Skip to content Skip to sidebar Skip to footer

തെറ്റായ വിവരങ്ങൾ, വിദ്വേഷ പ്രസ്താവനകൾ: ന്യൂസ് 18 ചർച്ചകൾ വെറുപ്പ് പ്രചരിപ്പിക്കുന്നത് ഇതാദ്യമല്ല

ന്യൂസ് 18 ഇന്ത്യയുടെ ഹിന്ദി പതിപ്പിൽ വൈകീട്ട് എട്ടുമണിക്ക് സംപ്രേഷണം ചെയ്യുന്ന പ്രൈം ടൈം ഡിബേറ്റാണ് ‘ദേശ് നഹീ ഝുക്‌നേ ദേംഗേ’ (രാജ്യത്തെ തലകുനിക്കാന്‍ അനുവദിക്കില്ല). നിലവിൽ ഇത് അവതരിപ്പിക്കുന്നത് അമന്‍ ചോപ്രയാണ്.

2021 സെപ്തംബറില്‍ സീ ന്യൂസില്‍നിന്നും രാജിവെച്ച അമന്‍ ചോപ്ര ഒക്ടോബറിലാണ് ന്യൂസ് 18 ഇന്ത്യയില്‍ ചേര്‍ന്നത്. ന്യൂസ് 18 നിന്റെ പ്രെെം ടെെം ഡിബേറ്റുകള്‍ ഉൾപ്പെടെയുള്ള വിവിധ പരിപാടികൾക്കെതിരെ 2022ല്‍ മാത്രം 9 പരാതികളാണ് ന്യൂസ് 18നെതിരെ ബ്രോഡ്കാസ്റ്റിങ് അതോറിറ്റിക്ക് ലഭിച്ചത്.

അവയില്‍ ചിലത്:

  1. 2021 ഒക്ടോബര്‍ 21ന് ഇന്ദ്രജീത് ഘോര്‍പഡേ നല്‍കിയ പരാതി.

ഒക്ടോബര്‍ 16ന് സംപ്രേഷണം ചെയ്ത ‘ഖാനാ മേ തുക്നാ, ജിഹാദ് യാ ജഹാലത്ത്?’ (spitting in food, jihad or barbarism?)’ എപിസോഡ് മാധ്യമപ്രവർത്തനത്തിലെ കൃത്യത, നിരപേക്ഷത എന്നീ അടിസ്ഥാനങ്ങളെ ലംഘിക്കുകയും വംശീയവും മതപരവുമായ ഐക്യം തകര്‍ക്കുകയും ചെയ്യുന്ന സംപ്രേഷണം ആണെന്ന് ബ്രോഡ്കാസ്റ്റിങ് അതോറിറ്റി വിലയിരുത്തിയിരുന്നു.

മുസ്‌ലിംകള്‍ ഭക്ഷണത്തില്‍ തുപ്പുന്നവരാണ് എന്ന് തെറ്റായി അവതരിപ്പിക്കുന്ന ചര്‍ച്ചയില്‍, ഒരു മുസ്‌ലീം പാനലിസ്റ്റ് വിശദീകരിക്കാന്‍ ശ്രമിച്ച വസ്തുതകള്‍, ന്യൂസ് 18 വെബ്‌സൈറ്റില്‍ തന്നെ പ്രസിദ്ധീകരിച്ച ഒരു ഫാക്റ്റ് ചെക്കിങ് റിപ്പോര്‍ട്ടില്‍ പറയുന്നവയാണ്. ഇതിനകം ഫാക്റ്റ് ചെക് ചെയ്ത വീഡിയോകളാണ് അമന്‍ ചോപ്ര ഈ ചര്‍ച്ചയില്‍ ഉപയോഗിച്ചത്. ഈ ചർച്ചയുടെ വീഡിയോ നീക്കംചെയ്യാന്‍ ബ്രോഡ്കാസ്റ്റിങ് അതോറിറ്റി വിധിക്കുകയും ചെയ്തിരുന്നു.

  1. സിറ്റിസെന്‍സ് ഫോര്‍ ജസ്റ്റിസ് ആന്‍ഡ് പീസ് 2022 ഫെബ്രുവരി 21ന് നല്‍കിയ പരാതി.

ടി.വി ഷോ: ദേശ് നഹീ ഝുക്നേ ദേംഗേ, വിഷയം: തോ ഹിജാബ് കേ ലിയേ ബം ബർസേഗേ?/ ദംഗേ കി ചോട് പർ. ഹിജാബ് നിരോധനത്തിനെതിരെയുള്ള പ്രതിഷേധങ്ങള്‍ അക്രമകരമായി മാറുന്നു എന്ന തെറ്റായ വിവരം നല്‍കിയെന്ന് ചൂണ്ടിക്കാണിച്ചാണ് പരാതി.

പ്രതിഷേധങ്ങള്‍ക്കിടെ ബോംബേറ് ഉണ്ടായി എന്നും പൊതുമുതല്‍ നശിപ്പിച്ചു എന്നുമുള്ള തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചുവെന്നും സിറ്റിസണ്‍സ് ഫോര്‍ ജസ്റ്റിസ് ആന്റ് പീസ് പരാതിയില്‍ പറയുന്നു.

ഹിജാബിന് വേണ്ടി ബോംബെറിയുമോ? വിദ്യാഭ്യാസത്തിലേക്ക് ശരിഅ കൊണ്ടുവരുന്നോ? ഹിജാബ് നിരോധനം ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് സ്‌കൂളിന് നേരെ കല്ലേറ്. തുടങ്ങിയവയായിരുന്നു ചർച്ചക്കിടെ ചോദിക്കുകയും സ്ക്രീനിൽ എഴുതിക്കാണിക്കുകയും ചെയ്ത തെറ്റായതും വെറുപ്പ് ഉല്പാദിപ്പിക്കാൻ കാരണമാവുകയും ചെയ്ത തലക്കെട്ടുകൾ.

ഹിജാബ് നിരോധനത്തെ കുറിച്ച് നടത്തിയ മറ്റൊരു ചര്‍ച്ചയില്‍, ഡല്‍ഹി കലാപത്തേക്കാള്‍ വലിയ കലാപത്തിന് കോപ്പുകൂട്ടുന്നോ എന്ന ചോദ്യവും അവതാരകന്‍ അമന്‍ ചോപ്ര ഉയര്‍ത്തിയിരുന്നു. ഷഹീന്‍ബാഗിലേതുപോലെ വീണ്ടും സ്ത്രീകളെ രംഗത്തിറക്കി, ഇവരെന്തിനാണ് സ്ത്രീകളുടെ പിന്നില്‍ ഒളിക്കുന്നത് എന്നും അവതാരകന്‍ ചോദിച്ചു.

  1. 2022 ഏപ്രില്‍ 23ന് ഇന്ദ്രജീത് ഘോര്‍പഡേ നൽകിയ പരാതി

ടി.വി ഷോ: ദേശ് നഹീ ഝുക്‌നേ ദേംഗേ

വിഷയം: ഡല്‍ഹിയിലെ ജഹാംഗീര്‍പുരിയില്‍ നിയമവിരുദ്ധമായി നിര്‍മ്മിച്ചതെന്ന് ആരോപിച്ച് കെട്ടിടങ്ങള്‍ പൊളിച്ചുനീക്കിയ സംഭവം.

ഉപയോഗിച്ച തലക്കെട്ടുകൾ: ‘ഇന്ത്യ ബുൾഡോസറിനൊപ്പം’, ‘രാജ്യത്ത് ബുൾഡോസർ രാജ് വേണം’.

അവതാരകൻ നടത്തിയ വിദ്വേഷ, വ്യാജ പരാമര്‍ശങ്ങള്‍: വീടുകളും കടകളും നഷ്ടപ്പെട്ടവരെ കലാപകാരികള്‍, ജിഹാദി, റോഹിംഗ്യ എന്ന് വിളിച്ചു. ഹിന്ദുക്കള്‍ ഇന്ത്യയില്‍ അഭയാര്‍ത്ഥികളാണ്, എല്ലാ ഹിന്ദു ഉത്സവങ്ങള്‍ക്കും നേരെ കല്ലേറുണ്ടാകുന്നുണ്ട്, ഹിന്ദു ഘെട്ടോകളോ ഹിന്ദു ലെയ്‌നുകളോ ഇന്ത്യയില്‍ ഇല്ല, ഞങ്ങള്‍ ഹിന്ദുക്കള്‍ എല്ലാവരോടുമൊപ്പം ഐക്യത്തില്‍ കഴിയുന്നവരാണ്, രോഹിംഗ്യകള്‍ക്ക് ഹിന്ദുക്കളേക്കാള്‍ അവകാശങ്ങളുണ്ട്, യഥാര്‍ത്ഥ അഭയാര്‍ത്ഥി ഹിന്ദുവാണ്. ജിവിഎല്‍ നരസിംഹറാവു എന്ന ബിജെപി എംപിയുടെ ട്വീറ്റില്‍ നിന്നും എടുത്ത JCB=Jihadi Control Board എന്ന ട്വീറ്റും ചര്‍ച്ചയുടെ പ്രധാന തലക്കെട്ടുകളിലൊന്നായി ഉപയോഗിച്ചിരുന്നു.

ഈ ചര്‍ച്ചയും നീക്കംചെയ്യാന്‍ എന്‍.ബി.ഡി.എസ്.എ ന്യൂസ് 18ന് നോട്ടീസ് നല്‍കിയിരുന്നു.

അഭിപ്രായ രൂപീകരണത്തിന് ഉപയോഗിക്കുന്ന ചാനൽ ചർച്ചകൾ

ചര്‍ച്ചകളെ അഭിപ്രായ രൂപീകരണത്തിന് ഉപയോഗിക്കുന്നതാണ് ന്യൂസ് 18 നിൽ കാണുന്ന മറ്റൊരു പ്രധാന പ്രശ്നം. പല ചർച്ചകളിലും ഹാഷ്ടാഗോടുകൂടി ട്വീറ്റ് ചെയ്യാനുള്ള വാചകം കാണിക്കാറുണ്ട്. 2022 ജൂലൈ 12ന് യൂട്യൂബില്‍ പോസ്റ്റ് ചെയ്ത, ജനസംഖ്യാ നിയന്ത്രണ നിയമത്തെ കുറിച്ചുള്ള ചര്‍ച്ചയില്‍, ജനസംഖ്യാനയം കൊണ്ടുവരുന്നതിനായി ട്വീറ്റ് ചെയ്യാനുള്ള ഹാഷ് ടാഗ് ചേര്‍ത്തിരുന്നു.

ഇത് പൊതുജന അഭിപ്രായ രൂപീകരണത്തെ സ്വാധീനിക്കുന്ന രീതിയാണ്. വാര്‍ത്താ സംപ്രേഷണത്തിലെ നിഷ്പക്ഷതയാണ് ഇവ ലംഘിക്കുന്നത്. വാര്‍ത്താ സംപ്രേഷണത്തിന്റെ ധാർമികതയുടെയും നിലവാരത്തിന്റെയും ലംഘനമാണ് അഭിപ്രായ രൂപീകരണത്തില്‍ ഇലക്ട്രോണിക് മാധ്യമങ്ങള്‍ നേരിട്ട് ഇടപെടുന്നത്. പൊതു അഭിപ്രായത്തെ സ്വാധീനിക്കാന്‍ കഴിയുന്നതിനാല്‍, മാധ്യമപ്രവര്‍ത്തനത്തിൽ ഉയര്‍ന്ന നിലവാരം സൂക്ഷിക്കുക മാധ്യമപ്രവര്‍ത്തകരുടെ പ്രത്യേക ഉത്തരവാദിത്തമാണ്.

അവതാരകന്‍ നടത്തിയ വിദ്വേഷ, വ്യാജ പ്രസ്താവനകള്‍ :

  1. ഹിന്ദുക്കളുടെ എണ്ണം കുറഞ്ഞാല്‍ ഇന്ത്യയില്‍ മതേതരത്വം അവസാനിക്കും.
  2. ഹിന്ദുക്കള്‍ ന്യൂനപക്ഷമായാല്‍ കശ്മീരി പണ്ഡിറ്റുകള്‍ക്ക് നേരെ നടന്നതുപോലുള്ള വംശഹത്യയും പലായനവും ഇന്ത്യയില്‍ ഉണ്ടാകും.
  3. ഹിന്ദു ജനസംഖ്യയില്‍ കുറവുണ്ടായിട്ടുണ്ട്, ഹിന്ദുക്കള്‍ പലായനം ചെയ്യുന്ന 200 ജില്ലകള്‍ ഇന്ത്യയിലുണ്ട് എന്ന് പാനലിസ്റ്റായ അശ്വനി ഉപാധ്യായ ഈ ചര്‍ച്ചയില്‍ പറയുമ്പോള്‍ അത്തരമൊരു വിവരത്തിന്റെ ആധികാരികത എന്താണ് എന്ന് അവതാരകന്‍ ചോദിക്കുന്നില്ല.

ഇന്ത്യയിൽ മത അടിസ്ഥാനത്തിൽ ജനസംഖ്യ അസന്തുലിതമല്ല എന്ന വസ്തുത നിലനിൽക്കെയാണ് ഈ പ്രചാരണം.

വിവാദമായ ഏതെങ്കിലും ഒരു വിഷയം കൈകാര്യം ചെയ്യുമ്പോള്‍ ആ പ്രശ്‌നത്തിന്റെ ഏതെങ്കിലും ഒരു വശം പ്രചരിപ്പിക്കുകയോ മറച്ചുപിടിക്കുകയോ ചെയ്യില്ല എന്ന് സംപ്രേഷകര്‍ ഉറപ്പാക്കണം. പ്രത്യേക വിശ്വാസത്തെയോ അഭിപ്രായത്തെയോ ഏതെങ്കിലും വിഭാഗത്തിന്റെ താല്‍പര്യങ്ങളെയോ പ്രചരിപ്പിക്കാതിരിക്കണം എന്നുമുണ്ട്. വാര്‍ത്താ സംപ്രേഷണത്തിന്റെ ഉദ്ദേശ്യം ജനങ്ങളിലേക്ക് വിവരങ്ങള്‍ എത്തിക്കുക എന്നതാണ്. സംഭവങ്ങളെക്കുറിച്ച് നിഗമനങ്ങളിലെത്തേണ്ടത് ജനങ്ങളാണ്. വിവാദ വിഷയങ്ങള്‍ സന്തുലിതമായി അവതരിപ്പിക്കുകയും ഓരോ കാഴ്ചപ്പാടും അവതരിപ്പിക്കാൻ ആവശ്യമായ സമയം അനുവദിക്കേണ്ടതുമുണ്ട്.

ഉത്തരങ്ങള്‍ക്ക് ഇടം നല്‍കാത്ത ചോദ്യങ്ങള്‍:

  • ശരിയോ തെറ്റോ?’ ചോദ്യങ്ങള്‍

ഒരു പ്രസ്താവന നടത്തിയ ശേഷം, പാനലിസ്റ്റുകളോട് അത് ശരിയോ തെറ്റോ? എന്നു ചോദിക്കുന്ന രീതിയും ന്യൂസ് 18 ചർച്ചകളിൽ കാണാം.

ഒരു ചോദ്യം ഇങ്ങനെയായിരുന്നു – നിങ്ങള്‍ ശരിഅ കോടതിയെ അംഗീകരിക്കുമോ ഇല്ലയോ?

  • മുന്‍വിധികളില്‍നിന്നുള്ള ചോദ്യങ്ങള്‍

‘ഹിജാബും വിദ്യാഭ്യാസവും എന്നതില്‍ നിങ്ങള്‍ എന്താണ് തെരഞ്ഞെടുക്കുക?’ എന്ന ചോദ്യത്തിന് പാനലിസ്റ്റ് നല്‍കുന്ന മറുപടി രണ്ടും ഒരുപോലെ പ്രധാനമാണ് എന്നാണ്.

ഇത്തരം ചോദ്യങ്ങള്‍, ചർച്ച ചെയ്യാൻ തെരഞ്ഞെടുത്ത പ്രശ്നത്തില്‍ എതിർപക്ഷത്തു നിൽക്കുന്ന ആളുകളോട് മാത്രമാണ് ചോദിക്കുന്നത്. അതും അവരുടെ വിശദീകരണങ്ങൾ തടസ്സപ്പെടുത്തികൊണ്ട്. മറ്റു പാനലിസ്റ്റുകള്‍ക്ക് അവരുടെ വാദം വിശദീകരിക്കാനുള്ള സമയം കൃത്യമായി നല്‍കുകയും ചെയ്യന്നു.

ഹിജാബ് നിരോധനത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് ഒരു ചർച്ചയിൽ പറഞ്ഞ മൗലാന അലി ഖാദ്‌രി എന്ന പാനലിസ്റ്റിനോട് ഒരു പ്രസ്താവന നടത്താന്‍ അമന്‍ ചോപ്ര ആവശ്യപ്പെടുകയുണ്ടായി. ‘ഉന്നതകോടതിയില്‍ നിന്ന് നിങ്ങള്‍ ആഗ്രഹിക്കുന്ന വിധി വരുന്നതുവരെ പെണ്‍കുട്ടികള്‍ ക്ലാസ് മുറിയില്‍ ഹിജാബ് ധരിക്കുകയില്ല എന്ന് മൗലാന അലി ഖാദ്‌രി എന്ന ഞാന്‍ പറയുന്നു’. എന്നായിരുന്നു അത്.

ഏപ്രില്‍ 22ന് സംപ്രേഷണം ചെയ്ത മറ്റൊരു പരിപാടിയിൽ, ആള്‍വാറിലെ മുന്‍സിപ്പല്‍ അതോറിറ്റി 300 വര്‍ഷം പഴക്കമുള്ള അമ്പലം തകര്‍ത്തതിനെ, ‘ജഹാംഗീര്‍പുരിയില്‍ അനധികൃത കുടിയേറ്റം എന്നാരോപിച്ച് വീടുകളും കടകളും തകര്‍ത്തതിന് കോണ്‍ഗ്രസ് ആള്‍വാറില്‍ അമ്പലം തകര്‍ത്തുകൊണ്ട് പ്രതികാരം തീര്‍ത്തു’ എന്നാണ് അമന്‍ ചോപ്ര ചര്‍ച്ചയില്‍ അവതരിപ്പിച്ചത്. പാനലിസ്റ്റുകളില്‍ രണ്ടുപേരൊഴികെയുള്ളവര്‍ ബിജെപിയുടെയും ആര്‍എസ്എസ് അനുബന്ധ സംഘടനകളുടെയും വക്താക്കളായിരുന്നു.

2022 മേയില്‍ അമന്‍ ചോപ്രയുടെ പരിപാടിക്കെതിരെ രാജസ്ഥാനില്‍ മൂന്ന് എഫ്‌ഐആര്‍ ഫയല്‍ ചെയ്യപ്പെട്ടു. അറസ്റ്റ് ചെയ്യരുത് എന്ന് രാജസ്ഥാൻ ഹൈ കോടതി വിധിച്ചു. 124 A, 295 A, 153 A എന്നീ വകുപ്പുകളാണ് അന്ന് ചോപ്രക്കെതിരെ ചുമത്തിയിട്ടുള്ളത്.

2022 ഒക്ടോബര്‍ അഞ്ചിന് നടത്തിയ ചര്‍ച്ചയില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നിരോധനത്തെ രാവണ ദഹനം എന്നാണ് വിളിച്ചത്. രാവണന്റെ പത്തു തലകളിലായി നിരോധനം അത്യാവശ്യമായിരുന്നു എന്ന തരത്തില്‍ ആരോപണങ്ങളും എഴുതിയിട്ടുണ്ട്. പ്രസ്തുത ചർച്ചകളിലെ വിദ്വേഷ പ്രസ്താവനകള്‍: അസത്യത്തിന് മുകളില്‍ സത്യത്തിന്റെ വിജയം, തിന്മയ്ക്ക് മേല്‍ നന്മയുടെ വിജയം, ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കാനുള്ള നീക്കം തടഞ്ഞു, ഇന്ത്യയില്‍ ഹിന്ദുക്കളെ സീരിയല്‍ കില്ലിങ് ചെയ്യുന്നുണ്ട്.

ഓക്‌സ്ഫാം ഇന്ത്യ തയ്യാറാക്കിയ, ഇന്ത്യന്‍ മാധ്യമങ്ങളിലെ ജാതി പ്രാതിനിധ്യത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ ദേശീയ ടെലിവിഷന്‍ ചാനലുകള്‍ പ്രൈം ടൈമില്‍ കൈകാര്യം ചെയ്യുന്ന ചര്‍ച്ചാവിഷയങ്ങളുടെയും കണക്കെടുത്തിട്ടുണ്ട്. മത സ്വത്വം, വര്‍ഗീയ രാഷ്ട്രീയം എന്നീ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഏറ്റവും കൂടുതല്‍ പ്രൈം ടൈം ഡിബേറ്റുകള്‍ നടത്തിയിട്ടുള്ള ഹിന്ദി ചാനല്‍ ന്യൂസ് 18 ആണ്, 24% ആണ് അത്തരം ചര്‍ച്ചകള്‍.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2023. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.