇസ്ലാമോഫോബിയയെ സ്വാധീനിച്ചിട്ടുണ്ട്. നിഖാബ് ധരിക്കുന്ന മുസ്ലിം സ്ത്രീകളെ ‘ലെറ്റർ ബോക്‌സ്’ എന്ന് പരാമർശിച്ചത് ബോറിസ് ജോൺസൺ ആണ്.

kill, pakistan, jihad, rape, terrorism, police, life, peace, pakistani, law, happen, islam,hate, day, hindu, indian, islamist, america, halala, woman, start, india, country, jihadist, muslim, kashmir, support, love, jehadi, nation, terror gang, convert, radical, fight, child, refugee, attack, force, time, christian, live, murder, religion, girl, islamic, terrorist ട്വീറ്റുകളിൽ

ഈ വാക്കുകൾ കൂടുതൽ ഉപയോഗിക്കപ്പടുന്നതായി കാണുന്നു.

ഇസ്‌ലാമിനെ ഭീകരവാദവുമായി ബന്ധപ്പെടുത്തൽ

9/11നു ശേഷം വ്യക്തമായി നിർവചിച്ചിട്ടില്ലാത്ത ചില വിശേഷണങ്ങൾ ഉപയോഗത്തിൽ വന്നു. ജോർജ് ബുഷ് 2005ൽ നടത്തിയ പ്രസംഗത്തിൽ അൽ ഖയ്ദയെ വിശേഷിപ്പിച്ചത് ‘ഇസ്ലാമോഫാസിസ്റ്റ്’ എന്നാണ്. 2000നും 2019നും ഇടയിൽ ‘റാഡിക്കൽ ഇസ്‌ലാം’ എന്ന വാക്കിന്റെ ഉപയോഗത്തിൽ 182.5% വളർച്ചയുണ്ടായി എന്നാണ് ഗൂഗിൾ എൻഗ്രമിന്റെ കണക്ക്.

പൊതു ഉദ്യോഗസ്ഥർക്കും മാധ്യമങ്ങൾക്കുമിടയിൽ ഈ വാക്കുകൾ വ്യാപകമായി ഉപയോഗിക്കപ്പെട്ടു. ‘ഇസ്‌ലാമിസ്റ്റ്’ എന്ന വാക്ക് ഒരു വർഗീയ അധിക്ഷേപം കൂടിയായി മാറിയിട്ടുണ്ട്.

ലൈംഗിക അതിക്രമം

ലവ് ജിഹാദ് തിയറിയിലൂടെ, മുസ്ലിം പുരുഷൻമാരെ ലൈംഗിക അതിക്രമങ്ങൾ നടത്തുന്നവരായി ചിത്രീകരിക്കുന്നു. ഇസ്ലാമോഫോബിക് ട്വീറ്റുകളിൽ തുടർച്ചയായി ഉപയോഗിക്കപ്പെട്ട ഒരു ഹാഷ്ടാഗ് ലവ് ജിഹാദ് ആണ്, ഇതിന്റെ ഉത്തരവാദിത്തം ബി.ജെ.പിക്ക് ആണെന്നും പഠനം ഊന്നി പറയുന്നു.

‘ലവ് ജിഹാദ്’ എന്ന വിദ്വേഷ മിത്തിനെ ബി.ജെ.പി പുതിയ ലവ് ജിഹാദ് നിയമങ്ങൾ പാസാക്കിക്കൊണ്ട്, വിവാഹത്തിലൂടെയുള്ള മത പരിവർത്തനം കുറ്റകരമാക്കുകയാണ് ചെയ്തത്.

യു.കെയിൽ, കുട്ടികളെ ആകർഷിച്ച്‌ ലൈംഗികമായി ചൂഷണം ചെയ്യുന്ന ‘ഗ്രൂമിങ് ഗ്യാങ്’കളിൽ മുസ്ലിം പുരുഷന്മാരാണ് കൂടുതൽ എന്ന പ്രചാരണവും നടന്നിട്ടുണ്ട്. എന്നാൽ യുകെ ഗവണ്മെന്റ് ഇത്തരം ഗ്യാങ്ങുകളിൽ ഭൂരിഭാഗവും യൂറോപ്യൻ പുരുഷന്മാരാണ് എന്ന് വസ്തുതകൾ നിരത്തി ഈ മിത്ത് പൊളിക്കുന്നുണ്ട്.

ശരിഅ

മുസ്ലിങ്ങൾ മറ്റു രാജ്യങ്ങളിൽ ശരിഅ നടപ്പിലാക്കാൻ ഗൂഢാലോചന ചെയ്യുന്നു എന്നതാണ് തുടർച്ചയുള്ള ഒരു ഇസ്ലാമോഫോബിക് ഉള്ളടക്കം. ഇസ്‌ലാം പ്രാകൃതവും യുക്തിരഹിതവുമായ ഒരു കൾട്ട് വിശ്വാസമാണ്‌ എന്ന ഓറിയന്റൽ കാഴ്ചപ്പാടിന്റെയും, മുസ്ലിങ്ങൾ ലോക ആധിപത്യം ആഗ്രഹിക്കുന്നവർ ആണ് എന്ന തിയറിയുടെയും ഫലമാണ് ഇത്. ശരിഅ നിയമത്തെ ഇസ്‌ലാമിന്റെ അയഥാർത്ഥ വ്യാഖ്യാനത്തിലേക്ക് ബന്ധപ്പെടുത്തുന്നതിൽ മാധ്യമങ്ങൾക്ക് വലിയ പങ്കുണ്ട്.

കുടിയേറ്റം

മുസ്ലിങ്ങളായ കുടിയേറ്റക്കാർക്കെതിരെ പലതരം ആരോപണങ്ങൾ ഉയരാറുണ്ട്. സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവുമായ പ്രശ്നങ്ങൾ, തൊഴിലില്ലായ്മ, അസമത്വം, കുറ്റകൃത്യങ്ങൾ, തീവ്രവാദം എന്നിവയ്ക്ക് കാരണമാകുന്നു എന്ന തരത്തിൽ.

ജനസംഖ്യാപെരുപ്പം ഈ പ്രശ്നങ്ങളിൽ പ്രധാന ശ്രദ്ധ അർഹിക്കുന്നതാണ്. യൂറോപ്പിൽ ‘ഗ്രെയ്റ്റ് റീപ്ലെയ്‌സ്‌മെന്റ് തിയറി’യും ഇന്ത്യയിൽ ‘പോപ്പുലേഷൻ ജിഹാദ്’ മിത്തും ഇതിനായി ഉപയോഗിക്കപ്പെടുന്നു.

ഈ രണ്ട് ഗൂഢാലോചനാ സിദ്ധാന്തങ്ങളുടേയും പ്രത്യേകത, മുസ്ലിം ഇതര പ്രദേശങ്ങളിലേക്ക് ഇസ്ലാമിസ്റ്റ്/മാർക്സിസ്റ്റ്, ജൂത/ഇതര വിഭാഗങ്ങളാൽ അയക്കപ്പെടുന്നവരായി ഇവ മുസ്ലിങ്ങളെ അവതരിപ്പിക്കുന്നു എന്നാണ്. നിലനിൽക്കുന്ന ജനസംഖ്യയിൽ മാറ്റമുണ്ടാക്കാൻ ബോധപൂർവം ഇടപെടുന്നു എന്ന ആരോപണമാണിത്.

അധിക്ഷേപങ്ങൾ

യു.എസ് കോൺഗ്രസ് അംഗങ്ങളായ ഇൽഹാൻ ഒമറിനും റാഷിദ തലയ്ബിനുമെതിരെ അധിക്ഷേപങ്ങൾ നടത്തുന്നവരിൽ ഭൂരിഭാഗവും ട്രംപിനെ പിന്തുണക്കുന്നവരാണ്. ‘ദ സ്‌ക്വാഡ്’ എന്നറിയപ്പെടുന്ന ഡെമോക്രാറ്റുകളുടെ സംഘത്തിൽ ആകെയുള്ള മുസ്ലിങ്ങൾ ഇവരായതിനാൽ, രണ്ടുപേരെയും ജിഹാദി ഗ്യാങ് എന്നാണ് ട്രംപ് അനുകൂലികൾ വിളിക്കുന്നത്. ഇന്ത്യൻ മാധ്യമപ്രവർത്തകരായ റാണാ അയ്യൂബ്, അർഫാ ഖാനൂം ഷെർവാണി എന്നിവർക്ക് നേരെ നടക്കുന്ന സമാനസ്വഭാവമുള്ള അധിക്ഷേപങ്ങളും ശ്രദ്ധയിൽപെട്ടു. റാണാ അയ്യൂബ് (രണ്ടാമത്), അർഫാ ഖാനൂം ഷെർവാണി(നാലാമത്) എന്നിവർ ട്വിറ്ററിൽ ഏറ്റവുമധികം മെൻഷൻ ചെയ്യപ്പെട്ട യൂസർമാരാണ്.

ഹലാൽ

ഹലാൽ സർട്ടിഫിക്കേഷൻ വഴി ഫണ്ടിങ്‌ നടത്തുന്നു എന്ന പ്രചാരണം നടക്കാറുണ്ട്. എന്നാൽ ഈ പ്രചരണത്തിന്‌ വസ്തുതയില്ല എന്ന് ഗവേഷകരും ഉദ്യോഗസ്ഥരും പറയുന്നു. ഇസ്‌ലാമും ഭീകരവാദവും അവിഭാജ്യമായ രീതിയിൽ ബന്ധപ്പെട്ടിരിക്കുന്നു എന്നത് തന്നെയാണ് ഈ പ്രചരണത്തിന്റെയും അടിസ്ഥാനം എന്ന് റാന്റ അബ്ദുൽ ഫത്തേ നിരീക്ഷിക്കുന്നു.

നയനിർമാണം നടത്തുന്നവർക്കും ട്വിറ്ററിനും ഉള്ള ശുപാർശകൾ

നയനിർമാണം നടത്തുന്നവരോട്

ഉപയോക്താക്കളെ ഇസ്ലാമോഫോബിയയിൽനിന്ന് സുരക്ഷിതമാക്കാൻ യുകെയിലെ ഓൺലൈൻ സെയ്ഫ്റ്റി ബിൽ പോലെ നിർബന്ധിത സുരക്ഷാ ക്രമീകരണം നടപ്പിലാക്കുക.

മുസ്ലിം വിരുദ്ധ ഉള്ളടക്കം തടസ്സമില്ലാതെ പ്രചരിപ്പിക്കാൻ അനുവദിക്കുന്ന സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമുകൾക്ക് ശിക്ഷാ നടപടികൾ ഏർപ്പെടുത്തുക.

മുസ്‌ലിം വിരുദ്ധ വെറുപ്പിനെതിരെ നിയമനിർമാണം നടത്തുക, അധിക്ഷേപങ്ങൾക്കെതിരായ പുതിയ നിയമനിർമാണം നടത്തുകയോ നിയമവിരുദ്ധ ഭാഷ ഉപയോഗിക്കുന്നതിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയോ ചെയ്യുക.

ഇസ്ലാമോഫോബിയയെ പ്രതിരോധിക്കുന്നതിൽ ഇന്ത്യൻ ഗവണ്മെന്റിനെ സമ്മർദ്ദം ചെലുത്തുക. ഇന്ത്യയിൽ ഉത്പാദിപ്പിക്കപ്പെടുന്ന മുസ്ലിം വിരുദ്ധ പോസ്റ്റുകൾ വെസ്റ്റിലും വലതുപക്ഷ ഭീകരവാദികളെയും കൂടുതൽ സ്വാധീനിക്കുന്നുണ്ട് എന്ന വസ്‌തുതയും നിലനിൽക്കുന്നുണ്ട്.

ഇസ്ലാമോഫോബുകൾ പല തരത്തിൽ വ്യാഖ്യാനിക്കാൻ ഇടയുള്ളതിനാൽ, ഭീകരവാദികളെ വിശേഷിപ്പിക്കാൻ ഇസ്‌ലാമിക് എക്സ്ട്രീമിസ്റ്റ്, മുസ്ലിം റാഡിക്കൽ, ജിഹാദിസ്റ്റ് തുടങ്ങിയ വാക്കുകൾ ഉപയോഗിക്കാതിരിക്കുക

ഓൺലൈൻ ഇസ്ലാമോഫോബിയ ഓഫ്‌ലൈൻ വിദ്വേഷം വളർത്തുകയാണ് ചെയ്യുന്നത് എന്ന് തിരിച്ചറിയുക. വിവേചന വിരുദ്ധ നിയമനിർമാണത്തിലും വലതുപക്ഷ ഭീകരവാദത്തെ പ്രതിരോധിക്കുവാനുമുള്ള പദ്ധതികളിലും ഇത് ശ്രദ്ധിക്കുക.

ട്വിറ്ററിനോട്

ട്വീറ്റുകൾ സ്‌ക്രീൻ ചെയ്യുകയില്ല എന്ന നയം ഉപേക്ഷിക്കുക, വിദ്വേഷ ഉള്ളടക്കങ്ങൾ ഓട്ടോമാറ്റിക് ഡിറ്റക്ഷൻ ഉപയോഗിച്ച് നീക്കം ചെയ്യാനുള്ള സാധ്യതകൾ നിർമിക്കാൻ തുടങ്ങുക.

മോഡറേഷൻ നയങ്ങൾ മോണിറ്റർ ചെയ്യാൻ ഇസ്‌ലാമോഫോബിയ വിദഗ്ധർ ഉൾപ്പെടുന്ന ഒരു സ്വതന്ത്ര സമിതിയെ നിയമിക്കുക.

മുസ്ലിം വിരുദ്ധ ട്വീറ്റുകൾ കൂടാൻ സാധ്യതയുള്ള സമയങ്ങളിൽ കണ്ടന്റ് മോഡറേഷനു വേണ്ടി കൂടുതൽ തയ്യാറെടുപ്പുകളോടെ പ്രവർത്തിക്കുക.

ലവ് ജിഹാദ്, ഗ്രെയ്റ്റ് റീപ്ളേസ്മെന്റ് തിയറി പോലുള്ള ഇസ്ലാമോഫോബിയയുടെ പുതിയ രീതികൾ പോലുള്ള മാറ്റങ്ങൾ അടയാളപ്പെടുത്തി ഓൺലൈൻ വിദ്വേഷത്തിന്റെ സ്വഭാവരീതികൾ മാറുന്നത് എങ്ങനെ എന്ന് മനസിലാക്കുക.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.