Skip to content Skip to sidebar Skip to footer

അസാധാരണമായ പ്രതിസന്ധിയും പ്രതിപക്ഷത്തിന്റ തണുത്ത പ്രതികരണങ്ങളും.

ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടിയുടെ രണ്ട് ഔദ്യോഗിക വക്താക്കൾ മുഹമ്മദ് നബിക്കെതിരെ നടത്തിയ പരാമർശങ്ങളെച്ചൊല്ലിയുള്ള അന്താരാഷ്ട്ര പ്രതിഷേധത്തെ തുടർന്ന് നരേന്ദ്ര മോദി സർക്കാർ
ഏറ്റവും വലിയ നയതന്ത്ര പ്രതിസന്ധി അഭിമുഖീകരിക്കുകയാണ്.

ആ പ്രതിസന്ധി മൂലം മുസ്ലീം വിരുദ്ധത പ്രാഥമിക രാഷ്ട്രീയ അജണ്ടയാക്കി മാറ്റിയ ബി.ജെ.പി ഈ രണ്ട് വക്താക്കളെയും അവരുടെ ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്ന് മാറ്റാൻ മാത്രമല്ല, വിഷയത്തിൽ ഒന്നിലധികം വിശദീകരണങ്ങൾ നൽകാനും നിർബന്ധിതരായി.

പരാജയങ്ങളിൽ നിന്ന് പോലും രാഷ്ട്രീയ നേട്ടങ്ങൾ ഉണ്ടാക്കാൻ വൈദഗ്ദ്യം നേടിയ ഒരു സർക്കാരിന്, ഇപ്പോൾ ഉണ്ടായിരിക്കുന്നത് ആസാധാരണമായ സാഹചര്യമാണ്.

എന്നാൽ മോദി സർക്കാരിനെതിരെ ശക്തമായി തിരിച്ചടിക്കാൻ പ്രതിപക്ഷത്തിന് കിട്ടിയ അവസരം ശരിയായ രീതിയിൽ ഉപയോഗിക്കാതെ, ബി.ജെ.പിയെയോ അതിന്റെ പ്രവർത്തകരെയോ പ്രതികൂട്ടിൽ നിർത്താതെ ചില തണുത്ത പ്രതികരണങ്ങൾ നടത്തുകയാണ് അവർ ചെയ്തത്.

കഴിഞ്ഞ ഏതാനും വർഷങ്ങളായി രാഷ്ട്രീയ അടവുനയത്തിന്റെയും തന്ത്രങ്ങളുടെയും കാര്യത്തിൽ ബി.ജെ.പി അവരെ കടത്തിവെട്ടുന്ന രീതി കണക്കിലെടുക്കുമ്പോൾ, വിവാദത്തിൽ പ്രതിപക്ഷ പാർട്ടികളും സിവിൽ സമൂഹത്തിലെ വിഭാഗങ്ങളും കണ്ടെത്തിയ ന്യായീകരണം ഒരുപക്ഷേ സ്വാഭാവികമാണ്. എന്നിട്ടും സർക്കാരിനെതിരായ അവരുടെ വിമർശനം പഴയ വാക്ചാതുര്യത്തിൽ ഒതുങ്ങി എന്ന വസ്തുത പ്രതിപക്ഷ നിരയിലെ ഭാവനയുടെയും നേതൃത്വത്തിന്റെയും അഭാവത്തെയാണ് സൂചിപ്പിക്കുന്നത്.

പ്രമുഖ ബി.ജെ.പി നേതാക്കളായ നൂപുർ ശർമ്മയുടെയും നവീൻ കുമാർ ജിൻഡാലിന്റെയും വിദ്വേഷ പരാമർശങ്ങളെ കുറ്റപ്പെടുത്തുന്ന മോദി സർക്കാരിന്റെ നയതന്ത്ര പ്രതിരോധത്തിന് തൊട്ടുപിന്നാലെ, ദേശിയ വക്താക്കൾ എങ്ങനെ ‘ഫ്രിഞ്ജ്’ ആവും എന്ന വളരെ ബാലിശമായ ചോദ്യം ഉന്നയിക്കാനാണ് പ്രതിപക്ഷ പാർട്ടികൾ ശ്രമിച്ചത്. അവിടെ അവർ നഷ്ടപ്പെടുത്തി കളഞ്ഞത് ആഭ്യന്തര രാഷ്ട്രീയത്തിൽ ബി.ജെ.പിയെ തളക്കാൻ കിട്ടിയ ഫലപ്രദമായ ഒരു അവസരമാണ്.

ബി.ജെ.പി ദേശീയ വക്താക്കൾ ‘ഫ്രിഞ്ജ്’ അല്ല എന്ന് ചൂണ്ടിക്കാണിക്കുകയും കാവി രാഷ്ട്രീയം പ്രചരിപ്പിക്കുന്ന വെറുപ്പും വിദ്വേഷവും കാരണം ഇന്ത്യ ഒറ്റപ്പെടാൻ കാരണമായി എന്ന് തുറന്ന് കാട്ടുകയും ചെയ്ത രാഹുൽ ഗാന്ധിയും കോൺഗ്രസിലെ മറ്റ് നേതാക്കളും, തൃണമൂൽ കോൺഗ്രസ്, ഇടതുപക്ഷ പാർട്ടികളുമൊക്കെ അന്താരാഷ്ട്ര തലത്തിൽ അവരുടെ വിമർശനങ്ങൾ ശ്രദ്ധിക്കപ്പെട്ടു എന്ന് വിശ്വസിച്ചു.
എന്നാൽ സമഗ്ര ഭൂരിപക്ഷത്തോടെ തുടർച്ചയായി രണ്ട് തവണ ബിജെപി യെ വിജയിപ്പിച്ച 40% വോട്ടർമാരും ഈ ‘അന്താരാഷ്ട്ര സമ്മർദം’ മൂലം ബി.ജെ.പി ക്കുള്ള തങ്ങളുടെ പിന്തുണ ഇരട്ടിയാക്കാൻ സാധ്യതയുണ്ടെന്ന വസ്തുത ഇവർ അവഗണിച്ചു.

സിവിൽ സമൂഹത്തിലെ ഒരു വിഭാഗം മോഡി സർക്കാരിനെയും ബി.ജെ.പിയെയും ഇന്ത്യയ്ക്ക് അപകീർത്തി വരുത്തിവെച്ചതിനു പരിഹസിച്ചു.

എന്നാൽ ബി.ജെ.പി.യുടെ പുറന്തള്ളൽ രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ ഇരകളായ ഇന്ത്യൻ ന്യൂനപക്ഷങ്ങളാണ് ശർമ്മയ്‌ക്കും ജിൻഡാലിനും എതിരെ നിയമനടപടി എടുക്കണം എന്നാവശ്യപ്പെട്ട് പ്രതിഷേധത്തിലേക്ക് കടന്നത്, പലയിടത്തും അതിക്രൂരമായി ഭരണകൂടം ഈ പ്രതിഷേധശബ്ദങ്ങൾ അടിച്ചമർത്തുകയുണ്ടായി.

പ്രതിപക്ഷ നിരയിലെ ആലസ്യത്തിന്റെയും അതിമോഹത്തിന്റെയും ഈ ‘കോക്ടെയ്ൽ’നു നേരെ വിപരീതമാണ് ബി.ജെ.പിയുടെ സമർത്ഥമായ ഇരട്ടത്താപ്പും മോഡി സർക്കാരിനെതിരായ സംഘപരിവാറിന്റെ ‘എതിർപ്പ്’ പ്രകടനവും. ഇപ്രാവശ്യം പൂർണമായി പിടിവിട്ടുപോയെങ്കിലും, ബി.ജെ.പിയും സംഘപരിവാറും കൈകോർത്ത് സാഹചര്യത്തോട് പ്രതികരിച്ചു.

അന്താരാഷ്ട്ര വിമർശനങ്ങളോട് പ്രതികരിച്ചുകൊണ്ടുള്ള ഔദ്യോഗിക പ്രസ്താവനകളിൽ മോദി സർക്കാർ ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ബഹുസ്വരതയുടെയും വൈവിധ്യത്തിന്റെയും മൂല്യങ്ങളെ പ്രകീർത്തിച്ചപ്പോൾ, ബി.ജെ.പി അതിന്റെ എല്ലാ ഔദ്യോഗിക വക്താക്കൾക്കും ‘മറ്റു മതവിശ്വാസത്തെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ സംസാആരിക്കരുതെന്ന്’ മുന്നറിയിപ്പ് നൽകിയാതായി മാധ്യമങ്ങളിലൂടെ പ്രസ്താവിച്ചുകൊണ്ട് സഹായഹസ്തം നീട്ടി. ഒരു പ്രകോപനത്തിനും വഴങ്ങി (ടെലിവിഷൻ സംവാദങ്ങളിലോ മറ്റെവിടെയെങ്കിലുമോ) പാർട്ടിയുടെ ആദർശങ്ങൾ ലംഘിക്കാൻ പാഡുള്ളതല്ലെന്നും ബി.ജെ.പി ഉന്നതർ അംഗങ്ങളെ നിർദേശിച്ചു.

അതേസമയം, വലതുപക്ഷത്തിന്റെ ഭാഗത്തുനിന്ന് വരുന്ന എതിർപ്പുകളെ മറികടക്കാനുള്ള സംഘടിത ശ്രമമെന്ന രീതിയിൽ സംഘപരിവാർ, മോദി സർക്കാരിനെ വിമർശിക്കാൻ സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ ഒരു സൈന്യത്തെ അഴിച്ചുവിട്ടു. മോദി സർക്കാരിനെതിരെ ഒരു ബഹുതല പ്രചാരണവുമായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഹിന്ദുത്വ പാദസേവകർ തിങ്ങിനിറഞ്ഞു, അത് ഒരു വലിയ പരിധി വരെ, യഥാർത്ഥ പ്രതിപക്ഷ വിമർശനങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനും കാരണമായി.

സ്വന്തം വക്താക്കൾക്കെതിരെയുള്ള നടപടി ബിജെപിയുടെ “ഭീരുത്വമാണ്” എന്ന് ചിലർ പറഞ്ഞു, മറ്റുള്ളവർ “ഇസ്ലാമിക” രാജ്യങ്ങളുടെ സമ്മർദത്തിന് വഴങ്ങിയത് “ലജ്ജാകരം” എന്ന് പറഞ്ഞു, ചിലർ അറബ് രാജ്യങ്ങളെ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്യുകയുണ്ടായി..

ബി ജെ പി സൃഷ്ടിചെടുത്തിട്ടുള്ള മതപരമായ ഭിന്നത ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകമായി തുടരുന്നു. “ശത്രു” ഇപ്പോഴും മുസ്ലീമാണ്. മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നുള്ള തിരിച്ചടി ഊന്നിപ്പറഞ്ഞുകൊണ്ട്, ഹിന്ദു ഭൂരിപക്ഷമുള്ള ഇന്ത്യയിലെ ഹിന്ദുക്കളുടെ ഏതൊരു രാഷ്ട്രീയ വാദത്തെയും പ്രതിരോധിക്കുന്നത് “ഇസ്‌ലാമിസം” മാത്രമാണെന്ന തെറ്റിദ്ധാരണാജനകമായ ധാരണയാണ് ഹിന്ദുത്വ പ്രവർത്തകർ മുന്നോട്ട് വെക്കുന്നത്. ലോകത്താകമാനം ഉള്ള മുസ്ലിംകൾ എതിർപ്പുകളെ മറികടന്ന് ഈ ‘ഇസ്ലാമിസം’ ത്തിനു വേണ്ടി പ്രവർത്തിക്കുന്നു എന്ന് വരുത്തി തീർക്കാൻ ഇവർക്ക് കഴിഞ്ഞു.അറബ് രാജ്യങ്ങൾക്കുള്ളിലുള്ള ഭിന്നതകളെ മറച്ചുവെച്ചുകൊണ്ട്, റിയാദിനെയും ടെഹ്‌റാനെയും ഒരേ പേജിൽ കൊണ്ടുവന്നിരിക്കുകയാണ് ബി.ജെ.പിയുടെ മതഭ്രാന്ത്.

തങ്ങളുടെ അണികൾക്കുള്ളിലെ കാഴ്ചപ്പാടുകളുടെ വൈവിധ്യം ഉയർത്തിക്കാട്ടുകയും ഇത്തരം ഒരു നയതന്ത്ര പ്രതിസന്ധിയുടെ നടുവിലും തങ്ങളുടെ വിദ്വേഷപരമായ ആശയങ്ങളെ ഉയർത്തിപ്പിടിച്ചും സംഘപരിവാർ അതിന്റെ ഭൂരിപക്ഷ പിന്തുണ ഫലപ്രദമായി തന്നെ നിലനിർത്തി. വാസ്തവത്തിൽ 2014-ൽ മോദിയുടെ നേതൃത്വത്തിൽ ആരംഭിച്ച “ഹിന്ദു വാദം” രാജ്യത്തിനകത്തും പുറത്തുമുള്ള ഇസ്‌ലാമിസ്റ്റുകളിൽ നിന്ന് വലിയ ഭീഷണി നേരിടുന്നു എന്ന ആഖ്യാനം, മുസ്ലിം രാജ്യങ്ങളിൽ നിന്നുമുള്ള തിരിച്ചടിയുടെ പശ്ചാത്തലത്തിൽ ഹിന്ദുത്വവാദികൾക്കിടയിൽ കൂടുതൽ ശക്തമാവുകയാണ് ചെയ്തത്.

സംഘപരിവാറിന്റെ ഈ വിദ്വേഷ സൈന്യവും ബി.ജെ.പിയുടെ കണക്കുകൂട്ടിയ മൃദു നീക്കങ്ങളും തിരഞ്ഞെടുപ്പിന്റെ എല്ലാ വശങ്ങളും കണക്കിലെടുക്കുകയാണെങ്കിൽ, ബി.ജെ.പിയെ രാജ്യത്തെ പ്രബലമായ രാഷ്ട്രീയ ശക്തിയായി പ്രതിഷ്ഠിക്കുകയാണ് ചെയ്തത്.

പ്രതിപക്ഷത്തിന്റെ പതിവുപോലെയുള്ള മൃദു സമീപനം, അന്താരാഷ്ട്രതലത്തിൽ ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥയെ ചോദ്യം ചെയ്യുന്ന അവസ്ഥയുണ്ടാക്കിയെങ്കിലും ബിജെപിയെ അതിന്റെ രാഷ്ട്രീയ ആധിപത്യം ഉറപ്പിക്കാൻ സഹായിക്കുകയാണ് ചെയ്ദത്. ബി.ജെ.പിയുടെ തീവ്രദേശീയതയുമായി താരതമ്യം ചെയ്ത് ഇന്ത്യൻ ജനങ്ങൾക്ക് ഭരണഘടനാപരവും മതേതരവുമായ ഒരു ബദൽ ദേശീയത വാഗ്ദാനം ചെയ്യാൻ പ്രതിപക്ഷ പാർട്ടികൾക്കും പൗരസമൂഹത്തിനും കഴിയുമായിരുന്ന സന്ദർഭമാണിത്. ആ സന്ദർഭം ആളുകളുമായി വൈകാരികമായി ഇടപഴകുന്നതിനുള്ള ഉചിതമായ നിമിഷം കൂടിയായിരുന്നു.

ഭരണഘടനാപരമായ ദേശീയതയെക്കുറിച്ച് സംസാരിക്കുന്നതിൽ പ്രതിപക്ഷം തളരുന്നില്ല, പക്ഷേ അത് പൊതുജനത്തിന് മുന്നിൽ ഫലപ്രദമായി അവതരിപ്പിക്കാൻ കിട്ടിയുടെ അവസരം നഷ്‌ട്ടപെടുത്തി. കഴിഞ്ഞ മാസം ചിന്തൻ ശിവിരിൽ ബി.ജെ.പിയുടെ ‘അപരവൽക്കരണത്തിന്റെയും വിഭജനത്തിന്റെയും’ ദേശീയതയിൽ നിന്നും മാറി മറ്റൊരു ദേശീയതയെ ജനങ്ങൾക്ക് പരിചയപെടുത്തുമെന്ന് കോൺഗ്രസ് സംസാരിക്കുകയുണ്ടായി. എന്നാൽ ബി.ജെ.പിയുടെ വർഗീയ രാഷ്ട്രീയത്തിന്റെ പേരിൽ ഇന്ത്യ ആഗോളതലത്തിൽ നാണം കേട്ടിരിക്കുന്ന ഈ നിർണായക നിമിഷം ഉപയോഗിക്കുന്നതിൽ അവർ പരാജയപെട്ടു.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി, പൗരത്വ (ഭേദഗതി) നിയമ വിരുദ്ധ പ്രതിഷേധങ്ങളിലും കർഷക പ്രക്ഷോഭങ്ങളിലുമൊക്കെ ഉയർന്നു കേട്ട ഒരു ആശയമാണ് ഭരണഘടനാപരമായ ദേശീയതയുടെത്.
എന്നാൽ ഈ പ്രതിഷേധങ്ങളിൽ ‘ഭരണഘടനാപരമായ ദേശീയത’യുടെ പതാക ഉയർത്തിപ്പിടിച്ച അതേ
സിവിൽ സൊസൈറ്റി ഗ്രൂപ്പുകൾ, ദേശീയതയെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാട് ഫലപ്രദമായി ആശയവിനിമയം നടത്തേണ്ട സമയത്ത് ബാലിശമായ ചില പ്രതികരണങ്ങളിലേക്ക് ഒതുങ്ങി.

തെലങ്കാന രാഷ്ട്ര സമിതിയുടെ അമരക്കാരനായ കെ.ടി.രാമറാവുവിന്റെ ശബ്ദം മാത്രമാണ് പ്രതിപക്ഷ വിമർശനങ്ങളിൽ വേറിട്ട് നിന്നത്.

തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ മകൻ കെ.ടി.ആർ പ്രധാനമന്ത്രിയോട് “ബിജെപിയുടെ പാപങ്ങൾക്ക് ഇന്ത്യ എന്തിന് അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ തലകുനിക്കണം” എന്ന നിശിതമായ ചോദ്യം ചോദിച്ചുകൊണ്ട് ദേശീയതയുടെ മറ്റൊരു മാനം പ്രകടിപ്പിക്കുകയുണ്ടായി. കെടിആർ ഒഴികെയുള്ള ഒരു പ്രതിപക്ഷ നേതാവും ബിജെപിയുടെ ‘സങ്കുചിത ദേശീയതയെ’ വെല്ലുവിളിക്കുന്ന രീതിയിൽ ഒരു രാഷ്ട്രീയ വിവരണം കെട്ടിപ്പടുക്കാൻ ശ്രമിച്ചില്ല. ബിജെപിക്ക് സംഭവിച്ചതിൽ ആഹ്ളാദിക്കുന്നതിനു പകരം പ്രതിപക്ഷത്തിന് ഒരേ ശബ്ദത്തിൽ ബി.ജെ.പിക്ക് സാംസ്കാരികവും രാഷ്ട്രീയവുമായ ബദൽ അവതരിപ്പിക്കാനുള്ള അവസരമായിരുന്നു ഇത്.

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഒരു പ്രതിപക്ഷ ഐക്യം സൃഷ്ടിച്ചു ഇന്ത്യൻ ജനതയെ മാറി ചിന്തിക്കാൻ പ്രേരിപ്പിക്കണമെങ്കിൽ ഇത് പോലുള്ള നിമിഷങ്ങളിലേ കഴിയൂ, അല്ലാതെ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ അല്ല.

സ്വാതന്ത്ര്യാനന്തരം രാഷ്ട്രസ്ഥാപകർ ഉയർത്തിപ്പിടിച്ച എന്നാൽ സ്വാതന്ത്രയാനന്തരം രാജ്യത്തിന് ഒരിക്കലും പ്രാവർത്തികമാക്കാൻ കഴിയാതെ പോയ ദേശീയതയുടെ ഒരു ബദൽ കാഴ്ചപ്പാട് മുന്നോട്ട് വെച്ചാൽ മാത്രമേ ബി.ജെ.പിയുടെ മുന്നേറ്റം തടുക്കാൻ കഴിയൂ എന്ന് ഇപ്പോൾ മിക്ക പ്രതിപക്ഷ ശക്തികളും തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ പലപ്പോഴും ബിജെപിയുടെ രാഷ്ട്രീയ ജാഗ്രതയോട് അവർ തോറ്റ് പോവുകയാണ്.

സ്വാതന്ത്ര്യ സമരത്തെ താളം തെറ്റിച്ചേക്കാവുന്ന മതം, ജാതി, പ്രാദേശിക പശ്ചാത്തലം തുടങ്ങിയ സാമൂഹിക വൈരുദ്ധ്യങ്ങളെ മറികടക്കാനുള്ള അവസരങ്ങളാക്കി ബ്രിട്ടീഷ് സർക്കാരിന്റെ പ്രതിസന്ധികളെ മഹാത്മാഗാന്ധി മാറ്റിയതെങ്ങനെയെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. ശുദ്ധമായ രാഷ്ട്രീയ വിവേകത്തിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം രാജ്യാന്തര തലത്തിൽ അക്രമരഹിത, ആത്മാഭിമാനമുള്ള ദേശീയ പ്രസ്ഥാനം വിജയകരമായി സ്ഥാപിച്ചു. പ്രതിപക്ഷ നേതാക്കൾ ഇന്ന് അദ്ദേഹത്തെ പ്രസംഗങ്ങളിൽ ഉദ്ധരിക്കുന്നുണ്ടെങ്കിലും ബിജെപിയെ എതിർക്കാൻ അദ്ദേഹത്തിന്റെ രാഷ്ട്രീയ മാതൃക അനുകരിക്കാൻ തയ്യാറില്ല.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.